x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലോ​റി​ഡ​യി​ൽ ക്രൂ​ര​ത: 13 വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ക​ടു​ത്ത ചൂ​ടി​ൽ ച​ങ്ങ​ല​യി​ൽ കെ​ട്ടി​യി​ട്ട് പ​ട്ടി​ണി​ക്കി​ട്ട അ​മ്മ അ​റ​സ്റ്റി​ൽ

പി. പി ചെറിയാൻ
Published: July 18, 2026 01:55 PM IST | Updated: July 18, 2026 01:55 PM IST

യ​ഷി​ര മേ​രി മാ​ൽ​ഡൊ​നാ​ഡോ

ഫ്ലോ​റി​ഡ: അ​സ​ഹ​നീ​യ​മാ​യ ചൂ​ടി​ൽ 13 വ​യ​സ്സു​കാ​രി​യാ​യ സ്വ​ന്തം മ​ക​ളെ ച​ങ്ങ​ല​യി​ൽ കെ​ട്ടി​യി​ട്ട് പ​ട്ടി​ണി​ക്കി​ട്ട ഫ്ലോ​റി​ഡ സ്വ​ദേ​ശി​യാ​യ അ​മ്മ അ​റ​സ്റ്റി​ലാ​യി. യ​ഷി​ര മേ​രി മാ​ൽ​ഡൊ​നാ​ഡോ (34) എ​ന്ന സ്ത്രീ​യാ​ണ് ചൈ​ൽ​ഡ് അ​ബ്യൂ​സ് (കു​ട്ടി​യെ അ​വ​ഗ​ണി​ക്ക​ൽ എ​ന്നീ ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്ത​പ്പെ​ട്ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഫ്ലോ​റി​ഡ​യി​ലെ ഹി​യാ​ലി​യ​യി​ലു​ള്ള പെ​ൺ​കു​ട്ടി​യു​ടെ മു​ത്ത​ശ്ശി​യു​ടെ വീ​ടി​ന് പു​റ​ത്താ​ണ് ഈ ​ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്.

കു​ട്ടി​യു​ടെ അ​ര​യി​ൽ ഇ​രു​മ്പ് ച​ങ്ങ​ല ചു​റ്റി വേ​ലി​യി​ൽ ബ​ന്ധി​ച്ച ശേ​ഷം യ​ഷി​ര കാ​റോ​ടി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. 93 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റി​ല​ധി​കം (ഏ​ക​ദേ​ശം 34 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) ക​ടു​ത്ത ചൂ​ടു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത്, ത​ണ​ലോ ഭ​ക്ഷ​ണ​മോ വെ​ള്ള​മോ പോ​ലും ന​ൽ​കാ​തെ​യാ​ണ് കു​ട്ടി​യെ വെ​യി​ല​ത്ത് നി​ർ​ത്തി​യി​രു​ന്ന​ത്. അ​യ​ൽ​പ​ക്ക​ത്തെ റിം​ഗ് ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​മ്മ കു​ട്ടി​യെ ക്രൂ​ര​മാ​യി കെ​ട്ടി​യി​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ മു​ത്ത​ശ്ശി ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ നോ​ക്കു​ന്ന​തി​ൽ നി​ന്ന് ത​നി​ക്ക് ഒ​രു 'ബ്രേ​ക്ക്' വേ​ണ​മാ​യി​രു​ന്നു എ​ന്നും, താ​ൻ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് അ​റി​യാ​മെ​ന്നും യ​ഷി​ര പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

കു​ട്ടി​യെ കെ​ട്ടി​യി​ട്ട ശേ​ഷം ഇ​വ​ർ സ്വ​ന്തം വീ​ട്ടി​ൽ പോ​യി ടി​വി ക​ണ്ട് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. നി​ല​വി​ൽ കോ​ട​തി യ​ഷി​ര​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും മ​ക​ളു​മാ​യി യാ​തൊ​രു സ​മ്പ​ർ​ക്ക​വും പു​ല​ർ​ത്ത​രു​തെ​ന്ന് ക​ർ​ശ​ന​മാ​യി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ര​യാ​യ കു​ട്ടി​യെ ഇ​പ്പോ​ൾ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Tags : FloridaNews ChildAbuse CrimeNews

Recent News

Corehub Up