x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ൾ പ്ര​ള​യ​ദു​ര​ന്തം: വീ​ടി​നു​ള്ളി​ൽ​നി​ന്ന് 23 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

ഇന്‍റർനാഷണൽ ഡെസ്ക്
Published: September 1, 2026 02:53 PM IST | Updated: September 1, 2026 02:53 PM IST

നേപ്പാളിലെ പ്രളയദൃശ്യം (File Photo)

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​നെ ത​ക​ർ​ത്തെ​റി​ഞ്ഞ പ്ര​ള​യ​ദു​ര​ന്തം ന​ട​ന്ന് ഒ​രാ​ഴ്ച​യാ​യി​ട്ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. ദു​ര​ന്ത​ഭൂ​മി​യി​ൽ​നി​ന്നു ക​ര​ള​ലി​യി​ക്കു​ന്ന നി​ര​വ​ധി വാ​ർ​ത്ത​ക​ളാ​ണ് വ​രു​ന്ന​ത്. നു​വാ​ക്കോ​ട്ട് ജി​ല്ല​യി​ലെ ബി​ദൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​പ്പെ​ട്ട പ​ത്താം വാ​ർ​ഡി​ലെ ബെ​ത്രാ​വ​തി പ്ര​ദേ​ശ​ത്തു പ്ര​ള​യാ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ പൂ​ർ​ണ​മാ​യി പൂ​ണ്ടു​പോ​യ ഒ​രു വീ​ടി​നു​ള്ളി​ൽ​നി​ന്ന് ഇ​ന്നു രാ​വി​ലെ 23 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

പ്ര​ള​യം ആ​ഞ്ഞ​ടി​ച്ച സ​മ​യം ര​ക്ഷ​പ്പെ​ടാ​നാ​യി ഇ​വ​ർ ഈ ​വീ​ടി​നു​ള്ളി​ൽ അ​ഭ​യം പ്രാ​പി​ച്ച​താ​കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. എ​ന്നാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം പ്ര​ള​യ​ത്തോ​ടൊ​പ്പം ഒ​ഴു​കി​യെ​ത്തി​യ കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളും ചെ​ളി​യും വീ​ടി​നു മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഇ​വി​ടെ​ത്ത​ന്നെ​യു​ള്ള ഒ​രു വീ​ട്ടി​ൽ​നി​ന്ന് ആ​റു മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണ്ടെ​ടു​ത്തി​രു​ന്നു. ബാ​ക്കി​യു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്ക​ടി​യി​ലു​ണ്ടോ എ​ന്ന സം​ശ​യ​ത്തി​ൽ തെ​ര​ച്ചി​ൽ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

കാ​ണാ​താ​യ പ്രി​യ​പ്പെ​ട്ട​വ​രെ തി​ര​ഞ്ഞ് ആ​ശു​പ​ത്രി​ക​ളി​ൽ ബ​ന്ധു​ക്ക​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ പ​ല​തും ജീ​ർ​ണി​ച്ച നി​ല​യി​ലാ​യ​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ ഏ​റെ പ്ര​യാ​സ നേ​രി​ടു​ന്നു​ണ്ട്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും ഡി​എ​ൻ​എ കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​മാ​ണ് വ്യ​ക്തി​വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കു​ക. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള 18 ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ഇ​തി​നാ​യി നേ​പ്പാ​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ സം​സ്ക​രി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, നേ​പ്പാ​ളി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​കയാണ്. ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത 987 മ​ര​ണ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​ത് ചി​ത്വാ​ൻ ജി​ല്ല​യി​ലാ​ണ്-321 പേ​ർ. ന​വ​ൽ​പ​രാ​സി ഈ​സ്റ്റ് (216), ന​വ​ൽ​പ​രാ​സി വെ​സ്റ്റ് (170), നു​വാ​ക്കോ​ട്ട് (95), ഗോ​ർ​ഖ (65), ധാ​ഡിം​ഗ് (55), ര​സു​വ (27) എ​ന്നി​വ​യാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു ജി​ല്ല​ക​ൾ. 4,000ത്തോ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.

തു​ര​ങ്ക​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

നേ​പ്പാ​ളി​ലെ പ്രൈ​വ​റ്റ് പ​വ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന 12 ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലാ​യി കു​റ​ഞ്ഞ​ത് 900 തൊ​ഴി​ലാ​ളി​ക​ളെ​യെ​ങ്കി​ലും കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​തി​ൽ 500ഓ​ളം പേ​ർ തു​ര​ങ്ക​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ചെ​ളി നി​റ​ഞ്ഞ മൂ​ന്ന് തു​ര​ങ്ക​ങ്ങ​ളി​ൽനി​ന്നാ​യി ഇ​തു​വ​രെ നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി നേ​പ്പാ​ൾ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു. തു​ര​ങ്ക​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ ജീ​വ​നോ​ടെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് നേ​പ്പാ​ൾ സൈ​ന്യ​വും വി​ദ​ഗ്ധ സം​ഘ​വും. എ​ന്നാ​ൽ ക​ന​ത്ത ചെ​ളി​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്.

ത്രി​ശൂ​ലി ത്രി ​ബി വൈ​ദ്യു​ത​പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന 40 എ​ൻ​ജി​നി​യ​ർ​മാ​രും 118 തൊ​ഴി​ലാ​ളി​ക​ളും കാ​ണാ​താ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നേ​പ്പാ​ൾ സൈ​ന്യം സ്ഫോ​ട​ക വ​സ്തു​ക്ക​ളും എ​ക്സ്ക​വേ​റ്റ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് തു​ര​ങ്ക​ങ്ങ​ളി​ലെ ചെ​ളി​യും അ​വ​ശി​ഷ്‌​ട​ങ്ങ​ളും നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും ടോ​ർ​ച്ചു​ക​ളും ഉ​പ​യോ​ഗി​ച്ച് രാ​ത്രി​യി​ലും തു​ര​ങ്ക​ങ്ങ​ൾ​ക്കു​ള്ളി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സൈ​ന്യം തു​ട​രു​ക​യാ​ണ്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ഇ​ന്ത്യ​യും ചൈ​ന​യും താ​ത്കാ​ലി​ക ബെ​യ്‌​ലി പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചും മ​റ്റ് സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്.

കാ​ണാ​താ​യ​വ​രി​ൽ 350 വി​ദ്യാ​ർ​ഥി​ക​ളും

മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ ര​സു​വ ജി​ല്ല​യി​ലെ ഉ​ത്ത​ർ​ഗ​യ ഗ്രാ​മ​ത്തി​ൽ​നി​ന്നു മാ​ത്രം 350ഓ​ളം വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ 19 സ്കൂ​ളു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​തി​ൽ ഒ​ന്പ​ത് സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക അ​ഭ​യം ന​ൽ​കാ​നാ​യി എ​ട്ടു സ്കൂ​ളു​ക​ൾ നി​ല​വി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​ണ്. മാ​താ​പി​താ​ക്ക​ളെ ന​ഷ്‌​ട​പ്പെ​ട്ട നി​ര​വ​ധി കു​ട്ടി​ക​ളു​ണ്ട്. ഇ​വ​രു​ടെ ക​ണ്ണീ​ർ​ക്ക​ഥ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു.

മാ​നു​ഷി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മെ​ന്ന് യു​എ​ൻ

ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ 65,000ത്തോ​ളം ആ​ളു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര കു​ടി​വെ​ള്ള​വും ശു​ചി​ത്വ സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​മാ​ണെ​ന്ന് യു​എ​ൻ വ്യ​ക്ത​മാ​ക്കി. 22,000 കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക സം​ര​ക്ഷ​ണ​വും 10,500ല​ധി​കം ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും പോ​ഷ​കാ​ഹാ​ര പി​ന്തു​ണ​യും ആ​വ​ശ്യ​മാ​ണെ​ന്നും യു​എ​ൻ അ​റി​യി​ച്ചു.

ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ 10,000ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും 107 കു​ട്ടി​ക​ളെ​ങ്കി​ലും മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നോ സം​ര​ക്ഷ​ക​രി​ൽ​നി​ന്നോ വേ​ർ​പെ​ട്ടു​പോ​യി​ട്ടു​ണ്ടാ​കാ​മെ​ന്നും ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ വ്യ​ക്ത​മാ​ക്കി. കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി കു​ടും​ബ​ങ്ങ​ളു​മാ​യി ഒ​ന്നി​പ്പി​ക്കു​ന്ന​തി​നാ​ണ് നി​ല​വി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും യു​എ​ൻ അ​റി​യി​ച്ചു.

ഇ​ന്ത്യ, ചൈ​ന, സിം​ഗ​പ്പു​ർ, ദ​ക്ഷി​ണ കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ നേ​പ്പാ​ളി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഒ​റ്റ​പ്പെ​ട്ട ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി

മി​ന്ന​ൽ​പ്ര​ള​യ​മു​ണ്ടാ​യി ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം ഒ​റ്റ​പ്പെ​ട്ട വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് താ​ത്കാ​ലി​ക പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചേ​ർ​ന്നു. ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ഇ​തു​വ​രെ 11,000ത്തി​ല​ധി​കം ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി, വാ​ർ​ത്താ​വി​നി​മ​യ ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ച​താ​യും നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബ​ലേ​ന്ദ്ര ഷാ ​അ​റി​യി​ച്ചു.

Tags : Nepal Flood Disaster ExtremeWeather FlashFlood Flooding Mudslide Landslide

Recent News

Corehub Up