Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disaster

നേപ്പാൾ പ്രളയദുരന്തം; മരണസംഖ്യ 1130 ആയി ഉയർന്നു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1130 ആയി ഉയർന്നു. നേപ്പാളിൽ 1114 മരണങ്ങളും ടിബറ്റിൽ 16 മരണങ്ങളുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.

ഇതിനിടയിൽ കാണാതായ ചിലർ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന വാർത്തകൾ മാത്രമാണ് നിലവിൽ ദുരിതബാധിതർക്കും ബന്ധുക്കൾക്കും ആശ്വാസം പകരുന്നത്.

ഈ ദുരന്തത്തിൽ കാണാതായ ആറ് മലയാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യ മറ്റൊരു വിമാനം കൂടി നേപ്പാളിലേക്ക് അയച്ചു.

International

നേ​പ്പാ​ൾ ദു​ര​ന്ത​ത്തി​ൽ 250ല​ധി​കം ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​യി

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ൾ ദു​ര​ന്ത​ത്തി​ൽ 250ല​ധി​കം ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​യ​താ​യി സൂ​ച​ന. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പോ​യ 37 പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല. ഇ​ഷ ഫൗ​ണ്ടേ​ഷ​ൻ വ​ഴി പോ​യ 77 പേ​രെ​ക്കു​റി​ച്ചും ഇ​തു​വ​രെ വി​വ​രം കി​ട്ടി​യി​ല്ല. ഹെ​ൽ​പ്പ്ലൈ​നി​ലേ​ക്ക് നി​ര​വ​ധി ആ​ളു​ക​ളു​ടെ ബ​ന്ധു​ക്ക​ൾ വി​ളി​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ചൈ​നീ​സ് ടി​ബ​റ്റ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന വ​ട​ക്ക​ൻ നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ഇ​തു​വ​രെ 95 പേ​രാ​ണ് മ​രി​ച്ച​ത്. നേ​പ്പാ​ൾ ടൂ​റി​സം ബോ​ർ​ഡ് ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​കെ 384 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​തി​ൽ 105 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വി​വ​രം.

സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ടി​ബ​റ്റ​ൻ മേ​ഖ​ല​യി​ൽ 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യെ​ന്നും ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ഹി​മ​പാ​ത​മാ​ണ് ന​ദി​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് നേ​പ്പാ​ൾ ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത്. രാ​വി​ലെ എ​ട്ട​ര​യോ​ടെ റ​സു​വ ജി​ല്ല​യി​ലെ ഭോ​ട്ടെ കോ​ശി ന​ദി​യി​ലാ​ണ് മി​ന്ന​ൽ പ്ര​ള​യം ഉ​ണ്ടാ​യ​ത്.

District News

നാ​ശ​ന​ഷ്ടം: അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണമെന്ന് സ​ജീ​വ് ജോ​സ​ഫ്

ഉ​ദ​യ​ഗി​രി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​യോ​ടും റ​വ​ന്യൂ മ​ന്ത്രി​യോ​ടും നേ​രി​ട്ട് ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത് ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലാ​ണ്. ര​ണ്ടു​പ്രാ​വ​ശ്യ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​വു​ക​യും 36 ഓ​ളം റോ​ഡു​ക​ളും നി​ര​വ​ധി പാ​ല​ങ്ങ​ളും ക​ലു​ങ്കു​ക​ളും ത​ക​ർ​ച്ച നേ​രി​ടു​ക​യും ചെ​യ്തു.

ഇ​തോ​ടൊ​പ്പം നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും ആ​ല​ക​ൾ, മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ എ​ല്ലാം വി​ശ​ദ​മാ​യ ക​ണ​ക്കും വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ന​ൽ​കി. പ്ര​ത്യേ​ക പാ​ക്കേ​ജ് ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത​ദി​വ​സം ത​ന്നെ ജി​ല്ലാ ക​ള​ക്‌​ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

ത​ഹ​സി​ൽ​ദാ​ർ, എ​ഡി​എം എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. എം​എ​ൽ​എ​യോ​ടൊ​പ്പം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. പ്ര​സ​ന്ന​കു​മാ​ർ, തോ​മ​സ് വെ​ക്ക​ത്താ​നം, ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ, ബെ​ന്നി പീ​ടി​യേ​ക്ക​ൽ, ഇ.​എം. നാ​സ​ർ, ഹാ​ഹു​ൽ ഹ​മീ​ദ്, സി​ന്ധു തോ​മ​സ്, ഷീ​ൻ തെ​ക്കേ​ൽ, പ്രീ​ത സു​രേ​ഷ്, വി​നോ​ദ് , ഷീ​ബ ഡാ​നി, ഐ.​വി.​ഒ. പ്ര​കാ​ശ​ൻ എ​ന്നി​വ​രും എം​എ​ൽ​എ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

District News

ദു​​രി​​ത​​ബാ​​ധി​​ത കു​​ട്ട​​നാ​​ടി​​നാ​​യി നാ​​ളെ വി​​ഭ​​വ​​സ​​മാ​​ഹ​​ര​​ണം

ച​​ങ്ങ​​നാ​​ശേ​​രി: ദു​​രി​​ത​​ബാ​​ധി​​ത കു​​ട്ട​​നാ​​ടി​​ന് കൈ​​ത്താ​​ങ്ങാ​​യി ച​ങ്ങ​നാ​ശേ​രി അ​​തി​​രൂ​​പ​​ത​​യി​​ലെ ഇ​​ട​​വ​​ക​​ക​​ളി​​ല്‍ നാ​​ളെ വി​​ഭ​​വ​​സ​​മാ​​ഹ​​ര​​ണം ന​​ട​​ത്തും. ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള സാ​​ധ​​ന സാ​​മ​​ഗ്രി​​ക​​ള്‍ ഇ​​ട​​വ​​ക​​ക​​ള്‍​തോ​​റും സ​​മാ​​ഹ​​രി​​ച്ച് ദു​​രി​​ത​​മേ​​ഖ​​ല​​ക​​ളി​​ല്‍ എ​​ത്തി​​ച്ചു ന​​ല്‍​കാ​​നാ​​ണ് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ആ​​ഹ്വാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

അ​​തി​​രൂ​​പ​​ത ചാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് വി​​ഭ​​വ സ​​മാ​​ഹ​​ര​​ണ​​വും വി​​ത​​ര​​ണ​​വും ന​​ട​​ത്തു​​ന്ന​​ത്. വി​​വി​​ധ സ​​ര്‍​ക്കാ​​ര്‍, സ​​ര്‍​ക്കാ​​രി​​ത​​ര ഏ​​ജ​​ന്‍​സി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ തു​​ട​​ര്‍​ന്നും കു​​ട്ട​​നാ​​ട്ടി​​ല്‍ സാ​ധ​ന​ങ്ങ​ൾ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്നും അ​​തി​​രൂ​​പ​​ത കേ​​ന്ദ്രം അ​​റി​​യി​​ച്ചു.

അ​​തി​​രൂ​​പ​​ത വി​​കാ​​രി​ ജ​​ന​​റാ​​ള്‍ മോ​​ണ്‍.​ ആ​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട്, ചാ​​സ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​ജോ​​ര്‍​ജ് പ​​ന​​യ്‌​​ക്കേ​​ഴം എ​​ന്നി​​വ​​ര്‍ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കും.

തി​രു​വ​ല്ല​യി​ലെ ക്യാ​ന്പു​ക​ളി​ലേ​ക്കെ​ത്താ​നും വ​ള്ളം വേ​ണം

തി​രു​വ​ല്ല: റോ​ഡു​ക​ൾ വെ​ള്ളം​ക​യ​റി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ തി​രു​വ​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നും സ​ന്ദ​ർ​ശി​ക്കാ​നും വ​ള്ളം വേ​ണം. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ ഇ​ന്ന​ലെ വ​ള്ള​ത്തി​ലും ബോ​ട്ടി​ലു​മാ​യാ​ണ് പ​ല മേ​ഖ​ല​ക​ളി​ലും എ​ത്തി​യ​ത്.
ക്യാ​ന്പു​ക​ളി​ലെ​ത്തി അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി പ​രി​ഹ​രി​ക്കാ​നാ​യെ​ന്ന് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ​പ​റ​ഞ്ഞു. നെ​ടു​ന്പ്രം, പെ​രി​ങ്ങ​ര, തി​രു​വ​ല്ല, നി​ര​ണം പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്യാ​ന്പു​ക​ളി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

District News

പടിഞ്ഞാറൻ മേഖലയിൽ ദു​​​രി​​ത‌ം

കു​മ​ര​കം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ലെ മ​ഴ കു​റ​വാ​യി​രു​ന്നെ​ങ്കി​ലും പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഒ​ട്ടും കു​റ​വി​ല്ലാ​തെ ത​ത്‌​സ്ഥി​തി തു​ട​രു​ന്നു. വെ​ള്ള​പ്പൊ​ക്ക കെ​ടു​തി രൂ​ക്ഷ​മാ​യ തി​രു​വാ​ർ​പ്പ്, അ​യ്മ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ഇ​ന്ന​ലെ​യും എ​ത്തി.
കു​മ​ര​ക​ത്ത് ഇ​ന്ന​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ൾ ര​ണ്ടി​ഞ്ച് വ​ർ​ധി​ച്ചു. നി​ല​വി​ൽ ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ദു​രി​ത ബാ​ധി​ത​ർ ക്യാ​മ്പു​ക​ളി​ൽ ത​ന്നെ തു​ട​രു​ന്നു. കു​മ​ര​ക​ത്ത് എ​സ്എ​ൻ കോ​ള​ജി​ൽ ഒ​രു ക്യാ​മ്പ് കൂ​ടി പു​തു​താ​യി ആ​രം​ഭി​ച്ചു.

പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി ഒ​ട്ടു​മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മ​ട​വീണും പു​റം​ബ​ണ്ടു വ​ഴി​ വെ​ള്ളം ക​യ​റി​യും ന​ശി​ച്ചു. കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ലൂ​ടെ ഏ​താ​നും ചി​ല സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​തൊ​ഴി​ച്ചാ​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യി​ല്ല. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ കു​റ​ഞ്ഞ​തുമൂ​ലം മീ​ന​ച്ചി​ലാ​റ്റിലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന​ത് ന​ല്ല തെ​ളി​ഞ്ഞ വെ​ള്ള​മാ​ണ്.

വ്യാ​​​പ​​​ക​​​ ​​​കൃ​​​ഷി​​​ നാ​​​ശം

കു​​​മ​​​ര​​​കം: ഓ​​​ടി​​​യെ​​​ത്തി​​​യ ജ​​​ല​​​പ്ര​​​ള​​​യം കു​​​ട്ട​​​നാ​​​ട്ടി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി നെ​​​ൽ​​​കൃ​​​ഷി​​​ക്ക് നാ​​​ശം വി​​​ത​​​ച്ചു. ന​​​ടാ​​​റാ​​​യ​​​തും വി​​​ത​​​ച്ചി​​​ട്ട് ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യ​​​തും വി​​​ത​​​ക്കാ​​​നാ​​​യി ഒ​​​രു​​​ക്കം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തു​​​മാ​​​യ നി​​​ര​​​വ​​​ധി പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ൾ മ​​​ട​​​വീ​​​ണും പെ​​​ട്ടി മ​​​ട ത​​​ള്ളി​​​യും ബ​​​ണ്ട് ക​​​വി​​​ഞ്ഞും വെ​​​ള്ള​​​ത്തി​​​ലാ​​​യി ക​​​ഴി​​​ഞ്ഞു. അ​​​യ്മ​​​നം, കു​​​മ​​​ര​​​കം, തി​​​രു​​​വാ​​​ർ​​​പ്പ് കൃ​​​ഷി​​​ഭ​​​വ​​​നു​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള പ​​​ല പാ​​​ട​​​ങ്ങ​​​ളും വെ​​​ള്ളം ക​​​യ​​​റി ന​​​ശി​​​ച്ചു.

ഇ​​​ന്ന​​​ലെ അ​​​യ്മ​​​നം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ തു​​​രു​​​ത്തി​​​ക്കാ​​​ട്ടു​​​ക​​​ണ്ടം പാ​​​ട​​​ശേ​​​ഖ​​​രം വെ​​​ള്ളം ക​​​ര​​ക​​​വി​​​ഞ്ഞു ക​​​യ​​​റി പൂ​​​ർ​​​ണ്ണ​​​മാ​​​യും മു​​​ങ്ങി. വെ​​​ള്ളം ത​​​ട​​​യാ​​​നു​​​ള്ള നാ​​​ട്ടു​​​കാ​​​രു​​​ടെ ശ്ര​​​മം വി​​​ഫ​​​ല​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു, ഇ​​​തോ​​​ടെ നൂ​​​റോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ ദു​​​രി​​​ത​​​ത്തി​​​ലാ​​​യി. ഈ ​​​പാ​​​ട​​​ശേ​​​ഖ​​​രം വെ​​​ള്ളം ക​​​വി​​​ഞ്ഞു​​​ക​​​യ​​​റി മു​​​ങ്ങി​​​യ​​​തോ​​​ടെ മാ​​​ങ്ങാ​​​ക്ക​​​ണ്ടം ചി​​​റ​​​യി​​​ലൂ​​​ടെ കൊ​​​ടു​​​വ​​​ത്ര പാ​​​ട​​​ശേ​​​ഖ​​​ത്തി​​​ലേ​​​ക്കും വെ​​​ള്ളം ക​​​യ​​​റി. പാ​​​ട​​​ശേ​​​ഖ​​​ര​​​സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി ജോ​​​ളി ക​​​ള​​​മ്പു​​​കാ​​​ട്ടു​​ശേ​​​രി, കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന സ​​​മി​​​തി അം​​​ഗം പി. ​​​പി. ബി​​​ജോ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ട്ടു​​​കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മ​​​ട വീ​​​ഴ്ച ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും സാ​​​ധി​​​ച്ചി​​​ല്ല.

ക​​​ഴി​​​ഞ്ഞ മാ​​​സം 13ന് ​​​വി​​​ത​​​ച്ച 250 ഏ​​​ക്ക​​​റി​​​ലെ നെ​​​ൽ​​​കൃ​​​ഷി​​​യാ​​​ണ് വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യ​​​ത്. പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തി​​​ന് ചു​​​റ്റും താ​​​മ​​​സി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വീ​​​ടു​​​ക​​​ളി​​​ലും വെ​​​ള്ളം​​​ക​​​യ​​​റി. ആ​​​റ്റി​​​ലും ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​ർ​​​ന്ന​​​തി​​​ന​​​ൽ ഈ ​​​പ്ര​​​ദേ​​​ശം ഒ​​​റ്റ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 20 ദി​​​വ​​​സം വ​​​ള​​​ർ​​​ച്ച​​​യെ​​​ത്തി​​​യ നെ​​​ൽ ചെ​​​ടി​​​ക​​​ൾ​​​ക്ക് വ​​​ളം ഇ​​​ടു​​​ക​​​യും മ​​​രു​​​ന്ന​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്ത ശേ​​​ഷം അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി വെ​​​ള്ളം ക​​​യ​​​റി​​​യ​​​ത് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വ​​​ലി​​​യ ന​​​ഷ്‌​​ട​​​മാ​​​യി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​യ്മ​​​ന​​​ത്തെ ത​​​ന്നെ പു​​​ത്ത​​​ൻ​​​ക​​​രി പാ​​​ട​​​ത്തെ പെ​​​ട്ടി​​​മ​​​ട ത​​​ള്ളി 260 ഏ​​​ക്ക​​​റി​​​ലെ കൃ​​​ഷി ന​​​ശി​​​ച്ചി​​​രു​​​ന്നു. കു​​​മ​​​ര​​​ക​​​ത്ത് മ​​​ങ്കു​​​ഴി, ഇ​​​ട​​​വ​​​ട്ടം, പ​​​ടി​​​ഞ്ഞാ​​​റ്റു​​​കാ​​​ട്,കൊ​​​ല്ല​​​ക​​​രി പാ​​​ട​​​ങ്ങ​​​ൾ ബ​​​ണ്ട് ക​​​വി​​​ഞ്ഞ് വെ​​​ള്ളം ക​​​യ​​​റി​​​യാ​​​ണ് മു​​​ങ്ങി​​​യ​​​ത്. കൃ​​​ഷി ന​​​ശി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലും വെ​​​ള്ളം ക​​​യ​​​റു​​​ന്ന​​​ത് ഇ​​​ര​​​ട്ടി ദു​​​രി​​​ത​​​മാ​​​ണ് സൃ​​​ഷ്‌​​ടി​​​ക്കു​​​ന്ന​​​ത്. ക്ര​​​മാ​​​തീ​​​ത​​​മാ​​​യി അ​​​രി വി​​​ല വ​​​ർ​​​ദ്ധി​​​ച്ചു​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നെ​​​ൽ​​​കൃ​​​ഷി​​​യു​​​ടെ ത​​​ക​​​ർ​​​ച്ച വീ​​​ണ്ടും വി​​​ല വ​​​ർ​​​ദ്ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കും.

District News

ദു​രി​ത​ത്തി​ന് കു​റ​വി​ല്ലാ​തെ വെ​ള്ള​പ്പൊ​ക്ക മേ​ഖ​ല​ക​ള്‍

ച​ങ്ങ​നാ​ശേ​രി: മാ​നം തെ​ളി​ഞ്ഞ് മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക മേ​ഖ​ല​ക​ളി​ല്‍ ദു​രി​തം കു​റ​യു​ന്നി​ല്ല. കി​ഴ​ക്ക​ന്‍​വെ​ള്ള​ത്തി​ന്‍റെ വ​ര​വി​നും ആ​റു​ക​ളി​ലെ ഒ​ഴു​ക്കി​നും കു​റ​വു​ണ്ടെ​ങ്കി​ലും വീ​ടു​ക​ളി​ലെ വെ​ള്ള​ത്തി​ന് ഇ​റ​ക്ക​മി​ല്ലാ​തെ തു​ട​രു​ന്നു. വീ​ടു​ക​ളി​ലെ വെ​ള്ള​ത്തി​ല്‍ ഏ​റെ​നേ​രം നി​ന്ന് ആ​ഹാ​രം പാ​ച​കം ചെ​യ്യു​ന്ന​ത് സ്ത്രീ​ക​ള്‍​ക്ക് ദു​രി​ത​മാ​ണ്. ഓ​ണ​പ്പ​രീ​ക്ഷ അ​ടു​ക്കാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ന​ഞ്ഞും വെ​ള്ള​ത്തി​ല്‍ ഒ​ഴു​കി​യ​പ്പോ​യും ന​ശി​ച്ചി​ട്ടു​ണ്ട്.

ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ മ​ന​യ്ക്ക​ച്ചി​റ, പൂ​വം​ക​ട​ത്ത്, പാ​റ​യ്ക്ക​ൽ, കി​ട​ങ്ങ​റ ഭാ​ഗ​ങ്ങ​ളി​ല്‍ എ​സി ക​നാ​ല്‍ അ​തി​ശ​ക്ത​മാ​യി ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു പോ​കാ​തെ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന കൊ​ച്ചു​കു​ട്ടി​ക​ളും ഗ​ര്‍​ഭി​ണി​ക​ളും പ്രാ​യ​മാ​യ​വ​രും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. വെ​ള്ളം കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്യു​ന്ന​ത​നു​സ​രി​ച്ച് ഹോ​ളോ​ബ്രി​ക്‌​സി​ല്‍ ഉ​യ​ര്‍​ത്തി​വ​ച്ച ക​ട്ടി​ലി​ലാ​ണ് ആ​ളു​ക​ള്‍ കി​ട​ക്കു​ന്ന​ത്. പ​ല വീ​ടു​ക​ളി​ലേ​യും ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ന്‍, മ​റ്റ് ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം വെ​ള്ളം ക​യ​റി നാ​ശം നേ​രി​ട്ട​താ​യി വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ദൈ​വ​പ്പ​റ​മ്പ്, തു​രു​ത്തേ​പ്പ​ടി, മൂ​ലേ​പ്പു​തു​വ​ല്‍, അ​റു​നൂ​റി​ല്‍ പു​തു​വ​ൽ, കോ​മ​ങ്കേ​രി​ച്ചി​റ, ന​ക്രാ​ല്‍, പൂ​വം, എ​സി റോ​ഡ് ഉ​ന്ന​തി, ഇ​ട​വ​ന്ത​റ, അ​റു​നൂ​റി​ല്‍ പു​തു​വ​ല്‍, കോ​മ​ങ്കേ​രി​ച്ചി​റ, വെ​ട്ടി​ത്തു​രു​ത്ത്, പ​റാ​ല്‍, കു​മ​ര​ങ്ക​രി, മു​ള​യ്ക്കാം​തു​രു​ത്തി, ചീ​ര​ഞ്ചി​റ, പു​തു​ച്ചി​റ, കു​റി​ച്ചി ആ​ന​ക്കു​ഴി, ചാ​ണ​ക​ക്കു​ഴി, ക​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ല്‍ ക​ഴി​യു​ന്നത്. ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തു​മ്പോ​ള്‍ വീ​ടി​നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും നാ​ശം നേ​രി​ടു​ന്ന​തി​നാ​ലും വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ലു​മാ​ണ് പ​ല​രും വീ​ടു​വി​ട്ടു​പോ​കാ​ന്‍ മ​ടി​കാ​ട്ടു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക മേ​ഖ​ല​ക​ളി​ല്‍ വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചി​ച്ചു​ണ്ട്.

District News

ദു​രി​ത​പ്പെ​യ്ത്ത് ഒ​ഴി​ഞ്ഞ​പ്പോ​ഴും വെ​ള്ളം ഒ​ഴി​യാ​തെ നി​ര​വ​ധി​യി​ട​ങ്ങ​ൾ

റാ​ന്നി: കു​രു​മ്പ​ൻ​മൂ​ഴി​യും അ​റ​യാ​ഞ്ഞി​ലി​മ​ണ്ണും ഒ​റ്റ​പ്പെ​ട്ടി​ട്ടു ദി​വ​സ​ങ്ങ​ളാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ മ​ഴ​യി​ൽ പ​ന്പാ​ന​ദി ക​ര​ക​വി​ഞ്ഞ​തോ​ടെ​യാ​ണ് വ​ന​മേ​ഖ​ല​യി​ലെ ഇ​രു​പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട​ത്.

മ​ഴ ശ​ക്ത​മാ​കു​ന്പോ​ഴും പ്ര​കൃ​തി​ദു​ര​ന്ത​വും​മൂ​ലം ദു​രി​ത​പ്പെ​ടു​ന്ന കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പ​മ്പാ​ന​ദി​യു​ടെ മ​റു​ക​ര​യി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​ക പ​തി​വാ​ണ്. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​ണെ​ങ്കി​ലും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ താ​മ​സ​ക്കാ​രാ​ണ് കു​രു​ന്പ​ൻ​മൂ​ഴി​യി​ലും അ​റ​യ​ഞ്ഞാ​ലി​മ​ണ്ണി​ലു​മു​ള്ള​ത്. അ​റ​യ​ഞ്ഞാ​ലി​മ​ണ്ണി​ൽ​നി​ന്നു ര​ണ്ട് കി​ട​പ്പ് രോ​ഗി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് തി​ക​ച്ചും സാ​ഹ​സി​ക​മാ​യാ​ണ്.

മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​മ്പ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്ന​ത്തെ ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ നി​ർ​മി​ച്ച ഉ​യ​രം കു​റ​ഞ്ഞ പാ​ല​മാ​യ കോ​സ് വേ​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ഴും ഇ​രു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര. മ​ഴ ശ​ക്ത​മാ​കു​ന്പോ​ൾ കോ​സ് വേ ​മു​ങ്ങി​പ്പോ​കും. ഇ​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ടും. ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ ഒ​ഴു​കി​വ​രു​ന്ന ത​ടി​ക​ളി​ടി​ച്ച് കോ​സ് വേ​യു​ടെ കൈ​വ​രി​ക​ൾ ത​ക​രു​ന്ന​തും പ​തി​വാ​ണ്.

കൈ​വ​രി​ക​ൾ ന​ഷ്ട​പ്പെ​ട്ട് യാ​തൊ​രു സു​ര​ക്ഷാ മാ​ർ​ഗ​വു​മി​ല്ലാ​ത്ത കോ​സ്‌​വെ​ക​ളി​ൽ​ക്കൂ​ടി മ​ഴ​ക്കാ​ല​ത്ത് ന​ദി മു​റി​ച്ചു ക​ട​ക്കു​ന്ന​ത് തി​ക​ച്ചും അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ര​ണ്ടി​ട​ങ്ങ​ളി​ലും സു​ര​ക്ഷി​ത​മാ​യ ന​ദി ക​ട​ത്ത​ലി​നാ​യി ആ​ളു​ക​ൾ മു​റ​വി​ളി കൂ​ട്ടി​യി​ട്ടും പാ​ല​ത്തി​നാ​യി യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ​നി​ന്ന് പാ​ല​ത്തി​നു പ​ണം അ​നു​വ​ദി​ച്ച് ര​ണ്ടു​വ​ർ​ഷം മു​ന്പ് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം റാ​ന്നി​യി​ലെ​ത്തി​യ മു​ഖ്യ മ​ന്ത്രി​യോ​ട് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ വി​വ​രി​ക്കു​ക​യും പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല നി​ല​പാ​ടെ​ടു​ക്കു​മെ​ന്നും പ​ച്ച​ക്കൊ​ടി കാ​ട്ടു​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​തീ​ക്ഷ.

District News

സേ​ഫ് വി​തി​ന്‍ പ​ദ്ധ​തി: വി​ല​ങ്ങാ​ട് ഡി​സാ​സ്റ്റ​ര്‍ ക്ലി​നി​ക്ക് സ​ജ്ജ​മാ​ക്കി

വി​ല​ങ്ങാ​ട്: വി​ല​ങ്ങാ​ട് പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യി, കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ പി​ന്തു​ണ​യോ​ടെ താ​മ​ര​ശേ​രി രൂ​പ​ത സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ സി​ഒ​ഡി ന​ട​പ്പി​ലാ​ക്കു​ന്ന സേ​ഫ് വി​തി​ന്‍: റീ​ക​ണ​ക്ട് വ​യ​നാ​ട് ആ​ന്‍​ഡ് വി​ല​ങ്ങാ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ല​ങ്ങാ​ട് ഡി​സാ​സ്റ്റ​ര്‍ ക്ലി​നി​ക്ക് സ​ജ്ജ​മാ​ക്കി.

പു​തു​പ്പാ​ടി, വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സി​ഒ​ഡി ഡി​സാ​സ്റ്റ​ര്‍ ക്ലി​നി​ക്ക് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മാ​ന​സി​ക-​സാ​മൂ​ഹി​ക പി​ന്തു​ണ, ദു​ര​ന്ത​പ്ര​തി​ക​ര​ണ പ​രി​ശീ​ല​ന​ങ്ങ​ള്‍, ഡി​സാ​സ്റ്റ​ര്‍ ക്ലി​നി​ക്കു​ക​ളു​ടെ സ​ജ്ജീ​ക​ര​ണം, ഉ​പ​ജീ​വ​ന​മാ​ര്‍​ഗ പു​ന​സ്ഥാ​പ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ള്‍. ക​ഴി​ഞ്ഞ ദു​ര​ന്ത​സ​മ​യ​ങ്ങ​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത പ്രാ​ദേ​ശി​ക സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് വി​ല​ങ്ങാ​ട് ടാ​സ്‌​ക് ഫോ​ഴ്സാ​യി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്. ഡി​സാ​സ്റ്റ​ര്‍ ക്ലി​നി​ക്ക് സ​ജ്ജീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടാ​സ്‌​ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ള്‍​ക്കാ​യി ദു​ര​ന്ത​പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

സി​ഒ​ഡി ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര, മ​ഞ്ഞ​ക്കു​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ബോ​ബി പൂ​വ​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ടാ​സ്‌​ക് ഫോ​ഴ്സി​ന് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി. ഡി​സാ​സ്റ്റ​ര്‍ ക്ലി​നി​ക്കി​ന്‍റെ ക​സ്റ്റോ​ഡി​യ​ന്‍​മാ​രാ​യി അ​ഭി​ലാ​ഷ് കു​ടി​പ്പാ​റ, ജോ​ബി ആ​ശാ​രി​യാ​ട്ട് എ​ന്നി​വ​രെ നി​യോ​ഗി​ച്ചു.

സി​ഒ​ഡി ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രോ​ജ​ക്ട് ടീം ​വി​ല​ങ്ങാ​ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ര്‍​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്ത് അം​ഗം ഷെ​ബി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. പ്രോ​ജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ക്രി​സ്റ്റീ​ന, ക​മ്മ്യൂ​ണി​റ്റി മൊ​ബി​ലൈ​സ​ര്‍ ഷാ​നി, ആ​ല്‍​ബി​ന്‍ സ​ക്ക​റി​യാ​സ് എ​ന്നി​വ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

District News

ദു​ര​ന്ത​ബാ​ധി​ത​രെ ചേ​ര്‍​ത്തു​പി​ടി​ച്ച്, ക​ണ്ണീ​രൊ​പ്പി മു​ഖ്യ​മ​ന്ത്രി

പ​ത്ത​നം​തി​ട്ട: മ​ഴ​ക്കെ​ടു​തി മൂ​ലം ജി​ല്ല​യി​ലു​ണ്ടാ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് മ​ഴ​ക്കെ​ടു​തി അ​നു​ഭ​വി​ച്ച​വ​രു​ടെ വി​ഷ​മ​ത അ​ദ്ദേ​ഹം നേ​രി​ട്ട​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ഴ​ഞ്ചേ​രി​യി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, എം​എ​ൽ​എ​മാ​രാ​യ അ​ബി​ൻ വ​ർ​ക്കി, സി.​വി. ശാ​ന്ത​കു​മാ​ർ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് ആ​റ​ന്മു​ള പ​ര​മൂ​ട്ടി​ൽ​പ​ടി​യി​ൽ വെ​ള്ള​ത്തി​ൽ​മു​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ചി​റ​യി​റ​മ്പ് എം​ടി എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും മു​ഖ്യ​മ​ന്ത്രി എ​ത്തി.

വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കും

റാ​ന്നി: എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ട്ട് മു​ഖ്യ​മ​ന്ത്രി പ​രാ​തി സ്വീ​ക​രി​ച്ചു. പ​രാ​തി​ക​ള്‍ ഓ​രോ​ന്നും പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ച്ച് ശാശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന ഉ​റ​പ്പും അ​ദ്ദേ​ഹം ന​ല്‍​കി.

വ്യാ​പാ​രി​ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​മാ​ണ് ആ​ദ്യം സ്വീ​ക​രി​ച്ച​ത്. പ​രാ​തി​ക്കാ​രാ​യ പ​ല​രും മു‌​ഖ്യ​മ​ന്ത്രി​യു​ടെ മു​മ്പി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​വ​രു​ടെ ക​ണ്ണീ​രൊ​പ്പി സ​മാ​ധാ​നി​പ്പി​ച്ചാ​ണ് അ​ദ്ദേ​ഹം നി​വേ​ദ​നം സ്വീ​ക​രി​ച്ച​ത്.

മ​ഴ​ക്കെ​ടു​തി​യി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ച റാ​ന്നി​യി​ലേ​തു​ള്‍​പ്പെ​ടെ വ്യാ​പാ​രി​ക​ളു​ടെ ന​ഷ്ടം പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. ക​ച്ച​വ​ട​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​യി വാ​യ്പ പ​ദ്ധ​തി​ക​ളും മ​റ്റു പ്ര​ത്യേ​ക സ​ഹാ​യ​വും മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി.

പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യാ​നും കൃ​ത്യ​മാ​യ ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാ​മ്പു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ചേ​ര്‍​ന്ന് പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.​ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കൊ​പ്പ​മു​ണ്ടെ​ന്ന ഉ​റ​പ്പും മു​ഖ്യ​മ​ന്ത്രി ന​ല്‍​കി.

മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, എം​എ​ല്‍​എ​മാ​രാ​യ പ​ഴ​കു​ളം മ​ധു, സി.​വി. ശാ​ന്ത​കു​മാ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ്, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ണി​യ മ​നോ​ജ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി

കോ​ഴ​ഞ്ചേ​രി: പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ൽ പ​ണം ഒ​രു ത​ട​സ​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. കോ​ഴ​ഞ്ചേ​രി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി ആ​റാ​യി​ര​ത്ത​ല​ധി​കം പേ​ര്‍ നി​ല​വി​ലു​ണ്ട്. ക്യാ​മ്പു​ക​ളി​ല്‍ ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, വൈ​ദ്യു​തി, ടോ​യ്‌​ല​റ്റ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ബ​യോ ടോ​യ്‌​ല​റ്റു​ക​ള്‍ സ്ഥാ​പി​ക്കും. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ധി​ക തു​ക വി​നി​യോ​ഗി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി.

ക്യാ​മ്പു​ക​ളി​ല്‍ പ​ര​മാ​വ​ധി 150 പേ​രാ​യി നി​ജ​പ്പെ​ടു​ത്തി ബാ​ക്കി​യു​ള്ള​വ​രെ മ​റ്റു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റും. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തും മു​മ്പ് കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തും. വീ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് 10,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്‍​ഡി​ആ​ര്‍​എ​ഫ് , പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മു​ക​ളെ ദു​ര​ന്ത​സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്ത് ന​ദി​ക​ളു​ടെ വ്യാ​പ്തി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

District News

ദു​രി​ത​പ്പെ​യ്ത്തി​ൽ വി​റ​ങ്ങ​ലി​ച്ച് മ​ണി​ക്ക​ട​വി​ലെ വ്യാ​പാ​രി​ക​ൾ

ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട​ത് മ​ണി​ക്ക​ട​വ് ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്ക്. ടൗ​ണി​ലെ ഭൂ​രി​ഭാ​ഗം ക​ട​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 37 ഓ​ളം ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​ൽ ഒ​രു കോ​ടി​ക്ക് മു​ക​ളി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ്ര​ള​യ​ജ​ലം ഒ​ഴു​കി​യെ​ത്തി ടൗ​ൺ മു​ഴു​വ​ൻ വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു.

മ​ല​ക​ളി​ൽ നി​ന്നു​ള്ള മ​ഴ​വെ​ള്ള​വും നീ​രു​റ​വ​ക​ളി​ലെ വെ​ള്ള​വും വ​യ​ത്തൂ​ർ പു​ഴ​യി​ലേ​ക്ക് ഒ​ഴു​കാ​ൻ ക​ഴി​യാ​തെ കെ​ട്ടി​നി​ന്ന​തോ​ടെ​യാ​ണ് മ​ണി​ക്ക​ട​വ് ടൗ​ൺ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​രേ​ഖ​യ്ക്ക് മു​ക​ളി​ൽ ഉ​യ​ർ​ന്ന​താ​ണ് നാ​ശ​ന​ഷ്ടം വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണം. മു​ന്പും പ​ല​ത​വ​ണ ടൗ​ണി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ നാ​ശ​ന​ഷ്ടം വ്യാ​പ​ക​മാ​യി​രു​ന്നു. 2018 ലെ ​പ്ര​ള​യ​ത്തി​ൽ പോ​ലും ടൗ​ണി​ൽ ഇ​ത്ര​യ​ധി​കം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട​ത് സെ​ന്‍റ് മ​രി​യ ഹോ​ട്ട​ലി​നാ​ണ്. ഹോ​ട്ട​ലി​ലെ പാ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​ഴു​കി​പ്പോ​യി. മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഫ​ർ​ണി​ച്ച​റു​ക​ൾ ചെ​ളി അ​ടി​ഞ്ഞു​കൂ​ടി ന​ശി​ച്ചു. ടൗ​ണി​ലെ പു​ക​പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ വെ​ള്ളം ക​യ​റി​യ​തോ​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. റേ​ഷ​ൻ​ക​ട​യി​ലെ 28 ചാ​ക്ക് അ​രി, മൂ​ന്ന് ചാ​ക്ക് ഗോ​ത​മ്പ്, ഒ​രു​ചാ​ക്ക് ആ​ട്ട എ​ന്നി​വ ന​ശി​ച്ചു. കം​പ്യൂ​ട്ട​ർ സെ​ന്‍റ​ർ, മ​ല​ഞ്ച​ര​ക്ക് വ്യ​പാ​ര കേ​ന്ദ്രം, പ​ല​ച​ര​ക്ക് ക​ട​ക​ൾ, സ്റ്റേ​ഷ​ന​റി ക​ട​ക​ൾ , ബാ​ർ​ബ​ർ ഷോ​പ്പ്, മെ​ക്കാ​നി​ക്ക​ൽ ഷോ​പ്പ്, ചി​ക്ക​ൻ സ്റ്റാ​ൾ, ടൈ​ല​റിം​ഗ് ഷോ​പ്പ്, ബേ​ക്ക​റി, പോ​സ്റ്റ് ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

ഭീ​മ​മാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടെ ഏ​ജ​ൻ​സി​ക​ളു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യാ​ണ് നാ​ശ​ന​ഷ്ടം കൂ​ടു​ത​ലാ​യി ബാ​ധി​ച്ച​ത്. ക​ട​ക​ളി​ലെ ഒ​രു സാ​ധ​നം പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ​ഹ​ച​ര്യ​മാ​ണ്. ബാ​ങ്ക് ലോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ ബാ​ധ്യ​ത​ക​ളു​ള്ള​വ​രാ​ണ് പ​ല​രും. വീ​ണ്ടും വ​ലി​യ തു​ക​മു​ട​ക്കി ക​ട​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ പ​ല​ർ​ക്കും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. വ്യാ​പാ​രി​ക​ളു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കി അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

District News

ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യു​ടെ പു​ന​ർ​നി​ർ​മാ​ണം ഉ​റ​പ്പാ​ക്കുമെന്ന്

പൂ​ഞ്ഞാ​ര്‍: ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യു​ടെ പു​ന​ർ​നി​ർ​മാ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര മേ​ഖ​ല​യി​ല്‍ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ദു​രി​ത ബാ​ധി​ത​ര്‍​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലാ​കെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റി​യ​വ​ര്‍​ക്കും വീ​ടു​ക​ളി​ലു​ള്ള​വ​ര്‍​ക്കും കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും എ​ത്തി​ക്ക​ണം. ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​ര്‍ പെ​യ്യു​ന്ന മ​ഴ​കൊ​ണ്ടൊ​ന്നും മു​ന്പ് ഈ​രാ​റ്റു​പേ​ട്ട​യി​ലോ പൂ​ഞ്ഞാ​റി​ലോ ഇ​തു​പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ണി​ക്കൂ​റു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി മ​ഴ പെ​യ്യു​മ്പോ​ഴാ​ണ് ഉ​രു​ള്‍ പൊ​ട്ട​ലും മ​റ്റും സം​ഭ​വി​ച്ചി​രു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യാ​ലും ആ​ളു​ക​ള്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കോ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലേ​ക്കോ മാ​റാ​ന്‍ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. മ​ല​നി​ര​ക​ളി​ല്‍ സൈ​റ​ണ്‍ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ദു​ര​ന്ത മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

ഉ​രു​ൾ ദു​ര​ന്തത്തിന്‍റെ ഓർമയിൽ പു​ഞ്ചി​രി​മ​ട്ടം

ക​​​ൽ​​​പ്പ​​​റ്റ: പു​​​ഞ്ചി​​​രി​​​മ​​​ട്ടം ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ന്‍റെ ര​​​ണ്ടാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ, ദു​​​ര​​​ന്ത​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്‌​​ട​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഓ​​​ർ​​​മ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധു​​​ക്ക​​​ളും നാ​​​ട്ടു​​​കാ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും രാ​​ഷ്‌​​ട്രീ​​​യ, മ​​​ത​​​സാ​​​മൂ​​​ഹി​​​ക നേ​​​താ​​​ക്ക​​​ളും ഹൃ​​​ദ​​​യ​​​ഭൂ​​​മി​​​യി​​​ൽ ഒ​​​ത്തു​​​കൂ​​​ടി.

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്‌​​ട​​​മാ​​​യ​​​വ​​​രെ അ​​​ട​​​ക്കം ചെ​​​യ്ത പു​​​ത്തു​​​മ​​​ല​​​യി​​​ലെ ഹൃ​​​ദ​​​യ​​​ഭൂ​​​മി​​​യി​​​ൽ മേ​​​പ്പാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ​​​യും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന​​​യും സ​​​ർ​​​വ​​​മ​​​ത പ്രാ​​​ർ​​​ഥ​​​ന​​​യും അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​വും ന​​​ട​​​ന്നു. മ​​ന്ത്രി​​മാ​​രാ​​യ എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ടി. ​​​സി​​​ദ്ദി​​​ഖ് എ​​​ന്നി​​​വ​​​ർ അ​​​നു​​​സ​​​മ​​​ര​​​ണ സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

ഉ​​​റ്റ​​​വ​​​രെ ന​​​ഷ്‌​​ട​​​മാ​​​യ നി​​​ര​​​വ​​​ധി​​​പ്പേ​​​രാ​​​ണ് ഇ​​ന്ന​​ലെ രാ​​​വി​​​ലെ മു​​​ത​​​ൽ പു​​​ത്തു​​​മ​​​ല​​​യി​​​ല ഓ​​​ർ​​​മ​​​ക​​​ൾ ഉ​​​റ​​​ങ്ങു​​​ന്ന മ​​​ണ്ണി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. വി​​​ട​​​പ​​​റ​​​ഞ്ഞ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ബ​​​ന്ധു​​​ക്ക​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും മു​​​ത​​​ൽ പ്രി​​​യ​​​പ്പെ​​​ട്ട കൂ​​​ട്ടു​​​കാ​​​രു​​​ടെ ഓ​​​ർ​​​മ​​​ക​​​ളു​​​മാ​​​യി ജീ​​​വി​​​ക്കു​​​ന്ന സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വ​​​രെ പൂ​​​ക്ക​​​ളും പ്രാ​​​ർ​​​ഥ​​​ന​​​യു​​​മാ​​​യി ഹൃ​​​ദ​​​യ​​​ഭൂ​​​മി​​​യി​​​ൽ ഒ​​​ത്തു​​​കൂ​​​ടി​​​യി​​​രു​​​ന്നു.

ഒ​​​രു നാ​​​ട്ടി​​​ൽ ഒ​​​രു​​​മി​​​ച്ചു ജീ​​​വി​​​ച്ച് ഒ​​​രേ മ​​​ണ്ണി​​​ൽ അ​​​ന്തി​​​യു​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കു മ​​​ന്ത്രി​​​മാ​​​രും പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രും പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി. സ​​​ർ​​​വ​​​മ​​​ത പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ തു​​​ട​​​ക്കം. ചൂ​​​ര​​​ൽ​​​മ​​​ല സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജി​​​ജോ, മേ​​​പ്പാ​​​ടി, മാ​​​രി​​​യ​​​മ്മ​​​ൻ ക്ഷേ​​​ത്രം ട്ര​​​സ്റ്റി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ബ​​​ബി​​​ത, ഡോ. ​​​യൂ​​​സ​​​ഫ് ന​​​ദ്‌വി എ​​​ന്നി​​​വ​​​ർ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ച​​​ന്ദ്രി​​​ക കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ, ജി​​​ല്ലാ ക​​​ള​​ക്‌​​ട​​​ർ ഡി.​​​ആ​​​ർ. മേ​​​ഘ​​​ശ്രീ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​ഹം​​​സ, ക​​​ൽ​​​പ്പ​​​റ്റ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​നീ​​​ഫ, മേ​​​പ്പാ​​​ടി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് റം​​​ല ഹം​​​സ, രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ടി.​​​ജെ. ഐ​​​സ​​​ക്, കെ. ​​​റ​​​ഫീ​​​ഖ്, ടി. ​​​മു​​​ഹ​​​മ്മ​​​ദ്, പി.​​​കെ. അ​​​നി​​​ൽ​​​കു​​​മാ​​​ർ, സി.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, ജ​​​യിം​​​സ്, ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്ത് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, മേ​​​പ്പാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​​ൾ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ചാ​​​ലി​​​യാ​​​റി​​​ൽനി​​​ന്ന് വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ മ​​​ല​​​പ്പു​​​റം നി​​​ല​​​ന്പൂ​​​ർ പോ​​​ത്തു​​​ക​​​ൽ പ​​​ഞ്ചാ​​​യ​​​ത്തി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷ​​​റ​​​ഫു​​​ന്നി​​​സ​​​യും അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ഉ​രു​ള്‍​ദു​ര​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭൂ​വി​നി​യോ​ഗ നി​യ​ന്ത്ര​ണ​മ​ട​ക്കം 22 പ​ദ്ധ​തി​ക​ള്‍

കോ​​​​ഴി​​​​ക്കോ​​​​ട്: 11 ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ഉ​​​​രു​​​​ള്‍​ദു​​​​ര​​​​ന്ത സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ ഭൂ​​​​വി​​​​നി​​​​യോ​​​​ഗ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ക്കം 22 പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ മ​​​​ണ്ണ് സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പ്. ഉ​​​​രു​​​​ള്‍​പൊ​​​​ട്ട​​​​ല്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ഭൂ​​​​വി​​​​നി​​​​യോ​​​​ഗ​​​​ത്തി​​​നു സം​​​​സ്ഥാ​​​​ന ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണു നീ​​​​ക്കം.

ഉ​​​​രു​​​​ള്‍​പൊ​​​​ട്ട​​​​ല്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഉ​​​​രു​​​​ള്‍ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നു​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി, തൃ​​​​ശൂ​​​​ര്‍, പാ​​​​ല​​​​ക്കാ​​​​ട്, മ​​​​ല​​​​പ്പു​​​​റം, കോ​​​​ഴി​​​​ക്കോ​​​​ട്, വ​​​​യ​​​​നാ​​​​ട്, ക​​​​ണ്ണൂ​​​​ര്‍, കാ​​​​സ​​​​ര്‍​ഗോ​​​​ഡ് എ​​​​ന്നീ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

2024 ജൂ​​​​ലൈ 30ന് ​​​​വ​​​​യ​​​​നാ​​​​ട് മേ​​​​പ്പാ​​​​ടി, കോ​​​​ഴി​​​​ക്കോ​​​​ട് വാ​​​​ണി​​​​മേ​​​​ല്‍ എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ഉ​​​​രു​​​​ള്‍​പൊ​​​​ട്ട​​​​ലു​​​​ണ്ടാ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളും മ​​​​ണ്ണ് സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. 22 പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍​ക്കാ​​​​യി 3.50 കോ​​​​ടി​​​​യു​​​​ടെ ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി.

ഉ​​​​രു​​​​ള്‍​പൊ​​​​ട്ട​​​​ല്‍ ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ന്ന കൃ​​​​ഷി​​​​ഭൂ​​​​മി​​​​യും പ​​​​രി​​​​സ്ഥി​​​​തി​​​​യും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ സ​​​​സ്യ​​​​ങ്ങ​​​​ള്‍ ന​​​​ട്ടു​​​​പി​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്. ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണം, മ​​​​ണ്ണ്-​​​​ജ​​​​ല സം​​​​ര​​​​ക്ഷ​​​​ണം, ഉ​​​​രു​​​​ള്‍​പൊ​​​​ട്ട​​​​ല്‍ പ്ര​​​​തി​​​​രോ​​​​ധം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കാ​​​​യി ക​​​​ല്ല്, കോ​​​​ണ്‍​ക്രീ​​​​റ്റ്, ക​​​​മ്പി​​​​വ​​​​ല, പാ​​​​ര്‍​ശ്വ​​​​ഭി​​​​ത്തി​​​​ക​​​​ള്‍, ത​​​​ട​​​​യ​​​​ണ​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ നി​​​​ര്‍​മാ​​​​ണ​​​​ങ്ങ​​​​ളും ന​​​​ട​​​​പ്പാ​​​​ക്കും.

ഇ​​​​തോ​​​​ടൊ​​​​പ്പം ഉ​​​​രു​​​​ള്‍​സാ​​​​ധ്യ​​​​താ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​താ​​​​ത് പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ന് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ഭൂ​​​​വി​​​​നി​​​​യോ​​​​ഗ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശ​​​​മെ​​​​ന്നു മ​​​​ണ്ണ് സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ സൂ​​​​ചി​​​​പ്പി​​​​ച്ചു. തീ​​​​വ്ര​​​​മ​​​​ഴ ല​​​​ഭി​​​​ക്കു​​​​ന്ന, ഉ​​​​രു​​​​ള്‍ദു​​​​ര​​​​ന്ത സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​ന്‍​കി​​​​ട നി​​​​ര്‍​മാ​​​​ണ​​​​ങ്ങ​​​​ള്‍​ക്കും മ​​​​റ്റു​​​​മാ​​​​യി കു​​​​ന്നി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നും മ​​​​ണ്ണി​​​​ള​​​​ക്കു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യേ​​​​ക്കും. പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ 2027 മാ​​​​ര്‍​ച്ച് 31ന​​​​കം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം.

 

Kerala

മുണ്ടത്തിക്കോട് ദുരന്തം: ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര വി​​​വ​​​രം സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു

കൊ​​​ച്ചി: തൃ​​​ശൂ​​​ര്‍ മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് വെ​​​ടി​​​ക്കെ​​​ട്ടു​​​പു​​​ര സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ല്‍ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍കി​​​യ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ര്‍ക്കും ന​​​ല്‍കി​​​യ തു​​​ക​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് അ​​​റി​​​യി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ത​​​ല​​​ത്തി​​​ല്‍ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ച്ച് എ​​​തി​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ര​​​ണ്ടാ​​​ഴ്ച സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​യാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം.​​​ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഏ​​​പ്രി​​​ല്‍ 21ലെ ​​​വെ​​​ടി​​​ക്കെ​​​ട്ടു​​​പു​​​ര ദു​​​ര​​​ന്ത​​​ത്തി​​​ല്‍ 16 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഒ​​​ട്ടേ​​​റെ പേ​​​ര്‍ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. തൃ​​​ശൂ​​​ര്‍ പൂ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി തി​​​രു​​​വ​​​മ്പാ​​​ടി ദേ​​​ശ​​​ത്തി​​​നു​​​വേ​​​ണ്ടി ഒ​​​രു​​​ക്കി​​​യ ക​​​രി​​​മ​​​രു​​​ന്നു​​​ശേ​​​ഖ​​​ര​​​മാ​​​ണ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.ഹ​​​ര്‍ജി ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞ് പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

ക​ള്ളാ​ടി ദു​ര​ന്തം: സ​ഹാ​യ​ധ​നം ന​ല്‍​കു​ന്ന​തി​ന് ക​ള​ക്ട​ര്‍​ക്ക് തു​ക അ​നു​വ​ദി​ച്ചു

ക​​​ല്‍​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് തു​​​ര​​​ങ്ക​​​പാ​​​ത ഫേ​​​സ് മൂ​​​ന്നി​​​ലെ ക​​​ള്ളാ​​​ടി​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​നു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ല്‍ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ര്‍​ക്കും പ​​​രി​​​ക്കേ​​​റ്റ​​​ര്‍​ക്കും പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​ഹാ​​​യ​​​ധ​​​നം ന​​​ല്‍​കു​​​ന്ന​​​തി​​​ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​ക്ക് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി.

മ​​​രി​​​ച്ച എ​​​ട്ടു​​​പേ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ര്‍​ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​ത​​​വും പ​​​രി​​​ക്കേ​​​റ്റ ഒ​​​മ്പ​​​ത് പേ​​​ര്‍​ക്ക് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​ത​​​വും ന​​​ല്‍​കു​​​ന്ന​​​തി​​​ന് 58 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ല്‍​നി​​​ന്ന് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

സ​​​ഹാ​​​യ​​​ധ​​​നം ബ​​​ന്ധ​​​പ്പെ​​​ട്ട ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി കൊ​​​ങ്ക​​​ണ്‍ റെ​​​യി​​​ല്‍​വേ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ക​​​ള​​​ക്ട​​​ര്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി.

Kerala

കള്ളാടിയിൽ അപകടാവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം

വയനാട്: കള്ളാടിയിൽ അപകടാവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം. ദുരന്ത സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രതികരണം. ഒരാഴ്ചയ്ക്കുള്ളിൽ സംഘം റിപ്പോർട്ട് സമർപ്പിക്കും. 

മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് പഠിക്കാനാണ് വിദഗ്ധ സംഘം കള്ളാടിയിലെത്തിയത്. മൂന്നംഗ സമിതിയിലുള്ള കോഴിക്കോട് എൻഐടി പ്രഫ. ഡോ. സന്തോഷ് ജി. തമ്പിയും സിഇഎസ്എസ് പ്രതിനിധിയുമാണ് ദുരന്ത സ്ഥലം സന്ദർശിച്ചത്. 

സന്തോഷ് തമ്പി നേതൃത്വം നൽകുന്ന സമിതിയിൽ ഡോ. ജൂഡ് ഇമ്മാനുവലും ഭാഗമാണ്. പ്രത്യക്ഷത്തിൽ അപകടാവസ്ഥയിലെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും സംഘം പറഞ്ഞു.

International

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മൃ​ത​ദേ​ഹങ്ങൾ ഇന്ന് ഇന്ത്യയിലെത്തിക്കും

ഹ​​​​നോ​​​​യ്: വി​​​​യ​​​​റ്റ്നാ​​​​മി​​​​ൽ സ്പീ​​​​ഡ് ബോ​​​​ട്ട് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച 15 ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഹോ ​​​​ചി​​​​മി​​​​ൻ സി​​​​റ്റി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് ഇന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ക്കും.

ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ശേ​​​​ഷം, മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ എ​​​​ത്ര​​​​യും വേ​​​​ഗം ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കു​​​​മെ​​​​ന്ന് വി​​​​യ​​​​റ്റ്നാ​​​​മി​​​​ലെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി അ​​​​റി​​​​യി​​​​ച്ചു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ര​​​​ക്ഷ​​​​പ്പെ​​​​ട്ട 17ൽ 16 ​​​​ഇ​​​​ന്ത്യ​​​​ക്കാ​​രും നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യും എം​​​​ബ​​​​സി എ​​​​ക്സി​​​​ൽ പ​​​​റ​​​​ഞ്ഞു. ഫു ​​​​ക്വോ​​​​കി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​യാ​​​​ളു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​മാ​​​​യ ഫു ​​​​ക്വോ​​​​ക് ദ്വീ​​​​പി​​​​ലെ ഹോ​​​​ൺ മെ​​​​യ് റു​​​​ട്ട് എ​​​​ൻ​​​​ഗോ​​​​യ്ക്ക് സ​​​​മീ​​​​പം ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ഇ​​​​ന്ത്യ​​​​യി​​​​ൽ​​നി​​​​ന്നു​​​​ള്ള 32 വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളും നാ​​​​ല് പ്രാ​​​​ദേ​​​​ശി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​ണ് ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. 15 പേ​​​​ർ മ​​​​രി​​​​ച്ചു. മ​​​​റ്റു​​​​ള്ള​​​​വ​​​​രെ​​​​യെ​​​​ല്ലാം ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ ര​​​​ണ്ടു പേ​​​​ർ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​ണ്. വി​​​​ക്ട​​​​റി ബി​​​​സി​​​​ന​​​​സ് ഗ്രൂ​​​​പ്പ് ഉ​​​​ട​​​​മ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര സ്വ​​​​ദേ​​​​ശി എ.​​​​സി. തോ​​​​മ​​​​സും ഭാ​​​​ര്യ ല​​​​വ്‌​​​​നി തോ​​​​മ​​​​സും.

വി​​​​യ​​​​റ്റ്നാം അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യി ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും, മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്ര​​​​യും വേ​​​​ഗം എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ല്ലാ സ​​​​ഹാ​​​​യ​​​​വും അ​​​​വ​​​​ർ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും എം​​​​ബ​​​​സി അ​​​​റി​​​​യി​​​​ച്ചു.

മ​​​​രി​​​​ച്ചവ​​​​രി​​​​ൽ 10 പേ​​​​ർ ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രും മൂ​​​​ന്നു പേ​​​​ർ ആ​​​​ന്ധ്ര​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​മാ​​​​ണ്. ര​​​​ണ്ടു സ്ത്രീ​​​​ക​​​​ളും മ​​രി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

വി​​​​യ​​​​റ്റ്നാ​​​​മി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ദ്വീ​​​​പാ​​​​യ ഫു ​​​​ക്വോ​​​​ക്, വെ​​​​ള്ള​​​​മ​​​​ണ​​​​ൽ ക​​​​ട​​​​ൽ​​​​ത്തീ​​​​ര​​​​ങ്ങ​​​​ൾ, പ​​​​വി​​​​ഴ​​​​പ്പു​​​​റ്റു​​​​ക​​​​ൾ, ദ്വീ​​​​പ് ഹോ​​​​പ്പിം​​​​ഗ് ഉ​​​​ല്ലാ​​​​സ​​​​യാ​​​​ത്ര​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു പേ​​​​രു​​​​കേ​​​​ട്ട വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​മാ​​​​ണ്.

District News

മ​റ​യൂ​ർ-മൂ​ന്നാ​ർ പാ​ത: ദു​ര​ന്ത​ത്തി​ന്‍റെ നി​ഴ​ലി​ൽ 40 കി​ലോ​മീ​റ്റ​ർ യാ​ത്ര

മ​റ​യൂ​ർ: മൂ​ന്നാ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന സം​സ്ഥാ​ന​ പാ​ത​യാ​യ മ​റ​യൂ​ർ - മൂ​ന്നാ​ർ റോ​ഡ് ദു​ര​ന്ത​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. 40 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ​പാ​ത​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സം​ര​ക്ഷ​ണഭി​ത്തി​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പ്ര​ത്യേ​കി​ച്ച് ആ​ഴ​മേ​റി​യ കൊ​ക്ക​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഭി​ത്തി​ക​ൾ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

പ​ത്ത​ടി വീ​തി പോ​ലും ഇ​ല്ലാ​ത്ത ഈ ​റോ​ഡി​ലൂ​ടെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം വ​ന്നു​പോ​കു​ന്നു​ണ്ട്. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യു​ള്ള ​മേ​ഖ​ല​യി​ൽ പ​ക​ൽസ​മ​യ​ത്തുപോ​ലും ദൂ​ര​ക്കാ​ഴ്ച ല​ഭി​ക്കാ​റി​ല്ല.

നി​ല​വി​ൽ അ​ഞ്ചി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളും സ​ഞ്ചാ​രി​ക​ളും ഭ​യ​ത്തോ​ടെ​യാ​ണ് റോഡിലൂടെ സഞ്ചരി ക്കുന്നത്.

NRI

മേ​പ്പാ​ടി - ക​ള്ളാ​ടി ദുരന്തം: ക​ല കു​വൈ​റ്റ് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: വ​യ​നാ​ട് മേ​പ്പാ​ടി - ക​ള്ളാ​ടി മേ​ഖ​ല​യി​ലു​ണ്ടാ​യ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ജീ​വ​ൻ ന​ഷ്‌​ട​മാ​യ​വ​ർ​ക്ക് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​റ്റ് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി ക​ല കു​വൈ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നും പ​രി​ക്കു പ​റ്റി​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കി അ​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നും അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ട​പെ​ട​ണ​മെ​ന്നും ക​ല കു​വൈ​റ്റ് ആ​വ​ശ്യ​പെ​ട്ടു.

ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യു​ണ്ടാ​വ​ണ​മെ​ന്നും പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കൊ​പ്പം സ​മൂ​ഹം ഒ​ന്നാ​യി നി​ൽ​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ക​ട​യ്ക്ക​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Kerala

ക​​​ള്ളാ​​​ടി ദു​ര​ന്ത​കാ​ര​ണം മ​ഴ​യെ​ന്ന് ക​രാ​ര്‍ ക​മ്പ​നി


കോ​​​ഴി​​​ക്കോ​​​ട്: മേ​​​പ്പാ​​​ടി - ക​​​ള്ളാ​​​ടി - ആ​​​ന​​​ക്കാം​​​പൊ​​​യി​​​ല്‍ തു​​​ര​​​ങ്ക​​​പാ​​​ത നി​​​ര്‍​മാ​​​ണ സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ത്തി​​​നു​​​കാ​​​ര​​​ണം വ​​​യ​​​നാ​​​ട്ടി​​​ലെ ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണെ​​ന്ന് തു​​​ര​​​ങ്ക​​​പാ​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ര്‍​മാ​​​ണ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള ദി​​​ലീ​​​പ് ബി​​​ല്‍​ഡ്‌​​​കോ​​​ണ്‍ ലി​​​മി​​​റ്റ​​​ഡ്.

ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​നും നാ​​​ഷ​​​ണ​​​ല്‍ സ്റ്റോ​​​ക്ക് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​നും ന​​​ല്‍​കി​​​യ ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ലാ​​​ണു ക​​​മ്പ​​​നി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ പെ​​​യ്യാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി​​​യി​​​രു​​​ന്നു.​​​

സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം അ​​​പ​​​ക​​​ട​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ വ​​​യ​​​നാ​​​ട്ടി​​​ല്‍ ഏ​​​ക​​​ദേ​​​ശം 265 മി​​​ല്ലി​​​മീ​​​റ്റ​​​ര്‍ മ​​​ഴ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യി വ​​​യ​​​നാ​​​ട് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ള്‍ കാ​​​ല​​​വ​​​ര്‍​ഷ​​​ക്കെ​​​ടു​​​തി​​​ക​​​ള്‍​ക്കും ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലു​​​ക​​​ള്‍​ക്കും ഏ​​​റെ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണെ​​​ന്നും ക​​​മ്പ​​​നി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ല്ലാ​​​വി​​​ധ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, സു​​​ര​​​ക്ഷാ, പ​​​രി​​​സ്ഥി​​​തി അ​​​നു​​​മ​​​തി​​​ക​​​ളും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല പ്ര​​​ദേ​​​ശ​​​മാ​​​യ​​​തി​​​നാ​​​ല്‍ സു​​​പ്രീംകോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച സെ​​​ന്‍​ട്ര​​​ല്‍ എം​​​പ​​​വേ​​​ര്‍​ഡ് ക​​​മ്മി​​​റ്റി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഒ​​​ന്നി​​​ല​​​ധി​​​കം നി​​​യ​​​ന്ത്ര​​​ണ-​​​മേ​​​ല്‍​നോ​​​ട്ട സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​ടു​​​ത്ത നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ​​​ദ്ധ​​​തി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​ത്. തു​​​ര​​​ങ്കം തു​​​ര​​​ക്കു​​​മ്പോ​​​ള്‍ പു​​​റ​​​ന്ത​​​ള്ളു​​​ന്ന മ​​​ണ്ണും പാ​​​റ​​​യും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ അം​​​ഗീ​​​കൃ​​​ത മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം മാ​​​ത്ര​​​മാ​​​ണ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.

ക​​​ര്‍​ശ​​​ന​​​മാ​​​യ സു​​​ര​​​ക്ഷാ-​​​നി​​​യ​​​മ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​പ​​​ര​​​മാ​​​യ പി​​​ഴ​​​വു​​​ക​​​ള്‍ ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളോ​​​ടു ക​​​മ്പ​​​നി പൂ​​​ര്‍​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി അ​​​ഭി​​​ഷേ​​​ക് ശ്രീ​​​വാ​​​സ്ത​​​വ അ​​റി​​യി​​ച്ചു.

NRI

ജർമനിയുടെ ലോകകപ്പ് ദുരന്തത്തിൽ ഞെട്ടി ആരാധകർ

ബെ​ർ​ലി​ൻ: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് പ്രീ-​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ നാ​ല് വ​ട്ടം ലോ​ക ചാ​മ്പ്യ​ൻ​മാ​രാ​യ ജ​ർ​മ​നി​യെ ഷൂ​ട്ട്ഔ​ട്ടി​ൽ വീ​ഴ്ത്തി പാ​ര​ഗ്വാ​യ് വി​സ്മ​യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ഫു​ട്ബോ​ൾ ലോ​കം ഒ​ന്ന​ട​ങ്കം ഞെ​ട്ട​ലി​ലാ​ണ്.

ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ൾ ഈ ​തോ​ൽ​വി​യെ ലോ​ക​ക​പ്പ് ദു​ര​ന്തം എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

നി​ശ്ചി​ത സ​മ​യ​ത്തെ ആ​വേ​ശം, വി​വാ​ദ​മാ​യ വാ​ർ തീ​രു​മാ​നം

ക​ളി​യു​ടെ 42-ാം മി​നി​റ്റി​ൽ ഹൂ​ലി​യോ എ​ൻ​സീ​സോ​യി​ലൂ​ടെ പാ​ര​ഗ്വാ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യു​ടെ ഒ​ൻ​പ​താം മി​നി​റ്റി​ൽ ആ​ഴ്സ​ണ​ൽ താ​രം കൈ ​ഹാ​വെ​ർ​ട്സ് ജ​ർ​മനി​ക്കാ​യി സ​മ​നി​ല ഗോ​ൾ നേ​ടി.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും ഇ​രു​ടീ​മു​ക​ളും 1-1ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് ക​ളി നീ​ണ്ട​ത്.

അ​ധി​ക​സ​മ​യ​ത്ത് ജ​ർ​മനി​യു​ടെ ജോ​നാ​ഥ​ൻ ടാ ​നേ​ടി​യ മ​നോ​ഹ​ര​മാ​യ ഒ​രു ഹെ​ഡർ ഗോ​ൾ റ​ഫ​റി വാ​ർ പ​രി​ശോ​ധ​ന​യി​ലൂ​ടെ വി​വാ​ദ​പ​ര​മാ​യി റ​ദ്ദാ​ക്കി​യ​ത് ജ​ർ​മൻ ക്യാ​മ്പി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

ആ ​ഗോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ ജ​ർ​മ​നി​ക്ക് മ​ത്സ​രം ഷൂ​ട്ട്ഔ​ട്ടി​ലേ​ക്ക് നീ​ളാ​തെ ത​ന്നെ ജ​യി​ക്കാ​മാ​യി​രു​ന്നു.

ജ​ർ​മ​നി​യു​ടെ നെ​ഞ്ച് ത​ക​ർ​ത്ത ഷൂ​ട്ട്ഔ​ട്ട് നാ​ട​കീ​യ​ത

1982-ലെ ​സ്പെ​യി​ൻ ലോ​ക​ക​പ്പി​ന് ശേ​ഷം പ​ങ്കെ​ടു​ത്ത നാ​ല് ഷൂ​ട്ട്ഔ​ട്ടു​ക​ളി​ലും വി​ജ​യി​ച്ച ച​രി​ത്ര​മു​ള്ള ജ​ർ​മ​നി​ക്കും ഇ​ത്ത​വ​ണ പി​ഴ​ച്ചു. പാ​ര​ഗ്വാ​യ് ഗോ​ൾ​കീ​പ്പ​ർ ഒ​ർ​ലാ​ൻ​ഡോ ഗി​ൽ മ​ത്സ​ര​ത്തി​ലെ ഹീ​റോ​യാ​യി മാ​റി.

ജർമനി​യു​ടെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ കൈ ​ഹാ​വെ​ർ​ട്സ്, നി​ക്ക് വോ​ൾ​ട്ടെ​മാ​ഡെ എ​ന്നി​വ​രു​ടെ കി​ക്കു​ക​ൾ ഗി​ൽ ത​ടു​ത്തി​ട്ടു. തു​ട​ർ​ന്ന് സ​മ്മ​ർ​ദ്ദ​ത്തി​ലാ​യ ജ​ർ​മൻ ഡി​ഫെ​ൻ​ഡ​ർ ജോ​നാ​ഥ​ൻ ടാ​യു​ടെ കി​ക്ക് ബാ​റി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്നു.

ഒ​ടു​വി​ൽ പാ​ര​ഗ്വാ​യു​ടെ ജോ​സെ ക​നാ​ലെ നി​ർ​ണായ​ക കി​ക്ക് വ​ല​യി​ലെ​ത്തി​ച്ച​തോ​ടെ ജ​ർ​മ​നി​യു​ടെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ അ​സ്ത​മി​ച്ചു.

നാ​ഗെ​ൽ​സ്മാ​ൻ രാ​ജി​വയ്ക്കു​മോ? കോ​ച്ചാ​കാ​ൻ ക്ലോ​പ്പ് വ​രു​മോ?

തോ​ൽ​വി​ക്ക് ശേ​ഷം ഡ​ഗ്ഔ​ട്ടി​ൽ ത​രി​ച്ചി​രു​ന്ന ജ​ർ​മ്മ​ൻ കോ​ച്ച് യു​ലി​യ​ൻ നാ​ഗെ​ൽ​സ്മാ​ൻ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ്. "ഇ​ന്ന് ഞ​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത് ചെ​യ്തി​ല്ല' എ​ന്ന് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

2028 വ​രെ ക​രാ​റു​ണ്ടെ​ങ്കി​ലും ഈ ​നാ​ണം​കെ​ട്ട പു​റ​ത്താ​ക​ൽ 38-വയസുകാ​ര​നാ​യ കോ​ച്ചി​ന്‍റെ ക​സേ​ര തെ​റി​പ്പി​ച്ചേ​ക്കും. താ​ൻ ഒ​ളി​ച്ചോ​ടു​ന്ന​വ​ന​ല്ലെ​ന്നും ഡിഎ​ഫ്ബി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, പ്ര​ശ​സ്ത മു​ൻ ലി​വ​ർ​പൂ​ൾ മാ​നേ​ജ​ർ യ​ർ​ഗ​ൻ ക്ലോ​പ്പ് ജ​ർ​മ്മ​നി​യു​ടെ അ​ടു​ത്ത കോ​ച്ചാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ൽ ക​മ​ന്‍റേ​റ്റ​റാ​യി എ​ത്തി​യ ക്ലോ​പ്പി​നോ​ട് ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, "ഇ​ത് അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നു​ള്ള സ​മ​യ​മ​ല്ല' എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തിന്‍റെ മ​റു​പ​ടി.

രാ​ജ്യം കൂ​ടെ​യു​ണ്ട്: ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ്

ക​ന​ത്ത തോ​ൽ​വി​ക്കി​ട​യി​ലും ടീ​മി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​ക്കൊ​ണ്ട് ജ​ർമ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ് രം​ഗ​ത്തെ​ത്തി.

"പു​റ​ത്താ​ക​ൽ ക​ടു​ത്ത വേ​ദ​ന ന​ൽ​കു​ന്ന​താ​ണെ​ങ്കി​ലും ഇ​തൊ​രു മി​ക​ച്ച മ​ത്സ​ര​മാ​യി​രു​ന്നു. നി​ങ്ങ​ളു​ടെ പോ​രാ​ട്ട​വീ​ര്യ​വും ടീം ​സ്പി​രി​റ്റും രാ​ജ്യ​ത്തി​ന് പ്ര​ചോ​ദ​ന​മാ​ണ്. ഞ​ങ്ങ​ൾ നി​ങ്ങ​ളി​ൽ അ​ഭി​മാ​നി​ക്കു​ന്നു' ഫ്രെ​ഡ​റി​ക് മെ​ർ​സ് പറഞ്ഞു.

മു​തി​ർ​ന്ന പ​ല താ​ര​ങ്ങ​ളു​ടെ​യും അ​വ​സാ​ന ലോ​ക​ക​പ്പാ​യി​രി​ക്കു​മി​തെ​ങ്കി​ലും ജ​മാ​ൽ മു​സി​യാ​ല, ഫ്ലോ​റി​യ​ൻ വി​ർ​ട്സ് തു​ട​ങ്ങി​യ യു​വ​നി​ര​യി​ലൂ​ടെ ജ​ർ​മ​ൻ ഫു​ട്ബോ​ൾ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

International

ദുരന്തമുഖത്തുനിന്ന് ആശ്വാസവാർത്ത; ന​​​വ​​​ജാ​​​ത​​​ശി​​​ശു​​​വി​​​നെ​​​യും അ​​​മ്മ​​​യെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി

കാ​​​ര​​​ക്ക​​​സ്: ഇ​​​ര​​​ട്ട ഭൂ​​​ക​​​മ്പം ത​​​ക​​​ർ​​​ത്തെ​​​റി​​​ഞ്ഞ വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് പ്ര​​​ത്യാ​​​ശ​​​യു​​​ടെ പ്ര​​​കാ​​​ശ​​​കി​​​ര​​​ണ​​​മാ​​​യി അ​​​തി​​​ശ​​​യ​​​ക​​​ര​​​മാ​​​യ ഒ​​​രു അ​​​തി​​​ജീ​​​വ​​​ന​​​വാ​​​ർ​​​ത്ത​​​യും. ത​​​ക​​​ർ​​​ന്നു​​​വീ​​​ണ കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന ന​​​വ​​​ജാ​​​ത​​​ശി​​​ശു​​​വി​​​നെ​​​യും അ​​​മ്മ​​​യെ​​​യും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യി ജീ​​​വ​​​നോ​​​ടെ പു​​​റ​​​ത്തെ​​​ടു​​​ത്തു.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​യ വ​​​ട​​​ക്ക​​​ൻ ലാ ​​​ഗ്വൈ​​​റ പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ക​​​റു​​​ത്ത ദി​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മേ​​​കു​​​ന്ന ഈ ​​​സം​​​ഭ​​​വം. ത​​​ക​​​ർ​​​ന്നു​​​വീ​​​ണ വ​​​ൻ കോ​​​ൺ​​​ക്രീ​​​റ്റ് തൂ​​​ണു​​​ക​​​ൾ​​​ക്കും മ​​​ൺ​​​കൂ​​​ന​​​ക​​​ൾ​​​ക്കും അ​​​ടി​​​യി​​​ൽ​​​നി​​​ന്നാ​​​ണു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ത​​​ദ്ദേ​​​ശ​​​വാ​​​സി​​​ക​​​ളും ചേ​​​ർ​​​ന്ന് 18 ദി​​​വ​​​സം മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​നെ പ​​​രി​​​ക്കു​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കോ​​​ൺ​​​ക്രീ​​​റ്റ് പാ​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ കു​​​ഞ്ഞി​​​ന്‍റെ നേ​​​ർ​​​ത്ത ക​​​ര​​​ച്ചി​​​ൽ കേ​​​ട്ട​​​താ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് അ​​​ത്യാ​​​ധു​​​നി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും നാ​​​ട്ടു​​​കാ​​​രു​​​ടെ കൂ​​​ട്ടാ​​​യ ശ്ര​​​മ​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​തീ​​​വ ശ്ര​​​ദ്ധ​​​യോ​​​ടെ അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ഞ്ഞി​​​നെ ഉ​​​ട​​​ൻ​​​ത​​​ന്നെ സ​​​മീ​​​പ​​​ത്തെ താ​​​ത്കാ​​​ലി​​​ക മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യും വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം ആ​​​രോ​​​ഗ്യാ​​​വ​​​സ്ഥ തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ഡോ​​​ക്‌​​​ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു.

പൊ​​​ടി​​​പ​​​ട​​​ല​​​ങ്ങ​​​ളി​​​ൽ മൂ​​​ടി​​​യ കു​​​ഞ്ഞി​​​നെ കാ​​​ത്തു​​​നി​​​ന്ന പി​​​താ​​​വി​​​ന്‍റെ കൈ​​​ക​​​ളി​​​ലേ​​​ക്ക് ഏ​​​ൽ​​​പ്പി​​​ക്കു​​​മ്പോ​​​ൾ ക​​​ണ്ടു​​​നി​​​ന്ന​​​വ​​​ർ കൈ​​​യ​​​ടി​​​ക​​​ളോ​​​ടെ​​​യും ആ​​​ന​​​ന്ദ​​​ക്ക​​​ണ്ണീ​​​രോ​​​ടെ​​​യു​​​മാ​​​ണ് ആ ​​​നി​​​മി​​​ഷ​​​ത്തെ വ​​​ര​​​വേ​​​റ്റ​​​ത്. ഈ ​​​വൈ​​​കാ​​​രി​​​ക നി​​​മി​​​ഷ​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​നോ​​​ട​​​കം ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളാ​​​ണ് ക​​​ണ്ട​​​ത്. ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള നെ​​​റ്റി​​​സ​​​ൺ​​​സ് ഇ​​​തി​​​നെ ഒ​​​രു ‘ദൈ​​​വി​​​ക അ​​​ത്ഭു​​​തം’എ​​​ന്നാ​​​ണു വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

കു​​​ഞ്ഞി​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ തു​​​ട​​​ർ​​​ന്ന വ്യാ​​​പ​​​ക തെ​​​ര​​​ച്ചി​​​ലി​​​ൽ ഏ​​​ക​​​ദേ​​​ശം ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം കു​​​ഞ്ഞി​​​ന്‍റെ അ​​​മ്മ​​​യെ​​​യും അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്നു ജീ​​​വ​​​നോ​​​ടെ ക​​​ണ്ടെ​​​ത്തി.

ദു​​​ര​​​ന്ത ച​​​രി​​​ത്ര​​​ത്തി​​​ൽ​​​ത്ത​​​ന്നെ ഇ​​​ത്ര​​​യും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ഒ​​​രു ന​​​വ​​​ജാ​​​ത​​​ശി​​​ശു അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്ന് ജീ​​​വ​​​നോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​ത് തി​​​ക​​​ച്ചും അ​​​പൂ​​​ർ​​​വ​​​മാ​​​യ സം​​​ഭ​​​വ​​​മാ​​​ണെ​​​ന്ന് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​യു​​​ന്നു.

ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളെ കാ​​​ണാ​​​താ​​​കു​​​ക​​​യും മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വെ​​​ന​​​സ്വേ​​​ല​​​ൻ ജ​​​ന​​​ത​​​യ്ക്ക് വ​​​ലി​​​യൊ​​​രു പ്ര​​​ത്യാ​​​ശ​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​ന​​​വ​​​ജാ​​​ത​​​ശി​​​ശു​​​വി​​​ന്‍റെ​​​യും അ​​​മ്മ​​​യു​​​ടെ​​​യും തി​​​രി​​​ച്ചു​​​വ​​​ര​​​വ്. നി​​​ല​​​വി​​​ൽ പ്ര​​​ദേ​​​ശ​​​ത്ത് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സം​​​ഘ​​​ങ്ങ​​​ളുടെ നേതൃത്വത്തിൽ വ​​​ലി​​​യ രീ​​​തി​​​യി​​​ലു​​​ള്ള ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​രു​​​ക​​​യാ​​​ണ്.

മ​​​​​രി​​​​​ച്ച​​​​​വ​​​​​രി​​​​​ൽ 40ല​​​​​ധി​​​​​കം വി​​​​​ദേ​​​​​ശി​​​​​ക​​​​​ളും

വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ ഇ​​​​​ര​​​​​ട്ട ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രിൽ വി​​​​​ദേ​​​​​ശി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം 40 ആ​​​​​യി. മ​​​​​രി​​​​​ച്ച വി​​​​​ദേ​​​​​ശി​​​​​ക​​​​​ളി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പേ​​​​​ർ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ്-28 പേ​​​​​ർ.

ചൈ​​​​​ന-​​​​​ഏ​​​​​ഴ്, സ്പെ​​​​​യി​​​​​ൻ അ​​​​​ഞ്ച്, ബ്ര​​​​​സീ​​​​​ൽ-​​​​​ര​​​​​ണ്ട്, ഇ​​​​​റ്റ​​​​​ലി-​​​​​ഒ​​​​​ന്ന് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് മ​​​​​രി​​​​​ച്ച മ​​​​​റ്റു വി​​​​​ദേ​​​​​ശി​​​​​ക​​​​​ളു​​​​​ടെ ക​​​​​ണ​​​​​ക്ക്. അ​​​​​ഞ്ചു പൗ​​​​​ര​​​​​ന്മാ​​​​​ർ മ​​​​​രി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ 119 പൗ​​​​​ര​​​​​ന്മാ​​​​​രെ കാ​​​​​ണാ​​​​​താ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​താ​​​​​യി സ്പാ​​​​​നി​​​​​ഷ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രി ജോ​​​​​സ് മാ​​​​​നു​​​​​വ​​​​​ൽ അ​​​​​ൽ​​​​​ബാ​​​​​രെ​​​​​സി​​​​​നെ ഉ​​​​​ദ്ധ​​​​​രി​​​​​ച്ച് സ്പാ​​​​​നി​​​​​ഷ് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.

National

വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15 ആ​യി, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ലെ ത​രാ​ത​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വെ​യ​ർ​ഹൗ​സ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണം 15 ആ​യി. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി സൈ​ന്യ​മ​ട​ക്ക​മു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ടു​ക്കു​ക​യും, ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ര​ണ്ടു പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​നു ശേ​ഷം മൂ​ന്നാം ദി​വ​സ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മ​ന്നു കു​മാ​റെ​ന്ന യു​വാ​വി​നെ ബു​ധ​നാ​ഴ്ച ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ അ​പ​ക​ട​ത്തി​ൽ മ​ന്നു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഘി ​കു​മാ​റും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​വ​രു​ടെ പി​താ​വ് ഉ​ൾ​പ്പെ​ടെ 18 പേ​ർ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​ന്ന​തു വ​രെ സൈ​ന്യ​വും എ​ൻ​ഡി​ആ​ർ​എ​ഫും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

District News

റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് ര​ണ്ടു വ​ര്‍​ഷം; അ​പ​ക​ടം തു​ട​ര്‍​ക്ക​ഥ​യാ​യി തൊ​ടു​പു​ഴ-മു​ട്ടം പാ​ത

മു​ട്ടം: തൊ​ടു​പു​ഴ - പു​ളി​യ​ന്‍​മ​ല സം​സ്ഥാ​ന പാ​ത​യി​ല്‍ പെ​രു​മ​റ്റം ക​നാ​ല്‍ ഭാ​ഗം മു​ത​ല്‍ മു​ട്ടം കോ​ട​തി​ക്ക​വ​ല വ​രെ​യു​ള്ള മേ​ഖ​ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു. ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള ഗ​ര്‍​ത്ത​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട്ടാ​ണ് ഇ​രു​ച​ക്ര വാ​ഹ​ങ്ങ​ള്‍ ഉ​ള്‍​പ്പെടെ​ അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് മു​ട്ട​ത്തി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ എ​ത്തി​യ മു​ട്ടം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി ബി​നു എം​വി​ഐ​പി ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. പി​ന്നി​ലൂ​ടെ എ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് ക​ട​ന്നു​പോ​കാ​ന്‍ റോ​ഡി​ന്‍റെ വ​ശ​ത്തേ​ക്ക് വാ​ഹ​നം ഒ​തു​ക്കി​യ​പ്പോ​ള്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കുഴിയിൽ‍ വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​തു​വ​ഴി​യെ​ത്തി​യ കു​ട​യ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ബി​നു​വി​നെ റോ​ഡി​ല്‍​നി​ന്ന് ഉ​യ​ര്‍​ത്തി​യ​ത്.

ഏ​താ​നും ദി​വ​സം മു​മ്പ് കോ​ട​തി​യി​ലേ​ക്കു​വ​ന്ന യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​വും പ്ര​ദേ​ശ​ത്ത് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. ഇ​വ​ര്‍​ക്കും സാ​ര​മാ​യ തോ​തി​ല്‍ പ​രി​ക്കേ​റ്റു. വാ​ഹ​ന​ത്തി​നും കേ​ടു​പാ​ടു സം​ഭ​വി​ച്ചു. പ്ര​ദേ​ശ​ത്തെ കു​ഴി​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ശ​ങ്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ടു വ​രു​ന്ന​തേ​യു​ള്ളു. ചി​കി​ത്സ​യ്ക്കാ​യി ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചു.

മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലും മു​ട്ടം, കു​ട​യ​ത്തൂ​ര്‍, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക്കാ​യി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു കു​ത്തി​പ്പൊ​ളി​ച്ച റോ​ഡ് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ​റാ​കാ​ത്ത​തി​ല്‍ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍​ത്ത​ന്നെ ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഓ​രോ നൂ​റു മീ​റ്റ​റി​ലും കു​ത്തി​പ്പൊ​ളി​ക്കു​ന്ന ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കു​മെ​ന്നാ​ണ് ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ഉ​റ​പ്പു​ക​ളെ​ല്ലാം പാ​ഴ് വാ​ക്കാ​ക്കി ജ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന നി​ല​പാ​ടാ​ണ് ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ അ​ധി​കൃ​ത​രി​ല്‍​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്.

ഏ​താ​നും നാ​ളു​ക​ളാ​യി മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​ത്തി​പ്പൊ​ളി​ച്ച റോ​ഡി​ന്‍റെ സൈ​ഡ് കൂ​ടു​ത​ല്‍ താ​ഴ്ന്ന അ​വ​സ്ഥ​യി​ലാ​ണ്. 2024 മാ​ര്‍​ച്ചോ​ടെ പൂ​ര്‍​ത്തീ​ക​രി​ച്ച് ക​മ്മീ​ഷ​ന്‍ ചെ​യ്യു​മെ​ന്നു പ​റ​ഞ്ഞ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി 2028 വ​രെ നീ​ട്ടി​യി​രി​ക്കു​ക​യാ​ണ്. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ് റോ​ഡി​ന്‍റെ ടാ​റിം​ഗ് ന​ട​ത്താ​ന്‍ തീ​രു​മാ​ന​മെ​ങ്കി​ല്‍ ജ​ന​കീ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

National

ഡ​ൽ​ഹി തീ​പി​ടി​ത്തം; കാ​ര​ണം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്

ന്യൂ​ഡ​ൽ​ഹി: മാ​ള​വ്യ ന​ഗ​റി​ലു​ള്ള തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെ​ന്ന് പോ​ലീ​സ്. സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍ പു​റ​ത്തു​വ​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ ഹോ​ട്ട​ല്‍ ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​ത് താ​ൻ ആ​ല്ലെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ ഉ​ട​മ ലോ​കേ​ഷ് ബ​ജാ​ജ് പ്ര​തി​ക​രി​ച്ച​ത്. മ​റ്റൊ​രു വ്യ​ക്തി​യെ​യാ​ണ് ഹോ​ട്ട​ൽ ന​ട​ത്താ​ൻ ഏ​ൽ​പ്പി​ച്ച​തെ​ന്നും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ൻ ഏ​ർ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

മ​റ്റൊ​രാ​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹോ​ട്ട​ലി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യ​തെ​ന്നാ​ണ് ഹോ​ട്ട​ൽ ഉ​ട​മ പ​റ​യു​ന്ന​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ സാ​ധാ​ര​ണ​മാ​ണെ​ന്നും ഹോ​ട്ട​ലു​ക​ൾ എ​ല്ലാം അ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് അ​യാ​ൾ പ​റ​ഞ്ഞ​തെ​ന്നും ലോ​കേ​ഷ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഹോ​ട്ട​ലി​ന് ഫ​യ​ർ എ​ൻ​ഒ​സി ഇ​ല്ലെ​ന്നും ലോ​കേ​ഷ് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

Kerala

അമ്യൂസ്മെന്‍റ് പാർക്ക് ദുരന്തം: പാർക്ക് അടച്ചു, സംസ്ഥാനമാകെ പരിശോധന വേണമെന്ന് ആവശ്യം

തിരുവനന്തപുരം: റൈഡ് പൊട്ടിവീണുണ്ടായ അപകടത്തെ തുടർന്ന്
വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്‍റ് പാർക്ക് അടച്ചു. പിന്നാലെ കേസും. പഞ്ചായത്ത് ഇവർക്ക് നൽകിയ ലൈസൻസ് റദ്ദാക്കി.

ഇനി സുരക്ഷാ പരിശോധന ഉൾപ്പടെ നടത്തിയതിനുശേഷമേ ലൈസൻസ് നൽകാവൂ എന്ന് നിർദേശവും നൽകിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്‍റെ ഉടമ അടക്കം അഞ്ചുപേർക്കെതിരേ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യയ്‌ക്കെതിരേയാണ് കേസ്.

വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തിൽ വലിയ ദുരന്തമാണ് വ്യാഴാഴ്ച ഉണ്ടായത്. പെരുന്നാൾ അവധിയായിരുന്നതിനാൽ കുട്ടികൾ അടക്കം നൂറുകണക്കിനു പേരാണ് ഇവിടെ എത്തിയിരുന്നത്. ഇതിനിടയിലാണ് പതിനഞ്ചോളം പേർ കയറിയ റൈഡിന്‍റെ വെൽഡിംഗ് ഇളകി തകർന്നുവീണത്.

അപകടത്തിൽപെട്ടവരെ കൊണ്ടുപോകാനുള്ള ആംബുലൻസ് പോലും പാർക്കിൽ ഉണ്ടായിരുന്നില്ല. നാഗർകോവിൽ സ്വദേശികളായ അഞ്ചുപേർക്കാണു പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണു പരിക്കേറ്റത്. ചങ്ങലകളിൽ കസേര ഘടിപ്പിച്ച് വൃത്താകൃതിയിൽ കറങ്ങുന്ന തരത്തിലുള്ള റൈഡാണ് അപകടത്തിൽപ്പെട്ടത്.

പരുക്കേറ്റവരെ വാനിലും മറ്റുമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആംബുലൻസ് എത്താൻ വൈകിയെന്നു പരുക്കേറ്റവരുടെ ബന്ധുക്കൾ ആരോപിച്ചു. അപകടം ഉണ്ടായി റൈഡ് തകർന്നു വീണതിനു ശേഷവും പാർക്കിന്‍റെ പ്രവർത്തനം നിർത്താതെ മറ്റു റൈഡുകൾ ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഇവിടെ ഒരു മരണവും നടന്നിരുന്നു. അന്ന് തന്നെ ഇവിടെ സുരക്ഷാ വീഴ്ച ഉണ്ടെന്ന് ആരോപണമുയർന്നിരുന്നു.

പരിശോധന കർശനമാക്കണം

അതേസമയം, സംസ്ഥാനത്തെ അമ്യൂസ്മെന്‍റ് പാർക്കുകളിൽ പരിശോധന ശക്തമാക്കാണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അമ്യുസ്‌മെന്‍റ് പാർക്കുകൾ ഉൾപ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാനുള്ള നിർദേശം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 15-ഓളം അമ്യൂസ്മെന്‍റ് പാർക്കുകളാണ് ഉള്ളത്. മുൻനിര പാർക്കുകൾ സുരക്ഷാക്രമീകരണങ്ങൾക്കു ശ്രദ്ധ നൽകാറുണ്ടെങ്കിലും ചില ചെറുകിട പാർക്കുകളിൽ ഇതു പാലിക്കപ്പെടുന്നുണ്ടോയെന്ന് സംശയമുണ്ട്. ഈ വേനലവധിക്കാലത്ത് ആയിരക്കണക്കിനു പേരാണ് ഇത്തരം പാർക്കുകളിൽ എത്തിയത്. കാലപ്പഴക്കം ചെന്ന റൈഡുകളും മോട്ടോറുകളും ഉപയോഗിക്കുന്നതിനെക്കുറിച്ചു വേണ്ടത്ര പരിശോധന നടന്നിട്ടില്ല. അറ്റകുറ്റപ്പണികൾ പോലും സമയത്തിന് നടത്താറില്ല. അതാണ് അപകടത്തിലേക്കു നയിക്കുന്നത്.

റൈഡുകളുടെ ഭാഗങ്ങൾ തുരുമ്പെടുക്കുക, വെൽഡിംഗ് ഇളകുക തുടങ്ങിയവ പതിവാണ്. കൃത്യമായി പരിശോധന നടന്നെങ്കിലേ ഇതു കണ്ടെത്താനാകൂ. ഹാപ്പിലാൻഡിലും ഇതാണ് സംഭവിച്ചത്. മിക്ക പാർക്കുകളിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഇല്ല. അന്താരാഷ്‌ട്ര ചട്ടപ്രകാരമുളള സുരക്ഷയാണ് പാർക്കുകളിൽ ഒരുക്കേണ്ടതാണ്. അതിനാണ് കനത്ത ഫീസ് സന്ദർശകരിൽനിന്നു ഈടാക്കുന്നതും.

എന്നാൽ, അതു നടപ്പിലാക്കാറില്ല. മിക്ക പാർക്കുകളിലും ആംബുലൻസ് പോലുമില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കടുത്ത നിസംഗത കാട്ടുന്നുവെന്നു പരാതിയുണ്ട്. ടൂറിസം വകുപ്പ് പാർക്കുകളുടെ അവസ്ഥയെകുറിച്ചു പഠിക്കണമെന്നും നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്.

അഗ്നിരക്ഷാ സേന, പോലീസ് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിലെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നതാണ് ചട്ടം. ഇതിൽതന്നെ ക്രമക്കേട് കാട്ടുന്നതായും ആക്ഷേപമുണ്ട്. 

ഉത്സവപ്പറമ്പുകളിലെ താത്കാലിക പാർക്കുകളും പ്രശ്നം

അതുപോലെ തന്നെയാണ് ഓണക്കാലത്തും ഉത്സവങ്ങളിലും മറ്റ് അവസരങ്ങളിലും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ താത്കാലികമായി ഒരുക്കുന്ന അമ്യൂസ്മെന്‍റ് സംവിധാനങ്ങൾ. ഒരു സുരക്ഷയുമില്ലാതെയാണ് പലപ്പോഴും പ്രവർത്തനം. കാലപ്പഴക്കം ചെന്ന റൈഡുകളും മറ്റുമാണ് ഇവിടെയുള്ളത്. ഇതിൽ ഒരു പരിശോധനയും നടക്കാറില്ലെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു.

പഞ്ചായത്തുകൾക്കും പറയത്തക്ക റോളില്ല. സംസ്ഥാനത്തിനു പുറത്തുനിന്നാണ് ഇത്തരം ഗ്രൂപ്പുകൾ താത്കാലിക സംവിധാനത്തോടെ കൂടുതലും എത്തുന്നത്. ഇവർക്കു സുരക്ഷാ സർട്ടിഫിക്കറ്റോ ലൈസൻസോ കാണാറില്ല. ഇത്തരം അമ്യൂസ്മെന്‍റ് സംവിധാനത്തെക്കുറിച്ചു ക്യത്യമായ അനേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

National

പ​​​​​​​രി​​​​​​​ഭ്രാ​​​​​​​ന്തി വേ​​​​​​​ണ്ട​​​​​​!; ദു​ര​ന്തനി​വാ​ര​ണ മു​ന്ന​റി​യി​പ്പു​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ൽ

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: "അ​​​​​​​തീ​​​​​​​വ ഗൗ​​​​​​​ര​​​​​​​വ​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ്’ -ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​ട​​​​​​​നീ​​​​​​​ള​​​​​​​മു​​​​​​​ള്ള കോ​​​​​​​ടി​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു ഫോ​​​​​​​ണു​​​​​​​ക​​​​​​​ളി​​​​​​​ൽ ഇം​​​​​​​ഗ്ലീ​​​​​​​ഷി​​​​​​​ൽ സ​​​​​​​ന്ദേ​​​​​​​ശ​​​​​​​മാ​​​​​​​യി വ​​​​​​​ന്ന മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പാ​​​​​​​ണി​​​​​​​ത്. സൈ​​​​​​​റ​​​​​​​ണോ​​​​​​​ടെ​​​​​​​യോ വൈ​​​​​​​ബ്രേ​​​​​​​ഷ​​​​​​​നോ​​​​​​​ടെ​​​​​​​യോ ഈ ​​​​​​​സ​​​​​​​ന്ദേ​​​​​​​ശം ല​​​​​​​ഭി​​​​​​​ച്ച മൊ​​​​​​​ബൈ​​​​​​​ൽ ഉ​​​​​​​പ​​​​​​​യോ​​​​​​​ക്താ​​​​​​​ക്ക​​​​​​​ൾ ആ​​​​​​​ദ്യ​​​​​​​മൊ​​​​​​​ന്നു പ​​​​​​​ക​​​​​​​ച്ചു.

സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ത്തി​​​​​​​ന്‍റെ താ​​​​​​​ഴെ​​​​​​​യാ​​​​​​​യി "സ​​​​​​​ന്ദേ​​​​​​​ശം ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന പൊ​​​​​​​തു​​​​​​​സ​​​​​​​മൂ​​​​​​​ഹം ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളൊ​​​​​​​ന്നും കൈ​​​​​​​ക്കൊ​​​​​​​ള്ളേ​​​ണ്ട​​​​​​​തി​​​​​​​ല്ലെ​​​​​​​ന്നും ഇ​​​​​​​തൊ​​​​​​​രു പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​സ​​​​​​​ന്ദേ​​​​​​​ശ​​​​​​​മാ​​​​​​​ണെ​​​​​​​ന്നും’ എ​​​​​​​ഴു​​​​​​​തി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത് വാ​​​​​​​യി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ഴാ​​​​​​​ണ് ആ​​​​​​​ശ്വാ​​​​​​​സ​​​​​​​മാ​​​​​​​യ​​​​​​​ത്. ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​വി​​​​​​​ലെ 11.30ന് ​​​​​​​ശേ​​​​​​​ഷം രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​ട​​​​​​​നീ​​​​​​​ള​​​​​​​മു​​​​​​​ള്ള ഫോ​​​​​​​ണു​​​​​​​ക​​​​​​​ളി​​​​​​​ൽ ഒ​​​​​​​രേ​​​​​​​സ​​​​​​​മ​​​​​​​യം ഈ ​​​​​​​അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര സ​​​​​​​ന്ദേ​​​​​​​ശം ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​തി​​​​​​​ലൂ​​​​​​​ടെ ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഫോ​​​​​​​ണു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന പു​​​​​​​ത്ത​​​​​​​ൻ സം​​​​​​​വി​​​​​​​ധാ​​​​​​​നം ആ​​​​​​​വി​​​​​​​ഷ്ക​​​​​​​രി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ് കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ.

പ്ര​​​​​​​കൃ​​​​​​​തി​​​​​​​ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ൾ മു​​​​​​​ത​​​​​​​ൽ പൊ​​​​​​​തു​​​​​​​സു​​​​​​​ര​​​​​​​ക്ഷ​​​​​​​യെ ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന ഭീ​​​​​​​ഷ​​​​​​​ണി​​​​​​​ക​​​​​​​ൾ വ​​​​​​​രെ​​​​​​​യു​​​​​​​ള്ള ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ഒ​​​​​​​രു നി​​​​​​​ശ്ചി​​​​​​​ത പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്തെ എ​​​​​​​ല്ലാ മൊ​​​​​​​ബൈ​​​​​​​ല്‍ ഫോ​​​​​​​ണു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്കും ഒ​​​​​​​രേ​​​​​​​സ​​​​​​​മ​​​​​​​യം ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ത​​​​​​​ത്‌​​​​​​​സ​​​​​​​മ​​​​​​​യം മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് ന​​​​​​​ൽ​​​​​​​കു​​​​​​​ക​​​​​​​യെ​​​​​​​ന്ന ല​​​​​​​ക്ഷ്യ​​​​​​​ത്തോ​​​​​​​ടെ കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ത​​​​​​​ദ്ദേ​​​​​​​ശീ​​​​​​​യ​​​​​​​മാ​​​​​​​യി വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്ത​​​​​​​താ​​​​​​​ണ് ഈ ​​​​​​​അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് സം​​​​​​​വി​​​​​​​ധാ​​​​​​​നം. കേ​​​​​​​ന്ദ്ര ടെ​​​​​​​ലി​​​​​​​ക​​​​​​​മ്യൂ​​​​​​​ണി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ​​​​​​​സ് വ​​​​​​​കു​​​​​​​പ്പ് വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്ത "സ​​​​​​​ചേ​​​​​​​ത്’ എ​​​​​​​ന്ന​​​പേ​​​​​​​രി​​​​​​​ലു​​​​​​​ള്ള സം​​​​​​​വി​​​​​​​ധാ​​​​​​​നം സെ​​​​​​​ൽ ബ്രോ​​​​​​​ഡ്കാ​​​​​​​സ്റ്റ് മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യാ​​​​​​​ണു പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

എ​​​​​​​സ്എം​​​​​​​എ​​​​​​​സ് സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്നു വി​​​​​​​ഭി​​​​​​​ന്ന​​​​​​​മാ​​​​​​​യു​​​​​​​ള്ള സെ​​​​​​​ൽ ബ്രോ​​​​​​​ഡ്കാ​​​​​​​സ്റ്റ് സം​​​​​​​വി​​​​​​​ധാ​​​​​​​നം ഏ​​​​​​​തു ഫോ​​​​​​​ണ്‍ സെ​​​​​​​റ്റിം​​​​​​​ഗ്സി​​​​​​​ലും ഉ​​​​​​​ച്ച​​​​​​​ത്തി​​​​​​​ലോ വൈ​​​​​​​ബ്രേ​​​​​​​ഷ​​​​​​​നി​​​​​​​ലോ ഉ​​​​​​​ള്ള മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പു​​​​​​​സ​​​​​​​ന്ദേ​​​​​​​ശ​​​​​​​മാ​​​​​​​യി പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കും. ഫോ​​​​​​​ണ്‍ സൈ​​​​​​​ല​​​​​​​ന്‍റ് മോ​​​​​​​ഡി​​​​​​​ലാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ല്‍പ്പോ​​​ലും വ​​​​​​​ലി​​​​​​​യ ശ​​​​​​​ബ്‌​​​ദ​​​​​​​ത്തോ​​​​​​​ടെ​​​​​​​യു​​​​​​​ള്ള അ​​​​​​​ലാ​​​​​​​റം മു​​​ഴ​​​ങ്ങി​​​യ​​​തി​​​നു​​​ ശേ​​​ഷ​​​മാ​​​കും ​​​​​​​ സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍ ല​​​​​​​ഭി​​​​​​​ക്കു​​​​​​​ക.​​​ ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്പോ​​​​​​​ൾ ത​​​​​​​ട​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്ലാ​​​​​​​തെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ യ​​​​​​​ഥാ​​​​​​​സ​​​​​​​മ​​​​​​​യം ജാ​​​​​​​ഗ​​​​​​​രൂ​​​​​​​ക​​​​​​​രാ​​​​​​​ക്കാ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് ഈ ​​​​​​​സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ ക​​​​​​​ഴി​​​​​​​യു​​​​​​​ന്നു.

രാ​​​​​​​ജ്യ​​​​​​​ത്തെ​​​​​​​മ്പാ​​​​​​​ടു​​​​​​​മു​​​​​​​ള്ള മൊ​​​​​​​ബൈ​​​​​​​ല്‍ ഫോ​​​​​​​ണ്‍ ഉ​​​​​​​പ​​​​​​​ഭോ​​​​​​​ക്താ​​​​​​​ക്ക​​​​​​​ള്‍​ക്ക് വ​​​​​​​രും ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും പ്ര​​​​​​​ത്യേ​​​​​​​ക അ​​​​​​​പാ​​​​​​​യ സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍ ല​​​​​​​ഭി​​​​​​​ച്ചാ​​​​​​​ല്‍ പ​​​​​​​രി​​​​​​​ഭ്രാ​​​​​​​ന്തി വേ​​​​​​​ണ്ടെന്ന് അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ര്‍ അ​​​റി​​​യി​​​ച്ചു. ഇം​​​​​​​ഗ്ലീ​​​​​​​ഷ്, ഹി​​​​​​​ന്ദി കൂ​​​​​​​ടാ​​​​​​​തെ പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക ഭാ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ലും സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍ ല​​​​​​​ഭി​​​​​​​ച്ചേ​​​​​​​ക്കാം.

ഇ​​​​​​​തി​​​​​​​നോ​​​​​​​ട​​​​​​​കം ത​​​​​​​ന്നെ 28 സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും എ​​​​​​​ട്ട് കേ​​​​​​​ന്ദ്ര​​​​​​​ഭ​​​​​​​ര​​​​​​​ണ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഈ ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​നം പ്ര​​​​​​​വ​​​​​​​ര്‍​ത്ത​​​​​​​ന​​​​​​​സ​​​​​​​ജ്ജ​​​​​​​മാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ഭാ​​​​​​​വി​​​​​​​യി​​​​​​​ല്‍ സു​​​​​​​നാ​​​​​​​മി, ഇ​​​​​​​ടി​​​​​​​മി​​​​​​​ന്ന​​​​​​​ല്‍, വാ​​​​​​​ത​​​​​​​കചോ​​​​​​​ര്‍​ച്ച തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ വി​​​​​​​പ​​​​​​​ത്തു​​​​​​​ക​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് കൃ​​​​​​​ത്യ​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍​ക്കു വി​​​​​​​വ​​​​​​​രം ന​​​​​​​ല്‍​കാ​​​​​​​ന്‍ ഈ ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​നം ഉ​​​​​​​പ​​​​​​​ക​​​​​​​രി​​​​​​​ക്കും.

ഫോ​​​​​​​ണി​​​​​​​ല്‍ അ​​​​​​​ലാ​​​​​​​റം മു​​​​​​​ഴ​​​​​​​ങ്ങു​​​​​​​ക​​​​​​​യോ സ​​​​​​​ന്ദേ​​​​​​​ശം വ​​​​​​​രി​​​​​​​ക​​​​​​​യോ ചെ​​​​​​​യ്താ​​​​​​​ല്‍ അ​​​​​​​ത് അ​​​​​​​വ​​​​​​​ഗ​​​​​​​ണി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നും പ​​​​​​​രി​​​​​​​ഭ്രാ​​​​​​​ന്ത​​​​​​​രാ​​​​​​​യി മ​​​​​​​റ്റു​​​​​​​ള്ള​​​​​​​വ​​​​​​​രെ തെ​​​​​​​റ്റാ​​​​​​​യ വാ​​​​​​​ര്‍​ത്ത​​​​​​​ക​​​​​​​ള്‍ അ​​​​​​​റി​​​​​​​യി​​​​​​​ക്ക​​​​​​​രു​​​​​​​തെ​​​​​​​ന്നും ടെ​​​​​​​ലി​​​​​​​കോം വ​​​​​​​കു​​​​​​​പ്പ് അ​​​​​​​ഭ്യ​​​​​​​ര്‍​ഥി​​​​​​​ച്ചു.

Kerala

മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്തം ഞെ​ട്ടലുണ്ടാ​ക്കി, അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്ക​ണം: പ്ര​തി​പ​ക്ഷ നേ​താ​വ്

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര​യി​ലെ ദു​ര​ന്തം ഞെ​ട്ട​ലു​ണ്ടാ​ക്കി​യെ​ന്നും മു​ന്നോ​ട്ടും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്ത​ണം. മ​നു​ഷ്യ ജീ​വ​ന് അ​പ​ക​ട​ക​ര​മാ​യ ഒ​രു കാ​ര്യ​വും ന​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​ക​ണം. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത്ത​രം അ​പ​ക​ടം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ക്ക​ണം. അ​തി​നാ​യി ഒ​രു സം​വി​ധാ​ന ഒ​രു​ക്ക​ണം. ക​ർ​ശ​ന ന​ട​പ​ടി​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ‌​ഥി​ക്കു​ന്ന​താ​യും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ ധ​ർ​മ​ട​ത്തെ​ത്തി

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​നെ​ത്തി മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല​യി​ലെ ദു​ര​ന്ത​ബാ​ധി​ത​ർ. പ​തി​നെ​ട്ട് പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശ ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ധ​ർ​മട​ത്തെ​ത്തി​യ​ത്.

ദു​ര​ന്ത​ത്തി​ൽ ചേ​ർ​ത്ത് പി​ടി​ച്ച മു​ഖ്യ​മ​ന്ത്രി​യോ​ട് സം​സാ​രി​ച്ച് കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്താ​നാ​ണ് ഇ​വ​ർ ധ​ർ​മ​ട​ത്തേ​യ്ക്ക് എ​ത്തി​യ​ത്. ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി ക​ൽ​പ്പ​റ്റ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ടൗ​ൺ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​കാ​ര്യ​ങ്ങ​ളാ​ണ് കൂ​ടി​ക്കാ​ഴ്ച്ച​യി​ലെ ച​ർ​ച്ച വി​ഷ​യം.

വീ​ട്ടി​ലേ​ക്കു​ള്ള ക​യ​റി താ​മ​സ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യും വ​ര​ണ​മെ​ന്നാ​ണ് ദു​ര​ന്ത​ബാ​ധി​ത​രു​ടെ ആ​ഗ്ര​ഹം. ക​യ​റി താ​മ​സ​ത്തി​ന്‍റെ ക്ഷ​ണ​ത്തി​ന് ന​മു​ക്ക് നോ​ക്കാ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്. വി​ഷു​വി​ന് ക​യ​റി താ​മ​സം ന​ട​ത്താ​നാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി സൂ​ച​ന ന​ൽ​കി.

എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ഞ​ങ്ങ​ൾ​ക്ക് ഒ​രോ​ന്നാ​യി സ​ർ​ക്കാ​ർ തി​രി​കെ ത​ന്നെ​ന്നും ദു​ര​ന്ത​ബാ​ധി​ത​ർ പ​റ​യു​ക​യു​ണ്ടാ​യി. ക​ണ്ണാ​യ സ്ഥ​ല​ത്താ​ണ് ടൗ​ൺ​ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ സം​ഘം ക​ണ്ണു​വ​യ്ക്കാ​ൻ ഇ​ട​യു​ണ്ട് ന​ല്ല ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ദു​ര​ന്ത​ബാ​ധി​ത​രോ​ട് പ​റ​ഞ്ഞു. പു​ന​ര​ധി​വാ​സം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തി​ന് വൈ​കാ​രി​ക​മാ​യി ന​ന്ദി പ​റ​ഞ്ഞാ​ണ് ദു​രി​ത​ബാ​ധി​ത​ർ മ​ട​ങ്ങി​യ​ത്.

Kerala

കണക്ക് നിരത്തി... വയനാട് ദുരിതർക്കായി പിരിച്ച പണത്തിന്‍റെ വിവരങ്ങൾ പുറത്തുവിട്ട് സണ്ണി ജോസഫ്

 കണ്ണൂർ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭവന നിർമാണത്തിനായി ആകെ 5.38 കോടി രൂപ പിരിച്ചത്. ആദ്യ സ്ഥലം വാങ്ങാനായി 3. 68 കോടി രൂപയും രണ്ടാമത്തെ സ്ഥലത്തിനായി 2.50 കോടി രൂപയും ചെലവായെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 97 ലക്ഷം അധികമായി ചെലവാക്കി. 73 ലക്ഷം കൂടി രജിസ്ട്രേഷൻ അടക്കമുള്ള ചെലവുകൾക്ക് ആവശ്യമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

യൂത്ത് കോൺഗ്രസ്‌ ഒരു കോടി അഞ്ച് ലക്ഷം പിരിച്ചു കെപിസിസിക്ക് നൽകി. ആപ്പ് നിർമിക്കാൻ 9.30 ലക്ഷം ചെലവായി. തങ്ങൾ വാങ്ങിയ സ്ഥലത്താണ് ഡിവൈഎഫ്ഐ സമരം നടത്തിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു.

വീട് വയ്ക്കാൻ ഐസിസിയുടെയും കെപിസിസിയുടെയും ഫണ്ട് ഉപയോഗിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വാഗ്ദാനം ചെയ്‌ത വീടുകൾ നിർമിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

District News

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം; കെട്ടിടങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീ‍ഷൻ

കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ൽ കാ​ല​പ്പ​ഴ​ക്ക​മു​ള്ള​തും അ​പ​ക​ടാ​വ​സ്ഥ​യി​ലു​മു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ , ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ച്ച് കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി അ​പ​ക​ടാ​വ​സ്ഥ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ ദാ​രു​ണ സം​ഭ​വ​ത്തെ കു​റി​ച്ച് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​ള​ക്ട​റും അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രാ​ഴ്ച​ക്ക​കം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കും അ​തോ​റി​റ്റി​ക​ൾ​ക്കും നി​ർ​ദ്ദേ​ശം അ​ടി​യ​ന്ത​ര​മാ​യി കൈ​മാ​റ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. വ​ലി​യ​ങ്ങാ​ടി​യി​ൽ ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ലം ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് സ​ന്ദ​ർ​ശി​ച്ചു.

കോ​ഴി​ക്കോ​ട് മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ത്യേ​കം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​താ​ണ്. അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളെ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ തി​രി​ച്ച് അ​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

വ​ലി​യ​ങ്ങാ​ടി​യി​ൽ ന​ട​ന്ന​തു​പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.​അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കി അ​തി​ന്‍റെ പ​ക​ർ​പ്പ് മൂ​ന്നാ​ഴ്ച​ക്ക​കം ജി​ല്ലാ ക​ള​ക്ട​റും കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പൊ​തു​ജ​ന സു​ര​ക്ഷ​യി​ൽ വീ​ഴ്ച​വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ നി​ർ​ദ്ദേ​ശി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. മാ​ർ​ച്ചി​ൽ കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

 

 

District News

നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ട് ഏ​ഴു​മാ​സം, ദു​ര​ന്തമുണ്ടാവാന്‍ കാത്തിരിക്കണോ‍?

മു​ക്കം: വ​ലി​യ​ങ്ങാ​ടി ദു​ര​ന്ത​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രു​മ്പോ​ള്‍മ​റ്റൊ​രു ദു​ര​ന്ത​ത്തി​ലേ​ക്ക് വാ ​പൊ​ളി​ച്ച് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യു​ടെ സ്മാ​ര​ക​മാ​യി മു​ക്കം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഒ​രു കെ​ട്ടി​ടം. നി​ത്യേ​ന നൂ​റ് ക​ണ​ക്കി​ന് രോ​ഗി​ക​ൾ എ​ത്തു​ന്ന മു​ക്കം ക​മ്യു​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ എ​ക്സ്റേ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് അ​ൺ​ഫി​റ്റാ​ണെ​ന്ന നോ​ട്ടീ​സ് ല​ഭി​ച്ച് ഏ​ഴ് മാ​സം ക​ഴി​ഞ്ഞി​ട്ടും പൊ​ളി​ച്ചു​മാ​റ്റാ​തെ നി​ൽ​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന നി​ര​വ​ധി രോ​ഗി​ക​ൾ വി​വി​ധ ടെ​സ്റ്റു​ക​ൾ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന ലാ​ബി​ന്‍റെ​യും രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ​യും സി​എ​ച്ച്സി ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ​യും ന​ടു​വി​ലാ​യാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള കെ​ട്ടി​ട​മു​ള്ള​ത്.

കെ​ട്ടി​ട​ത്തി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യ​തോ​ടെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കെ​ട്ടി​ട സ്‌​ളാ​ബു​ക​ള്‍​ക്കും ചു​മ​രു​ക​ൾ​ക്കും വി​ള്ള​ൽ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യും കെ​ട്ടി​ടം അ​ൺ​ഫി​റ്റാ​ണെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്‌​ത​ത്‌.

കൂ​ടാ​തെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ സ്ഥാ​പി​ച്ച വാ​ട്ട​ർ ടാ​ങ്കു​ക​ൾ എ​ടു​ത്തു​മാ​റ്റ​ണ​മെ​ന്നും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ കെ​ട്ടി​ടം എ​ത്ര​യും പെ​ട്ട​ന്ന് പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നോ​ട്ടീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ വാ​തി​ലി​ൽ പ​തി​ക്കു​ക​യും എ​ക്സ്റേ യു​ണി​റ്റ് അ​ഴി​ച്ചു​മാ​റ്റി​യി മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​ൽ​ക​ലി​ക​മാ​യി മാ​റ്റി​വെ​ക്കു​ക​യും മാ​ത്ര​മാ​ണ് ഇ​തു​വ​രെ ചെ​യ്ത​ത്.

രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ നി​ത്യേ​ന എ​ത്തു​ന്ന സ്ഥ​ല​മാ​യാ​യ​തി​നാ​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണാ​ൽ കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ൽ ഉ​ണ്ടാ​യ​തി​നേ​ക്കാ​ൾ വ​ലി​യ ദു​ര​ന്തം ഉ​ണ്ടാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല എ​ക്സ്റേ യു​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ വ​ലി​യ പ​ണം ചി​ല​വ​ഴി​ച്ച് തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ എ​ക്സ്റേ യൂ​ണി​റ്റു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യു​മാ​ണ് ഉ​ള്ള​ത് .

 

National

കേരളത്തിലെ ദുരന്തബാധിത മേഖലകൾക്കു ഫരീദാബാദ് അതിരൂപതയുടെ കൈത്താങ്ങ്

ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ മു​​​ണ്ട​​​ക്കൈ-​​​ചൂ​​​ര​​​ൽ​​​മ​​​ല, വി​​​ല​​​ങ്ങാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു കൈ​​​ത്താ​​​ങ്ങു​​​മാ​​​യി ഫ​​​രീ​​​ദാ​​​ബാ​​​ദ് അ​​​തി​​​രൂ​​​പ​​​ത.

വി​​​ല​​​ങ്ങാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ വീ​​​ട് ന​​​ഷ്‌​​​ട​​​മാ​​​യ​​​വ​​​രി​​​ൽ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ന് താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ടീ​​​മി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന വീ​​​ടി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​നം അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു നി​​​ർ​​​വ​​​ഹി​​​ക്കും.

വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ പു​​​ഞ്ചി​​​രി​​​മ​​​ട്ട​​​ത്ത് മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ടീ​​​മി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മ​​​റ്റൊ​​​രു വീ​​​ടി​​​ന്‍റെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഫ​​​രീ​​​ദാ​​​ബാ​​​ദ് അ​​​തി​​​രൂ​​​പ​​​ത സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ജോ​​​മി വാ​​​ഴ​​​ക്കാ​​​ലാ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ഉ​​​റ്റ​​​വ​​​രെ​​​യും ബ​​​ന്ധു​​​ക്ക​​​ളെ​​​യും ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​വ​​​രും വീ​​​ടും സ്വ​​​ത്തും ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​വ​​​രും അ​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​ങ്ങ​​​ൾ വീ​​​ണ്ടും കെ​​​ട്ടി​​​പ്പ​​​ടു​​​ക്കു​​​ന്ന ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ കൈ​​​ത്താ​​​ങ്ങാ​​​കാ​​​ൻ ഫ​​​രീ​​​ദാ​​​ബാ​​​ദ് അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കു സാ​​​ധി​​​ച്ച​​​തി​​​ൽ ഒ​​​ത്തി​​​രി സ​​​ന്തോ​​​ഷ​​​വും സം​​​തൃ​​​പ്തി​​​യു​​​മു​​​ണ്ടെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര പ​​​റ​​​ഞ്ഞു.

National

എയർ ആംബുലൻസ് ദുരന്തം; മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ രോ​​​​ഗിയുടെ ഭാ​​​​ര്യ​​​​യും ബ​​​​ന്ധു​​​​വും

റാ​​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ൽ എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​ ഏഴു പേരിൽ രോ​​​​ഗി സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​ർ ഷാ​​​​യും ഭാ​​​​ര്യ​​​​യും ബ​​​​ന്ധു​​​​വും ഇ​​​​യാ​​​​ളെ ചി​​​​കി​​​​ത്സി​​​​ച്ചി​​​​രു​​​​ന്ന ഡോ​​​​ക്‌​​​​ട​​​​റും.

65​ ശ​​​​​ത​​​​​മാ​​​​​നം​ ​പൊ​​​​​ള്ള​​​​​ലേ​​​​​റ്റ​ ​സ​​​​​ഞ്ജ​​​​​യ് ​കു​​​​​മാ​​​​​റി​​​​നെ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ​ ​ഗം​​​​ഗാ​​​​റാം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ വി​​​​​ദ​​​​​ഗ്‌​​​​​ധ​ ​ചി​​​​​കി​​​​​ത്സ​​​​​യ്ക്കാ​​​​​യി​ ​കൊ​​​​​ണ്ടു​​​​​പോ​​​​​ക​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു ദു​​​​ര​​​​ന്തം. 41കാ​​​​ര​​​​നാ​​​​യ സ​​​​​ഞ്ജ​​​​യ്‌​​​​കു​​​​മാ​​​​റി​​​​ന്‍റെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി കു​​​​ടും​​​​ബം എ​​​​ട്ടു ല​​​​ക്ഷം രൂ​​​​പ ക​​​​ടം​​​​വാ​​​​ങ്ങി​​​​യാ​​​​യി​​​​രു​​​​ന്നു ചെ​​​​റു​​​​വി​​​​മാ​​​​നം ത​​​​ര​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ജാ​​​​ർ​​​​ഖ​​​​ണ്ഡ് ല​​​​തേ​​​​ഹാ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ചാ​​​​ന്ദ്‌​​​​വ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് സ​​​​ഞ്ജ​​​​യ്. ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ല​​​​ത്തേ​​​​ഹാ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ഛാന്ദ്വ​​​​യി​​​​ൽ ചെ​​​​റി​​​​യൊ​​​​രു ഹോ​​​​ട്ട​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​ഞ്ജ​​​​യ്. ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്‌​​​​ച ഹോ​​​​ട്ട​​​​ലി​​​​ൽ പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം ചോ​​​​ർ​​​​ന്നു തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ൾ​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റ​​​​ത്.

സ​​​​ഞ്ജ​​​​യ്‌​​​​കു​​​​മാ​​​​റി​​​​നൊ​​​​പ്പം ഭാ​​​​ര്യ അ​​​​ർ​​​​ച്ച​​​​ന, ബ​​​​ന്ധു ധ്രു​​​​വ് ​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രും വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ബ​​​​ന്ധു​​​​ക്ക​​​​ളി​​​​ൽ​​​​നി​​​​ന്നും നാ​​​​ട്ടു​​​​കാ​​​​രി​​​​ൽ​​​​നി​​​​ന്നു​​​​മൊ​​​​ക്കെ പ​​​​ണം ക​​​​ടം വാ​​​​ങ്ങി​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​നാ​​​​യി കു​​​​ടും​​​​ബം പ​​​​ണം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തെ​​​​ന്ന് അ​​​​ർ​​​​ച്ച​​​​ന​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​ജ​​​​യ് പ​​​​റ​​​​ഞ്ഞു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച ​രാ​​​​ത്രി 7.11​ന് ​​​​​റാ​​​​​ഞ്ചി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ​പ​​​​​റ​​​​​ന്നു​​​​​യ​​​​​ർ​​​​​ന്ന​ ​എ​​​​​യ​​​​​ർ​ ​ആം​​​​​ബു​​​​​ല​​​​​ൻ​​​​​സ് ​ജാ​​​​​ർ​​​​​ഖ​​​​​ണ്ഡി​​​​​ലെ​ ​ഛ​ത്ര​ ​​​​​ജി​​​​​ല്ല​​​​​യി​​​​​ലെ​ ​വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യാ​​​​യ ക​​​​​സാ​​​​​രി​​​​​യ​​​​​യി​​​​​ൽ​ ​ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.​ രോ​​​​ഗി സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​റി​​​​നും ഭാ​​​​ര്യ​​​​ക്കും ബ​​​​ന്ധു​​​​വി​​​​നും പു​​​​റ​​​​മെ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പൈ​​​​​ല​​​​​റ്റ് ​ക്യാ​​​​​പ്റ്റ​​​​​ൻ​ ​വി​​​​​വേ​​​​​ക് ​​​​​വി​​​​​കാ​​​​​സ് ​ഭ​​​​​ഗ​​​​​ത്,​ ​സ​​​​​ഹ​ പൈ​​​​​ല​​​​​റ്റ് ​ക്യാ​​​​​പ്റ്റ​​​​​ൻ​ ​സ​​​​​വ്രാ​​​​​ജ്ദീ​​​​​പ് ​സിം​​​​​ഗ്,​ ​ചി​​​​കി​​​​ത്സി​​​​ച്ച ഡോ.​ ​​​​​വി​​​​​കാ​​​​​സ് ​കു​​​​​മാ​​​​​ർ​ ​ഗു​​​​​പ്ത, ​ ​പാ​​​​​രാ​​​​​മെ​​​​​ഡി​​​​​ക്ക​​​​​ൽ​ ​ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ​ ​സ​​​​​ച്ചി​​​​​ൻ​ ​കു​​​​​മാ​​​​​ർ​ ​മി​​​​​ശ്ര എ​​​​ന്നി​​​​വ​​​​രും മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

റെ​​​​ഡ്ബേ​​​​ഡ് എ​​​​യ​​​​ർ​​​​വേ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ബീ​​​​ച്ച്ക്രാ​​​​ഫ്റ്റ് സി90 ​​​​എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സാ​​​​ണ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​ത്.

District News

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം: നാ​ലു ജീ​വ​ൻ കു​രു​തി​കൊ​ടു​ത്തത് കോ​ര്‍​പ​റേ​ഷ​ന്‍റെ അ​നാ​സ്ഥ‍

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ നാ​ലു​പേ​രു​ടെ ദാ​രു​ണ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തി​നു പി​ന്നി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ. 50 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ്നാ​ലു ജീ​വ​നു​ക​ള്‍ പൊ​ലി​യാ​ന്‍ കാ​ര​ണം. പ​ഴ​യ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ര​ണ്ട് വ​ര്‍​ഷം മു​മ്പ് തീ​രു​മാ​നി​ക്കു​ക​യും പു​തി​യ കെ​ട്ടി​ട​ത്തി​നു​ള്ള ഡി​പി​ആ​ര്‍ ത​യ്യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ വ്യാ​പാ​രി​ക​ളെ ഒ​ഴി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ മാ​സ​വാ​ട​ക വാ​ങ്ങി ക​ച്ച​വ​ടം ന​ട​ത്താ​ന്‍ അ​നു​വ​ദി​ച്ചു. ര​ണ്ടു​മാ​സം മു​മ്പും ഇ​വി​ടെ പു​തി​യ ഷോ​പ്പ് തു​റ​ന്നു.


ഇ​ട​യ്ക്ക് കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ ചി​ല്ല​റ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി. കെ​ട്ടി​ട​ത്തി​ന് രൂ​പ​മാ​റ്റം വ​രു​ത്താ​നും കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ കൂ​ട്ടു​നി​ന്നു. ഷ​ട്ട​ര്‍ മാ​റ്റി പ​ക​രം ജ​ന​ല്‍ സ്ഥാ​പി​ച്ച​ത​ട​ക്ക​മു​ള്ള രൂ​പ​മാ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ കെ​ട്ടി​ട​ത്തി​ല്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യി​ട്ടും ഇ​വി​ടെ ക​ച്ച​വ​ടം ന​ട​ത്താ​ന്‍ ഒ​ത്താ​ശ ചെ​യ്ത​തി​നു പി​ന്നി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​മ്പ​ത്തി​ക അ​ഴി​മ​തി​യാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.


2014 ഫെ​ബ്രു​വ​രി​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം, ഇ​ന്ന​ലെ ത​ക​ര്‍​ന്നു വീ​ണ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ര്‍​പ​റേ​ഷ​ന്‍ ധ​ന​കാ​ര്യ ക​മ്മി​റ്റി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​റാം മാ​സം ഈ ​വി​ഷ​യം കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​ജ​ണ്ട​യാ​യി ച​ര്‍​ച്ച ചെ​യ്തു.​കെ​ട്ടി​ട​ത്തി​ല്‍ ക​ച്ച​വ​ടം അ​നു​വ​ദി​ക്ക​രു​തെ​ന്ന് അന്ന് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു​വെ​ന്ന് അ​ക്കാ​ല​യ​ള​വി​ലെ​യും നി​ല​വി​ലെ​യും കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​റാ​യ കെ.സി.​ശോ​ഭി​ത ചൂ​ണ്ടി​ക്കാ​ട്ടി.

കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ ക​ട​മു​റി​ക​ള്‍ പു​ന​ര്‍​ലേ​ലം ചെ​യ്യ​രു​തെ​ന്നും കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നു​മാ​ണ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്ന​ത്. അ​തേ സ​മ​യം കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​പ​ക​ട​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗാ​മ ട്രേ​ഡേ​ഴ്‌​സ് ഉ​ട​മ അ​സ്ലം പ​റ​ഞ്ഞു.

ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ല്‍ 2 മാ​സം മു​മ്പും പു​തി​യ സ്ഥാ​പ​നം!

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ സ​ണ്‍​ഷെ​യ്ഡ് ത​ക​ര്‍​ന്നു വീ​ണ കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ടു മാ​സം മു​മ്പും പു​തി​യ സ്ഥാ​പ​നം ആ​രം​ഭി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ശി​പാ​ര്‍​ശ ചെ​യ്ത കെ​ട്ടി​ട​ത്തി​ല്‍ പു​തി​യ സ്ഥാ​പ​നം തു​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​വ​ട്ടെ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ത​ന്നെ.

12 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ല​വി​ല്‍ ആ​റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ നാ​ലു ഷോ​പ്പു​ക​ളു​ടെ സ​ണ്‍​ഷെ​യ്ഡാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​മു​മ്പ് വ​രെ ജിം ​അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന്‍റെ എ​തി​ര്‍​വ​ശ​ത്ത് അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണി​രു​ന്നു. അ​ന്ന് ഭാ​ഗ്യ​ത്തി​നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. ചാ​ക്ക് അ​ട്ടി​ക​ള്‍​ക്കു മു​ക​ളി​ലാ​ണ് അ​ന്ന് സ്‌​ളാ​ബ് പ​തി​ച്ച​ത്. അ​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.വ​ലി​യ​ങ്ങാ​ടി​യി​ലെ ഭൂ​രി​ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​വ​യാ​ണ്.

കാ​ല​പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ളേ​റെ; ക​ണ്ണ​ട​ച്ച് കോ​ര്‍​പ​റേ​ഷ​ന്‍


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു.

കാ​ല​പ്പ​ഴ​ക്ക​ത്തേ​ക്കാ​ള്‍ ക​ച്ച​വ​ട​താ​ല്പ​ര്യ​ത്തി​നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍​തൂ​ക്കം ന​ല്‍​കി​യ​തെ​ന്ന്, വ​ലി​യ​ങ്ങാ​ടി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ കെ.​സി. ശോ​ഭി​ത ആ​രോ​പി​ച്ചു. കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ശ​ക്തി​ക്ഷ​യം ഉ​ണ്ടാ​യ കെ​ട്ടി​ട​ങ്ങ​ള്‍ ഇ​നി​യും ന​ഗ​ര​ത്തി​ല്‍ ഉ​ണ്ട്. 50മു​ത​ല്‍ 60 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും പൂ​ര്‍​ണ​സ​മ​യ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

മൊ​യ്തീ​ന്‍ പ​ള്ളി റോ​ഡി​ലെ ന്യൂ ​ബ​സാ​ര്‍ കെ​ട്ടി​ടം, സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ലെ ജ​വ​ഹ​ര്‍ ബി​ല്‍​ഡിം​ഗ്, ന​ട​ക്കാ​വ് മാ​ര്‍​ക്ക​റ്റ്, പു​തി​യ​ങ്ങാ​ടി, കാ​ര​പ്പ​റ​മ്പ് മാ​ര്‍​ക്ക​റ്റു​ക​ള്‍, പാ​ള​യം ജ​യ​ന്തി ബി​ല്‍​ഡിം​ഗ് തു​ട​ങ്ങി​യ​വ​യാ​ണ് ന​ഗ​ര​ത്തി​ലെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍. ഈ ​കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം ത​ന്നെ സ്ഥി​തി​ചെ​യ്യു​ന്ന​ത് ജ​ന​ത്തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ലാ​ണ്. ഈ ​കെ​ട്ടി​ട​ങ്ങ​ളെ ഇ​ന്നും നി​ല​നി​ര്‍​ത്തി പോ​രു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നെ​ക്കാ​ള്‍ ക​ച്ച​വ​ട താ​ല്‍​പ​ര്യ​ങ്ങ​ളെ​യാ​ണ് അ​ധി​കൃ​ത​ര്‍ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ഷ​മീ​ല്‍ ത​ങ്ങ​ളും ആ​രോ​പി​ച്ചു.

എ​ന്‍​ജി​നീ​യ​ര്‍​മാ​രു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണ് ഓ​രോ കെ​ട്ടി​ട​ത്തി​നും ഫി​റ്റ്ന​സ് ന​ല്‍​കു​ന്ന​ത്. സ്വാ​ര്‍​ഥ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കാ​യി കെ​ട്ടി​ട നി​യ​മ​ങ്ങ​ളി​ല്‍ വെ​ള്ളം ചേ​ര്‍​ക്കു​ക​യും പൊ​ളി​ക്കേ​ണ്ട​വ നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്യു​ക​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് ഉ​ണ്ടാ​യി​ട്ടും പ​ല കൗ​ണ്‍​സി​ലി​ലും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും ഫി​റ്റ്ന​സ് നീ​ട്ടി​ക്കൊ​ടു​ക്കു​ക​യാ​ണ് ഭ​ര​ണ​പ​ക്ഷം ചെ​യ്ത​തെ​ന്ന് കൗ​ണ്‍​സി​ല​ര്‍ കെ.​സി. ശോ​ഭി​ത ആ​രോ​പി​ച്ചു.

Kerala

മു​​ണ്ട​​ക്കൈ -ചൂ​​ര​​ൽ​​മ​​ല ദു​​ര​​ന്ത​​ബാ​​ധി​​ത​​രാ​​യ ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കും ന​​ഷ്ട​​പ​​രി​​ഹാ​​രം: മ​​ന്ത്രി

തൃ​​​​​​ശൂ​​​​​​ർ: വ​​​​​​യ​​​​​​നാ​​​​​​ട്ടി​​​​​​ലെ മു​​​​​​ണ്ട​​​​​​ക്കൈ-​​​​​​ചൂ​​​​​​ര​​​​​​ൽ​​​​​​മ​​​​​​ല ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ൽ ക​​​​​​ട​​​​​​ക​​​​​​ളും സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ളും ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്കും സ​​​​​​ർ​​​​​​ക്കാ​​​​​​ർ ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്നു മ​​​​​​ന്ത്രി കെ. ​​​​​​രാ​​​​​​ജ​​​​​​ൻ.

2025 ജൂ​​​​​​ലൈ 30നു ​​​​​​ചേ​​​​​​ർ​​​​​​ന്ന യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു പ​​​​​​ഠി​​​​​​ക്കാ​​​​​​നാ​​​​​​യി വ​​​​​​യ​​​​​​നാ​​​​​​ട് ജി​​​​​​ല്ലാ ക​​​​​​ള​​​​​​ക്ട​​​​​​റെ​​​​​​യും ജി​​​​​​ല്ലാ വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​​വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ മേ​​​​​​ധാ​​​​​​വി​​​​​​യെ​​​​​​യും ത​​​​​​ദ്ദേ​​​​​​ശ​​​​​​സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ വ​​​​​​കു​​​​​​പ്പ് ജോ​​​​​​യി​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റെ​​​​​​യും ചു​​​​​​മ​​​​​​ത​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​​രു സ​​​​​​ബ് ക​​​​​​മ്മി​​​​​​റ്റി നി​​​​​​ശ്ച​​​​​​യി​​​​​​ച്ച് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ലേ​​​​​​ക്കു ന​​​​​​ൽ​​​​​​കി. ഈ ​​​​​​റി​​​​​​പ്പേ​​​​​​ർ​​​​​​ട്ടി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ലെ ചേ​​​​​​ർ​​​​​​ന്ന മ​​​​​​ന്ത്രി​​​​​​സ​​​​​​ഭാ​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി സ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​തെ​​​​​​ന്നും മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു.

ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ൽ 52 ക​​​​​​ട​​​​​​യു​​​​​​ട​​​​​​മ​​​​​​ക​​​​​​ളു​​​​​​ടെ 126 ക​​​​​​ട​​​​​​മു​​​​​​റി​​​​​​ക​​​​​​ളാ​​​​​​ണു​​​​ന​​​​​​ഷ്ട​​​​​​മാ​​​​​​യ​​​​​​ത്. 126 ക​​​​​​ട​​​​​​മു​​​​​​റി​​​​​​ക​​​​​​ളി​​​​​​ൽ 52 ക​​​​​​ടയു​​​​​​ട​​​​​​മ​​​​​​ക​​​​​​ളു​​​​​​ടെ ഓ​​​​​​രോ ക​​​​​​ട​​​​​​മു​​​​​​റി​​​​​​ക്ക് ഏ​​​​​​ഴു ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യും അ​​​​​​തി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ വ​​​​​​രു​​​​​​ന്ന ഓ​​​​​​രോ ക​​​​​​ട​​​​​​മു​​​​​​റി​​​​കും 2.5 ല​​​​​​ക്ഷം രൂ​​​​​​പ വീ​​​​​​ത​​​​​​വും ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്നും മ​​​​​​ന്ത്രി അ​​​​​​റി​​​​​​യി​​​​​​ച്ചു.

72 പേ​​​​​​രു​​​​​​ടെ 83 സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ അ​​​​​​വി​​​​​​ടെ ആ​​​​​​രം​​​​​​ഭി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യും അ​​​​​​തി​​​​​​ൽ ഇ​​​​​​ൻ​​​​​​ഡ​​​​​​സ്ട്രി​​​​​​യ​​​​​​ൽ രം​​​​​​ഗ​​​​​​ത്തു​​​​​​ള്ള സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ന​​​​​​ഷ്ട​​​​​​ത്തി​​​​​​ന്‍റെ 50 ശ​​​​​​ത​​​​​​മാ​​​​​​നം തു​​​​​​ക​​​​​​യോ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടി​​​​​​യ​​​​​​ത് 20 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യോ ന​​​​​​ൽ​​​​​​കാ​​​​​​നും കൊ​​​​​​മേ​​​​​​ഴ്സ്യ​​​​​​ൽ സ​​​​​​ർ​​​​​​വീ​​​​​​സ് രം​​​​​​ഗ​​​​​​ത്തു​​​​​​ള്ള സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ന​​​​​​ഷ്ട​​​​​​ത്തി​​​​​​ന്‍റെ 50 ശ​​​​​​ത​​​​​​മാ​​​​​​നം തു​​​​​​ക​​​​​​യോ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടി​​​​​​യാ​​​​​​ൽ പ​​​​​​ത്തു​​​​​​ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യോ ന​​​​​​ൽ​​​​​​കാ​​​​​​നും ട്രേ​​​​​​ഡ് രം​​​​​​ഗ​​​​​​ത്തു​​​​​​ള്ള സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ന​​​​​​ഷ്ട​​​​​​ത്തി​​​​​​ന്‍റെ 50 ശ​​​​​​ത​​​​​​മാ​​​​​​നം തു​​​​​​ക​​​​​​യോ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടി​​​​​​യ​​​​​​ത് ഏ​​​​​​ഴു ​​​ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യോ ന​​​​​​ൽ​​​​​​കാ​​​​​​നും തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ ഫ​​​​​​ണ്ടി​​​​​​ൽ​​​​​​നി​​​​​​ന്നെ​​​​​​ടു​​​​​​ത്താ​​​​​​യി​​​​​​രി​​​​​​ക്കും ആ ​​​​​​പ​​​​​​ണം ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ക.

‌ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ത​​​​​​വ​​​​​​ണ ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രു​​​​​​ടെ വാ​​​​​​യ്പ​​​​​​മേ​​​​​​ലു​​​​​​ള്ള പ​​​​​​ലി​​​​​​ശ എ​​​​​​ഴു​​​​​​തി​​​​​​ത്ത​​​​​​ള്ള​​​​​​ണ​​​​​​മെ​​​​​​ന്ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ അ​​​​​​ഭി​​​​​​പ്രാ​​​​​​യം ബാ​​​​​​ങ്കു​​​​​​ക​​​​​​ൾ പൊ​​​​​​തു​​​​​​വാ​​​​​​യി അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​താ​​​​​​യും മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു. സി​​​​​​ബി​​​​​​ൽ സ്കോ​​​​​​ർ കുറയുന്നത് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ന്ന കാ​​​​​​ര്യ​​​​​​വും പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​മെ​​​​​​ന്ന് അ​​​​​​റി​​​​​​യി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും മ​​​​​​ന്ത്രി പ​​​​​​ത്ര​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.

Kerala

വി​ല​ങ്ങാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്ക് എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത ഏ​​​​ഴു വീ​​​​ടു​​​​ക​​​​ൾ കൈ​​​​മാ​​​​റി

കൊ​​​​ച്ചി: ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ കി​​​​ട​​​​പ്പാ​​​​ടം ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി എ​​​​റ​​​​ണാ​​​​കു​​​​ളം - അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ഏ​​​​ഴു വീ​​​​ടു​​​​ക​​​​ൾ കൈ​​​​മാ​​​​റി.

വി​​​​ല​​​​ങ്ങാ​​​​ട്ടെ ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കാ​​​​ണ് വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു​​​ന​​​​ൽ​​​​കി​​​​യ​​​​ത്. വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ഏ​​​​ഴു വീ​​​​ടു​​​​ക​​​​ളാ​​​​ണ് പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചു കൈ​​​​മാ​​​​റി​​​​യ​​​​ത്. ചൂ​​​​ര​​​​ൽ​​​​മ​​​​ല ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഭ​​​​വ​​​​ന​​​ര​​​​ഹി​​​​ത​​​​രാ​​​​യ​​​​വ​​​​ർ​​​​ക്കു​​​​ള്ള അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ​​​ത്തു വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്.

എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള സാ​​​​ന്പ​​​​ത്തി​​​​ക​​​​സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളോ​​​​ടെ​​​​യും താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത സാ​​​​മൂ​​​​ഹ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യു​​​​മാ​​​​ണ് സ​​​​ഹൃ​​​​ദ​​​​യ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. 17 ഭ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു​​​പു​​​​റ​​​​മെ, ജീ​​​​വ​​​​നോ​​​​പാ​​​​ധി വി​​​​ക​​​​സ​​​​ന​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളും ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് സ​​​​ഹൃ​​​​ദ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് കൊ​​​​ളു​​​​ത്തു​​​​വെ​​​​ള്ളി​​​​ൽ പ​​​​റ​​​​ഞ്ഞു.

ഏ​​​​ഴു വീ​​​​ടു​​​​ക​​​​ളു​​​​ടെ ആ​​​​ശീ​​​​ർ​​​​വാ​​​​ദ​​​ക​​​​ർ​​​​മം എ​​​​റ​​​​ണാ​​​​കു​​​​ളം- അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ വി​​​​കാ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി​​​​യും താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ൺ. ജോ​​​​യ്സ് വ​​​​യ​​​​ലി​​​​ലും ചേ​​​​ർ​​​​ന്നു നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജേ​​​​ക്ക​​​​ബ് മാ​​​​വു​​​​ങ്ക​​​​ൽ, എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ൺ. ആ​​​​ന്‍റോ ചേ​​​​രാം​​​​തു​​​​രു​​​​ത്തി, സ​​​​ഹൃ​​​​ദ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് കൊ​​​​ളു​​​​ത്തു​​​​വെ​​​​ള്ളി​​​​ൽ, അ​​​​സോ. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ആ​​​​ന്‍റ​​​​ണി പു​​​​തി​​​​യാ​​​​പ​​​​റ​​​​മ്പി​​​​ൽ, അ​​​​സി. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സി​​​​ബി​​​​ൻ മ​​​​ന​​​​യം​​​​പി​​​​ള്ളി, വി​​​​ല​​​​ങ്ങാ​​​​ട് ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി ഫാ. ​​​​വി​​​​ൽ​​​​സ​​​​ൺ മു​​​​ട്ട​​​​ത്തു​​​​കു​​​​ന്നേ​​​​ൽ, മ​​​​ഞ്ഞ​​​​ക്കു​​​​ന്ന് ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി ഫാ. ​​​​ബോ​​​​ബി പൂ​​​​ത്തു​​​​ങ്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സാ​​​​യി പാ​​​​റ​​​​ൻ​​​​കു​​​​ള​​​​ങ്ങ​​​​ര, പ്രോ​​​​ഗ്രാം കോ- ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യ ആ​​​​ൽ​​​​ബി​​​​ൻ, സി​​​​ദ്ധാ​​​​ർ​​​​ഥ് തു​​​​ട​​​​ങ്ങ​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Kerala

ഐ​സ് ഫാ​ക്ട​റി​യി​ൽ അ​മോ​ണി​യം ചോ​ർ​ച്ച; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

തൃ​ശൂ​ർ: മ​ണ്ണു​ത്തി ഒ​ല്ലൂ​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ത്യം ഐ​സ് ഫാ​ക്ട​റി​യി​ൽ അ​മോ​ണി​യം വാ​ത​കം ചോ​ർ​ച്ച. ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം.

ഇ​ന്ന് രാ​വി​ലെ 8.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മോ​ണി​യം പൈ​പ്പി​ന്‍റെ വാ​ൽ​വി​നു​ണ്ടാ​യ ത​ക​രാ​റാ​ണ് ചോ​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കി​യ​ത്. സം​ഭ​വ സ​മ​യം ക്ലീ​നിം​ഗ് സ്റ്റാ​ഫു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ് തൃ​ശൂ​രി​ൽ നി​ന്നും പു​തു​ക്കാ​ട് നി​ന്നും മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വെ​ള്ള​മ​ടി​ച്ച് നി​ർ​വീ​ര്യ​മാ​ക്കി. അ​പ​ക​ട​കാ​രി​യാ​യ അ​മോ​ണി​യം അ​ല​ർ​ജി​ക്കും മ​ര​ണ​ത്തി​നും വ​രെ സാ​ധ്യ​ത ഏ​റെ​യു​ള്ള​താ​ണ്.

25,000 ലി​റ്റ​ർ ക​പ്പാ​സി​റ്റി​യു​ള്ള ടാ​ങ്ക​റി​ലാ​ണ് അ​മോ​ണി​യം സം​ഭ​രി​ച്ചി​രു​ന്ന​ത്. ഫാ​ക്ട​റി​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​യെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ബി. ​വൈ​ശാ​ഖും കോ​ർ​പ്പ​റേ​ഷ​ൻ സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കു​മാ​റും പ​റ​ഞ്ഞു.

ഫാ​ക്ട​റി​യി​ൽ ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​ൻ നി​ർ​ദേ​ശി​ക്കു​മെ​ന്നും തൃ​ശൂ​ർ ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ ബി. ​വൈ​ശാ​ഖ് പ​റ​ഞ്ഞു

Kerala

വ​യ​നാ​ട് ദു​ര​ന്തം: ധ​ന​സ​ഹാ​യ വി​ത​ര​ണം ആ​റു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​റു മാ​സ​ത്തേ​ക്കു നീ​ട്ടി ഉ​ത്ത​ര​വ്.

ജീ​വ​നോ​പാ​ധി ന​ഷ്ട​മാ​യ കു​ടും​ബ​ത്തി​ലെ ര​ണ്ടു വ്യ​ക്തി​ക​ൾ​ക്ക് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ (എ​സ്ഡി​ആ​ർ​എ​ഫ്) നി​ന്ന് 300 രൂ​പ വീ​ത​വും കി​ട​പ്പു രോ​ഗി​ക​ൾ ഉ​ള്ള കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് കൂ​ടി 300 രൂ​പ അ​ധി​ക​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രു​താ​ശ്വാ​സ നി​ധി​യി​ൽ (സി​എം​ഡി​ആ​ർ​എ​ഫ്) നി​ന്ന് അ​നു​വ​ദി​ക്കു​ന്ന​തി​നു​മാ​ണ് ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി എം.​ജി. രാ​ജ​മാ​ണി​ക്യം ഉ​ത്ത​ര​വി​ട്ട​ത്.

ഇ​വ​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വീ​ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി താ​ക്കോ​ൽ കൈ​മാ​റു​ന്ന​തു വ​രെ​യോ അ​ല്ലെ​ങ്കി​ൽ ആ​റു മാ​സം വ​രെ​യോ ഏ​താ​ണോ ആ​ദ്യം അ​തു​വ​രെ ധ​ന​സ​ഹാ​യ വി​ത​ര​ണം തു​ട​രു​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. 2024 ജൂ​ലൈ 24നാ​ണ് വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ​ത്.

Kerala

ഉപജീവന ബത്ത നിലച്ചത് പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്കു പ്രഹരമായി

കല്‍പ്പറ്റ: ഉപജീവന ബത്ത വിതരണം സര്‍ക്കാര്‍ നിര്‍ത്തിവച്ചത് വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കനത്ത പ്രഹരമായി. ബത്ത നിലച്ചത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താത്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിന്‍റെ താളം തെറ്റിക്കുകയാണ്. സ്ഥിരം പുനരധിവാസം യാഥാര്‍ഥ്യമാകുന്നതുവരെ ഉപജീവന ബത്ത വിതരണം തുടരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.

ദുരന്തഭൂമിയില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ച ഓരോ കുടുബത്തിലെയും രണ്ടംഗങ്ങള്‍ക്ക് ദിവസം 300 രൂപ വീതമാണ് സര്‍ക്കാര്‍ ഉപജീവന ബത്ത നല്‍കിയിരുന്നത്. ഉരുള്‍പൊട്ടലിനു പിന്നാലെ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച ബത്ത സമ്മര്‍ദങ്ങളെത്തുടര്‍ന്ന് ഒമ്പത് മാസത്തേക്കുകൂടി നീട്ടി ഉത്തരവായിരുന്നു. 1,186 പേരായിരുന്നു ഗുണഭോക്താക്കള്‍. ഡിസംബര്‍ വരെ ലഭിച്ച ബത്ത ജനുവരിയില്‍ ദുരന്തബാധിതരുടെ അക്കൗണ്ടില്‍ എത്തിയില്ല.

ബത്ത വിതരണം പുനരാരംഭിക്കുന്നതിന് മുഖ്യമന്ത്രിക്കും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണായ കളക്ടര്‍ക്കും ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റി കത്ത് നല്‍കുമെന്ന് ചെയര്‍മാന്‍ നസീര്‍ ആലയ്ക്കലും കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മലയും പറഞ്ഞു. ദുരന്തബാധിതരെ സംഘടിപ്പിച്ച് അടുത്ത ദിവസം കളക്ടറേറ്റ് പടിക്കല്‍ ഉപവാസം സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.

തേയില, ഏലം തോട്ടങ്ങളുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്തിരുന്നവരാണ് ഉരുള്‍ ദുരന്തത്തില്‍ ജീവനോപാധി നഷ്ടമായവരില്‍ അധികവും. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലാണ് വിനാശം വിതച്ചത്. ദുരന്ത ബാധിതരില്‍ ഭൂരിപക്ഷത്തിനും താത്കാലിക പുനരധിവാസം നടന്ന ഇടങ്ങളില്‍ തൊഴിലെടുത്ത് വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നില്ല.

തോട്ടം മേഖലയില്‍ ചെയ്തുവന്നതല്ലാതെ തൊഴിലുകള്‍ പലര്‍ക്കും പരിചിതമല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഉപജീവനബത്ത വലിയ സഹായമായിരുന്നുവെന്ന് ദുരന്തബാധിതര്‍ പറയുന്നു.

ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണം നടന്നുവരികയാണ്. ടൗണ്‍ഷിപ്പിലെ വീടുകള്‍ ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്കു കൈമാറുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിവിധ പാര്‍ട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച ഭവന പദ്ധതികളും നിര്‍മാണഘട്ടത്തിലാണ്.

കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളടെ ആദ്യഘട്ടം നിര്‍മാണത്തിന് സ്ഥലമെടുപ്പ് ഈയിടെയാണ് നടന്നത്. എന്നിരിക്കേ ഓരോ ദുരന്ത ബാധിത കുടുബത്തിനും സ്വന്തം വീടാകുന്നതുവരെ ഉപജീവന ബത്ത അനുവദിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. താത്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് വീട്ടുവാടക ലഭിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല​ദു​ര​ന്തം: സു​പ്രീം​കോ​ട​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

 ന്യൂ​ഡ​ൽ​ഹി: കു​റ​ഞ്ഞ​ത് 18 പേ​രെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ട ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല​ദു​ര​ന്ത​ത്തി​ൽ സു​പ്രീം​കോ​ട​തി​ത​ല​ത്തി​ലു​ള്ള സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. കേ​ന്ദ്ര, അ​ന്ത​ർ​ദേ​ശീ​യ ധ​ന​സ​ഹാ​യം ഗ​ണ്യ​മാ​യി ല​ഭി​ച്ചി​ട്ടും സു​ര​ക്ഷി​ത​മാ​യ കു​ടി​വെ​ള്ളം ന​ൽ​കു​ക​യെ​ന്ന അ​ടി​സ്ഥാ​ന ക​ട​മ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ബി​ജെ​പി സ​ർ​ക്കാ​രി​നെ വി​ഷ​യ​ത്തി​ൽ ബാ​ധ്യ​സ്ഥ​രാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

ന​ഗ​ര ജ​ല​വി​ത​ര​ണ, പ​രി​സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്ത​ൽ പ​ദ്ധ​തി​ക്കാ​യി മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നു 2003ൽ 200 ​ദ​ശ​ല​ക്ഷം യു​എ​സ് ഡോ​ള​റും 2008ൽ 71 ​ദ​ശ​ല​ക്ഷം യു​എ​സ് ഡോ​ള​റും ഏ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്ക് (എ​ഡി​ബി) വാ​യ്പ ന​ൽ​കി​യെ​ന്നും ഈ ​പ​ണ​ത്തി​ന് എ​ന്തു​സം​ഭ​വി​ച്ചു​വെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചോ​ദി​ച്ചു.

എ​ഡി​ബി രേ​ഖ​ക​ൾ പ്ര​കാ​രം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പൗ​ര​ന്മാ​ർ​ക്ക് ജ​ല​ല​ഭ്യ​ത, ശു​ചി​ത്വം, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ധ​ന​സ​ഹാ​യം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ധ്യ​പ്ര​ദേ​ശി​ൽ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ലു​ക​ളും നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ പ​ദ്ധ​തി​ക​ളും കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ​വ​ൻ പ​റ​ഞ്ഞു.

National

മലിനജല ദുരന്തം; ഇ​​​ന്‍ഡോ​​​റി​​​ല്‍ മ​​​ര​​​ണം 16 ആ​​​യി

ഇ​​​ന്‍ഡോ​​​ര്‍:​​​ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ന്‍ഡോ​​​റി​​​ല്‍ ഭാ​​​ഗീ​​​ര​​​ഥി​​​പു​​​ര മേ​​​ഖ​​​ല​​​യി​​​ല്‍ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ല്‍ ശു​​​ചി​​​മു​​​റി മാ​​​ലി​​​ന്യം ക​​​ല​​​ര്‍ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നു പ്ര​​​തി​​​സ​​​ന്ധി കൂ​​​ടു​​​ത​​​ല്‍ രൂ​​​ക്ഷ​​​മാ​​​കു​​​ന്നു. മ​​​ലി​​​ന​​​ജ​​​ലം ഉ​​​ള്ളി​​​ല്‍ച്ചെ​​​ന്ന് ച​​​ര്‍ദ്ദി​​​യും വ​​​യ​​​റി​​​ള​​​ക്ക​​​വും ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 16 ആ​​​യി. ഏ​​​ക​​​ദേ​​​ശം 150 പേ​​​ര്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്.

അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്ന ഏ​​​താ​​​നും പേ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. മാ​​​ലി​​​ന്യം സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് കൊ​​​ല്‍ക്ക​​​ത്ത​​​യി​​​ലെ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ബാ​​​ക്‌​​​ടീ​​​രി​​​യോ​​​ള​​​ജി വി​​​ദ​​​ഗ്ധ​​​ർ സം​​​ഘ​​​ത്തി​​​ലു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം പ്ര​​​ശ്‌​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ രാ​​​ഷ്ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ള്‍ പ​​​ഴി​​​ചാ​​​ര​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്.

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്തം: കു​ടി​വെ​ള്ളത്തിൽ മ​ര​ണ​കാ​ര​ണ​മാ​കാ​വു​ന്ന ബാ​ക്ടീ​രി​യ​കൾ ക​ണ്ടെ​ത്തി

ഇ​ൻ​ഡോ​ർ: ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്ത​ത്തെ​തു​ട​ർ​ന്ന് കു​ടി​വെ​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി ആ​രോ​ഗ്യ​വ​കു​പ്പ്. പ​രി​ശോ​ധ​ന​യി​ൽ മ​ര​ണ​കാ​ര​ണ​മാ​കാ​വു​ന്ന പ​ല​വി​ധ ബാ​ക്ടീ​രി​യ​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി.

അ​പ​ക​ട​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ളാ​യ ഇ ​കോ​ളി, സാ​ൽ​മൊ​ണ​ല്ല, വി​ബ്രി​യോ കോ​ള​റ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം കു​ടി​വെ​ള്ള​ത്തി​ൽ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ത്ത​രം ബാ​ക്ടീ​രി​യ​ക​ളു​ടെ സാ​ന്നി​ധ്യം പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും മ​ര​ണ കാ​ര​ണ​മാ​കാം.

ഭ​ഗി​ര​ഥ്പു​ര​യി​ലെ പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റി​ലെ ക​ക്കൂ​സ് മാ​ലി​ന്യം കു​ടി​വെ​ള്ള പൈ​പ്പ് ലൈനി​ൽ ക​ല​ർ​ന്ന​ത് ക​ണ്ടെ​ത്തി. ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്ത​ത്തി​ൽ 210 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. 32 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്തം; ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​ത് വെ​ള്ള​മ​ല്ല, വി​ഷ​മെന്ന് രാ​ഹു​ൽ ഗാ​ന്ധി

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ മ​ലി​ന​ജ​ല ദു​ര​ന്ത​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​ത് വെ​ള്ള​മ​ല്ല, വി​ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ കും​ഭ​ക​ർ​ണ​നെ പോ​ലെ ഉ​റ​ങ്ങു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

എ​ങ്ങ​നെ​യാ​ണ് മ​ലി​ന​ജ​ലം ക​ല​ർ​ന്ന​തെ​ന്നും എ​പ്പോ​ഴാ​ണ് ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ചു. പാ​വ​ങ്ങ​ൾ മ​രി​ക്കു​മ്പോ​ൾ പ​തി​വു​പോ​ലെ മോ​ദി മി​ണ്ടാ​തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

പാ​വ​ങ്ങ​ൾ നി​സ​ഹാ​യ​രാ​യി നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ഹൃ​ദ​യ ശൂ​ന്യ​രാ​യ നേ​താ​ക്ക​ൾ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ ആ​ണ് സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ. മ​ധ്യ​പ്ര​ദേ​ശ് ദു​ർ​ഭ​ര​ണ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

District News

മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്തം : അ​ടി​യ​ന്ത​ര സ​ഹാ​യ​വും പു​ന​ര​ധി​വാ​സ​വും ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​ങ്ങ​ള്‍​

അ​ടി​യ​ന്ത​ര സ​ഹാ​യ​വും പു​ന​ര​ധി​വാ​സ​വും ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​ങ്ങ​ള്‍​


അടി​മാ​ലി: മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​ത്തെത്തു​ട​ര്‍​ന്ന് അ​ടി​മാ​ലി ല​ക്ഷംവീ​ട് പ്ര​ദേ​ശ​ത്തുനി​ന്നു ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ള്ള കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ൽ. ത​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​നു​ള്‍​പ്പെ​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കു​ന്ന​തും വൈ​കു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ല്‍സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നും കു​ടും​ബ​ങ്ങ​ള്‍ പ​റ​യു​ന്നു.


മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്തം ഉ​ണ്ടാ​യി​ട്ട് ആ​റു ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​ക​യാ​ണ്. എ​ട്ടു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ആ​കെ അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന് മു​ക​ള്‍ ഭാ​ഗ​ത്ത് ഇ​നി​യും ഇ​ടി​യാ​ന്‍ സാ​ധ്യ​യു​ള്ള മ​ണ്ണു​ള്ള​തും ഇ​വി​ടെ വി​ള്ള​ല്‍ രൂ​പം കൊ​ണ്ടി​ട്ടു​ള്ള​തും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

 
വീ​ണ്ടും മ​ല​യി​ടി​ഞ്ഞാ​ല്‍ വ​ലി​യ ദു​ര​ന്തം സം​ഭ​വി​ക്കും. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് നാ​ല്‍​പ്പ​തി​ന​ടു​ത്ത കു​ടും​ബ​ങ്ങ​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ത​ന്നെ ക​ഴി​യു​ന്ന​ത്.
സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​നൊ​പ്പം പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ​പാ​ത അ​ഥോ​റ​റ്റി​യു​ടെ ഇ​ട​പെ​ട​ല്‍ കൂ​ടി ഉ​ണ്ടാ​ക​ണം. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മൊ​ക്കെ ദു​രി​ത​ബാ​ധി​ത​രി​ല്‍ ഉ​ണ്ടെ​ന്നി​രി​ക്കെ അ​ധി​കനാൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ തു​ട​രാ​നാ​കി​ല്ലെ​ന്നും കു​ടും​ബ​ങ്ങ​ള്‍ പ​റ​യു​ന്നു.

 

അ​ടി​മാ​ലി ഭാ​ഗ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ട് ഒ​രാ​ഴ്ച

അ​ടി​മാ​ലി: മ​ണ്ണി​ടി​ച്ചി​ലി​നെത്തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത - 85ല്‍ ​അ​ടി​മാ​ലി ഭാ​ഗ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ട് ഒ​രാ​ഴ്ച്ച​യാ​കു​ന്നു. ക​ഴി​ഞ്ഞ വെ​ള്ള​യാ​ഴ്ച്ച രാ​ത്രി​യ​ലാ​ണ് ല​ക്ഷം വീ​ട് ഭാ​ഗ​ത്ത് ആ​ദ്യ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. ഈ ​മ​ണ്ണ് നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെയാണ് ശ​നി​യാ​ഴ്ച്ച രാ​ത്രി​യി​ല്‍ വ​ലി​യ മ​ണ്ണി​ടി​ച്ചി​ല്‍ സം​ഭ​വി​ച്ച​ത്. ഇ​ടി​ഞ്ഞെ​ത്തി​യ മ​ണ്ണ് ദേ​ശീ​യ​പാ​ത​യി​ല്‍ ത​ന്നെ കൂ​ടിക്കി​ട​ക്കു​ക​യാ​ണ്. മ​ണ്ണ് നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല.


കൂ​മ്പ​ന്‍​പാ​റ​യി​ല്‍നി​ന്നും അ​ടി​മാ​ലി ടൗ​ണി​ല്‍ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്തുനി​ന്നു​മാ​ണ് ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് നി​ല​വി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കു​ന്ന​ത്. പു​ന​ര​ധി​വാ​സ കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മാ​കാ​തെ ഇ​ടി​ഞ്ഞെ​ത്തി​യ മ​ണ്ണ് നീ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ല​പാ​ട്.


ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണ് നീ​ക്കാ​ന്‌ യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ചെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജോ​ലി​ക​ള്‍ ന​ട​ത്തി​യി​ല്ല.


ഇ​ടു​ങ്ങി​യ​തും ക​യ​റ്റ​വും വ​ള​വും നി​റ​ഞ്ഞ​തു​മാ​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചുവി​ട്ടി​ട്ടു​ള്ള​ത്. നി​ര​ന്ത​രം വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​യാ​ല്‍ ഇ​ട​വ​ഴി​ക​ള്‍ വേ​ഗ​ത്തി​ല്‍ ത​ക​രാ​നും സാ​ധ്യ​ത ഉ​ണ്ട്. ബ​സ​ട​ക്കം വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ചെ​റു​വ​ഴി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത്.

 

ലക്ഷംവീട് നഗറിനെ ര​ണ്ട് സോ​ണാ​യി തി​രി​ച്ച് വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ര്‍​ട്ട്


അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ അ​ടി​മാ​ലി ല​ക്ഷം​വീ​ട് ന​ഗ​റി​നെ ര​ണ്ട് സോ​ണാ​യി തി​രി​ച്ച് വി​ദ​ഗ്ധ​സ​മി​തി​യു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട്.
മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ ശേ​ഷം പ്ര​ദേ​ശ​ത്തി​​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ന്‍ വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സ​മ​തി​യു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ല​ക്ഷം​വീ​ട് ന​ഗ​റി​നെ ര​ണ്ട് സോ​ണാ​യി തി​രി​ച്ചി​ട്ടു​ള്ള​ത്.
അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്തെ റെ​ഡ് സോ​ണാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ ഭാ​ഗ​മാ​ണ് ഇ​ത്.


ഇ​വി​ടെ 24 കു​ടും​ബ​ങ്ങ​ളാ​ണ് ത​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​ന് അ​പ്പു​റ​മു​ള്ള ഉ​യ​ര്‍​ന്ന​ പ്ര​ദേ​ശ​ത്തെ അ​പ​ക​ടസാ​ധ്യ​ത കു​റ​ഞ്ഞ ഓ​റ​ഞ്ച് സേ​ണാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 25 കു​ടും​ബ​ങ്ങ​ളു​മു​ണ്ട്. റെ​ഡ് സോ​ണാ​യി ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്തേ​ക്ക് കു​ടും​ബ​ങ്ങ​ള്‍​ക്ക് ത​ത്കാ​ലം തി​രി​കെവ​രാ​ന്‍ ക​ഴി​യി​ല്ല.


ഓ​റ​ഞ്ച് സോ​ണാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് കു​ടും​ബ​ങ്ങ​ളെ തി​രി​കെ അ​യ​യ്ക്കാ​മെ​ന്ന് ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ര്‍ വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍​ക്കും പ​ഞ്ചാ​യ​ത്തി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.


എ​ന്നാ​ല്‍ ക്യാ​മ്പു​ക​ളി​ല്‍നി​ന്ന് ഈ ​കു​ടും​ബ​ങ്ങ​ള്‍ വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ പോ​യി​ട്ടി​ല്ല. ഇ​ടി​ഞ്ഞ ഭാ​ഗ​ത്തോ​ട് ചേ​ര്‍​ന്ന് വീ​ണ്ടും ഇ​ടി​യാ​ന്‍ ത​ക്ക​രീ​തി​യി​ല്‍ മ​ണ്ണ് അ​വ​ശേ​ഷി​ക്കു​ന്ന​തും പ്ര​ദേ​ശ​ത്ത് വി​ള്ള​ല്‍ രൂ​പം കൊ​ണ്ടി​ട്ടു​ള്ള​തു​മാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണം. ഇ​ന്ന് ക​ള​ക​്‌ടറേറ്റി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വ്യ​ക്ത​ത​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

പു​ന​ര​ധി​വാ​സം ആ​വ​ശ്യ​പ്പെ​ട്ട് ദുരിതാശ്വാസ ക്യാ​മ്പി​ല്‍ പ​ട്ടി​ണിസ​മ​രം


അടി​മാ​ലി: മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​ത്തെത്തു​ട​ര്‍​ന്ന് അ​ടി​മാ​ലി​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണി സ​മ​ര​ത്തി​ൽ. ദു​ര​ന്തം ന​ട​ന്ന് ആറു ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പു​ന​ര​ധി​വാ​സ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടും​ബ​ങ്ങ​ള്‍ ഇ​ന്ന​ലെ രാ​വി​ലെ പ​ട്ടി​ണിസ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.


പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണിസ​മ​രം പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജി​ല്ലാ ക​ള​ക്ട​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​നി​ലൂ​ടെ കു​ടും​ബ​ങ്ങ​ളു​മാ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​മാ​യും ക​ള​ക്ട​ര്‍ ആ​ശ​യ വി​നി​മ​യം ന​ട​ത്തി.​


ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​മെ​ന്ന ക​ള​ക്ട​റു​ടെ അ​റി​യി​പ്പി​ന്‍​മേ​ല്‍ കു​ടും​ബ​ങ്ങ​ള്‍ താ​ത്്കാ​ലി​ക​മാ​യി പ​ട്ടി​ണിസ​മ​രം അ​വ​സാ​നി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണിമൂ​ലം മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ള്ള​ത്.

 

പ്രശ്നങ്ങൾക്ക്പ​രി​ഹാ​രം കാ​ണു​ം:എം.​എം. മ​ണി എംഎ​ല്‍എ


അ​ടി​മാ​ലി: അ​ടി​മാ​ലി മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​ത്തെത്തു​ട​ര്‍​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​മെ​ന്ന് എം.എം. മ​ണി എം​എ​ൽ​എ അ​റി​യി​ച്ചു.


അ​ടി​മാ​ലി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും മ​ണ്ണി​ടി​ച്ചി​ല്‍ മേ​ഖ​ല​യി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് എം​എ​ൽ​എ അ​ടി​മാ​ലി​യി​ലെ സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ലെ​ത്തി​യ​ത്.


ഇ​ന്ന് ക​ള​ക്‌​ടറേ​റ്റി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും മ​ന്ത്രി​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കു​ടും​ബ​ങ്ങ​ളു​ടെ ആ​കു​ല​ത​ക​ള്‍ അ​റി​യി​ക്കു​മെ​ന്നും എം​എ​ല്‍എ ​അ​റി​യി​ച്ചു. മ​ണ്ണി​ടി​ച്ചി​ല്‍ മേ​ഖ​ല​യി​ലും എംഎ​ല്‍എ​ല്‍എ ​സ​ന്ദ​ർശ​നം ന​ട​ത്തി.

Kerala

ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ല; പ്രി​യ​ങ്ക ഗാ​ന്ധി പ​രാ​ജ​യ​മെ​ന്ന് എ​ൽ​ഡി​എ​ഫ്

 

വ​യ​നാ​ട്: പ്രി​യ​ങ്ക ഗാ​ന്ധി എം​പി എ​ന്ന നി​ല​യി​ൽ പ​രാ​ജ​യ​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ്. മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

പ​ല ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ​ക്കും എം​പി സ്ഥ​ല​ത്ത് എ​ത്തു​ന്നി​ല്ല. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി കോ​ൺ​ഗ്ര​സും യൂ​ത്ത് കോ​ൺ​ഗ്ര​സും പ​ണം പി​രി​ച്ചു​വെ​ങ്കി​ലും വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഇ​നി​യും തു​ട​ങ്ങി​യി​ട്ടി​ല്ല.

മു​സ്ലിം ലീ​ഗ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ട് ഉ​ണ്ടെ​ന്നും എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു. ഈ ​വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സെ​പ്റ്റം​ബ​ർ 19ന് ​ക​ൽ​പ്പ​റ്റ​യി​ൽ മ​നു​ഷ്യ ച​ങ്ങ​ല തീ​ർ​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ സി.​കെ. ശ​ശി​ന്ദ്ര​ൻ പ​റ​ഞ്ഞു.

 

Latest News

Corehub Up