NRI
ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിൽ പത്തനംതിട്ട റാന്നി സ്വദേശി കളപ്പുരയ്ക്കൽ ജിറ്റോ ആന്റണി (40) അന്തരിച്ചു. സംസ്കാരം പിന്നീട്.
അസുഖബാധിതനായി വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ ജോഷീല (നഴ്സ് വാട്ടർഫോർഡ്).
NRI
അറ്റ്ലാന്റ: തൃശൂർ കണ്ണാറ വന്മേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (88) അറ്റ്ലാന്റയിൽ അന്തരിച്ചു. മക്കൾ: ജീമോൻ, മേഴ്സി, ലീല, ലൈസ, ഡെയ്സി, ജോളി, ഷാൻസി.
മരുമക്കൾ: സനിത വർഗീസ്, പരേതനായ ചെറിയാൻ കുര്യാക്കോസ്, ഏലിയാസ് മാത്യു, ബാലു ജേക്കബ്, ജയ്മോൻ ജോസഫ്, അബു ജോൺ, അനീഷ് ജോർജ്.
സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അറ്റ്ലാന്റ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കും.
NRI
ഹൂസ്റ്റൺ: ചുങ്കത്തറ ചാരുവില പുത്തൻവീട്ടിൽ സി.സി.മാത്യുവിന്റെയും അച്ചാമ്മ മാത്യുവിന്റെയും മകൻ ചാക്കോ മാത്യു (സണ്ണി - 57) ഹൂസ്റ്റണിൽ അന്തരിച്ചു.
ഭാര്യ സൂസൻ മാത്യു തിരുവല്ല തോപ്പിൽ കളത്തിൽ കുടുംബാംഗം. മക്കൾ: സുനു, സാം. സഹോദരങ്ങൾ: ഡോ. ശോശാമ്മ ആഷ്ലി (ലിസ് - ഹൂസ്റ്റൺ), ഡോ. ജോസഫ് മാത്യു (സജി - ഡാളസ്), ചാരുവിള മാത്യു (ഷിബു - ഹൂസ്റ്റൺ).
30 വർഷത്തോളം ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ താമസിച്ചു പ്രവർത്തിക്കുകയും ന്യൂയോർക്ക് സിറ്റി ഹൗസിംഗ് പ്രെസെർവഷൻ ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റിൽ സീനിയർ പ്രൊക്യൂർമെന്റ് ഡയറക്ടറായി 1996 മുതൽ 2018 വരെ പ്രവർത്തിച്ച പരേതൻ കുറെ വർഷങ്ങളായി കുടുംബ സമേതം ഹൂസ്റ്റണിൽ താമസമാരംഭിച്ച് സാമൂഹ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടുവരുകയായിരുന്നു.
തുടർച്ചയായി രണ്ട് ടെമുകളിലായി ആറ് വർഷം (2008 - 2014) മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ട്രഷറായും ഒരു പതിറ്റാണ്ടോളം ന്യൂയോർക് ലോംഗ് ഐലൻഡ് മാർത്തോമ്മ ഇടവകയുടെ ചുമതലക്കാരനായും സ്തൃത്യർഹ സേവനം ചെയ്ത ചാക്കോ മാത്യു നേതൃത്വത്തോട് ചേർന്ന് നിന്ന് കൊണ്ട് നിരവധി കർമ്മ പദ്ധതികൾക്കു തുടക്കം കുറിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
ന്യൂയോർക് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ നിന്ന് എംടെക് ബിരുദവും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹൗസിംഗ് കൗൺസിലിംഗിലും അഡിക്ഷൻ കൗൺസിലിംഗിലും ഡിപ്ലോമായും കരസ്ഥമാക്കിയിട്ടുണ്ട്.
പൊതുദർശനവും ഒന്നാം ഭാഗ സംസ്കാര ശുശ്രൂഷയും (ഹൂസ്റ്റൺ) ബുധനാഴ്ച വൈകുന്നേരം 5:30 മുതൽ രാത്രി എട്ട് വരെ ഹൂസ്റ്റണിലെ ഇമ്മാനുവേൽ മാർത്തോമ്മ ദേവാലയത്തിൽ (12803 Sugar Ridge Blvd., Stafford, TX 77477).
പൊതുദർശനവും തുടർഭാഗ സംസ്കാര ശുശ്രൂഷകളും (ന്യൂയോർക്ക്) ശനിയാഴ്ച രാവിലെ 8.30ന് ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് മാർത്തോമ്മ ദേവാലയത്തിൽ (2350 Merrick Avenue, Merrick, NY 11566) നടക്കും.
ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്കുകൾ:
ബുധനാഴ്ച - https://www.youtube.com/live/bQ4XGPmQlJg. ശനിയാഴ്ച: https://www.youtube.com/live/NxBuI3qahK8.
കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് മാത്യു (സജി) - 410 814 9349, ജോസഫ് കെ ജോസഫ് - 832 731 5162.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച പാസ്റ്റർ ഏബ്രാഹം പി. ജോർജിന്റെ (69) പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം 6.30 മുതൽ 8.30 വരെ ഫാർമേസ് ബ്രാഞ്ചിലുള്ള മെട്രോ ചർച്ചിൽ 13930 Distribution Way, Farmers Branch, Texas 75234 നടക്കും.
സംസ്കാരം പിന്നീട് ന്യൂയോർക്കിൽ. ഭാര്യ: ആനി ഏബ്രാഹം. മക്കൾ: എബിനി ഏബ്രഹാം (ഷൈനി) - ജോർജ് വർഗീസ് (അതുൽ) ഡാളസ്, എബി ഏബ്രഹാം -ക്രിസ്റ്റി ജെയിംസ് ന്യൂയോർക്ക്.
NRI
കാൽഗറി: കാനഡയിലെ കാൽഗറിയിൽ ജിജു മാത്യു (41) അന്തരിച്ചു. മാത്യു ജോണിന്റെയും പരേതയായ സൂസൻ മാത്യുവിന്റെയും മകനാണ്.
ഭാര്യ: ദീപു ആൻ മാത്യൂസ്. മകൾ: ജിയ സൂസൻ മാത്യു. സഹോദരങ്ങൾ: ജിം ജോൺ മാത്യു, ജിബു തോമസ് മാത്യു.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ആൽബർട്ടയിലെ കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
NRI
മെരിലാൻഡ്: സാജൻ മൂഴിക്കാട്ടിന്റെ (47) അകാല നിര്യാണത്തിൽ അമേരിക്കൻ മലയാള യുവസമൂഹവും ഇന്ത്യൻ അമേരിക്കൻ സംഘടനകളും അനുശോചിച്ചു. മെരിലാൻഡിലെ മൺറോവിയയിൽ ജിമ്മിൽ എക്സർസൈസിനിടെ സാജൻ മൂഴിക്കാട്ട് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഡ്രെക്സൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനിയറിംഗ് പാസായ ശേഷം ലോക്ക്ഹീഡ് മാർട്ടിനിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. അറ്റേണിയായ ഭാര്യ പൂജയും ലോക്ക്ഹീഡ് മാർട്ടിനിൽ ഉദ്യോഗസ്ഥയാണ്. മക്കൾ: മില്ലി, ലൈല, സെറിൻ.
ഫിലഡൽഫിയയിലെ ആദ്യകാല മലയാളിയും കായിക രംഗത്തെ സജീവ സാന്നിധ്യവുമായ കോട്ടയം മുട്ടുചിറ സ്വദേശി സേവ്യർ മൂഴിക്കാട്ടിന്റെയും മേഴ്സിയുടെയും ഏക പുത്രനാണ്
പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ സ്റ്റോഫേഴ്സ് ഫ്യൂണറൽ ഹോം, 1621 ഒപ്പോസംടൗൺ പൈക്ക്, ഫ്രെഡറിക്, മെരിലാൻഡിൽ (Stauffers Funeral Home (1621 Opossumtown Pike, Frederick MD).
ചൊവ്വാഴ്ച രാവിലെ 11ന് സെന്റ് ഇഗ്നേഷ്യസ് ഓഫ് ലയോള കാത്തലിക് ചർച്ച്, 4103 പ്രൈസ് ഡിസ്റ്റിലറി റോഡ്, ജെയിംസ്വില്ല, മെരിലാൻഡിൽ സംസ്കാര ശുശ്രൂഷ നടക്കും.
NRI
ഹൂസ്റ്റൺ: അമേരിക്കൻ മലയാളിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ജോർജ് എബ്രഹാമിന്റെ നിര്യാണത്തിൽ യുഡിഎഫ് - കോൺഗ്രസ് അനുഭാവികൾ അനുസ്മരണ യോഗം ചേർന്ന് അനുശോചിച്ചു.
അപ്ന ബസാർ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ഹൂസ്റ്റണിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
കോൺഗ്രസ് പ്രസ്ഥാനത്തോട് അഗാധമായ പ്രതിബദ്ധത പുലർത്തിയിരുന്ന ജോർജ് എബ്രഹാം കഴിഞ്ഞ നിരവധി വർഷങ്ങളായി ഹൂസ്റ്റണിലെ കോൺഗ്രസ് അനുഭാവികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു.
ഹൂസ്റ്റണിലെ ആദ്യ മലയാളി റിയൽട്ടറായിരുന്ന ജോർജ് എബ്രഹാം മലയാളി സമൂഹത്തിന് നൽകിയ ഗണ്യമായ സംഭാവനകളും പ്രസംഗകർ അനുസ്മരിച്ചു.
കേരളത്തിൽ അദ്ദേഹം നടത്തിയ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുണ്ടായിരുന്ന അടുത്ത സൗഹൃദബന്ധവും പലരും പരാമർശിച്ചു. ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ഡോ. ജോർജ് എം. കാക്കനാട്ട്, സൈമൺ വളാച്ചേരിൽ, അനിൽ ആറന്മുള, ജി. പുത്തൻകുരിശ്, ജോർജ് തെക്കേമല, അനി മഠത്തിൽ, ജോഷ്വ ജോർജ്, എസ്.കെ. ചെറിയാൻ, പൊന്നു പിള്ള, വാവച്ചൻ മത്തായി, ബിജു ചാലയ്ക്കൽ, എബ്രഹാം പറയംകാലായിൽ, ജോയ് എൻ. ശാമുവേൽ, മാണി കുരുവിള, ഫാൻസിമോൾ പള്ളത്തുമഠം, ബിനോയ് തോമസ്, ജിൽ റോയ് തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു.
NRI
കൊച്ചി: കളരിപ്പറമ്പിൽ (വിൻയാർഡ് വില്ല - 37) ഗീവർഗീസ് ഈശോ (84) അന്തരിച്ചു. ഭാര്യ മേരി വർഗീസ് തിരുവല്ല സ്വദേശിയാണ്.
മക്കൾ ബോബി (ജേക്കബ് വർഗീസ്, സ്റ്റാർ എന്റർടൈൻമെന്റ് യുഎസ്എ, ഹൂസ്റ്റൺ സിയാന), അനു പിൻഹീരോ (കൊച്ചി). മരുമക്കൾ ടീന ജോർജ്, ഷെൽട്ടൻ പിൻഹീരോ.
സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക്: ബോബി - 201 669 1477.
NRI
ഡാളസ്: ദീർഘകാലം ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ സേവനം ചെയ്ത റിട്ടയേർഡ് പിഎച്ച്എൻ ഉദ്യോഗസ്ഥയായിരുന്ന ലില്ലിക്കുട്ടി ഉമ്മൻ (90) ഡാളസിൽ അന്തരിച്ചു. ഭർത്താവ് പരേതനായ പി.ഒ. ഉമ്മൻ. മക്കൾ: സന്തോഷ്. മരുമകൾ: ആനി.
പരേത പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി അംഗമാണ്. പൊതുദർശന ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഡാളസ് St. Thomas Orthodox church , 9414 Shilo Road, Dallas, Texas-ൽ നടക്കും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9.30ന് അതേ ആലയത്തിൽ നടക്കും. തുടർന്ന് സംസ്കാരം റൗലേറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്കരിക്കും 3900 Rowllet Road, Rowllet, Texas 75088.
NRI
റിയാദ്: റിയാദിൽ മരിച്ച കാസർഗോഡ് സ്വദേശിനി ചിപ്പി രതീഷിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. ആവശ്യമായ രേഖകളെല്ലാം ശരിയാക്കി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്. ഭർത്താവ് രതീഷ് ദക്ഷിണാഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ആദ്യകാല മലയാളി റിയൽ എസ്റ്റേറ്റ് ബ്രോക്കറും പ്രമുഖ വ്യവസായിയുമായ തിരുവല്ല സ്വദേശി ജോർജ് എബ്രഹാമിന്റെ (രാജു) സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച നടക്കും.
രാവിലെ ഒമ്പതിന് സ്റ്റാഫോർഡിലെ International Bible Church (IBC), 12955 Staffordshire, Stafford, TX 77477-ൽ അനുസ്മരണ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് South Park Cemetery, 1310 North Main Street, Pearland, TX 77581-ൽ സംസ്കാരം നടക്കും.
ഹൂസ്റ്റണിലെ മലയാളി സമൂഹത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന ജോർജ് എബ്രഹാം റിയൽ എസ്റ്റേറ്റ്, ബിസിനസ്, സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിരുന്നു. Maranatha Church, Houston-ലെ സജീവ അംഗവുമായിരുന്നു.
ഭാര്യ: ശോശാമ്മ ജോർജ്. മക്കൾ: സിറിൽ, സിനിൽ, പരേതനായ സിസൽ. സഹോദരങ്ങൾ: ഫിലിപ്പ് എബ്രഹാം, ഉമ്മൻ എബ്രഹാം.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബൈജു തോമസ് - 561 809 2890. തത്സമയ സംപ്രേക്ഷണം: Prayer Mount Media.
NRI
ഒട്ടാവ: ഉന്നതപഠനത്തിന് രണ്ട് വർഷം മുമ്പ് കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർഥിനി ഇഷ റാണി അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പുതിയൊരു ജീവിതം പടുത്തുയർത്തണമെന്ന പ്രതീക്ഷയോടെ കാനഡയിലെത്തിയ യുവതിയുടെ വിയോഗവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ജോർജ് എബ്രഹാമിനെ അനുസ്മരിക്കുന്നതിനായി യുഡിഎഫ് - കോൺഗ്രസ് അനുഭാവികളുടെ യോഗം ബുധനാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ സംഘടിപ്പിക്കും.
മിസോറി സിറ്റി അപ്ന ബസാർ ഓഡിറ്റോറിയത്തിൽ വെെകുന്നേരം ആറിന് നടക്കുന്ന അനുസ്മരണ യോഗത്തിൽ ഹൂസ്റ്റണിലെ വിവിധ മേഖലകളിൽ നിന്നുള്ള കോൺഗ്രസ്, യുഡിഎഫ് അനുഭാവികളും സുഹൃത്തുക്കളും പങ്കെടുക്കും.
കോൺഗ്രസ് പ്രസ്ഥാനത്തോട് അഗാധമായ പ്രതിബദ്ധത പുലർത്തിയിരുന്ന ജോർജ് എബ്രഹാം കഴിഞ്ഞ നിരവധി വർഷങ്ങളായി ഹൂസ്റ്റണിലെ കോൺഗ്രസ് അനുഭാവികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു.
അദ്ദേഹത്തിന്റെ സമർപ്പിതമായ പൊതുപ്രവർത്തനവും കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാർഥമായ സേവനവും അനുസ്മരിക്കുന്നതിനൊപ്പം, അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർക്ക് തങ്ങളുടെ ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും യോഗം വേദിയാകും.
കൂടുതൽ വിവരങ്ങൾക്ക്: ബേബി മണക്കുന്നേൽ - 713 291 9721, ജെയിംസ് കൂടൽ - 914 987 1101, ജോയ് എൻ. ശാമുവേൽ - 832 606 5697, എസ്. കെ. ചെറിയാൻ - 281 513 5961, പൊന്നു പിള്ള - 832 980 8640, വാവച്ചൻ മത്തായി - 832 468 3322, ജീമോൻ റാന്നി - 832 873 0023.
NRI
ഡാളസ്: ഡാളസ് സിഎസ്ഐ കോൺഗ്രിഗേഷന്റെ സജീവ അംഗവും വടക്കേ അമേരിക്കയിലെ സിഎസ്ഐ കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷററുമായിരുന്ന ജോർജ് വർഗീസ് (രാജുച്ചായൻ) ഡാളസിൽ അന്തരിച്ചു.
സഭയോടും വിശ്വാസസമൂഹത്തോടും ആഴമായ പ്രതിബദ്ധതയും വിനയവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വടക്കേ അമേരിക്കയിലെ സിഎസ്ഐ കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ എന്ന നിലയിൽ സഭയുടെ പ്രവർത്തനങ്ങളിൽ സത്യസന്ധതയോടും സമർപ്പണത്തോടും കൂടി അദ്ദേഹം സേവനം അനുഷ്ഠിച്ചു.
ഭാര്യ: ലീലാമ്മ ജോർജ്. സംസ്കാര ശുശ്രൂഷകൾ: പൊതുദർശനം: വെള്ളിയാഴ്ച. സംസ്കാര ശുശ്രൂഷ: ശനിയാഴ്ച.
വടക്കേ അമേരിക്കയിലെ സിഎസ്ഐ കോൺഗ്രിഗേഷൻസ് കൗൺസിലിന്റെയും ഡയാസ്പോറാ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെയും പേരിൽ പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി റവ. ബൈജു ഈപ്പൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു: റവ. ബൈജു ഈപ്പൻ - 945 361 7376.
NRI
ടൊറന്റോ: കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ദീർഘകാലം ആത്മീയ - മിഷൻ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന റവ.ഡോ. ജോർജ് എം. ജോൺ അന്തരിച്ചു.
സിഎസ്ഐ ചർച്ച് ടോറോന്റോയുടെ ആദ്യ പ്രസിഡന്റായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. 1986-ൽ കോട്ടയത്ത് Church of South India മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. എം. സി. മണിയിൽ നിന്ന് ഡീക്കനായും പ്രെസ്ബിറ്ററായും അഭിഷിക്തനായി. തുടർന്ന് 1986 ജൂലൈ 26ന് CSI Church Torontoയിൽ തന്റെ ആദ്യ ആരാധനയ്ക്ക് നേതൃത്വം നൽകി.
പത്തനംതിട്ട കുഴിക്കാല പുത്തുചിറ മണ്ണിൽ കുടുംബാംഗമായ റവ. ജോർജ് എം. ജോൺ, എം. കെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് United Theological College, Bangalore-ൽ നിന്ന് BD പഠനം പൂർത്തിയാക്കുകയും M.Th നേടുകയും ചെയ്തു.
മധ്യകേരള മഹായിടവകയുടെ യൂത്ത് സെക്രട്ടറിയായും യുവജനങ്ങൾക്കായുള്ള മഹായിടവക പ്രസിദ്ധീകരണമായ യുവലോകം ചീഫ് എഡിറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ സഭാ നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മിഷൻ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം പിന്തുണ നൽകിയിരുന്നു.
ഭാര്യ ഡോ. എലിസബത്ത് ജോർജ്. മക്കൾ ജോൺ ജോർജ്, ഡോ. ആൻ മിൽസ് എന്നിവരാണ്. റവ. ഡോ. ജോർജ് എം. ജോണിന്റെ വേർപാട് കുടുംബാംഗങ്ങൾക്കും സിഎസ്ഐ സഭാ സമൂഹത്തിനും കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണ്.
സംസ്കാരം പിന്നീട്.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മലയാളി റിയൽ എസ്റ്റേറ്റ് ബ്രോക്കർ ജോർജ് എബ്രഹാം (രാജു - 79) അന്തരിച്ചു. എൺപതുകളിൽ ആരംഭിച്ച എബ്രഹാം റിയൽറ്റി എന്ന കമ്പനിയുടെ സ്ഥാപകനായ അദ്ദേഹം നിരവധി മലയാളികളെ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഹൂസ്റ്റണിലെ ആദ്യ ഇന്റർനാഷണൽ ബ്രോക്കർ സ്ഥാപനവും എബ്രഹാം റിയൽ എസ്റ്റേറ്റ് കമ്പനി തന്നെയായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ (മാഗ്) ആദ്യകാല പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ആദ്യമായി സ്വന്തമായി ഓഫീസ് ആരംഭിക്കാൻ മുൻകൈയെടുത്ത വ്യക്തികളിൽ ഒരാളായിരുന്നു ജോർജ് എബ്രഹാം.
ഐഒസി (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) ഹൂസ്റ്റണിൽ ആരംഭിച്ചതുമുതൽ അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളെ അമേരിക്കയിൽ എത്തിക്കുന്നതിനും പ്രവർത്തിച്ചിച്ചുണ്ട്.
തിരുവല്ല മാർത്തോമ്മ സഭയിൽ പ്രശസ്ത വൈദികനായിരുന്ന റവ.ഫാ. എബ്രഹാമിന്റെ മൂത്ത പുത്രനാണ് ജോർജ് എബ്രഹാം. ഭാര്യ ശോശാമ്മ ജോർജ് കോട്ടയം വടവാതൂർ ചുമ്മാർ കുടുംബാംഗമാണ്.
മക്കൾ: സിറിൽ ജോർജ്, സിനിൽ ജോർജ്. സഹോദരങ്ങൾ: ഫിലിപ്പ് എബ്രഹാം (ഹൂസ്റ്റൺ), ഉമ്മൻ എബ്രഹാം (ഇന്ത്യ).
സംസ്കാരം പിന്നീട്.
NRI
ന്യൂജഴ്സി: അന്തരിച്ച റവ.ഫാ. തോമസ് എബ്രഹാം ളാഹയിലിന്റെ (76) സംസ്കാരം ശനിയാഴ്ച ന്യൂജഴ്സിയിൽ നടത്തും. മലങ്കര സിറിയക്ക് ക്നാനായ ആർച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്ത ഡോ. അയൂബ് മാർ സിൽവാനോസ് മുഖ്യകാർമികത്വം വഹിക്കും.
ഈ മാസം 16, 17 തീയതികളിൽ രാത്രി ഏഴിന്: സംസ്കാര സർവീസ് പ്രാർഥനകൾ: സെന്റ് തോമസ് ക്നാനയ ചർച്ച്, 186 തേർഡ് സ്ട്രീറ്റ്, ക്ലിഫ്ടൺ, ന്യൂജഴ്സി.
18ന് നാല് മുതൽ ഒമ്പത് വരെ വെയ്ക്ക് സർവീസ്. 19ന് രാവിലെ 6.30 ഒൻപതാം ദിന കുർബാന, എട്ടിന് സംസ്കാരശുശ്രൂഷകൾ.
നോർത്ത് അമേരിക്കൻ ക്നാനായ സമുദായത്തിന്റെ ആദ്യകാല സംഘാടകനും പ്രമുഖ വൈദികനുമാണ്. ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധയെ തുടർന്ന് വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം 11നാണ് അന്തരിച്ചത്.
നോർത്ത് അമേരിക്കൻ ക്നാനായ കമ്യൂണിറ്റിയുടെ (NAKC) രൂപീകരണത്തിനും വളർച്ചയ്ക്കുമായി സജീവമായി പ്രവർത്തിച്ച അദ്ദേഹം NAKCയുടെ ആദ്യ ജനറൽ സെക്രട്ടറിയായി നിയമിതനായി.
1992 ജൂലൈ 26-ന് പൗരോഹിത്യം സ്വീകരിച്ച ളാഹയിലച്ചൻ, അതേ വർഷം ഡിസംബറിൽ യോങ്കേഴ്സ് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയിൽ ആദ്യ വിശുദ്ധ കുർബാന അർപ്പിച്ചു.
തുടർന്ന് യോങ്കേഴ്സ്, ക്ലിഫ്റ്റൺ, ഫിലാഡൽഫിയ തുടങ്ങിയ ട്രൈ-സ്റ്റേറ്റ് മേഖലകളിലെ വിവിധ ഇടവകകളിൽ വികാരിയായും പുതിയ ദേവാലയങ്ങളും വസ്തുവകകളും സഭയ്ക്കായി കെട്ടിപ്പടുക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.
വൈക്കം പള്ളിയിലെ ളാഹയിലച്ചൻ എഡ്യൂക്കേഷൻ എൻഡോവ്മെന്റ് ഫണ്ട്, കെഎംഎസ് ക്ലർജി എഡ്യൂക്കേഷൻ ഫണ്ട്, ന്യൂജഴ്സി വുമൺസ് അസോസിയേഷൻ ചാരിറ്റി ഫണ്ട് ഉൾപ്പെടെയുള്ള ജീവകാരുണ്യ പദ്ധതികളുടെ തുടക്കക്കാരനുമായിരുന്നു അദ്ദേഹം.
ഭാര്യ ലീലാമ്മ എബ്രഹാമും മക്കളായ ടോംലി, ടീന, മരുമകൻ അനുപ് പാറയിൽ എന്നിവരുമടങ്ങുന്നതാണ് കുടുംബം.
NRI
ടെക്സസ്: പ്ലേനോ സെഹിയോൻ മാർത്തോമ്മ ചർച്ച് സഭാഗം ജോബി മാത്യു (53) അന്തരിച്ചു. ഭാര്യ: ജുബൈൽ മാത്യു. മക്കൾ: ജോയൽ,ജോസിയ.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും ശനിയാഴ്ച രാവിലെ ഒമ്പതിന് പ്ലേനോ സെഹിയോൻ മാർത്തോമ്മ 3760 14th St, Plano, Texas 75074 ചർച്ചിൽ നടക്കും.
തുടർന്ന് പ്ലേനോ മ്യൂച്ചൽ സെമിറ്ററി 2128 18th St, Plano, Texas 75074യിൽ സംസ്കാരം നടക്കും.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെടിഎംസിസി) മുൻ പ്രസിഡന്റും ഹോംലാൻഡ് ഫാമിലി കോൺഫറൻസിന്റെ പ്രസിഡന്റുമായിരുന്ന ജോൺ മാത്യു അന്തരിച്ചു.
കുവൈറ്റിലെ ബ്രദറൻ അസംബ്ലി സഭകളുടെ എൽഡറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കെടിഎംസിസിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കുവൈറ്റിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ശ്രദ്ധേയമായ സേവനമാണ് കാഴ്ചവച്ചത്.
NRI
ഹൂസ്റ്റൺ: നിരണം കടപ്ര പാറയിൽ കുറ്റിക്കാട്ടിൽ വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (78) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത തിരുവല്ല കാവുംഭാഗം പണിക്കരു വീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ഷീബ ചെറിയാൻ, സൂസൻ മിഥുൻ, എലിസബത്ത് വർഗീസ്. മരുമക്കൾ: ചെറിയാൻ കോരുത് , മിഥുൻ രാജു, ബിനോയ് തോമസ് (എല്ലാവരും ഹൂസ്റ്റൺ).
സംസ്കാര ശുശ്രൂഷകളും പൊതുദർശനവും ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 11.30 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ നടക്കും (5810 Almeda Genoa Rd, Houston, TX 77048).
ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ സംസ്കാരം നടക്കും.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണത്തിന്റെ ലൈവ് സ്ട്രീം ലിങ്ക്: https://www.youtube.com/live/cG5R1Z4rz54
കൂടുതൽ വിവരങ്ങൾക്ക്: ബിനു അലക്സ് - 832 348 3711.
NRI
ഡാളസ്: ഡാളസ് കാരൾട്ടൺ ഗ്രീൻവേ പാർക്കിൽ താമസിച്ചിരുന്ന മിനിമോൾ ചാക്കോ (56) അന്തരിച്ചു. കാൻസർ രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഡാളസ് സെലക്ട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആലപ്പുഴ കൊടുപ്പുന്ന വൈരം കുടുംബാംഗമാണ്. 15 വർഷമായി ഡാളസിലാണ് താമസം.
ഭർത്താവ്: ജോസഫ് ജോൺസൺ ഇലഞ്ഞിക്കൽ (ഫോർട്ട് കൊച്ചി). മകൻ: സാം ജോൺസൺ.
സംസ്കാര ശുശ്രൂഷാ: ശനിയാഴ്ച പത്തിന് പൊതുദർശനവും ജപമാലയും (Visitation and Rosary) - സെന്റ് അൽഫോൻസാ ചർച്ചിൽ (St Alphonsa Church, 200 S Heartz Road, Coppell).
10:30: സംസ്കാര ശുശ്രൂഷാ - സെന്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, Coppell). 11:30ന്: അനുസ്മരണ പ്രസംഗം.
12:30ന്: സെമിത്തേരിയിലെ സംസ്കാര ശുശ്രൂഷ - ഫർനോ സെമിത്തേരി (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007).
കൂടുതൽ വിവരങ്ങൾക്കു: ഫാ. ജോർജ് വാണിയപ്പുരയ്ക്കൽ: +1 214-830-2562.
NRI
ഹൂസ്റ്റൺ: ഏലിയാമ്മ ജോർജ് (88) ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ അന്തരിച്ചു. ദീർഘകാലം ന്യൂയോർക്കിൽ ആരോഗ്യ രംഗത്തെ സേവനത്തിനുശേഷം ഭർത്താവ് സി.സി. ജോർജിനൊപ്പം ടെക്സസിലെ മിസോറി സിറ്റിയിൽ ആയിരുന്നു താമസം.
മല്ലപ്പള്ളി താമരശേരിൽ കുടുംബാംഗമാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മക്കൾ: ജേക്കബ് ജോർജ് (റോണി), സണ്ണി ജോർജ്. മരുമക്കൾ: ലീന ജേക്കബ്, ജോയ്സി ജോർജ്.
പൊതുദർശനം വെള്ളിയാഴ്ച 5. 30 മുതൽ 8. 30 വരെ. സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഒമ്പത് മുതൽ 11 വരെ St. Mary's Malankara Orthodox Church, 9915 Belknap Rd, Sugar Land, TX 77498ൽ.
സംസ്കാരം ശനിയാഴ്ച 12 മുതൽ South Park Funeral Home & Cemetery 1310 North Main St, Pearland, TX 77581ൽ.
NRI
ന്യൂയോർക്ക്: കോട്ടയം പൊൻകുന്നം ഇളംകുളം പുഷ്പമംഗലം വീട്ടിൽ മാത്യൂസ് (മത്തായി) വർഗീസ് (87) ന്യൂയോർക്കിലെ ന്യൂഹൈഡ് പാർക്കിൽ അന്തരിച്ചു.
ഭാര്യ: ത്രേസ്യാക്കുട്ടി വർഗീസ്. മക്കളും മരുമക്കളും: ലാലി & അലക്സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാർഡ്), ലാൽസൺ & റോഷിനി (സെന്റ് അൽഫോൺസാ വാർഡ്), ലാലു & സിന്ധു (സെന്റ് തോമസ് സീറോമലബാർ ചർച്ച്, മിൽപിറ്റാസ്, കലിഫോർണിയ).
സംസ്കാര ചടങ്ങുകൾ
പൊതുദർശനം: തീയതി & സമയം: ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ സ്ഥലം: Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040.
സംസ്കാര ശുശ്രൂഷ: തീയതി & സമയം വ്യാഴാഴ്ച രാവിലെ 10ന് സ്ഥലം: St. Mary’s Syro Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804.
സംസ്കാരം: സ്ഥലം: Queen of Peace Cemetery, 321 Jericho Turnpike, Old Westbury, NY 11568.
NRI
ഡബ്ലിൻ: കോഴിക്കോട് തിരുവമ്പാടി പുല്ലുരാംപാറ താണ്ടാംപറമ്പിൽ ബെന്നി ജോസഫ് (64) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് പുല്ലുരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിൽ.
ഭാര്യ: നിർമ്മല കരിമ്പനയ്ക്കൽ (കല്ലാനോട്). മക്കൾ: അഞ്ജു (അയർലൻഡ്), അമൽ. മരുമകൾ: ലഞ്ജിൽ ചക്കിട്ടമുറിയിൽ (അയർലൻഡ്).
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ താമസിക്കുന്ന ഷേർലി ഏബ്രഹാം (62) അന്തരിച്ചു. ഭർത്താവ് ഷാജി ഏബ്രഹാം. പൊതുദർശനം ഞായറാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ ഹൂസ്റ്റണിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, 4637 W Orem Dr, Houston, TX 77045-ൽ നടക്കും.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ St. Ignatious Syriac Orthodox Cathedral, 2707 Dove Creek Ln, Carrollton, TX 75006-ൽ നടക്കും.
തുടർന്ന് Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007-ൽ മൃതദേഹം സംസ്കരിക്കും.
NRI
ഹാന്നോവർ/തിമിരി: പച്ചാണി കരിമ്പനൂർ തോമസ് (70) ജർമനിയിലെ ഹാന്നോവറിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പച്ചാണി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
ജർമനിയിലെ ഹാന്നോവറിലുള്ള മക്കളെയും കൊച്ചുമക്കളെയും കാണാനായി ഭാര്യയോടൊപ്പം എത്തിയതായിരുന്നു തോമസ്. ഓഗസ്റ്റ് 27ന് വൈകുന്നേരം പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനായി ജർമനിയിലെ ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ ഇടപെട്ട് ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
പൊട്ടൻപ്ലാവ് തട്ടാപറമ്പിൽ കുടുംബാംഗമായ ലില്ലി തോമസാണ് ഭാര്യ. മക്കൾ: ലിജോ, ജിബിൻ (ഇരുവരും ജർമനി), നോബിൻ (ദുബായി). മരുമക്കൾ: ജോസിന,ആഷ്മ (ഇരുവരും ജർമനി), അഞ്ജു.
സഹോദരങ്ങൾ: മറിയാമ്മ, അന്നമ്മ, ജോസഫ്, ജെയിസൺ (വിമുക്തഭടൻ), പരേതയായ ത്രേസ്യാമ്മ.
NRI
ഡാളസ്: ഓഗസ്റ്റ് 20ന് അന്തരിച്ച തങ്കമ്മ യോഹന്നാൻ എബ്രഹാമിന്റെ (77) പൊതുദർശനവും സംസ്കാര ശുശ്രൂഷയും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ പ്ലൈനോയിലുള്ള സെഹിയോൻ മാർത്തോമ്മ ചർച്ചിൽ നടക്കും.
തുടർന്ന് മൃതദേഹം റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കണ്ടൻകുളത്ത് പരേതനായ കെ.എ. എബ്രഹാമിന്റെ ഭാര്യയാണ് തങ്കമ്മ യോഹന്നാൻ എബ്രഹാം. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ് പരേത. മകൻ: ഡോ. എ.ബി. എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം.
ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദരന്റെ ഭാര്യയാണ്. ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച് വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സെഹിയോൻ മാർത്തോമാ ചർച്ച്, 3760 14th St Plano, TX 75074. Rolling Oaks Cemetery 400 Freeport Pkwy Coppell, TX 75019.
കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം - 214 641 9951.
NRI
ഡാളസ്: തലവടി കൊച്ചുമമ്മൂട്ടിൽ വീട്ടിൽ പരേതരായ എം.പി. ഉമ്മന്റെയും ഏലിയാമ്മ ഉമ്മന്റെയും മകൻ വർഗീസ് ഉമ്മൻ (77) ഡാളസിൽ അന്തരിച്ചു. ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച അംഗമാണ്.
ഭാര്യ: സുശീല വർഗീസ്, മക്കൾ: ഉമ്മൻ ബി. വർഗീസ്, എലിസബത്ത് സാമുവൽ. മരുമക്കൾ: പ്രീത ആന് ഫെൻ, വെസ്ലി സാമുവൽ.
സംസ്കാരം പിന്നീട്.
Kerala
ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിനെത്തിയ മലയാളി വൈദികൻ ഫാ.ഡോ. ഇമ്മാനുവൽ കല്ലറയ്ക്കൽ സിഎസ്സി (69) അന്തരിച്ചു. കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സന്യാസ സഭയുടെ വികാരി ജനറാളും ഫസ്റ്റ് ജനറാൾ അസിസ്റ്റന്റുമായിരുന്നു.
ഇടുക്കി തെന്നത്തൂർ സ്വദേശിയാണ്. അയർലൻഡിലെ ഹോളി ക്രോസ് സഭ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയതായിരുന്നു. വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
സംസ്കാരം പിന്നീട് അഗർത്തലയിൽ.
NRI
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗം പി.പി. യൂസഫ് (53) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി റിയാദ് ഷിമേശി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പാലക്കാട് മണ്ണാർക്കാട് കൊട്ടോപ്പാടം പൂച്ചപ്പാറ വീട്ടിൽ പരേതരായ കുഞ്ഞലവി - തിത്തു ദമ്പതികളുടെ മകനാണ്. പിലാശേരി ഷിബ്നയാണ് ഭാര്യ. നാലു മക്കളുണ്ട്. അസുഖവിവരമറിഞ്ഞതിനെ തുടർന്ന് മൂത്ത മകൻ റോഷൻ റിയാദിലെത്തിയിരുന്നു.
23 വർഷത്തോളമായി റിയാദിൽ പ്രവാസിയായിരുന്ന യൂസഫ് ബക്കാലകളിലും ഹോട്ടലുകളിലും പച്ചക്കറികളും മറ്റ് സാധനങ്ങളും എത്തിച്ചുനൽകുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്
താമസസ്ഥലത്തെ ഹാളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യൂസഫിനെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീസിയ ഏരിയ കമ്മിറ്റിയംഗങ്ങൾ പ്രവർത്തിച്ച് വരുന്നു.
NRI
ഡാളസ്: ഹൈദരാബാദ് സ്വദേശിയും ഡാളസ് മലയാളി സമൂഹത്തിൽ "ജോ' എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോർജ് അന്തരിച്ചു. സംസ്കാരം പിന്നീട്.
ഡാളസിലെ റിച്ചാർഡ്സെനിലുള്ള കാൽവറി ഐപിസി സഭയിലെ അംഗമായിരുന്നു.
ഭാര്യ സൂസൻ ഫിലിപ്പ്, പരേതനായ ഉമ്മൻ അബ്രാഹാമിന്റെ മകളാണ്. മക്കൾ: ലിസ, ആലിസൺ. മരുമക്കൾ: ജിജോ, ഷെയിൻ.
NRI
ഒന്റാറിയോ: കാനഡയിലെ ലണ്ടനിൽ താമസിച്ചിരുന്ന മലയാളി ജിഷ ജുട്ടു (46) അന്തരിച്ചു. ഭർത്താവ് ജുട്ടു ജോർജ്. മക്കൾ: ഷെറിൻ, ഷാരോൺ, ജോഷ്വാ.
ജിഷയുടെ നിര്യാണത്തെ തുടർന്ന് കുടുംബത്തെ സഹായിക്കുന്നതിനായി ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷൻ വിവിധ സഭകളുടെയും മലയാളി സംഘടനകളുടെയും സഹകരണത്തോടെ സഹായനിധിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 11ന് Northview Funeral Home-ൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് Forest Lawn Cemeteryയിൽ മൃതദേഹം സംസ്കരിക്കും.
Jerusalem Mar Thoma Church, London Ontarioയുടെ ആഭിമുഖ്യത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
NRI
ഹൂസ്റ്റൺ: ഷുഗർലാൻഡ് നിവാസിയായ ലിസി തോമസ് വാഹനാപകടത്തിൽ അന്തരിച്ചു. പതിവുപോലെ നടക്കാൻ ഇറങ്ങിയ ലിസിയെ ഒരു വാഹനം വന്നിടിക്കുകയായിരുന്നു.
ഉടൻതന്നെ ലൈഫ് ഫ്ലൈറ്റ് വഴി ലോക്കൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു. ഷുഗർലാൻഡ് പോലീസ് അന്വേഷണം തുടരുകയാണ്.
ലിസിയെ വന്നിടിച്ച വാഹനത്തിന്റെ ഡ്രൈവർ സ്ഥലത്ത് തന്നെ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. ഷുഗർലാൻഡിലെ ന്യൂടെറിറ്റോറിയിലുള്ള ഹോംവാർഡുവെ റോഡിൽ വച്ചാണ് അപകടം സംഭവിച്ചത്.
നാട്ടിൽ രാമപുരം സ്വദേശിയായ അഗസ്റ്റിൻ തോമസിന്റെ ഭാര്യയാണ് ലിസി. ഹൂസ്റ്റണിലെ ബ്രൈറ്റ് ഓട്ടോ സ്ഥാപനത്തിന്റെ ഉടമ ബിജു ജോർജ് സഹോദരനാണ്.
ലിസി ഹൂസ്റ്റൺ വിഎ ഹോസ്പിറ്റൽ എംപ്ലോയി ആണ്. ഇവിടത്തെ സെന്റ് ജോസഫ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ പ്രവർത്തകയാണ് ലിസി തോമസ്.
അവരുടെ മനോഗുണ പ്രവർത്തനങ്ങൾ കൊണ്ട് ഏവരുടെയും സ്നേഹാദരങ്ങൾ ലിസി ആർജിച്ചിരുന്നു. അവരുടെ വേർപാട് സ്വന്തം വീട്ടുകാർക്ക് മാത്രമല്ല മറ്റ് അനേകം സഹപ്രവർത്തകരെയും മലയാളികളെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ പിന്നീട്.
NRI
ഒട്ടാവ: ചെങ്ങന്നൂർ വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജൂട്ടു ജോർജിന്റെ ഭാര്യ ജിഷ (46) കാനഡയിൽ അന്തരിച്ചു.
കാനഡയിൽ താമസിച്ചുവരികയായിരുന്ന ജിഷയുടെ മരണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
മരണകാരണം സംബന്ധിച്ച വിവരങ്ങളും സംസ്കാര ശുശ്രൂഷകളുടെ സമയവും സ്ഥലവും ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
NRI
ദുബായി: യുഎഇയിലെ റെയിന്ബോ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ജോണ്സണ് മാഞ്ഞൂരാന് (74) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഞാറയ്ക്കല് സെന്റ് മേരീസ് പള്ളിയില്.
അര നൂറ്റാണ്ടായി യുഎഇയിലെ ഹോട്ടല് വ്യവസായ രംഗത്ത് പ്രവര്ത്തിച്ചുവരികയാണ്. 1973-ല് മുംബൈയില് തുടങ്ങിയ ഹോട്ടല് വ്യവസായം 1978-ലാണ് ഷാര്ജയിലേക്ക് മാറ്റുന്നത്. ഹോട്ടല് വ്യവസായ രംഗത്തെ യുഎഇയിലെ പയനിയേഴ്സ് അവാര്ഡ് ഉള്പ്പെടെ നിരവധി പുരസ്കാരങ്ങള് നേടിയിട്ടുണ്ട്.
ഭാര്യ: എലിസബത്ത്. മക്കള്: മായ, ദീപ (ഇരുവരും ബിസിനസ് ) , മരുമകൻ: നിഷാന്ത് ജേക്കബ് (ബിസിനസ് ). മൃതദേഹം ശനിയാഴ്ച രാവിലെ എട്ടു മുതല് ഞാറയ്ക്കല് മാഞ്ഞൂരാന് സെന്ററില് പൊതുദര്ശനത്തിന് വയ്ക്കും.
NRI
ഡാളസ്: വെട്ടിയാർ പാലൊലിൽ കുടുംബാംഗവും പരേതനായ ജോൺ മാത്യുവിന്റെ ഭാര്യയുമായ ചിന്നമ്മ ജോൺ ഡാളസിൽ അന്തരിച്ചു. ഷാരോൺ ഫെല്ലോഷിപ്പ് മുൻ പാസ്റ്റർ പി.ജി. ഡാനിയേലിന്റെ സഹോദരിയാണ്.
മക്കൾ: ജോളി വില്യം, ജേക്കബ് ജോൺ, ജോസഫ് ജോൺ (എല്ലാവരും ഡാളസ്). മരുമക്കൾ: വില്യം ജോർജ്, ബേബി ജോൺ, സുനി ജോസഫ്.
സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: വില്യം ജോർജ് 469 441 0726.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് അംഗവും ജോൺ ജോയ് പനക്കലിന്റെ ഭാര്യയുമായ ആലീസ് ജോയ് അന്തരിച്ചു. പരേതയും കുടുംബവും ദീർഘകാലമായി കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പങ്കാളികളും അഭ്യുദയകാംക്ഷികളുമാണ്.
ആലീസ് ജോയിയുടെ വേർപാടിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ സെന്റ് അൽഫോൻസ സീറോമലബാർ കത്തോലിക്കാ ചർച്ച് ഓഡിറ്റോറിയത്തിൽ (200 S. Heartz Rd., Coppell, TX)
സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സെന്റ് അൽഫോൻസ സീറോമലബാർ കത്തോലിക്കാ പള്ളിയിൽ (200 S. Heartz Rd., Coppell, TX). തുടർന്ന് 11ന് മൃതദേഹം റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Parkway, Coppell, TX) സംസ്കരിക്കും.
NRI
ന്യൂജഴ്സി: തിരുവല്ല വള്ളംകുളം തയിൽപ്പറമ്പിൽ പരേതരായ ടി. കെ. വർഗീസിന്റെയും സാറാമ്മ വർഗീസിന്റെയും മകൻ ജോൺ ടി. വർഗീസ് (82) ന്യൂജഴ്സിയിൽ അന്തരിച്ചു.
ഭാര്യ: സാറാമ്മ ജോൺ തിരുവല്ല കുന്നന്താനം മന്നത്തേതിൽ കുടുംബാംഗമാണ്. മക്കൾ: ജോബി ജോൺ (മിഡ്ലാൻഡ് പാർക്ക്, ന്യൂജഴ്സി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ ഇടവകാംഗം), ജിബി തോമസ് (മെസ്ക്വിറ്റ്, ടെക്സസ് സെന്റ് പോൾസ് മാർത്തോമ്മ പള്ളി).
മരുമക്കൾ: ബിന്ദു ജോൺ (കല്ലുങ്കൽ ഹൗസ്, വാഴക്കുളം, മൂവാറ്റുപുഴ), ജെഫ് തോമസ് (കാതടേത്ത് സൗത്ത് ഹൗസ്, വേടരപ്ലാ, ചാരുംമൂട്).
മറിയമ്മ ഇടിക്കുള, സാറാമ്മ തോമസ്, ടി.വി. മത്തായി, റേച്ചൽ മാത്യു, പരേതരായ ടി.വി. വർഗീസ്, ടി. വി. തോമസ്, ഏലിയാമ്മ ചാക്കോ എന്നിവർ സഹോദരങ്ങളാണ്.
പൊതുദർശനം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ സൈന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയം, മിഡ് ലാൻഡ് പാർക്ക്, ന്യൂജഴ്സിയിൽ വച്ച് നടത്തപ്പെടുന്നതാണ് (497, Midland Park, New Jersey). സംസ്കാരം പിന്നീട് (സൈന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം, വള്ളംകുളം, തിരുവല്ല).
ജോൺ ടി. വർഗീസിന്റെ നിര്യാണത്തിൽ മിഡ്ലാൻഡ് പാർക്ക് സൈന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ.ഫാ.ഡോ. ബാബു കെ. മാത്യു അനുശോചനം രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്ക്: ജോബി ജോൺ - (201 314 6303), ജെറീഷ് വർഗീസ് - (201 621 1003).
NRI
ന്യൂയോർക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ കുടുംബാംഗമായ കിരൺ ഈശോ ജോർജ് (35) അന്തരിച്ചു. പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്റെയും മകനാണ്. സാന്ദ്ര സഹോദരിയാണ്.
പഠനത്തിൽ മികവ് പുലർത്തിയ കിരൺ എംടെക് പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടർപഠനം പൂർത്തിയാക്കി Licensed Stationary Engineer ആയി ജോലി ചെയ്തുവരികയായിരുന്നു.
ന്യൂയോർക്കിൽ കുടുംബസമേതം താമസിച്ചിരുന്ന കിരൺ ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കായി കാത്തിരിക്കവെയാണ് അപ്രതീക്ഷിത വേർപാട്.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഈസ്റ്റേൺ ടൈം രാവിലെ 10ന് Park Funeral Chapels-ൽ നടന്നു. തുടർന്ന് Lindenhurst-ലെ Breslau Cemetery യിൽ സംസ്കാരം നടത്തി.
NRI
ലണ്ടൻ: കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായിൽ സ്വദേശിയുമായ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകൻ ജോയലിന്റെ ഭാര്യ ഷെമി ജോയൽ യുകെയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
തൃശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി.വിയുടെ മകളാണ്. പീച്ചി മാറായിക്കൽ ഐപിസി എബനേസർ സഭാംഗമായിരുന്നു ഷെമി ജോയൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.
സംസ്കാര ശുശ്രൂഷകളുടെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. ഷെമി ജോയലിന്റെ അപ്രതീക്ഷിത വേർപാടിൽ കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ കുടുംബം അനുശോചനം രേഖപ്പെടുത്തി.
NRI
ബാസിൽഡൺ: ഓഗസ്റ്റ് ഒന്നിന് അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ പബ്ലിക് വ്യൂയിംഗും സംസ്കാര ശുശ്രൂഷയും തിങ്കളാഴ്ച നടക്കും.
ക്രൈസ്റ്റ്വേ ചർച്ചിന്റെ നേതൃത്വത്തിൽ ബാസിൽഡണിലെ Basildon Sport & Leisure Clubൽ ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ഏഞ്ചൽ ജെറോമിന്റെ ജീവിതത്തെ നന്ദിയോടെയും സ്നേഹത്തോടെയും ഓർക്കുന്നതിനും അവരുടെ സ്മരണകൾ പങ്കുവയ്ക്കുന്നതിനുമായി കുടുംബാംഗങ്ങളും സഭാവിശ്വാസികളും സുഹൃത്തുക്കളും ഒരുമിച്ചുകൂടും.
യുകെയിലെ ബാസിൽഡൺ ക്രൈസ്റ്റ് വേ ചർച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചൽ (28) ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
NRI
ന്യൂജഴ്സി: ചങ്ങനാശേരി കാവാലം കെ.എം. ഫിലിപ്പ് - മറിയാമ്മ കോശി ഫിലിപ്പ് ദന്പതികളുടെ മകൻ ജോസഫ് ഫിലിപ്പ് കാവാലം (88) ന്യൂജഴ്സിയിൽ അന്തരിച്ചു.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10ന് സെന്റ് ആന്റണീസ് റോമൻ കാത്തലിക്ക് പള്ളിയിൽ ആരംഭിച്ച് ടപ്പൻ റിഫോംഡ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ ലില്ലി മത്തായി. മക്കൾ: സൂസൻ കാവാലം, ബീന കാവാലം, പമേല കാവാലം. സഹോദരങ്ങൾ: സിസ്റ്റർ സൂസി മരിയ, കെ.പി. രാജമ്മ, പരേതരായ കെ.പി. മത്തായി, കുഞ്ഞൂഞ്ഞമ്മ അഗസ്റ്റിൻ, അന്നമ്മ ജോസഫ്, കോശി ഫിലിപ്പ്.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച പെണ്ണമ്മ തോമസിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. സംസ്കാര ശുശ്രൂഷ രാവിലെ 9.30ന് ഐപിസി ടാബിർനക്കൽ 9121 ഫെർഗുസൻ റോഡ്, ഡാളസ്, ടെക്സസ് - 75228 സഭാമന്ദിരത്തിൽ നടക്കും.
തുടർന്ന് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ, 500 യുഎസ് 80, സണ്ണിവെയ്ൽ, ടെക്സസ് 75182 - ൽ സംസ്കാരം നടക്കും.
മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്റർബറി), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി (എല്ലാവരും യുഎസ്എ).
മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാന്റർബറി), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി (എല്ലാവരും യുഎസ്എ).
NRI
ഡാളസ്: കണ്ടൻകുളത്തു പരേതനായ കെ.എ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം ഡാളസിൽ അന്തരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ്. ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദര ഭാര്യയാണ് പരേത.
ഡാളസ് സെഹിയോൻ മാർത്തോമ്മ സഭാംഗമായ തങ്കമ്മ ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഗാർലാൻഡ് സ്വവസതിയിൽ വച്ച് ഓഗസ്റ്റ് 20-നായിരുന്നു മരണം സംഭവിച്ചത്
മകൻ: ഡോ. എ. ബി. എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം. സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം - 214 641 9951.
NRI
ഡാളസ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (93) ഡാളസിൽ അന്തരിച്ചു.
മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്റർബറി), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി (എല്ലാവരും യുഎസ്എ).
മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാന്റർബറി), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി (എല്ലാവരും യുഎസ്എ).
സംസ്കാരം പിന്നീട്.
NRI
ഒക്ലഹോമ: പുത്തൻപറമ്പിൽ പരേതനായ പി.സി. ചാക്കോയുടെ മകൻ പി.സി. എബ്രഹാം (64) ഒക്ലഹോമയിൽ അന്തരിച്ചു. ഒക്ലഹോമയിലെ ഐപിഎ ചർച്ച് അംഗമായിരുന്നു.
ഞായറാഴ്ച രാവിലെ ദേവാലയത്തിൽ നടന്ന സഭായോഗാനന്തരം പെട്ടന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. കോട്ടയം സ്വദേശിയായിരുന്നു.
ഡാളസ് ഫിലഡൽഫിയ സഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. സി. ജേക്കബിന്റെ സഹോദരനാണ് പരേതനായ പി. സി. എബ്രഹാം. സംസ്കാരം പിന്നീട്.
NRI
ആൽബർട്ട: കാനഡയിലെ ആൽബർട്ട ഹെൽത്ത് സർവീസസ് ജീവനക്കാരനും മലപ്പുറം പെരിന്തൽമണ്ണ മലപ്പറമ്പ് സ്വദേശിയുമായ ജിന്റോ ജോസ് കാനഡയിൽ അന്തരിച്ചു. 2012-ലാണ് ജിന്റോ ജോസ് കാനഡയിലേക്ക് കുടിയേറിയത്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആൽബർട്ട ഹെൽത്ത് സർവീസസിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സൗമ്യമായ പെരുമാറ്റം, സഹൃദയ സ്വഭാവം, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയിലൂടെ സഹപ്രവർത്തകരുടെയും മലയാളി സമൂഹത്തിന്റെയും പ്രിയങ്കരനായി അദ്ദേഹം അറിയപ്പെട്ടിരുന്നു.
ജിന്റോ ജോസിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
പരേതന് ഭാര്യയും എട്ടും രണ്ടും വയസ്സുള്ള രണ്ട് മക്കളും ഉണ്ട്. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.
NRI
പത്തനംതിട്ട: യുകെയിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശിയായ ലെസ്ലി കെ. ജോൺ (39) അന്തരിച്ചു. ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ പുത്തൻകാവിൽ കെ. കോശിയുടെയും ഹിൽഡ കോശിയുടെയും മകനാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി ചെയ്യുന്നതിനിടെയാണ് ലെസ്ലി പെട്ടെന്ന് കുഴഞ്ഞുവീണത്. സഹപ്രവർത്തകർ ഉടൻ തന്നെ ആംബുലൻസിനെ വിവരമറിയിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ച് വർഷം മുമ്പാണ് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനുമൊപ്പം പുതിയൊരു ജീവിതം സ്വപ്നംകണ്ട് ലെസ്ലി യുകെയിലേക്ക് കുടിയേറിയത്. അവിടെ കെല്ലി കമ്യൂണിക്കേഷൻസ് സ്ഥാപനത്തിന്റെ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
സൗമ്യമായ പെരുമാറ്റവും ആത്മാർഥമായ സേവനവും കൊണ്ട് സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹവും ആദരവും നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.
നിലവിൽ ലെസ്ലിയുടെ മൃതദേഹം ഹാരോയിലെ നോർത്ത്വിക് പാർക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമപരവും നയതന്ത്രപരവുമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
NRI
ഹൂസ്റ്റൺ: മാവേലിക്കര പൗവത്തികുന്നേൽ കുടുംബാംഗവും ചിത്രമെഴുത്ത് കെ.എം. വർഗീസിന്റെ മകനുമായ വർഗീസ് കെ. വർഗീസ് (ശാന്തൻ 87) ഹൂസ്റ്റണിൽ അന്തരിച്ചു.
ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, പിന്നീട് അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. ഷിക്കാഗോയിലും പിന്നീട് ഹൂസ്റ്റണിലും വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്നു.
ഹൂസ്റ്റൺ മെട്രോയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ: വത്സ വർഗീസ്. മക്കൾ: റോബിൻ, ലിന്റാ. മരുമക്കൾ: മേവ്, രുപ്.
NRI
ഡാളസ്: പ്ലേനോ ടെക്സസിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ബേബികുട്ടി വിൽസൺ ഫിലിപ്പിന്റെ (66) മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ Sharon Fellowship Church of Dallas, 940 Barnes Bridge Rd, Mesquite, TX 75150-ൽ നടക്കും.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 11.45 വരെ ഇതേ സഭാ മന്ദിരത്തിൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ 12:30 വരെ New Hope Funeral Home, 500 US-80, Sunnyvale, TX 75182-ൽ സംസ്കാര ചടങ്ങുകൾ നടക്കും.
എടത്വ പരുത്തിമൂട്ടിൽ വിൽസൺ ഫിലിപ്പിന്റെ (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യു സാറിന്റെ മകളുമായ ബേബിക്കുട്ടി വിൽസൺ ഫിലിപ്പ് ഡാളസ് വിഎ ഹോസ്പിറ്റൽ നഴ്സിംഗ് എഡ്യൂക്കേറ്റർ ആയിരുന്നു.
ഭർത്താവ്: വിൽസൺ ഫിലിപ്പ്. മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന (എല്ലാവരും ഡാളസ്).
NRI
ടെക്സസ്: ജോയമ്മ ജേക്കബ് (71) ഡാളസിൽ അന്തരിച്ചു. കേരളത്തിലെ പുനലൂരിൽ ജനിച്ച ജോയമ്മ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം രാജസ്ഥാനിലെ ജയ്പുരിൽ നിന്ന് നഴ്സിംഗിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. തുടർന്ന് ഷാർജയിൽ കുടുംബത്തോടൊപ്പം താമസമാക്കി.
2012-ൽ അമേരിക്കയിലേക്ക് താമസം മാറിയ ശേഷം കുടുംബത്തോടൊപ്പം ലോഫ്റ്റ് സിറ്റി ചർച്ചിലും ഐപിസി ശാലോം ഡാളസ് ചർച്ചിലും സജീവമായി പങ്കെടുത്തിരുന്നു.
ഭർത്താവ്: ജേക്കബ് ടി. വർഗീസ്. മക്കൾ: ആൻ സാം ചാക്കോ, അലിൻ ജേക്കബ്. മരുമക്കൾ: സാം ചാക്കോ, ക്രിസ് ഫോസ്റ്റർ.
മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ ഐപിസി ശാലോം ഡാളസ് ചർച്ചി ൽ, 1901 Sylvan Dr, Garland, TX 75040 ലും സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ലോഫ്റ്റ് സിറ്റി ചർച്ചിൽ നടക്കും.
തുടർന്ന് സംസ്കാരം ചാൾസ് സ്മിത്ത് സെമിറ്ററി 2343 Lake Rd, Levon ,Texas 75166 വച്ചും നടക്കും.
NRI
ലണ്ടൻ: മക്കളെ സന്ദർശിക്കാനായി യുകെയിലെത്തിയ പിതാവ് അന്തരിച്ചു. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടിൽ കെ.വി. ആന്റണി (76) ആണ് മരിച്ചത്.
ശരീരവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 25ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിൽ ഗുരുതരമായ ബാക്ടീരിയൽ അണുബാധ, ന്യൂമോണിയ, സെപ്സിസ് എന്നിവ സ്ഥിരീകരിച്ചു.
വിദഗ്ധ ചികിത്സയും മരുന്നുകളും നൽകിയെങ്കിലും ആരോഗ്യനില അതിവേഗം വഷളാവുകയും തുടർന്ന് അവയവങ്ങൾ പ്രവർത്തനരഹിതമാകുകയും ചെയ്തതായി കുടുംബം അറിയിച്ചു.
ഭാര്യ: എൽസി ആന്റണി (ഞാറളേലി പറക്ക). മക്കൾ: സിന്റോ, ബ്രിന്റോ, റിന്റോ (യുകെ). മരുമക്കൾ: റെറ്റി, ട്രീസ, പ്രീതി. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.
സംസ്കാരം വടക്കേ ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും. സംസ്കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
NRI
ഡാളസ്: കോപ്പലിൽ അന്തരിച്ച ചെറിയാൻ ഫിലിപ്പോസിന്റെ സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ12 വരെ ടെക്സാസിലെ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം, 400 Freeport Parkway, Coppell, TX 75019ൽ നടക്കും.
തുടർന്ന് ഉച്ചയ്ക്ക് 12.30 മുതൽ ഒന്ന് വരെ ദി റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്റർ 400 Freeport Parkway, Coppell, TX 75019-ൽ സംസ്കാര ശുശ്രൂഷ നടക്കും.
ഭാര്യ: അന്ന ഫിലിപ്പോസ്. പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിചിറത്തലക്കൽ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് പരേതൻ. ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളാണ്.
NRI
ഡാളസ്: ഡാളസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് (87) അന്തരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി ചിറത്തലക്കൽ ഹൗസ് പനങ്ങാവിള സ്വദേശിയാണ് പരേതൻ.
ചെറിയാൻ ഏലിയാസ് - റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ മകനാണ്. ഡാളസിലെ സെന്റ് തോമസ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഭാര്യ: അന്ന ഫിലിപ്പോസ്. സംസ്കാര ശുശ്രൂഷ ജൂലൈ 31ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019-ൽ.തുടർന്ന് റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
NRI
ന്യൂയോർക്ക്: പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് (79, പുന്നത്തനാട്ടു പുത്തൻ പുരയിൽ തെക്കേടത്തു വീട്) അന്തരിച്ചു.
സാഹിത്യനുള്ള കേരള സെന്ററിന് പുറമെ ഇ-മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പി.ടി. പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.
1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗവേദിയുടെ അമരക്കാരിൽ ഒരാളാണ്.
കൽക്കട്ട മലയാളി അസോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റും ബംഗാൾ റാഷണലിസ്റ്റ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്.
നാടകങ്ങളും കഥകളും ലേഖനങ്ങളുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. "കുഡോസ്' ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം.
ഭാര്യ: മേരി പൗലോസ്, മകൾ: സ്മിത പോൾ, മരുമകൻ: ജെനു പോൾ.
വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെ പൊതുദർശനം (കുടുംബാംഗങ്ങൾക്ക് മാത്രം). സംസ്കാരം പാർക്ക് ഫ്യൂണറൽ ഹോം (2175 jericho turnpike ny 11040) തുടർന്ന് ക്രിമേഷൻ ലോംഗ് ഐലൻഡിൽ.
NRI
കൊളോൺ: ജർമനിയിലെ കൊളോണിൽ താമസിച്ചുവരികയായിരുന്ന സാറാമ്മ ചെറുവാഴകുന്നേൽ (72) അന്തരിച്ചു. മക്കപ്പുഴ ചെറുവാഴകുന്നേൽ ഷാജിയുടെ ഭാര്യയാണ് പരേത റാന്നി കഞ്ഞിക്കാവിൽ കുടുംബാംഗമാണ്.
47 വർഷത്തിലേറെ നഴ്സായി സേവനമനുഷ്ഠിച്ച സാറാമ്മ, ആദ്യകാലത്ത് ജർമനിയിൽ കുടിയേറിയ മലയാളികളിൽ ഒരാളായിരുന്നു. ജർമൻ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു.
വിരമിച്ചശേഷം കൊളോണിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മക്കൾ: ഡോണാ, ഡെക്സി ഡാർലിൻ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30 മുതൽ മൃതദേഹം കൊളോണിലെ സൂർ ഹെലീഗിൻ ഫാമിലി കത്തോലിക്കാ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് രാവിലെ 10ന് കൊളോണിലെ ഹോൽവെയ്ഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
NRI
റിയാദ്: അസുഖബാധിതനായി റിയാദിൽ മരണമടഞ്ഞ തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ മൃതദേഹം സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു.
35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം പിന്നീട് താമസസ്ഥലത്ത് തിരിച്ചെത്തി.
രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: രമ്യ ടി. മക്കൾ: രാഹുൽ, ഗോകുൽ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം ആവശ്യമായ ഏകോപനവും സഹായവും നൽകി.
തുടർന്ന് മൃതദേഹം കുടുംബവീട്ടിലെത്തിച്ച ശേഷം കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിൽ സംസ്കരിച്ചു.