x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​റാ​ജി​നെ കൊ​ണ്ടു​പോ​യ​ത് ബെ​ഞ്ചി​ലി​രു​ത്താ​നോ?; ഗം​ഭീ​റി​ന്‍റെ നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്ത്

ക്രിസ്റ്റോമോൻ തോമസ്
Published: November 27, 2026 07:09 PM IST | Updated: November 27, 2026 07:29 PM IST

മു​ഹ​മ്മ​ദ് സി​റാ​ജ്

പ​ന്ത് സ്വിം​ഗ് ചെ​യ്യാ​ൻ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം, പേ​സ​ർ​മാ​ർ​ക്ക് വി​ക്ക​റ്റ് കൊ​യ്യാ​ൻ പ​റ്റി​യ പി​ച്ച്, എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ബൗ​ള​ർ... എ​ന്നി​ട്ടും മു​ഹ​മ്മ​ദ് സി​റാ​ജി​ന് പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ട​മി​ല്ല! വി​ദേ​ശ മ​ണ്ണി​ൽ ഇ​ന്ത്യ​ൻ പേ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ കു​ന്ത​മു​ന​യാ​യി​രു​ന്ന താ​ര​ത്തെ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ടെ​സ്റ്റി​ലും പു​റ​ത്തി​രു​ത്തി​യ​തോ​ടെ ടീം ​സെ​ല​ക്ഷ​ൻ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. സി​റാ​ജി​നെ​പ്പോ​ലൊ​രു വി​ക്ക​റ്റ് വേ​ട്ട​ക്കാ​ര​നെ ബെ​ഞ്ചി​ലി​രു​ത്തി യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കി​യ​തി​നു പി​ന്നി​ലെ​ന്താ​ണ്? ഗൗ​തം ഗം​ഭീ​റി​ന്‍റെ​യും ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​ന്ത്യ​ൻ ടീ​മി​ന് ഗു​ണ​മാ​കു​മോ, തി​രി​ച്ച​ടി​യാ​കു​മോ? ഇ​തി​നു​ള്ള ഉ​ത്ത​രം കാ​ത്തി​രു​ന്നു ത​ന്നെ കാ​ണാം.

സി​റാ​ജി​നെ എ​ന്തി​ന് പു​റ​ത്തി​രു​ത്തു​ന്നു

സി​റാ​ജി​നെ പു​റ​ത്തി​രു​ത്തു​ന്ന​തി​ൽ ടീം ​മാ​നേ​ജ്‌​മെ​ന്‍റ് പ​റ​യു​ന്ന​ത് യു​വ പേ​സ​ർ​മാ​ർ​ക്ക് അ​വ​സ​രം ന​ൽ​കാ​നാ​ണെ​ന്നാ​ണ്. അ​തേ​സ​മ​യം ലോ​ക ടെ​സ്റ്റ് ചാ​മ്പ്യൻഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​ത്തി​ൽ ഈ ​പ​രീ​ക്ഷ​ണം വേ​ണ​മോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. വി​ദേ​ശ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​സ​മ്പ​ത്ത് നേ​ടി​ക്കൊ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടീം ​മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 

ര​ണ്ടാം ടെ​സ്റ്റി​ൽ പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്ക്ക് പ​ക​രം  ഗു​ർ​നൂ​ർ ബ്രാ​റി​ന് അ​ര​ങ്ങേ​റ്റ​ത്തി​ന് അ​വ​സ​രം ന​ൽ​കി​യ​തും ഈ ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ടീം ​കോ​മ്പി​നേ​ഷ​നും ബാ​റ്റിം​ഗ് ഡെ​പ്ത്തും മ​റ്റൊ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ജ​സ്പ്രീ​ത് ബും​റ, ആ​കാ​ശ് ദീ​പ്, അ​ൻ​ഷു​ൽ കാം​ബോ​ജ്, ഗു​ർ​നൂ​ർ ബ്രാ​ർ എ​ന്നീ നാ​ല് പേ​സ​ർ​മാ​രെ​യും സ്പി​ൻ ഓ​ൾ​റൗ​ണ്ട​റാ​യി വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ടീം ​വി​ന്യാ​സം. 

ബൗ​ളിം​ഗ് നി​ര​യി​ൽ വൈ​വി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ബാ​റ്റി​ങ്ങി​ന് കൂ​ടു​ത​ൽ ക​രു​ത്ത് ന​ൽ​കാ​നും ഈ ​കോ​മ്പി​നേ​ഷ​ന് ക​ഴി​യും എ​ന്നാ​ണ്  ടീം ​മാ​നേ​ജു​മെ​ന്‍റ് പ​റ​യു​ന്ന​ത്. സി​റാ​ജി​ന്‍റെ സ​മീ​പ​കാ​ല ഫോ​മും സെ​ല​ക്ഷ​നി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി​യി​രി​ക്കാ​മെ​ന്നാ​ണ് സൂ​ച​ന. 2026ൽ ​ക​ളി​ച്ച മൂ​ന്ന് ടെ​സ്റ്റു​ക​ളി​ൽ നി​ന്ന് അ​ഞ്ച് വി​ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ് താ​ര​ത്തി​ന് നേ​ടാ​നാ​യ​ത്. എ​ന്നാ​ൽ ഏ​താ​നും മ​ത്സ​ര​ങ്ങ​ളി​ലെ പ്ര​ക​ട​നം മാ​ത്രം വി​ല​യി​രു​ത്തി സി​റാ​ജി​നെ​പ്പോ​ലൊ​രു പ​രി​ച​യ​സ​മ്പ​ന്ന​നെ പു​റ​ത്തി​രു​ത്തു​ന്ന​ത് എ​ത്ര​ത്തോ​ളം ഉ​ചി​ത​മാ​ണെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്.

K-Rail Survey

നി​രാ​ശ​യോ​ടെ ഡ​ഗൗ​ട്ടി​ൽ

ര​ണ്ടാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​വ​സം പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ട​മി​ല്ലെ​ന്ന് അ​റി​ഞ്ഞ​തി​നു പി​ന്നാ​ലെ ഡ​ഗൗ​ട്ടി​ൽ നി​രാ​ശ​നാ​യി ഇ​രി​ക്കു​ന്ന സി​റാ​ജി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. ഇ​ന്ത്യ​ൻ ജ​ഴ്സി​ക്കാ​യി വി​ദേ​ശ മ​ണ്ണി​ൽ നി​ർ​ണാ​യ​ക പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള താ​ര​ത്തി​ന് തു​ട​ർ​ച്ച​യാ​യി അ​വ​സ​രം നി​ഷേ​ധി​ച്ച​തി​ലു​ള്ള നി​രാ​ശ​യാ​ണ് പ​ല​രും ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ട​ത്. ക​മ​ന്‍റ​റി ബോ​ക്സി​ലു​ണ്ടാ​യി​രു​ന്ന മു​ൻ താ​ര​ങ്ങ​ളാ​യ അ​ജി​ങ്ക്യ ര​ഹാ​നെ​യും മു​ര​ളി കാ​ർ​ത്തി​ക്കും ടീം ​സെ​ല​ക്ഷ​നെ വി​മ​ർ​ശി​ച്ചു. 

പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു പേ​സ​റെ മാ​റ്റി​നി​ർ​ത്തി പു​തു​മു​ഖ​ങ്ങ​ളെ പ​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ യു​ക്തി​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ. 2020ൽ ​മെ​ൽ​ബ​ണി​ൽ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കു​റി​ച്ച ശേ​ഷം സി​റാ​ജ് ക​ളി​ക്കാ​തെ മാ​റി​നി​ൽ​ക്കു​ന്ന ആ​ദ്യ സ​മ്പൂ​ർ​ണ വി​ദേ​ശ ടെ​സ്റ്റ് പ​ര​മ്പ​ര​യാ​ണി​തെ​ന്ന കാ​ര്യ​വും ശ്ര​ദ്ധേ​യ​മാ​ണ്. വി​ദേ​ശ പി​ച്ചു​ക​ളി​ൽ ഇ​ന്ത്യ​യു​ടെ വി​ശ്വ​സ്ത പേ​സ​റാ​യി വ​ള​ർ​ന്ന താ​ര​ത്തി​ന് നേ​രി​ടേ​ണ്ടി​വ​ന്ന ഈ ​അ​വ​ഗ​ണ​ന ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്.

ഗം​ഭീ​റി​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ൾ പാ​ളു​ന്നോ?

പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​റി​ന്‍റെ സെ​ല​ക്ഷ​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ഇ​പ്പോ​ൾ വി​മ​ർ​ശ​ന​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​ത്. ടീ​മി​ൽ സ്ഥി​ര​ത​യു​ള്ള കോ​മ്പി​നേ​ഷ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​നു​പ​ക​രം തു​ട​ർ​ച്ച​യാ​യി മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​ത് തി​രി​ച്ച​ടി​യാ​കു​മോ​യെ​ന്നാ​ണ് പ്ര​ധാ​ന ആ​ശ​ങ്ക. വെ​ല്ലിം​ഗ്ട​ണി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ന്യൂ​സി​ല​ൻ​ഡി​നെ ഓ​ൾ​ഔ​ട്ടാ​ക്കാ​ൻ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ സി​റാ​ജി​നെ തി​രി​ച്ചു​വി​ളി​ക്കു​ന്ന​തി​ന് പ​ക​രം മ​റ്റൊ​രു പു​തു​മു​ഖ​ത്തെ പ​രീ​ക്ഷി​ച്ച​ത് ടീ​മി​ന് ഗു​ണ​ക​ര​മാ​കു​മോ എ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്.

ക​ണ​ക്കു​ക​ൾ പ​റ​യും പോ​രാ​ട്ട​വീ​ര്യം

സി​റാ​ജി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് വി​ദേ​ശ പി​ച്ചു​ക​ളി​ലെ താ​ര​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​ണ്. ഇ​ന്ത്യ​ൻ പേ​സ് നി​ര​യ്ക്ക് വി​ദേ​ശ മ​ണ്ണി​ൽ വി​ശ്വ​സി​ക്കാ​വു​ന്ന ബൗ​ള​റാ​യി സി​റാ​ജ് മാ​റി​യ​ത് ഒ​രു​ദി​വ​സം കൊ​ണ്ട​ല്ല. ഓ​സ്ട്രേ​ലി​യാ​യി​ലും ഇം​ഗ്ല​ണ്ടി​ലും ന​ട​ത്തി​യ പ്ര​ക​ട​ന​ങ്ങ​ൾ അ​തി​ന് തെ​ളി​വാ​ണ്.2024-25ലെ ​ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ 20 വി​ക്ക​റ്റു​ക​ളാ​ണ് സി​റാ​ജ് സ്വ​ന്ത​മാ​ക്കി​യ​ത്. 

ക​ഴി​ഞ്ഞ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ൽ 23 വി​ക്ക​റ്റു​ക​ളും നേ​ടി. ഓ​വ​ൽ ടെ​സ്റ്റി​ലെ ആ​വേ​ശ​ക​ര​മാ​യ ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​തും സി​റാ​ജി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. പ​ന്തി​ന്‍റെ വേ​ഗ​ത​യി​ലും സ്വി​ങ്ങി​ലും മാ​ത്ര​മ​ല്ല, തു​ട​ർ​ച്ച​യാ​യി സ​മ്മ​ർ​ദം സൃ​ഷ്ടി​ക്കാ​നു​ള്ള ക​ഴി​വി​ലും സി​റാ​ജ് മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. നീ​ണ്ട സ്പെ​ല്ലു​ക​ൾ എ​റി​യാ​നും നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ വി​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്താ​നും ക​ഴി​യു​ന്ന താ​ര​ത്തെ വി​ദേ​ശ പ​ര​മ്പ​ര​യി​ൽ പു​റ​ത്തി​രു​ത്തു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യും ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തും.

തി​രി​ച്ചു​വ​ര​വി​നാ​യി കാ​ത്ത് ആ​രാ​ധ​ക​ർ

യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കേ​ണ്ട​ത് ടീ​മി​ന്‍റെ ഭാ​വി​ക്ക് അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ അ​തി​നൊ​പ്പം പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ളു​ടെ മി​ക​വും മ​ത്സ​ര​സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. സി​റാ​ജി​ന്‍റെ സ​മീ​പ​കാ​ല ഫോം ​സെ​ല​ക്ഷ​നി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട വി​ഷ​യ​മാ​ണെ​ങ്കി​ലും വി​ദേ​ശ പി​ച്ചു​ക​ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​ച്ച റി​ക്കാ​ർ​ഡ് അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല.

ഗം​ഭീ​റി​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ത്ര​ത്തോ​ളം വി​ജ​യി​ക്കു​മെ​ന്ന് വ​രും മ​ത്സ​ര​ങ്ങ​ൾ വ്യ​ക്ത​മാ​കും. അ​തേ​സ​മ​യം ഇ​ന്ത്യ​ൻ പേ​സ് നി​ര​യു​ടെ ക​രു​ത്താ​യി​രു​ന്ന സി​റാ​ജി​ന് ഓ​സീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം ല​ഭി​ക്കു​മോ​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. ബെ​ഞ്ചി​ലി​രു​ന്നാ​ലും പ​ന്തു​മാ​യി തി​രി​ച്ചെ​ത്തു​മ്പോ​ൾ ത​ന്‍റെ മി​ക​വ് തെ​ളി​യി​ക്കാ​ൻ സി​റാ​ജി​ന് ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

Tags : IndianCricket MohammedSiraj TeamIndia India NewZealand Cricket TeamSelection

Recent News

Corehub Up