x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​നോ​ജ് സ്റ്റീ​ഫ​ൻ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു; സം​സ്കാ​രം വ്യാ​ഴാ​ഴ്‌​ച


Published: June 15, 2026 04:13 PM IST | Updated: June 15, 2026 04:13 PM IST

ന്യൂ​യോ​ർ​ക്ക്: കേ​ര​ള സെ​ന്‍റ​ർ സ്ഥാ​പ​ക​ൻ ഇ​ല​വു​ങ്ക​ൽ സ്റ്റീ​ഫ​ന്‍റെ​യും ചി​ന്ന​മ്മ​യു​ടെ​യും പു​ത്ര​നും പ്ര​മു​ഖ അ​ന്താ​രാഷ്‌ട്ര റി​യ​ൽ എ​സ്റ്റേ​റ്റ് ഗ്രൂ​പ്പ് "സ​ത്ബീ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​യ​ൽ​റ്റി​യു​ടെ' സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ കൗ​ൺ​സ​ലു​മാ​യ സ​നോ​ജ് സ്റ്റീ​ഫന്‍റെ (51) അ​കാ​ല നി​ര്യാ​ണം മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

2004ൽ ​സ​ത​ബീ​സ് ഗ്രൂ​പ്പി​ൽ ചേ​ർ​ന്ന സ​നോ​ജ് സ്റ്റീ​ഫ​ൻ, 2006 മു​ത​ൽ ക​മ്പ​നി​യു​ടെ കോ​ർ​പ്പ​റേ​റ്റ് ബ്രോ​ക്ക​റേ​ജ് ഓ​പ്പ​റേ​ഷ​ൻ​സിന്‍റെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ജ​ന​റ​ൽ കൗ​ൺ​സ​ലാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 2019 ന​വം​ബ​ർ മു​ത​ൽ ക​മ്പ​നി​യു​ടെ ഫ്രാ​ഞ്ചൈ​സി വി​ഭാ​ഗ​ത്തി​ന്റെ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്നു.

കോ​ർ​പ്പ​റേ​റ്റ് സ്ട്രാ​റ്റ​ജി, കോ​ർ​പ്പ​റേ​റ്റ് ഇ​ട​പാ​ടു​ക​ൾ, ല​യ​ന​ങ്ങ​ൾ, ബ്രാ​ൻ​ഡ് ഐ​ഡന്‍റി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്, വ്യ​വ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം ക​മ്പ​നി​യു​ടെ നി​യ​മ​വി​ഭാ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ​ത​ബീ​സി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ന്യൂ​യോ​ർ​ക്കി​ലെ പ്ര​മു​ഖ ലോ ​ഫേ​മാ​യ "ക്രാ​മ​ർ ലെ​വി​ൻ നാ​ഫ്താ​ലി​സ് & ഫ്രാ​ങ്ക​ൽ' കോ​ർ​പ്പ​റേ​റ്റ് അ​റ്റോ​ർ​ണി​യാ​യി​രു​ന്നു.

ഈ ​കാ​ല​യ​ള​വി​ൽ സൗ​ത്ത് ബ്രൂ​ക്ലി​ൻ ലീ​ഗ​ൽ സ​ർ​വീ​സ​സു​മാ​യി സ​ഹ​ക​രി​ച്ച്, സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി ഹൗ​സി​ങ് കോ​ട​തി​ക​ളി​ലും വി​വി​ധ സ്റ്റേ​റ്റ് ഏ​ജ​ൻ​സി​ക​ളി​ലും സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ​വും ന​ൽ​കി. 'ന്യൂ​മാ​ർ​ക്ക് & ക​മ്പ​നി റി​യ​ൽ എ​സ്റ്റേ​റ്റ് Incയു​ടെ ജ​ന​റ​ൽ കൗ​ൺ​സ​ൽ ഓ​ഫീ​സി​ലും, മു​ൻ​പ് റെ​ബൂ​ൾ, മ​ക്മു​റെ, ഹെ​വി​റ്റ്, മെ​യ്‌​നാ​ർ​ഡ് & ക്രി​സ്റ്റ​ൽ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന 'റോ​പ്സ് & ഗ്രേ' (Ropes & Gray LLP) ​ലോ ഫേ​മി​ന്‍റെ ന്യൂ​യോ​ർ​ക്ക് ഓ​ഫീ​സി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ കോ​ർ​പ്പ​റേ​റ്റ് കൗ​ൺ​സ​ൽ സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. "ഹ്യൂ ​ഒ​ബ്ര​യാ​ൻ യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പി​ന്‍റെ' (HOBY) ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​സി​ലും ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗ​മാ​യും, 2015-16 കാ​ല​യ​ള​വി​ൽ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ചു.

കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് (Cum Laude) ബി​രു​ദം നേ​ടി​യ സ​നോ​ജ് സ്റ്റീ​ഫ​ൻ ഫോ​ർ​ധാം ലോ ​സ്കൂ​ളി​ൽ നി​ന്നാ​ണ് (JD) ബി​രു​ദം നേ​ടി​യ​ത്. അ​റ്റോ​ർ​ണി കൂ​ടി​യാ​യ ഭാ​ര്യ ജോ​മി​ഷ ഡെ​ൽ​ഗാ​ഡോ സ്റ്റീ​ഫ​ൻ, പ്ര​ശ​സ്ത​മാ​യ ഡാ​ർ​ട്ട്മൗ​ത്ത് കോ​ളേ​ജ് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്റ് ഫോ​ർ സ്ട്രാ​റ്റ​ജി & സ്പെ​ഷ്യ​ൽ കൗ​ൺ​സ​ൽ ടു ​ദി പ്ര​സി​ഡ​ന്‍റ് ആ​ണ്.

മ​ക്ക​ൾ: ബെ​യ്‌​ലി സ്റ്റീ​ഫ​ൻ, കോ​ണ​ർ സ്റ്റീ​ഫ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഡെ​യ്സി സ്റ്റീ​ഫ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ, കെ​ന്നി പ​ള്ളി​പ്പ​റ​മ്പി​ൽ. അ​ന​ന്ത​ര​വ​ന്മാ​ർ: ലൂ​ക്കാ​സ് ബ​ബീ​ന്ദ്ര​ൻ, ഓ​മ​ന പ​ള്ളി​പ്പ​റ​മ്പി​ൽ. പൊ​തു​ദ​ർ​ശ​നം ചൊ​വ്വാഴ്ച വൈ​കു​ന്നേ​രം നാല് മു​ത​ൽ രാ​ത്രി എ‌ട്ട് വ​രെ; ബു​ധ​നാഴ്ച വൈ​കു​ന്നേ​രം നാല് മു​ത​ൽ രാ​ത്രി എ‌ട്ട് വ​രെ: Fairchild Funeral Chapel, 1570 Northern Blvd, Manhasset, New York 11030 സം​സ്കാ​ര ശു​ശ്രു​ഷ വ്യാ​ഴാഴ്ച രാ​വി​ലെ 9.45 St Anastasia Church , 45-14 245th St, Douglaston, NY 11362ൽ.

Tags : Sanoj Stephen New York USA Obit

Recent News

Corehub Up