Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NAMAM

America

ബി​ഷ​പ് ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന് ആ​ദ​ര​വ​ർ​പ്പി​ച്ച് നാ​മം

ന്യൂ​ജ​ഴ്സി: ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ സേ​വ​നം, ദേ​ശ​ത്തി​ന് ആ​ത്മീ​യ​പ​രി​ര​ക്ഷ​യൊ​രു​ക്കി എ​ന്ന് നാ​മം. പൈ​തൃ​ക ആ​ത്മീ​യ​ത​യെ അ​മേ​രി​ക്ക - കേ​ര​ളം - ഇ​ന്ത്യ -​ ദേ​ശ​ങ്ങ​ളു​ടെ ആ​ത്മാ​വി​ലേ​ക്കും മൂ​ല്യ​ങ്ങ​ളി​ലേ​ക്കും പൊ​തു​വാ​യ ഭാ​വി​യി​ലേ​ക്കും ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തി​ലൂ​ടെ സ​മ​ന്വ​യി​ച്ചു.

"കേ​ര​ളം 70 - അ​മേ​രി​ക്ക 250' എ​ന്ന പ​ര​മ്പ​ര​യി​ൽ ബി​ഷ​പ് ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ നാ​മം ക​വ​ർ പേ​ജ് ര​ച​ന​യാ​ക്കി​യ​ത് ഇ​ങ്ങ​നെ​യാ​ണ് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​നെ നാ​മം ആ​ദ​രി​ക്കു​ന്നു.

ഷിക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ സ്ഥാ​പ​ക മെ​ത്രാ​ൻ: വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ അ​പ്പ​സ്‌​തോ​ലി​ക വി​ശ്വാ​സ​ത്തി​ന്‍റെ ര​ണ്ടാ​യി​ര​മാ​ണ്ട​ത്തെ പാ​ര​മ്പ​ര്യം പേ​റു​ന്ന ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, വി​ന​യ​പൂ​ർ​ണ​വും വി​വേ​കം നി​റ​ഞ്ഞ​തും ശാ​ന്ത​വു​മാ​യ നേ​തൃ​ത്വ​ത്തി​ലൂ​ടെ, ര​ണ്ട് പ​തി​റ്റാ​ണ്ടു​കാ​ലം അ​മേ​രി​ക്ക​യു​ടെ ആ​ത്മാ​വി​നെ പ​രി​പോ​ഷി​പ്പി​ച്ചു.

പ​ര​മ്പ​രാ​ഗ​ത ആ​ത്മീ​യ അ​ധ്യാ​പ​ന​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി നി​ന്ന്, വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹാ​ർ​ദ​പ​ര​മാ​യ ഐ​ക്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. ആ​രോ​ഗ്യ​രം​ഗം, ശാ​സ്ത്രം, സ​മൂ​ഹ​ത്തി​ന്‍റെ മാ​ന​സി​ക​വും പൗ​ര​പ​ര​വു​മാ​യ ക്ഷേ​മം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മേ​കി.

നാ​മം സ്ഥാ​പ​ക​ൻ മാ​ധ​വ​ൻ ബി. ​നാ​യ​ർ, പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് മേ​നോ​ൻ, സെ​ക്ര​ട്ട​റി ബി​ന്ദു സ​ത്യ, ട്ര​ഷ​റ​ർ സി​റി​യ​ക് എ​ബ്ര​ഹാം, പിആ​ർഒ ജോ​ർ​ജ് ന​ട​വ​യ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് "നാ​മം' ജേ​ണ​ൽ ക​വ​ർ പ​ര​മ്പ​ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

NRI

നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ്മേ​ള​നം: വി.​വി. രാ​ജേ​ഷ് വി​ശി​ഷ്‌ടാ​തി​ഥി

ന്യൂ​ജ​ഴ്‌​സി: വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ നാ​മ​ത്തി​ന്‍റെ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ് വി​ശി​ഷ്‌ടാതി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

നേ​തൃ​ത്വം, സം​രം​ഭ​ക​ത്വം, പൊ​തു​സേ​വ​നം, സ​മൂ​ഹ വി​ക​സ​നം, ക​ലാ-​സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ലെ മി​ക​വു​ക​ളെ ആ​ദ​രി​ക്കു​ക​യും ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും ചെ​യ്യു​ക​യാ​ണ് സ​മ്മേ​ള​ന​ത്തിന്‍റെ ല​ക്ഷ്യം.

വി.​വി. രാ​ജേ​ഷി​ന്‍റെ സാ​ന്നി​ധ്യം അ​വാ​ർ​ഡ് വേ​ദി​യെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​മെ​ന്നും പ്ര​സി​ഡന്‍റ് പ്ര​ദീ​പ് മേ​നോ​ൻ, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി മാ​ധ​വ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ബി​ന്ദു സ​ത്യ, ട്ര​ഷ​റ​ർ സി​റി​യ​ക് അ​ബ്രാ​ഹം എന്നിവർ പറഞ്ഞു.

NRI

നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഓ​ഗ​സ്റ്റ് ര​ണ്ടി​ന്

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ നാ​മം (നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ​സ് ആ​ൻ​ഡ് അ​സോ​സി​യേ​റ്റ​ഡ് മെം​ബേ​ർ​സ്) സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മ്പ​താ​മ​ത് നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഗാ​ലാ ഓ​ഗ​സ്റ്റ് രണ്ടിന് ​നടക്കും.

വൈ​കുന്നരം അഞ്ചിന് ന്യൂ​ജ​ഴ്സി​യി​ലെ റോ​യ​ൽ ആ​ൽ​ബ​ർ​ട്ട് പാ​ല​സി​ൽ (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) വച്ചാണ് പരിപാ‌ടി ന​ട​ക്കുക. ച​ട​ങ്ങി​ന്‍റെ പ്ര​ഖ്യാ​പ​ന​വും പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ നാ​മം ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ന്യൂയോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ജി എ​ബ്ര​ഹാം ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ് രാ​ജു പ​ള്ള​ത്ത് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. നാ​മം സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ നാ​യ​ർ, സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും പ്ര​വ​ർ​ത്ത​ന മി​ക​വി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

2010-ൽ ​ആ​രം​ഭി​ച്ച നാ​മം ഇ​ന്ന് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഓ​രോ വ​ർ​ഷ​വും സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​സാ​ധാ​ര​ണ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ മി​ക​വി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രെ​യും വി​ശ്വാ​സ്യ​ത​യു​ള്ള സ്രോ​ത​സു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​ഫ​ഷ​ണ​ൽ രീ​തി​യി​ൽ ജേ​താ​ക്ക​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​രു​ടെ നേ​ട്ട​ങ്ങ​ളെ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്.

ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ഓ​ങ്കോ​ള​ജി രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച പ്ര​മു​ഖ കാ​ൻ​സ​ർ​രോ​ഗ വി​ദ​ഗ്ധ​നും സാം​സ്കാ​രി​ക നാ​യ​ക​നു​മാ​യ ഡോ. ​എം.​വി. പി​ള്ള​യാ​ണ് ഈ ​ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യ​ത്.

എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ജേ​താ​ക്ക​ൾ: പ​ത്മ​ശ്രീ എ​ച്ച്.ആ​ർ. ഷാ (​മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം), കേ​ണ​ൽ വീ​രേ​ന്ദ്ര ത​വാ​തി​യ (പൊ​തുസേ​വ​നം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം), ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി (സാ​മൂ​ഹി​ക നേ​തൃ​ത്വം), ഡോ.​ മാ​ത്യു കെ. ​ഐ​സ​ക് (സാ​ഹി​ത്യം), കി​ഷോ​ർ വാ​രി​യ​ത്ത് (സം​രം​ഭ​ക​ത്വം), പ​ണ്ഡി​റ്റ് ​ര​ഘു ശ​ങ്ക​ര​മ​ഞ്ചി (സാ​മൂ​ഹി​ക സേ​വ​നം), ഡോ. ​ന​ന്ദി​നി മേ​നോ​ൻ (വി​ദ്യാ​ഭ്യാ​സം), സ്പ​ർ​ശ് ഷാ (​അ​തു​ല്യ പ്ര​തി​ഭ) എ​ന്നി​വ​രാ​ണ്.

ഇ​തു​കൂ​ടാ​തെ ജൂ​റി​യു​ടെ പ്ര​ത്യേ​ക സൈ​റ്റേ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ ജോ​ർ​ജ് ജോ​സ​ഫ്, സു​നി​ൽ ട്രൈ​സ്റ്റാ​ർ, ത​ബ​ല വാ​ദ​ന​ത്തി​നു കേ​ന്ദ്ര അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ ടി.​എ​സ്. ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ​ക്കും ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്സ്: പു​ര​സ്കാ​ര നി​ശ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ന്യൂ​ജ​ഴ്‌​സി​യി​ൽ

 

ന്യൂ​ജ​ഴ്‌​സി: വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ "നാ​മം' (NAMAM - North American Malayalee & Associated Members) സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്സ് 2026-ന്‍റെ ഭാ​ഗ​മാ​യി പു​തി​യ നേ​തൃ​ത്വ​ത്തെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും പ്ര​ഖ്യാ​പി​ച്ചു.

സം​ഘ​ട​ന​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി പ്ര​ദീ​പ് മേ​നോ​ൻ, സെ​ക്ര​ട്ട​റി​യാ​യി ബി​ന്ദു സ​ത്യ, ട്ര​ഷ​റ​റാ​യി സി​റി​യാ​ക് എ​ബ്ര​ഹാം, പാ​ട്ര​ണാ​യി മാ​ധ​വ​ൻ ബി. ​നാ​യ​ർ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

2025-2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​മൂ​ഹ​സേ​വ​ന​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും മു​ൻ​നി​ർ​ത്തി​യാ​ണ് സം​ഘ​ട​ന മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്സ് 2026 പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ഓ​ഗ​സ്റ്റ് രണ്ടിന് ​വൈ​കുന്നേരം അഞ്ചിന് ന്യൂ​ജഴ്‌​സി​യി​ലെ "റോ​യ​ൽ ആ​ൽ​ബ​ർ​ട്ട്സ് പാ​ല​സി​ൽ' വ​ച്ച് ന​ട​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ത്വ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘാ​ട​ക​ർ ക്യൂ​ആ​ർ കോ​ഡും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ളി സ​മൂ​ഹ​ത്തിന്‍റെ നേ​ട്ട​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​നും പ്ര​വാ​സി മ​ല​യാ​ളി​ക​ളെ കൂ​ടു​ത​ൽ ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ട് ന​യി​ക്കാ​നു​മാ​ണ് ഈ ​പു​ര​സ്കാ​ര സ​ന്ധ്യ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up