x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​ർ​ജ പു​സ്ത​ക​മേ​ള​യ്ക്ക് ന​വം​ബ​ർ 4ന് ​തി​രി​തെ​ളി​യും; മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​നു പ്ര​ത്യേ​ക ക്ഷ​ണം

അ​നി​ൽ സി. ​ഇ​ടി​ക്കു​ള
Published: October 17, 2026 12:56 AM IST | Updated: October 17, 2026 12:56 AM IST

ഷാ​ർ​ജ പു​സ്ത​ക​മേ​ള

 

ഷാ​ർ​ജ: 45-ാമ​ത് ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള (എ​സ്ഐ​ബി​എ​ഫ് 2026) ന​വം​ബ​ർ നാ​ല് മു​ത​ൽ 15 വ​രെ ഷാ​ർ​ജ എ​ക്സ്പോ സെന്‍ററിൽ നടക്കപ്പെടും.​ 

"ക​ഥ​ക​ളാ​ൽ മെ​ന​ഞ്ഞ​ത്" (മെ​യ്ഡ് ഓ​ഫ് സ്റ്റോ​റീ​സ്) എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യം.

124 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 2,673 പ്ര​സാ​ധ​ക​രും പ്ര​ദ​ർ​ശ​ക​രും മേ​ള​യി​ൽ പ​ങ്കാ​ളി​ക​ളാ​കും. 25 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 106 എ​ഴു​ത്തു​കാ​രും ക​ലാ​കാ​ര​ന്മാ​രും ചി​ന്ത​ക​രും അ​ണി​നി​ര​ക്കു​ന്ന സാം​സ്കാ​രി​ക, ക​ലാ പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

 പു​സ്ത​ക​മേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ പ്ര​ത്യേ​ക അ​തി​ഥി​യാ​യി എ​ത്തു​ന്നു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന പ്ര​മു​ഖ​രാ​യ എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും ക​ലാ​കാ​ര​ന്മാ​രു​മ​ട​ങ്ങു​ന്ന അ​തി​ഥി​ക​ൾ​ക്കൊ​പ്പ​മാ​ണ് മി​ക​ച്ച വാ​യ​ന​ക്കാ​ര​നും എ​ഴു​ത്തു​കാ​ര​നും പ്ര​സം​ഗ​ക​നു​മാ​യ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യും ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​ണ് ഇ​ന്ത്യ​യി​ലെ ഒ​രു സം​സ്ഥാ​ന​ത്തി​ൽ നി​ന്നു​ള്ള മു​ഖ്യ​മ​ന്ത്രി ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ അ​തി​ഥി​യാ​കു​ന്ന​ത്.

ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ദി​വ​സം പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ എ​സ്ബി​എ സി​ഇ​ഒ അ​ഹ​മ​ദ് റ​ക്കാ​ദ് അ​ൽ അം​റി പ​റ​ഞ്ഞു.

ന​വം​ബ​ർ 4ന് ​യു​എ​ഇ സു​പ്രിം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് ഡോ.​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി പു​സ്ത​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

 ഇ​ന്ത്യ​യ​ട​ക്കം 106 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 2200 പ്ര​സാ​ധ​ക​ർ 15 ല​ക്ഷ​ത്തി​ലേ​റെ ടൈ​റ്റി​ലു​ക​ളു​മാ​യി പ​ങ്കെ​ടു​ക്കും. 1500ലേ​റെ പ​രി​പാ​ടി​ക​ളാ​ണ് 12 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ ന​ട​ക്കു​ക. ക​വി പി.​കെ.​ഗോ​പി​യ​ട​ക്ക​മു​ള്ള എ​ഴു​ത്തു​കാ​രും സം​ബ​ന്ധി​ക്കും.

 ഒ​മാ​നാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​തി​ഥി രാ​ജ്യം. ഒ​മാ​ന്‍റെ സാ​ഹി​ത്യ​വും പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും വി​ളി​ച്ചോ​തു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. സാ​ഹി​ത്യം, ശാ​സ്ത്രം, ബാ​ല​സാ​ഹി​ത്യം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പു​സ്ത​ക​ങ്ങ​ളു​മാ​യി 1,151 അ​റ​ബ് പ്ര​സാ​ധ​ക​രും 1,122 രാ​ജ്യാ​ന്ത​ര പ്ര​സാ​ധ​ക​രും മേ​ള​യി​ലെ​ത്തും.

യു​എ​ഇ​യി​ൽ നി​ന്നും അ​റ​ബ് ലോ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള പ്ര​മു​ഖ എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും മേ​ള​യി​ൽ അ​ണി​നി​ര​ക്കും. യു​എ​ഇ​യി​ൽ നി​ന്ന് ഡോ. ​സു​ൽ​ത്താ​ൻ അ​ൽ അ​മീ​മി, അ​ലി അ​ബു അ​ൽ റീ​ഷ്, ഡോ. ​ഹ​ബീ​ബ് ഗ​ലൂം, ഡോ. ​ശി​ഹാ​ബ് ഗാ​നം, ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ഖൂ​രി, ഫാ​ത്തി​മ അ​ൽ നി​മ​ർ, ദു​ബാ​യ് അ​ബു​ൽ​ഹൂ​ൾ, ആ​യി​ഷ സു​ൽ​ത്താ​ൻ, നാ​സ​ർ അ​ൽ ദാ​ഹേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

അ​റ​ബ് ലോ​ക​ത്തു​നി​ന്ന് മൊ​റോ​ക്ക​ൻ ഗ​വേ​ഷ​ക​ൻ ഡോ. ​സ​ഈ​ദ് യ​ക്തീ​ൻ, ലെ​ബ​നീ​സ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ റ​ഫീ​ഖ് അ​ലി അ​ഹ​മ്മ​ദ്, എ​ഴു​ത്തു​കാ​രി ന​ജ് വ ​ബ​റ​കാ​ത്ത്, സു​ഡാ​നീ​സ് നോ​വ​ലി​സ്റ്റ് ഡോ. ​അ​മീ​ർ താ​ജ് എ​ൽ​സി​ർ, കു​വൈ​റ്റ് നോ​വ​ലി​സ്റ്റ് സൗ​ദ് അ​ൽ​സ​നൂ​സി, സി​റി​യ​ൻ-​ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി സു​ൽ​ഫ കാ​ത്തൂ എ​ന്നി​വ​രും അ​ണി​നി​ര​ക്കും.

രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ നി​ന്ന് അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​രി​യും വി​വ​ർ​ത്ത​ക​യു​മാ​യ ഡെ​യ്സി റോ​ക്ക്‌​വെ​ൽ, അ​മേ​രി​ക്ക​ൻ-​ക​നേ​ഡി​യ​ൻ നോ​വ​ലി​സ്റ്റ് ജോ​ൺ വൈ​ല​ന്‍റ്, ചൈ​നീ​സ് നോ​വ​ലി​സ്റ്റ് ലി​യു ഷെ​ൻ​യു​ൻ, ഫി​ലി​പ്പീ​ൻ​സ് ച​രി​ത്ര​കാ​ര​ൻ അം​ബെ​ത്ത് ആ​ർ. ഒ​കാ​മ്പോ, നൈ​ജീ​രി​യ​ൻ എ​ഴു​ത്തു​കാ​രി നെ​ഡി ഒ​കോ​റാ​ഫോ​ർ, ബ്രി​ട്ടി​ഷ് നോ​വ​ലി​സ്റ്റ് ക്ലെ​യ​ർ മ​ക്കി​ന്റോ​ഷ്, ഇ​ന്ത്യ​ൻ ന​ടി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഷെ​ഹ്നാ​സ് ട്ര​ഷ​റി​വാ​ല, ഓ​സ്ട്രേ​ലി​യ​ൻ ഡി​സൈ​ന​ർ പീ​റ്റ​ർ ഗൗ​ൾ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ന​ടി സ​ലാ​മി​ന മൊ​സെ​സെ, സിം​ഗ​പ്പൂ​ർ ക​വി ന​താ​ലി വാ​ങ്, ജ​ർ​മ​ൻ നോ​വ​ലി​സ്റ്റ് ഡാ​നി​യ​ല ടു​ല്ലി, താ​യ്‌​ലാ​ന്റ് എ​ഴു​ത്തു​കാ​ര​ൻ രെ​വാ​ത് പ​ൻ​പി​പ​ത് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

K-Rail Survey

Tags : Deepika DeepikaNewspaper BreakingNews NewsUpdate Sharjah Book Fair on November 4

Recent News

Corehub Up