ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അബുദാബി: മുതിർന്ന പൗരന്മാർക്കായി മാർത്തോമ്മ സഭ ആരംഭിച്ച സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് അബുദാബി ഘടകം രജതജൂബിലി വർഷത്തിലേക്ക്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ശനിയാഴ്ച 7.45ന് മുസഫ മാർത്തോമ്മ പള്ളിയിൽ നടക്കും.
സഭയുടെ തിരുവന്തപുരം - കൊല്ലം ഭദ്രാസനാധിപൻ ഡോ. ഐസക്ക് മാർ ഫീലക്സിനോസ് ഉദ്ഘാടനകർമം നിർവഹിക്കും. വികാരി റവ. ജിജോ സി. ഡാനിയേൽ അധ്യക്ഷത വഹിക്കും.
സഹവികാരി റവ. ബിജോ എബ്രഹാം തോമസ്, റവ. ജോർജ് വർഗീസ്, ജനറൽ കൺവീനർ കെ.വി. ജോസഫ്, ഇടവക വൈസ് പ്രസിഡന്റ് സജി തോമസ് എന്നിവർ ആശംസകൾ അർപ്പിക്കും.
ഇടവക ഗായകസംഘം, സീനിയർ സിറ്റിസൺ ഗായകസംഘം, സൺഡേസ്കൂൾ, യുവജനസഖ്യം, സേവികാ സംഘം തുടങ്ങിയ സംഘടനകൾ പരിപാടികളിൽ പങ്കുചേരും. ജൂബിലി വർഷത്തിൽ സഭയുടെ പ്രധാന മിഷൻ കേന്ദ്രങ്ങളിൽ ഒന്ന് ഏറ്റെടുത്ത് അഞ്ച് വർഷത്തേക്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഭവന നിർമാണം, റിട്രീറ്റ്, കലാപരിപാടികൾ, ഫാം സന്ദർശനം, വിനോദ പരിപാടികൾ, സുവനീർ പ്രകാശനം, സീനിയർ സിറ്റിസൺ ദിനാചരണം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കും.
വൈസ് പ്രസിഡന്റ് ബിജു പാപ്പച്ചൻ, സെക്രട്ടറി റോയ് തോമസ്, ട്രഷറർ ബാബു ലൂക്കോസ്, കൺവീനറന്മാരായ ബിജു മാത്യു, ജോസഫ് മാത്യു, കെ.ഐ. ജോൺ, മാത്യു എബ്രഹാം, ബിജു ടി. മാത്യു, അന്ന ജോളി ബിജു എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജൂബിലി പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
Tags : SilverJubilee Celebration NRINews