x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഫ്‌​ലാ​ജി​ൽ കേ​ളി​യു​ടെ ഓ​ണാ​ഘോ​ഷം

വെബ്ഡെസ്ക്
Published: September 1, 2026 02:17 PM IST | Updated: September 1, 2026 02:17 PM IST

പരിപാടിയിൽ നിന്ന്

റി​യാ​ദ്: ലൈ​ല - മ​ജ്നു​വി​ന്‍റെ അ​ന​ശ്വ​ര പ്ര​ണ​യ​ക​ഥ ഉ​റ​ങ്ങു​ന്ന അ​ഫ്‌​ലാ​ജി​ൽ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ അ​ഫ് ലാ​ജ് യൂ​ണി​റ്റ് "വ​ർ​ണ്ണം-2026' എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

അ​ഫ്‌​ലാ​ജ് റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷം കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി അ​ഫ്‌​ലാ​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എം​സി​സി ലൈ​ല അ​ഫ്‌​ലാ​ജ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് രാ​ജ, കേ​ളി ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സ​ജീ​ന്ദ്ര​ബാ​ബു, ഏ​രി​യ ക​മ്മി​റ്റി അം​ഗം ശ്യാം​കു​മാ​ർ രാ​ഘ​വ​ൻ, അ​ഫ്‌​ലാ​ജ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. എ​യ്സ​ൽ ഷെ​ഫീ​ക്ക് അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​മാ​യ ഫ്യൂ​ഷ​ൻ ഡാ​ൻ​സ് സ​ദ​സിന്‍റെ കൈ​യ​ടി നേ​ടി.

തു​ട​ർ​ന്ന് പ്ര​വാ​സി ഗാ​യ​ക​ർ അ​ണി​നി​ര​ന്ന ഗാ​ന​മേ​ള​യും ആ​ഘോ​ഷ​രാ​വി​നെ മി​ക​വു​റ്റ​താ​ക്കി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷെ​ഫീ​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

വി​ദ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടു കൂ​ടി ആ​രം​ഭി​ച്ച് പു​ല​ർ​ച്ചെ 4.30 വ​രെ നീ​ണ്ട ആ​ഘോ​ഷ​ത്തി​ൽ അ​ഫ്‌​ലാ​ജി​ലെ നി​ര​വ​ധി പ്ര​വാ​സി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷെ​ഫീ​ക്ക് വ​ള്ളി​ക്കു​ന്നം സ്വാ​ഗ​ത​വും യൂ​ണി​റ്റ് ട്ര​ഷ​റ​ർ പ്ര​ജു മു​ട​ക്ക​യി​ൽ ന​ന്ദി​യും​രേ​ഖ​പ്പെ​ടു​ത്തി.

Tags : Keli Onam Celebration

Recent News

Corehub Up