Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ചഅർബൻ റസ്ക്യൂ ടീമുകൾ രൂപീകരിക്കും.
നിലവിലുള്ള സംവിധാനങ്ങൾക്കൊപ്പം ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്ന സംഘത്തെയാകും ഇതിനായി സജ്ജമാക്കുകയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പത്രമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ചാകും ടീമുകൾ രൂപീകരിക്കുക. സംസ്ഥാനത്തുള്ള 28 സ്ഥിരം ആർആർടികളും, 11 സാറ്റലൈറ്റ് ആർആർടികളും സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തിയുളള പിആർടികളും കൂടാതെയാകും അർബൻ റെസ്ക്യൂ ടീമുകൾ രൂപീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മലയോരമേഖലയിൽ വന്യമൃഗശല്യം നേരിടാൻ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള നടപടികൾ സ്വീകരിക്കാൻ സന്നദ്ധമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
വന്യമൃഗ ആക്രമണങ്ങൾ മൂലം മരിച്ചവർക്കുള്ള നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ വേഗത്തിൽ നടപടികൾ സ്വീകരിക്കും.
കോൺഗ്രസിന്റെ പുതുയുഗ യാത്രയുടെ ഭാഗമായി “സംവദിക്കാം, പുതുയുഗത്തിനായി’’ എന്നപേരിൽ കൊച്ചിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായി നടത്തിയ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
Kerala
കണ്ണൂർ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 358. ഇതിൽ, 294 പേരും കൊല്ലപ്പെട്ടത് കാട്ടാനയാക്രമണത്തിൽ. 52 പേർ കാട്ടുപന്നി ആക്രമണത്തിലും കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 1204. 2021 ജനുവരി മുതൽ 2026 ഫെബ്രുവരി 16 വരെയുള്ള കണക്കുകളാണ് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പുറത്തുവിട്ടത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വന്യജീവി ആക്രമണം തടയാൻ സർക്കാരോ വനംവകുപ്പോ ഒന്നും ചെയ്തില്ലെന്നാണ് ഉയരുന്ന മരണനിരക്ക് സൂചിപ്പിക്കുന്നത്. ആന, കാട്ടുപന്നി എന്നിവയ്ക്ക് പുറമെ കാട്ടുപോത്ത്, കടുവ എന്നിയുടെ ആക്രമണത്തിലും മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്. 2025 ലാണ് ഏറ്റവും കൂടുതൽ പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. 117 പേരാണ് മരിച്ചത്. കാട്ടാനകളുടെ ആക്രമണത്തിൽ മാത്രം 35 പേർ കൊല്ലപ്പെട്ടു.
സംസ്ഥാനത്ത് 75 നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലുള്ള 273 പഞ്ചായത്തുകളിലാണ് വന്യജീവി ആക്രമണങ്ങൾ നടക്കുന്നത്. ഇതിൽ 30 പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടുകളാണ്. ഹോട്ട് സ്പോട്ട് പഞ്ചായത്തുകളെത്തന്നെ തീവ്രസംഘർഷ ബാധിത പ്രദേശമെന്നും സംഘർഷബാധിത പ്രദേശമെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഈ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം ഒഴിവാക്കാൻ സോളാർ വേലിക്കു പുറമേ, വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിയുന്നത് തടയാൻ റെയിൽ വേലി, ആനക്കിടങ്ങ്, ആനമതിലുകൾ എന്നിവയും നിർമിക്കുമെന്ന് പറഞ്ഞിരുന്നു.
ചിലയിടങ്ങളിൽ നിർമാണം പാതിവഴിയിലാണ്. ചിലയിടത്ത് പദ്ധതി പ്രഖ്യാപിച്ചതല്ലാതെ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. വേനൽ കടുക്കുന്പോൾ കാടിനുള്ളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതോടെ ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിലേക്ക് വരുന്നതിന്റെ എണ്ണം വർധിക്കാനാണു സാധ്യത. അതിനാൽ, വന്യജീവികളുടെ കടന്നുവരവ് തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കിഫ ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ ആവശ്യം.
District News
റാന്നി: വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി ആര്‍കെവിവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.29 കോടി രൂപയുടെ പദ്ധതിക്ക് ടെന്‍ഡറായതായി പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നു നാട്ടിന്പുറത്തേക്ക് ഇറങ്ങി കൃഷിയും മനുഷ്യന്റെ സ്വത്തും നശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള പ്രതിരോധ പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.
ഹാഗിംഗ് സോളാര്‍ ഫെന്‍സിംഗ് 85.38 ലക്ഷം, കിടങ്ങുകള്‍ 143. 7 5 ലക്ഷം എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. വടശേരിക്കര റേഞ്ചിലെ മടുക്കമൂട് 1.5 മീറ്റര്‍, കണ്ണാട്ടു മണ്ണില്‍ 1.5 മീറ്റര്‍ എന്നിവിടങ്ങളില്‍ കിടങ്ങുകള്‍ നിര്‍മിക്കും. ളാഹ ടോപ്പ് മൂന്ന് കിലോമീറ്ററിലും മണക്കയം - പെരുന്തേനരുവിഭാഗത്ത് 4.5 കിലോമീറ്റര്‍ ദൂരത്തിലും വിളക്ക് വഞ്ചി - മന്ദപ്പുഴ ഭാഗത്ത് രണ്ട് കിലോമീറ്ററിലും ചെമ്പങ്കര -കപ്പക്കാട് പൊട്ടന് ഭാഗത്ത് ഏഴ് കിലോമീറ്ററിലും സോളാര്‍ വേലികള്‍ നിര്‍മിക്കും.
റാന്നിയുടെ മലയോര മേഖലയില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി നിരന്തരം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായ മേഖലകളില്‍ അടിയന്തരമായി പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയത്.
ഇവിടങ്ങളിലാണ് ഇപ്പോള്‍ ആര്‍കെവി വൈ പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചിരിക്കുന്നത്.
വടശേരിക്കരയില്‍ സോളാര്‍ വേലികള്‍ തകര്‍ത്തും കാട്ടാനക്കൂട്ടം
വടശേരിക്കര: കുമ്പളത്താമണ്‍ മേഖലയില്‍ കാട്ടാനക്കൂട്ടം നിത്യ സന്ദര്‍ശകരായതോടെ ആളുകള്‍ ഭീതിയിൽ. സന്ധ്യ കഴിഞ്ഞാല്‍ ആനയെ ഭയന്നു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. കുമ്പളത്താമണ്ണിലേക്കുള്ള വഴികളെല്ലാം സന്ധ്യ മയങ്ങുന്നതോടെ ആളൊഴിയുന്ന സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങളിലും മറ്റും എത്തുന്നവര്‍ തലനാരിഴയ്ക്കാണ് കാട്ടാനകളുടെ മുമ്പില്‍ നിന്നു പലപ്പോഴും രക്ഷപ്പെടുന്നത്.
വടശേരിക്കര ടൗണിനു തൊട്ടടുത്ത കൃഷിയിടങ്ങളില്‍വരെ കാട്ടാന എത്തി. നിത്യേന കൂട്ടമായി കാട്ടാന ഇറങ്ങിയതോടെ കൃഷിയിടങ്ങള്‍ പൂര്‍ണമായി നശിച്ചു. തെങ്ങ്, വാഴ, മരച്ചീനി തുടങ്ങിയ വിളകളെല്ലാം പൂര്‍ണമായി നശിച്ചു.
വനാതിര്‍ത്തികളിലെ സോളാര്‍ വേലികളും തകര്‍ത്താണ് കാട്ടാനക്കൂട്ടം എത്തുന്നത്. ഇവയെ നേരിടാന്‍ മറ്റു മാര്‍ഗങ്ങളൊന്നും കര്ഷകര്ക്കില്ലാത്ത സ്ഥിതിയാണ്. പരാതികളുണ്ടാകുമ്പോള്‍ വനപാലകര്‍ എത്തി ആനയെ തുരത്താറുണ്ടെങ്കിലും ഇവര്‍ മടങ്ങുമ്പോഴേക്കും ഇവ മടങ്ങിയെത്തുകയാണ്. കാട്ടാനക്കൂട്ടത്തിന്റെ നിരന്തരമായ ശല്യം കാരണം പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ സംസ്ഥാനത്ത് ആറു പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കല്ലാർ, ആനക്കുളം, മലന്പുഴ, ആനക്കാംപൊയിൽ, കൊട്ടിയൂർ, ബന്തടുക്ക എന്നിവിടങ്ങളിലാണ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
വനം വന്യജീവി സംരക്ഷണം കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതിനും വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനുമാണ് പുതിയ സ്റ്റേഷനുകൾ രൂപീകരിക്കുന്നത്.
National
ന്യൂഡൽഹി: വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കാപ്പി കർഷകരുടെ സംഘടനയായ കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഎഫ്എഫ്ഐ).
ആന, കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ തുടങ്ങിയ വന്യജീവികൾ കർഷകരുടെ കാപ്പിത്തോട്ടങ്ങളെ ആക്രമിക്കുന്നത് ഈ മേഖലയിലുള്ളവരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വന്യജീവി സംഘർഷം നിമിത്തം രാജ്യത്താകമാനം ലക്ഷക്കണക്കിന് കർഷകർ വിളനാശം നേരിടുന്നുണ്ട്. എന്നാൽ ഈ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകുന്നില്ല.
മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണത്തെത്തുടർന്ന് കാർഷിക മേഖലയിൽ ഒരു സാന്പത്തികവർഷം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഇതിന്റെ വ്യാപ്തി തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജീവമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേരള സർക്കാർ സ്വീകരിച്ച ചില നടപടികൾ അഭിനന്ദനാർഹമാണെന്നും സിഎഫ്എഫ്ഐ ചൂണ്ടിക്കാട്ടി.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവിശല്യം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കെ, വനാതിര്‍ത്തികളില്‍ വന്യജീവികളെ ആകര്‍ഷിക്കാത്ത ഇനം വിളകള്‍ കര്‍ഷകരെക്കൊണ്ടു കൃഷി ചെയ്യിക്കാനുള്ള നീക്കവുമായി വനംവകുപ്പ്.
വന്യജീവിശല്യം പരിഹരിക്കാനുള്ള മാര്‍ഗമെന്ന പേരിലാണു പ്രത്യേക ദൗത്യം ആവിഷ്കരിച്ചിരിക്കുന്നത്. വന്യജീവിശല്യം സംസ്ഥാന സര്‍ക്കാര്‍ ‘സംസ്ഥാന സവിശേഷ ദുരന്തമായി’ പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ‘മിഷന് മഞ്ഞക്കൊന്ന’ എന്ന പദ്ധതിയോടൊപ്പം ‘മിഷന് കൃഷി പുനരുജ്ജീവനവും വന്യജീവി ആക്രമണ ലഘൂകരണവും’ എന്ന മറ്റൊരു പദ്ധതിയും വനംവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കാത്തതും എന്നാല്‍, കര്‍ഷകര്‍ക്ക് മികച്ച വരുമാനം നല്‍കുന്നതുമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുമെന്നാണു വനംവകുപ്പിന്റെ അവകാശവാദം. ആധുനിക സാങ്കേതികവിദ്യ, ഇന്‍ഷ്വറന്‍സ് പരിരക്ഷ, കാര്‍ഷികോത്പന്നങ്ങളുടെ ബ്രാന്‍ഡിംഗ്, മൂല്യാധിഷ്ഠിത നഷ്ടപരിഹാരം എന്നിവയും പദ്ധതിയുടെ ഭാഗമാണെന്ന് ഇതുസംബന്ധിച്ച് വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വന്യജീവികള്‍ നാട്ടിലിറങ്ങി എല്ലാത്തരം വിളകളും നശിപ്പിക്കുന്ന സാഹചര്യത്തിലാണ് കൃഷിരീതികളില്‍ മാറ്റം വരുത്താനുള്ള പദ്ധതി. ഏതു തരം വിളകളാണ് പ്രോത്സാഹിപ്പിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വന്യജീവികളെ ആകര്‍ഷിക്കുന്ന വിളകള്‍ കര്‍ഷകര്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നതാണ് വന്യജീവിശല്യത്തിനു കാരണമെന്ന നിലപാട് നേരത്തേതന്നെ വനംവകുപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് വാഴ, തെങ്ങ്, കമുക് അടക്കമുള്ള കൃഷികള്‍ നിരുത്സാഹപ്പെടുത്തുന്നതിനായി വനംവകുപ്പ് പ്രത്യേക ദൗത്യം ആവിഷ്കരിച്ചിരിക്കുന്നത്.
വനവുമായി കൂടിക്കലര്‍ന്നു സ്ഥിതി ചെയ്യുന്ന ജനവാസ മേഖലകളിലെ ആയിരക്കണക്കിനു കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ വനംവകുപ്പിന്റെ പുതിയ നീക്കം ബാധിക്കുമോയെന്ന് ആശങ്കയുണ്ട്.
വനവിസ്തൃതി കൂടുതലുള്ള ജില്ലകളിലെ കര്‍ഷകരെയാണ് ഇതു പ്രധാനമായും ബാധിക്കുക. പ്രത്യേക ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായി പീരുമേട് റിസര്‍ച്ച് വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോബ് നേര്യപറമ്പിലിനെ വനംവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
Kerala
കോഴിക്കോട്: അതിരൂക്ഷമായ വന്യജീവി ശല്യത്തിനു പരിഹാരം കണ്ടെത്താനായി സര്‍ക്കാര്‍ ആരംഭിച്ച വന്യജീവി ആക്രമണ ലഘൂകരണ യജ്ഞം സമയബന്ധിതമായി നടപ്പാക്കാനാകാത്ത സാഹചര്യത്തില്‍ യജ്ഞത്തിന്റെ മൂന്നാംഘട്ടം നീട്ടി.
ജില്ലാ തലത്തിലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളെ ക്രോഡീകരിച്ച് സര്‍ക്കാര്‍ തലത്തില്‍ അവതരിപ്പിച്ച് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനായി നിശ്ചയിച്ച മൂന്നാം ഘട്ടം ഈ മാസം 31 വരെയാണു നീട്ടിയിരിക്കുന്നത്. 2025 ഒക്ടോബര്‍ 16 മുതല്‍ 30 വരെയായിരുന്നു മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചിരുന്നത്.
ഈ ഘട്ടത്തില്‍ സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ട കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമായതിനാല്‍ തീവ്ര യജ്ഞ പരിപാടിയുടെ മൂന്നാംഘട്ടം ദീര്ഘിപ്പിച്ചുനല്കണമെന്നു ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ആവശ്യപ്പെട്ടതു പ്രകാരമാണു സര്‍ക്കാര്‍ നടപടി.
രണ്ടാം ഘട്ട യജ്ഞം ഉദ്ദേശിച്ച സമയത്തു പൂര്‍ത്തീകരിക്കാന്‍ കഴിയാതെവന്നതോടെയാണു മൂന്നാം ഘട്ടം നീട്ടേണ്ടിവന്നത്. 2025 സെപ്റ്റംബര്‍ 16നു തുടങ്ങിയ ഒന്നാം ഘട്ടം ആ മാസം 30 ന് അവസാനിച്ചിരുന്നു. ഫോറസ്റ്റ് റേഞ്ച് തലത്തില്‍ പരിഹരിക്കാവുന്ന വിഷയങ്ങളാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.
ഒന്നാം ഘട്ടത്തില്‍ പരമാവധി പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കിയെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ജില്ലാ തലങ്ങളില്‍ തീര്‍പ്പാക്കേണ്ട വിഷയങ്ങള്‍ക്കായി രണ്ടാം ഘട്ടം 2025 ഒക്ടോബര്‍ ഒന്നിനു തുടങ്ങി. ആ മാസം 15നു തീര്‍ക്കാന്‍ ഉദേശിച്ചിരുന്നുവെങ്കിലും നവംബര്‍ ആദ്യവാരത്തോടെയാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
രണ്ടാം ഘട്ടത്തില്‍ പരാതികളുടെ ആധിക്യമായിരുന്നു. യജ്ഞം വിജയകരമാണെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് നിരവധി പേരാണ് കഴിഞ്ഞ മാസംതന്നെ വന്യജീവി ആക്രമണത്തില്‍ കൊല്ല പ്പെട്ടത്.അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മൂന്നാം ഘട്ടത്തിനു കാര്യമായ തയാറെടുപ്പുകള്‍ നടത്താനാണു സര്‍ക്കാര്‍ നീക്കം.
Viral
ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ പ്രകൃതിയുടെ വന്യതയ്ക്കിടയിൽ അരങ്ങേറിയ ഒരു അപൂർവ പ്രതിരോധത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെങ്ങും ചർച്ചയാവുകയാണ്.
മഹാനദിയുടെ കൈവഴിയായ ഖരിനാസി നദീതീരത്ത് വെള്ളം കുടിക്കാനെത്തിയ കുരങ്ങൻമാരുടെ സംഘത്തിലെ ഒരാളെ അപ്രതീക്ഷിതമായി എത്തിയ മുതല ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
നിമിഷനേരം കൊണ്ട് ഇരയെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴയ്ക്കാൻ മുതല ശ്രമിച്ചെങ്കിലും, ഭയന്നോടുന്നതിന് പകരം അസാമാന്യമായ ഐക്യത്തോടെ തിരിച്ചടിക്കാൻ തീരുമാനിക്കുകയായിരുന്നു ആ വാനരക്കൂട്ടം.
തങ്ങളുടെ കൂട്ടുകാരന്റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, ഒട്ടും ഭയക്കാതെ മുപ്പതിലധികം വരുന്ന കുരങ്ങൻമാർ ഒന്നിച്ച് നദിയിലേക്ക് എടുത്തുചാടി.
ചതുപ്പും മുതലകളുടെ സാന്നിധ്യവും നിറഞ്ഞ അപകടകരമായ ആ വെള്ളത്തിലേക്ക് സ്വന്തം ജീവൻ പണയപ്പെടുത്തി അവർ നീന്തിച്ചെന്നു. മുതലയെ ചുറ്റും വരിഞ്ഞും ബഹളം വെച്ചും ആക്രമിച്ചും വാനരപ്പട സൃഷ്ടിച്ച അപ്രതീക്ഷിത പ്രതിരോധം മുതലക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഒടുവിൽ വാനരസംഘത്തിന്റെ കരുത്തിനു മുന്നിൽ പതറിപ്പോയ മുതല തന്റെ ഇരയെ ഉപേക്ഷിച്ച് വെള്ളത്തിനടിയിലേക്ക് പിൻവാങ്ങി. ഭയത്തെ അതിജീവിച്ചുള്ള ഈ കൂട്ടായ പോരാട്ടം വന്യജീവി ലോകത്ത് തന്നെ അത്യപൂർവമായ ഒന്നാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
അപകടത്തിൽപ്പെട്ട സുഹൃത്തിനെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ച ശേഷം മാത്രമാണ് ആ സംഘം അവിടെ നിന്നും മാറിയത്.
മനുഷ്യർക്കിടയിൽ പോലും ഐക്യദാർഢ്യം കുറഞ്ഞുവരുന്ന ഈ കാലത്ത്, വന്യമൃഗങ്ങൾക്കിടയിലെ ഈ നിസ്വാർഥമായ സ്നേഹവും അച്ചടക്കത്തോടെയുള്ള രക്ഷാപ്രവർത്തനവും വലിയൊരു പാഠമാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
പ്രകൃതിയിലെ ഏറ്റവും കരുത്തരായ വേട്ടക്കാരെ പോലും സ്നേഹവും ഒത്തൊരുമയും കൊണ്ട് പരാജയപ്പെടുത്താമെന്ന് തെളിയിക്കുന്നതാണ് ഒഡീഷയിൽ നിന്നുള്ള ഈ ഹൃദയസ്പർശിയായ കാഴ്ച.
Kerala
തിരുവനന്തപുരം: വന്യമൃഗങ്ങൾക്കു മാത്രമല്ല, മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഓഗസ്റ്റ് 15 മുതൽ നടന്നുവരുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കൽ നടന്നുവന്ന 100 മണിക്കൂർ ഉപവാസം അവസാനിച്ചു.
ഉപവാസമനുഷ്ഠിച്ചുവന്ന കെ.വി. ബിജു, സണ്ണി പൈകട, ബേബി ചെമ്പരത്തി എന്നിവർക്ക് കൂടംകുളം സമരനായകൻ ഡോ. എസ്.പി. ഉദയകുമാർ കരിക്കിൻവെള്ളം നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്. വന്യജീവി ആക്രമണം ഗുരുതരമായ മനുഷ്യാവകാശമാനങ്ങളുള്ള പ്രശ്നമാണെന്നും നാടിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ഡോ. ഉദയകുമാർ പറഞ്ഞു.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവിനർ ഡോ. ജോസുകുട്ടി ഒഴുകയിൽ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ പി.ടി. ജോൺ, കാട്ടായിക്കോണം ശശിധരൻ, ജിന്നറ്റ് മാത്യു ആന്റോ ഏലിയാസ്, റെജി വാമദേവൻ, സതീശ് ചന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
സത്യഗ്രഹം വ്യാപകമാക്കുന്നതു സംബന്ധിച്ച വിവിധ പരിപാടികൾ സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട പ്രഖ്യാപിച്ചു. ഡിസംബർ രണ്ടാം വാരത്തിൽ പൂനയിൽ, വന്യജീവിശല്യം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലെ കർഷകസംഘടനാ നേതാക്കളുടെ യോഗം ചേരും. യോഗത്തിൽവച്ച് ദേശീയ തലത്തിൽ സമരസമിതി രൂപീകരിച്ച് 1972ലെ വന്യജീവി സംരക്ഷണ നിയമഭേദഗതിക്കു വേണ്ടി ദേശീയ തലത്തിൽ സമരം നടത്തും.
ഡിഡംബർ 16 മുതൽ 20 വരെ കണ്ണൂർ, വയനാട്, പാലക്കാട് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ വെള്ളരിക്കുണ്ട് സമരത്തെ പിന്തുണച്ച് 100 മണിക്കൂർ ഉപവാസം നടക്കും. 2026 ജനുവരി ആദ്യവാരത്തിൽ പീച്ചി കെഎഫ്ആർഐയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സത്യഗ്രഹ സമിതി കൺവീനർ ബേബി ചെന്പരത്തി അറിയിച്ചു.
District News
കണ്ണൂർ: മട്ടന്നൂരിലെ ജനവാസ മേഖലയിൽ ഭീതി പരത്തി നടന്ന കാട്ടുപോത്തിനെ ഒ ടുവിൽ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി.
കൂടാളി ചിത്രാരിയിൽ വച്ചാണ് ഉച്ചയ്ക്ക് 12ഓടെ ദൗത്യം പൂർത്തിയാക്കിയത്. പിടികൂ ടിയ കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകു പ്പിന്റെ നീക്കം.
വ്യാഴാഴ്ച രാത്രി മുതലാണ് കിളിയങ്ങാട്ട് കാട്ടുപോത്തിനെ ആദ്യമായി കണ്ടത്. കിളി യങ്ങാട് മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് പിന്നീട് വെള്ളിയാംപറമ്പിലെ കി ൻഫ്ര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.
കാട്ടുപോത്ത് ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞ സാഹചര്യത്തിൽ കീഴല്ലൂർ പ ഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കാട്ടുപോത്തിനെ തുരത്താൻ സമീപത്ത് വനമില്ലാത്തതിനാൽ വനംവകുപ്പിന് സാധി ക്കാതെ വന്നു. ഇതേത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതി യോടെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് വന്നു. വെ ള്ളിയാഴ്ച വൈകിട്ട് തന്നെ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെ ങ്കിലും രാത്രിയായതോടെ സാധിച്ചില്ല. ക്രെയിൻ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒ രുക്കിയെങ്കിലും നേരം ഇരുട്ടിയതിനാൽ ദൗത്യം ഇന്നലെ നിർത്തിവയ്ക്കുകയായിരു ന്നു.
തുടർന്ന് വെറ്ററിനറി ഡോക്ടർ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഉ ച്ചയ്ക്ക് 12 ഓടെ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടിയത്. വനംവകുപ്പ് ഉ ദ്യോഗസ്ഥരും വെറ്ററിനറി സർജനും സ്ഥലത്ത് സന്നിഹിതരായിരുന്നു.
Leader Page
അശാസ്ത്രീയമായ വികസനവും നിർമാണപ്രവൃത്തികളുമാണ് വന്യജീവി ആക്രമണത്തിനു പ്രധാന കാരണമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ പുറത്തിറക്കിയ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും നിവാരണവും എന്ന നയസമീപന രേഖയുടെ കരടിലാണ് ഇക്കാര്യം പറയുന്നത്.
വന്യജീവികൾ കാടിറങ്ങുന്നതിന് വിചിത്രമായ കാരണങ്ങളാണ് വനംവകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖയിലുള്ളത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കു കന്നുകാലികൾ കടന്നുകയറി തീറ്റയ്ക്കുവേണ്ടി മത്സരം നടത്തുന്നത്, വനത്തിലൂടെയുള്ള റോഡുകൾ, വനാതിർത്തിയോട് ചേർന്നുള്ള ഭൂമിയിലെ കൃഷിരീതികൾ, വനഭൂമിയോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകളിലെ അടിക്കാടു വെട്ടാത്തത് എന്നിവ വന്യജീവി ആക്രമണത്തിനു കാരണമാണത്രേ.
വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ പോഷകസന്പുഷ്ടവും സ്വാദിഷ്ഠവും ജലസമൃദ്ധവുമായ വിളകൾ കൃഷിചെയ്തു മനുഷ്യർ നാട്ടിലേക്കു വന്യജീവികളെ ആകർഷിക്കുകയാണ്. മനുഷ്യരുടെ അധ്വാനത്തിൽ ആകൃഷ്ടരായി എത്തുന്ന വന്യജീവികൾ അവരെ ആക്രമിച്ചാൽ തെറ്റുപറയാൻ സാധിക്കില്ല. അതിനാൽ, മനുഷ്യർ വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ ആകർഷകവും ഫലസന്പുഷ്ടവുമായ കൃഷിരീതികൾ തുടരരുതെന്നും നിർദേശമുണ്ട്. ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീ പടരാത്തതിനാൽ പുല്ലുകൾ മുളയ്ക്കുന്നില്ല. അതിനാൽ നിയന്ത്രിത കാട്ടുതീ പടരുന്ന പുറംകാടുകളിലേക്കു വന്യജീവികൾ ഭക്ഷണം തേടിയെത്തുന്നു. ഇതിനു പരിഹാരമായി ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീക്കും ശിപാർശയുണ്ട്.
വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല
കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്കു കാരണമാകുന്ന പ്രധാന വന്യജീവികൾ ആന, കാട്ടുപന്നി, കുരങ്ങ്, കടുവ, പുള്ളിപ്പുലി എന്നിവയാണ്. മ്ലാവ്, കാട്ടുപോത്ത്, പുള്ളിമാൻ എന്നിവ കൃഷിനാശം വരുത്തുന്നുണ്ട്. ജീവന് ഏറ്റവും ഭീഷണിയാകുന്നത് വിഷപ്പാന്പുകളാണ്. 2011 മുതൽ 2025 വരെ വന്യജീവി ആക്രമണത്തിൽ 1,508 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കാട്ടാന-285, കാട്ടുപന്നി-70, കാട്ടുപോത്ത്-11, കടുവ-11, മറ്റുമൃഗങ്ങൾ-17 എന്നിങ്ങനെയാണ്. മറ്റു സംസ്ഥാനങ്ങൾ പാന്പുകടിയേറ്റ മരണം വന്യജീവി ആക്രമണമായി കണക്കാക്കുന്നില്ല. പ്രതിവർഷം സംസ്ഥാനത്തു രണ്ടായിരം പേർക്കു പാന്പുകടിയേൽക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പല പദ്ധതികൾ മൂലം മരണസംഖ്യ കുറയ്ക്കാൻ സാധിച്ചതായും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
വന്യജീവികളുടെ എണ്ണം വർധിച്ചെന്നത് സംശയവും തെറ്റായ ധാരണയുമാണ്. ശാസ്ത്രീയ പഠനത്തിലും നിരീക്ഷണത്തിലും കണക്കെടുപ്പിലും വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല. ചില പ്രദേശങ്ങളിൽ ചിലയിനം ജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതാണ് സംഘർഷത്തിനു കാരണം. മാത്രമല്ല, ആധുനികകാലത്ത് വാർത്താവിനിമയമാർഗങ്ങൾ സജീവമായത് വന്യജീവി ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാനും കാരണമായതായി സർക്കാർ കണ്ടെത്തൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഭൂപ്രകൃതി അനുസരിച്ച് 12 ഭൂപ്രദേശങ്ങളായി വന്യജീവി ആക്രമണ ലഘൂകരണത്തിനുള്ള കർമപദ്ധതികൾ തയാറാക്കിവരുന്നതായും കരട് രേഖയിലുണ്ട്.
സമിതികൾ രൂപീകരിക്കും
മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും മന്ത്രിതല നിയന്ത്രണസമിതി, ഉദ്യോഗസ്ഥതല നിയന്ത്രണ സമിതി, ജില്ലാതല സമിതികൾ, പ്രാദേശിക സമിതി എന്നിവ രൂപീകരിക്കും. 75 നിയമസഭാ മണ്ഡലത്തിലെ 273 തദ്ദേശസ്ഥാപനങ്ങളിലാണ് വന്യജീവി ആക്രമണം രൂക്ഷമായുള്ളത്. തീവ്ര സംഘർഷബാധിതം, സംഘർഷബാധിതം എന്നിങ്ങനെ രണ്ടായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദ്രുതപ്രതികരണം സാധ്യമാക്കുമെന്നും വന്യജീവി ആക്രമണത്തെ ലഘൂകരിക്കുന്നതിനുള്ള നാട്ടറിവും ആദിവാസ ഗോത്രവിഭാഗങ്ങളുടെ തനത് രീതിയും സ്വീകരിക്കുമെന്നും നയരേഖയിൽ പറയുന്നു. കൂടാതെ, സർക്കാർ നിലവിൽ സ്വീകരിച്ചുവരുന്ന രീതികൾ തുടരുകയും ചെയ്യും.
1972ലെ നിയമത്തിലെ ആറ് ഷെഡ്യൂളുകൾ ആദ്യ നാലിലും വന്യജീവി വിഭാഗങ്ങളായിരുന്നു. ഇതിനെ 2022ലെ നിയമത്തിൽ രണ്ട് ഷെഡ്യൂളുകളിൽ ആക്കി. 1972 നിയമത്തിലെ അഞ്ചാം ഷെഡ്യൂളിലെ വർമിൻ (ക്ഷുദ്ര ജീവി) വിഭാഗത്തെയും (വേട്ടയാടാൻ അനുവാദം) രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അതിനാൽ, പുതിയ നിയമപ്രകാരം ഒന്നാം ഷെഡ്യൂളിലെ മൃഗങ്ങളെ പിടികൂടണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ആവശ്യമാണ്. രണ്ടാം ഷെഡ്യൂളിലെ വന്യജീവികൾ മനുഷ്യന്റെ ജീവനോ സ്വത്തിനോ ഭീഷണിയാകുന്ന സാഹചര്യത്തിൽ പിടിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം.
വകുപ്പിലെ 4(ബി), 4(ബി,ബി) പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സബോഡിനേറ്റ് ഓഫീസർമാരായി വൈൽഡ് ലൈഫ് വാർഡനെയും ഓണററി വൈൽഡ് ലൈഫ് വാർഡനെയും നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 5(2) വകുപ്പ് പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിക്കും ഡെലിഗേറ്റ് ചെയ്തു നൽകിയിട്ടുണ്ട്. 2026 മേയ് 27 വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ട്. എന്നിരുന്നാലും അപടകാരികളായ ജീവികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്നാണ് പൊതുജനാഭിപ്രായം. ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമായതിനാൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉത്തരവു മാതൃകയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണെന്നും ആവശ്യമുണ്ട്.
സോളാർഫെൻസിംഗ്, ഗോത്രഭേരി, പാന്പുപിടിത്തത്തിനുള്ള മിഷൻ സർപ്പ, പ്രൈമറി റെസ്പോണ്‍സ് ടീം, മിഷൻ സെന്ന, പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുമെന്നും വന്യമൃഗങ്ങൾക്കു വനത്തിനുള്ളിൽ ഭക്ഷ്യ-ജല ലഭ്യതയ്ക്കുള്ള സംവിധാനം ഒരുക്കുമെന്നും നയരേഖയിൽ പറയുന്നു. എന്നിരുന്നാലും ചിലപ്രദേശങ്ങളിൽ മാത്രം വന്യജീവികൾ പെരുകുന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗം സ്വീകരിക്കണം. കരടു നയസമീപന രേഖ സംബന്ധിച്ച് 28 വരെ പൊതുജനങ്ങൾക്ക് അഭിപ്രായവും നിർദേശവും പങ്കുവയ്ക്കാം.
കർഷകരുടെ ആവശ്യങ്ങൾ
☛ വനവിസ്തൃതിക്കും വനത്തിൽ ലഭ്യമായ തീറ്റയ്ക്കും അനുസരിച്ചു വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുക.
☛ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11.2 പ്രകാരം സ്വന്തം സുരക്ഷയ്ക്കായി വന്യജീവികളെ കൊല്ലുന്നതോ പരിക്കേൽപ്പിക്കുന്നതോ കുറ്റകരമല്ല എന്നു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗിച്ചുകൊണ്ട്, കേരളത്തിൽ വനത്തിനു വെളിയിൽ റവന്യു ഭൂമിയിൽ ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നവർക്കെതിരേ കേസെടുക്കില്ല എന്നു സർക്കാർ നയപരമായ തീരുമാനം എടുക്കുക.
☛ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് 25 ലക്ഷം രൂപ ആശ്വാസധനം നൽകുക. മഹാരാഷ്ട്ര സർക്കാർ നിലവിൽ 25 ലക്ഷം രൂപ നഷ്ടപരിഹരം നൽകുന്നുണ്ട്. ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തതയില്ല എന്നു പറഞ്ഞുകൊണ്ട് നാലു മാസമായി വനംവകുപ്പ് നഷ്ടപരിഹാരം അനുവദിക്കുന്നതു തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിന് എത്രയും വേഗം വ്യക്തത വരുത്തി അപേക്ഷ നൽകി 30 ദിവസത്തിനകം നഷ്ടപരിഹാരം നല്കാൻ വ്യവസ്ഥ ചെയ്യുക.
☛ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും മോട്ടോർ ആക്സിഡന്റ് നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നതുപോലെ ഓരോ കേസും പ്രത്യേകമായി എടുത്തുകൊണ്ട് ഓരോരുത്തരുടെയും പ്രായം, ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ വച്ചുകൊണ്ട് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും സമയബന്ധിതമായി നൽകുകയും ചെയ്യുക.
☛ വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന വിളനാശത്തിന് ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസധനം മാറ്റി, കൃഷിവകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം, ഓരോ വിളയ്ക്കും അവയി
District News
വയനാട് ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ കാട്ടാന, കടുവ, പുലി എന്നിവയുടെ ആക്രമണങ്ങൾ വർദ്ധിച്ചതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവികളുടെ സാന്നിദ്ധ്യം ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും ഉണർത്തുന്നുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ വനപാലകരെ വിന്യസിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. വന്യജീവികളെ തുരത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും പരീക്ഷിക്കുന്നുണ്ടെങ്കിലും, അവ ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യം ശക്തമാണ്. അതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുക, ആഴത്തിലുള്ള കിടങ്ങുകൾ നിർമ്മിക്കുക, വിളകൾക്ക് നാശനഷ്ടം വരുത്തുന്ന മൃഗങ്ങളെ പിടികൂടുക എന്നിവയ്ക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
District News
വയനാട്ടിൽ വന്യജീവി ആക്രമണം വീണ്ടും രൂക്ഷമാകുന്നു. മുത്തങ്ങയ്ക്ക് സമീപം വനമേഖലയോട് ചേർന്നുള്ള കൃഷിയിടത്തിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരു കർഷകന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം പതിവാവുകയാണ്. കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും വന്യമൃഗങ്ങൾ ഇറങ്ങുന്നത് ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികളുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്. വനത്തിനുള്ളിൽ വന്യജീവികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്നും, അതിർത്തികളിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.