x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഐ​പി​സി​എ​ൻ​എ

ജോ​ർ​ജ് തു​മ്പ​യി​ൽ
Published: November 4, 2026 05:17 PM IST | Updated: November 4, 2026 05:17 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക പു​ര​സ്കാ​ര​ങ്ങ​ളി​ൽ യു​എ​സി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​ക്കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഐ​പി​സി​എ​ൻ​എ ഈ ​ആ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. നി​ർ​ദേ​ശം സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​താ​യി ഐ​പി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത് അ​റി​യി​ച്ചു.

ജ​നു​വ​രി എട്ടിന് ​വൈ​കുന്നേരം അഞ്ചിന് കൊ​ച്ചി ഗോ​കു​ലം പാ​ർ​ക്ക് ഹോ​ട്ട​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഐ​പി​സി​എ​ൻ​എ ദേ​ശീ​യ മാ​ധ്യ​മ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യെ ക്ഷ​ണി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

മാ​ധ്യ​മ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ന​ൽ​കു​ന്ന "മാ​ധ്യ​മ​ശ്രീ', മി​ക​ച്ച പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള "മാ​ധ്യ​മ​ര​ത്ന' പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ച​ട​ങ്ങി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം. മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​ര ജേ​താ​വി​ന് ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശം​സാ​ഫ​ല​ക​വും മാ​ധ്യ​മ​ര​ത്ന ജേ​താ​വി​ന് 50,000 രൂ​പ​യും പ്ര​ശം​സാ​ഫ​ല​ക​വു​മാ​ണ് സ​മ്മാ​നി​ക്കു​ക.

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ള മ​നോ​ര​മ മു​ൻ എ​ഡി​റ്റോ​റി​യ​ൽ ഡ​യ​റ​ക്ട​റു​മാ​യ തോ​മ​സ് ജേ​ക്ക​ബ്, പ്ര​ശ​സ്ത കാ​ൻ​സ​ർ രോ​ഗ വി​ദ​ഗ്ധ​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​എം. വി. ​പി​ള്ള, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കോ​ള​മി​സ്റ്റു​മാ​യ ജോ​സ് പ​ന​ച്ചി​പ്പു​റം എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക.

അ​ച്ച​ടി, ദൃ​ശ്യ, ഓ​ൺ​ലൈ​ൻ മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്ക് പു​റ​മെ മി​ക​ച്ച വാ​ർ​ത്താ ക​വ​റേ​ജ്, ഫീ​ച്ച​റു​ക​ൾ, ന്യൂ​സ് ഫോ​ട്ടോ​ഗ്രാ​ഫി, മി​ക​ച്ച ടി​വി ന്യൂ​സ് പ്ര​സ​ന്‍റ​ർ, അ​ന്വേ​ഷ​ണാ​ത്മ​ക വാ​ർ​ത്ത, മി​ക​ച്ച വെ​ബ് മീ​ഡി​യ ലേ​ഔ​ട്ട്, യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പു​ര​സ്കാ​രം തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അം​ഗീ​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​യു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ന​വം​ബ​ർ 30-ന​കം സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ഐ​പി​സി​എ​ൻ​എ നേ​തൃ​ത്വം അ​റി​യി​ച്ചു. സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ കൊ​ച്ചി​യി​ലെ പു​ര​സ്കാ​ര സ​ന്ധ്യ​യി​ൽ സം​ബ​ന്ധി​ക്കും.

Tags : IPCNA KeralaGovernment Journalists NRINews

Recent News

Corehub Up