x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​മി​ന 2026: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ഫാ​മി​ലി നൈ​റ്റ് വ​ർ​ണാ​ഭ​മാ​യി

ജീ​മോ​ൻ റാ​ന്നി
Published: November 21, 2026 03:15 PM IST | Updated: November 21, 2026 03:15 PM IST

പരിപാടിയിൽ നിന്ന്

പെ​യ​ർ​ലാ​ൻ​ഡ്: സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി നൈ​റ്റ് ‘ലൂ​മി​ന 2026’ ​ഗം​ഭീ​ര​മാ​യും ആഘോഷിച്ചു. ​റി​ച്ചാ​ർ​ഡ്സ് ജേ​ക്ക​ബ് ക​യ്യാ​ല​പ്പ​റ​മ്പി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ജോ​ർ​ജ് കു​ന്ന​ത്തും വി​വി​ധ ഇ​ട​വ​ക സം​ഘ​ട​ന​ക​ളാ​യ എസ്എംസിസി, ലേഡീസ് ഫോറം, എച്ച്സിഎ, മിഷൻ ലീഗ് എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​സ്റ്റ​ർ റാ​ണി​സ് എംഎ​സ്എംഐ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ദ​ർ ബെ​ൻ​സി​യും മ​റ്റു സി​സ്റ്റ​ർ​മാ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ട​വ​ക​യി​ലെ എ​ട്ട് വാ​ർ​ഡു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

വി​നോ​ദ​ത്തി​ന​പ്പു​റം വി​ശ്വാ​സ​ജീ​വി​ത​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും പ​ങ്കു​വ​ച്ച അ​വ​ത​ര​ണ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും മു​തി​ർ​ന്ന​വ​രും ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ന്ന​ത് കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​യി.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

പ്ര​ത്യേ​കി​ച്ച്, സെ​ന്‍റ് തെ​രേ​സ വാ​ർ​ഡ് ക്ലി​യ​ർ ലേ​ക്ക് അ​വ​ത​രി​പ്പി​ച്ച "അ​ബ്ര​ഹാ​മി​ന്‍റെ ബ​ലി' എ​ന്ന സി​നി​മാ​റ്റി​ക് ബൈ​ബി​ൾ ഡ്രാ​മ കാ​ണി​ക​ളു​ടെ പ്ര​ശം​സ നേ​ടി.

ഹൃ​ദ്യ​മാ​യ അ​വ​ത​ര​ണ​വും മി​ക​വു​റ്റ രം​ഗാ​വി​ഷ്കാ​ര​വും കൊ​ണ്ട് സ​ദ​സി​നെ ഒ​ന്ന​ട​ങ്കം വി​സ്മ​യി​പ്പി​ച്ച ഈ ​നാ​ട​കം പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി.

ഇ​ട​വ​ക വി​കാ​രി​യോ​ടൊ​പ്പം കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജ് വ​ർ​ഗീ​സ്, റി​ച്ചാ​ർ​ഡ്സ്‌ സ്ക​റി​യ, ബി​ജു എ​ബ്ര​ഹാം, ജോ​ബി ജോ​യ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

എസ്എംസിസിയും ലേഡീസ് ​ഫോ​റവും ​വി​വി​ധ ചു​മ​ത​ല​ക​ൾ ഏ​കോ​പി​പ്പി​ച്ചു. യു​വ​ജ​ന പ്ര​തി​നി​ധി​ക​ൾ വേ​ദി​യി​ലെ പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ സ​ജീ​വ പ​ങ്കു​വ​ഹി​ച്ചു.

ക​ല​യു​ടെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും ആ​ത്മീ​യ​ത​യു​ടെ​യും കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ​യും മ​നോ​ഹ​ര​മാ​യ സം​ഗ​മ​മാ​യി മാ​റി​യ ‘ലൂ​മി​ന 2026’ ഇ​ട​വ​ക​യു​ടെ കൂ​ട്ടാ​യ്മ​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ഉ​ജ്വ​ല​മാ​യ ആ​ഘോ​ഷ​മാ​യി സ്മ​ര​ണ​യി​ൽ ഇ​ടം​പി​ടി​ച്ചു.

Tags : FamilyNight Celebration GrandStyle NRINews

Recent News

Corehub Up