x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റർ​നാ​ഷ​ണൽ പ്രെ​യ​ർ ലൈ​നി​ന്‍റെ 648-ാമ​ത് പ്ര​തി​വാ​ര പ്രാ​ർ​ഥ​നാ യോ​ഗം സം​ഘ​ടി​പ്പി​ച്ചു

പി .പി. ചെ​റി​യാ​ൻ
Published: October 17, 2026 01:24 AM IST | Updated: October 17, 2026 01:24 AM IST

ഇ​ന്‍റർ​നാ​ഷ​ണൽ പ്രെ​യ​ർ ലൈ​ൻ

ഹൂ​സ്റ്റ​ൺ: കേ​വ​ലം ആ​രാ​ധ​ന​ക​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും അ​പ്പു​റം കാ​ല​ഘ​ട്ട​ത്തി​ന്റെ പ്ര​വാ​ച​ക​ശ​ബ്ദ​മാ​യി മാ​റാ​ൻ സ​ഭ​യ്ക്ക് ക​ഴി​യ​ണ​മെ​ന്ന് റ​വ. സോ​നു വ​ർ​ഗീ​സ്.​ഒ​ക്ടോ​ബ​ർ 13 ചൊ​വ്വാ​ഴ്ച രാ​ത്രി ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന ഇ​ന്റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​നി​ന്‍റെ (IPL) 648-ാമ​ത് പ്ര​തി​വാ​ര പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു സോ​നു അ​ച്ച​ൻ.

സ​മൂ​ഹ​ത്തി​ലെ തി​ന്മ​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തോ​ടൊ​പ്പം സ്വ​ന്തം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്ന ആ​ന്ത​രി​ക മാ​ന​സാ​ന്ത​രം അ​നി​വാ​ര്യ​മാ​ണ്. മ​റ്റു​ള്ള​വ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ൻ​പ് സ്വ​ന്തം ജീ​വി​തം പ​രി​ശോ​ധി​ക്ക​ണം. സ​ഭ​യു​ടെ ദൗ​ത്യം കേ​വ​ലം ച​ട​ങ്ങു​ക​ളി​ൽ ഒ​തു​ങ്ങേ​ണ്ട​ത​ല്ല. ഓ​രോ വി​ശ്വാ​സി​യും സ്വാ​ർ​ഥ​ത​യും സ്വ​യം​ കേ​ന്ദ്രീ​കൃ​ത​മാ​യ ചി​ന്ത​ക​ളും വെ​ടി​ഞ്ഞ് ഈ ​കാ​ല​ഘ​ട്ട​ത്തിന്‍റെ പ്ര​വാ​ച​ക​ശ​ബ്ദ​മാ​യി മാ​റ​ണ​മെ​ന്നു അ​സി​ൻ ഓ​ർ​മ​പ്പെ​ടു​ത്തി.

പ്ര​തി​സ​ന്ധി​ക​ളു​ടെ​യും വ​ര​ൾ​ച്ച​യു​ടെ​യും ന​ടു​വി​ലും ദൈ​വ​ത്തി​ന്‍റെ അ​പാ​ര​മാ​യ ദി​വ്യ​പ​രി​പാ​ല​നം വെ​ളി​പ്പെ​ടു​ന്നു. കേ​രീ​ത്ത് തോ​ട്ടി​ന​രി​കി​ൽ ഒ​ളി​ച്ചി​രു​ന്ന ഏ​ലി​യാ​വി​ന് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ദൈ​വം കാ​ക്ക​ക​ളെ നി​യോ​ഗി​ച്ച​തു​പോ​ലെ, വ​ര​ൾ​ച്ച​യു​ടെ ന​ടു​വി​ലും ദൈ​വം ത​ന്റെ ജ​ന​ത്തെ പൂ​ർ​ണമാ​യി കൈ​വി​ടു​ന്നി​ല്ല.

ബൈ​ബി​ൾ കോ​ടി​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ​ക്ക് പ്ര​ത്യാ​ശ​യും സ​ഹാ​നു​ഭൂ​തി​യും ധൈ​ര്യ​വും ന​ൽ​കു​ന്ന ഗ്ര​ന്ഥ​മാ​ണ്. വ​ഴി​ക​ളെ​ല്ലാം അ​ട​ഞ്ഞു​വെ​ന്ന് തോ​ന്നു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും ദൈ​വം പു​തി​യ വ​ഴി​ക​ൾ ഒ​രു​ക്കു​ന്നു."​ഞാ​ൻ മാ​ത്രം ബാ​ക്കി" എ​ന്ന ഏ​ലി​യാ​വി​ന്‍റെ ചി​ന്ത​യെ തി​രു​ത്തി​ക്കൊ​ണ്ട്, ബാ​ലി​ന് മു​ട്ടു​കു​ത്താ​ത്ത ഏ​ഴാ​യി​രം പേ​രെ ദൈ​വം വി​ശു​ദ്ധി​യി​ൽ കാ​ത്തു​സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന് ഉ​ദ്ബോ​ധി​പ്പി​ച്ചു അ​ച്ച​ൻ ത​ന്‍റെ പ്ര​സം​ഗം ഉ​പ​സം​ഹ​രി​ച്ചു.

ഡി​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള ഐ​പിഎ​ൽ കോ​ർ​ഡി​നേ​റ്റ​ർ സി.വി. സാ​മു​വ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി റ​വ. സോ​നു വ​ർ​ഗീ​സി​നെ ഉ​ൾ​പ്പെ​ടെ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള രാ​ജു പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. വി​ശു​ദ്ധ വേ​ദ​പു​സ്ത​ക​ത്തി​ൽ നി​ന്നു​ള്ള 1 രാ​ജാ​ക്ക​ന്മാ​ർ 19:1-13 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ൾ ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ഗ്രേ​സി വ​ട്ട​ക്കു​ന്നേ​ൽ വാ​യി​ച്ചു.

ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ഏ​ക​മ​ന​സ്സോ​ടെ പ്രാ​ർ​ഥിക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത യോ​ഗ​ത്തി​ൽ, ഇ​സ്രാ​യേ​ൽ-​ഗാ​സ, മി​ഡി​ൽ ഈ​സ്റ്റ്, ഉ​ക്രെ​യ്ൻ-​റ​ഷ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ യു​ദ്ധ​ങ്ങ​ൾ​ക്കും സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഉ​ട​ന​ടി പ​രി​ഹാ​ര​മു​ണ്ടാ​കാ​നും ലോ​ക​നേ​താ​ക്ക​ളി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ വി​കാ​രം ഉ​ട​ലെ​ടു​ക്കാ​നു​മാ​യി പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു.​

വ​ട​ക്കേ അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ഫോ​ൺ കോ​ൺ​ഫ​റ​ൻ​സ് വ​ഴി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​ഐപിഎ​ൽ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ പ​ങ്കാ​ളി​ക​ളും ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​എ. മാ​ത്യു ന​ന്ദി അ​റി​യി​ച്ചു.

K-Rail Survey

Tags : Deepika DeepikaNewspaper BreakingNews NewsUpdate 648th weekly prayer meeting Line was organized

Recent News

Corehub Up