ന്യൂജഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) മുൻ പ്രസിഡന്റും മുൻ അഡ്വൈസറി ബോർഡ് ചെയർമാനുമായ സുനിൽ തൈമറ്റത്തിന്റെ മാതാവ് മോളി ജേക്കബിന്റെ (86) നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചനം രേഖപ്പെടുത്തുന്നതായി ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് രാജു പള്ളത്ത് അറിയിച്ചു.
വടക്കഞ്ചേരി വാക്കോട് തൈമറ്റത്തിൽ പരേതനായ ടി. എം. ജേക്കബാണ് ഭർത്താവ്. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഭവനത്തിൽനിന്ന് ആരംഭിച്ച് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.
ഐപിസിഎൻഎ പ്രസിഡന്റ് രാജു പള്ളത്ത്, സെക്രട്ടറി അനിൽ ആറന്മുള, ട്രഷറർ ജയൻ ജോസഫ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ എന്നിവർ സംയുക്തമായി നൽകിയ വാർത്താകുറിപ്പിലാണ് അനുശോചനം അറിയിച്ചത്.
Tags : IPCNA Molly Jacob Obit USA