ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കൊമേഴ്സ് ആൻഡ് അക്കൗണ്ടന്‍സി ഗ്ലോബല്‍
കൊച്ചി: ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) നേതൃത്വത്തില്‍ കൊമേഴ്സ് ആൻഡ് അക്കൗണ്ടന്‍സി ഗ്ലോബല്‍ എഡ്യുക്കേഷന്‍ സമ്മിറ്റ് സംഘടിപ്പിച്ചു. നെടുമ്പാശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ സിയാൽ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
വിവിധ ടെക്നിക്കല്‍ സെഷനുകളില്‍ ഐഐഎം കോഴിക്കോട്ടെ പ്രഫസർ സുദര്ശന് കുന്ത്ലുരു, മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.ആര്. ബിജിമോന്‍, ഐഐഎം അഹമ്മദാബാദിലെ പ്രഫസർ സുഭേഷ് കുമാര്‍ അഗര്‍വല്ല, ഐസിഎഐ മുന്‍ പ്രസിഡന്റ് ചരന്ജോത് സിംഗ് നന്ദ, മുന്‍ കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ പ്രസംഗിച്ചു. ഐസിഎഐ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അക്കാദമിക് ചെയര്മാന് ബാബു ഏബ്രഹാം കള്ളിവയലില്‍ സ്വാഗതം പറഞ്ഞു.
ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, ബെന്നി ബെഹനാന് എംപി, ജിഎസ്ടി അപ്പലറ്റ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ മെംബര്‍ ശൈഖ് ഖാദര്‍ റഹ്മാന്, ജതിന് എ. ക്രിസ്റ്റഫര്‍, മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ വി.പി. നന്ദകുമാര്‍, ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ചന്ദ്രശേഖര്‍ വസന്ത് ചിതലെ, ഐസിഎഐ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അക്കാദമിക് ചെയര്മാന് ബാബു ഏബ്രഹാം കള്ളിവയലില്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.കെ. സാജു, മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. ബിന്ദു എസ്. റൊണാള്‍ഡ് എന്നിവര്‍ പ്രസംഗിക്കും.
Tags : ICAI Commerce Accountancy Global Education Summit Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash