x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ നൃ​ത്ത​പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​യ്ക്ക് ഞാ​യ​റാ​ഴ്ച തു​ട​ക്കം

വെബ് ഡെസ്ക്
Published: November 21, 2026 11:14 AM IST | Updated: November 21, 2026 11:15 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "അ​ഭി​ന​യ - ദ ​ആ​ർ​ട്ട് ഓ​ഫ് ത്രൂ ​ഡാ​ൻ​സ്' എ​ന്ന പ്ര​ത്യേ​ക നൃ​ത്ത​പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​യു​ടെ ആ​ദ്യ പ​രി​പാ​ടി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ നോ​ട്ടിം​ഗ്ഹാ​മി​ൽ ന​ട​ക്കും.

നൃ​ത്ത​ത്തി​ലും അ​ഭി​ന​യ​ത്തി​ലും ഒ​രു​പോ​ലെ താത്പ​ര്യ​മു​ള്ള​വ​ർ​ക്കും നൃ​ത്ത​ക​ല​യി​ലെ അ​ഭി​ന​യ​സ​ങ്കേ​ത​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി​യാ​ണ് ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യു​കെ​യി​ലെ പ്ര​ശ​സ്ത ന​ർ​ത്ത​കി​യും നൃ​ത്താ​ധ്യാ​പി​ക​യും അ​ഭി​നേ​ത്രി​യു​മാ​യ ജി​താ രാ​ജ് (എംഎ ഭരതനാട്യം) ആ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സംസ്കൃതി കലാക്ഷേത്ര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്‍റെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​താ രാ​ജി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ശി​ൽ​പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

നൃ​ത്ത​ത്തി​ലൂ​ടെ വി​കാ​ര​ങ്ങ​ൾ, ചി​ന്ത​ക​ൾ, ആ​ശ​യ​ങ്ങ​ൾ, ക​ഥ​ക​ൾ എ​ന്നി​വ പ്രേ​ക്ഷ​ക​രി​ലേ​ക്ക് മ​നോ​ഹ​ര​മാ​യും അ​ർ​ഥവ​ത്താ​യും ഫ​ല​പ്ര​ദ​മാ​യും എ​ത്തി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ അ​ഭി​ന​യ​സ​ങ്കേ​ത​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് ശി​ൽ​പ​ശാ​ല​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

മു​ഖ​ഭാ​വ​ങ്ങ​ൾ, ആം​ഗി​ക ച​ല​ന​ങ്ങ​ൾ, നേ​ത്രാ​ഭി​ന​യം, ശ​രീ​ര​ഭാ​ഷ തു​ട​ങ്ങി​യ അ​ഭി​ന​യ​ഘ​ട​ക​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം പ്രാ​യോ​ഗി​ക ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൂ​ടെ​യും അ​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ​യും പ​രി​ച​യ​പ്പെ​ടു​ത്തും.

നൃ​ത്താ​വ​ത​ര​ണ​ങ്ങ​ളി​ൽ അ​ഭി​ന​യ​ത്തി​നു​ള്ള പ്രാ​ധാ​ന്യം കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും, സ്വ​ന്തം ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും മി​ക​ച്ച അ​വ​ത​ര​ണ​ശേ​ഷി​യോ​ടെ​യും വേ​ദി​യി​ൽ പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​തി​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​ശി​ൽ​പ​ശാ​ല സ​വി​ശേ​ഷ​മാ​യൊ​രു പ​രി​ശീ​ല​നാ​നു​ഭ​വ​മാ​യി​രി​ക്കും.

പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ

പ​രി​പാ​ടി: ABHINAYA - The Art of Expression Through Dance. തീ​യ​തി: ന​വം​ബ​ർ 22, ഞാ​യ​റാ​ഴ്ച. സ​മ​യം: ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ട് മു​ത​ൽ അഞ്ച് വ​രെ. പ​രി​ശീ​ല​ക: ജി​താ രാ​ജ്.

വേ​ദി: St. Timothy’s Church and Community Centre, Daybrook, Nottingham, NG5 6BX.

Tags : KalabhavanLondon Dance TrainingWorkshop Sunday

Recent News

Corehub Up