Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flood

മതിലുകള്‍ തീര്‍ത്ത പ്രളയം

മ​ല​യാ​ള​ത്തി​ലൊ​രു കൗ​തു​ക​ക​ര​മാ​യ ആ​ശ​യ​പ്ര​യോ​ഗ​മു​ണ്ട്‌. "വാ​തി​ല്‍' എ​ന്നാ​ല്‍ "വാ ​ഇ​തി​ലെ', "മ​തി​ല്‍' എ​ന്നാ​ല്‍ "മ​തി ഇ​തി​ലെ'. ഇ​ത്‌ ഭാ​ഷാ​ശാ​സ്‌​ത്ര​പ​ര​മാ​യ വ്യാ​ഖ്യാ​ന​മ​ല്ല; എ​ന്നാ​ല്‍ ഇ​ന്ന​ത്തെ കേ​ര​ള​ത്തി​ന്‍റെ മ​ഴ​ക്കാ​ല യാ​ഥാ​ര്‍​ഥ്യ​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി ഓ​ര്‍​മി​പ്പി​ക്കു​ന്ന ഒ​രു രൂ​പ​ക​മാ​ണ്.
ഒ​രു​കാ​ല​ത്ത്‌ കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി മ​ഴ​വെ​ള്ള​ത്തോ​ട്‌ "വാ ​ഇ​തി​ലെ' എ​ന്നാ​യി​രു​ന്നു പ​റ​യു​ന്ന​ത്‌.

വ​യ​ലു​ക​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും തോ​ടു​ക​ളും ഓ​ട​ക​ളും ക​നാ​ലു​ക​ളും മ​ഴ​വെ​ള്ള​ത്തെ സ്വീ​ക​രി​ച്ച്‌ അ​തി​ന്‍റെ സ്വാ​ഭാ​വി​ക യാ​ത്ര തു​ട​രാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ന്ന്‌ ആ ​വാ​തി​ലു​ക​ള്‍ ഒ​ന്നൊ​ന്നാ​യി അ​ട​യു​ക​യാ​ണ്. പ​ക​ര​മു​യ​രു​ന്ന​ത്‌ മ​തി​ലു​കൾ. പു​ര​യി​ട​ത്തി​ലെ മ​തി​ലു​ക​ള്‍ മാ​ത്ര​മ​ല്ല, മ​ണ്ണി​ട്ടു​യ​ര്‍​ത്തി​യ സ്ഥ​ല​ങ്ങ​ള്‍, പ്ലോ​ട്ടു​ക​ള്‍, നി​ക​ത്ത​പ്പെ​ട്ട വ​യ​ലു​ക​ള്‍, കൈ​യേ​റി​യ നീ​ര്‍​ച്ചാ​ലു​ക​ള്‍, അ​ട​ച്ച ഓ​ട​ക​ള്‍, ശാ​സ്‌​ത്രീ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​ത്ത നി​ര്‍​മാ​ണ​ങ്ങ​ള്‍ - ഇ​വ​യെ​ല്ലാം ചേ​ര്‍​ന്ന്‌ മ​ഴ​വെ​ള്ള​ത്തോ​ട്‌ "മ​തി... ഇ​തി​ലെ' എ​ന്നാ​ണു പ​റ​യു​ന്ന​ത്‌.

മ​ഴ​യ്‌​ക്ക്‌ മ​തി​ലു​ക​ളി​ല്ല. മ​ല​മു​ക​ളി​ല്‍ വീ​ഴു​ന്ന ഒ​രോ മ​ഴ​ത്തു​ള്ളി​യും അ​തി​ന്‍റേതാ​യ വ​ഴി​യി​ലൂ​ടെ തോ​ടു​ക​ളി​ലേ​ക്കും പു​ഴ​ക​ളി​ലേ​ക്കും ഒ​ടു​വി​ല്‍ ക​ട​ലി​ലേ​ക്കും എ​ത്തുന്നതാ​ണ് പ്ര​കൃ​തി​യു​ടെ ക്ര​മം. എ​ന്നാ​ല്‍ ഇ​ന്ന്‌ കേ​ര​ള​ത്തി​ല്‍ മ​ഴ​വെ​ള്ള​ത്തി​ന്‍റെ വ​ഴി​ക്ക്‌ എ​ല്ലാ​യി​ട​ത്തും മ​നു​ഷ്യ​ന്‍ തീ​ര്‍​ത്ത ത​ട​സ​ങ്ങ​ളുണ്ട്. വെ​ള്ളം പോ​കേ​ണ്ട ഓ​രോ വ​ഴി​ക്കും ഓ​രോ മ​തി​ല്‍ ഉ​യ​രു​മ്പോ​ള്‍, പ്ര​കൃ​തി​യു​ടെ ഒ​ഴു​ക്ക്‌ ത​ട​സ​പ്പെ​ടു​ന്നു. അ​പ്പോ​ള്‍ മ​ഴ​വെ​ള്ളം പു​തി​യ വ​ഴി​ക​ള്‍ തേ​ടു​ന്നു. പ​ല​പ്പോ​ഴും ആ ​വ​ഴി റോ​ഡു​ക​ളി​ലൂ​ടെ​യും വീ​ടു​ക​ളി​ലൂ​ടെ​യു​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല വെ​ള്ള​ക്കെ​ട്ടു​ക​ളും ഇ​ന്ന്‌ മ​ഴ​യു​ടെ മാ​ത്രം സൃ​ഷ്ടി​യ​ല്ല; ന​മ്മു​ടെ വി​ക​സ​ന​രീ​തി​യു​ടെ പ്ര​ത്യാ​ഘാ​തം കൂ​ടി​യാ​ണ്.

വ്യ​ക്തി​ഗ​ത വി​ക​സ​ന​വും പൊ​തു​ന​ഷ്ട​വും

ഒ​രു​കാ​ല​ത്ത്‌ വീ​ടു​ക​ളു​ടെ അ​തി​രു​ക​ള്‍ വേ​ലി​ക​ളാ​യി​രു​ന്നു. മ​ഴ​വെ​ള്ള​ത്തി​ന് ഒ​രു സ്ഥ​ല​ത്തു​നി​ന്ന്‌ ഒ​ഴു​കി​പ്പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന്‌ സു​ര​ക്ഷ​യു​ടെ​യും സ്വ​കാ​ര്യ​ത​യു​ടെ​യും പേ​രി​ല്‍ ഉ​യ​ര്‍​ന്ന കോ​മ്പൗ​ണ്ട്‌ മ​തി​ലു​ക​ളാ​ണ്. സ്വ​ന്തം ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ട്‌. പ​ക്ഷേ, ആ ​സം​ര​ക്ഷ​ണം മ​ഴ​വെ​ള്ള​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക്‌ ത​ട​യു​മ്പോ​ള്‍, അ​ത്‌ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മ​ല്ല; പൊ​തു​സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണ്.

ഒ​രു സ്ഥ​ലം വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ന്‍ മ​ണ്ണി​ട്ടു​യ​ര്‍​ത്തു​ന്നു. അ​തി​ന്‍റെ ചു​റ്റും ഉ​യ​ര്‍​ന്ന മ​തി​ല്‍ കെ​ട്ടു​ന്നു. മ​ഴ​പെ​യ്യു​മ്പോ​ള്‍ ആ ​വെ​ള്ളം അ​ടു​ത്ത പു​ര​യി​ട​ത്തി​ലേ​ക്കോ റോ​ഡി​ലേ​ക്കോ തി​രി​യു​ന്നു. അ​ടു​ത്ത​യാ​ളും അ​തു​ത​ന്നെ ചെ​യ്യു​ന്നു. അ​ങ്ങ​നെ ഓ​രോ മ​തി​ലും ഓ​രോ സ്ഥ​ല​ത്തെ​യും സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍, മു​ഴു​വ​ന്‍ പ്ര​ദേ​ശ​വും വെ​ള്ള​ത്തി​ലാ​കു​ന്ന സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​ന്നു.

ചെ​റി​യ തീ​രു​മാ​ന​ങ്ങ​ളു​ടെ വ​ലി​യ പ്ര​ത്യാ​ഘാ​തം

കേ​ര​ള​ത്തി​ലെ പ​ല ന​ഗ​ര​ങ്ങ​ളി​ലും ഇ​ന്നു കാ​ണു​ന്ന വെ​ള്ള​ക്കെ​ട്ടി​നു പി​ന്നി​ല്‍ ചെ​റി​യ തീ​രു​മാ​ന​ങ്ങ​ളു​ടെ വ​ലി​യ പ്ര​ത്യാ​ഘാ​ത​മു​ണ്ട്‌. വീ​ടു​ക​ള്‍ ഉ​യ​രു​ന്നു, മ​തി​ലു​ക​ള്‍ ഉ​യ​രു​ന്നു, വെ​ള്ള​ത്തി​ന്‍റെ വ​ഴി​യും അ​തോ​ടൊ​പ്പം ഉ​യ​രു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം നീ​ളു​ന്ന മ​ഴ​പോ​ലും വീ​ടു​ക​ളി​ലേ​ക്കും ക​ട​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റ്റു​ന്ന​ത്‌. പു​ര​യി​ട​ത്തി​ലെ മ​തി​ലു​ക​ള്‍ മാ​ത്ര​മ​ല്ല പ്ര​ശ്‌​നം. ഓ​ട​ക​ള്‍ മൂ​ടു​ന്ന​തും തോ​ടു​ക​ള്‍ കൈ​യേ​റു​ന്ന​തും വ​യ​ലു​ക​ള്‍ നി​ക​ത്തു​ന്ന​തും കു​ന്നു​ക​ള്‍ ഇ​ടി​ച്ചു​നി​ര​ത്തു​ന്ന​തും ഇ​തേ മ​നോ​ഭാ​വ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ്. വെ​ള്ളം എ​വി​ടെ​യെ​ങ്കി​ലും പോ​യി​ക്കൊ​ള്ളു​മെ​ന്ന ധാ​ര​ണ​യി​ല്‍ ന​ട​ന്ന വി​ക​സ​നം ഇ​ന്ന്‌ വെ​ള്ളം എ​വി​ടെ​യും പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കാ​ണ് കേ​ര​ള​ത്തെ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്‌.

മ​റ​ന്നു​പോ​യ മു​ന്ന​റി​യി​പ്പു​ക​ള്‍

2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​നു ശേ​ഷം കേ​ര​ള​ത്തി​ല്‍ മ​ഴ​വെ​ള്ള ഒ​ഴു​ക്കും ന​ഗ​ര​വെ​ള്ള​ക്കെ​ട്ടും സം​ബ​ന്ധി​ച്ച്‌ നി​ര​വ​ധി പ​ഠ​ന​ങ്ങ​ളും ശി​പാ​ര്‍​ശ​ക​ളും പു​റ​ത്തു​വ​ന്നു. സ്വാ​ഭാ​വി​ക നീ​ര്‍​ച്ചാ​ലു​ക​ള്‍ സം​ര​ക്ഷി​ക്കു​ക, ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​ക, മ​ഴ​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക്‌ ക​ണ​ക്കി​ലെ​ടു​ത്ത്‌ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ക, ഡ്രെ​യി​നേ​ജ്‌ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച്‌ ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍, പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​വ പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന വി​മ​ര്‍​ശ​നം ഇ​ന്നും നി​ല​നി​ല്‍​ക്കു​ന്നു.

ആ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം?

ഇ​വി​ടെ​യാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്ക്‌ കൂ​ടു​ത​ല്‍ പ്ര​ധാ​ന​മാ​കു​ന്ന​ത്‌. മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു മു​മ്പ്‌ ഓ​ട​ക​ളും ക​നാ​ലു​ക​ളും ശു​ചീ​ക​രി​ക്കു​ക, കൈ​യേ​റ്റ​ങ്ങ​ള്‍ നീ​ക്കംചെ​യ്യു​ക, വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി സ്ഥി​ര​പ​രി​ഹാ​രം ന​ട​പ്പാ​ക്കു​ക, പു​തി​യ നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്ക്‌ അ​നു​മ​തി ന​ല്‍​കു​മ്പോ​ള്‍ മ​ഴ​വെ​ള്ള​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക്‌ ത​ട​സ​പ്പെ​ടു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ക - ഇ​വ​യെ​ല്ലാം പ്രാ​ദേ​ശി​ക ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ല്‍ ചെ​റി​യ മ​ഴ​പോ​ലും വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​യി മാ​റു​ന്നു​വെ​ന്ന​ത്‌ ആ​വ​ര്‍​ത്തി​ച്ച്‌ കാ​ണു​ന്ന യാ​ഥാ​ര്‍​ഥ്യ​മാ​ണ്.

അ​തേ​സ​മ​യം, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്‌. ഓ​ട​ക​ളി​ലേ​ക്ക്‌ മാ​ലി​ന്യം ത​ള്ളു​ന്ന​തും മ​ഴ​വെ​ള്ള​ത്തി​ന്‍റെ വ​ഴി​ക​ള്‍ കൈ​യേ​റു​ന്ന​തും വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു ത​ട​സ​പ്പെ​ടു​ത്തു​ന്ന​രീ​തി​യി​ല്‍ നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും പ്ര​ശ്‌​നം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​ക്കു​ന്നു. പ്ര​ള​യ​പ്ര​തി​രോ​ധം സ​ര്‍​ക്കാ​രി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ല; സ​മൂ​ഹ​ത്തി​ന്‍റെ​യും ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ​യും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

വെ​ല്ലു​വി​ളി ആ​സൂ​ത്ര​ണ​ക്കു​റ​വ്

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ടെ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന്‌ ശാ​സ്‌​ത്രീ​യ പ​ഠ​ന​ങ്ങ​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു. അ​തി​നാ​ല്‍ മ​ഴ​യെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നാ​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കി​ല്ല. മ​ഴ പെ​യ്യു​ന്ന​ത്‌ പ്ര​കൃ​തി​യു​ടെ നി​യ​മ​മാ​ണ്. എ​ന്നാ​ല്‍ ആ ​മ​ഴ​വെ​ള്ളം എ​തി​ലേ ഒ​ഴു​ക​ണ​മെ​ന്ന​ത്‌ ന​മ്മു​ടെ ആ​സൂ​ത്ര​ണ​മാ​ണു തീ​രു​മാ​നി​ക്കു​ന്ന​ത്‌. മ​ഴ​യെ ത​ട​യാ​നാ​കി​ല്ല. പ​ക്ഷേ മ​ഴ​വെ​ള്ള​ത്തി​ന്‍റെ വ​ഴി അ​ട​യ്‌​ക്കാ​തി​രി​ക്കാം. അ​തു​കൊ​ണ്ട്‌ ഇ​നി ചോ​ദി​ക്കേ​ണ്ട​ത്‌ "എ​ത്ര മ​ഴ പെ​യ്‌​തു?' എ​ന്ന​ത​ല്ല. "ന​മ്മ​ള്‍ കെ​ട്ടി​യ മ​തി​ലു​ക​ള്‍​ക്കി​ട​യി​ല്‍ മ​ഴ​വെ​ള്ള​ത്തി​ന് ഇ​നി​യും ഒ​രു വ​ഴി​യെ​ങ്കി​ലും ബാ​ക്കി​യു​ണ്ടോ?' എ​ന്ന​താ​ണ്.

Kerala

രാജേഷിനെ കണ്ടെത്താൻ വനത്തിൽ തെരച്ചിൽ

കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷിനായി കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു.

രാജേഷ് രക്ഷപ്പെട്ടു വനത്തിൽ കയറിയിരിക്കാമെന്നു കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതിൻപ്രകാരമാണ് വനത്തിൽ തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾ പൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61)യെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജേഷിനെ കാണാതായത്.

കോലുവള്ളി നോർത്തിലെ തന്‍റെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ 11.30 ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈലും വെള്ളത്തിൽ പോയി.

ഒരു മരത്തിൽ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേയ്ക്കാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളുമെത്തുന്നത്. റാഫ്റ്റിൽനിന്നു കയർ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈവിരലിനു പരിക്കേറ്റു.

കയറിൽ പിടിച്ചു ബെന്നി മുൻപിലും രക്ഷാപ്രവർത്തകർ മൂന്നുപേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയിൽ ഏറ്റവും പിന്നിൽ വന്നിരുന്ന രാജേഷ് പിടി വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ജീവൻ രക്ഷിച്ച രാജേഷിനായി പ്രാർഥനയോടെ കഴിയുകയാണ് ബെന്നിയും ഭാര്യ ആൻസിയും.

Kerala

തേങ്ങ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പേ​രാ​വൂ​ർ: തൊ​ണ്ടി​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ പെ​ട്ടു കാ​ണാ​താ​യ കൊ​ട്ടം ചു​ര​ത്തി​ലെ വ​യ​ൽ പീ​ടി​ക​യി​ൽ ഹ​നീ​ഫ​യു​ടെ (40) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​ഴു​ക്കി​ൽ​പെ​ട്ട സ്ഥ​ല​ത്തുനി​ന്നു നൂ​റു മീ​റ്റ​റോ​ളം അ​ക​ലെ നി​ന്നാ​ണ് ഇ​ന്നു രാ​വി​ലെ അ​ഗ്നി​ര​ക്ഷാ സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഹ​നീ​ഫ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്.

പു​ഴ​യി​ലു​ടെ ഒ​ഴു​കി വ​രു​ന്ന തേ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ടി​യി​ൽ ചെ​സ് ക​ഫേ​യു​ടെ സമീപത്തുവച്ചാണ് ഒ​ഴു​ക്കി​ൽപ്പെട്ടത്. ഹനീഫ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഞെട്ടലോടെയാണ് പലരും ആ രംഗങ്ങൾ കണ്ടത്.

District News

പടി​ഞ്ഞാ​റ് പ്ര​ള​യ​ക്കെ​ടു​തി

കു​​മ​​ര​​കം: ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പ്ര​​ള​​യ​​ക്കെ​​ടു​​തി. ദു​​രി​​താ​​ശ്വാ​​സ​​ക്യാ​​മ്പു​​ക​​ളു​​ടെ എ​​ണ്ണ​​വും ക്യാ​​മ്പു​​ക​​ളി​​ൽ എ​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​വും കൂ​​ടു​​ക​​യാ​​ണ്. റോ​​ഡു​​ക​​ൾ വെ​​ള്ള​​ത്തി​​ലാ​​യി. ബ​​സ് ഗ​​താ​​ഗ​​തം നി​​രോ​​ധി​​ച്ച​​തോ​​ടെ കു​​മ​​ര​​കം ഒ​​റ്റ​​പ്പെ​​ട്ടു.

താ​​ഴ​​ത്ത​​ങ്ങാ​​ടി മു​​ത​​ൽ കോ​​ണ​​ത്താ​​റ്റു പാ​​ലം വ​​രെ​​യു​​ള്ള റോ​​ഡി​​ലാ​​കെ വെ​​ള്ള​​മാ​​ണ്. ഇ​​ല്ലി​​ക്ക​​ൽ ക​​വ​​ല, ആ​​മ്പ​​ക്കു​​ഴി, ക​​ട​​ത്തു​​ക​​ട​​വ്, ചെ​​ങ്ങ​​ളം ഹൈ​​സ്കൂ​​ൾ, ഒ​​ന്നാം ക​​ലു​​ങ്ക് തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് വെ​​ള്ളം കൂ​​ടു​​ത​​ൽ. കു​​മ​​ര​​കം ഗ​​വ​. ഹൈ​​സ്കൂ​​ളി​​ൽ ഇ​​ന്ന​​ലെ 10 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കാ​​യി ഒ​​രു ക്യാ​​മ്പ് തു​​ട​​ങ്ങി.

തി​​രു​​വാ​​ർ​​പ്പി​​ലും താ​​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​​ടു​​ക​​ളി​​ൽ വെ​ള്ളം​ക​യ​റി. 15 ക്യാ​​മ്പു​​ക​​ളി​​ലാ​​യി 300ല​​ധി​​കം ആ​​ളു​​ക​​ൾ അ​​ഭ​​യം തേ​​ടി. തി​​രു​​വാ​​ർ​​പ്പി​​ലേ​​ക്കും ബ​​സ് സ​​ർ​​വീ​​സ് നാ​​മ​​മാ​​ത്ര​​മാ​​ണ്. ഇ​​ന്ന​​ലെ ജ​​ല​​നി​​ര​​പ്പ് കു​​റ​​യാ​​നു​​ള്ള ല​​ക്ഷ​​ണം രാ​​വി​​ലെ ക​​ണ്ടി​​രു​​ന്നെ​​ങ്കി​​ലും ഉ​​ച്ച​​യോ​​ടെ വെ​​ള്ളം കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ലും ജ​​ന​​ങ്ങ​​ൾ ദു​​രി​​ത​​ക്കെ​​ടു​​തി നേ​​രി​​ടു​​ക​​യാ​​ണ്. 184 ദു​​രി​​ത ബാ​​ധി​​ത​​ർ വി​​വി​​ധ ക്യാ​​മ്പു​​ക​​ളി​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്.വി​​രി​​പ്പു കൃ​​ഷി​​യി​​റ​​ക്കാ​​ൻ ഒ​​രു​​ക്ക​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന നെ​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കും വെ​​ള്ള​​പ്പൊ​​ക്കം വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യാ​​ണ് സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


ആ​​ർ​​പ്പൂ​​ക്ക​​ര​​ വെ​​ള്ള​​ത്തി​​ൽ​


ആ​​ർ​​പ്പൂ​​ക്ക​​ര: ക​​രി​​പ്പ, മ​​ണ​​ലേ​​ൽ​​പ​​ള്ളി, ആ​​ര്യാ​​ട്ടു​​ഴം, ക​​രി​​പ്പൂ​ത്ത​​ട്ട്, മ​​ണി​​യാ​​പ​​റ​​മ്പ്, പ​​റ​​യ​​ൻമാ​​ലി, മാ​​ട​​ശേ​​രി, പ​​ന​​മ്പാ​​ലം, കോ​​ലേ​​ട്ട​​മ്പ​​ലം, ചൂ​​ര​​ക്കാ​​വ്, അ​​ൽ​​ഫോ​​ൻ​​സ ഭ​​വ​​ൻ, മൂ​​ഴി​മു​​ഖം പ്ര​​ദേ​​ശ​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​ലാ​​യി.


കോ​​ലേ​​ട്ട​​മ്പ​​ലം -മ​​ണ​​ലേ​​ൽ​​പ​​ള്ളി റോ​​ഡ് വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. ക​​രി​​പ്പ അ​​ട​​ക്ക​​മു​​ള്ള താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി. വെ​​ള്ളം ക​​യ​​റി​​യ വീ​​ടു​​ക​​ളി​​ലെ ആ​ളു​ക​ളെ ഫ​​യ​​ർ ഫോ​​ഴ്‌​​സെ​​ത്തി സു​​ര​​ക്ഷി​​ത കേ​​ന്ദ്ര​​ത്തി​​ലേ​​ക്കാ​​ക്കി. ആ​​ർ​​പ്പൂ​​ക്ക​​ര ഗ​വ. വി​എ​ച്ച്സി, ക​​രി​​പ്പൂ​​ത്ത​​ട്ട് സ്കൂ​​ൾ, കു​​മ​​രം​​കു​​ന്ന് സ്കൂ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ൾ തു​​റ​​ന്നു. അ​​ൽ​​ഫോ​​ൻ​​സാ ഭ​​വ​​നി​​ലേ​​ക്കു​​ള്ള റോ​​ഡും വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി.

മീ​​ന​​ടത്ത് ഗ​​താ​​ഗ​​തം മു​​ട​​ങ്ങി

മീ​​ന​​ടം: റോ​​ഡി​​ല്‍ വെ​​ള്ളം ക​​യ​​റി​​യ​​തി​​നാ​​ല്‍ മീ​​ന​​ടം വ​​ഴി​​യു​​ള്ള ഗ​​താ​​ഗ​​തം മു​​ട​​ങ്ങി. ഞ​​ണ്ടു​​കു​​ളം പാ​​ല​​ത്തി​​ലും റോ​​ഡി​​ലു​​മാ​​ണ് വെ​​ള്ളം ക​​യ​​റി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ല്‍ ബ​​സ് സ​​ര്‍​വീ​​സ് ഉ​​ള്‍​പ്പെ​​ടെ നി​​ല​​ച്ചു. മീ​​ന​​ടം - പാ​​മ്പാ​​ടി റൂ​​ട്ടി​​ലോ​​ടു​​ന്ന ബ​​സു​​ക​​ള്‍ വെ​​ട്ട​​ത്തു​​ക​​വ​​ല​​യി​​ല്‍​നി​​ന്നു തി​​രി​​ഞ്ഞു പ​​യ്യ​​പ്പ​​ടി വ​​ഴി മാ​​ളി​​ക​​പ്പ​​ടി​​യി​​ലെ​​ത്തി​​യാ​​ണ് സ​​ര്‍​വീ​​സ് ന​​ട​​ത്തി​​യ​​ത്. ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ പു​​ത്ത​​ന്‍​പു​​ര​​പ്പ​​ടി ജം​​ഗ്ഷ​​നി​​ല്‍​നി​​ന്നു പ​​രി​​യാ​​രം വ​​ഴി യാ​​ത്ര ന​​ട​​ത്തി.

കൃ​​ഷി ന​​ശി​​ച്ചു

മീ​​ന​​ടം: വെ​​ള്ളം ക​​യ​​റി​​യ​​തി​​നാ​​ല്‍ പാ​​ട​​ങ്ങ​​ളി​​ലെ കൃ​​ഷി ന​​ശി​​ച്ചു. മീ​​ന​​ടം, പാ​​മ്പാ​​ടി, പു​​തു​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ പാ​​ട​​ങ്ങ​​ളി​​ല്‍ കൃ​​ഷി ചെ​​യ്ത ക​​ര്‍​ഷ​​ക​​രു​​ടെ കൃ​​ഷി​​ക​​ളാ​​ണ് ന​​ശി​​ച്ച​​ത്. പാ​​ട​​ങ്ങ​​ളി​​ല്‍ വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്. പ​​യ​​ര്‍, പാ​​വ​​ല്‍, പ​​ട​​വ​​ലം, വെ​​ള്ള​​രി, ഏ​​ത്ത​​വാ​​ഴ തു​​ട​​ങ്ങി​​യ കൃ​​ഷി​​യാ​​ണ് ന​​ശി​​ച്ച​​ത്.

നീ​​ലി​​മം​​ഗ​​ലം ഭാ​​ഗ​​ത്തും വെ​​ള്ളം

നീ​​ലി​​മം​​ഗ​​ലം: നീ​​ലി​​മം​​ഗ​​ലം ഭാ​​ഗ​​ങ്ങ​​ളി​​ല്‍ വെ​​ള്ളം ക​​യ​​റി. ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് എ​​ത്തി വീ​​ടു​​ക​​ളി​​ല്‍ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന​​വ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. പാ​​റ​​മ്പു​​ഴ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വെ​​ള്ളം ക​​യ​​റി​​യ വീ​​ടു​​ക​​ളി​​ല്‍​നി​​ന്ന് ആ​​ളു​​ക​​ളെ ഒ​​ഴി​​പ്പി​​ച്ചു. ഇ​​റ​​ഞ്ഞാ​​ല്‍ റോ​​ഡി​​ലും വെ​​ള്ളം ക​​യ​​റി. ഇ​​തു​​വ​​ഴി​​യു​​ള്ള ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.

പെ​​ണ്ണാ​​ർ​തോട് ക​​വി​​ഞ്ഞൊ​​ഴു​​കി

ഏ​​റ്റു​​മാ​​നൂ​​ർ: പോ​​ള​നി​​റ​​ഞ്ഞ പെ​​ണ്ണാ​​ർ​തോട് ക​​വി​​ഞ്ഞൊ​​ഴു​​കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മു​​പ്പ​​തി​​ലേ​​റെ വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി. വ​​ർ​​ഷ​​ങ്ങ​​ളാ​​യി പോ​​ള നീ​​ക്കം ചെ​​യ്യാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഒ​​ഴു​​ക്കു​ നി​​ല​​ച്ച​​ത്.അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഒ.​​എ. സ​​ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫി​​നെ നേ​​രി​​ൽ​​ക്ക​​ണ്ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​ന് മൈ​​ന​​ർ ഇ​​റി​​ഗേ​​ഷ​​ൻ അ​​ധി​​കൃ​​ത​​ർ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ക്കും.

അ​തി​ര​മ്പു​ഴ​യി​ൽ വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ

ഏ​​റ്റു​​മാ​​നൂ​​ർ: അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​ന്‍റെ താ​​ഴ്ന്ന​പ്ര​​ദേ​​ശ​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​ൽ. 10-ാം വാ​​ർ​​ഡി​​ൽ ഇ​​രു​​പ്പേ​​ൽ​​ചി​​റ​​യി​​ൽ 25 വീ​​ടു​​ക​​ളി​​ലും 19-ാം വാ​​ർ​​ഡി​​ൽ മൂ​​ന്നു വീ​​ടു​​ക​​ളി​​ലും 20-ാം വാ​​ർ​​ഡി​​ൽ ആ​​റ് വീ​​ടു​​ക​​ളി​​ലും 22-ാം വാ​​ർ​​ഡി​​ൽ 33 വീ​​ടു​​ക​​ളി​​ലും 23 -ാം വാ​​ർ​​ഡി​​ൽ 10 വീ​​ടു​​ക​​ളി​​ലും 24 -ാം വാ​​ർ​​ഡി​​ൽ ക​​ള​​രി​​ക്ക​​ൽ ചി​​റ​​യി​​ൽ 20 വീ​​ടു​​ക​​ളി​​ലു​​മാ​​ണ് വെ​​ള്ളം ക​​യ​​റി​​യ​​ത്. ചാ​​ലാ​​ശേ​​രി- വ​​ട്ട​​മ​​ല കോ​​ള​​നി​​യി​​ൽ വീ​​ടു​​ക​​ൾ​​ക്കു ചു​​റ്റും വെ​​ള്ളം ക​​യ​​റി​​യ​​തോ​​ടെ കി​​ട​​പ്പു രോ​​ഗി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ വ​​ല​ഞ്ഞു.

അ​​തി​​ര​​മ്പു​​ഴ​​യി​​ൽ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് എ​​ൽ​​പി സ്‌​​കൂ​​ളി​​ലും ശ്രീ​​ക​​ണ്ഠ​​മം​​ഗ​​ലം ഗ​​വ. എ​​ൽ​​പി സ്‌​​കൂ​​ളി​​ലും ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ൾ തു​​റ​​ന്നു. 80ലേ​​റെ പേ​​ർ ക്യാ​​മ്പു​​ക​​ളി​​ലു​​ണ്ട്.

ഏ​​റ്റു​​മാ​​നൂ​​രി​​ൽ ആ​​യി​​ര​​ത്തി​​ലേ​​റെ വീ​​ടു​​ക​​ൾ വെ​​ള്ള​​ത്തി​​ൽ

ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യി​​ൽ ആ​​യി​​ര​​ത്തി​​ലേ​​റെ വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി. മീ​​ന​​ച്ചി​​ലാ​​റി​​നോ​​ട് ചേ​​ർ​​ന്ന ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് പ്ര​​ധാ​​ന​​മാ​​യും വെ​​ള്ള​​പ്പൊ​​ക്കം ഉ​​ണ്ടാ​​യ​​ത്. 15, 16, 17, 18, 20, 21 വാ​​ർ​​ഡു​​ക​​ൾ​പ്പെ​​ടു​​ന്നപേ​​രൂ​​ർ, ക​​റ​​ത്തേ​​ടം, പാ​​യി​​ക്കാ​​ട്, പാ​​റേ​​ക്ക​​ട​​വ്, പൂ​​വ​​ത്തും​മൂ​​ട്, ക​​ക്ക​​യം, പു​​ന്ന​​ത്തു​​റ, മാ​​ട​​പ്പാ​​ട്, ക​​മ്പ​​നി​​ക്ക​​ട​​വ്, പ​​ള്ളി​​ക്കു​​ന്ന്, ചെ​​റു​​വാ​​ണ്ടൂ​​ർ, തെ​​ള്ള​​കം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് വീ​​ടു​​ക​​ൾ വെ​​ള്ള​​ത്തി​​ലാ​​യ​​ത്.

പ​​ന​​ച്ചി​​ക്കാ​​ട്, കു​​റി​​ച്ചി വെ​​ള്ള​​പ്പൊ​​ക്കം രൂ​​ക്ഷ​​മാ​​യി

ചി​​ങ്ങ​​വ​​നം: പ​​ന​​ച്ചി​​ക്കാ​​ട്, കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ വെ​​ള്ള​​ത്തി​ലാ​യി. കു​​റി​​ച്ചി​​യി​​ൽ 15,18,19 വാ​​ർ​​ഡു​​ക​​ളി​​ലെ 70 വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി​​യി​​ട്ടു​​ണ്ട്.
കു​​റി​​ച്ചി ലി​​റ്റി​​ൽ ഫ്ല​​വ​​ർ എ​​ൽ​പി ​സ്കൂ​​ളി​​ൽ ആ​​രം​​ഭി​​ച്ച ക്യാ​​മ്പി​​ൽ 250 പേ​​ര് ഉ​​ണ്ട്. ആ​​ന​​കു​​ഴി, ക​​വു​​ണു​ത​​റ ഭാ​​ഗ​​ങ്ങ​​ളിലെ വീ​​ടു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി​​യി​​ട്ടു​​ണ്ട്. പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ കൊ​​ല്ലാ​​ട്, കു​​ഴി​​ക്കാ​​ട്ട് കോ​​ള​​നി, പ​​ന്നി​​മ​​റ്റം, പു​​തു​​വ​​ൽ ഭാ​​ഗം, പ​​ന​​ച്ചി​​ക്കാ​​ട്, അ​​മ്പാ​​ട്ട് ക​​ട​​വ് തു​​ട​​ങ്ങി​​യ ഭാ​​ഗ​​ങ്ങ​​ളി​​ലും വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി.

കു​​ഴി​​മ​​റ്റം സ​​ദ​​നം സ്കൂ​​ളി​​ൽ ആ​​രം​​ഭി​​ച്ച ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പി​​ൽ 80 പേ​​രാ​​ണ് എ​​ത്തി​​യ​​ത്. പ​​ന​​ച്ചി​​ക്കാ​​ട് അ​​മ്പാ​​ട്ട് ക​​ട​​വ് റോ​​ഡി​​ലും പാ​​ത്താ​​മു​​ട്ടം ഞാ​​ലി​​യാ​​കു​​ഴി റോ​​ഡി​​ലും വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.

ആ​​റു​​മാ​​നൂ​​ർ ഒ​​റ്റ​​പ്പെ​​ട്ടു

അ​​യ​​ര്‍​ക്കു​​ന്നം: അ​​യ​​ര്‍​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​റു​​മാ​​നൂ​​ര്‍, ഗൂ​​ര്‍​ഖ​​ണ്ഡ​​സാ​​രി, പു​​ളി​​ഞ്ചു​​വ​​ട്, തേ​​വ​​ര​​തു​​രു​​ത്ത് ഭാ​​ഗ​​ങ്ങ​​ളി​​ല്‍ വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ തു​​ട​​ര്‍​ന്നു പ്ര​​ദേ​​ശം പൂ​​ര്‍​ണ​​മാ​​യി ഒ​​റ്റ​​പ്പെ​​ട്ടു. പ്ര​​ദേ​​ശ​​ത്തു​​ള്ള നൂ​​റി​​ല്‍​പ്പ​​രം വീ​​ടു​​ക​​ളി​​ല്‍ വൈ​​ദ്യു​​തി മു​​ട​​ങ്ങി​​യി​​ട്ട് മൂ​​ന്നു ദി​​വ​​സ​​മാ​​യി. വാ​​ഹ​​ന ഗ​​താ​​ഗ​​ത​​വും നി​​ല​​ച്ചു. നി​​ര​​വ​​ധി​പ്പേ​​ര്‍ വീ​​ട് ഉ​​പേ​​ക്ഷി​​ച്ച് ക്യാ​​മ്പു​​ക​​ളി​​ലും ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലും അ​​ഭ​​യം പ്രാ​​പി​​ച്ചു. ആ​​റ് ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​ണ്ട്.


പ്രളയദുരിതത്തിൽ നീ​​ണ്ടൂ​​ർ

ഏ​​റ്റു​​മാ​​നൂ​​ർ: നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ 10-ാം വാ​​ർ​​ഡി​​ൽ എ​​ട്ടു വീ​​ടു​​ക​​ളി​​ലും 12-ാം വാ​​ർ​​ഡി​​ൽ ഏ​​ഴു വീ​​ടു​​ക​​ളി​​ലും 13-ാം വാ​​ർ​​ഡി​​ൽ ഒ​​മ്പ​​തു വീ​​ടു​​ക​​ളി​​ലും 14-ാം വാ​​ർ​​ഡി​​ൽ 20 വീ​​ടു​​ക​​ളി​​ലും 15-ാം വാ​​ർ​​ഡി​​ൽ ഏ​​ഴു വീ​​ടു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി.നീ​​ണ്ടൂ​​ർ സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് പ​​ള്ളി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പ് തു​​റ​​ന്നു. 15 പേ​​ർ ക്യാ​​മ്പി​​ലു​​ണ്ട്. ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ താ​​മ​​സി​​ക്കു​​ന്ന ക്യാ​​മ്പു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി. 20 പേ​​രെ മാ​​റ്റി താ​​മ​​സി​​പ്പി​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

മ​​ട വീ​​ണു

ഏ​​റ്റു​​മാ​​നൂ​​ർ: നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ മാ​​ക്കോ​​ത്ത​​റ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ മ​​ട​​വീ​​ണു. വി​​ത​​യ് ക്കാ​​ൻ ഒ​​രു​​ക്കി​​യി​​ട്ട പാ​​ട​​ശേ​​ഖ​​ര​​മാ​​യി​​രു​​ന്നു. അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യു​​ടെ ന​​ഷ്‌​​ടം സം​​ഭ​​വി​​ച്ചു.

ഗ​​താ​​ഗ​​തം നി​​ല​​ച്ചു

ഏ​​റ്റു​​മാ​​നൂ​​ർ: ​മീ​​ന​​ച്ചി​​ലാ​​ർ ക​​ര​​ക​​വി​​ഞ്ഞ​​തി​​നെ​ത്തു​​ട​​ർ​​ന്ന് റോ​​ഡു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം സ്തം​​ഭി​​ച്ചു. ഏ​​റ്റു​​മാ​​നൂ​​ർ-​​അ​​യ​​ർ​​ക്കു​​ന്നം റോ​​ഡി​​ൽ പ​​ട്ട​​ർ​​മ​​ഠം പാ​​ല​​ത്തി​​നു സ​​മീ​​പ​​വും ഏ​​റ്റു​​മാ​​നൂ​​ർ-​​പു​​ന്ന​​ത്തു​​റ റോ​​ഡി​​ൽ ക​​റ്റോ​​ട് ജം​​ഗ്ഷ​​നു സ​​മീ​​പ​​വും ഷ​​ട്ട​​ർ ക​​വ​​ല- ക​​ണ്ണ​​മ്പു​​ര-​​പ​​ള്ളി​​ക്കു​​ന്ന്- ചെ​​റു​​വാ​​ണ്ടൂ​​ർ റോ​​ഡി​​ൽ ക​​ണ്ണ​​മ്പു​​ര​​യ്ക്കു സ​​മീ​​പ​​വും വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം സ്തം​​ഭി​​ച്ചു.

ബൈ​​പാ​​സ് റോ​​ഡ് അ​​ട​​ച്ചു

ഏ​​റ്റു​​മാ​​നൂ​​ർ: പ​​ട്ടി​​ത്താ​​നം - മ​​ണ​​ർ​​കാ​​ട് ബൈ​​പാ​​സ് റോ​​ഡ് ഞാ​​യ​​റാ​​ഴ്ച രാ​​ത്രി പ​ന്ത്ര​ണ്ടോ അ​​ട​​ച്ചു. പൂ​​വ​​ത്തും​​മൂ​​ട് ഭാ​​ഗ​​ത്താ​​ണ് റോ​​ഡി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​ത്.

District News

മ​റ​വ​ൻ​തു​രു​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ​

മ​റ​വ​ൻ​തു​രു​ത്ത്: മൂവാ​റ്റു​പു​ഴ​യാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ മ​റ​വ​ൻ​തു​രു​ത്തി​ലെ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ഓ​ര​ത്തും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​ത്തി​ൽ. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ അ​ഞ്ചു കു​ടും​ബ​ങ്ങ​ളി​ൽനി​ന്നാ​യി 16 പേ​രെ മ​റ​വ​ൻ​തു​രു​ത്ത് ഗ​വ​ൺ​മെ​ന്‍റ് യു​പി​ സ്കൂ​ളി​ൽ തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

കാ​യി​ക്ക​രി ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​യ വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ വ​യോ​ധി​ക​യെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ത​ങ്ക​രാ​ജും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് വ​ള്ള​ത്തി​ലെ​ത്തി പു​റ​ത്തെ​ത്തി​ച്ച് ബ​ന്ധു​ക്ക​ളെ ഏ​ല്പി​ച്ചു.

വെള്ള​പ്പൊ​ക്ക ദു​രി​ത​മേ​റി​യാ​ൽ ക​ടാ​യി സ്‌​കൂ​ളി​ലും ഇ​ട​വ​ട്ടം എ​സ്എ​ൻ​ഡി​പി ഹാ​ളി​ലും ക്യാ​മ്പ് തു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​തി​ര​ വി​ന​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ ത​ങ്ക​രാ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

National

കാഷ്മീർ താഴ്‌വരയിൽ മിന്നൽപ്രളയം: സ്ത്രീ മരിച്ചു

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു ​​​കാ​​​ഷ്മീ​​​രി​​​ലെ കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​ലുണ്ടായ മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ വീ​​​ട്ട​​​മ്മ മ​​​രി​​​ച്ചു. മേ​​​ഘ​​​വി​​​സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ പ്ര​​​ള​​​യ​​​സ​​​മാ​​​ന​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണ്.

കു​​​പ്‌​​​വാ​​​ര​​​യി​​​ലെ ബിം​​​ല​​​വാ​​​ലി​​​യി​​​ൽ ഒ​​​രു മു​​​സ്‌​​​ലിം ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​വും ന​​​ട​​​പ്പാ​​​ല​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു.

അ​​​ന​​​ന്ത്നാ​​​ഗി​​​ലെ പ​​​ഹ​​​ൽ​​​ഗാം, ഷോ​​​പ്പി​​​യാ​​​നി​​​ലെ ഹി​​​ർ​​​പോ​​​റ, ബ​​​ന്ദി​​​പോ​​​റ​​​യ​​​യി​​​ലെ ദാ​​​ർ​​​ദ്പോ​​​റ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും മേ​​​ഘ​​​വി​​​സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യി. മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​ട്ടേ​​​റെ പാ​​​ല​​​ങ്ങ​​​ളും റോ​​​ഡു​​​ക​​​ളും പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു.

District News

മ​ഴ​ക്കെ​ടു​തി: 92 ശ​ത​മാ​നം വൈ​ദ്യു​തി ക​ണ​ക്‌ഷനു​ക​ളും പു​നഃ​സ്ഥാ​പി​ച്ചു: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ഇ​രി​ട്ടി: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും ജി​ല്ലാ, പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ജ​ന​ങ്ങ​ളും ഏ​കോ​പ​ന​ത്തോ​ടെ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് ആ​കെ 4,80,614 വൈ​ദ്യു​തി ക​ണ​ക്‌‌​ഷ​നു​ക​ളാ​ണ് ത​ക​രാ​റി​ലാ​യ​ത്. ഇ​തി​ൽ 92 ശ​ത​മാ​ന​വും വ​ള​രെ വേഗത്തിൽ പു​നഃ​സ്ഥാ​പി​ച്ച​താ​യും ഇ​നി 35,118 ക​ണ​ക്‌‌​ഷ​നു​ക​ൾ മാ​ത്ര​മാ​ണ് പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള​തെ​ന്നും മ​ന്ത്രി ഇ​രി​ട്ടി​യി​ലെ വ​സ​തി​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2,892 ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ​ക്ക് ത​ക​രാ​റു​ണ്ടാ​യി.

വെ​ള്ളം ഇ​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​തി​ൽ 2,600 ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ചാ​ർ​ജ് ചെ​യ്തി​ട്ടു​ണ്ട്. 1,872 വൈ​ദ്യു​തി തൂ​ണു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യും അ​വ അ​തി​വേ​ഗം പു​നഃ​സ്ഥാ​പി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ദ്യു​തി മേ​ഖ​ല​യി​ൽ ഏ​റ്റ​വും വ​ലി​യ നാ​ശ​ന​ഷ്ടം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും തു​ട​ർ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ലു​മാ​ണു​ണ്ടാ​യ​ത്. ക​ണ്ണൂ​രി​ൽ ശ്രീ​ക​ണ്ഠ​പു​രം സ​ർ​ക്കി​ളി​ലെ ചെ​റു​പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യും ഇ​രി​ട്ടി സ​ർ​ക്കി​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളെ​യും കൂ​ടു​ത​ലാ​യി ബാ​ധി​ച്ചു.

ഈ ​മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ള്ള അ​ണ​ക്കെ​ട്ടു​ക​ളി​ലെ ആ​കെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 42.5 ശ​ത​മാ​ന​മാ​ണ്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 30 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 40 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ​മ​യ​ത്ത് ഇ​ത് 73 ശ​ത​മാ​ന​മാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

വീ​ടു​ക​ളു​ടെ നാ​ശ​ന​ഷ്ടം: മാ​ന​ദ​ണ്ഡ​ങ്ങ​ൾ ‌‌‌ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി

ഇ​രി​ട്ടി: മ​ഴ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള നി​ല​വി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. 2018-ലെ ​പ്ര​ള​യ​കാ​ല​ത്തേ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ക​രി​ക്കോ​ട്ട​ക്ക​രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ടു​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​മാ​ണ്. ഇ​ത്ത​രം വീ​ടു​ക​ളും പൂ​ർ​ണ നാ​ശ​ന​ഷ്ട വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ എ​ത്ര​യും വേ​ഗം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പു​ഴ​ക​ളി​ൽ മ​ണ്ണ​ടി​ഞ്ഞ് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും ഇ​ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

വെ​ള്ള​ക്കെ​ട്ട്: സ്ഥി​ര​പ​രി​ഹാ​ര​ത്തി​ന് എ​ല്ലാ വ​കു​പ്പു​ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്ന് മേ​യ​ർ

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ കോ​ർ​പ​റേ​ഷ​ൻ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, മേ​ജ​ർ-​മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ, കെ​എ​ൽ‍​ഡി​സി തു​ട​ങ്ങി എ​ല്ലാ വ​കു​പ്പു​ക​ളും ഏ​കോ​പി​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ പ​റ​ഞ്ഞു.

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​നാ​യി ഫെ​ബ്രു​വ​രി 19-ന് ​ത​ന്നെ 2.30 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ന്നും, പ്ര​ധാ​ന തോ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണം ഉ​ൾ​പ്പെ​ടെ 231 പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കി​യെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തോ​ടു​ക​ളും ക​നാ​ലു​ക​ളും ഒ​രു​മി​ച്ച് ശു​ചീ​ക​രി​ക്കാ​തെ വെ​ള്ള​ക്കെ​ട്ടി​ന് സ്ഥി​ര​പ​രി​ഹാ​രം സാ​ധ്യ​മാ​കി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച കാ​ന​ക​ളെ​ക്കു​റി​ച്ചു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച മേ​യ​ർ, അ​വ താ​ൻ വ​ന്ന​തി​ന് ശേ​ഷം നി​ർ​മി​ച്ച​ത​ല്ലെ​ന്നും മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ർ​മി​ച്ച​താ​ണെ​ന്നും പ​റ​ഞ്ഞു.

വ​ലി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ഗ​ര​ത്തി​ലെ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തി​നാ​യി പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​രി​ച്ച് ശാ​സ്ത്രീ​യ മാ​പ്പിം​ഗ് ന​ട​ത്തു​ക​യും പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. പൊ​തു​മേ​ഖ​ല-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഡ്രെ​യി​നേ​ജ് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തി​യാ​ൽ വെ​ള്ള​ക്കെ​ട്ടി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​നാ​കും.

മ​ഴ​ക്കാ​ലം മു​ന്നി​ൽ​ക്ക​ണ്ട് 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം, ​റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മു​ക​ൾ, ഹെ​ൽ​പ്‌​ലൈ​ൻ സം​വി​ധാ​നം എ​ന്നി​വ​യും കോ​ർ​പ​റേ​ഷ​ൻ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു

Kerala

പ്ര​ള​യ​ബാ​ധി​ത​ർ​ക്കൊ​പ്പം സ​ർ​ക്കാ​രു​ണ്ടാ​കും: ര​മേ​ശ് ചെ​ന്നി​ത്ത​ല

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത​ർ​ക്കൊ​പ്പം സ​ർ​ക്കാ​രു​ണ്ടാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ള​യ​ത്തി​ൽ ജീ​വ​നോ​പാ​ധി​ക​ൾ ന​ഷ്ട​പ്പെ​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് തി​രു​വ​ല്ല ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്ക​വെ ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

നാ​ശ​ന​ഷ്ട​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും അ​ർ​ഹ​ത​പ്പെ​ട്ട ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര സ​ഹാ​യ​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കു​മെ​ന്നും ദു​ര​ന്ത​മേ​ഖ​ല​യ്ക്കു​ള്ള ഫ​ണ്ടി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ഈ ​സ​മ​യ​ത്ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ൾ ഉ​ന്ന​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മ​ല്ല ഇ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് അ​ർ​ഹ​മാ​യ സ​ഹാ​യം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

പകർച്ചവ്യാധി ഭീഷണി: മുന്നൊരുക്കം നടത്തി, ജാ​ഗ്രതാ നിർദേശം നൽകിയെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. പകർച്ചവ്യാധി ഭീഷണിയിൽ ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പിൽ മരുന്നുകളുടെ ലഭ്യതക്കുറവില്ലെന്നും ഒരിടത്തുനിന്നും മരുന്നിന്‍റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലി ഉയർന്ന വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. ഊണ് കഴിക്കുന്നത് തെറ്റാണോ എന്നും ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Kerala

മൂ​ഴി​യാ​ര്‍ ഡാ​മി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; ഷ​ട്ട​ര്‍ തു​റ​ക്കും

പ​ത്ത​നം​തി​ട്ട: ക​ക്കാ​ട് പ​ദ്ധ​തി​യു​ടെ മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് പൂ​ര്‍​ണ​തോ​തി​ലെ​ത്തി​യ​തോ​ടെ ഒ​രു ഷ​ട്ട​ര്‍ തു​റ​ക്കും. ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി നി​ല​യാ​യ 192.63 മീ​റ്റ​ര്‍ എ​ത്തി​യാ​ല്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടാ​നാ​ണ് തീ​രു​മാ​നം. രാ​വി​ലെ ഏ​ഴി​ന് ജ​ല​നി​ര​പ്പ് 190.45 മീ​റ്റ​റി​ലെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ഡാ​മിന്‍റെ ഒ​രു ഷ​ട്ട​ര്‍ 15 സെന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തു​മൂ​ലം ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പാ ന​ദി​യു​ടെ​യും ഇ​രു​ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ന​ദി​യി​ലി​റ​ങ്ങു​ന്ന​ത് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ തു​റ​ന്നി​രു​ന്നു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സം​ഭ​ര​ണി​ക​ളാ​യ പ​മ്പ​യി​ലും ക​ക്കി​യി​ലും ജ​ല​നി​ര​പ്പ് ഇ​പ്പോ​ഴും 40 ശ​ത​മാ​ന​ത്തി​നു താ​ഴെ​യാ​ണ്. ശ​ബ​രി​ഗി​രി​യി​ലെ ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം വ​രു​ന്ന വെ​ള്ള​വും വൃ​ഷ്ടി പ്ര​ദേ​ശ​ത്തു നേ​രി​ട്ടു ല​ഭി​ക്കു​ന്ന വെ​ള്ള​വു​മാ​ണ് മൂ​ഴി​യാ​റി​ലെ സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള​ത്. ഞായറാഴ്ച രാ​ത്രി മ​ഴ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മൂ​ഴി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത്. രാ​ത്രി​യി​ല്‍ ത​ന്നെ ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Kerala

പി.​സി. ജോ​ർ​ജി​ന് 40 ല​ക്ഷം ന​ഷ്‌ടം

ഈ​​രാ​​റ്റു​​പേ​​ട്ട: പൂ​​ഞ്ഞാ​​ർ മു​​ൻ എം​​എ​​ൽ​​എ പി.​​സി. ജോ​​ർ​​ജി​​ന്‍റെ പ്ലാ​​ത്തോ​​ട്ട​​ത്തി​​ൽ വ​​സ​​തി​​യി​​ലും ഭാ​​ര്യ​​യു​​ടെ ക​​ട​​യി​​ലും വെ​​ള്ളം ക​​യ​​റി ക​​ന​​ത്ത​​നാ​​ശം. ഇ​​വി​​ടെ താ​​മ​​സം തു​​ട​​ങ്ങി​​യി​​ട്ട് നാ​​ല്പ​​തി​​ല​​ധി​​കം വ​​ർ​​ഷ​​മാ​​യെ​​ങ്കി​​ലും ത​​ന്‍റെ ജീ​​വി​​ത​​ത്തി​​ൽ ഇ​​ത്ര​​യും വ​​ലി​​യൊ​​രു വെ​​ള്ള​​പ്പൊ​​ക്കം ആ​​ദ്യ​​മാ​​യാ​​ണ് കാ​​ണു​​ന്ന​​തെ​​ന്ന് പി.​​സി. ജോ​​ർ​​ജ് പ​​റ​​ഞ്ഞു.

പു​​ല​​ർ​​ച്ചെ ര​​ണ്ടു മ​​ണി​​യോ​​ടെ അ​​യ​​ൽ​​വാ​​സി​​യാ​​യ യു​​വാ​​വ് വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നോ​​ക്കു​​മ്പോ​​ൾ വീ​​ട്ടു​​മു​​റ്റം മു​​ഴു​​വ​​ൻ വെ​​ള്ളം നി​​റ​​ഞ്ഞി​​രു​​ന്നു. തു​​ട​​ർ​​ന്ന് ര​​ണ്ട​​ര​​യോ​​ടെ വീ​​ടി​​ന​​ക​​ത്തേ​​ക്ക് വെ​​ള്ളം ഇ​​ര​​ച്ചു​​ക​​യ​​റി.

വീ​​ട്ടി​​നു​​ള്ളി​​ൽ മൂ​​ന്ന​​ര​​യ​​ടി​​യോ​​ളം പൊ​​ക്ക​​ത്തി​​ൽ വെ​​ള്ള​​മു​​യ​​ർ​​ന്നു. ഫ്രി​​ഡ്ജും ഫ​​ർ​​ണി​​ച്ച​​റു​​ക​​ളും ഇ​​ല​​ക്ട്രോ​​ണി​​ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും വീ​​ട്ടു​​സാ​​ധ​​ന​​ങ്ങ​​ളും ന​​ശി​​ച്ചു. പ്ര​​ള​​യ​​സ​​മ​​യ​​ത്ത് പി.​​സി. ജോ​​ർ​​ജും ഭാ​​ര്യ​​യും മ​​ക​​ൻ ഡോ. ​​ഷെ​​യ്നും മാ​​ത്ര​​മാ​​ണ് വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. വെ​​ള്ള​​മു​​യ​​ർ​​ന്ന​​തോ​​ടെ വീ​​ടി​​ന്‍റെ ര​​ണ്ടാം നി​​ല​​യി​​ലേ​​ക്ക് മാ​​റി.

വീ​​ടി​​നു പ​​ത്തു ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം. കൂ​​ടാ​​തെ സ​​മീ​​പ​​ത്തു പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന തു​​ണി​​ക്ക​​ട, ത​​യ്യ​​ൽ​​ക്ക​​ട എ​​ന്നി​​വ പൂ​​ർ​​ണ​​മാ​​യും പ്ര​​ള​​യ​​ത്തി​​ൽ ന​​ശി​​ച്ചു. ഇ​​വി​​ടെ ഏ​​ക​​ദേ​​ശം മു​​പ്പ​​തു ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യു​​ടെ ന​​ഷ്ടം ക​​ണ​​ക്കാ​​ക്കു​​ന്നു. വീ​​ട്ടു​​മു​​റ്റ​​ത്തു​​ണ്ടാ​​യി​​രു​​ന്ന ര​​ണ്ട് ഇ​​ന്നോ​​വ കാ​​റു​​ക​​ളി​​ലും മാ​​രു​​തി കാ​​റി​​ലും വെ​​ള്ളം ക​​യ​​റി കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ച്ചു.

വെ​​ള്ളൂ​​ക്കു​​ളം മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് വ​​ട​​ക്ക​​നാ​​റി​​ലൂ​​ടെ​​യും പൂ​​ഞ്ഞാ​​ർ ഭാ​​ഗ​​ത്തു​​നി​​ന്നു​​​ള്ള ആ​​റി​​ലൂ​​ടെ​​യും ഒ​​ഴു​​കി​​യെ​​ത്തി​​യ പ്ര​​ള​​യ​​ജ​​ലം സം​​ഗ​​മി​​ച്ച​​താ​​ണ് ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ പെ​​ട്ടെ​​ന്ന് വെ​​ള്ള​​മു​​യ​​രാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​ത്. പ്ര​​ദേ​​ശ​​ത്ത് അ​​തി​​രു​​ക​​ൾ തി​​രി​​ച്ച് കൂ​​റ്റ​​ൻ മ​​തി​​ലു​​ക​​ളും നി​​ർ​​മാ​​ണ​​ങ്ങ​​ളും കൂ​​ടി​​യ​​തോ​​ടെ വെ​​ള്ള​​ത്തി​​ന് ഒ​​ഴു​​കി​​പ്പോ​​കാ​​ൻ വ​​ഴി​​യി​​ല്ലാ​​താ​​യ​​താ​​ണ് ദു​​ര​​ന്ത​​ത്തി​​ന്‍റെ ആ​​ഘാ​​തം കൂ​​ട്ടി​​യ​​തെ​​ന്ന് അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ മി​ന്ന​ൽ പ്ര​ള​യ സാ​ധ്യ​ത; ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ന്ന് രാ​ത്രി മി​ന്ന​ൽ പ്ര​ള​യ സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. പ്ര​ള​യ സാ​ധ്യ​ത സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ മാ​റ്റും. ഇ​ന്ന് രാ​ത്രി കൂ​ടി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.

പ​മ്പ​യി​ൽ അ​തി​തീ​വ്ര വെ​ള്ള​പ്പൊ​ക്കം എ​ന്ന മു​ന്ന​റി​യി​പ്പാ​ണ് കി​ട്ടി​യി​രി​ക്കു​ന്ന​ത്. ഒ​രു വാ​ർ​ഡി​ലേ​ക്ക് 25,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്, ക്ലീ​നിം​ഗ് അ​ട​ക്ക​മാ​ണി​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ലെ ഇ​ര​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഓ​റ​ഞ്ച് ബു​ക്ക് പ്ര​കാ​രം റൂ​ൾ ക​ര്‍​വ് ഇ​ല്ലാ​ത്ത ഡാ​മു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ആ​ണ് മൂ​ഴി​യാ​ർ ഡാം ​എ​ന്നും അ​തി​ന് വേ​ണ്ട എ​ല്ലാ മാ​ന​ദ​ണ്ഡ​വും പാ​ലി​ച്ചു​വെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് അ​റി​യി​ച്ചു. പെ​ട്ടെ​ന്ന് തു​റ​ക്കേ​ണ്ട ഡാം ​ആ​ണ് മൂ​ഴി​യാ​ർ. റൂ​ൾ ക​ര്‍​വ് ബാ​ധ​ക​മ​ല്ലെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ചെ​ങ്ങ​ന്നൂ​ർ, കു​ട്ട​നാ​ട് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചെ​ങ്ങ​ന്നൂ​ർ, കു​ട്ട​നാ​ട് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ചെ​ങ്ങ​ന്നൂ​ർ, കു​ട്ട​നാ​ട് താ​ലൂ​ക്കു​ക​ളി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

അ​തേ​സ​മ​യം മു​ൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലാ​യി 13 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 199 കു​ടും​ബ​ങ്ങ​ളി​ലെ 143 കു​ട്ടി​ക​ള​ട​ക്കം 702 പേ​രെ​യാ​ണ് ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ എ​ട്ട് ക്യാ​മ്പു​ക​ളും അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ മൂ​ന്നു ക്യാ​മ്പു​ക​ളും കു​ട്ട​നാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ൽ ഓ​രോ ക്യാ​മ്പു​ക​ളു​മാ​ണ് തു​റ​ന്നി​ട്ടു​ള്ള​ത്.

ജി​ല്ല​യി​ൽ മൂ​ന്നു വീ​ടു​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും 12 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യും ത​ർ​ന്നു. അ​മ്പ​ല​പ്പു​ഴ​യി​ൽ ര​ണ്ട് വീ​ടു​ക​ളും ചേ​ർ​ത്ത​ല​യി​ൽ ഒ​രു വീ​ടു​മാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​യി എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ 13 അം​ഗ സം​ഘം ചെ​ങ്ങ​ന്നൂ​രി​ൽ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Kerala

റാ​ന്നി​യി​ലേ​ത് സ​ര്‍​ക്കാ​ര്‍ സ്‌​പോ​ണ്‍​സേ​ർ​ഡ് വെ​ള്ള​പ്പൊ​ക്കം; വി​​മ​ർ​ശ​ന​വു​മാ​യി രാ​ജു എ​ബ്ര​ഹാം

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ലെ മ​ഴ​ക്കെ​ടു​തി​യെ നേ​രി​ടു​ന്ന​തി​ല്‍ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യു​ണ്ടാ​യെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യും മു​ൻ എം​എ​ൽ​എ​യു​മാ​യ രാ​ജു എ​ബ്ര​ഹാം. സ​ര്‍​ക്കാ​ര്‍ സ്‌​പോ​ണ്‍​സേ​ഡ് വെ​ള്ള​പ്പൊ​ക്ക​മാ​ണ് റാ​ന്നി​യി​ല്‍ ഉ​ണ്ടാ​യ​തെ​ന്നും രാ​ജു എ​ബ്ര​ഹാം കു​റ്റ​പ്പെ​ടു​ത്തി.

വ്യാ​പാ​രി​ക​ള്‍​ക്ക് സം​ഭ​വി​ച്ച ന​ഷ്ട​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് രാ​ജു എ​ബ്ര​ഹാം ചൂ​ണ്ടി​ക്കാ​ട്ടി. ഏ​തെ​ങ്കി​ലും മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ വ്യാ​പാ​രി​ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ള്‍ മാ​റ്റാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. ഇ​തൊ​ന്നും ന​ല്‍​കാ​തെ അ​ണ​ക്കെ​ട്ട് തു​റ​ന്ന​താ​ണ് ഇ​ത്ത​രം ഒ​രു അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

2018 ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പ്ര​ള​യം ബാ​ധി​ച്ച​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യി​രു​ന്നു. വെ​ള്ളം കേ​റി​യ വീ​ടു​ക​ള്‍​ക്കെ​ല്ലാം 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി. നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ വീ​ടു​ക​ള്‍​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്കാ​യി ന​ല്‍​കി. ക​ട​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഗ്യാ​ര​ന്‍റി​യി​ൽ 10 ല​ക്ഷം രൂ​പ വാ​യ്പ അ​നു​വ​ദി​ച്ചു. ഇ​തി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ​യോ​ളം സ​ബ്‌​സി​ഡി​യും ന​ല്‍​കി.

എ​ന്നാ​ല്‍ ഇ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും നി​ല​വി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. ക്യാ​മ്പു​ക​ളി​ല്‍ പോ​കാ​ത്ത വീ​ട്ടു​കാ​ര്‍​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കാ​നു​ള്ള സം​വി​ധാ​നം പോ​ലും നി​ല​വി​ല്‍ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്നും രാ​ജു എ​ബ്ര​ഹാം പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ച്ച​ത്. പു​ല​ര്‍​ച്ചെ നാ​ല് മു​ത​ല്‍ ഡി​വൈ​എ​ഫ്ഐ, സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ല്ലാ ഭാ​ഗ​ത്തും ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യാ​ണ് ബാ​ധി​ക്ക​പ്പെ​ട്ട​വ​രെ മ​ര​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ല്‍ ഡി​വൈ​എ​ഫ്‌​ഐ പ​രി​മി​തി​ക​ളി​ല്‍ നി​ന്ന് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച ടൗ​ണി​ല്‍ മാ​ത്രം ആ​യി​ര​ത്തോ​ളം പേ​ര്‍​ക്കാ​ണ് ഡി​വൈ​എ​ഫ്‌​ഐ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്. അ​ല്ലാ​തെ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

പേ​രി​ന് വേ​ണ്ടി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ വി​ളി​ച്ചു​കൂ​ട്ടി ഒ​രു യോ​ഗം ന​ട​ത്തി പോ​യ​ത​ല്ലാ​തെ യാ​തൊ​രു പ്ര​വ​ര്‍​ത്ത​ന​വും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി ഡി​വൈ​എ​ഫ്‌​ഐ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജു എ​ബ്ര​ഹാം പ​റ​ഞ്ഞു.

Kerala

'റോം ​ക​ത്തി​യെ​രി​യു​മ്പോ​ൾ വീ​ണ​മീ​ട്ടു​ന്നു', മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വ​മു​മാ​യി മു​ൻ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സം​സ്ഥാ​ന​ത്ത് മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ദു​രി​തം വി​ത​യ്ക്കു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ യൂ​ത്ത് ലീ​ഗ് നേ​താ​വി​ന്‍റെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​യാ​ണ് ശി​വ​ൻ​കു​ട്ടി വി​മ​ർ​ശി​ച്ച​ത്.

ജ​ന​ങ്ങ​ൾ ഭീ​തി​യി​ലും നി​രാ​ശ​യി​ലും ക​ഴി​യു​മ്പോ​ൾ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ഔ​ദ്യോ​ഗി​ക ക​ട​മ​ക​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നു​ക​ളി​ൽ മു​ഴു​കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി. വ്യ​ക്തി​പ​ര​മാ​യ സ​ൽ​ക്കാ​ര​ങ്ങ​ൾ​ക്കും താ​ല്പ​ര്യ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ഈ ​സ​മീ​പ​നം പ​ദ​വി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല.

മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി 'റോം ​ക​ത്തി​യെ​രി​യു​മ്പോ​ൾ നീ​റോ വീ​ണ​മീ​ട്ടു​ന്ന​തി​ന്' തു​ല്യ​മാ​ണ്. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നു​ള്ള ആ​ർ​ജ്ജ​വ​മാ​ണ് ഒ​രു ഭ​ര​ണാ​ധി​കാ​രി കാ​ണി​ക്കേ​ണ്ട​തെ​ന്ന് ശി​വ​ൻ​കു​ട്ടി ഫെ​യ്‌​സ്ബു​ക്കി​ൽ കു​റി​ച്ചു.

വി. ശി​വ​ൻ​കു​ട്ടി​യു​ടെ ഫെ​യ്‌​സ്ബു​ക്ക് കു​റി​പ്പ്

നാ​ട് ദു​ര​ന്ത​മു​ഖ​ത്ത് പ​ക​ച്ചു​നി​ൽ​ക്കു​മ്പോ​ൾ, ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ സ​ന്ന​ദ്ധ​ത​യും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് ഇ​ത്ത​രം പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട​ത്. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ൾ ചെ​യ്യേ​ണ്ട​ത്.

എ​ന്നാ​ൽ, അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ഔ​ദ്യോ​ഗി​ക ക​ട​മ​ക​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി പൊ​ന്നാ​നി​യി​ൽ യൂ​ത്ത് ലീ​ഗ് നേ​താ​വി​ന്റെ വ​സ​തി​യി​ലെ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കു​ചേ​രു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ശ്രീ ​വി. ഡി. ​സ​തീ​ശ​ൻ ചെ​യ്ത​ത്. നാ​ടൊ​ട്ടു​ക്കും ജ​ന​ങ്ങ​ൾ ഭീ​തി​യി​ലും നി​രാ​ശ​യി​ലും ക​ഴി​യു​മ്പോ​ൾ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നു​ക​ളി​ൽ മു​ഴു​കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി 'റോം ​ക​ത്തി​യെ​രി​യു​മ്പോ​ൾ നീ​റോ വീ​ണ​മീ​ട്ടു​ന്ന​തി​ന്' തു​ല്യ​മാ​ണ്.

വ്യ​ക്തി​പ​ര​മാ​യ സ​ൽ​ക്കാ​ര​ങ്ങ​ൾ​ക്കും താ​ല്പ​ര്യ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ഈ ​സ​മീ​പ​നം പ​ദ​വി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. മ​റ്റു പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ച്ച് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നു​ള്ള ആ​ർ​ജ്ജ​വ​മാ​ണ് ഒ​രു ഭ​ര​ണാ​ധി​കാ​രി കാ​ണി​ക്കേ​ണ്ട​ത്.

ര​ണ്ടു മ​ഹാ​പ്ര​ള​യ​ങ്ങ​ളും കോ​വി​ഡ് മ​ഹാ​മാ​രി​യും വ​ന്ന​പ്പോ​ൾ കേ​ര​ള​ത്തെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​ർ​ന്ന ക്യാ​പ്റ്റ​ൻ ശ്രീ ​പി​ണ​റാ​യി വി​ജ​യ​നെ​പ്പോ​ലൊ​രു ഭ​ര​ണാ​ധി​കാ​രി​യെ നാം ​ക​ണ്ട​താ​ണ്. ഇ​ച്ഛാ​ശ​ക്തി​യോ​ടെ ഭ​ര​ണം ന​ട​ത്താ​ൻ വി. ​ഡി. സ​തീ​ശ​ൻ പി​ണ​റാ​യി വി​ജ​യ​നെ മാ​തൃ​ക​യാ​ക്കാ​ൻ ത​യാ​റാ​ക​ണം.

 

Kerala

ആറന്മുളയിലുണ്ടായത് അപ്രതീക്ഷിതമായ ദുരന്തം: കൂടുതൽ സഹായം ആവശ്യപ്പെട്ട് അബിൻ വർക്കി

പത്തനംതിട്ട: പ്രളയക്കെടുതിയിൽ വലിയ തോതിൽ ദുരിതം നേരിടുന്ന ആറന്മുളയിലേക്ക് അടിയന്തരമായി കൂടുതൽ സർക്കാർ സഹായം എത്തിക്കണമെന്ന് എംഎൽഎ അബിൻ വർക്കി. തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് ആറന്മുളയിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റാന്നിയിൽ കയറിയ വെള്ളം മുഴുവൻ എത്തിച്ചേരുന്നത് ആറന്മുളയിലേക്കാണ്. അതിനാൽ റാന്നി മേഖലയിൽ ജലനിരപ്പ് കുറയുമ്പോൾ ആറന്മുളയിൽ വെള്ളം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമതയോടെയും വേഗത്തിലും ഇടപെടണമെന്നും അബിൻ വർക്കി അഭ്യർഥിച്ചു.

Kerala

കോ​ഴി​ക്കോ​ട്ട് ക​ന​ത്ത മ​ഴ കോ​​ട​​ഞ്ചേ​​രിയി​​ല്‍ ഉ​​രു​​ള്‍​പൊ​​ട്ടൽ​​

കോ​​​​ഴി​​​​ക്കോ​​​​ട്: ജി​​​​ല്ല​​​​യി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ പ​​​​ല​​​​യി​​​​ട​​​​ത്തും വെ​​​​ള്ളം ക​​​​യ​​​​റി. കോ​​​​ട​​​​ഞ്ചേ​​​​രി നി​​​​ര​​​​ന്ന​​​​പാ​​​​റ​​​​യി​​​​ല്‍ ഉ​​​​രു​​​​ള്‍​പൊ​​​​ട്ട​​​​ലു​​​​ണ്ടാ​​​​യി. ക​​​​രി​​​​ങ്ക​​​​ല്‍ ക്വാ​​​​റി​​​​ക്ക് സ​​​​മീ​​​​പ​​​​മാ​​​​ണ് ഉ​​​​രു​​​​ള്‍​പൊ​​​​ട്ടലുണ്ടായത്.

ഏ​​​​ക്ക​​​​ര്‍ ക​​​​ണ​​​​ക്കി​​​​ന് കൃ​​​​ഷി​​​​ഭൂ​​​​മി ഒ​​​​ലി​​​​ച്ചു​​​​പോ​​​​യി. സ​​​​മീ​​​​പ​​​​ത്ത് വീ​​​​ടു​​​​ക​​​​ള്‍ ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ട​​​​മാണ് ഒ​​​​ഴി​​​​വാ​​​​യ​​​​ത്. കോ​​​​ട​​​​ഞ്ചേ​​​​രി-​​നി​​​​ര​​​​ന്നാ​​​​പാ​​​​റ റോ​​​​ഡി​​​​ല്‍ മ​​​​ണ്ണ് ഒ​​​​ഴു​​​​കി​​​​വ​​​​ന്ന് അ​​​​ടി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഇ​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​ത​​​​വും ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു.

ജി​​​​ല്ല​​​​യി​​​​ല്‍ റെ​​​​ഡ് അ​​​​ല​​​​ര്‍​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നതിനാൽ ചു​​​​ര​​​​ത്തി​​​​ല്‍ ഹെ​​​​വി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍, മ​​​​ള്‍​ട്ടി ആ​​​​ക്‌​​​​സി​​​​ല്‍ ലോ​​​​റി​​​​ക​​​​ള്‍, ട്രെ​​​​യി​​​​ല​​​​റു​​​​ക​​​​ള്‍, ഭാ​​​​ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഗ​​​​താ​​​​ഗ​​​​തം നി​​​​രോ​​​​ധി​​​​ച്ചു.

ഇ​​​​ത്ത​​​​രം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ കു​​​​റ്റ്യാ​​​​ടി ചു​​​​ര​​​​മോ നാ​​​​ടു​​​​കാ​​​​ണി ചു​​​​ര​​​​മോ വ​​​​ഴി പോ​​​​ക​​​​ണം. വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍, അ​​​​ത്യാ​​​​വ​​​​ശ്യ​​​​മ​​​​ല്ലാ​​​​ത്ത സ്വ​​​​കാ​​​​ര്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്ക് താ​​​​മ​​​​ര​​​​ശേ​​​​രി ചു​​​​രം വ​​​​ഴി വ​​​​യ​​​​നാ​​​​ട്ടി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന​​​​വും താ​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി വി​​​​ല​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍, ആം​​​​ബു​​​​ല​​​​ന്‍​സു​​​​ക​​​​ള്‍, ഫ​​​​യ​​​​ര്‍ ആ​​​​ന്‍​ഡ് റെ​​​​സ്‌​​​​ക്യു സ​​​​ര്‍​വീ​​​​സ​​​​സ്, സി​​​​വി​​​​ല്‍ ഡി​​​​ഫ​​​​ന്‍​സ്, പോ​​​​ലീ​​​​സ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍, അ​​​​വ​​​​ശ്യ​​​​ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യി നേ​​​​രി​​​​ട്ട് നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്ക് നി​​​​യ​​​​ന്ത്ര​​​​ണം ബാ​​​​ധ​​​​ക​​​​മ​​​​ല്ല. തു​​​​ട​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന​​​​ത് വ​​​​രെ നി​​​​യ​​​​ന്ത്ര​​​​ണം തു​​​​ട​​​​രും.

ക​​​​ന​​​​ത്തമ​​​​ഴ തു​​​​ട​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ​​​​ല്ലാം അ​​​​ടച്ചി​​​​ടാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നി​​​​രോ​​​​ധ​​​​നം ക​​​​ര്‍​ശ​​​​ന​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ പോ​​​​ലീ​​​​സ്, വ​​​​നം വ​​​​കു​​​​പ്പ്, ഡി​​​​ടി​​​​പി​​​​സി, ത​​​​ദ്ദേ​​​​ശ​​​​ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. മ​​​​ല​​​​ബാ​​​​ര്‍ റി​​​​വ​​​​ര്‍ ഫെ​​​​സ്റ്റി​​​​വ​​​​ലും മാ​​​​റ്റി​​​​വ​​​​ച്ചു.

ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ക്ക​​​​യം ഡാ​​​​മി​​​​ൽ ബ്ലൂ ​​​​അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ജ​​​​ല​​​​നി​​​​ര​​​​പ്പ് ഇ​​​​നി​​​​യും ഉ​​​​യ​​​​ർ​​​​ന്നാ​​​​ൽ ഡാമിന്‍റെ ​​​​ഷ​​​​ട്ട​​​​റുകൾ ഉ​​​​യ​​​​ർ​​​​ത്താ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം.

ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ ഉ​​​​രു​​​​ള്‍​പൊട്ട​​​​ലു​​​​ണ്ടാ​​​​യ വി​​​​ല​​​​ങ്ങാ​​​​ട് ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​ത തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. കോ​​​​ഴി​​​​ക്കോ​​​​ട് ബേ​​​​പ്പൂ​​​​ര്‍ ഹാ​​​​ര്‍​ബ​​​​റി​​​​ല്‍നി​​​​ന്നു മീ​​ൻ​​പി​​ടി​​ത്ത​​​​ത്തി​​​​നു ​​പോ​​​​യ ബോ​​​​ട്ട് ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യി​​​​ല്‍ എ​​​​ന്‍​ജി​​​​ന്‍ ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യി ക​​​​ട​​​​ലു​​​​ണ്ടി ക​​​​പ്പ​​​​ല​​​​ങ്ങാ​​​​ടി​​​​ക്ക് പ​​​​ടി​​​​ഞ്ഞാ​​​​റു ഭാ​​​​ഗ​​​​ത്ത് കു​​​​ടു​​​​ങ്ങി. ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 17 മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

Kerala

വ​യ​നാ​ട്ടി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 203 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ

ക​​​​ൽ​​​​പ്പ​​​​റ്റ: ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ എ​​​​ട്ടു​​​​വ​​​​രെ​​യു​​ള്ള 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ല്‍ വ​​യ​​നാ​​ട്ടി​​​​ല്‍ ശ​​​​രാ​​​​ശ​​​​രി 203 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ര്‍ മ​​​​ഴ പെ​​​​യ്ത​​​​താ​​​​യി ക​​​​ല്‍​പ്പ​​​​റ്റ പു​​​​ളി​​​​യാ​​​​ര്‍​മ​​​​ല ഹ്യൂം ​​​​സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ഇ​​​​ക്കോ​​​​ള​​​​ജി ആ​​​​ന്‍​ഡ് വൈ​​​​ല്‍​ഡ് ലൈ​​​​ഫ് ബ​​​​യോ​​​​ള​​​​ജി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സി.​​​​കെ. വി​​​​ഷ്ണു​​​​ദാ​​​​സ് പ​​​​റ​​​​ഞ്ഞു.

വൈ​​​​ത്തി​​​​രി വ​​​​ട്ട​​​​പ്പാ​​​​റ​​​​യി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ മ​​​​ഴ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്-208.4 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ര്‍. വൈ​​​​ത്തി​​​​രി​​​​യി​​​​ൽ 169.73 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ര്‍ മ​​​​ഴ വ​​​​ര്‍​ഷി​​​​ച്ചു.

മു​​​​നീ​​​​ശ്വ​​​​ര​​​​ന്‍​മ​​​​ല-107, പ​​​​ന​​​​മ​​​​രം നീ​​​​ര്‍​വാ​​​​രം-118, ത​​​​വി​​​​ഞ്ഞാ​​​​ല്‍-135, തൊ​​​​ണ്ട​​​​ര്‍​നാ​​​​ട്-129.6, ത​​​​രി​​​​യോ​​​​ട്-96.5, പൊ​​​​ഴു​​​​ത​​​​ന-113.25, തി​​​​രു​​​​നെ​​​​ല്ലി-73.66, ത​​​​വി​​​​ഞ്ഞാ​​​​ല്‍- 73.66, മാ​​​​ന​​​​ന്ത​​​​വാ​​​​ടി-76.58, ക​​​​ല്‍​പ്പ​​​​റ്റ-86.15 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ര്‍ എ​​​​ന്നി​​​​ങ്ങ​​​​നെ മ​​​​ഴ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

തെ​​​​ക്കേ വ​​​​യ​​​​നാ​​​​ടി​​​​ന്‍റെ ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ കു​​​​റ​​​​ഞ്ഞ അ​​​​ള​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു പെ​​​​യ്ത്ത്. മു​​​​ള്ള​​​​ന്‍​കൊ​​​​ല്ലി-29.33, പു​​​​ല്‍​പ്പ​​​​ള്ളി-29.45, ബ​​​​ത്തേ​​​​രി-18.4, നൂ​​​​ല്‍​പ്പു​​​​ഴ-13.76 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ര്‍ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​ഴ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ജി​​​​ല്ല​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ പെ​​​​യ്യു​​​​ന്ന മ​​​​ഴ​​​​യു​​​​ടെ ഏ​​​​റ്റ​​​​ക്കു​​​​റ​​​​ച്ചി​​​​ല്‍ പ്ര​​​​ക​​​​ട​​​​മാ​​​​ണ്.

Kerala

ക​ർ​ണാ​ട​ക വ​ന​ത്തി​ലും ക​ണ്ണൂ​രി​ലെ മ​ല​യോ​ര​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ടി; ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​കനടക്കം ര​ണ്ടുപേ​രെ കാ​ണാ​താ​യി

ക​​​​ണ്ണൂ​​​​ർ: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലും ആ​​​​റ​​​​ളം വ​​​​നാ​​​​ന്ത​​​​ർ ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ആ​​​​റ​​​​ളം, ചെ​​​​റു​​​​പു​​​​ഴ, ഉ​​​​ളി​​​​ക്ക​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ടി. പു​​​​ഴ​​​​യി​​​​ലെ ഒ​​​​ഴു​​​​ക്കി​​​​ൽ​​​പെ​​​​ട്ട് ചെ​​​​റു​​​​പു​​​​ഴ​​​​യി​​​​ലും പേ​​​​രാ​​​​വൂ​​​​രിലു മാ​​​​യി ര​​​​ണ്ടു പേ​​​​രെ കാ​​​​ണാ​​​​താ​​​​യി.

ചെ​​​​റു​​​​പു​​​​ഴ​​​​യി​​​​ൽ തു​​​​രു​​​​ത്തി​​​​ൽ പെ​​​​ട്ട​​​​യാ​​​​ളെ റാ​​​​ഫ്റ്റി​​​​ൽ ര​​​​ക്ഷി​​​​ച്ചുകൊ​​​​ണ്ടു വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ രാ​​​​ജേ​​​​ഷ് കാ​​​​ര്യ​​​​ങ്കോ​​​​ട് പു​​​​ഴ​​​​യി​​​​ലെ ഒ​​​​ഴു​​​​ക്കി​​​​ൽ​​​പെ​​​​ട്ട് കാ​​​​ണാ​​​​താ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പേ​​​​രാ​​​​വൂ​​​​ർ തൊ​​​​ണ്ടി​​​​യി​​​​ൽ പു​​​​ഴ​​​​യി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കിവ​​​​ന്ന തേ​​​​ങ്ങ എ​​​​ടു​​​​ക്കാ​​​​ൻ പോ​​​​യ കൊ​​​​ട്ടം​​​​ചു​​​​രം സ്വ​​​​ദേ​​​​ശി വ​​​​യ​​​​ൽ​​​​പീ​​​​ടി​​​​ക ഹ​​​​നീ​​​​ഫ​​​​യെ​​​​യു​​​​മാ​​​​ണ് ഒ​​​​ഴു​​​​ക്കി​​​​ൽ​​​പ്പെ​​​​ട്ട് കാ​​​​ണാ​​​​താ​​​​യ​​​​ത്.

ചെ​​​​റു​​​​പു​​​​ഴ ജോ​​​​സ്ഗി​​​​രി​​​​യി​​​​ൽ​​​നി​​​​ന്നു രാ​​​​ജ​​​​ഗി​​​​രി​​​​യി​​​​ലേ​​​​ക്ക് ബൈ​​​​ക്കി​​​​ൽ വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന​​​​യാ​​​​ൾ മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ൽ ബൈ​​​​ക്ക് സ​​​​ഹി​​​​തം ഒ​​​​ഴു​​​​കി​​​​പ്പോ​​​​യെ​​​​ങ്കി​​​​ലും ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​റ്റ​​​​ത്താ​​​​നി​​​​ക്ക​​​​ൽ സ​​​​ണ്ണി​​​​യാ​​​​ണ് ഒ​​​​ഴു​​​​ക്കി​​​​ൽ​​​പ്പെട്ട​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ സ​​​​ണ്ണി​​​​യെ ക​​​​ണ്ണൂ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

കാ​​​​ര്യ​​​​ങ്കോ​​​​ട് പു​​​​ഴ​​​​യി​​​​ലെ ശക്ത​​​​മാ​​​​യ ഒ​​​​ഴു​​​​ക്കി​​​​നെ​​​ത്തു​​​ട​​​​ർ​​​​ന്ന് കോ​​​​ലു​​​​വള്ളി ക​​​​മ്പി​​​​പ്പാ​​​​ലം, മീ​​​​ന്തു​​​​ള്ള​​​​യി​​​​ലെ കോ​​​​ൺ​​​​ക്രീ​​​​റ്റ് ന​​​​ട​​​​പ്പാ​​​​ലം, രാ​​​​ജ​​​​ഗി​​​​രി ഉ​​​​ന്ന​​​​തി​​​​യി​​​​ലേ​​​​ക്കു​​​​ള്ള മു​​​​ള​​​​പ്പാ​​​​ലം എ​​​​ന്നി​​​​വ ഒ​​​​ലി​​​​ച്ചു​​​​പോ​​​​യി.​ ക​​​​ണ്ണൂ​​​​രി​​​​നെ വ​​​​യ​​​​നാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന കൊ​​​​ട്ടി​​​​യൂ​​​​ർ ബോ​​​​യ്സ് ടൗ​​​​ൺ ചു​​​​രം​​​​ പാ​​​​ത​​​​യി​​​​ലെ പാ​​​​ൽ​​​​ച്ചു​​​​ര​​​​ത്തി​​​​ൽ മ​​​​ണ്ണി​​​​ടി​​​​ഞ്ഞു ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു.

അ​​​​പ​​​​ക​​​​ടസാ​​​​ധ്യ​​​​ത​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം നി​​​​രോ​​​​ധി​​​​ച്ചു. നെ​​​​ടും​​​​പൊ​​​​യി​​​​ൽ ചു​​​​രം പാ​​​​ത​​​​യി​​​​ൽ ഏ​​​​ല​​​​പ്പീ​​​​ടി​​​​ക​​​​യി​​​​ലെ വെ​​​​ള്ള​​​​ച്ചാ​​​​ട്ടം റോ​​​​ഡി​​​​ലേ​​​​ക്ക് പ​​​​ര​​​​ന്നൊ​​​​ഴു​​​​കി. മ​​​​ഴ ശ​​​​ക്ത​​​​മാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ഴ​​​​ശി റി​​​​സ​​​​ർ​​​​വോ​​​​യ​​​​റി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 15 ഷ​​​​ട്ട​​​​റു​​​​ക​​​​ളും നാ​​​​ലു​​​​മീ​​​​റ്റ​​​​റാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി.

മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ലും കാ​​​​ര്യ​​​​ങ്കോ​​​​ട് പു​​​​ഴ, ക​​​​ക്കു​​​​വ, ചീ​​​​ങ്ക​​​​ണ്ണി, പേ​​​​ര​​​​ട്ട പു​​​​ഴ​​​​ക​​​​ൾ ക​​​​വി​​​​ഞ്ഞു. ആ​​​​റ​​​​ളം പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ 13 ,11,13/55 ബ്ലോ​​​​ക്കു​​​​ക​​​​ളി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി 45ഓ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ര​​​​ണ്ട് ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റി. വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു.

മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ് മ​​​​ഴ​​​​ക്കെ​​​​ടു​​​​തി അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കിവ​​​​രി​​​​ക​​​​യാ​​​​ണ്.

Kerala

പെ​യ്ത​ത് 20 സെ​ന്‍റി​മീ​റ്ററി​നുമേൽ അ​തി​തീ​വ്ര മ​ഴ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​കൊ​​​​ണ്ട് ദു​​​​രി​​​​തം വി​​​​ത​​​​ച്ച് തി​​​​മി​​​​ർ​​​​ത്തുപെ​​​​യ്ത മ​​​​ഴ​​​​യി​​​​ൽ പ​​​​ക​​​​ച്ച് കേ​​​​ര​​​​ളം. ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വും വ്യാ​​​​പ​​​​ക​​​​നാ​​​​ശം വി​​​​ത​​​​ച്ച ഇ​​​​ടു​​​​ക്കി​​​​യി​​​​ലും പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾകൊ​​​​ണ്ടു പെ​​​​യ്തി​​​​റ​​​​ങ്ങി​​​​യ​​​​ത് 20 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​റി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള അ​​​​തി​​​​തീ​​​​വ്ര മ​​​​ഴ.

പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലെ ളാ​​​​ഹ​​​​യി​​​​ൽ 25 സെ​​​​ന്‍റി​​​​മീ​​​​റ്റും പീ​​​​രു​​​​മേ​​​​ട്ടി​​​​ലും തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ലും 21 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​റും റാ​​​​ന്നി​​​​യി​​​​ൽ 19 സെ​​​​ന്‍റിമീ​​​​റ്റ​​​​റും മ​​​​ഴ പെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​​​ണ് മ​​​​ധ്യ​​​​കേ​​​​ര​​​​ളം മ​​​​ഴ​​​​ക്ക​​​​ലി​​​​യി​​​​ൽ വി​​​​റ​​​​ങ്ങ​​​​ലി​​​​ച്ചു പോ​​​​യ​​​​ത്.

മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾകൊ​​​​ണ്ട് പെ​​​​യ്തി​​​​റ​​​​ങ്ങി​​​​യ അ​​​​തി​​​​തീ​​​​വ്ര മ​​​​ഴ​​​​യി​​​​ൽ ഇ​​​​ടു​​​​ക്കി​​​​യി​​​​ലും പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലും കോ​​​​ട്ട​​​​യ​​​​ത്തും സം​​​​ജാ​​​​ത​​​​മാ​​​​യ​​​​ത് മി​​​​ന്ന​​​​ൽപ്ര​​​​ള​​​​യ​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള മ​​​​ഴ ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ തു​​​​ട​​​​ർ​​​​ന്നി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും വെ​​ള്ളി​​യാ​​ഴ്ച രാ​​​​ത്രി വൈ​​​​കി​​​​യാ​​​​ണ് മ​​​​ഴ​​​​യു​​​​ടെ ഭാ​​​​വം മാ​​​​റി​​​​യ​​​​ത്. അ​​​​തി​​​​തീ​​​​വ്ര മ​​​​ഴ പെ​​​​യ്ത മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ പ​​​​ന്പ​​​​യി​​​​ലും മീ​​​​ന​​​​ച്ചി​​​​ലാ​​​​റി​​​​ലും ജ​​​​ല​​​​നി​​​​ര​​​​പ്പ് കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്നു.

മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലിൽ തീ​​​​രം ക​​​​വി​​​​ഞ്ഞ​​​​തോ​​​​ടെ ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്ര​​​​ധാ​​​​ന ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള​​​​ട​​​​ക്കം വെ​​​​ള്ള​​​​ക്കെ​​​​ട്ടി​​​​ലാ​​​​യ​​​​ത് ദു​​​​രി​​​​തം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കി. ഏ​​​​താ​​​​നും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾകൊ​​​​ണ്ട് ഒ​​​​രു ദി​​​​വ​​​​സ​​​​മോ ആ​​​​ഴ്ച​​​​ക​​​​ളോകൊ​​​​ണ്ടു പെ​​​​യ്യേ​​​​ണ്ട മ​​​​ഴ പെ​​​​യ്യു​​​​ക​​​​യാ​​​​ണ്. ഇ​​​​തോ​​​​ടെ വെ​​​​ള്ളം ഒ​​​​ഴു​​​​കി​​​​പ്പോ​​​​കാ​​​​നു​​​​ള്ള സ​​​​മ​​​​യം കി​​​​ട്ടാ​​​​ത്ത​​​​താ​​​​ണ് മി​​​​ന്ന​​​​ൽ പ്ര​​​​ള​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന​​​​ത്.

അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ൽനി​​​​ന്നു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ ഈ​​​​ർ​​​​പ്പ​​​​മു​​​​ള്ള പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ കാ​​​​റ്റാ​​​​ണ് നി​​​​ല​​​​വി​​​​ലെ അ​​​​തി​​​​തീ​​​​വ്ര മ​​​​ഴ​​​​യ്ക്കും മി​​​​ന്ന​​​​ൽ പ്ര​​​​ള​​​​യ​​​​ത്തി​​​​നും കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. അ​​​​ടു​​​​ത്ത 24 മ​​​​ണി​​​​ക്കൂ​​​​ർകൂ​​​​ടി ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ തു​​​​ട​​​​രു​​​​മെ​​​​ന്നും പ്ര​​​​ള​​​​യ​​​​സാ​​​​ധ്യ​​​​താ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​ർ അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.

പെ​​​​യ്ത മ​​​​ഴ:

റാ​​​​ന്നി-19 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ, ക​​​​രി​​​​പ്പൂ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം, കു​​​​രു​​​​ടാ​​​​മ​​​​ണ്ണി​​​​ൽ, പാ​​​​ലോ​​​​ട്, ഉ​​​​റു​​​​മി-16. ഇ​​​​ടു​​​​ക്കി-15. കോ​​​​ന്നി-14. കോ​​​​ട്ട​​​​യം, നി​​​​ല​​​​ന്പൂ​​​​ർ-13. കു​​​​ന്ന​​​​ന്താ​​​​നം-12. ഒ​​​​റ്റ​​​​പ്പാ​​​​ലം, വൈ​​​​ത്തി​​​​രി, കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം, കു​​​​ന്ന​​​​മം​​​​ഗ​​​​ലം, അ​​​​യ്യ​​​​ൻ​​​​കു​​​​ന്ന്-11. ചേ​​​​ർ​​​​ത്ത​​​​ല, കു​​​​മ​​​​ര​​​​കം, വൈ​​​​ക്കം, ത​​​​ട്ട​​​​ത്തു​​​​മ​​​​ല, തൈ​​​​ക്കാ​​​​ട്ടു​​​​ശേരി, മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ 10 സെ​​​​ന്‍റി​​​​മീ​​​​റ്റും മ​​​​ഴ പെ​​​​യ്തു.

ശബരിമല യാത്ര ഒഴിവാക്കണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​തീ​​​വ്ര മ​​​ഴ​​​ മൂലം പ​​​മ്പാന​​​ദി​​​യി​​​ൽ വെ​​​ള്ള​​​പ്പൊക്ക​​​മു​​​ണ്ടാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​റ​​​പു​​​ത്ത​​​രി ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ശ​​​ബ​​​രി​​​മ​​​ല ന​​​ട തു​​​റ​​​ക്കു​​​ന്ന ഇ​​​ന്നും നാ​​​ളെ​​​യും ശ​​​ബ​​​രി​​​മ​​​ലയിൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള ഭ​​​ക്ത​​​ർ ക​​​ഴി​​​വ​​​തും യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ മ​​​​ഴ പെ​​​​യ്ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ

പ​​​​ത്ത​​​​നം​​​​തി​​​​ട്ട- 25 സെ​​​​ന്‍റിമീ​​​​റ്റ​​​​ർ(​​​​ളാ​​​​ഹ)ഇ​​​​ടു​​​​ക്കി- 21 (​​​​പീ​​​​രു​​​​മേ​​​​ട്/​​​​തൊ​​​​ടു​​​​പു​​​​ഴ)മ​​​​ല​​​​പ്പു​​​​റം- 16 (ക​​​​രി​​​​പ്പൂ​​​​ർ)തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-16 (​​​​പാ​​​​ലോ​​​​ട്)കോ​​​​ഴി​​​​ക്കോ​​​​ട്- 16 (​​​​ഉ​​​​റു​​​​മി)കോ​​​​ട്ട​​​​യം- 13 വ​​​​യ​​​​നാ​​​​ട്- 11 (​​​​വൈ​​​​ത്തി​​​​രി)എ​​​​റ​​​​ണാ​​​​കു​​​​ളം- 11 (​​​​കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം)പാ​​​​ല​​​​ക്കാ​​​​ട്- 11 (​​​​ഒ​​​​റ്റ​​​​പ്പാ​​​​ലം)ക​​​​ണ്ണൂ​​​​ർ- 11 (​​​​അ​​​​യ്യ​​​​ൻ​​​​കു​​​​ന്ന്)കൊ​​​​ല്ലം- 9 (​​​​പു​​​​ന​​​​ലൂ​​​​ർ/​​​​ആ​​​​ര്യ​​​​ങ്കാ​​​​വ്)ആ​​​​ല​​​​പ്പു​​​​ഴ- 10(​​​​ചേ​​​​ർ​​​​ത്ത​​​​ല/​​​​കു​​​​മ​​​​ര​​​​കം)കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്- ​​​​8(​​​​പാണത്തൂ​​​​ർ)തൃ​​​​ശൂ​​​​ർ- ​​​​7 

തകർന്ന വീടുകൾ 145, ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​മ്പിൽ 1465 പേ​​​​ർ

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ക​​​​​​ഴി​​​​​​ഞ്ഞ ര​​​​​​ണ്ടു ദി​​​​​​വ​​​​​​സ​​​​​​മാ​​​​​​യി പെ​​​​​​യ്യു​​​​​​ന്ന അ​​​​​​തി​​​​​​തീ​​​​​​വ്ര മ​​​​​​ഴ​​​​​​യി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് 145 വീ​​​​​​ടു​​​​​​ക​​​​​​ൾ ത​​​​​​ക​​​​​​ർ​​​​​​ന്നു. 17 വീ​​​​​​ടു​​​​​​ക​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും 128 എ​​​​​​ണ്ണം ഭാ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യും ത​​​​​​ക​​​​​​ർ​​​​​​ന്നു. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തൊ​​​​​​ട്ടാ​​​​​​കെ 65 ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ ക്യാ​​​​​​ന്പു​​​​​​ക​​​​​​ൾ തു​​​​​​റ​​​​​​ന്നു. ഇ​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യി 1465 പേ​​​​​​രെ ഇ​​​​​​ന്ന​​​​​​ലെ വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​റു മ​​​​​​ണി​​​​​​വ​​​​​​രെ മാ​​​​​​റ്റി​​​​​​പ്പാ​​​​​​ർ​​​​​​പ്പി​​ച്ചു.

Kerala

പത്തനംതിട്ട ളാ​​ഹ​​യി​​ൽ 24 സെ​​ന്‍റി​​മീ​​റ്റ​​ർ മ​​ഴ

പ​​​ത്ത​​​നം​​​തി​​​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ളാ​​​ഹ​​​യി​​​ൽ മാ​​​ത്രം 24 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ​യാ​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​യ​ത്. ശ​​​ബ​​​രി​​​മ​​​ല വ​​​ന​​​ത്തി​​​ലും ഗൂ​​​ഡ്രി​​​ക്ക​​​ൽ റേ​​​ഞ്ച് മേ​​​ഖ​​​ല​​​യി​​​ലും ഉ​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ പേ​​​മാ​​​രി മൂ​​​ലം നി​​​ര​​​വ​​​ധി സ്ഥ​​​ല​​​ത്ത് മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ഉ​​​ണ്ടാ​​​യി.

പ​​​മ്പാ ന​​​ദി​​​യും പ്ര​​​ധാ​​​ന പോ​​​ഷ​​​ക ന​​​ദി​​​യാ​​​യ ക​​​ക്കാ​​​ട്ടാ​​​റും പെ​​​രു​​​കി​​​യ​​​തി​​​നേ​​​തു​​​ട​​​ർ​​​ന്ന് ക​​​ക്കാ​​​ട് പ​​​ദ്ധ​​​തി​​​യു​​​ടെ മൂ​​​ഴി​​​യാ​​​ർ ഡാ​​​മി​​​ന്‍റെ ര​​​ണ്ടാം ന​​​മ്പ​​​ർ ഷ​​​ട്ട​​​ർ 10 സെ ​​​മീ​​​റ്റ​​​ർ തു​​​റ​​​ന്ന​​​തും പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ കാ​​​ഠി​​​ന്യം വ​​​ർ​​​ധി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി.

ഷ​​​ട്ട​​​റു​​​ക​​​ൾ മാ​​​റ്റി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്ക് തു​​​റ​​​ന്നി​​​ട്ടി​​​രി​​​ക്കു​​​ന്ന മ​​​ണി​​​യാ​​​ർ സം​​​ഭ​​​ര​​​ണി​​​യി​​​ലൂ​​​ടെ വെ​​​ള്ളം നി​​​ർ​​​ബാ​​​ധം പു​​​റ​​​ത്തേ​​​ക്ക് ഒ​​​ഴു​​​കി​​​യും പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ രൂ​​​ക്ഷ​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ചു.

റാ​​​ന്നി, വ​​​ട​​​ശേ​​​രി​​​ക്ക​​​ര, അ​​​ത്തി​​​ക്ക​​​യം പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ നേ​​​രം പു​​​ല​​​ർ​​​ന്ന​​​പ്പോ​​​ൾ​ത​​​ന്നെ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി.

പ​​​ന്പ​​​യു​​​ടെ തീ​​​ര​​​ത്തു​നി​​​ന്ന് കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ൾ അ​​​ക​​​ലെ വ​​​രെ വെ​​​ള്ളം വ​​​ള​​​രെ വേ​​​ഗ​​​മെ​ത്തി.റാ​​​ന്നി ടൗ​​​ണി​​​ലെ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ബ​​​സ് സ്റ്റാ​​​ൻ​​​ഡും മു​​​ങ്ങി. പി​​​ന്നാ​​​ലെ ചെ​​​റു​​​കോ​​​ൽ​​​പ്പു​​​ഴ, കോ​​​ഴ​​​ഞ്ചേ​​​രി, ആ​​​റ​​​ന്മു​​​ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും വെ​​​ള്ളം ക​​​യ​​​റി.

പു​​​ന​​​ലൂ​​​ർ - മൂ​​​വാ​​​റ്റു​​​പു​​​ഴ, തി​​​രു​​​വ​​​ല്ല - കു​​​ന്പ​​​ഴ സം​​​സ്ഥാ​​​ന​​​പാ​​​ത​​​ക​​​ളി​​​ല​​​ട​​​ക്കം ഗ​​​താ​​​ഗ​​​തം മു​​​ട​​​ങ്ങി. ശ​​​ബ​​​രി​​​മ​​​ല പാ​​​ത​​​യി​​​ലും ഗ​​​താ​​​ഗ​​​ത ത​​​ട​​​സം ഉ​​​ണ്ടാ​​​യി.

വീ​​​ടു​​​ക​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​പ്പോ​​​യ​​​വ​​​രെ സു​​​ര​​​ക്ഷി​​​ത സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫും ഫ​​​യ​​​ർ​​​ഫോ​​​ഴ്സും റാ​​​ന്നി​​​യി​​​ലും ആ​​​റ​​​ന്മു​​​ള​​​യി​​​ലും രം​​​ഗ​​​ത്തി​​​റ​​​ങ്ങി. ഡി​​​ങ്കി, കു​​​ട്ട​​​വ​​​ഞ്ചി, ചെ​​​റു​​​വ​​​ള്ള​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം.

മ​​​ണി​​​മ​​​ല​​​യാ​​​ർ ക​​​ര​​​ക​​​വി​​​ഞ്ഞ് മ​​​ല്ല​​​പ്പ​​​ള്ളി, കോ​​​ട്ടാ​​​ങ്ങ​​​ൽ, വാ​​​യ്പൂ​​​ര് മേ​​​ഖ​​​ല​​​ക​​​ളി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്കം ഉ​​​ണ്ടാ​​​യി. അ​​​ച്ച​​​ൻ​​​കോ​​​വി​​​ലാ​​​റി​​​ന്‍റെ തീ​​​ര​​​ത്തും പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​ക​​​ൾ തു​​​ട​​​രു​​​ക​​​യാ​​​ണ്.

Kerala

കനത്ത മഴ; പാ​ലാ, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​ങ്ങ​ള്‍ വെ​ള്ള​ത്തി​നടി​യി​ല്‍

പാ​ലാ: മീ​ന​ച്ചി​ലാ​ര്‍ ക​ര​ക​വി​ഞ്ഞ​തോ​ടെ പാ​ലാ, ഈ​ര​റ്റു​പേ​ട്ട ന​ഗ​ര​ങ്ങ​ള്‍ വെ​ള്ള​ത്തി​നടി​യി​ലാ​യി. ഇ​വി​ട​ങ്ങ​ളി​ല്‍ ഒ​ട്ടു​മി​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി സ്ഥി​തി​യാ​ണ്. പാ​ലാ ഈ​രാ​റ്റു​പേ​ട്ട, പാ​ലാ കോ​ട്ട​യം, പാ​ലാ വൈ​ക്കം റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​തം ത​ട​സ​പെ​ട്ടു.

മി​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട് ഭ​ര​ണ​ങ്ങാ​നം മൂ​ന്നാ​നി കൊ​ട്ടാ​ര​മ​റ്റം പ​ന​ക്ക​പ്പാ​ലം കൊ​ല്ല​പ്പ​ള്ളി ഉ​ള്‍​പ്പെ​ടെ ടൗ​ണി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.​നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ക​ണ​ക്കാ​ക്കി വ​രു​ന്നു.

മൂ​ന്നി​ല​വി​ലും തീ​ക്കോ​യി​യി​ലും വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​ത്തി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

ഈ​രാ​റ്റു​പേ​ട്ട - വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം പൂ​ര്‍​ണ്ണ​മാ​യി ത​ട​സ​പ്പെ​ട്ടു. കൂ​ടാ​തെ ഈ​രാ​റ്റു​പേ​ട്ട - പാ​ലാ റോ​ഡി​ലും വ​ലി​യ തോ​തി​ല്‍ വെ​ള്ളം ക​യ​റി​യ​ത് യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ക്കി.

അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ നി​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഉ​യ​രു​ക​യാ​ണ്.

പാ​ലാ പ്ര​ദേ​ശ​ത്ത് മാ​ത്രം 50 വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ക​യും 30 വീ​ടു​ക​ളി​ലെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്കം മു​ഴു​വ​ന്‍ വ​സ്തു​ക്ക​ളും ഒ​ഴു​കി​പ്പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കും റി​പ്പോ​ര്‍​ട്ടു​ക​ളും സ​ര്‍​ക്കാ​രി​ലേ​ക്ക് സ​മ​ര്‍​പ്പി​ക്കു​വാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശ​മു​ണ്ട്. പാ​ലാ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

റാ​ന്നി​യി​ൽ പ്ര​ള​യ​സ​മാ​ന​സാ​ഹ​ച​ര്യം; ഡി​ങ്കി ബോ​ട്ടു​ക​ളെ​ത്തി ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ന്നു. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ ഡി​ങ്കി ബോ​ട്ടു​ക​ളെ​ത്തി വീ​ട്ടി​ൽ കു​ടു​ങ്ങി​യ പ്രാ​യ​മാ​യ​വ​രെ ഇ​വി​ടെ​നി​ന്ന് മാ​റ്റു​ക​യാ​ണ്.

ക​ന​ത്ത മ​ഴ​യി​ൽ റാ​ന്നി ടൗ​ൺ പൂ​ർ​ണമാ​യും മു​ങ്ങി​യ നി​ല​യി​ലാ​ണ്. ടൗ​ണി​ൽ അ​ര​യ്ക്കൊ​പ്പം വെ​ള്ളം ഉ​യ​ർ​ന്നു. ടൗ​ണി​ലെ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. ആ​ളു​ക​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും ദു​രി​താ​ശ്വാ​സ കാന്പുകളിലേയ്ക്കുമാണ് മാറ്റുന്നത്. വെ​ള്ളം ക​യ​റി​യ ക​ട​ക​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മാറ്റുകയാണ്.

2018ലെ ​പ്ര​ള​യ​ത്തി​ലും ടൗ​ൺ മു​ങ്ങി​യി​രു​ന്നു. റാ​ന്നി മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​തി​തീ​വ്ര മ​ഴ​യാ​ണു പെ​യ്ത​തെ​ന്നു ക​ള​ക്ട​ർ എ. ​നി​സാ​മു​ദീ​ൻ അ​റി​യി​ച്ചു. 300 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ​യാ​ണു ചെ​യ്ത​ത്. ഇ​തോ​ടെ വ​ലി​യ തോ​തി​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു.

 

 

Kerala

മ​ഴ​ക്കെ​ടു​തി​യി​ൽ സം​സ്ഥാ​ന​ത്ത് ഒ​രു മ​ര​ണം

ഇ​ടു​ക്കി: ഇ​ടു​ക്കി കു​ട​യ​ത്തൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​രാ​ൾ മ​രി​ച്ചു. എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ സു​മ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

മൂ​ന്ന് പേ​രാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട സു​മ​തി​യു​ടെ ഭ​ർ​ത്താ​വ് ര​വി, മ​ക​ൻ എ​ന്നി​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഇ​ല്ല. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ​ത്.

ക​ന​ത്ത മ​ഴ​യി​ൽ പ​ത്ത​നം​തി​ട്ട തൂ​മ്പാ​ക്കു​ള​ത്ത് ഉ​രു​ൾ​പൊ​ട്ടി. തേ​ക്കു​തോ​ട് കൊ​ച്ചു​പാ​ലം മു​ങ്ങി. പ​മ്പ​യി​ലും ക​ക്ക​ട്ടാ​റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. വാ​ഗ​മ​ണ്ണി​ൽ കോ​ലാ​ഹ​ല മേ​ട്ടി​ൽ വീ​ടി​ന് മു​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ഒ​രാ​ൾ പ്ര​ദേ​ശ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. കോ​ട്ട​യം കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​ങ്ങ, വ​ഴി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്.

കൊ​ക്ക​യാ​റി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഇ​ടു​ക്കി കു​ട​യ​ത്തൂ​ർ അ​ടൂ​ർ മ​ല​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലു​ണ്ടാ​യി​ട്ടു​ണ്ട്. അ​ടൂ​ർ​മ​ല സ്വ​ദേ​ശി ര​വി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. ര​വി​യു​ടെ ഭാ​ര്യ സു​മ​തി വീ​ടി​നു​ള്ളി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഏ​ല​പ്പാ​റ ചെ​മ്മ​ണ്ണ് ഭാ​ഗ​ത്തും വീ​ടി​ന് മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞി​ട്ടു​ണ്ട്. ഇ​വി​ടെ​യും ഒ​രാ​ൾ കു​ടു​ങ്ങി​യെ​ന്നാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. കോ​ട്ട​യം - കു​മ​ളി റോ​ഡി​ൽ മു​റി​ഞ്ഞ​പു​ഴ ഭാ​ഗ​ത്ത് മ​ണ്ണി​ടി​ഞ്ഞു. റാ​ന്നി ബ​സ് സ്റ്റാ​ൻ​ഡ് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ ബ​സു​ക​ൾ ഇ​വി​ടെ​നി​ന്ന് നീ​ക്കി. 

National

ആ​സാം പ്ര​ള​യം: മ​ര​ണം 78 ആ​യി

ദി​സ്പൂ​ർ: ആ​സാ​മി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 78 ആ‍​യി. ശി​വ​സാ​ഗ​ർ, ഗോ​ലാ​ഘ​ട്ട് ജി​ല്ല​ക​ളി​ലാ​യി മൂ​ന്ന് പേ​ർ കൂ​ടി മ​രി​ച്ചു.

ശി​വ​സാ​ഗ​റി​ൽ ര​ണ്ട് പേ​രു​ടെ​യും ഗോ​ലാ​ഘ​ട്ടി​ൽ ഒ​രാ​ളു​ടെ​യും മ​ര​ണ​മാ​ണ് പു​തു​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 78 ആ​യ​താ​യി ആ​സാം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

ശി​വ​സാ​ഗ​ർ, ച​രാ​യി​ഡി​യോ, ഗോ​ലാ​ഘ​ട്ട്, ജോ​ർ​ഹ​ട്ട്, നാ​ഗോ​ൺ, ബി​ശ്വ​നാ​ഥ്, കാം​റു​പ്പ് മെ​ട്രോ​പോ​ളി​റ്റ​ൻ എ​ന്നീ ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി 3,00,031 ആ​ളു​ക​ളാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. 551 ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

ച​രാ​യി​ഡി​യോ ജി​ല്ല​യാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Movies

അ​സ​മി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ന​ടി ആ​ലി​യ ഭ​ട്ട്

പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന അ​സ​മി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി മു​ന്നോ​ട്ടു​വ​രാ​ൻ ഫോ​ളോ​വേ​ഴ്സി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച് ബോ​ളി​വു​ഡ് ന​ടി ആ​ലി​യ ഭ​ട്ട്. ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഉ​ട​ൻ ത​ന്നെ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് താ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള വ​ഴി​ക​ൾ ഉ​ട​ൻ പ​ങ്കു​വ​യ്ക്കു​മെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​സ​മി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ന​ര​വ​ധി പേ​രാ​ണ് മ​രി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​ലി​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ അ​ഭ്യ​ർ​ഥി​ച്ച​ത്.

'രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​ള​യം ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഒ​ന്നാ​ണ് അ​സം. 60-ല​ധി​കം ജീ​വ​നു​ക​ളാ​ണ് ഇ​തി​നോ​ട​കം ന​ഷ്ട​പ്പെ​ട്ട​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും ത​ങ്ങ​ളു​ടെ വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ക​ന്നു​കാ​ലി​ക​ളെ​യും ന​ഷ്ട​പ്പെ​ട്ടു, ചി​ല​ർ​ക്കാ​ക​ട്ടെ പ്രി​യ​പ്പെ​ട്ട​വ​രെ​യും,' ആ​ലി​യ കു​റി​ച്ചു.

'അ​സ​മി​ന് ഇ​പ്പോ​ൾ അ​ടി​യ​ന്ത​ര സ​ഹാ​യ​വും പി​ന്തു​ണ​യും ആ​വ​ശ്യ​മാ​ണ്. ഇ​തി​ൽ നി​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ സ​ഹാ​യി​ക്കാ​മെ​ന്ന് ചി​ന്തി​ക്കു​ന്നു​വെ​ങ്കി​ൽ, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ സം​ഘ​ട​ന​ക​ളെ പി​ന്തു​ണ​യ്ക്കാ​നു​ള്ള വ​ഴി​ക​ൾ ഞാ​ൻ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കാം,' ആ​ലി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​സ​മി​ലെ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന നി​ര​വ​ധി താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് ആ​ലി​യ. അ​ടു​ത്തി​ടെ ന​ട​ൻ സ​ൽ​മാ​ൻ ഖാ​നും അ​സ​മി​ലെ ത​ന്‍റെ ഒ​രു ഫാ​ൻ​സ് ക്ല​ബ്ബു​മാ​യി ചേ​ർ​ന്ന് ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

National

അസമിൽ പ്രളയം രൂക്ഷം; മരണം 61 ആയി

ദി​സ്പൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​സാ​മി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 61 ആ‍​യി. 1000 -ത്തോ​ളം ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 12 ജി​ല്ല​ക​ളി​ലാ​യി 7,05,148 ആ​ളു​ക​ളെ പ്ര​ള​യം ബാ​ധി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 14 ഓ​ളം പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​ൽ ഏ​ഴ് മ​ര​ണം ച​രാ​യി​ഡി​യോ​യി​ലും, ആ​റ് മ​ര​ണം ശി​വ​സാ​ഗ​റി​ലും, ഒ​രു മ​ര​ണം ജോ​ർ​ഹ​ട്ടി​ലു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 56,606 ഹെ​ക്ട​റി​ല​ധി​കം കൃ​ഷി​യി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും മു​ങ്ങി​പ്പോ​യി.

 ഗോ​ലാ​ഘ​ട്ട്, ച​രാ​യി​ഡി​യോ, ദി​ബ്രു​ഗ​ഡ്, ഹോ​ജാ​യ്, നാ​ഗോ​ൺ, ബി​ശ്വ​നാ​ഥ്, ജോ​ർ​ഹ​ട്ട്, ധേ​മാ​ജി, ശി​വ​സാ​ഗ​ർ, സോ​ണി​ത്പൂ​ർ, കാം​രൂ​പ് മെ​ട്രോ, ക​ർ​ബി ആം​ഗ്ലോം​ഗ് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് നി​ല​വി​ൽ പ്ര​ള​യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ 363 ദു​രി​താ​ശ്വാ​സ കാ​മ്പു​ക​ളും വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നി​ട്ടു​ണ്ട്. 1,15,000-ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് കാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

ക​ർ​ഷ​ക​രെ​യും ക​ന്നു​കാ​ലി​ക​ളെ​യും പ്ര​ള​യം ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും കോ​ഴി​ക​ളും ഒ​ലി​ച്ചു​പോ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

ഗു​ജ​റാ​ത്തി​ൽ ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും; ഗ​താ​ഗ​തം സ്തം​ഭി​ച്ചു

ഗാ​ന്ധി​ന​ഗ​ർ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ ഗു​ജ​റാ​ത്തി​ലെ ബാ​വ്ല-​സ​ർ​ഖേ​ജ് ഹൈ​വേ​യി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. വെ​ള​ള​പ്പൊ‌​ക്ക​ത്തി​ൽ​പ്പെ​ട്ട 22000 പേ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നതിനായി കരസേനയുടെ സേവനവും തേടിയിട്ടുണ്ട്.

വ​ൽ​സാ​ദി​ലെ ഉ​മ​ർ​ഗാ​മി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പെ​യ്ത​ത് 1064 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ൽ ബ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

ബു​ധ​നാ​ഴ്ച മു​ത​ൽ തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ ഗു​ജ​റാ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കും വെ​ള്ള​ക്കെ​ട്ടു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​ബാ​ധി​ത ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും കോ​ളേ​ജു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

National

അ​സ​മി​ൽ പ്ര​ള​യം: മ​ര​ണം 47 ആ​യി

ദി​സ്പൂ​ർ: അ​സ​മി​ൽ തു​ട​രു​ന്ന ക​ന​ത്ത പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ 47 ആ​യി ഉ​യ​ർ​ന്നു. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ഗു​വാ​ഹ​ത്തി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തി​നി​ടെ ശി​വ​സാ​ഗ​ർ, ജോ​ർ​ഹാ​ട്ട് ജി​ല്ല​ക​ളി​ൽ മൂ​ന്ന് പേ​ർ വീ​ത​വും ച​രാ​യ്ഡി​യോ​യി​ൽ ര​ണ്ട് പേ​രും ധേ​മാ​ജി, ക​ർ​ബി ആം​ഗ്ലോ​ഗ് ജി​ല്ല​ക​ളി​ൽ ഓ​രോ ആ​ൾ വീ​ത​വു​മാ​ണ് മ​രി​ച്ച​ത്. മൂ​ന്ന് പു​രു​ഷ​ന്മാ​രും മൂ​ന്ന് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ആ​റ് പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ലാ​യി 6.53 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ പ്ര​ള​യം ബാ​ധി​ച്ചി​ട്ടു​ണ്ട്. 939 ഗ്രാ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് ബ്ര​ഹ്മ​പു​ത്ര ന​ദി​യി​യു​ടെ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

നീന്തിക്കയറണം; എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെള്ളക്കെട്ട് രൂക്ഷം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെള്ളക്കെട്ട് രൂക്ഷം. നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന ആശുപത്രിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് രോഗികള്‍ക്ക് ദുരിതം സൃഷ്ടിക്കുകയാണ്.

ഗൈനക്കോളജി വിഭാഗത്തിലേക്കും വിവിധ ലാബുകളിലേക്കും പോകുന്ന ഇടനാഴികളിലും അത്യാഹിത വിഭാഗത്തിന്‍റെ മുന്നിലുമാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.

മഴ പെയ്താല്‍ വെള്ളത്തിലൂടെ നീന്തി വേണം രോഗികള്‍ക്ക് വിവിധ വിഭാഗങ്ങളിലേക്ക് പോകാന്‍. ഡ്രെയ്‌നേജ് ഉണ്ടെങ്കിലും മഴ ശക്തി പ്രാപിച്ചാല്‍ വെള്ളം പോകാതെ ആശുപത്രി കെട്ടിടത്തിനുള്ളില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിന് മുന്നിലും മഴ തുടങ്ങിയാല്‍ പിന്നെ വെള്ളക്കെട്ടാണ്.

കേരളത്തില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ശുചീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആശുപത്രി വെള്ളക്കെട്ടില്‍ തന്നെ തുടരാനാണ് സാധ്യത.

കൊച്ചിയില്‍ മഴക്കാല ശുചീകരണം കാര്യക്ഷമമായി നടത്തിയില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. കോടികള്‍ മുടക്കി നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും ആദ്യ മഴയില്‍ തന്നെ വെള്ളക്കെട്ടില്‍ ആയിരുന്നു.

International

ചൈനയിൽ പ്രളയം

ബെ​​​യ്ജിം​​​ഗ്: ​​​ബാ​​​വി ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് കൊ​​​ണ്ടു​​​വ​​​ന്ന ക​​​ന​​​ത്ത മ​​​ഴ മൂ​​​ലം ചൈ​​​ന​​​യി​​​ലെ ഹെ​​​ബെ​​​യ്, ലി​​​യാ​​​ലോം​​​ഗ് പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ പ്ര​​​ള​​​യം.

ഹെ​​​ബെ​​​യി​​​ലെ കു​​​വാ​​​ൻ​​​ചെം​​​ഗ് എ​​​ന്ന സ്ഥ​​​ല​​​ത്ത് ര​​​ണ്ടു മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ വെ​​​ള്ളം പൊ​​​ങ്ങി. തെ​​​രു​​​വു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഒ​​​ലി​​​ച്ചു​​​പോ​​​കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.

ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി എ​​​ങ്കി​​​ലും ആ​​​രെ​​​ങ്കി​​​ലും മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ല്ല. നേ​​​ര​​​ത്തേ ഇ​​​രു​​​പ​​​തു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി​​​യി​​​രു​​​ന്നു.

District News

മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​ക്കു മു​ന്നി​ൽ വെ​ള്ള​ക്കെ​ട്ട്

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ടും അ​ക​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം അ​ട​ച്ചി​രി​ക്കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ദു​രി​ത​മാ​കു​ന്നു. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​ക​ളെ​ ക​യ​റ്റി​യ ആം​ബു​ല​ൻ​സു​ക​ള​ട​ക്കം നൂ​റുക​ണ​ക്കി​നു ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യുന്ന ക​വാ​ട​മാ​ണ് കു​ണ്ടും കു​ഴി​യു​മാ​യി വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞു കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ൾ പ​ണി​തെ​ങ്കി​ലും റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

ദേ​ശീ​യ​പാ​ത പ​ള്ളി​മു​ക്ക് ജം​ഗ്ഷ​ൻ മു​ത​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അ​ര കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടിപ്പൊളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ ആ​ശു​പ​ത്രി കേ​ന്ദ്ര​മാ​യി​പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ജാ​ഗ്ര​താസ​മി​തി അ​ട​ക്കം സം​ഘ​ട​ന​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​രംവ​രെ ന​ട​ത്തി​യി​രു​ന്നു.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി. ഇ​തി​ൽ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഈ ​അ​ടു​ത്ത സ​മ​യ​ത്താ​ണ് ടൈ​ൽ പാ​കി​യ​ത്. ഈ ​ഭാ​ഗ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​യ​റാ​തി​രി​ക്കാ​നാ​ണ് ഓ​ട്ടോറി​ക്ഷാ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ക​വാ​ട​ത്തി​നു സ​മീ​പം വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ക​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.​


അ​തേസ​മ​യം വ​ല​തുഭാ​ഗ​ത്തെ വ​ഴി​യി​ൽകൂ​ടി വാ​ഹ​ന​ങ്ങ​ൾ​ക്കു​ പ്ര​വേ​ശി​ക്കാ​മെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടും കു​ഴി​യും ഏ​റെ ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഗു​രു​ത​ര പ​രി​ക്കു പ​റ്റി​യ​വ​രെ ഓ​ട്ടോറി​ക്ഷ​ക​ളി​ൽ എ​ത്തി​ക്കു​മ്പോ​ൾ രോ​ഗി കൂ​ടു​ത​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ജി​ല്ല​യു​ടെ നാ​നാ​ഭാ​ഗ​ത്തുനി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സും ആ​ശു​പ​ത്രി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന റോ​ഡു കൂ​ടി​യാ​ണി​ത്. റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ല​താ​മ​സം വ​രു​ത്തി​യ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

District News

ദേ​ശീ​യപാതയി​ലെ വെ​ള്ള​ക്കെ​ട്ടും മ​ണ്ണി​ടി​ച്ചി​ലും എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി

കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം മൂ​ലം ബേ​വി​ഞ്ച പ്ര​ദേ​ശ​ത്തു​ണ്ടാ​യ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടും മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ലം ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​റും സം​ഘ​വും ബേ​വി​ഞ്ച​യി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്റ്റാ​ര്‍ ന​ഗ​റി​ലെ ക​ലു​ങ്ക് നി​ര്‍​മാ​ണ​വും ഡ്രെ​യി​നേ​ജ് പ്ര​ശ്‌​ന​വും പ്ര​ദേ​ശ​ത്ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്ത് ഏ​തു​സ​മ​യ​ത്തും ഇ​ടി​ഞ്ഞു​വീ​ഴാ​വു​ന്ന ത​ര​ത്തി​ലാ​ണ് മ​ണ്‍​തി​ട്ട നി​ല കൊ​ള്ളു​ന്ന​ത്. മു​ന്പു​ണ്ടാ​യി​രു​ന്ന വി​കെ പാ​റ റോ​ഡ്, ഇ​ല്ലം റോ​ഡ്, കു​ണ്ട​ടു​ക്കം റോ​ഡ്, കു​ന്നി​ല്‍ സ്‌​കൂ​ള്‍ റോ​ഡ്, കൊ​ല്ല​റ മൂ​ല തു​ട​ങ്ങി​യ അ​ഞ്ചോ​ളം ക​ലു​ങ്കു​ക​ള്‍ നി​ര്‍​മി​ക്കാ​തെ അ​വി​ടു​ത്തെ മു​ഴു​വ​ന്‍ മ​ഴ​വെ​ള്ള​വും നി​ല​വി​ല്‍ പ​കു​തി മാ​ത്രം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ പു​തി​യ വ​ലി​യ ക​ലു​ങ്കി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്.

ഒ​രു വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ ഭൂ​മി​യി​ലേ​ക്കാ​ണ് ഇ​തു തു​റ​ക്കു​ന്ന്. ക​ലു​ങ്കി​ലൂ​ടെ എ​ത്തു​ന്ന ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്ക് താ​ങ്ങാ​ന്‍ നി​ല​വി​ലെ ഓ​ട​യ്ക്ക് സാ​ധി​ക്കി​ല്ല. അ​തി​നാ​ല്‍ ഇ​വി​ടെ മൂ​ന്നു​മീ​റ്റ​ര്‍ വീ​തി​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് ഓ​ട നി​ര്‍​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ബേ​വി​ഞ്ച പാ​ല​ത്തി​ന് അ​ടി​യി​ല്‍ ബീ​മു​ക​ള്‍ ഉ​റ​പ്പി​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ വ​ലി​യ മ​ണ്ണു കൂ​മ്പാ​ര​മാ​ണു​ള്ള​ത്. കു​ന്നി​ന്‍​ചെ​രി​വി​ല്‍ നി​ന്ന് വ​രു​ന്ന മ​ഴ​വെ​ള്ളം കൃ​ത്യ​മാ​യ ഡ്രെ​യി​നേ​ജ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യും തു​ട​ര്‍​ന്ന് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ള്‍​ക്കി​ട​യി​ലൂ​ടെ ഒ​ലി​ച്ചി​റ​ങ്ങി ഉ​ഗ്രാ​ണി കോ​ള​നി-​മു​ണ്ടാം​കു​ളം റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്യു​ന്നു. ശ​ക്ത​മാ​യ വെ​ള്ള മൊ​ഴു​ക്കി​ല്‍ പാ​ല​ത്തി​ന​ടി​യി​ലെ മ​ണ്ണും ചെ​ളി​യും ഒ​ലി​ച്ച് പു​ഴ പോ​ലെ ഉ​ഗ്രാ​ണി കോ​ള​നി​യി​ലെ വീ​ടു​ക​ളി​ലേ​ക്ക് ക​യ​റു​ക​യാ​ണ്.

പ്ര​ദേ​ശ​ത്തെ വ​ലി​യ ഓ​ട​ക​ള്‍ ത​മ്മി​ല്‍ ക​ണ​ക്റ്റ് ചെ​യ്ത് പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും പാ​ല​ത്തി​ന​ടി​യി​ലെ മ​ണ്ണ് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കാ​ന്‍ എ​ന്‍​എ​ച്ച്എ​ഐ​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നും സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ കാ​ര​ണം പ​ഠി​ക്കാ​ന്‍ ഇ​റി​ഗേ​ഷ​ന്‍ എ​ന്‍​ജി​നി​യ​ര്‍​മാ​രി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് തേ​ടാ​ന്‍ തീ​രു​മാ​നി​ച്ചു.

ശ​ക്ത​മാ​യ മ​ഴ​യു​ള്ള സ​മ​യ​ത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്നു​ള്ള അി​ശ​ക​ത​മാ​യ വെ​ള്ള​മാ​ണ് മു​ണ്ടാം​കു​ളം ടാ​ര്‍ റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന കാ​ര​ണം. നി​ല​വി​ലു​ള്ള സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ കി​ഴ​ക്ക് നി​ന്ന് പ​ടി​ഞ്ഞാ​റോ​ട്ട് പു​തി​യ ഡ്രെ​യി​നേ​ജ് നി​ര്‍​മി​ച്ചാ​ല്‍ ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ എ​ന്‍​എ​ച്ച്എ​ഐ എ​ന്‍​ജി​നി​യ​ര്‍​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ​പാ​ത​യ്ക്ക് വേ​ണ്ടി മ​ണ്ണെ​ടു​ത്ത​ത് കാ​ര​ണം ബേ​വി​ഞ്ച സ്‌​കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡ് ഇ​പ്പോ​ള്‍ അ​ഞ്ചു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും 30 മീ​റ്റ​ര്‍ നീ​ള​ത്തി​ലും അ​പ​ക​ട​ക​ര​മാ​യ മ​ണ്‍​തി​ട്ട​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കൈ​വ​രി​ക​ളോ സം​ര​ക്ഷ​ണ ഭി​ത്തി​യോ ഇ​ല്ലാ​ത്ത​ത് സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ടെ ജീ​വ​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഇ​വി​ടെ അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി​യും കൈ​വ​രി​യും നി​ര്‍​മി​ക്കാ​ന്‍ എ​ന്‍​എ​ച്ച്എ​ഐ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ്‌​കൂ​ളി​ന് മു​ന്നി​ല്‍ ന​ട​ന്ന വ​ലി​യ തോ​തി​ലു​ള്ള അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പി​നെ​ക്കു​റി​ച്ച് ജി​ല്ലാ ജി​യോ​ള​ജി​സ്റ്റി​നെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ച്ച് കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.
ഈ​സ്റ്റ് ബേ​വി​ഞ്ച ജു​മാ മ​സ്ജി​ദി​ന് സ​മീ​പം ദേ​ശീ​യ പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും സ​ര്‍​വീ​സ് റോ​ഡ് വേ​ണ​മെ​ന്ന​തും പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്ത് നി​ല​വി​ല്‍ നി​ർ​മി​ച്ചി​രി​ക്കു​ന്ന അ​ണ്ട​ര്‍​പാ​സ് നാ​ലു​മീ​റ്റ​ര്‍ ഉ​യ​ര​വും ആ​റു​മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള വ​ലി​യ അ​ണ്ട​ര്‍​പാ​സാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വും എ​ന്‍​എ​ച്ച്എ​ഐ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തും. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം കാ​ര​ണം ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത​വും കു​റ്റ​മ​റ്റ​തു​മാ​യ പ​രി​ഹാ​രം കാ​ണാ​ന്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കൊച്ചിയില്‍ ശക്തമായ മഴ; വെണ്ണലയിലും പാലാരിവട്ടത്തുമടക്കം വെള്ളക്കെട്ട്, വന്‍ ഗതാഗത കുരുക്ക്

കൊച്ചി: എറണാകുളത്ത് രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട്. ഇടപ്പള്ളി-വൈറ്റില ദേശീയപാതയിലെ വെണ്ണല ഭാഗത്തെ സര്‍വീസ് റോഡ് വെള്ളത്തിനടിയിലായി. റോഡും ഓടയും തിരിച്ചറിയാന്‍ സാധിക്കാത്ത വിധമാണ്. ഓടകള്‍ ക്ലീന്‍ ചെയ്യാത്തതും വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതുമാണ് വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണമായിരിക്കുന്നത്.

പാലാരിവട്ടത്തും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ വെള്ളവും ഈ പ്രദേശത്ത് ഇന്ന് എത്തുന്നുണ്ട്. കൊച്ചി മെട്രോയുടെ പണി നടക്കുന്നതിനാല്‍ വന്‍ ഗതാഗത കുരുക്കും ഈ പ്രദേശത്തുണ്ട്. മഴ തുടങ്ങിയ ആദ്യ ദിവസം മുതല്‍ തന്നെ പാലാരിവട്ടത്ത് ബ്ലോക്ക് തുടരുകയാണ്.

കാക്കനാട് നിന്നും ആലുവ ഭാഗത്തു നിന്നും എത്തുന്ന ബസുകളും മറ്റ് വാഹനങ്ങളും കടന്നു പോകുന്ന വഴി ആയതിനാല്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ വലയുകയാണ് കൊച്ചിയിലെ ജനങ്ങള്‍. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ 20 ഓളം വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു.

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ കൊച്ചി കോര്‍പ്പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, എറണാകുളത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ മലയോര മേഖകളില്‍ മണ്ണിടിച്ചലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

Kerala

കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്; കോര്‍പ്പറേഷനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കൊച്ചി: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കോര്‍പ്പറേഷനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. വെള്ളക്കെട്ട് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൊച്ചി കോര്‍പ്പറേഷന്‍ എടുത്തില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്.

ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും കോര്‍പ്പറേഷന്‍ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ മേയറുടെ ഓഫീസിലെത്തി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയ ശേഷം നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ഓടകള്‍ നന്നാക്കുകയോ മഴക്കാല ശുചീകരണം നടത്തുകയോ ചെയ്തിട്ടില്ല എന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ആദ്യ മഴയില്‍ തന്നെ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മഴക്കാല പൂര്‍വ ശുചീകരണം പാളിയെന്ന് ആരോപിച്ച് പ്രതിഷേധവുമായി എത്തിയത്.

മെട്രോ പിങ്ക്‌ലൈനിന്‍റെ നിര്‍മാണം നടക്കുന്നതിനാല്‍ കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ ഗതാഗത കുരുക്കും രൂക്ഷമായിരിക്കുകയാണ്. എറണാകുളത്ത് തൃപ്പൂണിത്തുറ, മരട് എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറയില്‍ 20ല്‍ അധികം വീടുകളും വെള്ളത്തിലായി.

Kerala

എറണാകുളത്ത് കനത്ത മഴ; തൃപ്പൂണിത്തുറയില്‍ വീടുകളില്‍ വെള്ളം കയറി, റോഡും വെള്ളത്തിനടിയില്‍

കൊച്ചി: എറണാകുളത്ത് കനത്ത മഴയില്‍ തൃപ്പൂണിത്തുറയിലെ വീടുകളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറയിലെ ഇടംപാടം പാണ്ടിപ്പറമ്പ് റോഡിലെ 22 ഓളം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. രാത്രിയില്‍ തന്നെ വീടുകളില്‍ വെള്ളം കയറുകയായിരുന്നു.

വെള്ളം ഒഴുകി പോകേണ്ട പൈപ്പ് ഒരു സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് ആക്ഷേപം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് മുമ്പ് പൈപ്പിട്ട് പരിഹരിച്ച വെള്ളക്കെട്ട് സ്വകാര്യ വ്യക്തി അടച്ചു കെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, തൃപ്പൂണിത്തുറ നഗരത്തിലെ റോഡുകളും വെള്ളത്തിനടിയിലായിട്ടുണ്ട്. കനത്ത ഗതാഗത കുരുക്കും ഈ ഭാഗത്ത് ഉണ്ടാവുന്നുണ്ട്. എറണാകുളത്ത് ഇന്നലെ മുതല്‍ ആരംഭിച്ച കനത്ത മഴ ഇതുവരെ തോര്‍ന്നിട്ടില്ല. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala

മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍; ക​​ത്ത് അ​​യ​​ച്ച് കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി

തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മ​​ണി​​ക്കൂ​​റു​​ക​​ള്‍ അ​​വ​​ശേ​​ഷി​​ക്കേ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നോ​​ട് 10 ചോ​​ദ്യ​​ങ്ങ​​ളു​​മാ​​യി കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി. ചോ​​ദ്യ​​ങ്ങ​​ള്‍ അ​​ട​​ങ്ങു​​ന്ന ക​​ത്ത് കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്ക് അ​​യ​​ച്ചു.

ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഒ​​ഴി​​വാ​​ക്കി ഡ​​ല്‍ഹി​​യി​​ല്‍ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വ​​സ​​തി​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​തി​​നു പി​​ന്നി​​ലെ അ​​ജ​​ന്‍ഡ എ​​ന്താ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ആ​​ദ്യ ചോ​​ദ്യം.

ഡ​​ല്‍ഹി​​യി​​ല്‍ കേ​​ര​​ള ഹൗ​​സി​​ല്‍ ഇ​​തേ പോ​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഒ​​ഴി​​വാ​​ക്കി കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ര്‍മ​​ല സീ​​താ​​രാ​​മ​​ന് മു​​ഖ്യ​​മ​​ന്ത്രി പ്ര​​ഭാ​​ത ഭ​​ക്ഷ​​ണ വി​​രു​​ന്നു ന​​ല്‍കി​​യ​​ത് എ​​ന്തു ‘ഡീ​​ല്‍’ ഉ​​റ​​പ്പി​​ക്കാ​​നാ​​യി​​രു​​ന്നു​​വെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ ചോ​​ദി​​ക്കു​​ന്നു. കേ​​ന്ദ്ര​​മ​​ന്ത്രി നി​​തി​​ന്‍ ഗ​​ഡ്ക​​രി​​യു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി ഡ​​ല്‍ഹി​​യി​​ല്‍ പ​​ല ത​​വ​​ണ ഔ​​ദ്യോ​​ഗി​​ക കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.

പ​​ക്ഷേ, ഡ​​ല്‍ഹി​​ക്കു പു​​റ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി ഗ​​ഡ്ക​​രി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ അ​​ത് ഡീ​​ലി​​ന്‍റെ ഭാ​​ഗം ആ​​യി​​രു​​ന്നോ എ​​ന്നും ക​​ത്തി​​ല്‍ ചോ​​ദി​​ക്കു​​ന്നു.

പി​​എം ശ്രീ ​​പ​​ദ്ധ​​തി കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നെ​​തിരേ സി​​പി​​ഐ​​യു​​ടെ​​യും അ​​വ​​രു​​ടെ മ​​ന്ത്രി​​മാ​​രു​​ടെ​​യും പ​​ര​​സ്യ എ​​തി​​ര്‍പ്പി​​നെ മ​​റി​​ക​​ട​​ന്ന് ബി​​ജെ​​പി​​യു​​മാ​​യി ധാ​​ര​​ണ​​യി​​ലെ​​ത്തി ക​​രാ​​റി​​ല്‍ ഏ​​ര്‍പ്പെ​​ട്ട​​ത് എ​​ന്തു ഡീ​​ല്‍ ആ​​ണെ​​ന്നും കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ കൊ​​ണ്ടു​​വ​​ന്ന ലേ​​ബ​​ര്‍കോ​​ഡ് വി​​ഷ​​യ​​ത്തി​​ലും എ​​ല്‍ഡി​​എ​​ഫി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളെ വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ക്കാ​​തെ അ​​തീ​​വ​​ര​​ഹ​​സ്യ​​മാ​​യി ലേ​​ബ​​ര്‍ കോ​​ഡി​​നു ച​​ട്ട​​ങ്ങ​​ള്‍ രൂ​​പീ​​ക​​രി​​ക്കു​​ക​​യും ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​ക​​യും ചെ​​യ്ത​​ത് ആ​​രെ പേ​​ടി​​ച്ചാ​​ണെ​​ന്നും ക​​ത്തി​​ല്‍ ചോ​​ദി​​ക്കു​​ന്നു.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി​​ക്കാ​​യി കാ​​ത്തി​​രി​​ക്കു​​ന്ന​​താ​​യി പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണ് കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ ക​​ത്ത് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്.

മ​​ന്ത്രി​​യു​​ടെ ശ​​ബ്ദ​​രേ​​ഖ​​യി​​ലെ ഉ​​ള്ള​​ട​​ക്കം യു​​ഡി​​എ​​ഫ് സ​​ര്‍ക്കാ​​ര്‍ അ​​ന്വേ​​ഷി​​ക്കും

സം​​സ്ഥാ​​ന​​ത്തെ ദു​​രി​​ത​​ത്തി​​ലാ​​ക്കി​​യ മ​​ഹാ​​പ്ര​​ള​​യം മ​​നഃ​​പൂ​​ര്‍വം സൃ​​ഷ്‌​​ടി​​ച്ച​​താ​​ണെ​​ന്നു വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന മ​​ന്ത്രി​​യു​​ടെ ശ​​ബ്‌​​ദ​​രേ​​ഖ​​യി​​ലെ ഉ​​ള്ള​​ട​​ക്കം സം​​ബ​​ന്ധി​​ച്ച് വ​​രാ​​ന്‍ പോ​​കു​​ന്ന യു​​ഡി​​എ​​ഫ് സ​​ര്‍ക്കാ​​ര്‍ അ​​ന്വേ​​ഷി​​ക്കു​​മെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

പ്ര​​ള​​യ​​മു​​ണ്ടാ​​ക്കാ​​ന്‍ വേ​​ണ്ടി അ​​ണ​​ക്കെ​​ട്ടു​​ക​​ള്‍ അ​​ട​​ച്ചി​​ട്ടു​​വെ​​ന്നാ​​ണ് മ​​ന്ത്രി​​യു​​ടെ ശ​​ബ്‌​​ദ​​രേ​​ഖ. ഇ​​തു​​കേ​​ട്ട് താ​​ന്‍ ഞെ​​ട്ടി​​ത്ത​​രി​​ച്ചു​​പോ​​യി. കേ​​ര​​ള​​ത്തെ കൃ​​ത്രി​​മ പ്ര​​ള​​യ​​ത്തി​​ലേ​​ക്ക് വ​​ലി​​ച്ചി​​ഴ​​ച്ച​​വ​​ര്‍ അ​​തി​​നു സ​​മാ​​ധാ​​നം പ​​റ​​യേ​​ണ്ടി വ​​രു​​മെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ പ​​റ​​ഞ്ഞു.

ഉ​​ത്ത​​രേ​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ചെ​​യ്ത​​തു​​പോ​​ലെ ജ​​ന​​ങ്ങ​​ളെ മ​​ത​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഭി​​ന്നി​​പ്പി​​ച്ച് കേ​​ര​​ള​​ത്തി​​ലെ സാ​​മൂ​​ഹി​​കജീ​​വി​​തം ക​​ലു​​ഷി​​ത​​മാ​​ക്കാ​​ന്‍ ബി​​ജെ​​പി ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ള്‍ക്ക് സി​​പി​​എം കൂ​​ട്ടു​​നി​​ല്‍ക്കു​​ക​​യാ​​ണെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ കു​​റ്റ​​പ്പെ​​ടു​​ത്തി.

ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നും സി​​പി​​എം പോ​​ളി​​റ്റ്ബ്യൂ​​റോ അം​​ഗ​​വും കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​ത്തി​​യ ഒ​​രേ സ്വ​​ഭാ​​വ​​മു​​ള്ള വ​​ര്‍ഗീ​​യ പ്ര​​സ്താ​​വ​​ന അ​​തി​​ന് തെ​​ളി​​വാ​​ണ്. ര​​ണ്ട് പ്ര​​സ്താ​​വ​​ന​​യും ഒ​​രേ കേ​​ന്ദ്ര​​ത്തി​​ല്‍ ത​​യാ​​റാ​​ക്കി​​യ​​താ​​ണ്. കേ​​ര​​ള​​ത്തി​​ല്‍ സി​​പി​​എ​​മ്മും ബി​​ജെ​​പി​​യും ത​​മ്മി​​ലു​​ള്ള ഡീ​​ല്‍ ഇ​​തോ​​ടെ കൂ​​ടു​​ത​​ല്‍ വ്യ​​ക്ത​​മാ​​യി.

വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ല്‍ ബി​​ജെ​​പി പ​​രീ​​ക്ഷി​​ച്ച് വി​​ജ​​യി​​ച്ച വി​​ഭ​​ജ​​ന ത​​ന്ത്ര​​ത്തി​​ന് കേ​​ര​​ള​​ത്തി​​ല്‍ ക​​മ്യൂ​​ണി​​സ്റ്റ് നേ​​താ​​ക്ക​​ള്‍ ത​​ന്നെ കൂ​​ട്ടു​​നി​​ല്‍ക്കു​​ന്ന​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ്. കേ​​ര​​ള​​ത്തെ മോ​​ശ​​മാ​​യി ചി​​ത്രീ​​ക​​രി​​ച്ച ‘കേ​​ര​​ള സ്റ്റോ​​റി’ എ​​ന്ന സി​​നി​​മ കാ​​ണാ​​ന്‍ കൂ​​ട്ടാ​​ക്കാ​​തെ തി​​ര​​സ്‌​​ക​​രി​​ച്ച​​വ​​രാ​​ണ് കേ​​ര​​ള ജ​​ന​​ത. കേ​​ര​​ള​​ത്തെ വ​​ര്‍ഗീ​​യ​​മാ​​യി വി​​ഭ​​ജി​​ക്കാ​​ന്‍ സി​​പി​​എ​​മ്മും ബി​​ജെ​​പി​​യും ചേ​​ര്‍ന്നു ന​​ട​​ത്തു​​ന്ന നീ​​ക്ക​​ങ്ങ​​ള്‍ക്കു കേ​​ര​​ളം ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി ന​​ല്‍കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

National

പൈ​പ്പ് പൊ​ട്ടി ഐ​സി​യു​വി​ൽ വെ​ള്ള​പ്പൊ​ക്കം

ജ​​​​​യ്പു​​​​​ർ: ജ​​​​​യ്പു​​​​​രി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി ഐ​​​​​സി​​​​​യു​​​​​വി​​​​​ൽ പൈ​​​​​പ്പു​​​​​പൊ​​​​​ട്ടി വെ​​​​​ള്ള​​​​​പ്പൊ​​​​​ക്കം.

വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​​ലു​​​​​ള്ള രോ​​​​​ഗി​​​​​ക​​​​​ളെ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പു​​​​​റ​​​​​ത്തേ​​​​​ക്കു​​​​​മാ​​​​​റ്റേ​​​​​ണ്ടി​​​​​വ​​​​​ന്നു. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി സ്വാ​​​​​മി മാ​​​​​ൻ​​​​​സിം​​​​​ഗ് (എ​​​​​സ്എം​​​​​എ​​​​​സ്) ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

ഐ​​​​​സി​​​​​യു​​​​​വി​​​​​ൽ വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​​ലു​​​​​ള്ള 10 പേ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ 14 രോ​​​​​ഗി​​​​​ക​​​​​ളാ​​​​​ണു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

International

മഴ; കലിഫോർണിയയിൽ മൂന്നു മരണം

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സം​​​സ്ഥാ​​​ന​​​ത്ത് ക്രി​​​സ്മ​​​സ് രാ​​​വി​​​ലു​​​ണ്ടാ​​​യ ക​​​ന​​​ത്ത കാ​​​റ്റി​​​ലും മ​​​ഴ​​​യി​​​ലും മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലുമു​​​ണ്ടാ​​​യി.

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് കൗ​​​ണ്ടി​​​യു​​​ടെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ 27 സെ​​​ന്‍റിമീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്. മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യം മൂ​​​ലം റോ​​​ഡി​​​ലെ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​വ​​​രെ ര​​​ക്ഷി​​​ക്കേ​​​ണ്ടി​​​വ​​​ന്നു. വ്യാ​​​ഴാ​​​ഴ്ച വൈ​​കു​​ന്നേ​​രം ഒ​​​രു ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ തെ​​​ക്ക​​​ൻ കൗ​​​ണ്ടി​​​ക​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ഗാ​​​വി​​​ൻ ന്യൂ​​​സം അ​​​റി​​​യി​​​ച്ചു.

International

മഴദുരന്തം: തെക്കുകിഴക്കൻ ഏഷ്യയിൽ അറുനൂറിനടത്ത് മരണം

ജ​​​​ക്കാ​​​​ർ​​​​ത്ത: തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​നേ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 600ന​​​​ടു​​​​ത്താ​​​​യി.

ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ൽ മാ​​​​ത്രം 417 പേ​​​​ർ മ​​​​രി​​​​ച്ചു. താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ൽ 170 ഉം ​​​​മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ ര​​​​ണ്ടും മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. മൂ​​​​ന്നു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ 40 ല​​​​ക്ഷം പേ​​​​ർ കെ​​​​ടു​​​​തി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്നു.

കൊ​​​​ടു​​​​ങ്കാ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി പെ​​​​യ്യു​​​​ന്ന മ​​​​ഴ​​​​യാ​​​​ണു ദു​​​​രി​​​​തം വി​​​​ത​​​​യ്ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 30 ല​​​​ക്ഷം പേ​​​​ർ തെ​​​​ക്ക​​​​ൻ താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലും 11 ല​​​​ക്ഷം പേ​​​​ർ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലു​​​​മാ​​​​ണ്.

ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ൽ സു​​​​മാ​​​​ത്ര ദ്വീ​​​​പി​​​​ലെ മൂ​​​​ന്നു പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലു​​​​മു​​​​ണ്ടാ​​​​യി. 289 പേ​​​​രെ കാ​​​​ണാ​​​​താ​​​​യെ​​​​ന്നും 2.13 ല​​​​ക്ഷം പേ​​​​ർ​​​​ക്കു വീ​​​​ടു​​​​ക​​​​ൾ ഒ​​​​ഴി​​​​യേ​​​​ണ്ടി​​​​വ​​​​ന്നു​​​​വെ​​​​ന്നും ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ സൈ​​​​ന്യം സ​​​​ഹാ​​​​യം ന​​​​ല്കു​​​​ന്നു​​​​ണ്ട്.

താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലെ എ​​​​ട്ടു പ്ര​​​​വി​​​​ശ്യ​​​​ക​​​​ൾ വെ​​​​ള്ള​​​​പ്പൊ​​​​ക്കം നേ​​​​രി​​​​ടു​​​​ന്നു. താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ൽ മൊ​​​​ത്തം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത 170 മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 131ഉം ​​​​സോം​​​​ഗ്‌​​​​ലാ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലാ​​​​ണ്. ഈ ​​​​പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഹാ​​​​ത് യാ​​​​യി ന​​​​ഗ​​​​ര​​​​ത്തി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച 33.5 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ​​​​യാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്.

മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ വെ​​​​ള്ള​​​​പ്പൊ​​​​ക്ക പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 24,500 പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു​​​​മാ​​​​റ്റി.

International

ദിത്വാ ​ചു​ഴ​ലി​ക്കാ​റ്റ്; പ്ര​ള​യ ഭീ​തി​യി​ൽ ശ്രീ​ല​ങ്ക

കൊ​ളം​ബോ: ദിത്വാ ​ചു​ഴ​ലി​ക്കാ​റ്റി​ൽ പ്ര​ള​യ ഭീ​തി​യി​ൽ ശ്രീ​ല​ങ്ക. തീ​വ്ര​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ശ്രീ​ല​ങ്ക​യി​ൽ നൂറില​ധി​കം പേ​ർ മ​രി​ച്ചു. ര​ണ്ട് ല​ക്ഷം പേ​ർ എ​ങ്കി​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ന്നതായി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ ബ​ന്ധു​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ ഇന്നു സ​ഹാ​യം കൈ​മാ​റും. അ​തേ​സ​മ​യം, കി​ഴ​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ലെ തീ​ര​ദേ​ശ ജി​ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. ഒ​രു ട്രെ​യി​ൻ പൂ​ർ​ണ​മാ​യും 11 ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്നാ​ട്ടി​ലെ ഡെ​ൽ​റ്റ ജി​ല്ല​ക​ളി​ലും ഇ​ന്നു സ്കൂ​ൾ അ​വ​ധി പ്ര​ഖ്യാ​പിച്ചു.

ശ്രീ​ല​ങ്ക​ൻ തീ​ര​ത്തിനു സ​മീ​പ​ത്തു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലാ​യാ​ണ് ദിത്വാ ​ചു​ഴ​ലി​ക്കാ​റ്റ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ത് വ​ട​ക്ക് - വ​ട​ക്കു പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് ശ്രീ​ല​ങ്ക തീ​ര​വും സ​മീ​പ തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലും വ​ഴി ന​വം​ബ​ർ 30 രാ​വി​ലെ​യോ​ടെ വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് - പു​തു​ച്ചേ​രി, തെ​ക്ക​ൻ ആ​ന്ധ്രാ തീ​ര​ത്തേ​ക്കു നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ക​ട​ലാ​ക്ര​മ​ണ​ത്തിനു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്കണമെന്നും ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽനി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്നു രാ​ത്രി 11.30 വ​രെ കേ​ര​ള തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തി​നും ക​ള്ള​ക്ക​ട​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

International

ഇന്തോനേഷ്യയിൽ 94 മരണം

ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ സു​​​മാ​​​ത്ര ദ്വീ​​​പി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും 94 പേ​​​ർ മ​​​രി​​​ച്ചു. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണു ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണം.

55 പേ​​​രും മ​​​രി​​​ച്ച​​​ത് വ​​​ട​​​ക്ക​​​ൻ സു​​​മാ​​​ത്ര പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണെ​​​ന്ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. മ​​​ല​​​യോ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഗ്രാ​​​മ​​​ങ്ങ​​​ൾ അ​​​പ്പാ​​​ടെ ഒ​​​ലി​​​ച്ചു​​​പോ​​​യി എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. പ്ര​​​വി​​​ശ്യ​​​യി​​​ലെ 12 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി. വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ടെ​​​ലി​​​ഫോ​​​ൺ ശൃം​​​ഖ​​​ല​​​യും ത​​​ക​​​ർ​​​ന്നു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സു​​​മാ​​​ത്ര പ്ര​​​വി​​​ശ്യ​​​യി​​​ലെ 15 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി.17,000 വീ​​​ടു​​​ക​​​ൾ വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി​​​യെ​​​ന്നാ​​ണു ക​​​ണ​​​ക്ക്. 23,000 പേ​​​രെ അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റി.

റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്ന​​​തും യ​​​ന്ത്രോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വ​​​വും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

വ​​​ട​​​ക്ക​​​ൻ സു​​​മാ​​​ത്ര​​​യി​​​ലെ ബ​​​താം​​​ഗ് തൊ​​​രു പ​​​ട്ട​​​ണ​​​ത്തി​​​ൽ അ​​​ഴു​​​കി​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ ഏ​​​ഴ് അ​​​ജ്ഞാ​​​ത മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ മ​​​റ​​​വു​​​ചെ​​​യ്തു.

ദു​​​രി​​​ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​യി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ മ​​​ര​​​ണം 145 ആ​​​യി

തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​നേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​മാ​​​യ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലും മ​​​ഴ ദു​​​രി​​​തം വി​​​ത​​​യ്ക്കു​​​ക​​​യാ​​​ണ്. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ 145 ആ​​​യി. 30,000 പേ​​​ർ അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ തു​​​ട​​​രു​​​ന്നു.

Kerala

എ​റ​ണാ​കു​ള​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു; വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി

കൊ​ച്ചി: എ​റ​ണാ​കു​ളം ത​മ്മ​ന​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു. ജ​ല അ​തോ​റി​റ്റി​യു​ടെ ഫീ​ഡ​ർ ടാ​ങ്കി​ന്‍റെ ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യാ​കെ വെ​ള്ള​ക്കെ​ട്ടി​ലാ​യി. വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

ഒ​രു കോ​ടി 38 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക് ആ​ണ് ത​ക​ർ​ന്ന​ത്. മ​ഴ പെ​യ്ത് വെ​ള്ളം ക​യ​റി എ​ന്നാ​ണ് ആ​ദ്യം പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ടാ​ങ്ക് ത​ക​ര്‍​ന്ന​താ​ണ് എ​ന്ന മ​ന​സി​ലാ​യ​ത്.

വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ചെ​റി​യ റോ​ഡു​ക​ളി​ലു​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടി​യാ​യി​ട്ടു​ണ്ട്. ഉ​മ തോ​മ​സ് എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

District News

ര​ണ്ടേ​ക്ക​റോ​ളം കൃ​ഷി​യി​ടം വെ​ള്ളം ക​യ​റി നശിച്ചു

പൂ​വ​ച്ച​ൽ: റോ​ഡ് പ​ണി​യി​ലെ അ​പാ​ക​ത കാ​ര​ണം ര​ണ്ടേ​ക്ക​റോ​ളം കൃ​ഷി​യി​ടം മ​ഴ​യി​ൽ വെ​ള്ളം ക​യ​റി ന​ശി​ച്ച​താ​യി പ​രാ​തി. കൊ​ണ്ണി​യൂ​രി​ൽ നി​ന്നും പൊ​ന്നെ​ടു​ത്ത​കു​ഴി റോ​ഡി​ലേ​ക്ക്‌ ക​യ​റു​ന്ന വ​ഴി​യി​ൽ പ​ഞ്ചാ​യ​ത്ത്‌ കി​ണ​റി​ന് സ​മീ​പ​ത്തു​ള്ള പ​ന്നി​ക്കു​റ്റി, കു​ള​ത്ത​ടി, മേ​ലെ​മ​ണ്ണ​റ, മ​ണ്ണ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. സീ​മ, പ്രേ​മ​കു​മാ​രി, ഗി​രീ​ശ​ൻ, ശ​ശി​ക​ലാ ദേ​വി, അ​നി​ൽ പ്ര​സാ​ദ്, ശ്രീ​ജി​ത്ത്‌ എ​ന്നി​വ​രു​ടെ സ്ഥ​ല​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം ന​ശി​ച്ച​ത്. കൊ​ണ്ണി​യൂ​ർ ജു​മാ മ​സ്ജി​ദി​ൽ നി​ന്നും കാ​പ്പി​ക്കാ​ട്ടേ​യ്ക്കു പോ​കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണ​വേ​ള​യി​ൽ സ​മീ​പ​ത്തെ കൈ​ത്തോ​ട് നി​ക​ത്തി​യി​രു​ന്നു.

തോ​ട്ടി​ലേ​ക്ക് ഒ​ലി​ച്ചു​വ​രു​ന്ന വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ഓ​ട നി​ർ​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട​തു​ണ്ടാ​യി​ല്ല. നെ​ൽ​ക്കൃ​ഷി ചെ​യ്തി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ റോ​ഡ് വ​ന്ന​തി​നു​ശേ​ഷം വെ​ള്ളം​ക​യ​റി മു​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ നെ​ൽ​ക്കൃ​ഷി നി​ർ​ത്തി. പി​ന്നീ​ട് വാ​ഴ​യും തെ​ങ്ങും ക​വു​ങ്ങു​മൊ​ക്കെ വ​ച്ചു​പി​ടി​പ്പി​ച്ചെ​ങ്കി​ലും ഓ​രോ മ​ഴ​ക്കാ​ല​ത്തും ഇ​വി​ടേ​ക്ക് വെ​ള്ളം കു​ത്തി​യൊ​ഴു​കും.

വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ൽ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം പു​റ​ത്തേ​ക്ക് പോ​കാ​നു​ള്ള ചാ​ലു​ക​ൾ ചി​ല​ർ അ​ട​ച്ചി​രി​ക്കു​ന്ന​തും പ്ര​ദേ​ശ​ത്ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.​ഈ വി​വ​ര​ങ്ങ​ൾ കാ​ണി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു.

NRI

പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സാ​ന്ത്വ​ന​മേ​കി ഡ​ൽ​ഹി ഭ​ദ്രാ​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​നം

ന്യൂ​ഡ​ൽ​ഹി: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ഡ​ൽ​ഹി ഭ​ദ്രാ​സ​ന യു​വ​ജ​ന പ്ര​സ്ഥാ​നം. ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വെ​ള്ള​വും ഭ​ക്ഷ​ണ​വും എ​ത്തി​ച്ച് ന​ൽ​കി​യാ​ണ് പ്ര​സ്ഥാ​നം ദു​രി​ത​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യ​ത്.

ഒ​സി​വെെ​എം ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും യു​വ​ജ​ന​പ്ര​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

ഒ​സി​വെെ​എം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഉ​ർ​ജ്ജ​വും കൈ​താ​ങ്ങു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ഡ​ൽ​ഹി ഓ​ർ​ത്ത​ഡോ​ക്സ്‌ യു​വ​ജ​ന പ്ര​സ്ഥാ​നം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

National

ജ​മ്മു​കാ​ഷ്മീ​രി​ലെ പ്ര​ള​യം; മ​ര​ണം 31ആ​യി

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ വൈ​ഷ്‌​ണോ​ദേ​വി ക്ഷേ​ത്ര പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​ലും ദോ​ഡ ജി​ല്ല​യി​ലു​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ലും മ​ര​ണം 31 ആ​യി.

ശ​ക്ത​മാ​യ മ​ഴ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ക​ത്ര​യി​ല്‍ ഒ​ന്‍​പ​ത് ഭ​ക്ത​രും ദോ​ഡ​യി​ല്‍ നാ​ലു​ഭ​ക്ത​രു​മാ​ണ് മ​രി​ച്ച​ത്.

വൈ​ഷ്‌​ണോ​ദേ​വി ക്ഷേ​ത്ര​പാ​ത​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 22 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. കൂ​ടു​ത​ല്‍ പേ​ര്‍ സ്ഥ​ല​ത്ത് കു​ടു​ങ്ങി​കി​ട​പ്പു​ണ്ട്. പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ദോ​ഡ, ജ​മ്മു, ഉ​ദ്ദം​പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ വെ​ള​ള​ത്തി​ന​ടി​യി​ലാ​യി. നി​ര​വ​ധി റോ​ഡു​ക​ളും പാ​ല​ങ്ങ​ളും മു​ങ്ങി​യ​ത് ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

22 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. വി​വി​ധ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. തു​ട​ര്‍​ച്ച​യാ​യ മ​ഴ​യെ​തു​ട​ര്‍​ന്ന് നി​ര​വ​ധി ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Leader Page

സു​​​​​മ​​​​​ന​​​​​സു​​​​​ക​​​​​ൾ ത​​​​​ന്ന പ​​​​​ണം എ​​​​​വി​​​​​ടെ?

പ്ര​​​​​കൃ​​​​തി​​​​ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ര​​​​​യാ​​​​​യ​​​​​വ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ൻ സു​​​​​മ​​​​​ന​​​​​സു​​​​​ക​​​​ൾ ത​​​​​ന്ന പ​​​​​ണം എ​​​​​വി​​​​​ടെ? ചൂ​​​​​ര​​​​​ൽ​​​​മ​​​​​ല​​​​​യി​​​​​ലെ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന് ഇ​​​​​ര​​​​​യാ​​​​​യ​​​​​വ​​​​​ർ ഒ​​​​​ന്നും കി​​​​​ട്ടാ​​​​​താ​​​​​യ​​​​​പ്പോ​​​​​ൾ ഈ ​​​​​ചോ​​​​​ദ്യം ചോ​​​​ദി​​​​ച്ചു. പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ത്തു. യൂ​​​​​ത്ത് കോ​​​​​ണ്‍ഗ്ര​​​​​സ് സ​​​​​മാ​​​​​ഹ​​​​​രി​​​​​ച്ച തു​​​​​ക വ​​​​​ക​​​​മാ​​​​​റ്റി എ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​വും കൂ​​​​ടി​​​​യാ​​​​യ​​​​പ്പോ​​​​ൾ ഈ ​​​​​ചോ​​​​​ദ്യം ഏ​​​​​റെ പ്ര​​​​സ​​​​ക്ത​​​​മാ​​​​യി.

2024 ജൂ​​​​​ലൈ 30നാ​​​​​യി​​​​​രു​​​​​ന്നു ദു​​​​​ര​​​​​ന്തം. ഒ​​​​​രു വ​​​​​ർ​​​​​ഷം ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും കാ​​​​​ര്യ​​​​​മാ​​​​​യ​ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​യി​​​​​ല്ല. വ​​​​​യ​​​​​നാ​​​​​ട് ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ​​​​പ്പെ​​​​ട്ട​​​​​വ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ൻ 770.77 കോ​​​​​ടി രൂ​​​​​പ ​സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​രി​​​​​നു കി​​​​​ട്ടി​​​​​യ​​​​​താ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ വെ​​​​​ബ്സൈ​​​​​റ്റ് പ​​​​​റ​​​​​യു​​​​​ന്നു. 2025ലെ ​​​​​ബ​​​​​ജ​​​​​റ്റി​​​​​ൽ ഇ​​​​​തി​​​​​നാ​​​​​യി 750 കോ​​​​​ടി രൂ​​​​പ നീ​​​​​ക്കി​​​​വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.​​ സു​​​​​മ​​​​​ന​​​​​സു​​​​​ക​​​​​ൾ​​​​ത​​​​​ന്ന പ​​​​​ണ​​​​മെ​​​​​ങ്കി​​​​​ലും എ​​​​​വി​​​​​ടെ എ​​​​​ന്നു സ​​​​​മൂ​​​​ഹ​​​​​ത്തോ​​​​​ടു പ​​​​​റ​​​​​യാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു ബാ​​​​​ധ്യ​​​​​ത​​​​യു​​​​ണ്ട്. 30 വീ​​​​​ട് പ​​​​​ണി​​​​​തുകൊ​​​​​ടു​​​​​ക്കാ​​​​​നാ​​​​​യി യൂ​​​​​ത്ത് കോ​​​​​ണ്‍ഗ്ര​​​​​സ് സ​​​​​മാ​​​​​ഹ​​​​​രി​​​​​ച്ച 84 ല​​​​​ക്ഷം രൂ​​​​​പ ബാ​​​​​ങ്കി​​​​​ൽ ഉ​​​​​ണ്ടെ​​​​​ന്നും വീ​​​​​ടു​​​​വ​​​​​യ്​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ സ്ഥ​​​​​ലം​​​​​കൊ​​​​​ടു​​​​​ത്താ​​​​​ൽ ഉ​​​​​ട​​​​​ൻ​ വീ​​​​​ട് നി​​​​​ർ​​​​​മി​​​​​ക്കു​​​​​മെ​​​​​ന്നും യൂ​​​​​ത്ത് കോ​​​​​ണ്‍ഗ്ര​​​​​സ് വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി. ജ​​​​​നം സ​​​​​ർ​​​​​ക്കാ​​​​​രി​​​​നെ ഏ​​​​​ൽ​​​​​പ്പി​​​​​ച്ച 770 കോ​​​​​ടി എ​​​​​ന്തു​​​ ചെ​​​​​യ്തു എ​​​​​ന്ന് ഇ​​​​​തു​​​​​പോ​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​രും പ​​​​​റ​​​​​യ​​​​​ണം. പ​​​​​ണം കി​​​​​ട്ടി​​​​​യി​​​​​ട്ട് വ​​​​​ർ​​​​​ഷം ഒ​​​​​ന്നാ​​​​​യി.

ഹാ​​​​​രി​​​​​സ് ഡോ​​​​ക്‌​​​​ട​​​​​റു​​​​​ടെ വി​​​​​ലാ​​​​​പം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് യൂ​​​​​റോ​​​​ള​​​​ജി വി​​​​​ഭാ​​​​​ഗം ത​​​​​ല​​​​​വ​​​​​ൻ ഡോ.​​​​​ ഹാ​​​​​രി​​​​​സ് ചി​​​​​റ​​​​​ക്ക​​​​​ൽ ​സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ ന​​​​​ട​​​​​ത്തി​​​​​യ വി​​​​​ലാ​​​​​പം കേ​​​​​ര​​​​​ളം ഏ​​​​​റ്റെ​​​​​ടു​​​​​ത്തു.​ കോ​​​​​പി​​​​​ച്ച​​​​​തു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മാ​​​​​ത്രം. ഒ​​​​​രി​​​​​ക്ക​​​​​ൽ പ​​​​​ത്ര​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന​ ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി​​​​​യും ഹാ​​​​​രി​​​​​സ് പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​ൽ പ​​​​​തി​​​​​രി​​​​​ല്ലെ​​​​​ന്നു സ​​​​​മ്മ​​​​​തി​​​​​ച്ചു. ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ഇ​​​​​ല്ലാ​​​​​ത്ത​​​​​തു​​​​​കൊ​​​​​ണ്ട് തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ൽ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​ക​​​​​ൾ മു​​​​​ട​​​​​ങ്ങി എ​​​​​ന്നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ​രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ​ ബ​​​​​ന്ധു​​​​​ക്ക​​​​​ളെ​​​​ക്കൊ​​​​​ണ്ട് ഉ​​​​​പ​​​​​ക​​​​​ര​​​​​ണം​​​​​വ​​​​​രെ വ​​​​​രു​​​​​ത്തി​ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ ചെ​​​​​യ്യേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്നു എ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ​പ​​​​​റ​​​​​ഞ്ഞു.

ഡോ. ​​​​ഹാ​​​​​രി​​​​​സി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തെ താ​​​​​റ​​​​​ടി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ ആ​​​​​യു​​​​​ധ​​​​​മാ​​​​​ക്കി എ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. ​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വാ ​​​​​തു​​​​​റ​​​​​ന്ന​​​​​തോ​​​​​ടെ പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഗോ​​​​​വി​​​​​ന്ദ​​​​​നും വാ​​ ​​​തു​​​​​റ​​​​​ന്നു. ​ഡോ​​​​​ക്‌​​​ട​​​റെ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി. ഏ​​​​​ഴു ക്ഷാ​​​​​മ​​​​​ബ​​​​​ത്ത കു​​​​​ടി​​​​​ശി​​​​​ക ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടും വാ ​​​​​തു​​​​​റ​​​​​ക്കാ​​​​​ത്ത ഇ​​​​​ട​​​​​തു​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ മെ​​​​​ഡി​​​​​ക്ക​​​​​ൽ​​​​​കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക്ക് ചു​​​​​റ്റും ​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​മ​​​​​തി​​​​​ൽ ഉ​​​​​ണ്ടാ​​​​​ക്കി.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ​​​​​ ചി​​​​​കി​​​​​ത്സ​​​യ്​​​​​ക്കു​​​​​പോ​​​​​കു​​​​​ന്ന മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്ക് ഇ​​​​​വി​​​​​ടത്തെ പാ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ സ്ഥി​​​​​തി വ​​​​​ല്ല​​​​​തും​​​​​ അ​​​​​റി​​​​​യാ​​​​​മോ? അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ മ​​​​​യോ ക്ലി​​​​​നി​​​​​ക്കി​​​​​ലെ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ചി​​​​​കി​​​​​ത്സ​​​​യ്​​​​​ക്ക് കേ​​​​​ര​​​​​ളം ചെ​​​​​ല​​​​​വാ​​​​​ക്കി​​​​​യ​​​​​ത് 72.09 ല​​​​​ക്ഷം​ രൂ​​​​​പ​​​​​യാ​​​​​ണ്. ഇ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​തി​​​​​നു​​​​​ള്ള നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ണ്ട്. ഇ​​​​​ത്ത​​​​​രം അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ ഒ​​​​​ന്നും ഇ​​​​​ല്ലാ​​​​​ത്ത സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ​​​​​ക്കു​​​​​ള്ള അ​​​​​ഭ​​​​​യ​​​​​മാ​​​​​ണ് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജു​​​​​ക​​​​​ൾ.

ര​​​​വാ​​​​​ഡ ​ച​​​​​ന്ദ്ര​​​​ശേ​​​​​ഖ​​​​​റു​​​​​ടെ​ വി​​​​​ജ​​​​​യ​​​​​ങ്ങ​​​​​ൾ

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട മു​​​​​തി​​​​​ർ​​​​​ന്ന പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ൻ ര​​​​​വാ​​​​​ഡ എ. ​​​​​ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ർ ഒ​​​​​രി​​​​​ക്ക​​​​​ൽ​​​​​കൂ​​​​​ടി സി​​​​​പി​​​​​എം കെ​​​​​ണി​​​​​യി​​​​​ൽ​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​തു ക​​​​​ടു​​​​​ത്ത സി​​​​​പി​​​​​എ​​​മ്മു​​​​കാ​​​​​ർ​​​​​ക്കെ​​​​​ങ്കി​​​​​ലും അ​​​​​പ​​​​​മാ​​​​​ന​​​​​മാ​​​​​യി മാ​​​​​റു​​​​​ന്നു. മൂ​​​​​ന്നം​​​​​ഗ ലി​​​​​സ്റ്റി​​​​​ൽ​​​​നി​​​​​ന്ന് ര​​​​വാ​​​​​ഡ​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാ​​​​ൻ ത​​​​​മ്മി​​​​​ൽ ഭേ​​​​​ദം തൊ​​​​​മ്മ​​​​​ൻ എ​​​​​ന്ന പ്ര​​​​​മാ​​​​​ണ​​​​​മാ​​​​​ണ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ പ്രേ​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത് എ​​​​​ന്നാ​​​​​ണു വാ​​​​​ർ​​​​​ത്ത.​ ബെ​​​​​ഹ്റ മു​​​​​ത​​​​​ൽ ര​​​​വാ​​​​​ഡ വ​​​​​രെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി​​​​​യു​​​​​ടെ പ്രി​​​​​യ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഡി​​​​​ജി​​​​​പി​​​​​മാ​​​​​രാ​​​​​കു​​​​​ന്ന​​​​​ത് എ​​​​​ന്ന് കോ​​​​​ണ്‍ഗ്ര​​​​​സു​​​​​കാ​​​​​ർ​ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്നു.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റു​​​​​കാ​​​​​രു​​​​​ടെ കൈ​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​ത്യ​​​​​ത്ഭു​​​​​ത​​​​​ക​​​​​ര​​​​​മാ​​​​​യി ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ന്ന പോ​​​​​ലീ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​റാ​​​​​ണ് ര​​​വാ​​​​​ഡ ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ർ.​​​​​ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ കു​​​​​ടു​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​ർ പ​​​​​ഠി​​​​​ച്ച​​​​​പ​​​​​ണി എ​​​​​ല്ലാം നോ​​​​​ക്കി​​​​യെ​​​​​ങ്കി​​​​​ലും ന​​​​​ട​​​​​ന്നി​​​​​ല്ല.​ ര​​​വാ​​​ഡ ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ർ, നി​​​​​തി​​​​​ൻ അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ, യോ​​​​​ഗേ​​​​​ഷ് ഗു​​​​​പ്ത എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് യൂ​​​​​ണി​​​​​യ​​​​​ൻ​​​​​ പ​​​​​ബ്ലി​​​​​ക് സ​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ​ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ ലി​​​​​സ്റ്റി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. മൂ​​​​​ന്നു​​​​ പേ​​​​​രും പ​​​​​ല കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ൽ സി​​​​​പി​​​​​എ​​​​​മ്മി​​​​​ന് അ​​​​​ന​​​​​ഭി​​​​​മ​​​​​ത​​​​​രാ​​​​​ണ്. കൂ​​​​​ത്തു​​​​​പ​​​​​റ​​​​​ന്പ് വെ​​​​​ടി​​​​​വ​​​​​യ്പ് പ്ര​​​​​ശ്ന​​​​​മാ​​​​​ണ് ര​​​​​വാ​​​ഡ​​​​​യ്ക്കു ത​​​​​ട​​​​​സം ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​ത്. കേ​​​​​ന്ദ്രം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച ലി​​​​​സ്റ്റി​​​​​ൽ ഇ​​​​ഷ്‌​​​​ട​​​​​മി​​​​​ല്ലാ​​​​​ത്ത മൂ​​​​​ന്നു​​​​പേ​​​​​ർ വ​​​​​ന്ന​​​​​പ്പോ​​​​​ൾ അ​​​​​വ​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ളെ നി​​​​​യ​​​​​മി​​​​​ച്ചു. ഇ​​​​​വ​​​​​രി​​​​​ൽ നി​​​​​ന്ന​​​​ല്ലാ​​​​​തെ ആ​​​​​ക്ടിം​​​​​ഗ് ത​​​​​ല​​​​​വ​​​​​നെ നി​​​​​യ​​​​​മി​​​​​ക്കാ​​​​​ൻ ആ​​​​​ലോ​​​​​ച​​​​​ന ന​​​​​ട​​​​​ന്ന​​​​​താ​​​​​ണ്.​ പ​​​​​ല ​സം​​​​​സ്ഥാ​​​​​ന​​​​​ത്തും അ​​​​​ങ്ങ​​​​​നെ ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​മു​​​​​ണ്ട്.​ എ​​​​​ന്നാ​​​​​ൽ, അ​​​​​തി​​​​​നാ​​​​​യി മ​​​​​ന​​​​​സി​​​​​ലു​​​​​ള്ള അ​​​​​ജി​​​​​ത്കൂ​​​​​മാ​​​​​റി​​​​​നെ നി​​​​​യ​​​​​മി​​​​​ച്ചാ​​​​​ൽ സിപിഐ ​​​​​എ​​​​​തി​​​​​ർ​​​​​ക്കും.​ മാ​​​​​ത്ര​​​​​വു​​​​​മ​​​​​ല്ല പി.​​​​​വി. അ​​​​​ൻ​​​​​വ​​​​​ർ ​ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കാ​​​​​നും ഇ​​​​​ട​​​​​യു​​​​​ണ്ട്. ​ഹൈ​​​​​ക്കോ​​​​​ട​​​​​തി വ​​​​​ല്ല​​​​​തും പ​​​​​റ​​​​​ഞ്ഞാ​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ല്ലാ​​​​​ത്ത ബു​​​​​ദ്ധി​​​​മു​​​​​ട്ടാ​​​​​വും. അ​​​​​തു​​​​​കൊ​​​​​ണ്ട് ര​​​​വാ​​​​​ഡ​ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു.

നി​​​​​തി​​​​​ൻ അ​​​​​ഗ​​​​​ർ​​​​​വാ​​​​​ളും യോ​​​​​ഗേ​​​​​ഷും

1989 ബാ​​​​​ച്ചു​​​​​കാ​​​​​ര​​​​​നാ​​​​​യ റോ​​​​​ഡ് സേ​​​​​ഫ്റ്റി ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ ​നി​​​​​തി​​​​​ൻ അ​​​​​ഗ​​​​​ർ​​​​​വാ​​​​​ളാ​​​​​ണ് ലി​​​​​സ്റ്റി​​​​​ലെ സീ​​​​​നി​​​​​യ​​​​​ർ​​​​​മോ​​​​​സ്റ്റ്. 2026 ജൂ​​​​​ണ്‍ വ​​​​​രെ​ സ​​​​​ർ​​​​​വീ​​​​​സു​​​​​ണ്ട്. 2023 ജൂ​​​​​ണ്‍ 12 മു​​​​​ത​​​​​ൽ 2024 ജൂ​​​​​ലൈ 31 വ​​​​​രെ ബി​​​​​എ​​​​​സ്എ​​​​​ഫ് മേ​​​​​ധാ​​​​​വി​​​യാ​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​ർ​​​​​ത്തി​​​​​വ​​​​​ഴി​​​​​യു​​​​​ള്ള ​പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ​ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റം ​ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തു കൊ​​​​​ണ്ടാ​​​​​ണ് നി​​​​​തി​​​​​ൻ അ​​​​​ഗ​​​​​ർ​​​​​വാ​​​​​ളി​​​​​നെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന് കേ​​​​​ന്ദ്രം കേ​​​​​ര​​​​​ള​​​​​ത്തെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ന്ത്രി അ​​​​​മി​​​​​ത്ഷാ​​​​​യു​​​​​മാ​​​​​യി ഉ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ പ​​​​​ദ​​​​​വി​ തെ​​​​​റി​​​​​പ്പി​​​​​ച്ച​​​​​ത് എ​​​​​ന്നാ​​​​​ണ് സം​​​​​സാ​​​​​രം. നി​​​​​തി​​​​​ൻ അ​​​​​ഗ​​​​​ർ​​​​​വാ​​​​​ളി​​​​​നെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നു മാ​​​​​ർ​​​​​ക്​​​​​സി​​​​​സ്റ്റ് പാ​​​​​ർ​​​​​ട്ടി ത​​​​​ന്നെ പ​​​​​രാ​​​​​തി കൊ​​​​​ടുത്ത​​​​​താ​​​​​യി പാ​​​​​ർ​​​​​ട്ടി വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ​​ ​വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി. അ​​​​​ദ്ദേ​​​​​ഹം ത​​​​​ല​​​​​ശേ​​​​​രി എഎ​​​​​സ്പി ​​​​​ആ​​​​​യി​​​​​രി​​​​​ക്കേ സി​​​​​പി​​​​​എം-ആ​​​​​ർ​​​​എസ്എസ് സം​​​​​ഘ​​​​​ട്ട​​​​​ന​​​​കാ​​​​​ല​​​​​ത്ത് ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ സി​​​​​പി​​​​​എം കൂ​​​​​ത്തു​​​​​പ​​​​​റ​​​​​ന്പ് ഏ​​​​​രി​​​​​യ സെ​​​​​ക്ര​​​​​ട്ട​​​​​റി എം. ​​​​​സു​​​​​കു​​​​​മാ​​​​​ര​​​​​നെ ലോ​​​​​ക്ക​​​​​പ്പി​​​​​ൽ മ​​​​​ർ​​​​​ദി​​​​​ച്ചെ​​​​​ന്ന​​​​​താ​​​​​ണ് കാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​ പ​​​​​റ​​​​​യു​​​​​ന്നത്. എ​​​​​ന്നാ​​​​​ൽ, 1994​​ൽ ​​​വി​​​​​ഷ​​​​​മ​​​​​ദ്യ​​​​​ക്കേ​​​​​സി​​​​​ലെ പ്ര​​​​​തി മ​​​​​ണി​​​​​ച്ച​​​​​ന്‍റെ മാ​​​​​സ​​​​​പ്പ​​​​​ടി ലി​​​​​സ്റ്റ് അ​​​​​ന്വേ​​​​​ഷി​​​​​ച്ച​​​​​പ്പോ​​​​​ൾ സി​​​​​പി​​​​​എം നേ​​​​​താ​​​​​ക്ക​​​​​ളെ കു​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് നി​​​​​തി​​​​​ൻ അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ കാ​​​​​ണി​​​​​ച്ച ആ​​​​​വേ​​​​​ശ​​​​​മാ​​​​​ണ് അ​​​​​തി​​​​​ലും വ​​​​​ലി​​​​​യ വി​​​​​ഷ​​​​​യം.​

മൂ​​​​​ന്നാ​​​​​മ​​​​​ൻ 1993 ബാ​​​​​ച്ചു​​​​​കാ​​​​​ര​​​​​നാ​​​​​യ ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ അ​​​​​ഗ്നി​​​​​ശ​​​​​മ​​​​​ന​​​​സേ​​​​​ന വി​​​​​ഭാ​​​​​ഗം​​ ത​​​​​ല​​​​​വ​​​​​ൻ യോ​​​​​ഗേ​​​​​ഷ് ഗു​​​​​പ്ത​​​​യ്ക്ക് 2030 വ​​​​​രെ സ​​​​ർ​​​​​വീ​​​​​സു​​​​​ണ്ട്.​ ഇ​​​​​ഡി ചീ​​​​​ഫ് ആ​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്ര​​​​സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് ക്ലി​​​​​യ​​​​​റ​​​​​ൻ​​​​​സ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് കൊ​​​​​ടു​​​​​ക്കാ​​​​​ൻ 2025 ഏ​​​​​പ്രി​​​​​ൽ 24ന് ​​​​​കേ​​​​​ന്ദ്രം​​​​​ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​​​താ​​​​​ണ്.​ ഗു​​​​​പ്ത​​ എ​​​​​ല്ലാ വാ​​​​​തി​​​​​ലും മു​​​​​ട്ടി.​ ക്ലി​​​​​യ​​​​​റ​​​​​ൻ​​​​​സ് കൊ​​​​​ടു​​​​​ത്തി​​​​​ല്ല. ഫ​​​​​യ​​​​​ൽ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ മേ​​​​​ശ​​​​​പ്പു​​​​​റ​​​​​ത്താ​​​​​ണ്. ക്ലി​​​​​യ​​​​​റ​​​​​ൻ​​​​​സ് കൊ​​​​​ടു​​​​​ക്കാ​​​​​ൻ ഇ​​​​​ട​​​​​യി​​​​​ല്ലെ​​​​​ന്നാ​​​​​ണ് സം​​​​​സാ​​​​​രം. അ​​​​​ദ്ദേ​​​​​ഹം​ ഇ​​​​ഡി ത​​​​​ല​​​​​വ​​​​​നാ​​​​​യാ​​​​​ൽ​ പി​​​​​ണ​​​​​റാ​​​​​യി​​​​​ക്കു​​​​ത​​​​​ന്നെ ആ​​​​​പ​​​​​ത്താ​​​​​കി​​​​​ല്ലേ എ​​​​​ന്ന ​ഭീ​​​​​തി​​​​​യും ഉ​​​​​ണ്ടാ​​​​​കാം. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ മാ​​​​​ന​​​​​സ​​​​​പു​​​​​ത്ര​​​​​ൻ അ​​​​​ജി​​​​​ത്​​​​​കു​​​​​മാ​​​​​റി​​​​​നെ ഡി​​​​​ജി​​​​​പി ആ​​​​​ക്കാ​​​​​ൻ മ​​​​​റ്റു മാ​​​​​ർ​​​​​ഗം ഇ​​​​​ല്ലാ​​​​​ത്ത​​​​​തു​​​​​കൊ​​​​​ണ്ട് ചെ​​​​​യ്തേ​​​​​ക്കു​​​​​മോ എ​​​​​ന്നു​​​​മാ​​​​​ത്ര​​​​​മാ​​​​​ണ് സം​​​​​ശ​​​​​യം. അ​​​​​ടു​​​​​ത്ത​​​​കാ​​​​​ലം​​​​വ​​​​​രെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ന​​​​​ല്ല കു​​​​​ട്ടി​​​​​യാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹം വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യ​​​​​താ​​​​​ണ് ദു​​​​​ര്യോ​​​​​ഗ​​​​​മാ​​​​​യ​​​​​ത്.​​ അ​​​​​ക്കാ​​​​​ല​​​​​ത്ത് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ​സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ.​​​​​ കെ.​​​​​എം. ഏ​​​​​ബ്ര​​​​ഹാ​​​​മി​​​​​ന്‍റെ രേ​​​​​ഖ​​​​​ക​​​​​ൾ സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​റി​​​​​യാ​​​​​തെ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​ക്ക് കൈ​​​​​മാ​​​​​റി​​​​​യ​​​​​ത​​​​​ട​​​​​ക്കം പ​​​​​ല അ​​​​​നി​​​​​ഷ്ട​​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. അ​​​​​ങ്ങ​​​​​നെ യോ​​​​​ഗേ​​​​​ഷും​​​​​ അ​​​​​ന​​​​​ഭി​​​​​മ​​​​​ത​​​​​നാ​​​​​യി. പി​​​​​ണ​​​​​റാ​​​​​യി​​​​​ക്കു മൂ​​​​​ന്നാം ഊ​​​​​ഴം കി​​​​​ട്ടു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ യോ​​​​​ഗേ​​​​​ഷി​​​​​ന് ഇ​​​​​നി​​​​​യും സാ​​​​​ധ്യ​​​​​ത​​​​യു​​​​ണ്ട്.

സ​​​​​ഖാ​​​​​ക്ക​​​​​ളു​​​​​ടെ സ​​​​​ങ്ക​​​​​ടം

പി​​​​​ണ​​​​​റാ​​​​​യി​​​​​ക്ക് ഒ​​​​​രു മാ​​​​​ർ​​​​​ഗ​​​​​മേ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ, ര​​​​വാ​​​​​ഡ​​​​​യെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ക. കൂ​​​​​ത്തു​​​​പ​​​​​റ​​​​​ന്പി​​​​​ലെ സ​​​​​ഖാ​​​​​ക്ക​​​​​ളു​​​​​ടെ ഹൃ​​​​​ദ​​​​​യ​​​​​വി​​​​​കാ​​​​​രം അ​​​​​റി​​​​​യു​​​​​ന്ന പി.​​​​​ ജ​​​​​യ​​​​​രാ​​​​​ജ​​​​​ൻ പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി അ​​​​​തൃ​​​​​പ്തി​​ ​​​പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു.​ ജ​​​​​യ​​​​​രാ​​​​​ജ​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ൾ​​​​​ക്കു പി​​​​​ന്തു​​​​​ണ ഉ​​​​​ണ്ടാ​​​​​കാ​​​​​ൻ ഇ​​​​​ട​​​​​യു​​​​​ണ്ടെ​​​​​ന്നു ക​​​​​ണ്ട​ പി​​​​​ണ​​​​​റാ​​​​​യി ​ഉ​​​​​ണ​​​​​ർ​​​​​ന്നു.​​ പാ​​​​​ർ​​​​​ട്ടി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യി രം​​​​​ഗ​​​​​ത്തു​​​​വ​​​​​ന്നു. എം.​​​​​വി. ഗോ​​​​​വി​​​​​ന്ദ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​രി​​​നെ പി​​​​​ന്താ​​​​​ങ്ങി. പി.​​​​​ ജ​​​​​യ​​​​​രാ​​​​​ജ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രാ​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മ​​​​​ല്ല ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നും ഗോ​​​​​വി​​​​​ന്ദ​​​​​ൻ വ്യാ​​​​​ഖ്യാ​​​​​നി​​​​​ച്ചു. ഒ​​​​​രു ദി​​​​​വ​​​​​സം​​​കൂ​​​​​ടി ക​​​​​ഴി​​​​​ഞ്ഞ് ജ​​​​​യ​​​​​രാ​​​​​ജ​​​​​നും അ​​​​​ത്ത​​​​​രം ഒ​​​​​രു​​​​​ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം ന​​​​​ല്കി. പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​യു​​​​​ടെ നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​ൽ​ സി​​​​​പി​​​​​എ​​​​​മ്മി​​​​​ൽ അ​​​​​സ്വ​​​​​സ്ഥ​​​​​ത ഉ​​​​​ണ്ട്. അ​​​​​പ​​​​​മാ​​​​​നി​​​​​ത​​​​​രാ​​​യ​​​​​തി​​​​​ന്‍റെ നൊ​​​​​ന്പ​​​​​ര​​​​​വും ഉ​​​​​ണ്ട്.

മ​​​​​ല​​​​​യാ​​​​​ളി മേ​​​​​ധാ​​​​​വി ഇ​​​​​ല്ല

ഇ​​​​​തോ​​​​​ടെ പി​​​​​ണ​​​​​റാ​​​​​യി​​​​​യു​​​​​ടെ ഭ​​​​​ര​​​​​ണ​​​​​കാ​​​​​ല​​​​​ത്ത് ഒ​​​​​രു മ​​​​​ല​​​​​യാ​​​​​ളി​ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി ഉ​​​​​ണ്ടാ​​​​​കി​​​​​ല്ലെ​​​​​ന്ന് ഏ​​​​​താ​​​​​ണ്ട് തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യി. ​ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന മ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​യ ​സെ​​​​​ൻ​​​​​കു​​​​​മാ​​​​​റി​​​​​നെ അ​​​​​ടി​​​​​ച്ചി​​​​​റ​​​​​ക്കാ​​​​​നും പി​​​​​ണ​​​​​റാ​​​​​യി ​വ​​​​​ല്ലാ​​​​​തെ ​ക​​​​​ളി​​​​​ച്ചു; പ​​​​​ക്ഷേ, ​​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ തോ​​​​​റ്റു. ഇ​​​​​നി ഒ​​​​​രു പോ​​​​​ലീ​​​​​സ് ത​​​​​ല​​​​​വ​​​​​നെ നി​​​​​യ​​​​​മി​​​​​ക്കാൻ സാ​​​​​ധി​​​​​ക്ക​​​​​ണ​​​മെ​​​​​ങ്കി​​​​​ൽ പി​​​​​ണ​​​​​റാ​​​​​യി​​​​​ക്കു മൂ​​​​​ന്നാ​​​​മൂ​​​​​ഴം കി​​​​​ട്ട​​​​​ണം.

2021​ൽ ​​​​അ​​​​​നി​​​​​ൽ കാ​​​​​ന്തി​​​​​നെ ഉ​​​​​ന്ന​​​​​ത​​​​​പ​​​​​ദ​​​​​വി​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്പോ​​​​​ൾ യു​​​​​പി​​​​​എ​​​​​സ്‌​​​സി അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​​യ വ​​​​​നി​​​​​താ ഓ​​​​​ഫീ​​​​​സ​​​​​ർ ബി. ​​​​​സ​​​​​ന്ധ്യ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഡോ.​​​​​ ഷേ​​​​​ക്ക് ദ​​​​​ർ​​​​​വേ​​​​​ഷ് സാ​​​​​ഹി​​​​​ബി​​​​​നെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്പോ​​​​​ൾ മ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​​യ പ​​​​​ത്മ​​​​​കു​​​​​മാ​​​​​റും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ര​​​​​ണ്ടു​​​​​പേ​​​​​രും പി​​​​​ണ​​​​​റാ​​​​​യി​​​​​ക്കു സ്വീ​​​​​കാ​​​​​ര്യ​​​​​രാ​​​​​യി​​​​​ല്ല.

District News

മഴക്കെടുതി: ജില്ലയിൽ 250 വീടുകൾ ഭാഗികമായി തകർന്നു

പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത അതിശക്തമായ മഴ വ്യാപകമായ നാശനഷ്ടങ്ങളാണ് വിതച്ചത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും, നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതോടെ ജനജീവിതം ദുരിതത്തിലായി. കാലവർഷം തുടങ്ങിയതിന് ശേഷം ഇത്രയും വലിയ നാശനഷ്ടം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.

ജില്ലയിലെ ആറ് താലൂക്കുകളിലും മഴക്കെടുതിയുടെ രൂക്ഷത പ്രകടമാണ്. ഇതുവരെ ലഭിച്ച കണക്കനുസരിച്ച് 250-ലധികം വീടുകൾ ഭാഗികമായി തകരുകയും, നിരവധി വീടുകൾ പൂർണ്ണമായി വാസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. വീടുകൾ തകർന്നതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നത്. പല ക്യാമ്പുകളും നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. ദുരിതബാധിതർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും എത്തിക്കാൻ അധികൃതർ പാടുപെടുകയാണ്.

കൃഷി മേഖലയാണ് മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. നെൽകൃഷി, വാഴക്കൃഷി, റബ്ബർ തോട്ടങ്ങൾ എന്നിവയടക്കം ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. വിളകൾ പൂർണ്ണമായും നശിച്ചതോടെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രളയ സമാനമായ സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനാൽ പുഴയോരത്തുള്ള വീടുകളിലേക്കും വെള്ളം കയറി. കുടിവെള്ള സ്രോതസ്സുകൾ മലിനമായതും ശുദ്ധജല ദൗർലഭ്യവും ജനങ്ങളെ വലയ്ക്കുന്നുണ്ട്. 

ജില്ലാ ഭരണകൂടം അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെങ്കിലും, നാശനഷ്ടത്തിന്റെ വ്യാപ്തി വലുതായതിനാൽ കാര്യങ്ങൾ പൂർണ്ണമായി നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. ദുരിതബാധിതർക്ക് അടിയന്തര സഹായം ലഭ്യമാക്കാനും, വീടുകൾ പുനർനിർമ്മിക്കാനും, കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകാനും അധികൃതർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് ദുരിതബാധിതർ ആവശ്യപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഈ പ്രതിസന്ധി ഘട്ടത്തിൽ അത്യന്താപേക്ഷിതമാണെന്ന് പൊതുജനം ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനം ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

 

Latest News

Corehub Up