x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​ർ​ജ​യി​ൽ അന്തരിച്ച മലയാളിയുടെ മൃ​ത​ദേ​ഹം നാട്ടിലെത്തിക്കും; തു​ണ​യായത് വി.​ഡി. സ​തീ​ശ​ന്‍റെ ഇടപെടൽ


Published: April 6, 2026 04:54 PM IST | Updated: April 6, 2026 04:54 PM IST

കൊ​ച്ചി: ഷാ​ർ​ജ​യി​ൽ മ​രി​ച്ച എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി സു​മ​യ്യ​യു​ടെ (31) മൃ​ത​ദേ​ഹം ഇ​ന്ന് രാ​ത്രി എ​യ​ർ അ​റേ​ബ്യ ഫ്ലൈ​റ്റി​ൽ ഷാ​ർ​ജ വിമാനത്താവളം വ​ഴി കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ട് പോ​കും. ക​ഴി​ഞ്ഞ മാ​സം ഏ​ഴിനാ​ണു സു​മ​യ്യ ഷാ​ർ​ജ​യി​ലെ കു​വൈ​ത് ഹോ​സ്പി​റ്റ​ലി​ൽ വച്ച് മ​ര​ണ​പ്പെ​ട്ട​ത്.

വി​സി​റ്റിം​ഗ് വി​സ​യി​ൽ ആ​യ​തി​നാ​ൽ ക​മ്പ​നി ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ണം ഇ​ല്ലാ​ത്ത​താ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വൈ​കി​യ​ത്. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​നെ നാ​ട്ടി​ലു​ള്ള എ​റ​ണാ​കു​ളം വാ​രാ​പ്പു​ഴ സ്വ​ദേ​ശി ഭ​ർ​ത്താ​വ് ഷ​മീ​റും കു​ടും​ബ​വും ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ലെ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സിഇഒ ​സ​ലാം പാ​പ്പി​നി​ശേരി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും എ​ല്ലാവി​ധ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വേ​ണ്ട ചെ​ല​വാ​യ 6,000 ദി​ർ​ഹം (ഒ​രു ല​ക്ഷ​ത്തി അ​മ്പ​തി​നാ​യി​രം ഇ​ന്ത്യ​ൻ രൂ​പ) സ​ലാം പാ​പ്പി​നി​ശേരി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ഒ​രു മാ​സം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ സു​മ​യ്യ​യു​ടെ മൃതദേഹം ജ​ന്മ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് കു​ടും​ബം.​ ഹൃ​ദ​യാ​ഘാ​ത​മാ​ണ് സു​മ​യ്യ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം. ദ​മ്പ​തി​ക​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് മ​ക്ക​ളു​ണ്ട്.

Tags : ernakulam native sharjah kerala obit

Recent News

Corehub Up