x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇ​ന്നുമു​ത​ൽ അത്‌ലറ്റിക്സ് പോരാട്ടം

എ​സ്. ജ​യ​കൃ​ഷ്ണ​ൻ
Published: October 27, 2026 04:18 AM IST | Updated: October 27, 2026 04:18 AM IST

പ്രതീകാത്മക ചിത്രം - എഐ

ചാ​ത്ത​മം​ഗ​ലം (കോ​ഴി​ക്കോ​ട്): പു​തു​പു​ത്ത​ൻ സി​ന്ത​റ്റി​ക് ട്രാ​ക്ക്. മാ​ന​ത്തു​നോ​ക്കു​മ്പോ​ൾ മ​ഴ മാ​റി​യെ​ന്ന പ്ര​തീ​തി. ഇ​ന്നു മു​ത​ൽ എ​ൻ​ഐ​ടി​യി​ലെ മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ​നി​ന്നു​യി​ർ​ക്കു​ന്ന മി​ന്ന​ൽ​പ്പി​ണ​രു​ക​ളും ഇ​ടി​മു​ഴ​ക്ക​ങ്ങ​ളും വി​ണ്ണി​ലെ ദേ​വ​ക​ളെ ആ​ന​ന്ദി​പ്പി​ക്ക​ട്ടേ! കൂ​ടു​ത​ൽ വേ​ഗ​വും കൂ​ടു​ത​ൽ ദൂ​ര​വും കൂ​ടു​ത​ൽ ഉ​യ​ര​വും കൈ​വ​രി​ച്ച് കൗ​മാ​ര​താ​ര​ങ്ങ​ൾ കാ​യി​ക ഇ​ന്ത്യ​യു​ടെ സ​മ്മോ​ഹ​ന പ്ര​തീ​ക്ഷ​ക​ൾ ചു​മ​ലി​ലേ​റ്റി ഒ​ളി​മ്പി​ക്സി​ലും ലോ​ക മേ​ള​ക​ളി​ലും ത്രി​വ​ർ​ണ​പ​താ​ക പാ​റി​ക്ക​ട്ടേ! 2026 സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഇ​നി അ​ത്‌​ല​റ്റി​ക്സി​ന്‍റെ പ​ഞ്ച​ദി​ന പൂ​രം.

രാ​വി​ലെ 7.30ന് ​സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ ഫൈ​ന​ലോ​ടെ ആ​ദ്യ​ദി​വ​സ​ത്തെ പോ​രാ​ട്ട​ത്തി​ന് തു​ട​ക്ക​മാ​കും. ആ​കെ 14 ഫൈ​ന​ലു​ക​ളാ​ണ് ഇ​ന്നു​ള്ള​ത്. മ​റ്റു ഗെ​യിം​സ് വേ​ദി​ക​ളി​ൽ സോ​ഫ്റ്റ്ബോ​ൾ, ബേ​സ്ബോ​ൾ, ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ, നെ​റ്റ്ബോ​ൾ, ത്രോ​ബോ​ൾ, ബാ​സ്ക​റ്റ്ബോ​ൾ, ബാ​ഡ്മി​ന്‍റ​ൺ, യോ​ഗ മ​ത്സ​ര​ങ്ങ​ൾ തു​ട​രും.

എ​റ​ണാ​കു​ള​ത്തി​ന്‍റെ അ​ജ​യ്യ​ത​യ്ക്കു​മേ​ൽ ആ​ഞ്ഞ​ടി​ച്ച പാ​ല​ക്കാ​ട​ൻ കാ​റ്റി​നെ നി​ർ​വീ​ര്യ​മാ​ക്കി മ​ല​പ്പു​റം ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും കൈയട​ക്കി​യ ചാ​മ്പ്യ​ൻ​പ​ട്ടം ഇ​ത്ത​വ​ണ ആ​ർ​ക്കാ​വും? പ്ര​വ​ച​നം അ​സാ​ധ്യം. തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ സ്കൂ​ൾ ഇ​ത്ത​വ​ണ​യി​ല്ലാ​ത്ത​ത് മ​ല​പ്പു​റ​ത്തി​ന്‍റെ വീ​ര്യം കു​റ​യ്ക്കു​ന്നു​ണ്ട്.

ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​ൻ കൊ​തി​ക്കു​ന്ന പാ​ല​ക്കാ​ട​ൻ കാ​റ്റി​ന്‍റെ വി​ത്തു​ക​ൾ പൊ​ട്ടി​മു​ള​ച്ച് പ്ര​ക​മ്പ​നം തീ​ർ​ക്കു​മോ? അ​തോ എ​റ​ണാ​കു​ള​മോ? ആ​തി​ഥേ​യ​രാ​യ കോ​ഴി​ക്കോ​ടി​ന്‍റെ മോ​ഹ​ങ്ങ​ൾ​ക്കും അ​തി​രു​ക​ളി​ല്ല. കോ​രു​ത്തോ​ടി​ന്‍റെ പ്ര​താ​പ​ത്തി​ന്‍റെ​യും തോ​മ​സ് മാ​ഷെ​ന്ന ദ്രോ​ണാ​ചാ​ര്യ​ന്‍റെ​യും ഓ​ർ​മ​ക​ൾ കോ​ട്ട​യ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​മോ?

Tags : Athletics Competition Begins Today Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up