x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ൽ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​ന്‍റെ ഓ​ർ​മ പെ​രു​ന്നാ​ൾ

ജോ​ർ​ജ് ക​റു​ത്തേ​ട​ത്ത്
Published: October 17, 2026 01:13 AM IST | Updated: October 17, 2026 01:13 AM IST

സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ൽ

ഡാ​ള​സ് : ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ജാ​ക്ക​ബൈ​റ്റ് സി​റി​യ​ൻ ക്രി​സ്ത്യ​ൻ ക​ത്തീ​ഡ്ര​ലി​ലെ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​ന്‍റെ ഓ​ർ​മ പെ​രു​ന്നാ​ളും 48–ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും, ഒ​ക്ടോ​ബ​ർ 17, 18,19 തീ​യ​തി​ക​ളി​ൽ ഇ​ട​വ​ക മെ​ത്രാ​പ്പൊ​ലീ​ത്ത യെ​ൽ​ദൊ മാ​ർ തീ​ത്തോ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കും.

12ന് ​കു​ർ​ബാ​നാ​ന​ന്ത​രം ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു(​അ​സോ​സി​യേ​റ്റ് വി​കാ​രി) , ഫാ. ​ഏ​ലി​യാ​സ് എ​ര​മ​ത്ത് (മു​ൻ വി​കാ​രി) എ​ന്നി​വ​രു​ടെ​യും ഒ​ട്ട​ന​വ​ധി വി​ശ്വാ​സി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഫാ. ​ബേ​സി​ൽ ഏ​ബ്ര​ഹാം കൊ​ടി ഉ​യ​ർ​ത്തി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

17ന് ​വൈ​കി​ട്ട് 6 മ​ണി​ക്ക് സു​റി​യാ​നി​യി​ലു​ള്ള ശി​മൊ ന​മ​സ്കാ​ര​വും, തു​ട​ർ​ന്ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും ന​ട​ക്കും. വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. നാ​ട​ക ആ​വി​ഷ്കാ​രം ഈ ​വ​ർ​ഷ​ത്തെ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മി​ന് മാ​റ്റു​കൂ​ട്ടും.

അ​ന്നേ ദി​വ​സം വൈ​കി​ട്ട് 6.30 മു​ത​ൽ നാ​ട​ൻ ലൈ​വ് ത​ട്ടു​ക​ട​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 18ന് ​രാ​വി​ലെ 8 മ​ണി​ക്ക് കു​ർ​ബാ​ന​യും വൈ​കി​ട്ട് 6.30ന് ​മെ​ത്രാ​പ്പൊ​ലീ​ത്ത​ക്ക് സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണ​വും . തു​ട​ർ​ന്ന് ഫാ. ​എം ജെ ​ദാ​നി​യേ​ൽ(​നോ​ബി​ൾ അ​ച്ച​ൻ, സെ​ന്റ് മേ​രീ​സ് ച​ർ​ച്ച് ഹൂ​സ്റ്റ​ൺ) വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

19ന് ​രാ​വി​ലെ 9 മ​ണി​ക്ക് മെ​ത്രാ​പ്പൊ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും വൈ​ദി​ക​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ശ​നി, ഞാ​യ​ർ, ദി​വ​സ​ങ്ങ​ളി​ൽ മു​ത്തു​ക്കു​ട, കൊ​ടി, വ​ർ​ണ​ക്കു​ട തു​ട​ങ്ങി​യ പ​ള്ളി ഉ​പ​ക​ര​ണ​ങ്ങ​ളു​മേ​ന്തി ചെ​ണ്ട​മേ​ള വാ​ദ്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ ഒ​ട്ട​ന​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​രും. ഗാ​യ​ക​സം​ഘം ഭ​ക്തി സാ​ന്ദ്ര​മാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

പെ​രു​ന്നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ഫാ. ​ബേ​സി​ൽ അ​ബ്ര​ഹാം(​വി​കാ​രി) ഫാ.​മാ​ർ​ട്ടി​ൻ ബാ​ബു(​അ​സോ​സി​യേ​റ്റ് വി​കാ​രി) ബി​ജു തോ​മ​സ്(​സെ​ക്ര​ട്ട​റി, ജോ​സ​ഫ് ജോ​ർ​ജ്(​ട്ര​സ്റ്റി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ, പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ചെ​യ്തു വ​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ന​ട​ത്തു​ന്ന​ത് ബേ​ണി ചെ​റി​യാ​ൻ, എ​ൽ​ദൊ മാ​ത്യു, സി​ബി മാ​ത്യു, കു​രി​യാ​ക്കോ​സ് മ​ങ്ക​ലാം​കു​ന്നേ​ൽ, റോ​ബി​ൻ മാ​ത്യു, സി​ബി മാ​ത്യു എ​ന്നി​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്.
‌

K-Rail Survey

Tags : Deepika DeepikaNewspaper BreakingNews NewsUpdate Commemoration Feast of Mar Ignatius

Recent News

Corehub Up