യുഎസിലെ കലിഫോർണിയ തീരത്ത് അതിശക്തമായ വേലിയേറ്റത്തോട് അനുബന്ധിച്ചുണ്ടായ കൂറ്റൻ തിരമാല.
ന്യൂയോർക്ക്: താങ്ക്സ്ഗിവിംഗ് അവധിക്കിടെയുണ്ടായ കൊടുങ്കാറ്റും മഴയും വെള്ളപ്പൊക്കവും അമേരിക്കൻ ജനതയുടെ ജീവിതം ദുരിതത്തിലാക്കി. പത്തു ലക്ഷം വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. നൂറുകണക്കിന് വിമാനസർവീസുകൾ റദ്ദാക്കിയതും വൈകിയതും അവധിക്കാല യാത്രകളെ ബാധിച്ചു.
പടിഞ്ഞാറ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വീശിയ കൊടുങ്കാറ്റാണു മഴയ്ക്കും വെള്ളപ്പൊക്കത്തിനു കാരണം. വ്യാഴാഴ്ച രാത്രി പെൻസിൽവേനിയ, വിർജീനിയ, മേരിലാൻഡ്, ന്യൂജഴ്സി സംസ്ഥാനങ്ങളിലായി 9.8 ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ പരിശ്രമിക്കുകയാണെന്നും സമയമെടുക്കുമെന്നും അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച 460 വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. 2,508 സർവീസുകൾ വൈകി.
ന്യൂജഴ്സി സംസ്ഥാനത്തും ന്യൂയോർക്ക് സംസ്ഥാനത്തെ ന്യൂയോർക്ക് നഗരം അടക്കമുള്ള സ്ഥലങ്ങളിലും ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കലിഫോർണിയയിൽ ശക്തമായ വേലിയേറ്റ പ്രതിഭാസം (കിംഗ് റ്റൈഡ്) ഉണ്ടായതും തീരപ്രദേശത്ത് വെള്ളം കയറാൻ കാരണമായി.
മോശം കാലാവസ്ഥ വരുംദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കിഴക്കൻ തീരപ്രദേശം സംസ്ഥാനങ്ങളിൽ അടിയന്തരഫണ്ട് ലഭ്യമാക്കുന്നതു പരിഗണിക്കുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു.
Tags : IOC USA America Wind rain Flood Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash