x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു വാ​ഹ​നം ക​വ​ർ​ന്നു; യു​വാ​വി​ന് 75 വ​ർ​ഷം ത​ട​വ്

പി .പി. ചെ​റി​യാ​ൻ
Published: October 15, 2026 07:21 AM IST | Updated: October 15, 2026 07:21 AM IST

ആ​ന്റ്വെ​യ്ൻ കാ​ർ​മെ​ൻ വി​ല്യം​സ്

ഡാ​ളസ്: കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലി​ഫ്റ്റ് ഡ്രൈ​വ​റെ ക​ത്തി​മു​ന​യി​ൽ ആ​ക്ര​മി​ച്ച് വാ​ഹ​നം ക​വ​ർ​ന്ന കേ​സി​ൽ ടെ​ക്സ​സി​ലെ ഫ്രി​സ്കോ സ്വ​ദേ​ശി​യാ​യ 20 വ​യ​സു​കാ​ര​ന് 75 വ​ർ​ഷം ത​ട​വു​ശി​ക്ഷ. ആ​ന്റ്വെ​യ്ൻ കാ​ർ​മെ​ൻ വി​ല്യം​സ് എ​ന്ന യു​വാ​വി​നാ​ണ് കോ​ളി​ൻ കൗ​ണ്ടി കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ഫ​സ്റ്റ് ഡി​ഗ്രി ഫെ​ല​ണി അ​ഗ്ര​വേ​റ്റ​ഡ് റോ​ബ​റി കു​റ്റം വി​ല്യം​സ് സ​മ്മ​തി​ച്ചി​രു​ന്നു.

2024 ഡി​സം​ബ​ർ 16 നാ​ണ് സം​ഭ​വം. ക​ത്തി​മു​ന​യി​ൽ വാഹനശ്രമം ന​ട​ന്ന​താ​യി ല​ഭി​ച്ച 911 കോ​ളി​നെ തു​ട​ർ​ന്ന് ഫ്രി​സ്കോ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ലി​ഫ്റ്റ് ഡ്രൈ​വ​റെ ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​വ​റു​ടെ ക​ഴു​ത്ത് മു​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. കൈ​യ്ക്കും ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റി​രു​ന്നു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഡ്രൈ​വ​റു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്.

ലി​ഫ്റ്റ് ന​ൽ​കി​യ റൈ​ഡ് ഷെ​യ​ർ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ര​നാ​യ വി​ല്യം​സി​നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞ​ത്. 13 വ​യ​സു​കാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ല്യം​സി​നെ​തി​രെ നേ​ര​ത്തെ അ​റ​സ്റ്റ് വാ​റ​ന്‍റ് നി​ല​നി​ന്നി​രു​ന്ന​താ​യും രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വി​ല്യം​സി​ന്‍റെ ഫോ​ണി​ൽ നി​ന്ന് വീ​ണ്ടെ​ടു​ത്ത സ്നാ​പ്ചാ​റ്റ് സ​ന്ദേ​ശ​ങ്ങ​ളാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

അ​ന്നേ ദി​വ​സം വാ​ഹ​നം മോ​ഷ്ടി​ച്ച് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്ന് സ​ന്ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു.​ മോ​ഷ്ടി​ച്ച വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വി​ല്യം​സ് മ​റ്റൊ​രു കാ​റു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ടെ​ക്സ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് സേ​ഫ്റ്റി ട്രൂ​പ്പ​ർ ജ​സ്റ്റി​ൻ ഡി​യാ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളും മ​റ്റു ഭീ​ഷ​ണി​ക​ളും ഇ​യാ​ൾ​ക്കെ​തി​രെ കോ​ട​തി​യി​ൽ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate attacking driver and stealing vehicle in attempt

Recent News

Corehub Up