ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും. നേരത്തെ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്.
പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐ ഇന്ന് മനുഷ്യച്ചങ്ങല തീർക്കും. വ്യാഴാഴ്ച പ്രതീകാത്മക വിചാരണയും നവംബർ ഒന്നിന് വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ മഹാറാലിയും ഉൾപ്പെടെയുള്ള തുടർ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യാ സഖ്യം വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു. പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആറുമായി ബന്ധപ്പെട്ട് 2025 ജൂണിലും ഒക്ടോബറിലും 2026 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ കമ്മീഷൻ ഏകകണ്ഠമായാണ് എടുത്തതെന്ന് സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി.
Tags : Gyanesh Kumar Chief Election Commissioner INDIA Alliance Election Commission of India Supreme Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews