ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി (എംഎസ്ഒഎൽസി) സംഘടിപ്പിക്കുന്ന "വിന്റർ ബെൽസ് 2026' ക്രിസ്മസ് - പുതുവത്സര ആഘോഷം ഡിസംബർ 26 വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്തു വരെ ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ (Johnnie Arolfo Civic Center) നടക്കും.
ഫ്രണ്ട്സ്വുഡ് ഹോസ്പിറ്റൽ ഇആർ ആണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ഇവന്റ് സ്പോൺസർ. സംഗീതം, നൃത്തം, ക്രിസ്തുമസ് തീം ഫാഷൻ ഷോ, കഥാവിവരണത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള തത്സമയ ചിത്രരചന, ഹാസ്യപരിപാടികൾ, വൈവിധ്യമാർന്ന കേരളീയ ഭക്ഷണവിരുന്ന് തുടങ്ങിവിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ആഘോഷങ്ങൾ വൻവിജയമാക്കുന്നതിനായി സംഘടനയുടെ ഭാരവാഹികളും വിവിധ കമ്മിറ്റികളും ഒറ്റക്കെട്ടായിപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സംഘടനയിലെ അംഗങ്ങളിൽനിന്നും കുടുംബങ്ങളിൽനിന്നും മികച്ച പിന്തുണയും സഹകരണവുമാണ് ലഭിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
ക്രിസ്മസ് വിസ്മയമൊരുക്കാൻ ‘Winter Bells in Wonderland’
ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായി ‘Winter Bells in Wonderland - Where Christmas Magic Meets Runway Glamour’ എന്ന പേരിൽ പ്രത്യേക ക്രിസ്തുമസ് തീം ഫാഷൻ ഷോ അരങ്ങേറും.
Lakshyaa Curationz ഒരുക്കുന്ന ഫാഷൻ ഷോയ്ക്കായി വിന്റർ ബെൽസ് ആഘോഷങ്ങൾക്ക് മാത്രമായി ക്രിസ്തുമസ്പ്രമേയത്തിലുള്ള പ്രത്യേക വസ്ത്രങ്ങളും അവതരണരീതികളും രൂപകൽപ്പന ചെയ്തുവരുന്നു.
ക്രിസ്മസിന്റെ വർണാഭമായ അന്തരീക്ഷവും ഫാഷൻ ലോകത്തിന്റെ മനോഹാരിതയും ഒരുമിക്കുന്ന ഈ അവതരണം ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകും.
‘Colors of Harmony’ - കഥയ്ക്കൊപ്പം കാൻവാസിൽ വിരിയുന്ന വർണവിസ്മയം
ആഘോഷങ്ങളുടെ മറ്റൊരു പ്രധാന ആകർഷണമായി ‘Colors of Harmony - A Live Painting Spectacle’ എന്ന പേരിൽവ്യത്യസ്തമായ തത്സമയ ചിത്രരചനാ പരിപാടിയും അവതരിപ്പിക്കും.
ചിത്രരചനയ്ക്ക് മുഖ്യപ്രാധാന്യം നൽകുന്ന ഈ കലാവിരുന്നിൽ, കഥാവിവരണത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയുംഅകമ്പടിയോടെ വേദിയിൽ ചിത്രം തത്സമയം രൂപംകൊള്ളും.
അവതരിപ്പിക്കുന്ന കഥയുടെ ആശയങ്ങളും വികാരങ്ങളുംചിത്രകാരന്റെ ഭാവനയിലൂടെ കാൻവാസിൽ വർണങ്ങളായി വിരിയുമ്പോൾ, പശ്ചാത്തല സംഗീതം അവതരണത്തിന്കൂടുതൽ ഭാവതീവ്രത പകരും.
കേൾക്കുന്ന കഥ കൺമുന്നിൽ ചിത്രമായി ജീവൻവയ്ക്കുന്ന ഈ വേറിട്ട കലാനുഭവം കാണികൾക്ക്വിസ്മയക്കാഴ്ചയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയുള്ള ക്രിസ്തുമസ് കരോൾ ഗാനാലാപനം, കുട്ടികളുടെയുംയുവജനങ്ങളുടെയും മുതിർന്നവരുടെയും നൃത്താവതരണങ്ങൾ, ഹാസ്യ സ്കിറ്റുകൾ, വിവിധ സംഗീതപരിപാടികൾഎന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
ആയിരത്തിലധികം പേർക്ക് കേരളീയ ഭക്ഷണവിരുന്ന്
വിന്റർ ബെൽസ് ആഘോഷങ്ങളുടെ മറ്റൊരു പ്രധാന ആകർഷണം ആയിരത്തിലധികം പേർക്ക് ഭക്ഷണം ഒരുക്കുന്നതിനുള്ളവിപുലമായ സംവിധാനങ്ങളോടെ സംഘടിപ്പിക്കുന്ന കേരളീയ ഭക്ഷണവിരുന്നായിരിക്കും.
ഷോണി ജോസഫ്, രാജേഷ് ചന്ദ്രശേഖരൻ, തോമസ് ജോസഫ്, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, ജിന്റോ കാരിക്കൽ, ജോബിൻ പന്തലാടി എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണവിഭാഗത്തിന്റെ പ്രവർത്തനങ്ങളുംവിപുലമായ ഒരുക്കങ്ങളും പുരോഗമിക്കുന്നത്.
ഒട്ടേറെ കേരളീയ തനത് വിഭവങ്ങൾക്കൊപ്പം ബാർബിക്യൂ വിഭവങ്ങളും ഭക്ഷണവിരുന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണവിരുന്നിന്റെ ഏറ്റവും വലിയ പ്രത്യേകത, എല്ലാ വിഭവങ്ങളും പരിപാടി നടക്കുന്ന ജോണി അരോൾഫോ സിവിക്സെന്ററിൽത്തന്നെ തത്സമയം പാകം ചെയ്ത് ചൂടോടെയും പുതുമയോടെയും അതിഥികൾക്ക് വിളമ്പുമെന്നതാണ്.
മുൻകൂട്ടിപാകം ചെയ്ത് കൊണ്ടുവരുന്ന ഭക്ഷണത്തിനുപകരം വേദിയിൽത്തന്നെ പുതുതായി തയാറാക്കുന്ന കേരളീയ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
ആയിരത്തിലധികം പേർക്ക് സുഗമമായി ഭക്ഷണം വിതരണം ചെയ്യുന്നതിനാവശ്യമായ പ്രത്യേക ക്രമീകരണങ്ങളുംആസൂത്രണം ചെയ്തുവരുന്നതായി ഭക്ഷണവിഭാഗം ഭാരവാഹികൾ അറിയിച്ചു.
ഇവന്റ് സ്പോൺസറായി ഫ്രണ്ട്സ്വുഡ് ഹോസ്പിറ്റൽ ഇആർ
വിന്റർ ബെൽസ് 2026 ആഘോഷങ്ങളുടെ പ്രധാന ഇവന്റ് സ്പോൺസറായി ഫ്രണ്ട്സ്വുഡ് ഹോസ്പിറ്റൽ ഇആർ സഹകരിക്കുന്നു.
മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും കൂട്ടായ്മകൾക്കും ലഭിക്കുന്ന ഇത്തരം പിന്തുണ ഏറെവിലപ്പെട്ടതാണെന്ന് സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ആഘോഷങ്ങൾക്ക് പിന്തുണ നൽകുന്ന ഫ്രണ്ട്സ്വുഡ്ഹോസ്പിറ്റൽ ഇആറിനോട് സംഘാടകർ നന്ദിയും കടപ്പാടും അറിയിച്ചു.
വിപുലമായ ഒരുക്കങ്ങളുമായി സംഘാടക സമിതി
മലയാളീ സമാജം ഓഫ് ലീഗ് സിറ്റി പ്രസിഡന്റ് ബിജോ സെബാസ്റ്റ്യൻ, സെക്രട്ടറി ഡോ. ജേക്കബ് തെരുവത്ത്, ട്രഷറർ റോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
വൈസ് പ്രസിഡന്റുമാരായ ജിജു ജോൺ, സീന ജോസ്, ജോയിന്റ് സെക്രട്ടറിമാരായ ഡോ. നജീബ് കുഴിയിൽ, പ്രവിതജിജി, ജോയിന്റ് ട്രഷറർ ബിജി കോടാകേരിൽ എന്നിവരും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സംഘടനയിലെ അംഗങ്ങളുടെ കൂട്ടായ്മയും സജീവ സഹകരണവുമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാനശക്തിയെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
MSOLC അംഗങ്ങൾക്കും പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രമായിരിക്കുംആഘോഷത്തിൽ പ്രവേശനം.
ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷവും സൗഹൃദവും സ്നേഹവും പങ്കുവയ്ക്കുന്നതിനൊപ്പംപുതുതലമുറയ്ക്ക് കേരളീയ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിനും കലാപരമായ കഴിവുകൾപ്രകടിപ്പിക്കുന്നതിനും വേദിയൊരുക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യം.
"വിന്റർ ബെൽസ് 2026' ലീഗ് സിറ്റിയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയുംമറ്റൊരു അവിസ്മരണീയ ആഘോഷമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
വെബ്സൈറ്റ്: www.msolc.org
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ബിജോ സെബാസ്റ്റ്യൻ (409-256-6427), സെക്രട്ടറി ഡോ. ജേക്കബ് തെരുവത്ത് (240-426-1845), ട്രഷറർ റോബി തോമസ് (917-301-4570).
Tags : LeagueCityMalayaleeSamajam WinterBells2026 NRINews USNews