x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​യ്സ​ൺ ജോ​സ​ഫി​ന് ഐ​ഒ​സി യു​എ​സ്‌​എ സ്വീ​ക​ര​ണം ന​ൽ​കി

ഇടിക്കുള ജോസഫ്
Published: September 1, 2026 03:11 PM IST | Updated: September 1, 2026 03:11 PM IST

പരിപാടിയിൽ നിന്ന്

ന്യൂ​ജ​ഴ്സി: കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും വീ​ക്ഷ​ണം പ​ത്ര​ത്തി​ന്‍റെ എം​ഡി​യും എ​ഐ​സി​സി അം​ഗ​വു​മാ​യ അ​ഡ്വ. ജെ​യ്സ​ൺ ജോ​സ​ഫി​ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കൊ​ൺ​ഗ്ര​സ് (ഐ​ഒ​സി) യു​എ​സ്‌​എ സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ന്യൂ​ജ​ഴ്സി ടീ​നെ​ക്കി​ലു​ള്ള ടേ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ത്ത​പ്പെ​ട്ട സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ഐ​ഒ​സി നേ​താ​ക്ക​ളും ജെ​യ്സ​ൺ ജോ​സ​ഫി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ഐ​ഒ​സി യു​എ​സ്‌​എ​യു​ടെ ന്യൂ​ജ​ഴ്സി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ ഐ​ഒ​സി യു​എ​സ്‌​എ കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഇ​ടി​ക്കു​ള എ​ല്ലാ​വ​രെ​യും ച​ട​ങ്ങി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

 

K-Rail Survey K-Rail Survey K-Rail Survey

ജെ​യിം​സ് ജോ​ർ​ജ് ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ ഇ​ട​തു​ഭ​ര​ണ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തി​നെ കു​റി​ച്ച് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ജെ​യ്സ​ൺ ജോ​സ​ഫി​നെ ത്രി​വ​ർ​ണ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ജെ​യ്സ​ണിന്‍റെ സു​ഹൃ​ത്താ​യ ബി​ജു സ​ക്ക​റി​യ​യു​ടെ ടേ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ എ​ന്ന റ​സ്റ്റ​റ​ന്‍റാണ് സ്വീ​ക​ര​ണ​ത്തി​ന് വേ​ദി​യാ​യ​ത്. സ​ജു മാ​രോ​ട്ട്, ബി​ജു സ​ക്ക​റി​യ, ജേ​ക്ക​ബ്, ബി​മ​ൽ, ആ​ദ​ർ​ശ്, ജോ​ബി​ൻ തു​ട​ങ്ങിയ സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബ​ത്തോ​ടെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു,

ഐ​ഒ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ് - 973 985 8432, ചെ​യ​ർ​മാ​ൻ ബി​ജു വ​ലി​യ​ക​ല്ലു​ങ്ക​ൽ - 201 723 7664, വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി ഫി​ലി​പ്പ് - 201 925 4157. വൈ​സ് ചെ​യ​ർ​മാ​ൻ എ​ൽ​ദോ പോ​ൾ - 201 370 5019, സെ​ക്ര​ട്ട​റി ടോം ​ക​ടി​യം​പ​ള്ളി​ൽ - 908 636 8082, ട്ര​ഷ​റ​ർ - അ​നി​ൽ മാ​ത്യു - 201 638 3327, നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഇ​ടി​ക്കു​ള - 201 421 5303 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Tags : JaisonJoseph IOCUSA NRINews

Recent News

Corehub Up