x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​മ്പ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഡോ. ​മ​രി​യ പ്ലാ​ന്ത​റ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: July 10, 2026 01:30 PM IST | Updated: July 10, 2026 01:30 PM IST

ടാ​മ്പ: ടാ​മ്പ ബേ ​മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സു​പ​രി​ചി​ത​യും മു​ൻ​കാ​ല​ങ്ങ​ളി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ​യു​ടെ (MACF) സ​ജീ​വ പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്ന ഡോ. ​മ​രി​യ പ്ലാ​ന്ത​റ (88) ഇ​ന്ത്യ​യി​ൽ അ​ന്ത​രി​ച്ചു.

ഏ​ക​ദേ​ശം നാ​ല് പ​തി​റ്റാ​ണ്ടോ​ളം ടാ​മ്പ ബേ​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഡോ. ​മ​രി​യ പ്ലാ​ന്ത​റ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

MACF-ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ച അ​വ​ർ സ​മൂ​ഹ​ത്തി​ൽ ഏ​റെ ആ​ദ​രി​ക്ക​പ്പെ​ട്ട വ്യ​ക്തി​യാ​യി​രു​ന്നു. മ​ക്ക​ൾ: ഡോ. ​പാ​മേ​ല പ്ലാ​ന്ത​റ, Psy.D. (ഭ​ർ​ത്താ​വ്: ഗ്രെ​ഗ് ക​ണ്ട​ങ്കു​ളം), മ​ക​ൾ കാ​ര, പ്രി​ൻ​സ് പ്ലാ​ന്ത​റ (ഭാ​ര്യ: ഡോ. ​ന​താ​ഷ ബ്രാം​ലി, DMD).

സം​സ്കാ​ര ച​ട​ങ്ങു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട്.

Tags : Dr. Maria Planthara Obit USA

Recent News

Corehub Up