ന്യൂറംബര്ഗ് വിമാനത്താവളം
ന്യൂറംബര്ഗ്: ജര്മനിയിലെ ന്യൂറംബര്ഗ് വിമാനത്താവളത്തില് അടിയന്തര സാഹചര്യത്തെ തുടര്ന്ന് വിമാന സര്വീസുകള് നിര്ത്തിവയ്ക്കുകയും വിമാനത്താവളം പോലീസ് പൂര്ണമായി അടപ്പിച്ചു സുരക്ഷാ വലയത്തിലാക്കുകയും ചെയ്തു. ഗ്രീക്ക് ദ്വീപായ കോര്ഫുവില് നിന്നെത്തിയ യാത്രാവിമാനത്തില് അടിയന്തര സാഹചര്യം സംശയിച്ചതിനെ തുടര്ന്ന് ജര്മൻ വ്യോമസേനയുടെ അത്യാധുനിക യൂറോഫൈറ്റര് (Eurofighter) യുദ്ധവിമാനങ്ങള് ആകാശത്ത് പറന്നുയര്ന്ന് വിമാനത്തിന് അകമ്പടി സേവിച്ചു.
ഗ്രീസില് നിന്നും ന്യൂറംബര്ഗിലേക്ക് ഷെഡ്യൂള് ചെയ്തിരുന്ന കോറണ്ടന് എയര്ലൈന്സിന്റഎ (Corendon Airlines XR456) വിമാനം ഉച്ചയ്ക്ക് 12.16ഓടെ ന്യൂറംബര്ഗ് വിമാനത്താവളത്തില് സുരക്ഷിതമായി ലാന്ഡ് ചെയ്തു.
വിമാനം സുരക്ഷിതമായി ഇറങ്ങിയെങ്കിലും സുരക്ഷാ മുന്കരുതലിന്റെ ഭാഗമായി വിമാനത്താവള പ്രവര്ത്തനം പൂര്ണമായും നിര്ത്തിവച്ചതായും പോലീസ് പരിശോധനകള് തുടരുകയാണെന്നും അധികൃതര് വ്യക്തമാക്കി. ആകാശത്ത് നേരിട്ട അടിയന്തര സാഹചര്യത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ചൊവ്വാഴ്ച പുലര്ച്ചെയും ന്യൂറംബര്ഗ് വിമാനത്താവളത്തില് അജ്ഞാത ഡ്രോണ് സാന്നിധ്യം സംശയിച്ച് സര്വീസുകള് തടസപ്പെട്ടിരുന്നു. പുലര്ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയില് ടേക്ക് ഓഫിനും ലാന്ഡിംഗിനും ഇടയില് ആകാശത്ത് സംശയാസ്പദമായ വസ്തു കണ്ടതായി മൂന്ന് പൈലറ്റുമാര് പ്രത്യേകം റിപ്പോര്ട്ട് ചെയ്യുകയായിരുന്നു. തുടര്ന്ന് പോലീസ് ഹെലികോപ്റ്ററും അതിര്ത്തി സുരക്ഷാ സേനയും ആകാശത്തും വിമാനത്താവള പരിസരത്തും അടിയന്തര തിരച്ചില് നടത്തിയെങ്കിലും ഡ്രോണ് കണ്ടെത്താന് സാധിച്ചിരുന്നില്ല. ഇതിന് തൊട്ടുപിന്നാലെയാണ് ഉച്ചയോടെ നാടകീയമായ മറ്റൊരു അടിയന്തര സംഭവം കൂടി വിമാനത്താവളത്തില് അരങ്ങേറിയത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Eurofighter jets took off