x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേജരിവാളിന്‍റെ അത്യാഡംബര ഔദ്യോഗിക വസതി മാധ്യമങ്ങൾക്കായി തുറന്നു കൊടുത്ത് സർക്കാർ

വെബ് ഡെസ്ക്
Published: November 27, 2026 05:27 PM IST | Updated: November 27, 2026 05:27 PM IST

ഷീഷ് മഹൽ

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ഔദ്യോഗിക വസതി മാധ്യമങ്ങൾക്കായി തുറന്നുകൊടുത്തു. 'ഷീഷ് മഹൽ' എന്ന പേരിൽ ബിജെപി വിളിക്കുന്ന വസതിയിലാണ് വെള്ളിയാഴ്ച ഡൽഹി സർക്കാർ മാധ്യമങ്ങൾക്കായി തുറന്നുകൊടുത്തത്.

വസതിയിലെ 30 ലക്ഷം രൂപയുടെ ടിവി യൂണിറ്റ്, 11.56 ലക്ഷം രൂപ വിലമതിക്കുന്ന അലങ്കാരവിളക്ക്, 5.47 ലക്ഷത്തിന്‍റെ സോഫ എന്നിവ ഉൾപ്പെടെയുള്ള ആഡംബര വസ്തുക്കൾ മാധ്യമങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ വസതിയിൽ എട്ട് കിടപ്പുമുറികൾ, 12 ശുചിമുറികൾ, സ്പാ, വിലകൂടിയ കാർപ്പെറ്റുകൾ, അഞ്ച് ടിവികൾ മറ്റ് സൗകര്യങ്ങൾ എന്നിവയുണ്ട്.

പൊതുജനങ്ങളുടെ പണം എങ്ങനെയാണ് ചെലവഴിച്ചതെന്ന് കാണിക്കാനാണ് വസതിയിൽ സന്ദർശനം സംഘടിപ്പിച്ചതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി പർവേഷ് വർമ പറഞ്ഞു. സർക്കാർ വാഹനമോ വസതിയോ ഉപയോഗിക്കില്ലെന്ന് കേജരിവാൾ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ 56 കോടി രൂപ ചെലവഴിച്ചെന്നാണ് വർമയുടെ ആരോപണം.

അടുത്തയാഴ്ച മുതൽ പൊതുജനങ്ങൾക്ക് ഷീഷ് മഹലിൽ പ്രവേശനം അനുവദിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

Tags : ArvindKejriwal Government Media LuxuriousHouse

Recent News

Corehub Up