x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഹകരണ ബോർഡിനു ഭരണസമിതിയായില്ല; പരീക്ഷകൾ അനിശ്ചിതത്വത്തിൽ

നി​​ശാ​​ന്ത് ഘോ​​ഷ്
Published: October 27, 2026 03:57 AM IST | Updated: October 27, 2026 03:57 AM IST

പ്രതീകാത്മക ചിത്രം

ക​​ണ്ണൂ​​ര്‍: സ​​ഹ​​ക​​ര​​ണ പ​​രീ​​ക്ഷാ​​ബോ​​ര്‍ഡി​​ല്‍ പു​​തി​​യ ഭ​​ര​​ണ​​സ​​മി​​തി​​യാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ലെ നി​​യ​​മ​​നം അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ൽ. നേ​​ര​​ത്തേ വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ച ചി​​ല പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചി​​രു​​ന്നെ​​ങ്കി​​ലും പു​​തി​​യ ഭ​​ര​​ണ​​സ​​മി​​തി​​യി​​ൽ പു​​തു​​ക്കി​​യ തീ​​യ​​തി​​ക​​ളും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.

ഫെ​​ബ്രു​​വ​​രി 14, മാ​​ര്‍ച്ച് അ​​ഞ്ച് തീ​​യ​​തി​​ക​​ളി​​ലെ വി​​ജ്ഞാ​​പ​​ന പ്ര​​കാ​​രം ജൂ​​ണ്‍ 28, ജൂ​​ലൈ 11, 19, 26, ഓ​​ഗ​​സ്റ്റ് എ​​ട്ട്, 16 തീ​​യ​​തി​​യി​​ല്‍ ന​​ട​​ത്താ​​നി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ളാ​​യി​​രു​​ന്നു മാ​​റ്റി​​യ​​ത്. പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റു​​ന്ന​​താ​​യു​​ള്ള അ​​റി​​യി​​പ്പ് ജൂ​​ണ്‍ 24നാ​​ണ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷ​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള അ​​റി​​യി​​പ്പു​​ക​​ളൊ​​ന്നും ഉ​​ണ്ടാ​​കാ​​ത്ത​​ത് ഉ​​ദ്യോ​​ർ​​ഗാ​​ർ​​ഥി​​ക​​ളെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കു​​ക​​യാ​​ണ്. പ​​രീ​​ക്ഷ നീ​​ണ്ടു​​പോ​​കു​​ന്ന​​ത് ഈ ​​വ​​ര്‍ഷം പ്രാ​​യ​​പ​​രി​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​ന് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കും. സ​​ര്‍ക്കാ​​ര്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി സ​​ഹ​​ക​​ര​​ണ പ​​രീ​​ക്ഷാ ബോ​​ര്‍ഡ് രൂ​​പ​​വ​​ത്ക​​രി​​ക്കു​​ക​​യും മാ​​റ്റി​​വ​​ച്ച പ​​രീ​​ക്ഷ​​ക​​ളു​​ടെ തീ​​യ​​തി​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും പ്രാ​​യ​​പ​​രി​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന ഉ​​ദ്യോ​​ഗാ​​ര്‍ഥി​​കൾക്ക് അ​​വ​​സ​​ര​​ങ്ങ​​ള്‍ ന​​ൽ​​കു​​ക​​യും ചെ​​യ്യ​​ണ​​മെ​​ന്നാ​​ണ് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

മാ​​റ്റി​​വ​​ച്ച പ​​രീ​​ക്ഷ​​ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ ന​​ട​​ത്തു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും ബോ​​ർ​​ഡ് പു​​നഃ​​സം​​ഘ​​ട​​ന ന​​ട​​ക്കാ​​തെ പ​​രീ​​ക്ഷ ന​​ട​​ത്തി​​ല്ലെ​​ന്നാ​​ണു വി​​വ​​രം. സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കു വേ​​ണ്ടി പ​​രീ​​ക്ഷ ബോ​​ര്‍ഡ് ന​​ട​​ത്തു​​ന്ന ഒ​​എം​​ആ​​ര്‍/ ഓ​​ണ്‍ലൈ​​ന്‍/ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യു​​ടെ​​യും തു​​ട​​ര്‍ന്ന് ബ​​ന്ധ​​പ്പെ​​ട്ട സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​നം ന​​ട​​ത്തു​​ന്ന അ​​ഭി​​മു​​ഖ​​ത്തി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പ​​രീ​​ക്ഷ ബോ​​ര്‍ഡ് ത​​യാ​​റാ​​ക്കു​​ന്ന റാ​​ങ്ക് ലി​​സ്റ്റ് പ്ര​​കാ​​ര​​മാ​​ണു നി​​യ​​മ​​നം ന​​ട​​ത്തു​​ക.

Tags : GoverningBody Exams Uncertainty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up