x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​ർ​ജ​യി​ൽ യു​വ​തി​ക​ൾ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: September 1, 2026 01:09 PM IST | Updated: September 1, 2026 01:10 PM IST

പ്രതീകാത്മക ചിത്രം

ദു​ബാ​യി: കാ​ണാ​താ​യ ക​സാ​ഖി​സ്ഥാ​ൻ സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​രെ ഷാ​ർ​ജ​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഓ​ഗ​സ്റ്റ് 17 മു​ത​ൽ ഇ​രു​വ​രെ​ക്കു​റി​ച്ചും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല.

ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ ദു​ബാ​യി​ലെ ക​സാ​ഖി​സ്ഥാ​ൻ കോ​ൺ​സു​ലേ​റ്റി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ൺ​സു​ലേ​റ്റ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ്ലാ​റ്റി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഇ​രു​വ​രും ബ്യൂ​ട്ടി സ​ലൂ​ൺ ജോ​ലി​ക്കാ​യി ദു​ബാ​യി​ലെ​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ ആ​ദ്യം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യ​ത് റ​ഷ്യ​ൻ സം​സാ​രി​ക്കു​ന്ന മ​റ്റൊ​രു ക​സാ​ഖ് സ്വ​ദേ​ശി​യാ​ണ്.

മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Deepika BreakingNews Dead Flat

Recent News

Corehub Up