x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ട്ട​ത്തി​ലും കാ​ര്യ​മു​ണ്ട്, പ്ര​ത്യേ​കി​ച്ച് സ​ഭ​യി​ലാ​യി​രി​ക്കു​മ്പോൾ

ജോ​​​ൺ​​​സ​​​ൺ വേ​​​ങ്ങ​​​ത്ത​​​ടം
Published: October 27, 2026 03:54 AM IST | Updated: October 27, 2026 03:54 AM IST

പ്രതീകാത്മക ചിത്രം

മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​രു​​​ടെ പ​​​രി​​​ച​​​ര​​​ണ​​​വും അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ​​​വും എ​​​ന്ന ബി​​​ല്ലി​​​ലൂ​​​ടെ നി​​​യ​​​മ​​​സ​​​ഭ ച​​​രി​​​ത്ര​ ചു​​​വ​​​ടു​​​വ​​​യ്പാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. ഏ​​​റെ വൈ​​​കി​​​യ ച​​​ർ​​​ച്ച​​​യ്ക്കും ഭേ​​​ദ​​​ഗ​​​തി​​​ക്കു​​​മൊ​​​ടു​​​വി​​​ൽ ബി​​​ൽ സ​​​ഭ പാ​​​സാ​​​ക്കി.

മ​​​ദ്രാ​​​സ് ഹി​​​ന്ദു മ​​​ത​​​ധ​​​ർ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും ഉ​​​ൾ​​​പ്പടെ മൂ​​​ന്നു ബി​​​ല്ലു​​​ക​​​ളാ​​​ണ് സ​​​ഭ ഇ​​​ന്ന​​​ലെ പാ​​​സാ​​​ക്കി​​​യ​​​ത്. സൈ​​​ല​​​ന്‍റ് സി​​​ൻ​​​ഡി​​​ക്കറ്റ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ുവെ അ​​​ന്താ​​​രാ​​​ഷ്‌ട്ര ക​​​ന്പ​​​നി​​​ക​​​ൾ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യെ പി​​​ടി​​​മു​​​റു​​​ക്കു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്നുമാ​​​രോ​​​പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം കൊ​​​ണ്ടു​​​വ​​​ന്ന അ​​​ടി​​​യ​​​ന്ത​​​ര​​​പ്ര​​​മേ​​​യം ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ലു​​​ള്ള വാ​​​ഗ്വാ​​​ദ​​​ത്തി​​​നും ഇ​​​റ​​​ങ്ങിപ്പോ​​​ക്കി​​​നും കാ​​​ര​​​ണ​​​മാ​​​യി.

ഹൈ​​​സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബാ​​​ഗു​​​ക​​​ളു​​​ടെ അ​​​മി​​​ത​​​ഭാ​​​രം മൂ​​​ല​​​മു​​​ള്ള പ്ര​​​യാ​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു തൃ​​​ശൂ​​​ർ എ​​​റി​​​യാ​​​ട് ജി​​​കെ​​​വി​​​എ​​​ച്ച്എ​​​സ്എ​​​സ് സ്കൂ​​​ൾ ലീ​​​ഡ​​​ർ മും​​​ത​​​സീ​​​റി​​​ന്‍റെ ഹ​​​ർ​​​ജി, കെ.​​​കെ. വ​​​ത്സ​​​രാ​​​ജ് സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​ലൂ​​​ടെ സ​​​ഭ മ​​​റ്റൊ​​​രു ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സം​​​ഭ​​​വ​​​ത്തി​​​നു സാ​​​ക്ഷ്യംവ​​​ഹി​​​ച്ചു. പി​​​എ​​​സ്‌​​​സി വി​​​ഷ​​​യ​​​ത്തി​​​ലൂ​​​ടെ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കെ​​​തി​​​രേ സ​​​ബ്മി​​​ഷ​​​നി​​​ലൂ​​​ടെ രം​​​ഗ​​​ത്തു​​​വ​​​രാ​​​നു​​​ള്ള പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ശ്ര​​​മ​​​ത്തെ റൂ​​​ളിം​​​ഗ് ന​​​ട​​​ത്തി​​​യാ​​​ണ് സ്പീ​​​ക്ക​​​ർ ത​​​ട​​​ഞ്ഞ​​​ത്. എ​​​ന്‍റെ റൂ​​​ളിം​​​ഗി​​​നെ​​​ക്കുറി​​​ച്ച് സീ​​​നി​​​യ​​​ർ നേ​​​താ​​​വാ​​​യ അ​​​ങ്ങേ​​​ക്കു മ​​​ന​​​സി​​​ലാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് എ​​​നി​​​ക്ക​​​റി​​​യാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി​​​യോ​​​ട് സ്പീ​​​ക്ക​​​റു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. അ​​​ങ്ങ​​​യെ ധി​​​ക്ക​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്ന് പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞ​​​തോ‌​​​ടെ സ​​​ബ്മി​​​ഷ​​​ൻ അ​​​വ​​​ത​​​ര​​​ണം അ​​​വി​​​ടെ അ​​​വ​​​സാ​​​നി​​​ച്ചു.

സ​​​ഭ​​​യ്ക്കു​​​ള്ളി​​​ലെ നോ​​​ട്ട​​​മാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വും ത​​​മ്മി​​​ൽ കോ​​​ർ​​​ത്ത മ​​​റ്റൊ​​​രു വി​​​ഷ​​​യം. അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ​​​ത്തി​​​ന്‍റെ ചൂ​​​ടേ​​​റി​​​യ ച​​​ർ​​​ച്ചാസ​​​മ​​​യ​​​ത്താ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ​​​രി​​​ഹാ​​​സ അ​​​സ്ത്രം തൊ​​​ടു​​​ത്തു​​​വി​​​ട്ട​​​ത്. ഇ​​​തു വാ​​​ദ​​​പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ളി​​​ലേ​​​ക്കും ചൂ​​​ടേ​​​റി​​​യ ച​​​ർ​​​ച്ച​​​യി​​​ലേ​​​ക്കും സ​​​ഭ​​​യെ ന​​​യി​​​ച്ചു. സ​​​ഭ​​​യി​​​ൽ ഇ​​​നി മു​​​ത​​​ൽ താ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നി​​​ര​​​യി​​​ലേ​​​ക്കു നോ​​​ക്കി സം​​​സാ​​​രി​​​ക്കാ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​രി​​​ഹാ​​​സ​​​ത്തോ​​​ടെ പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി സം​​​സാ​​​രി​​​ക്കു​​​ന്പോ​​​ൾ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ നോ​​​ക്കി സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നെ കൊ​​​ള്ളി​​​ച്ചായിരുന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ ഒ​​​ളി​​​യ​​​ന്പ്.

ഓ​​​രോ വ്യ​​​ക്തി​​​ക​​​ൾ​​​ക്കും വ്യ​​​ത്യ​​​സ്ത​​​മാ​​​യ ശൈ​​​ലി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും എ​​​ന്‍റെ ശൈ​​​ലി​​​യെ പ​​​രി​​​ഹ​​​സി​​​ക്കേ​​​ണ്ട​​​തി​​​ല്ല; പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ശൈ​​​ലി അ​​​നു​​​ക​​​രി​​​ക്കാ​​​ൻ താ​​​നി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​സ​​​തീ​​​ശ​​​ന്‍റെ ​​​മ​​​റു​​​പ​​​ടി​​​.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ സ്പീ​​​ക്ക​​​റെയാ​​​ണ് നോ​​​ക്കി സം​​​സാ​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും അ​​​ല്ലാ​​​തെ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ ആ​​​ളു​​​ക​​​ളെ നോ​​​ക്കി​​​ ക​​​റ​​​ങ്ങി​​​യ​​​ല്ല സം​​​സാ​​​രി​​​ക്ക​​​ണ്ട​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി​​​യു​​​ടെ മ​​​റു​​​പ​​​ടി. ഏ​​​താ​​​യാ​​​ലും എ​​​നി​​​ക്കു ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​നു​​​നേരേ നോ​​​ക്കു​​​ന്ന​​​തി​​​ന് അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നും ഒ​​​ന്നു​​​വ​​​ല്ലെ​​​ങ്കി​​​ലും 102 പേ​​​രു​​​ണ്ട​​​ല്ലോ​​​യെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നു പ്ര​​​തി​​​പ​​​ക്ഷ​​​നി​​​ര​​​യി​​​ലേ​​​ക്കു നോ​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ട് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രി​​​ച്ച​​​ടി​​​ച്ചു. എ​​​ന്നാ​​​ൽ നി​​​യ​​​മ​​​സ​​​ഭ ന​​​ട​​​പ​​​ടി​​​ക്ര​​​മം അ​​​നു​​​സ​​​രി​​​ച്ചു സ്പീ​​​ക്ക​​​റെ നോ​​​ക്കി സം​​​സാ​​​രി​​​ക്കു​​​ന്ന​​​താ​​​ണ് രീ​​​തി​​​യെ​​​ന്നാ​​​ണ് പി​​​ണ​​​റാ​​​യി​​​വി​​​ജ​​​യ​​​ൻ വീ​​​ണ്ടും ആ​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ സം​​​ഭ​​​വം ചൂ​​​ടേ​​​റി​​​യ ച​​​ർ​​​ച്ച​​​യി​​​ലേ​​​ക്കു വെ​​​റു​​​തെ പോ​​​കു​​​ന്ന​​​തു​​​ക​​​ണ്ടു സ്പീ​​​ക്ക​​​ർ ഇ​​​ട​​​പെ​​​ട്ടു. ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും ബു​​​ദ്ധി​​​മു​​​ട്ട് ഉ​​​ണ്ടാ​​​കാ​​​തെ​​​യി​​​രി​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​വും സ്പീ​​​ക്ക​​​റെ നോ​​​ക്കി സം​​​സാ​​​രി​​​ച്ചു​​​കൊ​​​ള്ളൂ​​​വെ​​​ന്ന് സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ട് തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു​​​വെ​​​ങ്കി​​​ലും സ്പീ​​​ക്ക​​​റെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്താ​​​ൽ​​​മ​​​തി​​​യെ​​​ന്നും മു​​​ഴു​​​വ​​​ൻ സ​​​മ​​​യവും നോ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്. സ്പീ​​​ക്ക​​​റെ മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും താ​​​ൻ ത​​​ർ​​​ക്ക​​​വി​​​ഷ​​​യ​​​ത്തി​​​ലേ​​​ക്കൊ​​​ന്നും പോ​​​കു​​​ന്നി​​​ല്ലെ​​​ന്നു​​​ പ​​​റ​​​ഞ്ഞ സ്പീ​​​ക്ക​​​ർ വി​​​ഷ​​​യം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

ഔ​​​ഷ​​​ധി​​​യി​​​ലെ മു​​​ൻ​​​ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ന്‍റെ അ​​​ന​​​ധി​​​കൃ​​​ത സൗ​​​ന്ദ​​​ര്യ​​​ചി​​​കി​​​ത്സ​​​യെ കു​​​റി​​​ച്ചു​​​ള്ള വി.​​​ജി. സ​​​ജീ​​​ന്ദ്ര​​​ന്‍റെ ചോ​​​ദ്യം സ​​​ഭ​​​യ്ക്കു​​​ള്ളി​​​ൽ ചി​​​രി​​​പ​​​ട​​​ർ​​​ത്തി. 300 കോ​​​ഴി​​​മു​​​ട്ട പു​​​ഴു​​​ങ്ങി തി​​​ന്നു​​​ക​​​യും മൂ​​​ന്നു കി​​​ലോ ചെ​​​ന്പ​​​ര​​​ത്തി​​​മൊ​​​ട്ട് ചെ​​​വി​​​യി​​​ൽ വ​​​യ്ക്കു​​​ക​​​യും നെ​​​ല്ലി​​​ക്ക​​​യ്ക്ക് പ​​​ക​​​രം നാ​​​ര​​​ങ്ങാ​​​നീ​​​രു​​​കൊ​​​ണ്ടു ത​​​ളം വ​​​യ്ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ സൗ​​​ന്ദ​​​ര്യം വ​​​ർ​​​ധി​​​ക്കു​​​മോ എ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ജീ​​​ന്ദ്ര​​​ന്‍റെ ചോ​​​ദ്യം. ചോ​​​ദ്യം ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യോ​​​ടാ‍​യി​​​രു​​​ന്നു. ഔ​​​ഷ​​​ധി ലാ​​​ഭ​​​ത്തി​​​ൽ പോ​​​കു​​​ന്ന പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​മാ​​​ണെ​​​ന്നും അ​​​വി​​​ടെ സൗ​​​ന്ദ​​​ര്യ​​​ചി​​​കി​​​ത്സ​​​യ്ക്ക​​​ല്ല, പ​​​ക​​​രം ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തി​​​നാ​​​ണ് പ്ര​​​ധാ​​​ന്യ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​ന്ത്രി മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ മ​​​റു​​​പ​​​ടി.

17കാ​​​ര​​​ൻ ഓ​​​ടി​​​ച്ച കാ​​​ർ ഇ​​​ടി​​​ച്ചു ത​​​ട്ടു​​​ക​​​ട ന​​​ട​​​ത്തു​​​ന്ന മ​​​ധ്യ​​​വ​​​യ​​​സ്ക്ക​​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഉ​​​ന്ന​​​യി​​​ച്ചു. ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ൽ തു​​​ട​​​ക്ക​​​ത്തി​​​ൽ പൊ​​​ലി​​​സി​​​നു വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്ന് അ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല സ​​​മ്മ​​​തി​​​ച്ചു. നീ​​​തി എ​​​ല്ലാ​​​വ​​​ർ​​​ക്കും തു​​​ല്യ​​​മാ​​​ണെ​​​ന്നും ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും കു​​​റ്റ​​​വാ​​​ളി ര​​​ക്ഷ​​​പ്പെ​​​ടി​​​ല്ലെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ച​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷ​​​വും അ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​നെ വി​​​ശ്വ​​​സി​​​ച്ചു.

Tags : Significance Bill PSC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up