തോമസ് ജേക്കബ്
പത്തനംതിട്ട: തണ്ണിത്തോട് ബോധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ബോധി പുരസ്കാരം പ്രസ് അക്കാഡമി മുൻ ചെയർമാനും പ്രമുഖ മാധ്യമ പ്രവർത്തകനുമായ തോമസ് ജേക്കബിന്.
ഡിസംബർ 17 ന് ട്രസ്റ്റിന്റെ മൂന്നാം വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവാർഡ് സമ്മാനിക്കും.
50,000 രൂപയും ശിൽപവുമാണ് അവാർഡ്. മലയാള മാധ്യമ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് തോമസ് ജേക്കബിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
Tags : Thomas Jacob Bodhi Award Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash