x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന​യു​ടെ മി​സ്റ്റ​ർ ഫൊ​ക്കാ​നയും ഫൊ​ക്കാ​ന ശ്രീ​മാ​ൻ മ​ത്സ​ര​ങ്ങ​ളും ശ്ര​ദ്ധ നേ​ടു​ന്നു

വെബ്ഡെസ്ക്
Published: July 16, 2026 12:57 AM IST | Updated: July 16, 2026 10:22 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ 2026-ൽ ​ന​ട​ക്കു​ന്ന ഫൊ​ക്കാ​ന അ​ന്താ​രാ​ഷ്ട്ര ക​ൺ​വൻ​ഷ​നി​ൽ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും സാം​സ്കാ​രി​ക ആ​ത്മ​വി​ശ്വാ​സ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ര​ണ്ട് പു​തി​യ സം​രം​ഭ​ങ്ങ​ളു​മാ​യി ഫൊ​ക്കാ​ന മെ​ൻ​സ് ഫോ​റം രം​ഗ​ത്തെ​ത്തു​ന്നു. “മി​സ്റ്റ​ർ ഫൊ​ക്കാ​ന” (15–27 വ​യ​സ്) എ​ന്ന യു​വ​ജ​ന വി​ഭാ​ഗ​വും “​ഫൊ​ക്കാ​ന ശ്രീ​മാ​ൻ” എ​ന്ന മു​തി​ർ​ന്ന വി​ഭാ​ഗ​വും ചേ​ർ​ന്ന്, സൗ​ന്ദ​ര്യ​ത്തെ പു​തി​യൊ​രു കാ​ഴ്ചപ്പാ​ടി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്.

​ഫൊ​ക്കാ​ന പ്ര​സി​ഡന്‍റ് ഡോ. ​സ​ജി​മോ​ൻ ആ​ന്‍റണി ആ​രം​ഭി​ച്ച പു​തി​യ ഫൊക്കാ​ന മെ​ൻ​സ് ഫോ​റം, പു​രു​ഷ​ന്മാ​ർ​ക്ക് സാ​മൂ​ഹി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഇ​ട​വും അ​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന ഒ​രു പു​തി​യ വേ​ദി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​സം​രം​ഭം പു​രു​ഷ​ന്മാ​രു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം, ആ​ത്മ​വി​ശ്വാ​സം, സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം, സാം​സ്കാ​രി​ക അ​വ​ത​ര​ണം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​യാ​ണ് “മി​സ്റ്റ​ർ ഫൊ​ക്കാ​ന”​യും “ഫൊ​ക്കാ​ന ശ്രീ​മാ​ൻ” മ​ത്സ​ര​ങ്ങ​ളും.​

 

K-Rail Survey

ഫൊ​ക്കാ​ന മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. ഫൊ​ക്കാ​ന മെ​ൻ​സ് ഫോ​റ​ത്തി​ന്റെ നേ​തൃ​ത്വ നി​ര​യി​ൽ: ലി​ജോ ജോ​ൺ – ചെ​യ​ർ​മാ​ൻ, കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ – വൈ​സ് ചെ​യ​ർ, സൗ​ബി​ൻ മാ​ത്യു – കോ​ർ​ഡി​നേ​റ്റ​ർ, സാ​ജ് ക​വി​ന്റെ അ​രി​ക​ത്ത് – കോ-​ചെ​യ​ർ, ജി​ൻ​സ് മാ​ത്യു – കോ-​ചെ​യ​ർ, ഫോ​ബി പോ​ൾ – കോ-​കോ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഈ ​ടീം ഫൊ​ക്കാ​ന മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ സൗ​ന്ദ​ര്യം എ​ന്ന ആ​ശ​യം പ​ല​പ്പോ​ഴും സ്ത്രീ​ക​ളു​മാ​യി കൂ​ടു​ത​ൽ ബ​ന്ധ​പ്പെ​ടു​ത്തി കാ​ണ​പ്പെ​ടാ​റു​ണ്ട്. മി​സ് വേ​ൾ​ഡ്, മി​സ് യൂ​ണി​വേ​ഴ്സ് തു​ട​ങ്ങി​യ വേ​ദി​ക​ൾ അ​തി​ന്റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ പ്ര​കൃ​തി​യെ ശ്ര​ദ്ധി​ച്ചാ​ൽ പ​ല ജീ​വി​വ​ർ​ഗ​ങ്ങ​ളി​ലും വ​ർ​ണ​ശോ​ഭ​യും ആ​ക​ർ​ഷ​ണീ​യ​ത​യും പ​ല​പ്പോ​ഴും ആ​ൺ​ജീ​വി​ക​ളി​ലാ​ണ് കൂ​ടു​ത​ൽ പ്ര​ക​ട​മാ​കു​ന്ന​ത്. ഈ ​പ്ര​കൃ​തി സ​ന്ദേ​ശം ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ട്, സൗ​ന്ദ​ര്യം എ​ന്ന​ത് ലിം​ഗ​പ​ര​മാ​യ ഒ​രു പ്ര​ത്യേ​കാ​വ​കാ​ശ​മ​ല്ലെ​ന്നും, അ​ത് വ്യ​ക്തി​ത്വം, ആ​ത്മ​വി​ശ്വാ​സം, പെ​രു​മാ​റ്റം, സം​സ്കാ​രം, അ​വ​ത​ര​ണം എ​ന്നി​വ​യു​ടെ സ​മ​ന്വ​യ​മാ​ണെ​ന്നും ഫോ​കാ​ന മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.

ഈ ​മ​ത്സ​ര​ങ്ങ​ളു​ടെ ല​ക്ഷ്യം പു​റം​ഭം​ഗി​യെ വി​ല​യി​രു​ത്തു​ക എ​ന്ന​ത​ല്ല. ഒ​രു വ്യ​ക്തി​യു​ടെ സം​സ്കാ​ര​ബോ​ധം, ആ​ത്മ​വി​ശ്വാ​സം, ആ​ശ​യ​വി​നി​മ​യ​ശേ​ഷി, വേ​ദി​യി​ലെ സാ​ന്നി​ധ്യം, ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ, വ്യ​ക്തി​ത്വം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും വി​ല​യി​രു​ത്ത​പ്പെ​ടു​ക.

മത്സ​ര​ങ്ങ​ളു​ടെ വി​വി​ധ റൗ​ണ്ടു​ക​ൾ അ​തി​ന് തെ​ളി​വാ​ണ്. മി​സ്റ്റ​ർ ഫൊക്കാന മ​ത്സ​ര​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, ടാ​ല​ന്‍റ്/​ക​ൾ​ച്ച​റ​ൽ വാ​ക്ക്, ചോ​ദ്യോ​ത്ത​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​മ്പോ​ൾ, ഫോ​കാ​ന ശ്രീ​മാ​ൻ വി​ഭാ​ഗ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ധാ​ര​ണം, ആ​ശ​യ​പ്ര​ക​ട​നം, ചോ​ദ്യോ​ത്ത​ര റൗ​ണ്ടു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ വ്യ​ത്യ​സ്ത ത​ല​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്നു.“​സൗ​ന്ദ​ര്യം കാ​ണു​ന്ന​വ​ന്‍റെ ക​ണ്ണി​ലാ​ണ്” എ​ന്ന പ​ഴ​മൊ​ഴി​ക്ക് ഇ​ന്നും പ്ര​സ​ക്തി​യു​ണ്ട്. എ​ന്നാ​ൽ അ​തി​ന്‍റെ മ​റ്റൊ​രു അ​ർ​ഥ​വും സ​മൂ​ഹം തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. ഓ​രോ​രു​ത്ത​രും ഒ​രാ​ളു​ടെ കാ​ഴ്ച​യി​ൽ വി​ല​പ്പെ​ട്ട​വ​രാ​കാ​ൻ ക​ഴി​യു​ന്ന​വ​രാ​ണ്. അ​ത്ത​രം സ്വാ​ഭാ​വി​ക​മാ​യ വ്യ​ക്തി​ത്വ​പ്ര​ക​ട​ന​മാ​ണ് യ​ഥാ​ർ​ത്ഥ ആ​ക​ർ​ഷ​ണം സൃ​ഷ്ടി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ വ​സ്ത്ര​ധാ​ര​ണം പോ​ലും ഒ​രു സാ​മൂ​ഹി​ക ഭാ​ഷ​യാ​യി മാ​റു​ന്നു. ന​മ്മ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ന​മ്മു​ടെ ആ​വ​ശ്യ​ത്തി​നാ​യി​രി​ക്കാം; എ​ന്നാ​ൽ പ​ല​പ്പോ​ഴും വ​സ്ത്രം ധ​രി​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന ഒ​രു രീ​തി​യു​മാ​ണ്. അ​ത് മ​റ്റു​ള്ള​വ​രോ​ടു​ള്ള ബ​ഹു​മാ​ന​ത്തെ​യും സ്വ​യം ആ​ദ​രി​ക്കു​ന്ന മ​നോ​ഭാ​വ​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണ​ഭോ​ക്താ​വ് ഒ​ടു​വി​ൽ വ്യ​ക്തി ത​ന്നെ​യാ​ണ്.​

സ്ത്രീ​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ ആ​ഘോ​ഷി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ, പു​രു​ഷ​ന്മാ​രു​ടെ വ്യ​ക്തി​ത്വ​വും സാം​സ്കാ​രി​ക അ​വ​ത​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വേ​ദി​ക​ളും സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​ണ് എ​ന്ന ആ​ശ​യ​മാ​ണ് ഈ ​പ​രി​പാ​ടി​ക​ളു​ടെ അ​ടി​സ്ഥാ​നം. ഇ​ത് ലിം​ഗ​പ​ര​മാ​യ മ​ത്സ​ര​മ​ല്ല; മ​റി​ച്ച് പ​ര​സ്പ​ര ബ​ഹു​മാ​ന​വും സ​മ​ത്വ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന ഒ​രു സം​രം​ഭ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.​

സ്നേ​ഹ​വും സൗ​ന്ദ​ര്യ​വും ശാ​രീ​രി​ക രൂ​പ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. മാ​താ​വി​നോ​ടു​ള്ള സ്നേ​ഹ​മോ, ഗു​രു​വി​നോ​ടു​ള്ള ആ​ദ​ര​മോ, ഒ​രു സു​ഹൃ​ത്തി​നോ​ടു​ള്ള വി​ശ്വാ​സ​മോ ന​മ്മെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വം, സ​ത്യ​സ​ന്ധ​ത, സ​ഹാ​നു​ഭൂ​തി, വി​വേ​കം, സ​ഹ​ക​ര​ണം എ​ന്നി​വ​യും മ​നു​ഷ്യ​സൗ​ന്ദ​ര്യ​ത്തി​ന്റെ അ​വി​ഭാ​ജ്യ​ഘ​ട​ക​ങ്ങ​ളാ​ണെ​ന്ന​താ​ണ്. ഫോ​കാ​ന​യു​ടെ ഈ ​സം​രം​ഭം അ​തേ മൂ​ല്യ​ങ്ങ​ളെ വേ​ദി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഫൊ​ക്കാ​ന​യു​ടെ അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ക​ല, സാ​ഹി​ത്യം, ബി​സി​ന​സ്, സാ​മൂ​ഹി​ക സേ​വ​നം, യു​വ​ജ​ന പ്ര​വ​ർ​ത്ത​നം, കു​ടും​ബ​സം​ഗ​മം തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​ടെ വേ​ദി​യാ​യി​ട്ടു​ണ്ട്. ആ ​വൈ​വി​ധ്യ​ത്തി​ന് ഒ​രു പു​തി​യ അ​ള​വ് കൂ​ടി ചേ​ർ​ക്കു​ക​യാ​ണ് മെ​ൻ​സ് ഫോ​റ​ത്തി​ന്റെ ഈ ​ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ.​ഫൊ​ക്കാ​ന​പ്ര​സി​ഡ​ന്റ് ഡോ. ​സ​ജി​മോ​ൻ ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 2026 അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​നി​ലെ ഈ ​പു​തി​യ സം​രം​ഭം, വ്യ​ക്തി​ത്വം, സം​സ്കാ​രം, പെ​രു​മാ​റ്റം, ആ​ത്മ​വി​ശ്വാ​സം എ​ന്നി​വ​യെ ആ​ഘോ​ഷി​ക്കു​ന്ന ഒ​രു വേ​ദി​യാ​യി മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

Tags : FOKANA Competition

Recent News

Corehub Up