NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന തിരുവാതിരകളി മത്സരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ ഇന്ത്യ ഹബിറ്റാറ്റ് സെന്റർ ഡയറക്ടർ ഡോ. കെ. ജി. സുരേഷ് ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ തുടങ്ങിയവർ സംസാരിക്കും.
അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ഛത്തർപുർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, ലജ്പത് നഗർ, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മെഹ്റോളി, പാലം - മംഗലാപുരി, ആർകെ പുരം, വികാസ്പുരി - ഹസ്താൽ, വിനയ് നഗർ - കിദ്വായ് നഗർ തുടങ്ങിയ 16 ഏരിയകൾ മത്സരിക്കും.
വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് അമ്മു മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസുകളും യഥാക്രമം 15,001, 10,001, 7,501 രൂപയും സമ്മാനമായി നൽകും. വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്.
കാഷ് അവാർഡും ട്രോഫികളും ഈ മാസം 23ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി, തിരുവാതിരകളി മത്സരം കൺവീനർ എന്നിവരുമായി 98107 91770, 98187 50868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
District News
കൂരാച്ചുണ്ട്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. ആന്‍ലിയ അല്‍ഫോന്‍സ് അനീഷ് ടീം (സെന്റ് തോമസ് യുപിഎസ് കൂരാച്ചുണ്ട്), ശിവദ് ശശി ടീം (സെന്റ് തോമസ് യുപിഎസ് കൂരാച്ചുണ്ട്), ഈദന്‍ ആന്റണി ഷിബി ടീം (സെന്റ് മേരീസ് സ്കൂള്‍ കല്ലാനോട്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡാര്‍ളി ഏബ്രാഹം പുല്ലംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ബിന്ദുമോള്‍ തോമസ് കളപ്പുരയ്ക്കല്‍, മെംബര്‍മാരായ സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, സെന്റ് തോമസ് യുപി സ്കൂള്‍ പ്രധാനാധ്യാപകന് ബിജു മാത്യു, ബേബി വണ്ടനാക്കര, ജോര്‍ജ് ദാസ് കാനാട്ട്, എസ്.ഡി. ബിജോഷ് എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപകരായ അഭിലാഷ് ജോസ്, പ്രിന്‍സ് ആന്റണി, സൈനുല്‍ ആബിദ്, ലിന്റ ജേക്കബ്, ബി. നവ്യശ്രീ, ജൂലിയ പോള്‍, പിടിഎ പ്രസിഡന്റ് സോണി തേനംമാക്കല്‍, എംപിടിഎ പ്രസിഡന്റ് പ്രതിഭ എന്നിവര്‍ നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം:അർജന്റൈൻ ഫുട്ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മുൻ കായികമന്ത്രി വി അബ്ദുറഹ് മാൻ പറഞ്ഞു. ഇൗ വിഷയത്തിൽ ഒരു ചില്ലിക്കാശ് പോലും സംസ്ഥാന സർക്കാരിനു നഷ്ടമുണ്ടായിട്ടില്ല.
മത്സരം നടത്താൻ അർജന്റൈൻ ഫുട്ബോൾ അസോസിയേഷനും സ്പോൺസറും തമ്മിലാണ് കരാറൊപ്പിട്ടത്. ഇൗ കരാറുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്നും വി. അബ്ദുറഹ് മാൻ വ്യക്തമാക്കി.
Kerala
കൊച്ചി: സിബിഎസ്ഇ തായ്ക്വോണ്ടോ സൗത്ത് സോണ്‍ മത്സരത്തില പരിക്കേറ്റ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ കഴിയുന്ന വിദ്യാര്‍ഥി അപകടനില തരണം ചെയ്തു.
തൃശൂര്‍ പെരുമ്പിലവ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഫായിസ് അബ്ദുള്‍ ജലാലിനാണ് മഹാരാഷ്ട്രയില്‍ നടന്ന മത്സരത്തില്‍ തലയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ ചട്ടലംഘനം നടന്നിട്ടും തടയാതിരുന്ന റഫറിക്കെതിരെയും എതിരാളിക്കെതിരെയും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയര്മാന് പരാതി നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.
അതിനാല്‍ കുടുംബം ഹൈക്കോടതിയില്‍ പരാതി നല്‍കും. സിബിഎസ്ഇയെയും മത്സരം നിയന്ത്രിച്ച റഫറിയെയും എതിരാളിയെയും എതിര്‍കക്ഷി ചേര്‍ത്ത് റിട്ട് നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഓഗസ്റ്റ് മൂന്നിന് മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ സന്‍സ്കാര്‍ ഭാരതി പബ്ലിക് സ്കൂളില്‍ വച്ച് നടന്ന മത്സരത്തിനിടെ എതിരാളി അടിവയറ്റില്‍ ചവിട്ടുകയും തലയ്ക്ക് നേരെ തൊഴിക്കുകയുമായിരുന്നു. നിയമവിരുദ്ധമായി അടിവയറ്റില്‍ പ്രഹരിച്ചതിനെ തുടര്‍ന്ന് ഫായിസ് മത്സരം നിര്‍ത്താന്‍ റഫറിയോട് സിഗ്നല്‍ നല്കി റിംഗിന് പുറത്തേക്ക് നീങ്ങിയെങ്കിലും ഫൗള്‍ വിളിക്കുകയോ മത്സരം നിര്‍ത്തുകയോ റഫറി ചെയ്തില്ല.
പിന്നാലെ ഫായിസിന്റെ തലയ്ക്ക് എതിരാളി തൊഴിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥി തളര്‍ന്നു വീണു. സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഉടന്‍ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലച്ചോറില്‍ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. തുടര്‍ന്ന് ഒമ്പതിന് വിദഗ്ധ ചികിത്സയ്ക്ക് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.
District News
നെടുങ്കണ്ടം: സീനിയർ ചേമ്പർ ഇന്റർനാഷണൽ നെടുങ്കണ്ടം ലീജിയന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിക്കും. പതിനഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് നെടുങ്കണ്ടം പോസ്റ്റ് ഓഫീസിനു മുകൾ നിലയിലുള്ള എസ്സിഐ ശ്രേയസ് ഹാളിൽ നടക്കുന്ന സ്വാതന്ത്ര്യദിന മലയാളം പ്രസംഗ മത്സരത്തിൽ വിജയികളാകുന്നവർക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. ഫോൺ: 9526914218.
Kerala
മൂവാറ്റുപുഴ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിവാദ ചോദ്യവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് യാതൊരു പങ്കുമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദീൻ. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മൂവാറ്റുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെ അവിഭാജ്യ ചരിത്രത്തെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെയും ബോധപൂർവം വളച്ചൊടിക്കാനുള്ള ശ്രമമാണ് ക്വിസ് ചോദ്യത്തിലൂടെ നടന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ, വകുപ്പിന്റെ സോഷ്യൽ ക്ലബ്ബുകളോ, വാർഷിക കലണ്ടറോ അനുശാസിക്കുന്ന പരിപാടിയല്ല ഇത്.
ചില അധ്യാപകർ പ്രാദേശികമായി തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ സ്കൂൾ തലത്തിൽ ഇത്തരമൊരു ശ്രമം നടത്തിയത് തികച്ചും തെറ്റായ പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോ അധ്യാപകരോ ആയാലും ഇത്തരം നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ ഭരണപരമായ നടപടിയുണ്ടാകും മന്ത്രി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ഫ്രീഡം ക്വിസ് 2026 മത്സരത്തിലാണ് വിവാദ ചോദ്യം എത്തിയത്.
Kerala
കൊച്ചി: പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഡന്റെ (പ്രഫ. കെ.കെ. നീലകണ്ഠന്) സ്മരണയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇന്ദുചൂഡന് ഫൗണ്ടേഷന്റെ മൂന്നാം വാര്‍ഷികാഘോഷം പ്രമാണിച്ച് സംസ്ഥാനതലത്തില്‍ പുസ്തകാസ്വാദന ലേഖനമത്സരം സംഘടിപ്പിക്കുന്നു.
ഇന്ദുചൂഡന്റെ കൃതിയായ ‘കേരളത്തിലെ പക്ഷികള്‍’ ആസ്പദമാക്കി 18-25 പ്രായത്തിലുള്ള യുവജനങ്ങള്‍/കോളജ് വിദ്യാര്‍ഥികള്‍, ഹൈസ്കൂള്‍/ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണു മത്സരം.
ഒന്നാം വിഭാഗത്തില്‍ യഥാക്രമം 10000, 5000 രൂപയും രണ്ടാം വിഭാഗത്തില്‍ 6000, 3000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും.
മലയാളത്തില്‍ സ്വന്തം കൈപ്പടയില്‍ നാലു പുറത്തില്‍ കവിയാതെ തയാറാക്കിയ ആസ്വാദനക്കുറിപ്പിന്റെ മൂന്നു പകര്‍പ്പുകള്‍, പേര്, വിലാസം, ഫോണ്‍നമ്പര്‍, വയസും വിഭാഗവും തെളിയിക്കുന്ന രേഖ എന്നിവ സഹിതം സെക്രട്ടറി, ഇന്ദുചൂഡന് ഫൗണ്ടേഷന്, ആരഭി, ലെയിന്‍-7, എല്‍.എം. പൈലി റോഡ്, വൈറ്റില, കൊച്ചി- 682019 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 30നകം ലഭിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അനുവദിക്കൂ.
ആസ്വാദനക്കുറിപ്പില്‍ മത്സരാര്‍ഥിയുടെ വ്യക്തിവിവരങ്ങള്‍ പാടില്ല. കവറിനു പുറത്ത് പുസ്തകാസ്വാദനക്കുറിപ്പ് മത്സരം -കാറ്റഗറി (1 അല്ലെങ്കില്‍ 2) എന്ന് രേഖപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.
District News
തൃശൂർ: ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ലയുടെ നേതൃത്വത്തിൽ ഭാരതീയ ഇതിഹാസങ്ങളെ പരിചയപ്പെടുത്താൻ ഐതിഹാസികം മത്സരം സംഘടിപ്പിച്ചു. റിട്ട. പ്രഫ. ടി.കെ. കാവേരി രാമനാഥൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി എം.വി. വിനോദ് അധ്യക്ഷത വഹിച്ചു.
രാമായണം- ഭഗവത്ഗീത പാരായണം, വ്യാഖ്യാനം, കഥാകഥനം, സംവാദം, പ്രശ്നോത്തരി, പേപ്പർ പ്രസന്റേഷൻ എന്നിവയിൽ മത്സരങ്ങൾ നടന്നു. നാനൂറോളം വിദ്യാർഥികൾ മാറ്റുരച്ചു. അയ്യന്തോൾ ടിജിഎസ്എം സരസ്വതി വിദ്യാനികേതൻ പ്രിൻസിപ്പൽ കീർത്തി വർമ്മ, വൈസ് പ്രിൻസിപ്പൽ ആർ. രമ്യ, സ് കൂൾ പ്രസിഡന്റ് എം. വേണുഗോ പാൽ, സെക്രട്ടറി എസ്. കല്യാണ കൃഷ്ണൻ, സ്കൂൾ സമിതിയംഗം സഞ്ജീവ് മേനോൻ, സുരേഷ് ബാബു, റോഷ്നി, സന എന്നിവർ നേതൃത്വം നൽകി.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിച്ച 2026ലെ ബൈബിൾ ക്വിസ് മത്സരം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ നടന്നു.
ഹൂസ്റ്റണിലെ വിവിധ അംഗസഭകളിൽ നിന്നുള്ള 14 ടീമുകൾ പങ്കെടുത്ത മത്സരം ആവേശകരമായ മത്സരവേദിയായി മാറി.
വിജയികൾ
NRI
ഷിക്കാഗോ: അമേരിക്കൻ ക്നാനായ റീജണിലെ കുട്ടികൾക്കായി ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ.) ക്നാനായ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച മാർത്തോമൻ ക്നാനായ പാട്ട് മത്സരത്തിൽ ന്യൂയോർക്കിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയം ഒന്നാം സ്ഥാനം നേടി. സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയം, ടാമ്പാ രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ദേവാലയം, ഓർലാണ്ടോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജനപ്രീതി നേടിയ വീഡിയോയ്ക്കുള്ള അവാർഡുകൾ ഡാളസിലെ ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയത്തിനും സാക്രമെന്റോയിലെ സെന്റ് ജോൺ പോൾ II ക്നാനായ മിഷനും ലഭിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും.
ക്നാനായ സമുദായത്തിന്റെ പാരമ്പര്യഗാനമായ മാർത്തോമൻ നന്മയാൽ ഒന്ന് തുടങ്ങുന്നു എന്ന ഗാനം ആലപിച്ച് വീഡിയോ രൂപത്തിൽ സമർപ്പിക്കണമെന്നതായിരുന്നു മത്സരത്തിന്റെ നിർദേശം. ക്നാനായ വിവാഹാചാരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട ഈ ഗാനം തലമുറകളായി സമൂഹത്തിൽ ആലപിച്ചുവരുന്നതാണ്. വിവാഹചടങ്ങുകൾക്ക് പുറമെ വിവിധ മതപരവും സാംസ്കാരികവുമായ ക്നാനായ ആഘോഷങ്ങളിലും പ്രാർഥനഗാനമായി ഈ ഗാനം ഉപയോഗിച്ചുവരുന്നു.
NRI
പെൻസിൽവേനിയയിൽ 2026-ൽ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കൺവൻഷനിൽ വ്യക്തിത്വ വികസനത്തിനും സാംസ്കാരിക ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന രണ്ട് പുതിയ സംരംഭങ്ങളുമായി ഫൊക്കാന മെൻസ് ഫോറം രംഗത്തെത്തുന്നു. “മിസ്റ്റർ ഫൊക്കാന” (15–27 വയസ്) എന്ന യുവജന വിഭാഗവും “ഫൊക്കാന ശ്രീമാൻ” എന്ന മുതിർന്ന വിഭാഗവും ചേർന്ന്, സൗന്ദര്യത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇത്തവണ നടക്കുന്നത്.
ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി ആരംഭിച്ച പുതിയ ഫൊക്കാന മെൻസ് ഫോറം, പുരുഷന്മാർക്ക് സാമൂഹിക മേഖലയിൽ കൂടുതൽ ഇടവും അവസരങ്ങളും സൃഷ്ടിക്കുന്ന ഒരു പുതിയ വേദിയായി മാറിയിരിക്കുകയാണ്. ഈ സംരംഭം പുരുഷന്മാരുടെ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, സാമൂഹിക പങ്കാളിത്തം, സാംസ്കാരിക അവതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്. അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു ശ്രദ്ധേയമായ പരിപാടിയാണ് “മിസ്റ്റർ ഫൊക്കാന”യും “ഫൊക്കാന ശ്രീമാൻ” മത്സരങ്ങളും.
Business
ന്യൂയോർക്ക്: യുഎസ് ആസ്ഥാനമായ പ്രമുഖ ആർട്ടിഫിഷൽ ഇന്റലിജൻസ് സ്റ്റാർട്ടപ് കന്പനിയായ ആന്ത്രോപിക്, തങ്ങളുടെ ജനപ്രിയ എഐ ചാറ്റ്ബോട്ടായ ക്ലോഡ് (Claude AI) സബ്സ്ക്രിപ്ഷനുകൾക്കായി ഇന്ത്യൻ രൂപയിലുള്ള നിരക്കുകൾ പ്രഖ്യാപിച്ചു.
അമേരിക്കയ്ക്കു പുറത്ത് ക്ലോഡിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയിലെ ഉപയോക്താക്കളെ ആകർഷിക്കുന്നതിനും പണമടയ്ക്കൽ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനുമാണ് ഈ മാറ്റം.
വെബ്സൈറ്റിലും മൊബൈൽ ആപ്പുകളിലും ഘട്ടങ്ങളായാണ് പുതിയ നിരക്കുകൾ ദൃശ്യമായി തുടങ്ങുക. ഇതുവരെ യുഎസ് ഡോളറിൽ പണമടയ്ക്കേണ്ടി വന്നിരുന്നതിനാൽ കറൻസി പരിവർത്തന നിരക്കുകളും അധിക ചാർജകളും നൽകേണ്ടി വന്നിരുന്ന ഇന്ത്യൻ ഉപയോക്താക്കൾക്ക് ഈ മാറ്റം വലിയ ആശ്വാസമാകും. പുതിയ നിരക്കുകൾ ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്നത് ശ്രദ്ധേയമാണ്.
Sports
ഫിഫ 2026 ലോകകപ്പ് നോക്കൗട്ടിന്റെ തീവ്രതയിലേക്കു കടക്കാനൊരുങ്ങുന്നതോടെ കാല്പന്ത് ആരാധകരുടെ മുന്നിലേക്ക് നെക്സ്റ്റ് ലെവല്‍ പോരാട്ടവുമായി ദീപിക എത്തുന്നു. ഇതാദ്യമായി ലോകകപ്പ് പശ്ചാത്തലത്തിലുള്ള റീല്‍സ് മത്സരത്തിനു വേദിയൊരുക്കുകയാണ് ദീപികയും യുണീക്ക് എനർജിയും ചേർന്ന്.
നിങ്ങളുടെ കണ്മുന്നിലെ കാല്പന്ത് ആവേശം എന്തുമാകട്ടെ, റീല്‍സാക്കി ദീപികയിലേക്ക് അയയ്ക്കൂ...സമ്മാനങ്ങള്‍ നേടൂ...
കളിമൈതാനങ്ങളിലെ ആവേശം, തകര്‍പ്പന്‍ ഗോളുകള്‍, ഡ്രിബ്ലിംഗുകള്‍, ആരാധകരുടെ അത്യപൂര്‍വ നിമിഷങ്ങള്‍ അങ്ങനെ എന്തും കാമറയില്‍ പകര്‍ത്തി ഞങ്ങള്‍ക്ക് അയയ്ക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വീഡിയോകള്‍ ‘ദീപിക’യുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പ്രസിദ്ധീകരിക്കും.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകളും വ്യൂസും നേടുന്ന വീഡിയോകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍. ഒന്നാം സമ്മാനം: ലാപ്ടോപ്പ്, രണ്ടാം സമ്മാനം: ടാബ്, മൂന്നാം സമ്മാനം: സ്മാർട്ട്ഫോൺ. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.
മത്സര നിബന്ധനകള്‍:
ദൈര്‍ഘ്യം: പരമാവധി രണ്ടു മിനിറ്റ് (9:16 ഫോര്‍മാറ്റ്).
വിഷയം: നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട ഏത് ഫുട്ബോള്‍ ദൃശ്യങ്ങളും ആകാം.
മൗലികത: വീഡിയോകള്‍ സ്വന്തമായി ചിത്രീകരിച്ചതായിരിക്കണം (വാട്ടര്‍മാര്‍ക്കുകള്‍ പാടില്ല).
വീഡിയോകള്‍ക്കൊപ്പം മത്സരാര്‍ഥിയുടെ പേര്, സ്ഥലം, വാട്സാപ്പ് നമ്പര്‍, ഇന്‍സ്റ്റഗ്രാം ഐഡി എന്നിവ നിര്‍ബന്ധമായും നല്‍കണം.
ദീപികയിലെ ജീവനക്കാരും കുടുംബാംഗങ്ങളും മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരല്ല.
വിധിനിര്‍ണയത്തിലെ അന്തിമതീരുമാനം ദീപിക മാനേജ്മെന്റിന്റേതാണ്.
വീഡിയോകള്‍ അയയ്ക്കേണ്ട വിലാസം:
വാട്സാപ്പ് നമ്പര്‍: 9778076252
ഇമെയില്‍: [email protected]
അവസാന തീയതി: 2026 ജൂലൈ 18, ശനി.
വരൂ, നിങ്ങളുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം ദീപികയിലൂടെ ലോകത്തിനു മുന്നില്‍ എത്തിക്കൂ!
ദീപിക-സിറിൽസ് ജ്വല്ലറി പ്രവചനമത്സരം: കൂപ്പണുകൾ ഓൺലൈനിൽ അയയ്ക്കാം
ദീപികയും കോട്ടയം സിറിൽസ് ജ്വല്ലറിയും ചേർന്നു നടത്തുന്ന ലോകകപ്പ് പ്രവചനമത്സരത്തിന്റെ കൂപ്പണുകൾ ഓൺലൈനിൽ അയയ്ക്കാൻ അവസരം. വായനക്കാരുടെ അഭ്യർഥന മാനിച്ചാണ് കൂപ്പണുകൾ ഓൺലൈനായി അയയ്ക്കാൻ അവസരമൊരുക്കുന്നത്. കൂപ്പൺ പൂർണമായി പൂരിപ്പിച്ച് ഫോട്ടോയെടുത്ത് https://tinyurl.com/2jkwvd52 എന്ന വെബ്സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടത്. വെബ്സൈറ്റ് അഡ്രസിന് ക്യുആർ കോഡ് സ്കാൻ ചെയ്യാം.
നേരിട്ട് അയയ്ക്കുന്നവർ ദീപിക വേൾഡ് കപ്പ് പ്രവചന മത്സരം 2026, ദീപിക പി.ബി. നമ്പർ: 7, കോളജ് റോഡ്, കോട്ടയം 686001. എന്ന വിലാസത്തിലേക്ക് അയയ്ക്കുകയോ ദീപികയുടെ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ, കോഴിക്കോട്, കോട്ടയം യൂണിറ്റുകളിലോ, സബ് ഓഫീസുകളിലോ ഏൽപ്പിക്കുകയോ ചെയ്യാം.
കൂപ്പണുകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ എട്ട് വൈകുന്നേരം അഞ്ച്. ഒരാൾക്ക് എത്ര കൂപ്പൺ വേണമെങ്കിലും അയയ്ക്കാം. ഫോട്ടോ കോപ്പികൾ സ്വീകരിക്കുന്നതല്ല.
ദീപികയിലെയും സിറിൽസ് ജ്വല്ലറിയിലെയും ജീവനക്കാരോ അവരുടെ കുടുംബാംഗങ്ങളോ മത്സരത്തിൽ പങ്കെടുക്കാൻ അർഹരല്ല. മത്സരം സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായാൽ അന്തിമ തീരുമാനം ദീപിക മാനേജ്മെന്റിന്റേതായിരിക്കും.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ക്ലിക്ക് ചെയ്യുക.
District News
കുറവിലങ്ങാട്: ഒന്നേകാൽ നൂറ്റാണ്ടു മുൻപ് വിദ്യാലയം പടുത്തുയർത്തിയ നിധീരിക്കൽ മാണിക്കത്തനാരുടെ സ്മരണകൾ പുതുക്കി കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. അനുസ്മരണത്തോടനുബന്ധിച്ച് ഇന്റർ സ്കൂൾ പ്രസംഗമത്സരവും നടത്തി. രണ്ടു വിഭാഗങ്ങളിലായി നാല്പതിലേറെ വിദ്യാർഥികൾ പങ്കെടുത്തു.
ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ മന്നാ എൽസാ റെന്നി ഒന്നാം സ്ഥാനവും സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇവാൻ ജോബി രണ്ടാം സ്ഥാനവും ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്എസ്എസിലെ അലീന ബിജു മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഇവ്ലിന സോബിച്ചൻ, എലൈൻ ലിജോ എന്നിവർ യഥാക്രമം ഒന്നും മൂന്നും സ്ഥാനവും സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ജെഫിൻ തോമസ് രണ്ടാം സ്ഥാനവും നേടി.
പുരസ്കാര സമർപ്പണ യോഗത്തിൽ ഫാ. സിറിൾ തയ്യിൽ, സ്കൂൾ അസി. മാനേജർ ഫാ. ജൊവാനി കുറുവാച്ചിറ, നിധീരിക്കൽ കുടുംബയോഗം വൈസ് പ്രസിഡന്റ് ഇമ്മാനുവൽ നിധീരി, പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ കെ.എം. തങ്കച്ചൻ, ഫാ. ജിസ് അമ്മനത്തുകുന്നേൽ, പിടിഎ പ്രസിഡന്റ് ബിജു കുര്യൻ താന്നിക്കറപ്പിൽ, ജിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
NRI
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സുവാറ ബൈബിൾ ക്വിസ് 2026 ഫൈനൽ മത്സരങ്ങൾ ലിവർപൂൾ ലിതർലാൻഡിലുള്ള ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കാത്തലിക് പള്ളിയിൽ നടന്നു. നാല് എയ്ജ് ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരത്തിൽ രണ്ടായിരത്തിനാനൂറിലധികം മത്സരാർഥികളാണ് ഈ വർഷം പങ്കെടുത്തത്.
വിവിധ റൗണ്ടുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിലെയും ആറ് മത്സരാഥികളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്.
ഇഞ്ചോടിച്ചു പോരാട്ടത്തിൽ 8-10 എയ്ജ് ഗ്രൂപ്പിലെ മത്സരത്തിൽ ഒന്നാം സ്ഥാനം ഐബെൽ ജോസ് ജോജിൻ (സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്റെർ ചെൽറ്റനാം ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ) സ്വന്തമാക്കി. രണ്ടാം സ്ഥാനം അലൻ ജോർജും (മാർ തോമാ മിഷൻ കാറ്റർബറി കാന്റർബറി റീജിയൺ) മൂന്നാം സ്ഥാനം ലിയോണ ജോസഫും (സെന്റ് മേരീസ് മിഷൻ അബെർഡീൻ സ്കോട്ലൻഡ് റീജിയൺ) നേടി. ഈ എയ്ജ് ഗ്രൂപ്പ് മത്സരങ്ങൾക്ക് ക്വിസ് മാസ്റ്റർ റിയ ഷാജു നേതൃത്വം കൊടുത്തു .
11 -13 എയ്ജ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം അഥീന ജോസഫും (സെന്റ് മേരീസ് മിഷൻ അബെർദീൻ സ്കോട്ലൻഡ് റീജിയൺ), രണ്ടാം സ്ഥാനം ജോനാഥൻ മാത്യുവും (പോൾ ഔർ ലേഡി ഓഫ് ഡോളോഴ്സ് പ്രൊപ്പോസഡ് മിഷൻ എയ്ലിസ്ബറി ഓക്സ്ഫോർഡ് റീജിയൺ), മൂന്നാം സ്ഥാനം അഷേർ ജോണി മാത്യുവും (സെന്റ് അന്തോണിസ് ക്നാനായ പ്രൊപ്പോസഡ് മിഷൻ കാർഡിഫ് - സ്വാൻസി, ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ) നേടി. മത്സരങ്ങളുടെ ക്വിസ് മാസ്റ്ററായി ജെഫ്രിൻ സാജു നേതൃത്വം നൽകി
14-17 ഗ്രൂപ്പ് മത്സരത്തിൽ ഒന്നാം എയ്ഡൻ തോട്ടുങ്കൽ (ഔർ ലേഡി ഓഫ് പെർപെച്ചുൽ ഹെല്പ് മിഷൻ വോൾഹാംപ്ടൺ ബിർമിംഗ്ഹാം റീജിയൺ) കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ആന്റോ ജോളിയും (സെന്റ് തോമസ് മിഷൻ ബ്ലാക്ബേൺ പ്രെസ്റ്റൻ റീജിയൺ) മൂന്നാം സ്ഥാനം ബെഞ്ചമിൻ ജോൺ ബിജുവും (സെന്റ് അൽഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിൻബറോ സ്കോട്ലൻഡ് റീജിയൺ) നേടി. ഈ മത്സരങ്ങൾക്ക് ജിറ്റോ ഡേവിഡ് ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി.
Business
കൊച്ചി: അസറ്റ് ഹോംസ് ക്രിസ്മസ്-പുതുവത്സര സീസണ് പ്രമാണിച്ച് അപ്പാര്‍ട്ടുമെന്റുകളിലെയും വില്ലകളിലെയും പൊതുപൂമുഖങ്ങള്‍ക്കായി സംഘടിപ്പിച്ച ഫെയറി ലൈറ്റ്സ് ഡെക്കോര്‍ മത്സരത്തില്‍ തൃശൂര്‍ ശോഭ സിറ്റി ഒന്നാം സ്ഥാനം നേടി.
കോട്ടയത്തു നടന്ന ചടങ്ങില്‍ അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ശോഭ സിറ്റിക്കു വേണ്ടി നന്ദകുമാര്‍, ബിജു ഒല്ലൂക്കാരന്‍, ജിസ്മ ബിജു എന്നിവര്‍ ചേര്‍ന്ന് ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡ് ഏറ്റുവാങ്ങി.
145ഓളം ഫ്ലാറ്റ്-വില്ല അസോസിയേഷനുകള്‍ പങ്കെടുത്ത മത്സരത്തില്‍ തൃശൂരിലെ സ്കൈലൈന്‍ അവന്യൂ സ്വീറ്റ്സ് രണ്ടാം സ്ഥാനവും (50,000 രൂപ) കാലിക്കട്ട് ഹൈലൈറ്റ് മെട്രോമാക്സ് മൂന്നാം സ്ഥാനവും (25,000 രൂപ) നേടി.
കൊല്ലം അസറ്റ് ഗ്രാന്റിയോസ് സാന്‍ഫോര്‍ഡ്, കൊച്ചി അസറ്റ് ആല്‍പൈന്‍ ഓക്സ്, തൃശൂര്‍ അസറ്റ് പ്രെഷ്യസ്, കൊച്ചി സ്കൈലൈന്‍ സിറ്റി പാര്‍ക്ക്, പാലക്കാട് ബില്‍ടെക് പവലിയന്, തിരുവനന്തപുരം വിന്ഡ്ബ്രൂക്ക് പ്ലേസ്, കൊച്ചി കെന്റ് ഓക്ക് വില്ല, കൊച്ചി നന്മ ഫെനിക്സ് അപ്പാര്‍ട്ട്മെന്റ്സ്, കൊച്ചി ലോട്ടസ് പാലക്കാട്ടില്‍ ഹാബിറ്റാറ്റ്, തിരുവനന്തപുരം ട്രാവന്‍കൂര്‍ മെറിഡിയന് എന്നിവരാണ് പ്രോത്സാഹന സമ്മാനങ്ങള്‍ (5,000 രൂപ) നേടിയത്.
NRI
ദുബായി: ഐസിഎഫ് സംഘടിപ്പിച്ച "തിലാവ-2026' അന്താരാഷ്ട്ര ഖുറാൻ പാരായണ മത്സരം സമാപിച്ചു. പ്രവാസ ലോകത്തെ മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബൃഹത്തായ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു.
ഖുറാൻ പാരായണത്തിന്റെ മഹത്വവും പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് വിശുദ്ധ ഖുറാനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
മദ്റസ, റീജിയൺ, ചാപ്റ്റർ, നാഷണൽ എന്നീ നാല് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങൾക്ക് ശേഷമാണ് ഇന്റർനാഷണൽ ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്. മത്സരത്തിന്റെ ഉദ്ഘാടനം ഈജിപ്തിലെ ജാമിഅ അൽ അസ്ഹർ കോളജ് ഓഫ് ഉസൂലുദ്ദീൻ പ്രിൻസിപ്പൾ ഡോ. ജമാൽ ഫാറൂഖ് ഗബ്രിൽ മഹ്മൂദ് അൽ ദഖാഖ് നിർവഹിച്ചു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായിരുന്നു. സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഐസിഎഫ് ഇന്റർനാഷണൽ പ്രസിഡന്റ് മമ്പാട് അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി നിസാർ സഖാഫി സന്ദേശം നൽകി. ഫാസിൽ നൂറാനി ഖുറാൻ പ്രഭാഷണം നടത്തി. നൂറുദ്ധീൻ സഖാഫി, മുഹമ്മദ് കുട്ടി സഖാഫി, ഹാഫിസ് അൻവർ ലത്തീഫി എന്നിവരായിരുന്നു വിധികർത്താക്കൾ.
അബ്ദുറസാഖ് മുസ്ലിയാർ പറവണ്ണ, സുബൈർ സഖാഫി കോട്ടയം, അബ്ദുൽ കരീം ഹാജി മേമുണ്ട എന്നിവർ വിവിധ വിഭാഗങ്ങളിലുള്ള വിജയികളെ പ്രഖ്യാപിച്ചു. ഫാറൂഖ് കവ്വായി, റാസിഖ് ഹാജി, സ്വാലിഹ് നൂറാനി അബ്ദുൽ ഹകീം എ.കെ. സകീർ മാസ്റ്റർ, ഒ.പി. സാദിഖ് അലി, ഷമീർ പന്നൂർ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.
അബ്ദുറശീദ് സഖാഫി മുക്കം സ്വാഗതവും ശരീഫ് കാരശേരി നന്ദിയും പറഞ്ഞു. സബ് ജൂണിയർ വിഭാഗത്തിൽ അബൂദബി അബൂഹുറൈറ മദ്റസയിലെ മുഹമ്മദ് കഅബ് ഒന്നാം സ്ഥാനം നേടി.
ഖത്വറിലെ തഅ്ലീമുൽ ഖുറാൻ അസീസിയ മദ്റസയിലെ ഐലാൻ മുഹമ്മദ് സഹ്രി നൗഫൽ രണ്ടാം സ്ഥാനവും ബഹ്റിൻ ഹമദ് ടൗൺ മജ്മഅ് തഅ്ലീമുൽ ഖുറാൻ മദ്റസയിലെ ഇസും ടി.കെ. മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂണിയർ വിഭാഗത്തിൽ ജിദ്ദ ഇമാം റാസി മദ്റസയിലെ മുഹമ്മദ് മാഹിർ ഒന്നാം സ്ഥാനത്തിന് അർഹനായി. ഒമാനിലെ ഗുബ്റ മദ്റസത്തുൽ ഹുദയിലെ മുഹമ്മദ് സ്വാലിഹ് രണ്ടാം സ്ഥാനവും അബുദാബി അബൂഹുറൈറ മദ്റസയിലെ അയാൻ അൻശദ് മൂന്നാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ കുവൈറ്റ് ഖൈതാൻ ഐസിഎഫ് മദ്റസയിലെ അഹ്മദ് ഒന്നാം സ്ഥാനം നേടി. ഒമാൻ ഇബ്രി മർകസു തഅ്ലീമിൽ ഖുർആനിലെ എം. അഹ്മദ് റബാഹ് രണ്ടാം സ്ഥാനവും സൗദി തുഖ്ബ ദാറുൽ ഹുദ മദ്റസയിലെ മുഹ്യിദ്ദീൻ ദർവേശ് നസീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ഗോദയിലെ അന്തിമചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്നലെ 95 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രികകൾ പിൻവലിച്ചത്. റിബലുകളും അപരന്മാരും അടക്കമുള്ളവർ പത്രിക പിൻവലിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് കൊടുവള്ളിയിലാണ്-13 പേർ. ഇവിടെ 17 സ്ഥാനാർഥികളാണ് നേരത്തേയുണ്ടായിരുന്നത്. തിരുവനന്തപുരത്തും പേരാവൂരിലും മഞ്ചേശ്വരത്തും 11 വീതം സ്ഥാനാർഥികളുണ്ട്.
1254 പേരാണ് പത്രിക സമർപ്പിച്ചത്. ബുധനാഴ്ച സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 985 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. 95 പേർ പത്രിക പിൻവലിച്ചു.
Kerala
തിരുവനന്തപുരം: കണക്കുകൾ നിരത്തിയാൽ മൂന്നു മുന്നണികൾക്കും ഒരുപോലെ വിജയസാധ്യത വച്ചുപുലർത്താൻ കഴിയുന്ന മണ്ഡലമാണു വട്ടിയൂർക്കാവ്. അതുകൊണ്ടുതന്നെ ഇത്തവണ തീ പാറുന്ന പോരാട്ടമാണു വട്ടിയൂർക്കാവിൽ നടക്കുന്നത്.
മണ്ഡല പുനർവിഭജനത്തെ തുടർന്ന് 2011 ൽ വട്ടിയൂർക്കാവ് മണ്ഡലം നിലവിൽ വന്നതിനു ശേഷം ഒരു ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ഇതുവരെ നാല് ഉപതെരഞ്ഞെടുപ്പുകൾ നടന്നു. ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിൽ ഇവിടെ വിജയിച്ചത് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. പിന്നീടു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത് സിപിഎമ്മിലെ വി.കെ. പ്രശാന്ത്. ആദ്യമായി ഇരുവരും മുഖാമുഖം പോരാടുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്. ഇതിനൊപ്പമാണ് ബിജെപി സ്ഥാനാർഥിയായി മുൻ ഐപിഎസ് ഓഫീസർ ആർ. ശ്രീലേഖയുടെ രംഗപ്രവേശം. ഇതോടെ മത്സരം കടുത്തു. വിജയം ആർക്കൊപ്പമാകുമെന്നു പ്രവചിക്കാനാകാത്ത സ്ഥിതിയാണിപ്പോൾ.
വട്ടിയൂർക്കാവ് മണ്ഡലം നിലവിൽ വന്നതിനു ശേഷമുള്ള 2011 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ ഇടതു സ്വതന്ത്രൻ ചെറിയാൻ ഫിലിപ്പിനെ 16,167 വോട്ടിനു പരാജയപ്പെടുത്തി്. 2016 ലും മുരളീധരൻ വിജയം ആവർത്തിച്ചു. അന്നു പക്ഷേ പ്രധാന എതിരാളി ബിജെപിയുടെ കുമ്മനം രാജശേഖരനായിരുന്നു. 7,622 വോട്ടിനായിരുന്നു മുരളീധരന്റെ രണ്ടാം വിജയം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചതിനെത്തുടർന്ന് മുരളീധരൻ എംഎൽഎ സ്ഥാനം രാജിവച്ചു. തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ വി.കെ. പ്രശാന്ത് വിജയിച്ചു. രണ്ടാമതെത്തിയത് കോണ്‍ഗ്രസിലെ കെ. മോഹൻകുമാർ ആയിരുന്നു. 2024 നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് വീണ്ടും ജയിച്ചു കയറി. 21,515 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആയിരുന്നു പ്രശാന്തിന്റെ വിജയം. അന്ന് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു വീണു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ ഒന്നാമതെത്തിയപ്പോൾ കോണ്‍ഗ്രസിലെ ഡോ. ശശി തരൂർ ആയിരുന്നു രണ്ടാം സ്ഥാനത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലം പരിധിയിലെ വോട്ടിൽ ബിജെപി ഒന്നാമതും എൽഡിഎഫ് രണ്ടാമതുമാണ്. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പോയി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്കു പോയ എൽഡിഎഫ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി.
ലോക്്സഭാ തെരഞ്ഞെടുപ്പിൽ നേടിയെടുക്കുന്ന ഒന്നാം സ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ സാധിക്കാത്തതിന്റെ ആശങ്കയാണു ബിജെപിക്ക്. ഇത്തവണ ആ പരിമിതി മറികടക്കുമെന്നു ബിജെപി പറയുന്പോൾ മണ്ഡലം നിലനിർത്താൻ പ്രശാന്തും തിരിച്ചുപിടിക്കാൻ കെ. മുരളീധരനും രംഗത്തിറങ്ങിയതോടെ കടുത്ത ത്രികോണമത്സര ചൂടിലേക്കു കടന്നിരിക്കുകയാണു വട്ടിയൂർക്കാവ്.
Business
കൊച്ചി: വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോ അവതരിപ്പിക്കുന്ന ‘സുഡിയോ– ഫാഷന്‍ ഗിഫ്റ്റ്’ മത്സരത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജമെന്ന് പോലീസ്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് സൈബര്‍ പോലീസ് മുന്നറിയിപ്പ്.
ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചോദ്യോത്തരങ്ങളില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ 4,000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് നേടാനുള്ള അവസരമുണ്ടെന്നാണ് പറയുന്നത്. വ്യക്തിവിവരങ്ങളും ഇതിനായി നല്കാന് ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്ന് ഒടിപി ഷെയര്‍ ചെയ്ത് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി.
ഏത് കമ്പനിയുടേതെന്ന അവകാശവാദത്തോടെയാണോ ലിങ്ക് പ്രചരിക്കുന്നത്, അവരുടെ ഔദ്യോഗിക വെബ്സൈറ്റ് അഥവാ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് യഥാര്‍ഥമാണോ അതോ തട്ടിപ്പാണോ എന്ന് ഉറപ്പാക്കണമെന്നാണ് പോലീസ് നിർദേശം.
ശ്രദ്ധിക്കാം
പ്രചരിക്കുന്ന ലിങ്ക്/യുആര്‍എല്‍, ഡൊമെയ്ന്‍ എന്നിവ ശ്രദ്ധിക്കുക. തട്ടിപ്പ് ലിങ്കുകളാണെങ്കില്‍, ചിലപ്പോള്‍ കമ്പനിയുടെ പേരില്‍ അക്ഷരത്തെറ്റുണ്ടായേക്കാം. കൃത്യമായ പേരിനു പകരം പരസ്പര ബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ ആയിരിക്കും. യുആര്‍എല്ലിന്റെ അവസാന ഭാഗത്തുള്ളതാണ് യഥാര്‍ഥ ഡൊമെയ്ന്‍. ഇന്ത്യയില്‍ സാധാരണ .com, .in എന്നിവയാണ് ഉപയോഗിക്കാറുള്ളത്.
ലിങ്ക് ഓപ്പണ്‍ ആക്കി നോക്കിയവരാണെങ്കില് ഫോണില്‍ മാല്‍വേറുകള്‍ ഇന്‍സ്റ്റാള്‍ ആയിട്ടുണ്ടോയെന്ന് പരിശോധിക്കുക. ബാങ്കില്നിന്നുപണം പിന്‍വലിക്കുകയോ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല എന്നും ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ടാല്‍ ഉടനടി 1930 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.
ഫിഷിംഗ്
യഥാര്‍ഥ വെബ്സൈറ്റെന്ന വ്യാജേനയോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിവിവരങ്ങളും ചോര്‍ത്തുന്ന സൈബര്‍ തട്ടിപ്പ് രീതിയാണ് ഫിഷിംഗ്.
Kerala
കാഞ്ഞിരപ്പള്ളി: വയനാട് നടന്ന 48 -ാമത് സംസ്ഥാനതല പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾക്ക് മിന്നും വിജയം.
പെൺകുട്ടികളുടെ 90 കിലോ വിഭാഗത്തിൽ ഹിബ ഫാത്തിമ രണ്ട് സ്വർണ മെഡലുകൾ കരസ്ഥമാക്കിയപ്പോൾ, 70-80 കിലോ വിഭാഗത്തിൽ സിയോണ അന്ന സുനിൽ രണ്ട് വെള്ളിയും 60 കിലോ വിഭാഗത്തിൽ ഗ്രേസ് മേരി ജോൺ, 70 കിലോ വിഭാഗത്തിൽ നിക്കോൾ മേരി പയസ് എന്നിവർ നാലാം സ്ഥാനവും നേടി.
ആൺകുട്ടികളുടെ 80 കിലോ വിഭാഗത്തിൽ ഷെർവിൻ നാലാം സ്ഥാനവും 75 കിലോ വിഭാഗത്തിൽ ജോർജി അലക്സ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
കായിക പരിശീലകരായ മുൻ പഞ്ചഗുസ്തി താരവും ഗിന്നസ് റെക്കോർഡ് ഹോൾഡറുമായ അഭിഷ് പി. ഡൊമിനിക്, ഫാ. ബിബിൻ കണിയാംനടയ്ക്കൽ, ജോജോ ജോർജ്, ആഷ്ലി എന്നിവരുടെ നേതൃത്തിലാണ് കുട്ടികൾ മികച്ച വിജയം നേടിയത്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ പ്രേംകുമാര്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു പ്രേംകുമാര്‍. നാളെ എന്തു സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. നിലവില്‍ ആരുമായും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് വാര്‍ത്തകള്‍ മാത്രമാണ്.
ചലച്ചിത്ര അക്കാദമിയില്‍ നിന്നും എന്നെ മാറ്റേണ്ടത് മാന്യമായ രീതിയിലായിരുന്നു. അല്ലാതെ മാധ്യമങ്ങളിലൂടെയല്ല ഞാന്‍ അറിയേണ്ടത്. ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. സാഹിത്യ അക്കാദമി ചെയര്മാന് സച്ചിദാനന്ദന് തുടര്‍ഭരണത്തിന്റെ അപകടത്തെക്കുറിച്ചു പറഞ്ഞു. എന്നാല്‍ രണ്ടു പേര്‍ക്കും രണ്ടു നീതിയാണ് ലഭിച്ചത്. എനിക്ക് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. എന്റെ രാഷ് ട്രീയ സാഹചര്യം എല്ലാവര്ക്കും അറിയാവുന്നതാണ്.
എന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ പറഞ്ഞുവിടേണ്ടതിന് ഒരു മര്യാദയുണ്ടായിരുന്നെന്നും പ്രേംകുമാര്‍ പറഞ്ഞു.
Kerala
തൊടുപുഴ: പുളിമൂട്ടില്‍ സില്‍ക്സ് ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡ് മത്സരം 26നു രാവിലെ പത്തിന് ന്യൂമാന്‍ കോളേജില്‍ നടക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരത്തിനാണ് ന്യൂമാന്‍ കോളജ് വേദിയാകുന്നത്.
ഔസേപ്പ് ജോണ്‍ പുളിമൂട്ടിലിന്റെ സ്മരണയ്ക്കായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ആര്‍ട്സ് ആൻഡ് സയന്‍സ്, എന്‍ജിനിയറിംഗ്, മെഡിക്കല്‍, നിയമ, അഗ്രികള്‍ച്ചര്‍, ടെക്നിക്കല്‍ കോളജുകളിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്സ് സ്പോണ്സര് ചെയ്യുന്ന 20,000, 15,000, 10,000 രൂപയുടെ കാഷ് അവാര്‍ഡ് വിതരണം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9961435299, 8848774002 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Kerala
തൃശൂർ: വൈലോപ്പിള്ളി സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ ‘വൈലോപ്പിള്ളിക്കവിതയിലെ ജന്തുലോകം’ എന്ന വിഷയത്തിൽ പ്രബന്ധരചനാമത്സരത്തിലേക്കു രചനകൾ ക്ഷണിച്ചു.
പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. രചനകൾ 25 എ ഫോർ ഷീറ്റിൽ കവിയാതെ ടൈപ്പ് ചെയ്ത് ജി.ബി. കിരൺ, ജോയിന്റ് സെക്രട്ടറി, വൈലോപ്പിള്ളി സ്മാരകസമിതി, ഗോപുരത്തിങ്കൽ വീട്, കിഴക്കുംപാട്ടുകര, തൃശൂർ 680 005 എന്ന വിലാസത്തിൽ ഏപ്രിൽ ഒന്നിനകം കിട്ടത്തക്കവിധം അയയ്ക്കണം.
വിജയിക്കു മേയിൽ തൃശൂരിൽ നടക്കുന്ന വൈലോപ്പിള്ളി ജയന്തിസമ്മേളനത്തിൽ പതിനായിരം രൂപയുടെ കാഷ് അവാർഡ് സമ്മാനിക്കും. വിവരങ്ങൾക്കു 9605766737.
District News
കാഞ്ഞിരപ്പള്ളി: സിഎംസി അമല പ്രൊവിൻസ് കാഞ്ഞിരപ്പള്ളിയുടെ ആഭിമുഖ്യത്തിലുള്ള സെന്റ് ചാവറ അഖിലകേരള പ്രസംഗമത്സരം കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ നടത്തി.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ഹൈസ്കൂൾ വിഭാഗത്തിൽ റോസ്മി നോബിൻ, അൽക്ക ആൻ ജോജി, എയ്ഞ്ചൽ മേരി, യുപി വിഭാഗത്തിൽ ആരാധ്യ പ്രതാപ്, അനീറ്റ മേരി ഷൈജു, ഷോൺ ബാബു, എൽപി വിഭാഗത്തിൽ ആൻലിയാ ചെറിയാൻ, ഏലീശ്വാ ജോൺ, മാത്യു ഫിലിപ്പ് എന്നിവർ ജേതാക്കളായി. വിജയികൾക്ക് 5000, 3000, 2000 രൂപ കാഷ് അവാർഡും പ്രശംസാപത്രവും ട്രോഫിയും പ്രൊവിൻഷ്യൽ സിസ്റ്റർ വിനയാ ഗ്രേസ് സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും പ്രോത്സഹന സമ്മാനവും നൽകി.
District News
കൊല്ലം : കൊല്ലം കെന്നൽ ക്ലബിന്റെ നേതൃത്വത്തിൽ ആശ്രാമം പ്രശാന്തി ഗാർഡൻസിൽ ഡോഗ് ഷോ (ഓൾ ഇന്ത്യ ഓൾ ബ്രീഡ് ചാമ്പ്യൻഷിപ്പ്) സംഘടിപ്പിച്ചു.
ഇന്ത്യൻ, വിദേശ ഇനങ്ങളിലുള്ള നായ്ക്കളുടെ മത്സരത്തിൽ ഇന്ത്യൻ ബ്രീഡായ പാഷ്മി, ഫ്രാങ്കോ-ജർമൻ ഇനത്തിലുള്ള ബിച്ചോൺ ഫരൈസ്, മിനിയേച്ചർ ഷ്നോസർ, മിനിയേച്ചർ പൂഡിൽ, ഇത്തിരിക്കുഞ്ഞൻ ഷിവാബ, ഷിറ്റ്സു തുടങ്ങിയ ഇനങ്ങൾ പ്രധാന ആകർഷണങ്ങളായി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് 40 ഇനങ്ങളിലായി 160 നായ്ക്കളാണ് മത്സരത്തിൽ പങ്കെടുത്തത്. ആന്ധ്രപ്രദേശ്, മഹാരാഷ്്്ട്ര, കോലാപുർ എന്നിവിടങ്ങളിൽനിന്നു നായക്കുട്ടികളെ മത്സരത്തിനെത്തിച്ചിരുന്നു. ഭാരമേറിയ നായ്ക്കളായ ഗ്രേറ്റ് ഡേയിൻ, ബുൾ മാസ്റ്റിഫ്, റോട്ട് വീലർ എന്നിവയും മത്സരത്തിൽ പങ്കെടുത്തു.
ഇന്ത്യയിൽനിന്നുള്ള ഡി. കൃഷ്ണമൂർത്തി, തായ്ലാൻഡിൽനിന്നുള്ള ടോർച്ചായ് ചന്ദ്രക് എന്നിവരാണ് വിധിനിർണയം നടത്തിയത്. വളർത്തുനായ്ക്കളുടെ മൂല്യാധിഷ്ഠിത പ്രജനനം, വിവിധ ഇനങ്ങളെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർ കുരുവിള ജോസഫ്, ക്ലബ് പ്രസിഡന്റ് മനോജ് കെ. കുമാർ, സെക്രട്ടറി ഡോ. ബി. അരവിന്ദ്, ടി.ജി. സുഭാഷ് ശ്രീലാൽ, മനോജ്കുമാർ, ബിനു കോവൂർ, രഞ്ജിത്ത് ഹരി തുടങ്ങിയവർ പങ്കെടുത്ത
Kerala
തൃശൂർ: പഠനത്തിനിടയിലെ ഒഴിവു സമയങ്ങളിൽ അധ്യാപകനൊപ്പം ചെണ്ടമേളത്തിനു പോയിക്കിട്ടിയ പണം സ്വരുക്കൂട്ടിയാണ് എട്ടാം ക്ലാസുകാരനായ ജിന്റോ ഒരു തബല സ്വന്തമാക്കിയത്. ആ തബലയിൽ താളമിട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജിന്റോ സ്വന്തമാക്കിയ ബി ഗ്രേഡിന് സ്വർണത്തിളക്കമാണ്.
ഏലപ്പാറ ടൈഫോർഡ് എസ്റ്റേറ്റിലെ മെക്കാനിക്കായ മണിയുടെയും എസ്റ്റേറ്റ് സ്കൂളിലെ താൽക്കാലിക അധ്യാപികയായ ജീൻ മേരിയുടെയും മകനായ ജിന്റോ മാലിനെ കണ്ടെടുത്തതും സംഗീതലോകത്ത് കൈപിടിച്ചു നടത്തുകയും ചെയ്യുന്നത് അവന്റെ ഗുരുവും ഉസ്താദ് സാക്കിർ ഹുസൈന്റെ ശിഷ്യനുമായ ഡോ. ബിനുവാണ്.
സംഗീതത്തിലുള്ള അവന്റെ കമ്പവും താളബോധവും തിരിച്ചറിഞ്ഞ അദ്ദേഹം മേളങ്ങൾക്ക് അവനെ കൂടെ കൂട്ടും. അതിലൂടെ കിട്ടുന്ന ചെറിയ വരുമാനം കുടുംബത്തിനും ഒരു സഹായമാണ്. ആദ്യമായാണ് ജിന്റോ സംസ്ഥാന കലോത്സത്തിൽ മത്സരിക്കാനെത്തിയത്.
അടുത്ത വർഷം എ ഗ്രേഡ് സ്വന്തമാക്കുമെന്നും അതിനുള്ള കഠിന പരിശീലനം തുടരുമെന്നും മനസിലുറപ്പിച്ചാണ് ജിന്റോ മടങ്ങിയത്. ചിന്നാർ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
Kerala
തൃശൂർ: സ്കൂൾ പ്രവേശനോത്സവത്തിനായി "മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ...' എന്നു തുടങ്ങുന്ന ഹിറ്റ് ഗാനം രചിച്ച ഭദ്ര ഹരിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചന മത്സരത്തിൽ എ ഗ്രേഡ്. ഹയർസെക്കൻഡറി വിഭാഗത്തിലാണ് അടൂർ എൻഎസ്എസ്എച്ച്എസ് എസിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയായ ഭദ്ര ഹരി മിന്നുന്ന വിജയം സ്വന്തമാക്കിയത്.
ആധുനിക മനുഷ്യന്റെ ആത്മ ദുഃഖങ്ങൾ അക്ഷരങ്ങളിൽ വരച്ചിട്ട് ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാരചനാ മത്സരത്തിൽ ഭദ്രേ എഴുതിയ 'ആത്മ ദർപ്പണം' എന്ന കവിതയാണ് എ ഗ്രേഡ് സ്വന്തമാക്കിയത്.
അടൂർ വടക്കടത്തുകാവ് 'കാംബോജി'യിൽ ഡെപ്യൂട്ടി തഹസിൽദാരായ ഹരീന്ദ്രനാഥിന്റെയും അധ്യാപികയായ സുമയുടെയും മകളാണ്.
NRI
കൊച്ചി: മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും അനുവാചകരും സംഗമിച്ച വേദിയില്‍ അമേരിക്കന്‍ മലയാളികളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ മലയാളി നടത്തിയ 2025-ലെ ചെറുകഥാ മത്സര വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
കൊച്ചി ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ഓങ്കോളജിസ്റ്റും അമേരിക്കയില്‍ മലയാള ഭാഷയുടെ അംബാസിഡറുമായ ഡോ. എം.വി. പിള്ളയുടെയും മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയുടെയും സാന്നിധ്യം അനുഗ്രഹീതമായി.
പ്രോട്ടോടൈപ്പില്‍ നിന്ന് സ്വതന്ത്ര ചിന്തയിലേക്ക് വഴിമാറിയ എഴുത്തുകാരെ വാര്‍ത്തെടുക്കാന്‍ ഈ രചനാ മത്സരത്തിലൂടെ ഇ മലയാളിക്ക് കഴിഞ്ഞുവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡോ. എം.വി. പിള്ള പറഞ്ഞു.
District News
മുട്ടിൽ: ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം അധ്യാപികയായിരുന്ന ശ്രീലതയുടെ സ്മരണാർഥം ജില്ലയിലെ കോളജ്, ഹയർ സെക്കൻഡറി വിദ്യാർഥകൾക്കു ജില്ലാതല കവിതാലാപന മത്സരം നടത്തി.
കെ.എസ്. സാധിക(സെന്റ് മേരീസ് കോളജ്, ബത്തേരി), വി.വി. കീർത്തന(മാർ ബസേലിയോസ് കോളജ് ഓഫ് എഡ്യുക്കേഷൻ, ബത്തേരി) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
സി. ആര്യദേവ (എസ്കെഎംജെ എച്ച്എസ്എസ്, കൽപ്പറ്റ), അസ്മിന(ഡബ്ല്യുഎംഒ കോളജ്, മുട്ടിൽ) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. മലയാള വിഭാഗം മേധാവി ഡോ. മുഹമ്മദ് ശഫീഖ് വഴിപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. വിജി പോൾ, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. നജ്മുദ്ദീൻ, കോളജ് കൗണ്‍സിൽ സെക്രട്ടറി ഡോ. സി.പി. ഹേമലത, സൂപ്രണ്ട് സി.കെ. ബിയ്യാത്തുമ്മ എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.
കെ.കെ. സനിൽ, കെ. സലാം, അസി. പ്രഫ. പി.കെ. ഷൈജു ആര്യ എന്നിവർ പ്രസംഗിച്ചു.
Tech
കലിഫോർണിയ: എഐ പ്ലാറ്റ്ഫോമുകളായ ഗൂഗിളിന്റെ ജെമിനിയും ഒാപ്പൺ എഐയുടെ ചാറ്റ് ജിപിടി തമ്മിലുള്ള മത്സരത്തിൽ ഒരു പടി മുന്നിലെത്തി ജെമിനി. പുതിയ കണക്കുകൾ പ്രകാരം ജെമിനി 28 ശതമാനം വളർച്ച നേടി. അതേസമയം, ചാറ്റ് ജിപിടി അഞ്ചു ശതമാനം പിന്നോട്ടുപോയതായും റിപ്പോർട്ട് പറയുന്നു. ഈ രംഗത്തു ആധിപത്യം പുലർത്തിവന്ന ചാറ്റ് ജിപിടിക്ക് ജെമിനിയുടെ പുതിയ മോഡലാണ് വെല്ലുവിളി ഉയർത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 2025 നവംബറിൽ ഗൂഗിൾ ജെമിനി-3 മോഡൽ അവതരിപ്പിച്ചതോടെ ജെമിനിയിലേക്കു കൂടുതൽ സന്ദർശകർ എത്തിത്തുടങ്ങിയതായി സിമിലർവെബ് കണക്കുകൾ സൂചിപ്പിക്കുന്നു.
വമ്പൻമാരുടെ മത്സരം
2025 ഡിസംബറിൽ മാത്രം ഗൂഗിൾ ജെമിനിയുടെ ഔദ്യോഗിക സൈറ്റിലെ ട്രാഫിക് മാത്രം ഏകദേശം 28 ശതമാനം വർധിച്ചു. ഇതേസമയം, ചാറ്റ് ജിപിടിയുടെ സൈറ്റിലെ ട്രാഫിക് ആറു ശതമാനം കുറയുകയും ചെയ്തു. അതേസമയം, യഥാർഥ കണക്കുകൾ പരിശോധിച്ചാൽ ചാറ്റ് ജിപിടി സന്ദർശകരുടെ എണ്ണത്തിൽ വളരെ മുന്നിലുമാണ്.
ഡിസംബറിൽ ചാറ്റ് ജിപിടിക്ക് 550 കോടി ന്ദർശനങ്ങൾ ലഭിച്ചപ്പോൾ ജെമിനിക്കു ലഭിച്ചത് 170 കോടി മാത്രമാണ്. ഡീപ്സീക്ക്, ഗ്രോക്ക്, പെർപ്ലെക്സിറ്റി , ക്ലോഡ് തുടങ്ങിയ മറ്റ് എഐ പ്ലാറ്റ്ഫോമുകളൊന്നും തന്നെ 40 കോടി സന്ദർശനങ്ങൾക്കു മുകളിൽ എത്തിയിട്ടില്ല. ചുരുക്കത്തിൽ, എഐ രംഗത്തു മത്സരം ജെമിനിക്കും ചാറ്റ്ജിപിടിക്കും ഇടയിലാണ്.
ഗൂഗിളിന്റെ തന്ത്രം
അതേസമയം, ഗൂഗിളിന്റെ തന്ത്രപരമായ മാർക്കറ്റിംഗ് നീക്കങ്ങളാണ് ജെമിനിയുടെ വളർച്ചയ്ക്കും സന്ദർശകരുടെ വർധനയ്ക്കും കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഗിൾ സേർച്ച്, ആൻഡ്രോയ്ഡ് ഫോണുകൾ, ജി മെയിൽ, ഡോക്സ്, ഷീറ്റ്സ് എന്നിവയിലെല്ലാം ഗൂഗിൾ ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ പ്രത്യേകമായി ജെമിനി വെബ്സൈറ്റ് തുറക്കാതെതന്നെ തങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളിലൂടെ ജെമിനി എഐ സേവനം പ്രയോജനപ്പെടുത്തുന്നു. ചാറ്റ് ജിപിടി പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്താക്കൾ നേരിട്ടു വെബ്സൈറ്റിലേക്കു വരുന്നതിനെയാണ്. ഗൂഗിളിന്റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ചാറ്റ് ജിപിടി ഉടമകളായ ഓപ്പൺ എഐ ക്യാമ്പിൽ ജാഗ്രതയുണ്ടാക്കിയിട്ടുണ്ട്. കമ്പനിക്കുള്ളിൽ കോഡ് റെഡ് സാഹചര്യത്തിനു സമാനമായ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചാറ്റ് ജിപിടിയെ കൂടുതൽ ബുദ്ധിശക്തിയുള്ളതും വേഗമുള്ളതുമാക്കുന്നതിലേക്കാണ് അവർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
District News
ചങ്ങനാശേരി: സിഎംസി ഹോളി ക്വീന്‍സ് പ്രൊവിന്‍സും കെസിഎസ്എല്‍ ചങ്ങനാശേരി അതിരൂപത സമിതിയും ചേര്‍ന്ന് ഹോളിക്യൂന്‍സ് പ്രൊവിന്‍ഷല്‍ ഹൗസില്‍ സംഘടിപ്പിച്ച അഖില കേരള സെന്റ് ചാവറ പ്രസംഗ മത്സരം സിഎംസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റോസിലിന് ഉദ്ഘാടനം ചെയ്തു.ഹോളിക്വീന്‍സ് പ്രൊവിന്‍ഷല്‍ സിസ്റ്റര്‍ സോഫി റോസ് അധ്യക്ഷത വഹിച്ചു.
സിസ്റ്റര്‍ ആനി തോമസ്, സിസ്റ്റര്‍ ജയിസിലി, കെസിഎസ് എല്‍ അതിരൂപത പ്രസിഡന്റ് റിന്‍സ് വര്‍ഗീസ്, ബ്രദര്‍ ജോര്‍ജ് കൊച്ചറക്കല്‍, സിസ്റ്റര്‍ ജോവാന് ജേക്കബ്, സിസ്റ്റര്‍ ധന്യ തെരെസ്, സിസ്റ്റര്‍ ജിഷ, സിസ്റ്റര്‍ കാരുണ്യ, ജോമി മാത്യു, അലന് സിസ്റ്റര്‍ ജോയ്സ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അലീന അലക്സ് ജോസഫ് ഒന്നാം സ്ഥാനം നേടി. വാഴപ്പള്ളി സെന്റ് തെരേസസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജോബല്‍ ജേക്കബ് രണ്ടാം സ്ഥാനവും നെടുംകുന്നം സെന്റ് ജോണ്‍സ് സ്കൂളിലെ ഏയ്ഞ്ചല്‍ സാബു മൂന്നാം സ്ഥാനവും എസ്ബി സ്കൂളിലെ ജെഫ് ജോസഫ് രാജ് നാലാം സ്ഥാനവും നേടി.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്ക് ഇറങ്ങുന്പോൾ സംഘടനാ നേതൃത്വത്തിലുണ്ടാകേണ്ട താത്കാലിക സംവിധാനത്തെക്കുറിച്ചും ഇന്നു മുതൽ വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് ഉച്ചകോടിയിൽ ചർച്ച ചെയ്തേക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിലും വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് കുണ്ടറയിലും എ.പി. അനിൽകുമാർ വണ്ടൂരിലും നിന്നുള്ള എംഎൽഎമാരാണ്. ഇത്തവണയും ഇവർ മത്സര രംഗത്തുണ്ടാകും.
പി.സി. വിഷ്ണുനാഥിന് ദക്ഷിണമേഖലയുടെയും എ.പി. അനിൽകുമാറിന് മധ്യമേഖലയുടെയും ചുമതലയാണ്. ഇവർ മത്സര രംഗത്ത് പോകുന്പോൾ എംപിമാർ മത്സര രംഗത്തേക്കു വന്നില്ലെങ്കിൽ ഇവർക്കാകും ചുമതല നൽകുക. വർക്കിംഗ് പ്രസിഡന്റുമാരിൽ ഉത്തരമേഖലയുടെ ചുമതല വഹിക്കുന്ന ഷാഫി പറന്പിൽ ലോക്സഭാംഗമാണ്.
ലോക്സഭാംഗങ്ങളിൽ ചിലർ നിയമസഭയിൽ മത്സരിക്കാൻ തയാറെടുക്കുന്നുണ്ട്. എന്നാൽ, ഇവരെ നിയമസഭയിൽ മത്സരിക്കാൻ അനുവദിച്ചാൽ ലോക്സഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഇതു ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന പ്രചാരണവും ഒരു വിഭാഗം കോണ്ഗ്രസുകാർക്കിടയിൽ ശക്തമാണ്.
എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കെ. സുധാകരൻ കണ്ണൂരിലേക്കു പോയപ്പോൾ പകരം എം.എം. ഹസന് ചുമതല നൽകിയിരുന്നു. പിന്നീട് ചുമതല തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ടു തർക്കവുമുണ്ടായിരുന്നു.
ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന നടത്തണോ എന്ന കാര്യത്തിലും സുൽത്താൻ ബത്തേരി ഉച്ചകോടിയിൽ ചർച്ചയുണ്ടാകും. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റുമാർ തുടരട്ടെ എന്നു തീരുമാനിച്ചാൽ നിയസഭാ തെരഞ്ഞെടുപ്പു വരെ മാറ്റമുണ്ടാകില്ല.
അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിനെ സഹായിക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും. തിരുവനന്തപുരത്തു താത്കാലിക ചുമതല നൽകിയിട്ടുള്ള എൻ. ശക്തനു പകരം പുതിയ ആളെ കണ്ടെത്തേണ്ടി വരും.
Kerala
തിരുവനന്തപുരം: വിദ്യാർഥികളിൽ അറിവിന്റെയും ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും സർവകലാശാലകോളജ് വിദ്യാർഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണു മത്സരം സംഘടിപ്പിക്കുക.
സ്കൂൾ തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും നൽകും. കോളജ് തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി മൂന്നു ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ഇതിനു പുറമേ മെമന്റോയും പ്രശസ്തിപത്രവും വിജയികൾക്ക് സമ്മാനമായി നൽകും.
സ്കൂൾ വിഭാഗത്തിൽ സ്കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. സ്കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ ടീം അടിസ്ഥാനത്തിലായിരിക്കും മത്സരം.
സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും. കോളജ് വിഭാഗത്തിൽ കോളജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരങ്ങൾ. കോളജ് തലത്തിൽ വ്യക്തിഗതമായും തുടർന്ന് ടീമായും മത്സരിക്കാവുന്ന രീതിയിലാണു ക്രമീകരണം.
ജനുവരി 12 മുതൽ മത്സരങ്ങൾ ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല മത്സര വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ശരി ഉത്തരങ്ങൾ നൽകുന്ന കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാതലം മുതൽ പരിപാടി സംഘടിപ്പിക്കുന്നത്.
District News
ചെമ്പേരി: കെസിവൈഎം ചെമ്പേരി ഫൊറോന, വൈഎംസിഎ ചെമ്പേരി യൂണിറ്റ്, ചെമ്പേരി റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പേരി ടൗണിൽ സംഘടിപ്പിച്ച കരോൾ ഗാനമത്സരം "ഗ്ലോറിയ 2025' ൽ ഒന്നാം സമ്മാനമായ പതിനായിരം രൂപ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് പള്ളി ടീം കരസ്ഥമാക്കി.
രണ്ടാം സമ്മാനമായ ആറായിരം രൂപ പുലിക്കുരുമ്പ കെസിവൈഎം ടീമും മൂന്നാം സമ്മാനമായ നാലായിരം രൂപ ഏറ്റുപാറ സെന്റ് അൽഫോൻസ പള്ളി ടീമും നേടി. കൂടാതെ പങ്കെടുത്ത മുഴുവൻ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി കാഷ് പ്രൈസുകളും നൽകി.
കുടിയാന്മല എസ്ഐ ബെന്നി, ഏരുവേശി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെംബർ മേരി ഫ്രാൻസിസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. പ്രഫ. വാസുദേവൻ നായർ, സുനിൽ കെ. പീറ്റർ, സിബി പുന്നക്കുഴിയിൽ, അജി കൊട്ടാരത്തിൽ, ജോമി ചാലിൽ, സിബി പിണക്കാട്ട്, ബിനു എക്സ്പ്രസ് എന്നിവർ നേതൃത്വം നൽകി.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ക്രിസ്മസ് കരോളും കരോൾ ഗാന മത്സരവും 28ന് വൈകുന്നേരം അഞ്ചിന് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ ചർച്ച് ഹാളിൽ നടക്കും.
ഹൂസ്റ്റണിലെ 20 പള്ളികൾ ചേർന്നുള്ള ഈ പരിപാടി വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നു. ഈ വർഷത്തെ ക്രിസ്മസ് കരാളിൽ മാർത്തോമ്മാ സഭ വികാരി ജനറൽ റവ. ഡോ. ചെറിയാൻ തോമസ് ക്രിസ്മസ് ദൂത് നൽകും.
ക്രിസ്മസ് കരാൾ മത്സരത്തിൽ വിജയിക്കുന്നവർക്ക് ട്രോഫികളും കാഷ് അവാർഡും നൽകും. ഐസിഇസിഎച്ച് ഒക്ടോബറിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾക്കും ട്രോഫികൾ നൽകുന്നതായിരിക്കും.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ഫാ. രാജേഷ് കെ. ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പിആർഒ ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടീനാൽ, ഫാൻസിമോൾ പള്ളത്തു മഠം, ഡോ. അന്ന ഫിലിപ്പ്, മിൽറ്റ മാത്യു എന്നിവരും ക്രിസ്മസ് കരാൾ കോഓർഡിനേറ്റർമാരായി റവ. ഫാ. ജെക്കു സക്കറിയ, ജിനോ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
District News
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള സിൽവർ ബെൽസ് കരോൾ ഫിയസ്റ്റ-കരോൾ ഗാന മത്സരത്തിൽ പാണത്തൂർ സിംഫണി ടീം ജേതാക്കളായി.
ചെറുപനത്തടി ഗ്രാസിയ മരിയ രണ്ടാംസ്ഥാനവും ഗ്ലോറിയാന ചെറുപനത്തടി മൂന്നാം സ്ഥാനവും നേടി.മൈനർ സെമിനാരി ഫോർമേറ്റർ ഫാ. ബിബിൻ വെള്ളാരംകല്ലിൽ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാ. രവിചന്ദ്ര പ്രസംഗിച്ചു.
ഒന്നാം സ്ഥാനം നേടിയ ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 8,000 രൂപയും മൂന്നാം സ്ഥാനം നേടിയവർക്ക് 6,000 രൂപയും കാഷ് അവാർഡ് നൽകി. സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളജ് ഡയറക്ടർ ഫാ. ജോസ് മാത്യു പാറയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
NRI
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സംഘടിപ്പിക്കുന്ന ആറാമത് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ നിയമാവലി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.
വലിയ നോമ്പിൽ വചനം പഠിക്കാം - Let us learn the Word during Sauma Ramba (Great Lent) എന്ന ആപ്തവാക്യമാണ് ഈ വർഷത്തെ സുവാറ മത്സരങ്ങൾക്ക് സ്വീകരിച്ചിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി പേരുകൾ നൽകുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നിനാണ്.
രൂപതയിലെ വിശ്വാസപരിശീലന ക്ലാസുകളിലെ കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നിവരുള്‍പ്പെടെ ഏവരും ഈ വരുന്ന വലിയ നോമ്പിൽ നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ബൈബിൾ പാരായണത്തിനും ബൈബിൾ പഠനത്തിനുമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് ആഹ്വാനം ചെയ്തു
ബൈബിൾ കലോത്സവത്തിന് ശേഷം രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മത്സരമാണ് സുവാറ ബൈബിൾ ക്വിസ്. കോവിഡ് കാലത്ത് ആരംഭിച്ച ഈ മത്സരങ്ങൾ പങ്കാളിത്തം കൊണ്ട് ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
ബൈബിൾ ക്വിസ് നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചുകഴിഞ്ഞു. മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
എല്ലാ പ്രായപരിധിയിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ വിവിധ പ്രായ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. കുട്ടികൾക്കായുള്ള പഠനത്തിന് "NRSV Catholic Edition' ബൈബിൾ ഉപയോഗിക്കേണ്ടതാണ്.
മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ "മലയാളം പിഒസി ബൈബിൾ' അധിഷ്ഠിതമായിരിക്കും. മുതിർന്നവർക്കുള്ള മത്സരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും നടത്തപ്പെടും.
ഫൈനൽ മത്സരങ്ങൾ 2026 ഏപ്രിൽ 11ന് നടത്തപ്പെടും. രജിസ്ട്രേഷൻ ഫോമിനും നിയമാവലിയും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാകുമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
https://smegbbiblekalotsavam.com/
രജിസ്ട്രേഷൻ ഫോം: https://forms.office.com/e/J0aL4Y1Fw7
Kerala
ദീപികയുടെ മ്യൂസിക് ചാനലായ ദീപിക മ്യൂസിക് ഒഫീഷ്യൽ വഴി പൊതുജനങ്ങൾക്കായി സംസ്ഥാന തലത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നു.
കരോൾ ഗാന മത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ പുത്തൻ അനുഭവമായിരിക്കും കരോൾ 2025. ഇടവകകൾ, സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, സംഘടനകൾ തുടങ്ങി എല്ലാവർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം പതിനായിരം രൂപ, രണ്ടാം സമ്മാനം അയ്യായിരം രൂപ, മൂന്നാം സമ്മാനം മൂവായിരം രൂപ.
ഉണ്ണീശോ, വെള്ളിമേഘങ്ങൾ, മഞ്ഞിൽ നിലാവിൽ എന്നീ ഗാനങ്ങളിൽ ഏതുവേണമെങ്കിലും മത്സരത്തിനായി തെരഞ്ഞെടുക്കാം. പാട്ടുകളുടെ കരോക്കെകൾ Deepi ka Music official , DCL DEEPIKA എന്നീ യൂട്യൂമ്പ് ചാനലുകളിൽ ലഭ്യമാണ്. കരോക്കെ വീഡിയോകളുടെ ഡിസ്ക്രിപ്ഷനിൽ അതതു ഗാനത്തിന്റെ വീഡിയോ ലിങ്കുകളും നൽകിയിട്ടുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുകയയും ഗാനങ്ങൾ കേട്ടുപഠിക്കുകയും ചെയ്യാം. പങ്കെടുക്കുന്നവരുടെ എണ്ണം എത്രവേണമെങ്കിലുമാവാം.
ആറു പേരിൽ കുറയരുത്. നൂറു മാർക്കിലായിരിക്കും മൂല്യനിർണയം. 60 മാർക്ക് ഗാനാലാപനത്തിനും 20 മാർക്ക് ഡ്രസ് കോഡ് ക്രിസ്മസ് അലങ്കാരങ്ങൾ, വീഡിയോ ക്വാളിറ്റി എന്നിവയ്ക്കുമായിരിക്കും. നിങ്ങളുടെ വീഡിയോ Deepika Music official പാനലിൽ അപ് ലോഡു ചെയ്ത ശേഷം മൂല്യനിർണയം നടത്തുന്ന ദിവസം വരെയുള്ള വ്യൂസ്, ലൈക്ക്, കമന്റ്, സബ്സ്ക്രിപ്ഷൻ എന്നിവയ്ക്കെല്ലാം കൂടി 20 മാർക്കും ലഭിക്കും. 7034023252 എന്ന വാട്സ് ആപ്പ് നമ്പറിലേക്കോ deepikamusic @deepika. com എന്ന ഇ മെയിലിലേക്കോ മത്സരത്തിനായുള്ള വീഡിയോകൾ അയയ്ക്കാം.
വീഡിയോയോടൊപ്പം അഡ്രസും ഫോൺ നമ്പറും കൃത്യമായി ചേർത്തിരിക്കണം. വീഡിയോകൾ അയയ്ക്കേണ്ട അവസാന തീയതി ജനുവരി 15 ആണ്.
NRI
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി "ഗ്ലോറിയ ഇൻ എസ്സിൽസിസ്' എന്ന പേരിൽ പുൽക്കൂട് മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. തുടർച്ചയായി നാലാം വർഷമാണ് ദേശീയ തലത്തിൽ ഈ മത്സരം നടത്തുന്നത്.
കുടുംബാംഗങ്ങളെല്ലാവരും ഒന്നുചേർന്ന് ഓരോ ഭവനത്തിലും ഒരു പുൽക്കൂട് നിർമിക്കുകയും അതിന്റെ ഒരു വീഡിയോ എടുത്തു രൂപത സമിതിക്ക് അയക്കുവാനുമാണ് നിർദേശിച്ചിരിക്കുന്നത്. ഏറ്റവും നന്നായി പുൽക്കൂട് നിർമിച്ച കുടുംബങ്ങൾക്ക് മേഖല തലത്തിലും രൂപത തലത്തിലും സമ്മാനങ്ങളും നൽകുന്നുണ്ട്.
ക്രിസ്തുവാണ് ക്രിസ്മസിന്റെ കേന്ദ്രമെന്നും ക്രിസ്തുവിന്റെ ജനന തിരുനാളാണ് ആഘോഷിക്കുന്നതുമെന്നുമുള്ള വസ്തുത ഏവരേയും ഓർമപെടുത്തുന്നതിനു വേണ്ടിയാണ് പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നതെന്ന് മിഷൻ ലീഗ് ഷിക്കാഗോ രൂപത ഭാരവാഹികൾ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: വിദ്യാർഥി സമൂഹത്തിന്റെ ചിന്താശേഷിക്കും സംവാദപാടവത്തിനും പ്രോത്സാഹനം നൽകുന്നതിനായി മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സംവാദ മത്സരം സംഘടിപ്പിക്കുന്നു.
സ്കൂൾ സ്ഥാപക ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർഥമുള്ള രണ്ടാമത് ഇന്റർ സ്കൂൾ സംവാദ മത്സരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടക്കുക.
കുവൈറ്റിലെ 16 സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള 32 മിടുക്കരായ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ സംവാദ വിഷയം "സാംസ്കാരിക വൈവിധ്യം രാഷ്ട്രത്തിന് മുതൽക്കൂട്ട് ആണോ?' (Is Cultural Diversity an Asset to a Nation?) എന്നതാണ്.
വിദ്യാർഥികൾക്ക് ആഗോളതലത്തിൽ പ്രാധാന്യമുള്ള വിഷയങ്ങളിൽ സ്വന്തമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും അവ ശക്തമായി അവതരിപ്പിക്കാനുമുള്ള മികച്ച വേദിയാണ് മത്സരം. ഇന്ത്യൻ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും രാജ്യസഭാ അംഗവുമായ അഡ്വ. ഹാരിസ് ബീരാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ഇന്ത്യയിലും വിദേശത്തും ഇന്ന് തല ഉയർത്തി നിൽക്കുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയും പുത്തൻ കാഴ്ചപ്പാടുകളുടെ ശില്പിയുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി, യുവതലമുറയെ ശക്തരാക്കുക എന്നതാണ് ഈ മത്സരം ലക്ഷ്യമിടുന്നത്.
ആദ്യ പതിപ്പിന് ലഭിച്ച മികച്ച പ്രതികരണം, ഈ മത്സരം കുവൈറ്റിലെ സ്കൂൾ കലണ്ടറിലെ ഒരു പ്രധാന ഇവന്റായി മാറിക്കഴിഞ്ഞു എന്നതിന് തെളിവാണ്.
NRI
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ക്വയറിന്റെ ആഭിമുഖ്യത്തിൽ രൂപതയിലെ ഗായകസംഘങ്ങൾക്കായി സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിൽ (കന്ദിശ് 2025) ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബർമിംഗ്ഹാം സെന്റ് ബെനഡിക്ട് മിഷൻ, നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ എന്നീ മിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
NRI
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആധ്യാത്മിക വർഷാചരണത്തിന്റെ ഭാഗമായി നടത്തിയ ആധ്യാത്മിക വർഷ കുടുംബ ക്വിസ് മത്സരത്തിൽ കാന്ററർബറി റീജണിലെ ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽനിന്നുള്ള ബിബിത കെ. ബേബി, ജോമോൻ ജോൺ, ജോഹാൻ ജെ. മാത്യു, ഇവാൻ ജെ. മാത്യു, ഡാനിയേൽ മാത്യു, ജേക്കബ് ജെ. മാത്യു എന്നിവരടങ്ങുന്ന നൂറൊക്കരിയിൽ കുടുംബം ഒന്നാം സമ്മാനം നേടി.
മൂവായിരം പൗണ്ടും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും ലണ്ടൻ റീജണിൽ നിന്നുള്ള ഹാർലോ ഹോളി ഫാമിലി പ്രൊപ്പോസഡ് മിഷൻ അംഗങ്ങളായ കളത്തിൽ ലിജിൻ ചാക്കോ ജയിംസ്, ശ്യാമ ജോർജ് എന്നിവർ നേടി.
മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും ബിർമിംഗ്ഹാം റീജണിലെ സ്റ്റോക്ക് ഓൺ ട്രെന്റ് ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷൻ അംഗങ്ങൾ ആയ പണ്ടാരക്കളത്തിൽ ജേക്കബ് കുര്യൻ, സോണിയ കുര്യൻ, ജെറിൻ ജേക്കബ്, ജോഷ്വാ ജേക്കബ് എന്നിവരാണ് കരസ്ഥമാക്കിയത്. മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
Kerala
തൃശൂർ: സുകുമാർ അഴീക്കോട് സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ അഴീക്കോട് ജന്മശതാബ്ദി സ്മാരക മലയാളപ്രസംഗമത്സരം ഡിസംബർ 28നു തൃശൂർ പ്രസ് ക്ലബ് ഹാളിൽ നടക്കും.
മത്സരാർഥികൾ നൂറുരൂപ സ്മാരകസമിതി ട്രഷററുടെ 9447151741 നമ്പറിൽ രജിസ്ട്രേഷൻ ഫീസായി യുപിഎ മാർഗത്തിൽ അടച്ചതിന്റെ രസീതും പേരും വിലാസവും വാട്സാപ്പ് നമ്പറും സഹിതം സ്മാരകസമിതി സെക്രട്ടറിക്ക് 8281314141 എന്ന നമ്പറിൽ ഡിസംബർ 12നുമുന്പ് വാട്സാപ്പ് ചെയ്യണം.
വിവരങ്ങൾക്ക്: 8075572727, 9995321010. പത്രസമ്മേളനത്തിൽ സ്മാരകസമിതി ചെയർമാൻ രാജൻ തലോർ, സെക്രട്ടറി സുനീൽ കൈതവളപ്പിൽ, കെ. വിജയരാഘവൻ, ജഷിൻ പാലത്തിങ്കൽ, സലീം ടി. മാത്യൂസ് എന്നിവർ പങ്കെടുത്തു.
NRI
ഡബ്ലിൻ: അയർലൻഡിനെ പ്രതിനിധീകരിച്ച് പനാമയിൽ നടന്ന അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരത്തിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ ടീം അംഗങ്ങൾക്ക് ഡബ്ലിൻ വിമാനത്താവളത്തിൽ സ്വീകരണം നൽകി. മലയാളികൾ അടങ്ങുന്ന ആറംഗ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്.
200 ഓളം രാജ്യങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ഗെയിമായ ഇക്കോ ഇക്വിലിബ്രിയം മത്സരത്തിൽ ഐറീഷ് ടീം മികച്ച പ്രകടനവുമായി എട്ടാം സ്ഥാനത്ത് എത്തി. അമേരിക്കയിലെ പനാമയിൽ നടന്ന മത്സരത്തിൽ മലയാളികളായ ജോയൽ ഇമ്മാനുവൽ, അമൽ രാജേഷ് എന്നിവർ അടങ്ങുന്ന ടീമാണ് മികച്ച വിജയം കൊയ്തത്.
എലിയേറ്റ് മോറീസ്, ഡിജെ മോളൻ, സഹസ് ഷാവന്ത്, ഒലീവിയ ക്ലിയറി എന്നിവരായിരുന്നു മറ്റ് ടീം അംഗങ്ങൾ. ഒളിമ്പിക്സ് രീതിയിലുള്ള അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരമാണിത്. ഫസ്റ്റ് ഗ്ലോബൽ ചലഞ്ച് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഒരു റോബോട്ട് നിർമിക്കുകയും പ്രോഗ്രാം ചെയ്യുകയും ആണ് വേണ്ടത്.