കെ.ജെ. യേശുദാസ്
ന്യൂജഴ്സി: ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന് ആദരവർപ്പിച്ച് വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ നാമം.
കേരളത്തിന്റെ 70-ാം സംസ്ഥാന പിറവി വാർഷികത്തിന്റെയും അമേരിക്കൻ ഐക്യനാടുകളുടെ 250-ാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പുറത്തിറക്കുന്ന വിശിഷ്ട ജേണൽ കവർ പരമ്പരയിലൂടെയാണ് യേശുദാസിനോടുള്ള ആദരവും നന്ദിയും സംഘടന അറിയിച്ചത്.
കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായ യേശുദാസ്, അതിരുകളില്ലാത്ത സംഗീതത്തിലൂടെ ലോകമെമ്പാടുമുള്ള മനുഷ്യരെ ഒന്നിപ്പിച്ച അതുല്യ ഗായകനാണെന്ന് സംഘടന വിലയിരുത്തി. പ്രവാസി മലയാളി സമൂഹത്തിനും അദ്ദേഹത്തിന്റെ സംഗീതം വലിയ പ്രചോദനവും അനുഗ്രഹവുമാണെന്ന് നാമം വ്യക്തമാക്കി.
നാമം സ്ഥാപകൻ മാധവൻ ബി. നായർ, പ്രസിഡന്റ് പ്രദീപ് മേനോൻ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് എബ്രഹാം, പിആർഒ ജോർജ് നടവയൽ എന്നിവരടങ്ങുന്ന സംഘമാണ് ജേണൽ കവർ പരമ്പരയ്ക്ക് നേതൃത്വം നൽകുന്നത്.
Tags : K.J.Yesudas NAMAM Tribute USA NRINews