പ്രതീകാത്മക ചിത്രം
കൊച്ചി: വേള്‍ഡ് മലയാളി ഫെഡറേഷനും വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ബിസിനസ് സമ്മേളനവും യുഎഇയിലെ മലയാളിസമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് പാചകമത്സരവും സംഘടിപ്പിക്കും.
വേള്‍ഡ് മലയാളി ഫെഡറേഷന്റെ ദുബായ് സ്റ്റേറ്റ് കൗണ്‍സിലിനു കീഴിലുള്ള ബിസിനസ് ഫോറമാണ് വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പിന്റെയും ജയ് മസാലയുടെയും സഹകരണത്തോടെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
യുഎഇയിലെ സംരംഭകര്‍ക്കിടയില്‍ പുതിയ വ്യാപാരബന്ധങ്ങളും നിക്ഷേപസാധ്യതകളും സഹകരണങ്ങളും വളര്‍ത്തുന്നതിനും മലയാളിസമൂഹത്തിന് കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ സംഗമം വഴിയൊരുക്കുമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന് ഗ്ലോബല്‍ ചെയര്മാന് ഡോ. ജെ. രത്നകുമാര്‍ വ്യക്തമാക്കി.
പുതുതലമുറയെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളില്നിന്നും തനത് പാരമ്പര്യ പാചക വൈദഗ്ധ്യങ്ങളിലേക്ക് തിരികെകൊണ്ടുവരാനാണ് ഈ പാചകമത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പ് ചെയര്മാന് ഡോ. വര്‍ഗീസ് മൂലന് വ്യക്തമാക്കി.
Tags : World Malayali Federation Burj Khalifa Meeting Business