x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​ത്ത​ർ സ​മ്മാ​നി​ച്ച വി​മാ​ന​ത്തി​ൽ ട്രം​പി​ന്‍റെ റി​ക്കാ​ർ​ഡ് പ​റ​ക്ക​ൽ; ചൈ​ന​യി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് 14 മ​ണി​ക്കൂ​റി​ലേ​റെ നി​ർ​ത്താ​തെ പ​റ​ന്നു

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 21, 2026 12:06 PM IST | Updated: November 21, 2026 12:06 PM IST

ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഖ​ത്ത​ർ സ​മ്മാ​നി​ച്ച ബോ​യിം​ഗ് 747-8ഐ ​വി​മാ​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ചൈ​ന​യി​ലെ ഷെ​ൻ​ഷെ​നി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ലേ​ക്ക് നി​ർ​ത്താ​തെ പ​റ​ന്നു.

14 മ​ണി​ക്കൂ​റും ഏ​ഴ് മി​നി​റ്റും നീ​ണ്ട ഈ ​യാ​ത്ര എ​യ​ർ​ഫോ​ഴ്‌​സ് വ​ണ്ണി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ നി​ർ​ത്താ​തെ​യു​ള്ള പ​റ​ക്ക​ലാ​യി.

വ്യാ​ഴാ​ഴ്ച ഷെ​ൻ​ഷെ​നി​ൽ നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 6.54ന് ​പു​റ​പ്പെ​ട്ട വി​മാ​നം യു​എ​സ് ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി 8.01ന് ​മേ​രി​ലാ​ൻ​ഡി​ലെ ജോ​യി​ന്‍റ് ബേ​സ് ആ​ൻ​ഡ്രൂ​സി​ൽ ഇ​റ​ങ്ങി.

മ​ട​ക്ക​യാ​ത്ര​യി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ വി​മാ​നം ഇ​ട​യ്ക്ക് എ​വി​ടെ​യും ഇ​റ​ങ്ങി​യി​ല്ല. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച ഏ​ഷ്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​ലാ​സ്ക​യി​ലെ ഫെ​യ​ർ​ബാ​ങ്ക്സി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​യി​രു​ന്നു.

ഷാം​ഗ്ഹാ​യ്, ടോ​ക്കി​യോ, അ​ലാ​സ്ക​യി​ലെ ഷെ​മ്യ, കാ​ന​ഡ​യി​ലെ വി​ന്നി​പെ​ഗ്, ഒ​ഹാ​യോ​യി​ലെ ക്ലീ​വ്‌​ലാ​ൻ​ഡ് എ​ന്നി​വ​യ്ക്ക് മു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു മ​ട​ക്ക​യാ​ത്ര. 33,000 അ​ടി ഉ​യ​ര​ത്തി​ൽ മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 575 മൈ​ൽ ശ​രാ​ശ​രി വേ​ഗ​ത്തി​ലാ​യി​രു​ന്നു പ​റ​ക്ക​ൽ.

ഷെ​ൻ​ഷെ​നി​ൽ നി​ന്ന് പു​റ​പ്പെ​ടു​മ്പോ​ൾ വി​മാ​ന​ത്തി​ന്‍റെ ഭാ​രം 10 ല​ക്ഷം പൗ​ണ്ടി​ന് തൊ​ട്ടു​താ​ഴെ​യാ​യി​രു​ന്നു. യു​എ​സ് വ്യോ​മ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഭാ​ര​മേ​റി​യ ടേ​ക്ക് ഓ​ഫും ഇ​താ​യി​രു​ന്നു.

ജൂ​ലൈ ഒ​ന്നി​നാ​ണ് ഖ​ത്ത​ർ സ​മ്മാ​നി​ച്ച വി​മാ​ന​ത്തി​ൽ ട്രം​പ് ആ​ദ്യ​മാ​യി യാ​ത്ര ചെ​യ്ത​ത്. എ​ന്നാ​ൽ ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം, ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, തു​ർ​ക്കി​യി​ൽ നി​ന്ന് ബ്രി​ട്ട​നി​ലേ​ക്കു​ള്ള യാ​ത്രാ​ഭാ​ഗ​ത്തി​നാ​യി ട്രം​പ് പ​ഴ​യ എ​യ​ർ​ഫോ​ഴ്‌​സ് വ​ണ്ണി​ലേ​ക്ക് മാ​റി.

പു​തി​യ വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്ന് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ആ ​സം​ഭ​വ​ത്തി​ന് ശേ​ഷം ഖ​ത്ത​ർ സ​മ്മാ​നി​ച്ച വി​മാ​ന​ത്തി​ൽ ട്രം​പ് ന​ട​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളി​ലൊ​ന്നാ​ണ് ഷെ​ൻ​ഷെ​നി​ൽ നി​ന്നു​ള്ള ഈ ​റി​ക്കാ​ർ​ഡ് പ​റ​ക്ക​ൽ.

വി​സി-25​ബി ബ്രി​ഡ്ജ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ബോ​യിം​ഗ് 747-8ഐ, ​ബോ​യിം​ഗ് ഒ​രു​ക്കു​ന്ന ര​ണ്ട് സ്ഥി​രം പ്ര​സി​ഡ​ൻ​ഷ്യ​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തു​ന്ന​തു​വ​രെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഇ​ട​ക്കാ​ല വി​മാ​ന​മാ​ണ്.

Tags : Qatar US China Boeing747 AirForce

Recent News

Corehub Up