x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്സ്: പു​ര​സ്കാ​ര നി​ശ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ന്യൂ​ജ​ഴ്‌​സി​യി​ൽ

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: July 23, 2026 05:51 PM IST | Updated: July 23, 2026 05:51 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

 

ന്യൂ​ജ​ഴ്‌​സി: വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ "നാ​മം' (NAMAM - North American Malayalee & Associated Members) സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്സ് 2026-ന്‍റെ ഭാ​ഗ​മാ​യി പു​തി​യ നേ​തൃ​ത്വ​ത്തെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും പ്ര​ഖ്യാ​പി​ച്ചു.

സം​ഘ​ട​ന​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി പ്ര​ദീ​പ് മേ​നോ​ൻ, സെ​ക്ര​ട്ട​റി​യാ​യി ബി​ന്ദു സ​ത്യ, ട്ര​ഷ​റ​റാ​യി സി​റി​യാ​ക് എ​ബ്ര​ഹാം, പാ​ട്ര​ണാ​യി മാ​ധ​വ​ൻ ബി. ​നാ​യ​ർ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

2025-2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​മൂ​ഹ​സേ​വ​ന​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും മു​ൻ​നി​ർ​ത്തി​യാ​ണ് സം​ഘ​ട​ന മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

നാ​മം എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്സ് 2026 പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ഓ​ഗ​സ്റ്റ് രണ്ടിന് ​വൈ​കുന്നേരം അഞ്ചിന് ന്യൂ​ജഴ്‌​സി​യി​ലെ "റോ​യ​ൽ ആ​ൽ​ബ​ർ​ട്ട്സ് പാ​ല​സി​ൽ' വ​ച്ച് ന​ട​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ത്വ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘാ​ട​ക​ർ ക്യൂ​ആ​ർ കോ​ഡും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ളി സ​മൂ​ഹ​ത്തിന്‍റെ നേ​ട്ട​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​നും പ്ര​വാ​സി മ​ല​യാ​ളി​ക​ളെ കൂ​ടു​ത​ൽ ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ട് ന​യി​ക്കാ​നു​മാ​ണ് ഈ ​പു​ര​സ്കാ​ര സ​ന്ധ്യ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : NAMAM Excellence Awards America

Recent News

Corehub Up