x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്ക​ക്കൊ​മ്പ​ൻ ഫാ​ൻ​സു​കാ​രു​ടെ ത​ല​ക്ക് സു​ഖ​മി​ല്ല; ആ​ഞ്ഞ​ടി​ച്ച് ഡീ​ൻ കു​ര്യാ​ക്കോ​സ്

വെബ് ഡെസ്ക്
Published: November 27, 2026 06:05 PM IST | Updated: November 27, 2026 06:07 PM IST

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി.

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തു​ന്ന ച​ക്ക​ക്കൊ​മ്പ​നെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ച​ക്ക​ക്കൊ​മ്പ​ൻ ഫാ​ൻ​സു​കാ​രു​ടെ ത​ല​ക്ക് സു​ഖ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മി​ഷ​ൻ ച​ക്ക​ക്കൊ​മ്പ​ൻ ദൗ​ത്യ​ത്തെ​യും ആ​ന​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി രം​ഗ​ത്തു​ള്ള​വ​രെ​യും വി​മ​ർ​ശി​ച്ചാ​ണ് എം​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. 

ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വെ​ച്ച് റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച ശേ​ഷം ചി​ന്ന​ക്ക​നാ​ലി​ൽ ത​ന്നെ തു​റ​ന്നു​വി​ടാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച​തു​കൊ​ണ്ടു​മാ​ത്രം ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​കി​ല്ല. ആ​ന​യു​ടെ ആ​ക്ര​മ​ണ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും മാ​റ്റ​ണം.

അ​രി​ക്കൊ​മ്പ​നെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച മാ​തൃ​ക​യി​ൽ ച​ക്ക​ക്കൊ​മ്പ​നെ​യും പ്ര​ദേ​ശ​ത്തു​നി​ന്ന് മാ​റ്റ​ണം. ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ മേ​ഖ​ല​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടാ​ന​ക​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കാ​തെ അ​വ​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും അ​ദ്ദേ​ഹം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. 

Tags : HumanWildlifeConflict DeanKuriakoseMP Elephant Wildlife

Recent News

Corehub Up