x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: September 1, 2026 06:47 AM IST | Updated: September 1, 2026 06:48 AM IST

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഡാ​ള​സ് ചാ​പ്റ്റ​ർ

ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (IPCNA) ഡാ​ള​സ് ചാ​പ്റ്റ​റിന്‍റെ​ 2026ലെ ​പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം വി​ൻ​ധാം ഡിഎ​ഫ്ഡ​ബ്ല്യു എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ൽ വേ​ദി​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു. മാ​ധ്യ​മ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

കോ​ട്ട​യം എം​പി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണ്. ഏ​തു സ​ർ​ക്കാ​രാ​യാ​ലും ഭ​യ​പ്പെ​ടു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളെ മാ​ത്ര​മാ​ണെ​ന്നും, പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും മാ​ധ്യ​മ മേ​ഖ​ല​യി​ലെ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കും പ്ര​സ് ക്ല​ബ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ജി സ്റ്റാ​ർ​ലൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​രാ​നി​രി​ക്കു​ന്ന ഐ.​പി.​സി.​എ​ൻ.​എ. ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളെ​പ്പ​റ്റി​യും പു​തി​യ വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യും സ​ജി സ്റ്റാ​ർ​ലൈ​ൻ വി​ശ​ദീ​ക​രി​ച്ചു. ഡാ​ള​സ് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സു​ധ പ്ലാ​ക്കാ​ട്ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ദി​വ്യ ഉ​ണ്ണി പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി പ​ങ്കെ​ടു​ത്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ത​ന്റെ പൊ​തു​ജീ​വി​തം തു​ട​ങ്ങി​യ​തെ​ന്നും തു​ട​ർ​ന്നാ​ണ് ക​ലാ​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ച്ച​തെ​ന്നും ദി​വ്യ ഉ​ണ്ണി അ​നു​സ്മ​രി​ച്ചു.

കേ​ര​ളാ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്റ്റ്യ​ൻ ഫെ​ലോ​ഷി​പ് ഡാ​ള​സ് പ്ര​സി​ഡ​ന്‍റ് റ​വ. രാ​ജു ഡാ​നി​യേ​ൽ, കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്ര​സി​ഡ​ന്റ് ഷി​ജു എ​ബ്ര​ഹാം, ഫോ​മാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് സാം ​മ​ത്താ​യി, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൻ മു​ൻ പ്ര​സി​ഡ​ന്റ് ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ, ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​മാ​യ ലി​സി ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

ചാ​പ്റ്റ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ ന​ന്ദി പ​റ​ഞ്ഞു. ച​ട​ങ്ങി​ന്റെ സ്പോ​ൺ​സ​ർ​മാ​രാ​യ ഷി​ജു ഫൈ​നാ​ൻ​ഷ്യ​ൽ​സ് ഉ​ട​മ ഷി​ജു എ​ബ്ര​ഹാം, ക്രൗ​ൺ ട്രാ​വ​ൽ​സ് & ത്രി​വേ​ണി ഇ​ന്ത്യ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​ൻ​ഡ് കി​ച്ച​ൺ ഉ​ട​മ സോ​ബി​ൻ മാ​ത്യു എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ന് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഐ.​പി.​സി.​എ​ൻ.​എ. ഡാ​ള​സ് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി സ്റ്റാ​ർ​ലൈ​ൻ (പ്ര​സി​ഡ​ന്റ്), ജോ​സ് പ്ലാ​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്റ്), സു​ധ പ്ലാ​ക്കാ​ട്ട് (സെ​ക്ര​ട്ട​റി), മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), തോ​മ​സ് കോ​ശി (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ മാ​ധ്യ​മ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന വേ​ദി​യാ​യി ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം മാ​റി.

K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews IPCNA Dallas Chapter

Recent News

Corehub Up