x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുനരൈക്യ ശതാബ്ദിയുടെ മുന്നോടിയായി മലങ്കര കത്തോലിക്കാ സഭ കാരുണ്യത്തിന്റെയും നീതിയുടെയും വർഷം ആചരിക്കുന്നു

ഡോ. ജോർജ് എം. കാക്കനാട്
Published: October 15, 2026 04:43 AM IST | Updated: October 15, 2026 04:43 AM IST

ഹൂ​സ്റ്റ​ൺ: 2030ൽ ​ആ​ഘോ​ഷി​ക്കാ​നി​രി​ക്കു​ന്ന മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ പു​ന​രൈ​ക്യ ശ​താ​ബ്ദി​യു​ടെ മു​ന്നോ​ടി​യാ​യി, സ​ഭ ഈ ​വ​ർ​ഷം കാ​രു​ണ്യ​ത്തിന്‍റെ​​യും നീ​തി​യു​ടെ​യും വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്നു.

ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഭി​വ​ന്ദ്യ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. സ്നേ​ഹം, കാ​രു​ണ്യം, നീ​തി, ദ​രി​ദ്ര​രോ​ടു​ള്ള ക​രു​ത​ൽ എ​ന്നി​വ സു​വി​ശേ​ഷ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളാ​യി ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ദൈ​വ​വ​ച​നം മാം​സ​മാ​യി ന​മ്മു​ടെ ഇ​ട​യി​ൽ വ​സി​ച്ചു എ​ന്ന സ​ത്യ​ത്തെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട്, ദൈ​വ​വ​ച​നം കേ​ൾ​ക്കു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ അ​ത​നു​സ​രി​ച്ച് ജീ​വി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ബി​ഷ​പ്പ് ത​ന്‍റെ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു.

“നി​ത്യ​ജീ​വ​ൻ അ​വ​കാ​ശ​മാ​ക്കാ​ൻ ഞാ​ൻ എ​ന്തു​ചെ​യ്യ​ണം?” എ​ന്നും “എ​ന്‍റെ അ​യ​ൽ​ക്കാ​ര​ൻ ആ​രാ​ണ്?” എ​ന്നും സു​വി​ശേ​ഷം ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ചി​ന്തി​പ്പി​ച്ചു. ന​ല്ല സ​മ​രി​യാ​ക്കാ​ര​ന്‍റെ ഉ​പ​മ​യി​ലൂ​ടെ യേ​ശു ന​ൽ​കു​ന്ന സ​ന്ദേ​ശ​വും “നീ​യും പോ​യി അ​തു​പോ​ലെ ചെ​യ്യു​ക” എ​ന്ന അ​വി​ടു​ത്തെ ആ​ഹ്വാ​ന​വും ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ മാ​ർ​ഗ​ദ​ർ​ശ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

മ​ത്താ​യി 25:40-ൽ ​യേ​ശു അ​രു​ളി​ച്ചെ​യ്യു​ന്ന വ​ച​ന​വും ബി​ഷ​പ്പ് ഉ​ദ്ധ​രി​ച്ചു: “എ​ന്‍റെ ഏ​റ്റ​വും എ​ളി​യ ഈ ​സ​ഹോ​ദ​ര​ന്മാ​രി​ൽ ഒ​രു​വ​ന് നി​ങ്ങ​ൾ ഇ​തു ചെ​യ്തു​കൊ​ടു​ത്ത​പ്പോ​ൾ എ​നി​ക്കു​ത​ന്നെ​യാ​ണ് ചെ​യ്തു​ത​ന്ന​ത്.” കാ​രു​ണ്യം സ്വ​ന്തം കു​ടും​ബ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും അ​ത് സ​മൂ​ഹ​ത്തി​ലേ​ക്കും ദ​രി​ദ്ര​രി​ലേ​ക്കും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രി​ലേ​ക്കും വ്യാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​വ​ശ്യ​ത്തി​ലി​രി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തോ​ടൊ​പ്പം ദ​രി​ദ്ര​രു​ടെ അ​ന്ത​സും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ക​യും നീ​തി​പൂ​ർ​ണ​വും ക​രു​ണ​നി​റ​ഞ്ഞ​തു​മാ​യ ഒ​രു സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ക​യും വേ​ണം. കു​ടും​ബ​ങ്ങ​ളി​ലും ഇ​ട​വ​ക​ക​ളി​ലും സ​മൂ​ഹ​ത്തി​ലും ഈ ​മൂ​ല്യ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കേ​ണ്ട​ത് ഓ​രോ വി​ശ്വാ​സി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി, ഇ​ട​വ​ക​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​ഭി​വ​ന്ദ്യ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ന്നി ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​ഷ് കൗ​ൺ​സി​ലാ​ണ് ഇ​ന്ന​ത്തെ പ​രി​പാ​ടി ക്ര​മീ​ക​രി​ച്ച​ത്.

ആ​ർ​ച്ച് ബി​ഷ​പ്പ് ബ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സി​ന്‍റെ സ്മ​ര​ണ​യി​ൽ​

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ആ​ർ​ച്ച് ബി​ഷ​പ്പ് ബ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സി​ന്‍റെ ദീ​പ്ത​മാ​യ ജീ​വി​ത​വും സേ​വ​ന​ങ്ങ​ളും അ​നു​സ്മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ 32-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ഷ​പ്പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ വി​ളി​യെ​ക്കു​റി​ച്ചും ക​ത്തോ​ലി​ക്കാ സ​ഭ​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യെ​ക്കു​റി​ച്ചും മ​നു​ഷ്യ​സേ​വ​ന​ത്തി​നാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ സ​മ​ർ​പ്പി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി.“​പാ​വ​പ്പെ​ട്ട​വ​രു​ടെ തി​രു​മേ​നി” എ​ന്ന പേ​രി​ൽ സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ അ​റി​യ​പ്പെ​ട്ടി​രു​ന്ന ബ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് 41 വ​ർ​ഷ​ക്കാ​ലം സ​ഭ​യ്ക്കാ​യി സ​മ​ർ​പ്പി​ത സേ​വ​നം അ​നു​ഷ്ഠി​ച്ചു.

സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ലും കൃ​ഷി​യി​ലും ഉ​ണ്ടാ​യി​രു​ന്ന അ​റി​വ് സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി അ​ദ്ദേ​ഹം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. മെ​ച്ച​പ്പെ​ട്ടൊ​രു സ​മൂ​ഹ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ അ​ദ്ദേ​ഹം പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

കു​ഷ്ഠ​രോ​ഗ​ബാ​ധി​ത​ർ​ക്കാ​യു​ള്ള സേ​വ​ന​സം​രം​ഭ​ങ്ങ​ളും പ​രി​ച​ര​ണ​വും പി​ന്തു​ണ​യും ആ​വ​ശ്യ​മാ​യ​വ​ർ​ക്കാ​യി ചെ​ഷ​യ​ർ ഹോം ​പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​വ​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി​രു​ന്നു.

സ​ഭ​യു​ടെ അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്കും വ്യാ​പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്നേ​ഹ​വും ക​രു​ത​ലും എ​ല്ലാ മ​നു​ഷ്യ​രെ​യും ഒ​രേ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യി കാ​ണു​ന്ന വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടി​ൽ അ​ധി​ഷ്ഠി​ത​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും, അ​മേ​രി​ക്ക​യു​ൾ​പ്പെ​ടെ, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്കും വ്യാ​പ​ന​ത്തി​നും അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​പ്പെ​ട്ട​താ​ണ്.

അ​ഞ്ച് മാ​ർ​പാ​പ്പ​മാ​രു​ടെ​യും അ​ഞ്ച് ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​മാ​രു​ടെ​യും കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും വേ​ണ്ടി അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ച​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​മാ​യ പൊ​തു​സേ​വ​ന​ജീ​വി​ത​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ് മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ ദ​ർ​ശ​ന​വും ധീ​ര​മാ​യ നേ​തൃ​ത്വ​വും​ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ ധീ​ര​മാ​യ നേ​തൃ​ത്വ​ത്തെ​യും പ്ര​വാ​ച​ക​ദ​ർ​ശ​ന​ത്തെ​യും ബി​ഷ​പ്പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​നു​സ്മ​രി​ച്ചു.

മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ ഉ​റ​ച്ച വി​ശ്വാ​സ​വും ദീ​ർ​ഘ​വീ​ക്ഷ​ണ​വും സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്കും ദൗ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.​ മാ​ർ ഇ​വാ​നി​യോ​സി​ന്‍റെ​യും ബ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സി​ന്‍റെ​യും ജീ​വി​ത​ങ്ങ​ൾ വി​ശ്വാ​സം, ത്യാ​ഗം, കാ​രു​ണ്യം, നീ​തി, പാ​വ​പ്പെ​ട്ട​വ​രോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം എ​ന്നി​വ​യു​ടെ ഉ​ജ്ജ്വ​ല സാ​ക്ഷ്യ​ങ്ങ​ളാ​ണ്. അ​വ​രു​ടെ ജീ​വി​ത​വും സേ​വ​ന​ങ്ങ​ളും പു​തി​യ ത​ല​മു​റ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​വും മാ​ർ​ഗ​ദ​ർ​ശ​ന​വു​മാ​ണ്.

ശ​താ​ബ്ദി ആ​ഘോ​ഷം ഒ​രു പു​തി​യ ദൗ​ത്യ​മാ​യി മാ​റ​ണം

2030-ലെ ​പു​ന​രൈ​ക്യ ശ​താ​ബ്ദി​യി​ലേ​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മു​ന്നേ​റു​മ്പോ​ൾ, കാ​രു​ണ്യ​ത്തി​ന്‍റെയും നീ​തി​യു​ടെ​യും ഈ ​വ​ർ​ഷം സ​ഭ​യു​ടെ സ്ഥാ​പ​ക​പി​താ​ക്ക​ന്മാ​രു​ടെ​യും സ​മ​ർ​പ്പി​ത ഇ​ട​യ​ന്മാ​രു​ടെ​യും ആ​ത്മീ​യ​ദ​ർ​ശ​നം പു​തു​ക്കി ഏ​റ്റെ​ടു​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ്.​ ശ​താ​ബ്ദി ആ​ഘോ​ഷം ച​രി​ത്ര​ത്തെ അ​നു​സ്മ​രി​ക്കു​ന്ന ഒ​രു ച​ട​ങ്ങി​ൽ മാ​ത്രം ഒ​തു​ങ്ങ​രു​ത്. മ​റി​ച്ച്, ക്രി​സ്തു ഏ​ൽ​പ്പി​ച്ച ദൗ​ത്യം കൂ​ടു​ത​ൽ ആ​ത്മാ​ർ​ഥ​ത​യോ​ടെ തു​ട​രാ​നു​ള്ള ആ​ഹ്വാ​ന​മാ​യി അ​ത് മാ​റ​ണം. സു​വി​ശേ​ഷം അ​റി​യു​ക മാ​ത്ര​മ​ല്ല, അ​ത് ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യും വേ​ണം.

വി​ശ​ക്കു​ന്ന​വ​രി​ലും രോ​ഗി​ക​ളി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രി​ലും ദ​രി​ദ്ര​രി​ലും ക്രി​സ്തു​വി​ന്‍റെ മു​ഖം ദ​ർ​ശി​ക്കാ​നും അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ പ്ര​ത്യാ​ശ​യും ആ​ശ്വാ​സ​വും പ​ക​രാ​നും ഓ​രോ വി​ശ്വാ​സി​യും ത​യ്യാ​റാ​ക​ണം. കാ​രു​ണ്യം സ്നേ​ഹ​ത്തി​ലൂ​ടെ പ്ര​ക​ട​മാ​കു​ക​യും നീ​തി പ്രാ​യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ക​യും ചെ​യ്യു​ന്ന ഒ​രു സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന​താ​യി​രി​ക്ക​ണം ഈ ​വ​ർ​ഷ​ത്തി​ന്‍റെ ല​ക്ഷ്യം.

K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews NewsUpdate Malankara Catholic Church observing a Year of Mercy

Recent News

Corehub Up