x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലി​ൻ​ലീ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് കോ​ട​തി; 20 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റം

പി .പി. ചെ​റി​യാ​ൻ
Published: October 15, 2026 05:02 AM IST | Updated: October 15, 2026 05:02 AM IST

ലി​ൻ​ലീ പോ​ളി​സ്

ഡാ​ള​സ്: എ​സ്‌എംയു വി​ദ്യാ​ർഥി​ ഹോ​ണ​ർ വാ​ല​സി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ ലി​ൻ​ലീ പോ​ളി​സ് കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നാ​ണ് ജൂ​റി​യു​ടെ വി​ധി. 

2023 സെ​പ്റ്റം​ബ​ർ 24-നാ​ണ് ഈ ​ദാ​രു​ണ​മാ​യ സം​ഭ​വം. ഡാ​ള​സി​ലെ മോ​ണ്ടി​സെ​ല്ലോ അ​വ​ന്യൂ​വി​ന്‍റെ​യും നോ​ർ​ത്ത് സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് വേ​യു​ടെ​യും ജംഗ്ഷ​നി​ൽ വച്ച് ലി​ൻ​ലീ പോ​ളി​സ് ഓ​ടി​ച്ച വാ​ഹ​നം റെ​ഡ് സി​ഗ്ന​ൽ വ​ക​വെ​യ്ക്കാ​തെ പാ​ഞ്ഞു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​അ​പ​ക​ട​ത്തി​ലാ​ണ് ഹോ​ണ​ർ വാ​ല​സ് കൊ​ല്ല​പ്പെ​ട്ട​ത്.

ജൂ​റി കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ്ര​തി​ക്കു​ള്ള ശി​ക്ഷ ഇ​തു​വ​രെ വി​ധി​ച്ചി​ട്ടി​ല്ല. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് ആ​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തി​ന് 20 വ​ർ​ഷം വ​രെ​യും, പ​രി​ക്കു​ക​ൾ വ​രു​ത്തി​യ​തി​ന് 10 വ​ർ​ഷം വ​രെ​യും ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കു​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​കേ​സി​ൽ പ്ര​തി​ക്ക് എ​ന്ത് ശി​ക്ഷ​യാ​യി​രി​ക്കും ല​ഭി​ക്കു​ക​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags :

Recent News

Corehub Up