Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPCNA

America

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ വ​ടം​വ​ലി മ​ത്സ​രം ആറ് മുതൽ

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഈ മാസം ആ​റി​ന് രാ​വി​ലെ എ​ട്ട് മു​ത​ൽ ബെ​ൻ​സ​ൻ​വി​ല്ലി​ലെ വി​ശാ​ല​മാ​യ എ​ന​ർ​ജി സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ് വ​ടം​വ​ലി മാ​മാ​ങ്കം അ​ര​ങ്ങേ​റു​ന്ന​ത്.

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് ആ​സ്ഥാ​ന​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​സ് മീ​റ്റി​ൽ സോ​ഷ്യ​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​ത്സ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളും പ്ര​ത്യേ​ക​ത​ക​ളും മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കു​വ​ച്ചു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​തി​നാ​റോ​ളം പ്ര​മു​ഖ ടീ​മു​ക​ൾ ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. വ​ൻ സ​മ്മാ​ന​ത്തു​ക​ക​ളും ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ങ്ങ​ളും കൊ​ണ്ട് ഇ​തി​ന​കം ത​ന്നെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി രം​ഗ​ത്ത് ശ്ര​ദ്ധ നേ​ടി​യ ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് ഈ ​വ​ർ​ഷ​വും ലോ​ക​മെ​മ്പാ​ടു​മു​ള്ള വ​ടം​വ​ലി പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധ തി​രി​യു​ക​യാ​ണ്.

സി​നി​മാ​താ​രം അ​ൻ​സി​ബ ഹ​സ​നും ഗാ​യ​ക​ൻ സു​ധീ​ഷ് ശ​ശി​കു​മാ​റും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. കാ​യി​ക​മ​ത്സ​ര​ത്തോ​ടൊ​പ്പം ക​ല​യും വി​നോ​ദ​വും ഭ​ക്ഷ​ണ​വി​രു​ന്നും ഒ​രു​മി​ക്കു​ന്ന വ​ലി​യ ആ​ഘോ​ഷ​മാ​യാ​ണ് സം​ഘാ​ട​ക​ർ ഇ​ത്ത​വ​ണ​ത്തെ ടൂ​ർ​ണ​മെ​ന്‍റ് ഒ​രു​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ലെ ഒ​ന്നാം സ​മ്മാ​ന ജേ​താ​ക്ക​ൾ​ക്ക് 11,111 ഡോ​ള​റും മാ​ണി നെ​ടി​യേ​ക്കാ​ലാ​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ക്കും. ര​ണ്ടാം സ​മ്മാ​ന​മാ​യി 5,555 ഡോ​ള​റും ജോ​യി മു​ണ്ടം​പ്ലാ​ക്ക​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 3,333 ഡോ​ള​റും ചാ​ക്കോ ആ​ൻ​ഡ്
മ​റി​യം ക​ഴി​ക്കേ​ക്കു​റ്റ് മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും നാ​ലാം സ​മ്മാ​ന​മാ​യി 1,111 ഡോ​ള​റും ഷിക്കാ​ഗോ മം​ഗ​ല്യ ജ്വ​ല്ല​റി ട്രോ​ഫി​യും ന​ൽ​കും.

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഇ​ണ്ടി​ക്കു​ഴി, സെ​ക്ര​ട്ട​റി രാ​ജു മാ​നു​ങ്ക​ൽ, ട്ര​ഷ​റ​ർ ബി​ജോ​യി കാ​പ്പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് പൂ​തേ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​ക്ക് സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ ചെ​യ​ർ​മാ​നാ​യും മാ​നി ക​രി​ക്കു​ളം വൈ​സ് ചെ​യ​ർ​മാ​നാ​യും സ്റ്റീ​ഫ​ൻ ക​ഴി​ക്കേ​ക്കു​റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ബി​നു കൈ​ത​ക്ക​ത്തോ​ട്ടി​ൽ ഫി​നാ​ൻ​സ് ചെ​യ​ർ​മാ​നാ​യും നേ​തൃ​ത്വം ന​ൽ​കു​ന്നു.

വി​പു​ല​മാ​യ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഒ​രു​ക്ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ
അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ൻ​ഡോ​ർ വേ​ദി​യി​ൽ

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രം പൂ​ർ​ണ​മാ​യും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. കാ​ലാ​വ​സ്ഥ​യെ ആ​ശ്ര​യി​ക്കാ​തെ കാ​ണി​ക​ൾ​ക്കും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ഒ​രു​പോ​ലെ മി​ക​ച്ച അ​നു​ഭ​വം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ എ​ന​ർ​ജി സ്പോ​ർ​ട്സ് കോം​പ്ല​ക്സ് വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന വി​ശാ​ല​മാ​യ സൗ​ക​ര്യം, മി​ക​ച്ച പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള എ​ളു​പ്പ​ത്തി​ലു​ള്ള യാ​ത്രാ​സൗ​ക​ര്യം എ​ന്നി​വ വേ​ദി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണ്.

വ​ടം​വ​ലി മ​ത്സ​ര​ത്തോ​ടൊ​പ്പം കു​ടും​ബ​ങ്ങ​ൾ​ക്കും കാ​ണി​ക​ൾ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം വി​വി​ധ രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഇ​ന്ത്യ ഫു​ഡ് ഫെ​സ്റ്റും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും.

അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് എ​ലീ​റ്റ് ഗെ​യി​മിം​ഗ്, പേ​ര​ന്‍റ് പെ​ട്രോ​ളി​യം, ഗോ​ൾ​ഡ് റ​ഷ് ഗെ​യി​മിം​ഗ്, ല​ക്കി ലി​ങ്ക​ൺ ഗെ​യി​മിം​ഗ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ സ്പോ​ൺ​സ​ർ​മാ​ർ പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

സ്പോ​ൺ​സ​ർ​മാ​രു​ടെ​യും സോ​ഷ്യ​ൽ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ​യും കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് വ​ർ​ഷം​തോ​റും ടൂ​ർ​ണ​മെ​ന്‍റി​നെ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ കാ​യി​കോ​ത്സ​വം

സെ​പ്റ്റം​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലെ വാ​രാ​ന്ത്യം ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളി കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് വ​ലി​യ കാ​യി​കോ​ത്സ​വ​മാ​യി മാ​റും. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ഇ​തേ എ​ന​ർ​ജി സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ എ​ൻ.​കെ. ലൂ​ക്കോ​സ് മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കാ​യു​ള്ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും പി​റ്റേ​ന്ന് സെ​പ്റ്റം​ബ​ർ ആ​റി​ന് ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​വും അ​ര​ങ്ങേ​റും.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഈ ​കാ​യി​ക​മാ​മാ​ങ്ക​ങ്ങ​ളു​ടെ​യും ന​ട​ത്തി​പ്പി​ൽ ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി നേ​തൃ​ത്വം ന​ൽ​കു​ന്നു എ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ടീ​മു​ക​ളെ​യും കാ​യി​ക​പ്രേ​മി​ക​ളെ​യും സ്വീ​ക​രി​ക്കാ​ൻ ഷി​ക്കാ​ഗോ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യും ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ളും ലോ​കോ​ത്ത​ര ടീ​മു​ക​ളു​ടെ സാ​ന്നി​ധ്യ​വും വ​ൻ സ​മ്മാ​ന​ത്തു​ക​യും സി​നി​മാ -​ സം​ഗീ​ത താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ക​ലാ​പ​രി​പാ​ടി​ക​ളും ഇ​ന്ത്യ ഫു​ഡ് ഫെ​സ്റ്റും ഒ​രു​മി​ക്കു​ന്ന സെ​പ്റ്റം​ബ​ർ ആ​റി​ലെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​നാ​യി ഇ​നി ഷി​ക്കാ​ഗോ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ബി​ജു സ​ഖ​റി​യ, സാ​ജു ക​ണ്ണ​മ്പ​ള്ളി, അ​ല​ൻ ജോ​ർ​ജ്, ജോ​സ് ചെ​ന്നി​ക്ക​ര എ​ന്നി​വ​ര​ട​ക്കം ഷി​ക്കാ​ഗോ​യി​ലെ വി​വി​ധ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​സ് മീ​റ്റി​ൽ പ​ങ്കെ​ടു​ത്തു.

NRI

ഐ​പി​സി​എ​ൻ​എ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന് ന​വ സാ​ര​ഥി​ക​ൾ

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ 2026 - 27 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.

ലി​ജോ ജോ​ർ​ജ് പ്ര​സി​ഡ​ന്‍റ്, അ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ റോ​ജി​ഷ് സാ​മു​വ​ൽ, സു​ധ ക​ർ​ത്താ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സ​ജു വ​ർ​ഗീ​സ് ​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

പ​മ്പ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ പ്ര​സി​ഡ​ന്‍റ് അ​രു​ൺ കോ​വാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഐ​പി​സി​എ​ൻ​എ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, അ​രു​ൺ കോ​വാ​ട്ട്‌, സു​മോ​ദ് നെ​ല്ലി​ക്കാ​ല എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

NRI

ഐ​പി​സി​എ​ൻ​എ ഡാ​ള​സ് ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ 2026 - 27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.

സ​ജി സ്റ്റാ​ർ​ലൈ​ൻ (പ്ര​സി​ഡ​ന്‍റ്), ജോ​സ് പ്ലാ​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​ധ പ്ലാ​ക്കാ​ട്ട് (സെ​ക്ര​ട്ട​റി), മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), തോ​മ​സ് കോ​ശി (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ​പി​സി​എ​ൻ​എയു​ടെ ഡാ​ള​സ് ചാ​പ്റ്റ​ർ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മാ​ധ്യ​മ​രം​ഗ​ത്തെ ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള പു​തി​യ നേ​തൃ​ത്വം ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​ശം​സി​ച്ചു.

NRI

ഐ​പി​സി​എ​ൻ​എ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ന് ന​വ നേ​തൃ​ത്വം

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ്ബ്‌ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ൻ​എ) ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​നെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ക്കാ​ലം ന​യി​ക്കു​വാ​നു​ള്ള പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​മ്പി​ളു​വേ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ റോ​ക്ക്‌​ലാ​ൻ​ഡ് കൗ​ണ്ടി​യി​ലു​ള്ള മ​ല​ബാ​ർ പാ​ല​സ് റ​സ്റ്റോ​റ​ന്‍റി​ൽ കൂ​ടി​യ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ദ്വൈ​വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സ​ജി എ​ബ്ര​ഹാ​മി​നെ പ്ര​സി​ഡ​ന്‍റാ​യും മാ​ത്യു​ക്കു​ട്ടി ഈ​ശോ​യെ സെ​ക്ര​ട്ട​റി​യാ​യും താ​ജ് മാ​ത്യു​വി​നെ ട്ര​ഷ​റ​റാ​യും ബി​നു തോ​മ​സി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ജോ​ർ​ജ് തു​മ്പ​യി​ലി​നെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും സ​ജി കീ​ക്കാ​ട​നെ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യും ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

2024 - 2025 വ​ർ​ഷം ഐ​പി​സി​എ​ൻ​എ​യു​ടെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച സു​നി​ൽ ട്രൈ​സ്റ്റാ​ർ, അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ​ക്കു​ള്ള നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത്, മു​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റും ഈ-​മ​ല​യാ​ളീ ഓ​ൺ​ലൈ​ൻ പ​ത്ര​ത്തി​ന്‍റെ എം​ഡി​യു​മാ​യ ജോ​ർ​ജ് ജോ​സ​ഫ്. മു​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് താ​ജ് മാ​ത്യു, ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​മ്പി​ളു​വേ​ലി​ൽ, ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​ജോ കൊ​ട്ടാ​ര​ക്ക​ര, ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ ബി​നു തോ​മ​സ്, കൈ​ര​ളി ചാ​ന​ൽ ബോ​ർ​ഡ് അം​ഗം ജോ​സ് കാ​ടാ​പു​റം, സ​ജി എ​ബ്ര​ഹാം, ജോ​ർ​ജ് തു​മ്പ​യി​ൽ, മാ​ത്യു​ക്കു​ട്ടി ഈ​ശോ, സ​ജി കീ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

NRI

ഐ​പി​സി​എ​ൻ​എയ്ക്ക് നവനേതൃത്വം

ന്യൂ​ജ​ഴ്‌​സി: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ൻ​എ) 2026 - 27 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ​പ്ര​വ​ർ​ത്ത​ക സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജു പ​ള്ള​ത്ത് (ന്യൂ​ജ​ഴ്‌​സി) ആ​ണ് അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ക.

അ​നി​ൽ ആ​റ​ന്മു​ള (ഹൂ​സ്റ്റ​ൺ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജ​യ​ൻ ജോ​സ​ഫ് (ന്യൂ​ജ​ഴ്‌​സി) ട്രെ​ഷ​റ​ർ, അ​നി​ൽ ജേ​ക്ക​ബ് മ​റ്റ​ത്തി​ക്കു​ന്നേ​ൽ (ഷി​ക്കാ​ഗോ) വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ. ​സി​മി ജെ​സ്റ്റോ (ഷി​ക്കാ​ഗോ) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ക​വി​ത മേ​നോ​ൻ (കാ​ന​ഡ) ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ എ​ന്നി​വ​രാ​യി​രി​ക്കും മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. 

ഡി​സം​ബ​ർ 26ന് ​ചേ​ർ​ന്ന അ​ഡ്വൈ​സ​റി ബോ​ർ​ഡാ​ണ് പു​തി​യ ഭ​ര​ണ സ​മി​തി​ക്കു രൂ​പം ന​ൽ​കി​യ​ത്. മു​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മു​ൻ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ് പ്രി​സി​ഡ​ന്‍റ് ഇ​ലെ​ക്ട് എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ക്കും.

NRI

ഐ​പി​സി​എ​ൻ​എ ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ര്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

സ്റ്റാ​ഫോ​ർ​ഡ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സ്റ്റാ​ഫോ​ർ​ഡി​ൽ ​നേ​ർ​ക്കാ​ഴ്ച പ​ത്ര​ത്തി​ന്‍റെ ഓ​ഫീ​സി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഹാ​ര്‍​വെ​സ്റ്റ് ടി​വി നെ​റ്റ് വ​ര്‍​ക്കി​ന്‍റെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫ് ഓ​വ​ര്‍​സീ​സ് ഓ​പ്പ​റേ​ഷ​ന്‍​സാ​യ ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ണ്‍ ആ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്. ഐ​പി​സി​എ​ൻ​എ ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ മു​ന്‍ ട്ര​ഷ​റ​റും നാ​ല് വ​ര്‍​ഷ​ത്തോ​ളം സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ഫി​ന്നി, പ്ര​യ​ർ മൗ​ണ്ട് മീ​ഡി​യ​യു​ടെ ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​ണ്.

അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ യു​വ​നി​ര​യി​ലെ പ്ര​മു​ഖ​നും വി​വി​ധ സം​ഘ​ട​ന​ക​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ ഫി​ന്നി രാ​ജു, ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന് വ​ലി​യൊ​രു മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജീ​മോ​ന്‍ റാ​ന്നി ഓ​ണ്‍​ലൈ​ന്‍ ഫ്രീ​ലാ​ന്‍​സ് റി​പ്പോ​ര്‍​ട്ട​റാ​യി ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​യ്ക്കു​ന്നു.

മാ​ര്‍​ത്തോ​മ്മാ സ​ഭ നോ​ര്‍​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നം മീ​ഡി​യ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് അം​ഗം കൂ​ടി​യാ​യ ജീ​മോ​ന്‍ റാ​ന്നി, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് യൂ​ണി​യ​ന്‍ മു​ന്‍ ചെ​യ​ര്‍​മാ​നു​മാ​ണ്. മി​ക​വു​റ്റ സം​ഘാ​ട​ക​നും പ്ര​സം​ഗ​ക​നു​മാ​യ അ​ദ്ദേ​ഹ​ത്തി​ന് മാ​ധ്യ​മ രം​ഗ​ത്തെ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

ട്ര​ഷ​റ​ര്‍:‍ വി​ജു വ​ര്‍​ഗീ​സ് (മ​ല​യാ​ളി എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റ് - സി​ഇ​ഒ). വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മോ​ട്ടി മാ​ത്യു കൈ​ര​ളി ടി​വി ഹൂ​സ്റ്റ​ണ്‍ ബ്യൂ​റോ ചീ​ഫാ​ണ്. പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ അ​ദ്ദേ​ഹം നി​ര​വ​ധി ഡോ​ക്യൂ​മെ​ന്‍റ​റി​ക​ള്‍, ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ള്‍, പ​ര​സ്യ ചി​ത്ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സം​വി​ധാ​യ​ക​നു​മാ​ണ്.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: ഡോ. ​റെ​യ്ന റോ​ക്ക് (ദ​ക്ഷി​ണ്‍ റേ​ഡി​യോ - ആ​ർ​ജെ). ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍:‍ സ​ജി പു​ല്ലാ​ട് (നേ​ർ​ക്കാ​ഴ്ച - അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍).

സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വാ​ളാ​ചേ​രി​ൽ അധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി മോ​ട്ടി മാ​ത്യു വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ജു വാ​രി​ക്കാ​ട് വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

ജോ​യി തു​മ്പ​മ​ൺ, അ​നി​ൽ ആ​റ​ന്മു​ള, അ​ജു വാ​രി​ക്കാ​ട്, ജോ​യി​സ് തോ​ന്നി​യാ​മ​ല, ജി​ജു കു​ള​ങ്ങ​ര, ജോ​ർ​ജ് പോ​ൾ, ജോ​ർ​ജ് തെ​ക്കേ​മ​ല, മൈ​ക്കി​ൾ ജോ​യ് (മി​ക്കി), സൈ​മ​ൺ വാ​ളാ​ചേ​രി​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു.

NRI

ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ അ​നു​ശോ​ചി​ച്ചു

ഹൂ​സ്റ്റ​ൺ: ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഏ​വ​രെ​യും വേ​ദ​നി​പ്പി​ച്ച വി​യോ​ഗ​വാ​ർ​ത്ത എ​ത്തി​യ​ത്.

വാ​ർ​ത്ത അ​റി​ഞ്ഞ​യു​ട​ൻ പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വ​ള​ച്ചേ​രി​ൽ, സെ​ക്ര​ട്ട​റി മോ​ട്ടി മാ​ത്യു, ഭാ​ര​വാ​ഹി​ക​ളാ​യ ജീ​മോ​ൻ റാ​ന്നി, അ​നി​ൽ ആ​റ​ന്മു​ള, ഫി​ന്നി രാ​ജു, ജോ​യ് തു​മ്പ​മ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ചാ​പ്റ്റ​റി​നു​വേ​ണ്ടി സം​യു​ക്ത​മാ​യി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

മ​ല​യാ​ള സി​നി​മ​യി​ൽ ഹാ​സ്യ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക വി​മ​ർ​ശ​നം ന​ട​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ എ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​നു​സ്മ​രി​ച്ചു.

 

NRI

ജേ​ക്ക​ബ് മാ​നു​വ​ലി​നെ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ആ​ദ​രി​ച്ചു

ന്യൂ​ജ​ഴ്‌​സി: ദൃ​ശ്യ​മാ​ധ്യ​മ രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജേ​ക്ക​ബ് മാ​നു​വ​ലി​നെ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര കോ​ൺ​ഫ​റ​ൻ​സി​ൽ ആ​ദ​രി​ച്ചു. എ​ഡി​സ​ൺ ഷെ​റാ​ട്ട​ണി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ റാ​ന്നി എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ൺ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

എം​പി​മാ​രാ​യ എം.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ, ഇ​ന്ത്യ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ സു​നി​ൽ തൈ​മ​റ്റം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക സു​ജ​യ് പാ​ർ​വ​തി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ജേ​ക്ക​ബ് ചു​ങ്ക​ത്ത് മാ​നു​വ​ൽ ദീ​ർ​ഘ​കാ​ലം ഗ​ൾ​ഫി​ലാ​യി​രു​ന്നു. ഒ​രു ദ​ശാ​ബ്ദ​മാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യി​ട്ട്. കൈ​ര​ളി ടി​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജേ​ക്ക​ബ്, ട്രൈ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളു​ടെ​യെ​ല്ലാം വീ​ഡി​യോ-​ഫോ​ട്ടോ​ഗ്ര​ഫി ചി​ത്രീ​ക​ര​ണ​വു​മാ​യി നി​ശ​ബ്ദ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്.

വ​ലി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലും ചെ​റി​യ പ​രി​പാ​ടി​ക​ളി​ലും ഒ​രേ അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ മി​ഴി​വാ​ർ​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്രേ​ക്ഷ​ക​രി​ലെ​ത്തി​ക്കു​ന്ന അ​പൂ​ർ​വം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​ണ് ജേ​ക്ക​ബ് മാ​നു​വ​ൽ.

എം​ടി​എ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. പ്ര​സ് ക്ല​ബ് ന്യൂയോ​ർ​ക്ക് ചാ​പ്റ്റ​റി​ന്‍റെ ജോ. ​സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ജേ​ക്ക​ബ്, മാ​ധ്യ​മ​രം​ഗ​ത്ത് ന​ട​ത്തു​ന്ന നി​സ്വാ​ർ​ത്ഥ സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്ന് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ഇ​ട​ന​ൽ​കാ​തെ​യും പ​രാ​തി​യോ പ​രി​ഭ​വ​മോ ഇ​ല്ലാ​തെ​യും പ്ര​സ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന ജേ​ക്ക​ബ് ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നും സു​നി​ൽ ട്രൈ​സ്റ്റാ​ർ എ​ടു​ത്തു​പ​റ​ഞ്ഞു.

NRI

പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: താ​ര​മാ​യി സു​നി​ൽ ട്രൈ​സ്റ്റാ​റും ഷി​ജോ പൗ​ലോ​സും

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ്‌ ഓ​ഫ്‌ നോ​ർ​ത്ത്‌ അ​മേ​രി​ക്ക​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര സ​മ്മേ​ള​നം വ​ൻ വി​ജ​യ​മാ‌​യ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ ട്രൈ​സ്റ്റാ​റും (സാ​മു​വ​ല്‍ ഈ​ശോ), സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലൂ​സും.

അ​തി​ഥി​ക​ളു​ടെ​യും ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ‌​യും പ്ര​ശം​സ ഇ​രു​വ​രും ഏ​റ്റു​വാ​ങ്ങി. സു​നി​ല്‍ ട്രൈ​സ്റ്റാ​ര്‍ അ​ല്ല ഫൈ​വ് സ്റ്റാ​റാ​ണെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ന്‍ എം​പി പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലൂ​സും മാ​ധ്യ​മ രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളു‌‌​ടെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള വ്യ​ക്തി​യാ​ണ്. നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ഷി​ജോ​യെ തേ​ടി​യെ​ത്തി​യ​ത്.

ട്ര​ഷ​റ​ര്‍ വി​ശാ​ഖ് ചെ​റി​യാ​ന്‍, അ​ഡ്‌​വെെ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സു​നി​ല്‍ തൈ​മ​റ്റം, പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് രാ​ജു പ​ള്ള​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ കു​മാ​ര്‍ ആ​റ​ന്മു​ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ റോ​യി മു​ള​കു​ന്നം, കോ​ണ്‍​ഫ​റ​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ സ​ജി എ​ബ്ര​ഹാം എ​ന്നി​വ​ര്‍ ഒ​ന്നി​ച്ചാ​ണ് നീ​ങ്ങി​യ​ത്.

അ​ഡ്‌​വെെ​സ​റി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ സു​നി​ല്‍ തൈ​മ​റ്റം(​ചെ​യ​ര്‍​മാ​ന്‍), ഷി​ജോ പൗ​ലൂ​സ്, രാ​ജു പ​ള്ള​ത്ത്, ബി​ജു കി​ഴ​ക്കേ​ക്കൂ​റ്റ്, സു​നി​ല്‍ ട്രൈ​സ്റ്റാ​ര്‍, മ​ധു കൊ​ട്ടാ​ര​ക്ക​ര, ടാ​ജ് മാ​ത്യു, ശി​വ​ന്‍ മു​ഹ​മ്മ, ജോ​സ്(​മാ​ത്യു വ​ര്‍​ഗീ​സ്), വി​ന്‍​സ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍, റെ​ജി ജോ​ര്‍​ജ്, ജോ​ര്‍​ജ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ പൂ​ർ​ണ പി​ന്തു​ണ‌​യു​മു​ണ്ടാ​യി​രു​ന്നു.

 

NRI

ഐ​പി​സി​എ​ൻ​എ​യു​ടെ മി​ക​ച്ച സം​ഘ​ട​ന​യ്ക്കു​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി മാ​ഗ്

ഹൂ​സ്റ്റ​ൺ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച മ​ല​യാ​ളി സം​ഘ​ട​ന​യ്ക്കു​ള്ള 2025ലെ ​ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(​ഐ​പി​സി​എ​ൻ​എ) പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്).

ന്യൂ​ജ​ഴ്സി​യി​ലെ എ​ഡി​സ​ൺ ന​ഗ​ര​ത്തി​ൽ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന ഐ​പി​സി​എ​ൻ​എ 11-ാമ​ത് ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​യി​രു​ന്നു അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്. സാ​മൂ​ഹ്യ സാം​സ്കാ​രി​ക കാ​യി​ക ആ​രോ​ഗ്യ രം​ഗ​ങ്ങ​ളി​ൽ ഉ​ള്ള മി​ക​ച്ച സം​ഭാ​വ​ന​ക​ളാ​ണ് മാ​ഗി​നെ അ​വാ​ർ​ഡി​ന​ർ​ഹം ആ​ക്കി​യ​ത്.

പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് കെ. ​വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സു​ജി​ത്ത് ചാ​ക്കോ, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ മി​ഖാ​യേ​ൽ ജോ​യ്, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം അ​നി​ൽ ആ​റ​ന്മു​ള, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വാ​ളാ​ച്ചേ​രി​ൽ എ​ന്നി​വ​ർ കൊ​ല്ലം എം​പി എം.​കെ. പ്രേ​മ​ച​ന്ദ്ര​നി​ൽ നി​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ഈ ​ബ​ഹു​മ​തി മാ​ഗി​ന്‍റെ ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നും പു​ര​സ്കാ​രം എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കു​മാ​യി സ​മ​ർ​പ്പി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ പ​റ​ഞ്ഞു.

NRI

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ധ്യ​മ സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച മു​ത​ൽ

ന്യൂ​ജ​ഴ്‌​സി: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ഐ​പി​സി​എ​ൻ​എ) 11-ാമ​ത് അ​ന്താ​രാ​ഷ്‌​ട്ര സ​മ്മേ​ള​നം വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​ജ​ഴ്‌​സി എ​ഡി​സ​ണ്‍ ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പ​ങ്കെ​ടു​ക്കും. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ണി ലൂ​ക്കോ​സ്, അ​ബ്ജോ​ദ് വ​റു​ഗീ​സ്, ഹാ​ഷ്മി താ​ജ് ഇ​ബ്രാ​ഹിം, സു​ജ​യ പാ​ർ​വ​തി, മോ​ത്തി രാ​ജേ​ഷ്, ലീ​ൻ ബി. ​ജെ​സ്‌​മ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

വെ​ള്ളി​യാ​ഴ്ച പ്ര​സി​ഡ​ൻ​ഷ്യ​ൽ നൈ​റ്റും മ്യൂ​സി​ക്ക​ൽ ഗാ​ല​യും അ​ര​ങ്ങേ​റും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രി​ക്കു​ന്ന നൃ​ത്തോ​ത്സ​വി​ൽ മാ​സ്മ​രി​ക നൃ​ത്ത വി​രു​ന്നി​ന്‍റെ ച​ടു​ല താ​ള​ങ്ങ​ളു​മാ​യി പ്ര​മു​ഖ ന​ർ​ത്ത​കി​ക​ൾ അ​ണി​ചേ​രും.

മാ​ലി​നി നാ​യ​ർ - സൗ​പ​ർ​ണി​ക ഡാ​ൻ​സ് അ​ക്കാ​ദ​മി, രേ​ഖ പ്ര​ദീ​പ് - ടീം ​മു​ദ്ര, റു​ബീ​ന സു​ധ​ർ​മ​ൻ - വേ​ദി​ക പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ്, ബി​ന്ധ്യ ശ​ബ​രി​നാ​ഥ് - മ​യൂ​ര സ്‌​കൂ​ൾ ഓ​ഫ് ഡാ​ൻ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നൃ​ത്ത വി​സ്‌​മ​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ന​ട​ത്തി​പ്പി​നു​വേ​ണ്ടി കോ​ർ ക​മ്മി​റ്റി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

NRI

ഇ​ന്ത്യ പ്ര​സ് ക്ല​ബ് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ സ​മ്മേ​ള​നം: വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി മു​ഖ്യാ​തി​ഥി

ന്യൂ​ജ​ഴ്‌​സി: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ​തി​നൊ​ന്നാ​മ​ത് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പ​ങ്കെ​ടു​ക്കു​മെ​ന്ന് നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ് അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 9, 10, 11 തീ​യ​തി​ക​ളി​ൽ ന്യൂ​ജ​ഴ്‌​സി​യി​ലെ എ​ഡി​സ​ൺ ഷെ​റാ​ട്ട​ണി​ൽ വ​ച്ചാ​ണ് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​സ​മ്മേ​ള​നം അ​ര​ങ്ങേ​റു​ന്ന​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ണി ലൂ​ക്കോ​സ്, ലീ​ൻ ബി. ​ജെ​സ്‌​മ​സ്, അ​ബ്‌​ജോ​ത് വ​ർ​ഗീ​സ്, സു​ജ​യ പാ​ർ​വ​തി, ഹാ​ഷ്മി താ​ജ് ഇ​ബ്രാ​ഹിം, മ​റ്റു രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രും പ​ങ്കെ​ടു​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യി​രി​ക്കു​ന്നു സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Latest News

Corehub Up