Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elephant

Thrissur

ആ​ന​യൂ​ട്ട് നാ​ളെ

തൃ​ശൂ​ർ: വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ നാ​ളെ ന​ട​ക്കു​ന്ന ആ​ന​യൂ​ട്ടി​ന് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി സി​റ്റി പോ​ലീ​സ്. 175 അം​ഗ പോ​ലീ​സ് സേ​ന​യെ​യാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ലാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കാ​ൽ​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ ക്ഷേ​ത്ര​ത്തി​ലും തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ് അ​റി​യി​ച്ചു.

ആ​ന്‍റി സ​ബോ​ട്ടേ​ജ് ടീം, ​മെ​ഡി​ക്ക​ൽ സു​ര​ക്ഷ, ഫ​യ​ർ​ഫോ​ഴ്സ്, എ​ലി​ഫ​ന്‍റ് സ്ക്വാ​ഡ് എ​ന്നി​വ​യ​ക്കു​പു​റ​മേ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ക​ണ്ടെ​ത്തു​ന്ന​തി​നും ഡാ​ൻ​സാ​ഫ് സാ​ഗോ​ക്ക് ടീ​മു​ക​ളേ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ പാ​ർ​ക്കിം​ഗ് പാ​ടു​ള്ളൂ​വെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ക്ഷേ​ത്ര​പ​രി​സ​ര​ത്തും തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

 

Kerala

ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയുടെ സ്വര്‍ണവും മാറ്റിയെന്ന്; പരിശോധനയ്ക്ക് ഉത്തരവിട്ട് കോടതി

കൊ​​​​ച്ചി: ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന പൊ​​​​തി​​​​ഞ്ഞി​​​​രു​​​​ന്ന സ്വ​​​​ര്‍ണ​​​​പ്പാ​​​​ളി​​​​ക​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ ജോ​​​​ലി​​​​ക​​​​ള്‍ക്കി​​​​ടെ സ്വ​​​​ര്‍ണ​​​​പ്പാ​​​​ളി​​​​ക​​​​ള്‍ മാ​​​​റ്റി ചെ​​​​മ്പ് പോ​​​​ലു​​​​ള്ള മൂ​​​​ല്യം കു​​​​റ​​​​ഞ്ഞ ലോ​​​​ഹ​​​​ങ്ങ​​​​ള്‍ സ്ഥാ​​​​പി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി.

എ.​​​​ജി. പ്ര​​​​സാ​​​​ദ് കു​​​​മാ​​​​ര്‍ എ​​​​ന്ന ഭ​​​​ക്ത​​​​ന്‍ ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് ചീ​​​​ഫ് വി​​​​ജി​​​​ല​​​​ന്‍സ് ആ​​​​ന്‍ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ര്‍ ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന പ​​​​രി​​​​ശോ​​​​ധി​​​​ച്ച് റി​​​​പ്പോ​​​​ര്‍ട്ട് ന​​​​ല്‍കാ​​​​നാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി.​​​​ ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ര​​​​ജി​​​​സ്റ്റ​​​​റു​​​​ക​​​​ളും ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന​​​​യും നേ​​​​രി​​​​ട്ടു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും സ്വ​​​​ര്‍ണ​​​​ത്തി​​​​ന്‍റെ തൂ​​​​ക്ക​​​​വും നി​​​​ല​​​​വാ​​​​ര​​​​വും മ​​​​റ്റും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ന്‍ സ്വ​​​​ര്‍ണ​​​​പ്പ​​​​ണി​​​​ക്കാ​​​​ര​​​​ന്‍റെ സേ​​​​വ​​​​നം തേ​​​​ടാ​​​​നും നി​​​​ര്‍ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്ന​​​​തി​​​​നു രേ​​​​ഖ​​​​ക​​​​ളി​​​​ല്ലെ​​​​ന്ന അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ​​​​യും അ​​​​സി. ദേ​​​​വ​​​​സ്വം ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ​​​​യും റി​​​​പ്പോ​​​​ര്‍ട്ടു​​​​ക​​​​ള്‍ കോ​​​​ട​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത് അ​​​​വി​​​​ശ്വ​​​​സി​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ജ​​​​സ്ഥി​​​​തി അ​​​​ന്വേ​​​​ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. തു​​​​ട​​​​ര്‍ന്ന് ഹ​​​​ര്‍ജി ജൂ​​​​ലൈ 31ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

Kerala

ചില്ലിക്കൊമ്പന്‍ ചരിഞ്ഞു; ജഢം കണ്ടെത്തിയത് ആളിയാർ ഡാം കനാലിൽ

നെല്ലിയാമ്പതി: തമിഴ്നാട് ആളിയാർ ഡാമിലെ കനാലിൽ കാട്ടാനയുടെ ജഢം കണ്ടെത്തി. നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പന്‍റെ ജഢമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം നാലിനാണ് ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിൽ ചില്ലിക്കൊമ്പന്‍ ഒഴുക്കിൽപ്പെട്ടത്.

വിവരം ലഭിച്ച തമിഴ്നാട് ജലസേചന വകുപ്പ് കനാലിലെ ജലപ്രവഹം കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ചെങ്കിലും കാട്ടാനയെ രക്ഷിക്കാനായില്ല. ഒടുവിൽ ആറരയോടെ ആനയുടെ ജഢം തിരുമൂർത്തി മംഗലം ഡാം പരിസരത്തെ കരയിൽ കണ്ടെത്തുകയായിരുന്നു.

ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകി പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് ചില്ലിക്കൊമ്പൻ.

Kerala

ആനയുടെ വിളയാട്ടം: നാശം നേരിട്ട് വിലയിരുത്തി മന്ത്രി ഒ.ജെ. ജനീഷ്

തൃശൂർ: ഗാന്ധിനഗറിൽ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തിയ സ്ഥലം സന്ദർശിച്ച് മന്ത്രി ഒ.ജെ. ജനീഷ്. രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ എന്നിവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു. തുടർന്ന് സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി.

ഇന്നു രാവിലെ എട്ടോടെയാണ് ശി​വ​ല​ക്ഷ്മി അ​യ്യ​പ്പ​ൻ എ​ന്ന ആ​ന ഇ​ട​ഞ്ഞ​ത്. ന​ഗ​ര​ത്തി​ൽ​നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഇ​ട​ഞ്ഞോ​ടി​യ ആ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ൾ സൃ​ഷ്ടി​ച്ചു.

തൃ​ശൂ​ർ ടൗ​ൺ ഹാ​ൾ പ​രി​സ​ര​ത്തു​നി​ന്ന് നായയെ​ക്ക​ണ്ടു ഭ​യ​ന്നാ​ണ് ആ​ന ഓടി​യ​തെ​ന്നു പ​റ​യു​ന്നു. ഒ​ടു​വി​ൽ ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ന​ഗ​ര​ത്തി​ൽ​നി​ന്ന് മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ലെ ചേ​റൂ​ർ ഗാ​ന്ധി​ന​ഗ​ർ സ്ട്രീ​റ്റി​ലാ​ണു ആ​ന​യെ ത​ള​യ്ക്കാ​നാ​യ​ത്. ഈ ​മേ​ഖ​ല​യി​ലാ​ണ് ആ​ന കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​ത്.

ഇ​ട​ഞ്ഞോ​ടി​യ ആ​ന വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യും കാ​ർ​ഷെ​ഡു​ക​ളും മ​തി​ലു​ക​ളും ഗേ​റ്റു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ത്തു പ​രി​ഭ്രാ​ന്തി​സൃ​ഷ്ടി​ച്ചു. ആ​ന​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​പ്പാ​ൻ​മാ​ർ ആ​ന​യു​ടെ പ​ട​മെ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ​ത്ര ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രോ​ടു ക​യ​ർ​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. പാ​പ്പാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ വി​ഘ്നേ​ഷി​നു പ​രി​ക്കേ​റ്റു. മ​റ്റൊ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ റാ​ഫി എം.​ദേ​വ​സി​യെ​യും പാ​പ്പാ​ൻ​മാ​ർ ആ​ക്ര​മി​ച്ചു.

റോ​ഡി​ലൂ​ടെ മാ​ത്ര​മ​ല്ല, വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ ചാ​ടി​ക്ക​ട​ന്നും ത​ക​ർ​ത്തു​മാ​ണ് ആ​ന ഓ​ട്ടം തു​ട​ർ​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ ആ​ന വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളും വീ​ടി​നു​മു​ന്നി​ലെ ഇ​രു​മ്പു​ഷീ​റ്റ് മേ​ഞ്ഞ കാ​ർ ഷെ​ഡു​ക​ളും ഗേ​റ്റു​ക​ളും ത​ക​ർ​ത്ത​ത്. വാ​ഴ​ക​ളും മ​റ്റു മ​ര​ങ്ങ​ളും ചെ​ടി​ക​ളും കു​ത്തി​മ​റി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നി​ടെ ആ​ന​യു​ടെ മ​സ്ത​ക​ത്തി​ലും തുമ്പി​ക്കൈയിലും ചെ​വി​യി​ലും കൊ​മ്പി​ന​രി​കി​ലും പ​രി​ക്കേ​റ്റു. ഇ​തി​ൽ​നി​ന്ന് ചോ​ര ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രു കാ​ർ ആ​ന കൊമ്പു​കൊ​ണ്ട് കു​ത്തി​മ​റി​ച്ചി​ട്ടു.

രാ​വി​ലെ ഓ​ഫീ​സ് സ​മ​യ​മാ​യ​തി​നാ​ൽ റോ​ഡി​ൽ ന​ല്ല തി​ര​ക്കു​ണ്ടാ​യി​രു​ന്നു. പ​ല​രും ആ​ന ഓടി​വ​രു​ന്ന​തു​ക​ണ്ട് വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചും വ​ഴി​തി​രി​ച്ചു ​പോ​യുമാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ആ​ന​യ്ക്കു​മുമ്പി​ൽ​പെ​ട്ട ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ൻ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി​ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ന ഓ​ടു​ന്ന​തി​നി​ടെ പാ​പ്പാ​ൻ​മാ​രും നാ​ട്ടു​കാ​രും ആ​ന​യു​ടെ പി​ന്നാ​ലെ​ക്കൂ​ടി. വീ​ടു​ക​ളു​ടെ മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന​യെ അ​നു​ന​യി​പ്പി​ക്കാ​ൻ പാ​പ്പാ​ൻ​മാ​രും മ​റ്റും ആ ​വീ​ടു​ക​ളി​ൽ​നി​ന്നു​ത​ന്നെ വെ​ള്ളം ശേ​ഖ​രി​ച്ച് ആ​ന​യെ ന​ന​ച്ചു​കൊ​ണ്ടി​രു​ന്നു.

മ​തി​ലു​ക​ൾ ചാ​ടി​ക്ക​ട​ന്ന് ആ​ന പ​ല​വീ​ടു​ക​ളി​ൽ എ​ത്തി​യ​പ്പോ​ഴും അ​തു തു​ട​ർ​ന്നു. ഇ​തി​നി​ടെ​യാ​ണ് പാപ്പാൻമാർ വീ​ട്ടു​കാ​രോ​ടും പ​ത്ര​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രോ​ടും നാ​ട്ടു​കാ​രോ​ടും ക​യ​ർ​ത്ത​ത്. വാ​ഹ​ന​ത്തി​ൽ വ​രു​ന്ന​വ​രോ​ടും വീ​ട്ടു​കാ​രോ​ടും ആ​ളു​ക​ൾ ആ​ന വി​ര​ണ്ടോ​ടു​ന്ന കാ​ര്യം വി​ളി​ച്ചു​പ​റ​ഞ്ഞു മു​ന്ന​റി​യി​പ്പു ന​ല്കി​ക്കൊ​ണ്ടി​രു​ന്നു.

ആ​ന ഇ​ട​ഞ്ഞ് ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് പോ​ലീ​സ് അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി‍​യ​ത്. രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യ​രു​ന്നു. ഇ​വ​രാ​ണു ക​ള​ക്ട​റെ​യും മ​റ്റും വി​ളി​ച്ചു കാ​ര്യം അ​റി​യി​ച്ച​ത്.

ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ചു ത​ള​യ്ക്കേ​ണ്ടി​വ​രു​മോ​യെ​ന്നും ആ​ലോ​ച​ന​യു​ണ്ടാ​യി​രു​ന്നു. എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​ന​യെ പാ​പ്പാ​ൻ​മാ​ർ വടംകൊണ്ടും ചങ്ങല കൊണ്ടും മ​ര​ത്തി​ൽ​ ബന്ധിച്ചു ത​ള​ച്ച​ത്. നി​ല​വി​ൽ വീ​ടു​ക​ൾ ധാ​രാ​ള​മു​ള്ള മേ​ഖ​ല​യി​ലാ​ണ് ആ​ന​യെ ത​ള​ച്ചി​ട്ടു​ള്ള​ത്.

National

ക​ർ​ണാ​ട​ക​യി​ലെ വ​ന്യ​ജീ​വി ക്യാ​മ്പി​ൽ ആ​ന​ക​ൾ കൊ​മ്പു​കോ​ർ​ക്കു​ന്ന​തി​നി​ടെ ഇ​ട​യി​ൽ​വീ​ണ് യു​വ​തി മ​രി​ച്ചു

കു​ട​ക്: ക​ർ​ണാ​ട​ക​യി​ലെ പ്ര​ശ​സ്ത​മാ​യ കു​ട​ക് ദു​ബാ​രെ ആ​ന ക്യാ​മ്പി​ൽ ര​ണ്ട് ആ​ന​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ട​യി​ൽ​പ്പെ​ട്ട് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ തു​ള​സി (ജ്യു​നേ​ഷ് - 33) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

കാ​വേ​രി ന​ദി​ക്ക​ര​യി​ലു​ള്ള ക്യാ​മ്പി​ൽ ആ​ന​ക​ളെ കു​ളി​പ്പി​ക്കു​ന്ന ച​ട​ങ്ങ് കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു യു​വ​തി​യും കു​ടും​ബ​വും. ഇ​തി​നി​ട​യി​ൽ ക്യാ​മ്പി​ലെ 'ക​ഞ്ച​ൻ', 'മാ​ർ​ത്താ​ണ്ഡ' എ​ന്നീ ആ​ന​ക​ൾ ത​മ്മി​ൽ പെ​ട്ടെ​ന്ന് അ​ക്ര​മം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പാ​പ്പാ​ന്മാ​ർ ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ആ​ന​ക​ളു​ടെ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നി​ട​യി​ൽ ക​ഞ്ച​ൻ എ​ന്ന ആ​ന​യു​ടെ കു​ത്തേ​റ്റ മാ​ർ​ത്താ​ണ്ഡ എ​ന്ന ആ​ന​യ്ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും സ​മീ​പ​ത്ത് നി​ന്നി​രു​ന്ന യു​വ​തി​യു​ടെ മേ​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു. വീ​ണ​തി​ന് ശേ​ഷം എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് യു​വ​തി സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ട്ടു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വും കു​ട്ടി​യും പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഈ​ശ്വ​ർ ബി. ​ഖ​ണ്ഡ്രെ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ക്യാ​മ്പു​ക​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ശ​ന​മാ​യ പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

 

Kerala

നാടുകാണിച്ചുരത്തില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാട്ടാനയുടെ ജഡം കണ്ടെത്തി

എടക്കര: അന്തര്‍ സംസ്ഥാന പാതയായ നാടുകാണിച്ചുരത്തില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാട്ടാനയുടെ ജഡം കണ്ടെത്തി. ചുരം പാതയിലെ ജാറത്തിന് സമീപം റോഡരികിലെ കലുങ്കില്‍ തങ്ങി നില്‍ക്കുന്ന നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

പത്ത് വയസ് പ്രായം വരുന്ന പിടിയാനയുടെ ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു. ആനയുടെ തുമ്പിക്കൈ ഭാഗികമായി കടുവ ഭക്ഷിച്ച അവസ്ഥയിലായിരുന്നു. തലഭാഗം കലുങ്കിനുള്ളിലേക്ക് കിടക്കുന്ന നിലയിലായിരുന്നു. ജഡം കണ്ടെത്തിയതിന് സമീപത്തായി കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ചെങ്കുത്തായ ചുരത്തില്‍ നിന്ന് കടുവയുടെ ആക്രമണത്തില്‍ കാട്ടാന രക്ഷപ്പെടുന്നതിനിടെ പാതയോരത്തെ കലുങ്കില്‍ തലയടിച്ചതാകാം മരണകാരണം. പാതയോരത്ത് വച്ചാകാം കടുവ, ആനയുടെ ചില ഭാഗങ്ങള്‍ ഭക്ഷിച്ചതെന്നും കരുതുന്നു.

രാവിലെ ഒൻപതോടെ സ്ഥലത്ത് എത്തിയ വനപാലകര്‍ കലുങ്കില്‍ തങ്ങി നിന്ന ആനയുടെ ജഡം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെടുക്കുകയും ടിപ്പര്‍ ലോറിയില്‍ കയറ്റി അഞ്ച് കിലോമീറ്റര്‍ അകലെ തകരപ്പാടി ഭാഗത്തെ വനത്തിലേക്ക് മാറ്റുകയും ചെയ്തു. വൈകുന്നേരം അഞ്ചിന് നിലമ്പൂര്‍ വനം വെറ്ററിനറി സര്‍ജന്‍ ഡോ. ശ്യാം, പരിസ്ഥിതി പ്രവര്‍ത്തകനും എന്‍ജിഒയുമായ അനൂപ് ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് വനത്തില്‍ മറവ് ചെയ്തു.

വഴിക്കടവ് റേഞ്ച് ഓഫീസര്‍ പി. വിമല്‍, എസ്എഫ്ഒമാരായ രാജേഷ്, മുഹമ്മദ് ഷെരീഫ്, ബിഎഫ്ഒമാരായ ആയൂബ്, ടി. ദൃശ്യ, കെ. ജയരാജന്‍, വാച്ചര്‍മാര്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​ത് വ​ന​ത്തി​നു​ള്ളി​ൽ;​ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​നു സാ​ധ്യ​ത​യി​ല്ലെ​ന്ന് വ​നം​വ​കു​പ്പ്

ക​രു​വാ​ര​കു​ണ്ട്: ക​ൽ​ക്കു​ണ്ട് മ​ല​യോ​ര​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​നു സാ​ങ്കേ​തി​ക ത​ട​സ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ.

നി​രോ​ധി​ത മേ​ഖ​ല​യാ​യ വ​ന​ത്തി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ, കൊ​ല്ല​പ്പെ​ട്ട ജം​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​നു ല​ഭി​ക്കേ​ണ്ട 10 ല​ക്ഷം രൂ​പ​യു​ടെ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു നി​ല​ന്പൂ​ർ സൗ​ത്ത് ഡി​എ​ഫ്ഒ ജി. ​ധ​നി​ക്‌ലാ​ൽ പ​റ​ഞ്ഞു.

വ​നം​വ​കു​പ്പ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജം​ഷീ​റി​നെ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശം വ​ന​ത്തി​നു​ള്ളി​ലാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ജം​ഷീ​റി​ന്‍റെ ചെ​രി​പ്പ് അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ വ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തി​രു​ന്നു.

പ​രി​ക്കേ​റ്റ ജം​ഷീ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​വ​രി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളും ക​ണ്ടെ​ത്ത​ലി​നെ ശ​രി​വ​യ്ക്കു​ന്ന​താ​ണെ​ന്ന് ഡി​എ​ഫ്ഒ പ​റ​ഞ്ഞു. സം​ഭ​വം ന​ട​ന്ന സ്ഥ​ലം സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​യ​തി​നാ​ൽ തു​ട​ർന​ട​പ​ടി​ക​ൾ സൈ​ല​ന്‍റ് വാ​ലി അ​ധി​കൃ​ത​രാ​ണു സ്വീ​ക​രി​ക്കേ​ണ്ട​ത്. ജം​ഷീ​റി​നൊ​പ്പം വ​ന​ത്തി​ൽ പോ​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന ര​ണ്ടു പേ​ർ​ക്കെ​തി​രേ വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നു കേ​സെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യും വ​നം​വ​കു​പ്പ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നു ല​ഭി​ക്കേ​ണ്ട നാ​ലു ല​ക്ഷം രൂ​പ​യു​ടെ അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​പ്പോ​ൾ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ക​യാ​ണ്.അ​തേ​സ​മ​യം, വ​നം​വ​കു​പ്പി​ന്‍റെ വാ​ദ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ രം​ഗ​ത്തെ​ത്തി.

ജം​ഷീ​ർ വ​ന​ത്തി​നു പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ​പ്പോ​ഴാ​ണു വ​ന​ത്തി​നു​ള്ളി​ൽ​പ്പെ​ട്ടു​പോ​യ​തെ​ന്നു കി​ഫ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തി​രി​ക്കാ​നാ​ണ് വ​നം​വ​കു​പ്പ് ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ഉ​ണ്ണീ​ൻ​കു​ട്ടി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നു ഡി​എ​ഫ്ഒ പ​റ​ഞ്ഞി​രു​ന്നു.

Kerala

അ​ങ്ക​മാ​ലി​യി​ൽ ആ​ന ഇ​ട​ഞ്ഞ സം​ഭ​വം; പ​രി​ക്കേ​റ്റ പാ​പ്പാ​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു

കൊ​ച്ചി: അ​ങ്ക​മാ​ലി കി​ട​ങ്ങൂ​രി​ൽ ഇ​ട​ഞ്ഞ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പാ​പ്പാ​ൻ പ്ര​ദീ​പി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ങ്ക​മാ​ലി കി​ട​ങ്ങൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​ച്ച മ​യ്യ​നാ​ട് പാ​ർ​ത്ഥ​സാ​ര​ഥി എ​ന്ന ആ​ന വി​ര​ണ്ടോ‌​ടി​യ​ത്. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി വി​ഷ്ണു ആ​ണ് മ​രി​ച്ച​ത്.

പി​ന്നീ​ട് ഏ​റെ​നേ​രം പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച ശേ​ഷ​മാ​ണ് ത​ള​ച്ച​ത്.

Kerala

ആ​ന​ക്ക​ലി​യി​ൽ വി​ഷ്ണു​വി​ന് ജീ​വ​ൻ ന​ഷ്ട​മാ​യി, പൊ​ലി​ഞ്ഞ​ത് ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ

കൊ​ച്ചി: അ​ങ്ക​മാ​ലി കി​ട​ങ്ങൂ​രി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ആ​ന സൃ​ഷ്ടി​ച്ച​ത് മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ഭ്രാ​ന്തി. ലോ​റി ഡ്രൈ​വ​റെ ച​വി​ട്ടി​ക്കൊ​ന്ന ആ​ന മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. കൊ​ല്ലം സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് മ​രി​ച്ച​ത്. ര​ണ്ടാം പാ​പ്പാ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കൊ​ല്ലം മ​യ്യ​നാ​ട് പാ​ര്‍​ത്ഥ​സാ​ര​ഥി​യെ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന കാ​റും ബൈ​ക്കും ആ​ന ത​ക​ർ​ത്തു. വി​ഷ്ണു ആ​ന​യെ പ​രി​പാ​ലി​ക്കാ​നും മ​റ്റു​മാ​യി​ട്ടാ​ണ് എ​ത്തി​യ​ത്. പി​ന്നീ​ട് വ​ണ്ടി​യു​ടെ ഡ്രൈ​വ​റാ​യി മാ​റി. പാ​പ്പാ​ന്‍റെ സ​ഹാ​യി​യാ​യും പോ​കാ​റു​ണ്ട്. ആ​ന ഇ​ങ്ങ​നെ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു.

കൊ​ല്ലം മ​യ്യ​നാ​ട് അ​രു​ണി​മ എ​ന്ന വീ​ട്ടി​ലെ രാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യാ​ണ് ഇ​ട​ഞ്ഞ പാ​ർ​ഥ​സാ​ര​ഥി. പ​ത്ത​നം​തി​ട്ട കൊ​ടു​മ​ൺ സ്വ​ദേ​ശി സൗ​ര​ഭി​നാ​ണ് ആ​ന​യെ പാ​ട്ട​ത്തി​ന് ന​ൽ​കി​യ​ത്.

Kerala

അ​മ്മ​യാ​ന ഉ​പേ​ക്ഷി​ച്ച കു​ട്ടി​യാ​ന ച​രി​ഞ്ഞു; ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത് ഒ​രാ​ഴ്ച മു​ൻ​പ്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ അ​മ്മ​യാ​ന ഉ​പേ​ക്ഷി​ച്ച കു​ട്ടി​യാ​ന ധോ​ണി ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ച​രി​ഞ്ഞു. അ​ബ്ബ​ന്നൂ​രി​ല്‍ പാ​റ​യി​ടു​ക്കി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കു​ട്ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

ഏ​പ്രി​ൽ 14ന് ​ആ​യി​രു​ന്നു ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം പ്രാ​യ​മു​ള​ള ആ​ന​ക്കു​ട്ടി​യെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​റ​ക്കെ​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ പു​റ​ത്തെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യി​രു​ന്നു.

തു​ട​ർ​ന്ന് താ​ത്കാ​ലി​ക താ​വ​ളം ഒ​രു​ക്കി സം​ര​ക്ഷ​ണം ന​ല്‍​കു​ക​യാ​യി​രു​ന്നു. തി​രി​കെ കൊ​ണ്ടു​പോ​കാ​ന്‍ ആ​ന​ക്കൂ​ട്ടം എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു താ​ത്കാ​ലി​ക സം​ര​ക്ഷ​ണ കേ​ന്ദ്രം ഒ​രു​ക്കി കു​ട്ടി​യാ​ന​യെ വ​ന​ത്തി​ൽ ത​ന്നെ പാ​ർ​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് ആ​ന​ക്കൂ​ട്ടം തി​രി​കെ വ​രാ​താ​യ​തോ​ടെ ഒ​രാ​ഴ്ച മു​ന്‍​പാ​ണ് കു​ട്ടി​യാ​ന​യെ ധോ​ണി ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ജ​ഡം സം​സ്‌​ക​രി​ച്ചു.

 

Viral

സൂപ്പർമാർക്കറ്റിൽ കയറി ഗംഭീര 'ഷോപ്പിംഗ്' നടത്തി കാട്ടാന

തായ്‌ലൻഡിലെ ഒരു ചെറിയ കടയിലേക്ക് അതിഥിയായി എത്തിയ കാട്ടാന സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. പതിവ് ഷോപ്പിംഗിന് എത്തിയ ഒരു ഉപഭോക്താവിനെപ്പോലെ അതീവ ശാന്തനായി കടയ്ക്കുള്ളിലേക്ക് കയറിയ ആന, തന്‍റെ തുമ്പിക്കൈ ഉപയോഗിച്ച് ഷെൽഫുകളിൽ നിന്ന് ഇഷ്ടപ്പെട്ട പലഹാരങ്ങൾ ഓരോന്നായി എടുത്തു കഴിച്ചു.

സാൻഡ്‌വിച്ചുകളും പഴങ്ങളും അടക്കം തിരഞ്ഞുപിടിച്ച് കഴിച്ച ശേഷം, കടയുടമയ്ക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കാതെ അതേ വഴിക്ക് തന്നെ കാട്ടിലേക്ക് തിരികെ നടന്നു.

പ്ലൈ ബിയാങ് ടെക് എന്ന് പേരുള്ള ഈ ആന പ്രദേശവാസികൾക്ക് സുപരിചിതനാണ്. പലപ്പോഴും മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണത്തിനായി എത്താറുള്ള ഈ ആന ഇത്തവണ കടയിൽ കയറിയതിലൂടെ ഏകദേശം 25 ഡോളറിന്‍റെ നഷ്ടമാണ് കടയുടമയ്ക്കുണ്ടായത്.

എന്നാൽ സംഭവമറിഞ്ഞെത്തിയ വന്യജീവി സംരക്ഷണ സംഘടന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകിയതോടെ പ്രശ്നം സ്നേഹത്തോടെ അവസാനിച്ചു.

വീഡിയോ വൈറലായതോടെ ഇൻഷുറൻസ് കമ്പനിയോട് ഈ സംഭവം എങ്ങനെ വിശദീകരിക്കും എന്നതിനെച്ചൊല്ലിയും, ആനയെ സംബന്ധിച്ചുള്ള രസകരമായ തമാശകൾ ഉപയോഗിച്ചുമുള്ള ട്രോളുകളും കമന്‍റുകളും കൊണ്ടും നിറയുകയാണ് സോഷ്യൽ മീഡിയ.

മനുഷ്യൻ കയ്യേറിയ വനഭൂമിയിൽ നിന്ന് കടന്നുവരുന്ന ഈ ആനകൾക്ക് ലഭിക്കുന്ന ഇത്തരം സ്നേഹപൂർണമായ സമീപനം കാണുമ്പോൾ, ഒരേസമയം കൗതുകവും ആശ്വാസവും നൽകുന്നുണ്ട്.

National

നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത്.

സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിനായുള്ള വെള്ളം എത്തിക്കാന്‍ പോയതായിരുന്നു രവി. ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ആക്രമണമേറ്റയുടന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിച്ചു.

ശനിയാഴ്ച വൈകീട്ടോടെയാണ് ആക്രമണം നടന്നത്. ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനുള്ള പാചകത്തിന് സഹായിച്ചിരുന്ന ആളാണ് രവി. പാചക ആവശ്യത്തിനായി വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

District News

ആ​റ​ള​ത്ത് പു​തി​യ ആ​ന​മ​തി​ലും ആന ത​ക​ർ​ത്തു

ഇ​രി​ട്ടി: ആ​റ​ളം പൂ​ക്കു​ണ്ട് ഭാ​ഗ​ത്ത് ആ​ന​മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം കാ​ട്ടാ​ന ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ആ​ന മ​തി​ലി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന കൃ​ത്രി​മ​ങ്ങ​ൾ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ആ​വ​ശ്യ​മാ​യ സി​മ​ന്‍റ് മി​ശ്രി​തം ചേ​ർ​ക്കാ​തെ വെ​റും ക​രി​ങ്ക​ല്ലു​ക​ൾ മാ​ത്രം അ​ട്ടി​യി​ട്ട് വെ​ളി​യി​ൽ നി​ന്നു​മാ​ത്രം സി​മ​ന്‍റ് പൂ​ശി ഓ​ട്ട​യ​ട​യ്ക്കു​ന്ന നി​ർ​മാ​ണം ന​ട​ത്തു​ന്ന വി​വ​ര​മാ​ണ് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ത് ശ​രി​വ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പൂ​ക്കു​ണ്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ന മ​തി​ൽ ത​ക​ർ​ത്ത​ത് .

ത​ക​ർ​ത്ത ഭാ​ഗ​ത്ത് വെ​റും ക​രി​ങ്ക​ല്ലു​ക​ൾ മാ​ത്ര​മാ​ണ് കാ​ണാ​നു​ള്ള​ത്. സി​മ​ന്‍റ് മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് ക​രി​ങ്ക​ല്ലു​ക​ൾ കെ​ട്ട​ണ​മെ​ന്ന് ക​രാ​റി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ൽ ഒ​ന്നും പാ​ലി​ക്കു​ന്നി​ല്ല.

പൂ​ക്കു​ണ്ട് മേ​ഖ​ല ആ​ന​ത്താ​ര

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ആ​ന​ക​ൾ പ്ര​വേ​ശി​ക്കു​ന്ന പ്ര​ധാ​ന ആ​ന​ത്താ​ര​യി​ൽ ഒ​ന്നാ​ണ് പൂ​ക്കു​ണ്ട്. കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട സ്ഥ​ല​ത്ത് നി​ർ​മി​ച്ച ആ​ന​മ​തി​ൽ ത​ക​ർ​ത്താ​ണ് ആ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​യ​റി​യ​ത്. ആ​ന മ​തി​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും മ​തി​ലി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് ബെ​ൽ​റ്റ് നി​ർ​മാ​ണം വൈ​കു​ന്ന​തും ആ​ന​ക​ൾ മ​തി​ൽ പൊ​ളി​ക്കു​ന്ന​തി​ന് മ​റ്റൊ​രു കാ​ര​ണ​മാ​ണ്.


അ​ട​യ്ക്കാ​ത്തോ​ട്ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി

അ​ട​യ്ക്കാ​ത്തോ​ട്: വാ​ളു​മു​ക്കി​ൽ കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി. നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് കാ​ട്ടാ​ന​യെ തി​രി​കെ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ആ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്.

ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ കാ​ട്ടാ​ന തി​രി​ച്ചു​പോ​യ​തോ​ടെ​യാ​ണ് ജ​ന​ത്തി​ന് ആ​ശ്വാ​സ​മാ​യ​ത്. ആ​ന മ​തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. 2022 ഉ​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് അ​ട​യ്ക്കാത്തോ​ട് വാ​ളു​മു​ക്കി​ൽ ആ​ന​പ്ര​തി​രോ​ധ മ​തി​ൽ ത​ക​ർ​ന്ന​ത്. നി​ര​വ​ധി ത​വ​ണ വ​നം​വ​കു​പ്പി​നും മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kerala

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു; നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു

ക​ണ്ണൂ​ർ: ക​ണ്ണാ​ടി​പ്പ​റ​മ്പ് ധ​ർ​മ​ശാ​സ്‌​താ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി 11നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. അ​ഞ്ചു കി​ലോ​മീ​റ്റ​ർ വി​ര​ണ്ടോ​ടി​യ ആ​ന​യെ ഏ​റെ നേ​ര​ത്തെ പ്ര​യ​ത്ന​ങ്ങ​ൾ​ക്ക് ശേ​ഷം നാ​റാ​ത്ത് ആ​ലി​ൻ കീ​ഴി​നു സ​മീ​പം ത​ള​ച്ചു.

വി​ര​ണ്ടോ​ടി​യ ആ​ന ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് കാ​റു​ക​ളും ഓ​ട്ടോ​ക​ളും ത​ക​ർ​ത്തു. ഇ​തി​നി​ട​യി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പ​റ്റി. പി​ന്നീ​ട് ആ​ന ക​ണ്ണാ​ടി​പ്പ​റ​മ്പ് ടൗ​ണി​ലെ നെ​ടു​വാ​ട്ട്, സ്റ്റെ​പ്പ് റോ​ഡ് വ​ഴി കാ​ട്ടാ​മ്പ​ള്ളി മെ​യി​ൻ റോ​ഡി​ലേ​ക്ക് ക​ട​ന്ന് ആ​ലി​ൻ കീ​ഴി​നു സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

പാ​പ്പാ​ന്മാ​ർ എ​ത്തി ഏ​റെ പ്ര​യ​ത്നി​ച്ചാ​ണ് ശാ​ന്ത​നാ​ക്കി​യ​ത്. ഉ​ത്സ​വ​ത്തി​ന് എ​ത്തി​യ ആ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ ക്ഷേ​ത്ര പ​രി​സ​ര​ത്ത് ആ​ന വി​ര​ണ്ടോ​ടി​യ​ത് പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി.

National

യുപി‍യിൽ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു; ഒരു മാസത്തിനിടെ മൂന്നാമത്തെ മരണം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹ്റൈ​ച്ചി​ൽ ക​തി​ർ​നി​യ​ഘ​ട്ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് സ​മീ​പം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു. ഭ​വാ​നി​പൂ​ർ സ്വ​ദേ​ശി​നി കു​ൻ​വാ​രി​യ (80) ആ​ണ് മ​രി​ച്ച​ത്.

വ​ന​മേ​ഖ​ന​യു​ടെ അ​തി​ർ​ത്തി​യി​ൽ ആ​ടു​ക​ളെ മേ​യ്ക്കാ​ൻ പോ​യ​താ​യി​രു​ന്നു കു​ൻ​വാ​രി​യ. ഇ​തി​നി​ടെ കൂ​ട്ട​ത്തി​ൽ നി​ന്ന് പോ​യ ചി​ല ആ​ടു​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് കു​ൻ​വാ​രി​യ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഈ ​മേ​ഖ​ല​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ വ്യ​ക്തി​യാ​ണ് കു​ൻ​വാ​രി​യ. വ​നം​വ​കു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

മ​ഞ്ഞ കൊ​മ്പ​ൻ മ​ദ​പ്പാ​ടി​ൽ; കാ​ർ​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ലെ വ​ന​പാ​ത​യി​ൽ ഭീ​തി​വി​ത​ച്ച് കാ​ട്ടാ​ന. മ​ഞ്ഞ കൊ​മ്പ​നെ​ന്ന കാ​ട്ടാ​ന റോ​ഡി​ലി​റ​ങ്ങി സ​ഞ്ചാ​രി​ക​ളു​ടെ കാ​ര്‍ ത​ട​ഞ്ഞു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​പു​ളി​യി​ല​പ്പാ​റ​യ്ക്കും വാ​ച്ചു​മ​ര​ത്തി​നു​മി​ട​യി​ലു​ള്ള ചൂ​ഴി​മേ​ടി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ന​യെ ക​ണ്ട് യാ​ത്ര​ക്കാ​ർ കാ​ർ പെ​ട്ടെ​ന്ന് പി​ന്നോ​ട്ട് എ​ടു​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​തേ​സ​മ​യം മ​ഞ്ഞ കൊ​മ്പ​ൻ മ​ദ​പ്പാ​ടി​ലാ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ധാ​ര​ണ​യാ​യി മ​ദ​പ്പാ​ട് സ​മ​യ​ത്ത് വാ​ഴ​ച്ചാ​ൽ, ആ​ന​ക്ക​യം ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഈ ​കൊ​മ്പ​നെ കാ​ണാ​റു​ള്ള​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​ച്ചു​മ​രം ഉ​ന്ന​തി​യി​ലെ ഊ​രു​മൂ​പ്പ​ന്‍റെ ഭാ​ര്യ​യെ​യും, അ​തി​ര​പ്പി​ള്ളി ക​ണ്ണം​കു​ഴി ഭാ​ഗ​ത്ത് ഒ​രു കു​ട്ടി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് ഇ​തേ കൊ​മ്പ​നാ​യി​രു​ന്നു. അ​ന്നും മ​ദ​പ്പാ​ട് കാ​ല​ത്താ​യി​രു​ന്നു ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​ത്. റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന​ത് മ​ഞ്ഞ​കൊ​മ്പ​ന്‍റെ രീ​തി.

മ​ദ​പ്പാ​ട് ക​ഴി​ഞ്ഞാ​ൽ വെ​റ്റി​ല​പ്പാ​റ എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ലേ​ക്കാ​ണ് കൊ​മ്പ​ൻ മ​ട​ങ്ങാ​റു​ള്ള​ത്. വാ​ഴ​ച്ചാ​ൽ മു​ത​ൽ മ​ല​ക്ക​പ്പാ​റ വ​രെ​യു​ള്ള വ​ന​പാ​ത​യി​ലൂ​ടെ രാ​ത്രി​കാ​ല യാ​ത്ര ന​ട​ത്തു​ന്ന​വ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ പോ​യ​യാ​ൾ കൃഷിയിടത്തിൽ മ​രി​ച്ച നി​ല​യി​ൽ; സമീപം ആനയുടെ കാൽപ്പാടുകൾ

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയെ തുരത്താന്‍ പോയ യുവാവ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍. വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രാജീവാണ്(38)ചൊവ്വാഴ്ച രാത്രി മരിച്ചത്. കാട്ടാന ആക്രമണമാണ് മരണകാരണമെന്ന സംശയത്തിലാണ് പ്രദേശവാസികള്‍. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണത്തില്‍ വ്യക്തതയാകൂവെന്ന് സൗത്ത് വനം അധികൃതര്‍ പറഞ്ഞു.

കാച്ചില്‍ക്കൃഷിയുള്ള വയലില്‍ ആന ഇറങ്ങിയ വിവരം രാത്രി ഒമ്പതോടെയാണ് പ്രദേശവാസി രാജീവനെ ഫോണില്‍ അറിയിച്ചത്. ഉടന്‍ കൃഷിയിടത്തിലേക്ക് പോയ രാജീവന്‍ രാത്രി 11.30 ആയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും അന്വേഷിക്കുന്നതിനിടെയാണ് കൃഷിയിടത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.

പ്രാഥമിക പരിശോധനയില്‍ രാജീവിന്റെ ദേഹത്ത് പരിക്കുകളില്ല. എന്നാല്‍ വീണുകിടന്ന സ്ഥലത്തിനടുത്ത് കാട്ടാനയുടെ കാല്‍പാടുകളുണ്ട്. രാജീവ് ഛര്‍ദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍പ്പെട്ട സ്ഥലമാണ് പച്ചാടി. ഇവിടെ ആന ഇറങ്ങിയതറിഞ്ഞ് രാത്രി പത്തോടെ ഫോറസ്റ്റ് പട്രോളിംഗ് ടീം എത്തിയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്തിയ ശേഷമാണ് ടീം മടങ്ങിയത്. പിന്നീടാണ് ഒരാളെ ആന തട്ടിയെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമുള്ള വിവരം വനം ഓഫീസില്‍ ലഭിച്ചത്.

Kerala

അ​തി​ര​പ്പി​ള്ളിയിൽ കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞു

അ​തി​ര​പ്പി​ള്ളി: പെ​രി​ങ്ങ​ൽ​ക്കു​ത്ത് പ​വ​ർ​ഹൗ​സി​നു സ​മീ​പം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പെ​രി​ങ്ങ​ൽ​ക്കു​ത്ത് കോ​ള​നി​യി​ലെ സു​ന്ദ​ര​ൻ (55) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

വാ​രി​യെ​ല്ലി​നും തു​ട​യ്ക്കും പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വൈകുന്നേരം ആ​റി​നാ​ണ് സം​ഭ​വം. കാ​യ വെ​ട്ടാ​ൻ പോ​യി വ​ന​ത്തി​ൽ​നി​ന്നു തി​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​യാ​ളെ ആ​ദ്യം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Kerala

കാട്ടാന പഴം തിന്നാലും മലയണ്ണാന്‍ കരിക്കു കുടിച്ചാലും നഷ്ടപരിഹാരമില്ല

കോ​​​ട്ട​​​യം: റം​​​ബു​​​ട്ടാ​​​ന്‍, മാം​​​ഗോ​​​സ്റ്റി​​​ന്‍, ഡ്രാ​​​ഗ​​​ണ്‍ തു​​​ട​​​ങ്ങി​​​യ പ​​​ഴ​​​ങ്ങ​​​ളും ഫ​​​ല​​​ങ്ങ​​​ളും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ള്‍ തി​​​ന്നോ, ഒ​​​ടി​​​ച്ചോ ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ വ​​​നം, വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പി​​​ല്‍നി​​​ന്ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്ത് പ​​​ഴ​​​വ​​​ര്‍ഗ കൃ​​​ഷി വ്യാ​​​പ​​​ക പ്ര​​​ചാ​​​രം നേ​​​ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കെ​​​യാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് നി​​​ശ്ച​​​യി​​​ച്ച കാ​​​ര്‍ഷി​​​ക ലി​​​സ്റ്റി​​​ല്‍ ഇ​​​വ​​​യെ ഉ​​​ള്‍പ്പെ​​​ടു​​​ത്താ​​​ത്ത​​​ത്.

കു​​​ര​​​ങ്ങ്, മ​​​ല​​​യ​​​ണ്ണാ​​​ന്‍, ക​​​ര​​​ടി, ആ​​​ന തു​​​ട​​​ങ്ങി​​​വ പ​​​ഴ​​​ങ്ങ​​​ള്‍ തി​​​ന്നു ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് അ​​​ര്‍ഹ​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണ് വ​​​നം വ​​​കു​​​പ്പി​​​ന്‍റെ നി​​​ല​​​പാ​​​ട്. നി​​​റ​​​യെ കാ​​​യു​​​ള്ള തെ​​​ങ്ങ് ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ തേ​​​ങ്ങ എ​​​ണ്ണി​​​യ​​​ല്ല ന​​​ഷ്ടം നി​​​ശ്ച​​​യി​​​ക്കു​​​ക. ഒ​​​രു തേ​​​ങ്ങ​​​യു​​​ള്ള​​​തി​​​നും ഇ​​​രു​​​ന്നൂ​​​റു തേ​​​ങ്ങ​​​യു​​​ള്ള​​​തി​​​നും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം 770 രൂ​​​പ. കാ​​​യി​​​യ്ക്കാ​​​ത്ത​​​തി​​​ന് 385, തെ​​​ങ്ങി​​​ന്‍തൈ 110 രൂ​​​പ. കു​​​ല​​​ച്ച വാ​​​ഴ 110, കു​​​ല​​​യ്ക്കാ​​​ത്ത​​​ത് 83. എ​​​ല്ലാ വാ​​​ഴ​​​യി​​​ന​​​ങ്ങ​​​ള്‍ക്കും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​നി​​​ര​​​ക്ക് ഒ​​​ന്നു​​​ത​​​ന്നെ.

ടാ​​​പ്പിം​​​ഗ് റ​​​ബ​​​റി​​​ന് 330, തൈ​​​റ​​​ബ്ബ​​​ര്‍ 220. കാ​​​യി​​​ച്ച ക​​​ശു​​​മാ​​​വ് 165, കാ​​​യി​​​ല്ലാ​​​ത്ത​​​ത് 110. ഒ​​​രു ഹെ​​​ക്ട​​​റി​​​ലെ നെ​​​ല്ല് ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ സ​​​ഹാ​​​യം 11,000. കാ​​​യി​​​ട്ട ക​​​വു​​​ങ്ങി​​​ന് 165, തൈ​​​ക്ക് 110. കൊ​​​ക്കോ, കാ​​​പ്പി 110 രൂ​​​പ. കു​​​രു​​​മു​​​ള​​​ക് ചെ​​​ടി 83, ഇ​​​ഞ്ചി (10 സെ​​​ന്‍റ്) 165, മ​​​ഞ്ഞ​​​ള്‍ (10 സെ​​​ന്‍റ്) 132, ര​​​ണ്ടു മാ​​​സ​​​മാ​​​യ ക​​​പ്പ 165, പ​​​ച്ച​​​ക്ക​​​റി (10 സെ​​​ന്‍റി​​​ന്) 220, കാ​​​യു​​​ള്ള ക​​​വു​​​ങ്ങ് 440, തൈ​​​ക്ക​​​വു​​​ങ്ങ് 165, ഗ്രാ​​​മ്പു 220, ഏ​​​ലം (ഹെ​​​ക്ട​​​റി​​​ന്) 2750, വെ​​​റ്റി​​​ല (സെ​​​ന്‍റി​​​ന്) 330, എ​​​ള്ള് (അ​​​ര​​​യേ​​​ക്ക​​​ര്‍) 1320, നി​​​ല​​​ക്ക​​​ട​​​ല (ഹെ​​​ക്ട​​​റി​​​ന്) 2200, ധാ​​​ന്യ​​​ങ്ങ​​​ള്‍ (ഹെ​​​ക്ട​​​റി​​​ന്) 1100, കി​​​ഴ​​​ങ്ങി​​​ന​​​ങ്ങ​​​ള്‍ (10 സെ​​​ന്‍റി​​​ന്) 165, ക​​​രി​​​മ്പ് (ഹെ​​​ക്ട​​​റി​​​ന്) 2750, പൈ​​​നാ​​​പ്പി​​​ള്‍ (10 സെ​​​ന്‍റ്) 825, തീ​​​റ്റ​​​പ്പു​​​ല്ല് (10 സെ​​​ന്‍റ്) 165, മ​​​ള്‍ബ​​​റി (50 സെ​​​ന്‍റ്) 825, പു​​​ക​​​യി​​​ല (10 സെ​​​ന്‍റ്) 1650 എ​​​ന്ന നി​​​ര​​​ക്കി​​​ലാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം.

തു​​​ക ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ന​​​ഷ്ടം തെ​​​ളി​​​യി​​​ക്കു​​​ന്ന ഫോ​​​ട്ടോ​​​ക​​​ള്‍, കൈ​​​വ​​​ശാ​​​വ​​​കാ​​​ശ രേ​​​ഖ, ക​​​രം ഒ​​​ടു​​​ക്കി​​​യ ര​​​സീ​​​ത് തു​​​ട​​​ങ്ങി വി​​​വി​​​ധ രേ​​​ഖ​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്ക​​​ണം. പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് നാ​​​ശ​​​മെ​​​ങ്കി​​​ല്‍ ഓ​​​രോ ദി​​​വ​​​സ​​​ത്തെ​​​യും അ​​​പേ​​​ക്ഷ പ്ര​​​ത്യേ​​​കം ന​​​ല്‍ക​​​ണം. മ​​​ല​​​യ​​​ണ്ണാ​​​ന്‍ ക​​​രി​​​ക്ക് അ​​​പ്പാ​​​ടെ തു​​​ര​​​ന്ന് കു​​​ടി​​​ക്കു​​​ക​​​യാ​​​ണ് പ​​​തി​​​വ്.

വി​​​ള​​​വെ​​​ത്തി എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ല്‍ കു​​​ല വെ​​​ട്ടി​​​യി​​​ടു​​​മ്പോ​​​ഴാ​​​ണ് തേ​​​ങ്ങ​​​യി​​​ല്‍ കാ​​​മ്പി​​​ല്ലെ​​​ന്ന​​​റി​​​യു​​​ക. തേ​​​ങ്ങ​​​യ്ക്കും അ​​​ട​​​യ്ക്ക​​​യ്ക്കും മാ​​​ത്ര​​​മാ​​​യി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കി​​​ല്ല. കു​​​ര​​​ങ്ങും ക​​​ര​​​ടി​​​യും മ​​​റ്റും തേ​​​ങ്ങ പി​​​രി​​​ച്ച് സ്ഥ​​​ലം വി​​​ടു​​​ക​​​യാ​​​ണ് പ​​​തി​​​വ്.

സ​​​ര്‍ക്കാ​​​രി​​​ന്‍റെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം തു​​​ച്ഛ​​​മാ​​​ണെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല വാ​​​ങ്ങി​​​യെ​​​ടു​​​ക്കാ​​​ന്‍ ക​​​ട​​​മ്പ​​​ക​​​ളേ​​​റെ​​​യു​​​ണ്ട്, കാ​​​ല​​​താ​​​മ​​​സ​​​വും.

Kerala

തൃ​പ്പൂ​ണി​ത്തു​റ പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ല്‍ ആ​ന ഇ​ട​ഞ്ഞു; പാ​പ്പാ​ന് പ​രി​ക്ക്

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ല്‍ ആ​ന ഇ​ട​ഞ്ഞ് പാ​പ്പാ​ന് ഗു​രു​ത​ര പ​രി​ക്ക്. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ത്താ​ഴ ശീ​വേ​ലി​ക്കാ​യി എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ നി​ര്‍​ത്തി​യ ചാ​മ​പ്പു​ഴ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.

അ​ത്താ​ഴ ശീ​വേ​ലി​ക്കാ​യി ന​ട​പ്പു​ര ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ആ​ന ഇ​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​ന്നി​ലേ​ക്ക് ഓ​ടി​യ ആ​ന ദേ​വ​സ്വം ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി നി​ല​യു​റ​പ്പി​ച്ചു.

ഉ​ട​ൻ ത​ന്നെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ട് ഭ​ക്ത​രെ പു​റ​ത്തി​റ​ക്കി ഗോ​പു​ര വാ​തി​ലു​ക​ൾ അ​ട​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഒ​രു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ആ​ന​യെ ത​ള​ച്ച​ത്.

Kerala

ആ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ആ​ന പാ​പ്പാ​നെ തു​മ്പി​ക്കൈ കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം: കോ​ട്ടൂ​ര്‍ കാ​പ്പു​കാ​ട് ആ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ തു​മ്പി​ക്കൈ കൊ​ണ്ടു​ള്ള ആ​ന​യു​ടെ അ​ടി​യേ​റ്റ് പാ​പ്പാ​ൻ മ​രി​ച്ചു. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് മ​രി​ച്ച​ത്. ആ​ന​യു​ടെ ഒ​ന്നാം പ​പ്പാ​ൻ ആ​ണ് വി​ഷ്ണു.

ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ തു​മ്പി​ക്കൈ കൊ​ണ്ട് വി​ഷ്ണു​വി​നെ വെ​ള്ള​ത്തി​ലേ​ക്ക് അ​ടി​ച്ചു താ​ഴ്ത്തു​ക​യാ​യി​രു​ന്നു. നെ​യ്യാ​ർ ഡാം ​റി​സ​ർ​വെ​യ​റി​ൽ ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Kerala

മലപ്പുറത്ത് ഉ​ത്സ​വ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ച​രി​ഞ്ഞു

മ​ല​പ്പു​റം: വ​ള്ളി​ക്കു​ന്നി​ൽ ഉ​ത്സ​വ​ത്തി​ന് ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ച​രി​ഞ്ഞു. നി​റം​കൈ​ത​ക്കോ​ട്ട അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ഗ​ജേ​ന്ദ്ര​ൻ എ​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന ഇ​ന്ന് രാ​വി​ലെ​യാ​ണ് ച​രി​ഞ്ഞ​ത്. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി സ്വ​ദേ​ശി​യു​ടേ​താ​ണ് ആ​ന.

ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ള​ത്തി​ല​ട​ക്കം പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ആ​ന​യെ രാ​ത്രി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷ​മാ​യി​രി​ക്കും സം​സ്കാ​രം. കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ ഉ​ത്സ​വ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഗ​ജേ​ന്ദ്ര​ൻ.

Kerala

അക്രമകാരിയായ ആനയ്ക്കുമുന്നിൽ കൈക്കുഞ്ഞുമായി മരണക്കളി; രണ്ടാം പാപ്പാനും അറസ്റ്റിൽ

ഹരിപ്പാട്: പാപ്പാനെ കുത്തിക്കൊന്നതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന അനയുടെ അടുത്ത് കൈക്കുഞ്ഞിനെ എത്തിച്ച് അപകടകരമായ സാഹചര്യം സൃഷ്‌ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാം പാപ്പാനും അറസ്റ്റിലായി.

കുട്ടിയുടെ പിതാവായ കൊട്ടിയം സ്വദേശി അഭിലാഷാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ബുധനാഴ്ച രാത്രി എറണാകുളത്തുള്ള ഭാര്യവീട്ടിൽ നിന്ന് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആനയുടെ ഒന്നാം പാപ്പാൻ പുനലൂർ കുമരംകുടി കുരിയനയം മാമ്മൂട്ടിൽ വീട്ടിൽ ജിതിൻ രാജിനെ (39) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാപ്പാനെ കുത്തിക്കൊന്ന ശേഷം നിരീക്ഷണത്തിലായിരുന്ന ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്‌കന്ദൻ എന്ന കൊമ്പന്‍റെ അടുത്തായിരുന്നു കുട്ടിയുമായി പാപ്പാൻമാരുടെ തീക്കളി. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചോറൂണ് ചടങ്ങിന് കൊണ്ടുവന്ന കുഞ്ഞിനെ രണ്ടാം പാപ്പാനും കുഞ്ഞിന്‍റെ പിതാവുമായ അഭിലാഷ് ആനയ്ക്കരികിൽ കൊണ്ടുവരികയായിരുന്നു.

തുടർന്ന് ജിതിൻ രാജും അഭിലാഷും ചേർന്ന് യാതൊരു സുരക്ഷയും ഇല്ലാതെ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈക്ക് അടിയിലൂടെയും കാലുകൾക്കിടയിലൂടെയും കൊണ്ടുപോകുകയും ഒടുവിൽ കുഞ്ഞ് ആനയുടെ കാൽചുവട്ടിലേക്ക് വഴുതിവീഴുകയും ചെയ്ത സംഭവമാണ് കേസിന് ആധാരം.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് ഇരുവർക്കുമെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ബാലനീതി വകുപ്പും മൃഗങ്ങളെ വളരെ അലക്ഷ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

കുട്ടി താഴെ വീണുവെങ്കിലും ആന പ്രകോപിതനാവുകയോ മറ്റും ചെയ്യാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. ഇതിനോടകം നാലു പേരെ കൊലപ്പെടുത്തിയ ആനയാണ് സ്കന്ദൻ. നാലുമാസം മുമ്പാണ് ആന പാപ്പാനെ കുത്തി കൊലപ്പെടുത്തുന്നത്.

കഴിഞ്ഞ ഓണത്തിന് ശേഷം ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പുറത്തിറക്കുകയോ ചെയ്യാതെ ആനത്തറയിൽ തളച്ചിരിക്കുകയാണ്. ജിതിൻ രാജ് എന്ന പാപ്പാൻ ഈ ആനയുടെ ചുമതല ഏറ്റെടുത്തിട്ട് ഒന്നരമാസമേ ആയിട്ടുള്ളൂ. ഈ ആനയെ നോക്കുന്നതിനായി സ്ഥിരമായി ഒരു പാപ്പാനും തയാറായിരുന്നതല്ല.

കൂടാതെ ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പൊതുജനങ്ങളുമായി ബന്ധമുള്ള സ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യരുത് എന്ന് കാണിച്ചുകൊണ്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ നിന്നും ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുള്ളതാണ്. ആനയുടെ അടുത്തേക്ക് പോകുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ദേവസ്വം ബോർഡിന്‍റെ ഭാഗത്തുനിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അറിയിച്ചിട്ടുള്ളതാണ്.

പൊതുജനങ്ങൾ ആനയെ തളച്ചിരിക്കുന്ന ഭാഗത്തേക്ക് പോകുകയോ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടി വീഴുന്ന സംഭവത്തിന് തൊട്ടുമുമ്പ് പാപ്പാന്മാർ ആനയെ ക്രൂരമായി മർദ്ദിക്കുന്ന രംഗങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Kerala

പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്ന ആ​ന​യ്ക്കൊ​പ്പം കൈ​ക്കു​ഞ്ഞു​മാ​യി സാ​ഹ​സം

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്ന ആ​ന​യു​ടെ സ​മീ​പം ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി പാ​പ്പാ​ന്‍റെ സാ​ഹ​സം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്.

ആ​ന​യു​ടെ താ​ത്കാ​ലി​ക പാ​പ്പാ​ൻ അ​ഭി​ലാ​ഷി​ന്‍റെ കു​ട്ടി​യാ​ണി​ത്. ഇ​തി​നി​ടെ കു​ട്ടി അ​ഭി​ലാ​ഷി​ന്‍റെ കൈ​യി​ൽ നി​ന്നും ആ​ന​യു​ടെ കാ​ൽ ചു​വ​ട്ടി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു.

ചോ​റൂ​ണി​ന് വേ​ണ്ടി​യാ​ണ് കു​ഞ്ഞി​നെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. തു​ട​ര്‍​ന്ന്, ഹ​രി​പ്പാ​ട് സ്‌​ക​ന്ദ​ന്‍ എ​ന്ന ആ​ന​യു​ടെ മു​ന്നി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ആ​ന​യു​ടെ തു​മ്പി കൈ​യു​ടെ അ​ടി​യി​ലൂ​ടെ കൊ​ണ്ട് പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

ആ​ന​യു​ടെ കാ​ലു​ക​ള്‍​ക്കി​ട​യി​ലൂ​ടെ​യും കു​ഞ്ഞു​മാ​യി പോ​യി. തു​ട​ര്‍​ന്ന് തു​മ്പി​ക്കൈ​യി​ല്‍ ഇ​രു​ത്താ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​ഭി​ലാ​ഷി​ന്‍റെ കൈ​യി​ല്‍ നി​ന്ന് കു​ട്ടി മ​റി​ഞ്ഞ് ആ​ന​യു​ടെ കാ​ല്‍ ചു​വ​ട്ടി​ലേ​ക്ക് വീ​ണ​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഹ​രി​പ്പാ​ട് സ്‌​ക​ന്ദ​ന്‍ എ​ന്ന ഈ ​ആ​ന പു​റ​ത്തി​രു​ന്ന ര​ണ്ട് പേ​രെ വ​ലി​ച്ച് താ​ഴെ​യി​ടു​ക​യും ഒ​ന്നാം പാ​പ്പാ​നെ ച​വി​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. തു​ട​ര്‍​ന്ന് കൊ​ല്ല​ത്ത് നി​ന്ന് മ​റ്റൊ​രു പാ​പ്പാ​നെ​ത്തി ആ​ന​യെ ത​ള​യ്ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​യാ​ളെ​യും ആ​ന ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു.

സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ താ​ത്കാ​ലി​ക പാ​പ്പാ​ൻ അ​ഭി​ലാ​ഷി​നെ ജോ​ലി​യി​ൽ നി​ന്നും മാ​റ്റി നി​ര്‍​ത്തി. കു​ട്ടി​യു​ടെ പേ​ടി മാ​റാ​നാ​ണ് ആ​ന​യു​ടെ അ​ടി​യി​ലൂ​ടെ പോ​യ​തെ​ന്ന് ഇ​യാ​ൾ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളോ​ടു പ​റ​ഞ്ഞു.

Kerala

മൂന്നാറിൽ കാർ യാത്രികരെ വിരട്ടി കാട്ടുകൊമ്പൻ

ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ കാ​ർ യാ​ത്ര​ക്കാ​രെ വി​ര​ട്ടി കാ​ട്ടു​കൊ​മ്പ​ൻ. ഇ​ന്നു രാ​വി​ലെ ന​ല്ല​ത​ണ്ണി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നാ​ർ ടൗ​ണി​ൽ​നി​ന്നു ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​രെ ഡോ​ക്ടേ​ഴ്സ് ബം​ഗ്ലാ​വി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണ് ആ​ന​യെ​ക്ക​ണ്ട് വ​ഴി​യി​ൽ ഒ​തു​ക്കി​യ കാ​റി​നു സ​മീ​പ​ത്തു​കൂ​ടി ചി​ന്നം​വി​ളി​ച്ച് ആ​ന ക​ട​ന്നു​പോ​യ​ത്.

ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി പ​ട​യ​പ്പ എ​ന്ന കൊ​മ്പ​നും മ​റ്റു ചി​ല കൊ​മ്പ​ൻ​മാ​രും മൂ​ന്നാ​റി​ന്‍റെ പ​ല ഭാ​ഗ​ത്തും റോ​ഡി​ൽ ഇ​റ​ങ്ങു​ന്നു​ണ്ട്. പ​ട​യ​പ്പ ഇ​ട​യ്ക്കി​ടെ ആ​ക്ര​മ​ണ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. സ​ഞ്ചാ​രി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ആ​ന​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള ഇ​റ​ക്കം.

ആ​ന​ക​ളെ ടൗ​ണി​ൽ​നി​ന്നു തു​ര​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളു​മെ​ല്ലാം തു​ട​ർ​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. പ​ട​യ​പ്പ വീ​ടു​ക​ൾ​ക്കു നേ​രെ​യും ക​ട​ക​ൾ​ക്കു നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Kerala

പെ​റ്റ് ഷോ​യ്ക്ക് ആ​ന​യെ സ്കൂ​ളി​ൽ കൊ​ണ്ടു​വ​ന്ന സം​ഭ​വം; റി​പ്പോ​ർ​ട്ട് തേ​ടി വ​നം​വ​കു​പ്പ്

കൊ​ച്ചി: പെ​റ്റ് ഷോ​യ്ക്ക് സ്കൂ​ളി​ൽ ആ​ന​യെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി വ​നം​വ​കു​പ്പ്. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗ​മാ​ണ് സ്കൂ​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

ബു​ധ​നാ​ഴ്ച ക​ലൂ​ർ ഗ്രീ​റ്റ​സ് പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് സം​ഭ​വം. പെ​റ്റ് ഷോ​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ൾ വീ​ട്ടി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സ്കൂ​ളി​ലെ​ത്തി​ച്ച​ത്. പൂ​ച്ച​യേ​യും നാ​യ​യേ​യും കു​തി​ര​യേ​യു​മൊ​ക്കെ കു​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു.

അ​തി​നി​ടെ​യാ​ണ് ഒ​രു കു​ട്ടി ആ​ന​യു​മാ​യി സ്കൂ​ളി​ലെ​ത്തി​യ​ത്. ആ​ന​പ്പു​റ​ത്ത് ഇ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ‌​ടെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ഇ​ട​പ്പ​ള്ളി റേ​ഞ്ചി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത്.

അ​നു​മ​തി വാ​ങ്ങി​യാ​ണോ ആ​ന​യെ സ്കൂ​ളി​ലെ​ത്തി​ച്ച​തെ​ന്നും കു​ട്ടി​ക​ളെ ആ​ന​പ്പു​റ​ത്ത് ക​യ​റ്റി​യ​തി​ന് അ​നു​മ​തി വാ​ങ്ങി​യി​രു​ന്നോ എ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ അ​നു​മ​തി വാ​ങ്ങി​യാ​ണ് ആ​ന​യെ സ്കൂ​ളി​ലെ​ത്തി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. ആ​ന​പ്പു​റ​ത്ത് ക​യ​റി​യ​ത് ആ​ന​യു​ടെ ഉ​ട‌​മ​ക​ളാ​ണെ​ന്നും അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ൽ​കി. സം​ഭ​വ​ത്തി​ൽ സ്കൂ​ളി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കാ​ട്ടാ​ന​യു​ടെ മു​ന്പി​ൽ അ​ക​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ര​ക്ഷ​പ്പെ​ട്ടു

അ​​​തി​​​ര​​​പ്പി​​​ള്ളി: റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​ന്ന കാ​​​ട്ടാ​​​ന​​​യു​​​ടെ മു​​​ന്പി​​​ൽ അ​​​ക​​​പ്പെ​​​ട്ട വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ട്ടു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വെ​​​റ്റി​​​ല​​​പ്പാ​​​റ​​​യി​​​ലാ​​​ണ് സം​​​ഭ​​​വം.

പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​​നും വെ​​​റ്റി​​​ല​​​പ്പാ​​​റ സ്കൂ​​​ളി​​​നും സ​​​മീ​​​പ​​​ത്തു​​​കൂ​​​ടി വ​​​ന്ന കാ​​​ട്ടാ​​​ന റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​മ്പോ​​​ഴാ​​​ണ് അ​​​തു​​​വ​​​ഴി വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ കാ​​​ർ വ​​​ന്ന​​​ത്. ആ​​​ന​​​യു​​​ടെ മു​​​ന്പി​​​ലൂ​​​ടെ എ​​​ത്തി​​​യ കാ​​​റി​​​നെ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മി​​​ച്ചി​​​ല്ല. കാ​​​ർ ക​​​ട​​​ന്നു​​​പോ​​​യ ശേ​​​ഷ​​​മാ​​​ണ് കാ​​​ട്ടാ​​​ന ക​​​ട​​​ന്നു​​​പോ​​​യ​​​ത്.

നാ​​​ട്ടു​​​കാ​​​ർ ശ്വാ​​​സ​​​മ​​​ട​​​ക്കി​​​നി​​​ന്നാ​​​ണ് രം​​​ഗം ക​​​ണ്ട​​​ത്. ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും ദി​​​വ​​​സ​​​മാ​​​യി കാ​​​ട്ടാ​​​ന​​​ക​​​ൾ പ​​​ക​​​ൽ​​​സ​​​മ​​​യ​​​ത്തു ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​റ​​​ങ്ങി ഭീ​​​തി പ​​​ര​​​ത്തു​​​ക​​​യാ​​​ണ്.

Kerala

മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് ഒന്നരക്കൊമ്പൻ

മറയൂർ: ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ വഴിമുടക്കിയത്.

രാത്രി എട്ട് മുതൽ പത്ത് വരെയാണ് ഈ പാതയിൽ മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പൻ കാട്ടാന നാടു റോഡിൽ നിലയുറപ്പിച്ചത്.

ഒൻപത് വരെ ഭാഗികമായും അടുത്ത് ഒരു മണിക്കൂർ പൂർണമായും റോഡിൽനിന്ന് മാറാതെ നിന്നു. ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി.

ഒന്നരമണിക്കൂറിന് ശേഷം ഒറ്റക്കൊമ്പൻ സ്വമേധയാ വഴിമാറുകയായിരുന്നു.

Kerala

കാ​ലി​നു മു​റി​വേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ച കാ​ട്ടാ​ന ച​രി​ഞ്ഞു

അ​​​തി​​​ര​​​പ്പി​​​ള്ളി: കാ​ലി​നു മു​റി​വേ​റ്റ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ചി​കി​ത്സ​ന​ൽ​കി വി​ട്ട​യ​ച്ച​ശേ​ഷം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കാ​ട്ടാ​ന ച​രി​ഞ്ഞു. വ​നം​വ​കു​പ്പ് ര​ണ്ടു പ്രാ​വ​ശ്യം പി​ടി​കൂ​ടി മ​യ​ക്കു​വെ​ടി​വ​ച്ച് ചി​കി​ത്സി​ച്ച​ശേ​ഷം വി​ട്ട​യ​ച്ച കാ​ട്ടാ​ന​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ച​രി​ഞ്ഞ​ത്.

ഉ​ദ്ദേ​ശം 12 വ​യ​സു​ള്ള കൊ​മ്പ​നാ​ന മു​റി​വി​ലൂ​ടെ​യു​ണ്ടാ​യ അ​ണു​ബാ​ധ​മൂ​ല​വും കി​ട​പ്പി​ലാ​യ​തു​കൊ​ണ്ടു​മാ​ണ് ച​രി​ഞ്ഞ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.

സെ​പ്റ്റം​ബ​ർ അ​വ​സാ​ന​മാ​ണ് കാ​ല​ടി പ്ലാ​ന്‍റേ​ഷ​ൻ എ​ണ്ണ​പ്പ​ന​ത്തോ​ട്ട​ത്തി​ൽ എ​രു​മ​ത്ത​ടം ഭാ​ഗ​ത്ത് കാ​ലി​നു മു​റി​വേ​റ്റ​നി​ല​യി​ൽ കാ​ട്ടാ​ന​യെ ക​ണ്ട​ത്. തു​ട​ർ​ന്നു വ​നം​വ​കു​പ്പ് ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് ചി​കി​ത്സി​ച്ചു. ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ പു​രോ​ഗ​തി കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ണ്ടും മ​ല​യാ​റ്റൂ​ർ ഡി​വി​ഷ​നി​ൽ​വ​ച്ച് മ​യ​ക്കു​വെ​ടി​വ​ച്ചു ചി​കി​ത്സി​ച്ചു. തു​ട​ർ​ന്നും ആ​ന​യെ വ​നം​വ​കു​പ്പ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ക​ല്ലാ​ല എ​സ്റ്റേ​റ്റ് പ​തി​മൂ​ന്നാം ബ്ലോ​ക്കി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ തോ​ട്ടി​ലെ ചെ​ളി​യി​ൽ ആ​ന​യെ വീ​ണ്ടും അ​വ​ശ​നി​ല​യി​ൽ ക​ണ്ടി​രു​ന്നു. ആ​ന അ​വ​ശ​നി​ല​യി​ലാ​കാ​ൻ കാ​ര​ണം മ​റ്റേ​തെ​ങ്കി​ലും ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​മാ​കാം എ​ന്ന സം​ശ​യ​വും ഡോ​ക്ട​ർ​മാ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു.

ആ​ന​യ്ക്കു മ​രു​ന്ന് ഭ​ക്ഷ​ണ​ത്തി​ൽ വ​ച്ചു​കൊ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ട്ടാ​ന ച​രി​യു​ക​യാ​യി​രു​ന്നു.

പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് മ​ല​യാ​റ്റൂ​ർ ഡി​എ​ഫ്ഒ പി. ​കാ​ർ​ത്തി​ക് ചെ​യ​ർ​മാ​നാ​യ പോ​സ്റ്റ്‌​മോ​ർ​ട്ടം ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി ജ​ഡം സം​സ്‌​ക​രി​ച്ചു.

National

ജാ​ർ​ഖ​ണ്ഡി​ൽ വ​യോ​ധി​ക​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ സിം​ദേ​ഗ ജി​ല്ല​യി​ൽ വ​യോ​ധി​ക​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു. ജ​മു​ന പ്ര​ധാ​ൻ (78) ആ​ണ് മ​രി​ച്ച​ത്.

ബോ​ൾ​ബ വ​ന​മേ​ഖ​ല​യി​ലെ കൊ​ഡു​ർ​മു​ണ്ട ഭു​ഖാ​ൻ ടോ​ളി സ്വ​ദേ​ശി​യാ​ണ് ജ​മു​ന പ്ര​ധാ​ൻ. ആ​ന​ക്കൂ​ട്ട​ത്തി​ൽ നി​ന്ന് വ​ഴി​തെ​റ്റി വ​ന്ന ഒ​രു ആ​ന ജ​മു​ന​യെ ച​വി​ട്ടി​ക്കൊ​ന്ന​താ​യി സിം​ദേ​ഗ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ (ഡി​എ​ഫ്ഒ) ശ​ശാ​ങ്ക് ശേ​ഖ​ർ സിം​ഗ് പ​റ​ഞ്ഞു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം പു​ല്ല് വെ​ട്ടാ​ൻ ജ​മു​ന പ്ര​ധാ​ൻ വ​ന​ത്തി​ലേ​ക്ക് പോ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സം​ഭ​വം. വി​വ​രം ല​ഭി​ച്ച​യു​ട​നെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ൾ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ദേ​വി​ദാ​സ് മു​ർ​മു​വി​നൊ​പ്പം സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം സിം​ദേ​ഗ​യി​ലെ സ​ദ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ജ​മു​ന പ്ര​ധാ​ന്‍റെ കു​ടും​ബ​ത്തി​ന് നാ​ലു​ല​ക്ഷം രൂ​പ കൈ​മാ​റു​മെ​ന്നും ഡി​എ​ഫ്ഒ വ്യ​ക്ത​മാ​ക്കി.

Kerala

താ​ള്‍​ക്കൊ​ല്ലി വ​ന​ത്തി​ൽ പി​ടി​യാ​ന​യു​ടെ ജ​ഡം

മ​ല​പ്പു​റം: താ​ള്‍​ക്കൊ​ല്ലി ഉ​ള്‍​വ​ന​ത്തി​നു​ള്ളി​ല്‍ ഒ​രു ദി​വ​സം പ​ഴ​ക്ക​മു​ള്ള കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. 15 വ​യ​സ് പി​ന്നി​ട്ട പി​ടി​യാ​ന​യെ​യാ​ണ് ചെ​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. താ​ള്‍​ക്കൊ​ല്ലി കാ​രീ​രി​യി​ലെ 1965 തേ​ക്ക് പ്ലാ​ന്‍റേ​ഷ​ന​ടു​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഫീ​ല്‍​ഡ് പ​രി​ശോ​ധ​ന​ക്ക് പോ​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും ആ​ന ച​രി​ഞ്ഞ​ത് എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി ആ​ന​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

അ​തേ സ​മ​യം ആ​ന​മ​റി​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു. സോ​ളാ​ര്‍ പാ​ന​ലും ത​ക​ര്‍​ത്തു.

District News

വനാതിർത്തികളിലെ മരങ്ങൾ കുത്തിമറിച്ച് കോ​ടി​ക​ളുടെ ഫെ​ന്‍​സിം​ഗ് കാ​ട്ടാ​ന​ക​ൾ ത​ക​ർ​ക്കു​ന്നു

കോ​ത​മം​ഗ​ലം: കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ഫെ​ന്‍​സിം​ഗ് കാ​ട്ടാ​ന​ക​ൾ മ​ര​ങ്ങ​ൾ ത​ള്ളി​യി​ട്ട് ത​ക​ർ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്നു. കോ​ട്ട​പ്പ​ടി, പി​ണ്ടി​മ​ന, വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളേ​യും കൃ​ഷി​യി​ട​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മൂ​ന്നേ​മു​ക്കാ​ല്‍ കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​ത്.

നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ളി​ല്‍ ഐ​നി​ച്ചാ​ല്‍ മു​ത​ല്‍ വാ​വേ​ലി വ​രെ​യാ​ണ് ഫെ​ന്‍​സിം​ഗ് ചാ​ര്‍​ജ് ചെ​യ്തി​ട്ടു​ള്ള​ത്. സ​മീ​പ​ത്ത് നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മ​റി​ച്ചി​ട്ടാ​ണ് ആ​ന​ക്കൂ​ട്ടം ഇ​വ ത​ക​ര്‍​ക്കു​ന്ന​ത്. ഫെ​ന്‍​സിം​ഗ് നി​ര്‍​മി​ക്കു​ന്ന​തി​ന് മു​ന്നേ മ​ര​ങ്ങ​ള്‍ മു​റി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നാ​ട്ടു​കാ​ര്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. പി​ന്നീ​ട് മു​റി​ക്കാം എ​ന്നാ​യി​രു​ന്നു അ​ധി​കാ​രി​ക​ളു​ടെ മ​റു​പ​ടി. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ള്‍ എ​ങ്ങു​മെ​ത്തി​യി​ല്ല.

ഒ​രു കി​ലോ​മീ​റ്റ​ര്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കാ​ന്‍ 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് മു​ത​ൽ​മു​ട​ക്ക്. ഇ​ത്ര​യും വ​ലി​യ തു​ക​യാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ വൈ​കു​ന്ന​തു​മൂ​ലം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത്. ആ​ന​ക​ള്‍ നാ​ട്ടി​ലി​റ​ങ്ങി കൃ​ഷി​യും മ​റ്റ് വ​സ്തു​വ​ക​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​ലു​ള്ള ന​ഷ്ടം വേ​റേ​യും. ഫെ​ന്‍​സിം​ഗി​ന് 30 മീ​റ്റ​ര്‍ പ​രി​ധി​യി​ലു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ല്‍ അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് വ​കു​പ്പ് മ​ന്ത്രി നി​യ​മ​സ​ഭ​യി​ലു​ള്‍​പ്പ​ടെ പ​റ​ഞ്ഞ​താ​ണ്. പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ന്‍ ആ​ളെ​കി​ട്ടു​ന്നി​ല്ലെ​ന്ന കാ​ര​ണ​മാ​ണ് ത​ട​സ​മാ​യി അ​ധി​കാ​രി​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കേ​ണ്ട അ​ധി​കൃ​ത​ർ ഇ​പ്പോ​ഴും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ സാ​ങ്കേ​തി​ക​യി​ല്‍ മു​റു​കെ​പി​ടി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

District News

കാ​ട്ടാ​നശ​ല്യം സ​ഹി​ക്ക​വ​യ്യാതെ ആനപ്പിണ്ടവു​മാ​യി മാ​ര്‍​ച്ച് ചെ​യ്ത​വ​രെ പോ​ലീ​സ് ത​ട​ഞ്ഞു

റാ​ന്നി: റാ​ന്നി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന കാ​ട്ടു​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ റാ​ന്നി ഡി​എ​ഫ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. വ​ട​ശേ​രി​ക്ക​ര, കു​മ്പ​ള​ത്താ​മ​ണ്‍ മേ​ഖ​ല​യി​ല്‍ നാ​ട്ടി​ലി​റ​ങ്ങി​യ കാട്ടാ​ന​യു​ടെ പി​ണ്ടവു​മാ​യി ഡി​എ​ഫ് ഓ​ഫീ​സി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. പി​ന്നീ​ട് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ധ​ര്‍​ണ ന​ട​ത്തി.


വ​ന​ത്തി​നു​ള്ളി​ല്‍ പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല സോ​ളാ​ര്‍ വേ​ലി ഇ​ട്ടു വ​നം വ​കു​പ്പ് സം​ര​ക്ഷി​ക്കു​മ്പോ​ള്‍ കാ​ട്ടു മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ല്‍ ഇ​റ​ങ്ങി സൈ്വ​ര വി​ഹാ​രം ന​ട​ത്തു​ക​യാ​ണെ​ന്ന് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന്‍​രാ​ജ് പ​റ​ഞ്ഞു.


വ​ന​വും ജ​ന​വാ​സ മേ​ഖ​ല​യും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​ക​ളി​ല്‍ സോ​ളാ​ര്‍​വേ​ലി സ്ഥാ​പി​ക്കു​വാ​ന്‍ വ​നം​വ​കു​പ്പി​നോ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നോ സാ​ധി​ക്കാ​ത്ത​ത് വ​ന്‍ വീ​ഴ്ച​യാ​ണെ​ന്നും മോ​ഹ​ന്‍​രാ​ജ് കു​റ്റ​പ്പെ​ടു​ത്തി.


ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​ബി താ​ഴ​ത്തി​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ, ടി. ​കെ. സാ​ജു, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, അ​ഹ​മ്മ​ദ് ഷാ, ​മ​ണി​യാ​ര്‍ രാ​ധാ​കൃ​ഷ്ണ​ൻ, തോ​മ​സ് അ​ല​ക്‌​സ്, രാ​ജു മ​രു​തി​ക്ക​ൽ, പ്ര​കാ​ശ് തോ​മ​സ് എ. ​കെ. ലാ​ലു, സാം​ജി ഇ​ട​മു​റി, ജെ​സി അ​ല​ക്‌​സ്, ഷി​ബു തോ​ണി​ക്ക​ട​വി​ൽ, സ്വ​പ്ന സൂ​സ​ന്‍ ജേ​ക്ക​ബ്, ഗ്രേ​സി തോ​മ​സ്, അ​ന്ന​മ്മ തോ​മ​സ്, ജോ​യ് കാ​നാ​ട്ട്, ഭ​ദ്ര​ന്‍ ക​ല്ല​ക്ക​ല്‍, റൂ​ബി കോ​ശി,

 

സോ​ണി​യ മ​നോ​ജ്, ടി. ​കെ. ജ​യിം​സ്, അ​നി​ത അ​നി​ല്‍ കു​മാ​ര്‍, വി. ​പി. രാ​ഘ​വ​ൻ, അ​ബ്ദു​ല്‍ റ​സാ​ക്ക്, പ്ര​മോ​ദ് മ​ന്ദ​മ​രു​തി, തോ​മ​സ് ഫി​ലി​പ്പ്, ജ​യിം​സ് ക​ക്കാ​ട്ടു​കു​ഴി​യി​ല്‍, ഷാ​ജി നെ​ല്ലി​മൂ​ട്ടി​ൽ, കെ. ​ഇ. തോ​മ​സ്, ബി​നു വ​യ​റ​ന്‍​മ​രു​തി​യി​ൽ, ജോ​ര്‍​ജ് ജോ​സ​ഫ്, ഡി. ​ഷാ​ജി, ബെ​ന്നി മാ​ട​ത്തും​പ​ടി, ജി. ​ബി​ജു, ജ​യിം​സ് രാ​മ​നാ​ട്ട്, ര​ഞ്ജി പ​താ​ലി​ൽ, കെ. ​കെ. തോ​മ​സ്, സു​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ക​ബാ​ലി റോ​ഡ് ത​ട​ഞ്ഞു; യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി

അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ അ​മ്പ​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന ക​ബാ​ലി റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച​തു മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം മു​ട​ക്കി. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ര​ണ്ടു കാ​റു​ക​ൾ​ക്കു​നേ​രേ കാ​ട്ടാ​ന ആ​ക്ര​മ​ണ​വും ന​ട​ത്തി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ അ​മ്പ​ല​പ്പാ​റ​യ്ക്കും വാ​ൽ​വ് ഹൗ​സി​നും ഇ​ട​യി​ലു​ള്ള റോ​ഡി​ൽ മ​രം മ​റി​ച്ചി​ട്ട് റോ​ഡി​ൽ​നി​ന്നു മാ​റാ​ൻ ത​യാ​റാ​വാ​തെ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് കാ​ട്ടാ​ന നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളാ​യി അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യി​ൽ ഇ​തു​മൂ​ലം വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു.

ആ​ന​യ്ക്കു സ​മീ​പ​ത്തു​നി​ന്ന് ഇ​രു​വ​ശ​ത്തേ​ക്കും ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യി​ടാ​ൻ വ​നം​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ആ​ന​യ്ക്കു പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ന റോ​ഡി​ൽ​നി​ന്നും മാ​റി​യ​ത്.

Kerala

കാ​ട്ടാ​ന​യാ​ക്ര​മ​ണം; ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​പ​രി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 6.30ന് ​ബ്രൈ​മൂ​ർ റോ​ഡി​ൽ മു​ല്ല​ച്ച​ൽ വ​ള​വി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഇ​ടി​ഞ്ഞാ​ർ മ​ങ്ക​യം സ്വ​ദേ​ശി ജി​തേ​ന്ദ്ര​നെ​യാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച ജി​തേ​ന്ദ്ര​നെ കാ​ട്ടാ​ന പി​ന്തു​ട​ർ​ന്നെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ജി​തേ​ന്ദ്ര​ന്‍റെ ഇ​ട​തു വാ​രി​യെ​ല്ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പാ​രി​പ്പ​ള്ളി​യി​ലെ ജോ​ലി സ്ഥ​ല​ത്ത് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ജി​തേ​ന്ദ്ര​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

Kerala

ഇ​ടു​ക്കി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു

ഇ​ടു​ക്കി: പെ​രു​വ​ന്താ​ന​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. കാ​ഞ്ഞി​ര​പ്പ​ള്ളി ത​മ്പ​ല​ക്കാ​ട് സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ (64) ആ​ണ് മ​രി​ച്ച​ത്.

പെ​രു​വ​ന്താ​നം മ​ത​മ്പ​യി​ല്‍ ഇന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പു​രു​ഷോ​ത്ത​മ​നും മ​ക​നും ചേ​ർ​ന്ന ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ കാ​ട്ടാ​ന പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പു​രു​ഷോ​ത്ത​മ​ൻ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി.

പു​രു​ഷോ​ത്ത​മ​നെ ഉ​ട​ൻ ത​ന്നെ ആ​ശി​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. മ​ത​മ്പ​യി​ല്‍ റ​ബ​ർ തോ​ട്ടം പാ​ട്ട​ത്തി​നെ​ടു​ത്ത് നോ​ക്കി​ന​ട​ത്തു​ക​യാ​യി​രു​ന്നു പു​രു​ഷോ​ത്ത​മ​ൻ.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ യു​വാ​വി​ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി

വ​യ​നാ​ട്: മൂ​ട​ക്കൊ​ല്ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കൃ​ത്യ​മാ​യ ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്ന് പ​രാ​തി. കൈ​യി​ൽ തു​ള​ച്ചു ക​യ​റി​യ ക​ല്ല് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ മു​ട​ക്കൊ​ല്ലി സ്വ​ദേ​ശി​യാ​യ അ​ഭി​ലാ​ഷി​ന് പ​രി​ക്കേ​റ്റ​ത്. വീ​ഴ്ച​യി​ൽ അ​ഭി​ലാ​ഷി​ന്‍റെ കൈ​യ്ക്കും കാ​ലി​നും ന​ടു​വി​നും പ​രി​ക്കേ​റ്റു.

ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എത്തിയെങ്കിലും കൈയിൽ തുളച്ചുകയറിയ കല്ല് നീക്കം ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് വേ​ദ​ന കൂ​ടി​യ​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ടി വ​ന്നു. തു​ള​ച്ചു ക​യ​റി​യ ക​ല്ല് ഇവിടെവച്ച് നീക്കം ചെയ്തെന്നും അ​ഭി​ലാ​ഷ് പ്രതികരിച്ചു.

District News

കാ​ട്ടാ​ന​ക്കൂ​ട്ടം സ്കൂ​ൾ മ​തി​ൽ ത​ക​ർ​ത്തു

വി​തു​ര: ത​ല​ത്തൂ​ത​കാ​വ് ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ന്‍റെ മ​തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ൽ നി​ന്നും കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​യി മ​തി​ൽ നി​ർ​മി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​ണ്. എ​ന്നാ​ൽ അ​ത്യാ​വ​ശ്യ സ​മ​യ​ങ്ങ​ളി​ൽ ആ​ർ​ആ​ർ​റ്റി ടീ​മി​നെ വി​ളി​ച്ചാ​ൽ എ​ത്തു​ന്നി​ല്ലെ​ന്നും ആ​ന​ക്കി​ട​ങ്ങു​ക​ളു​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച നി​ല​യി​ലാ​ണെ​ന്നും സോ​ളാ​ർ പെ​ൻ​സിം​ങ്ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കു​ള​മോ​ട്ട് പാ​റ രാ​ധ​യു​ടെ വീ​ട് കാ​ട്ടാ​ന ആ​ക്ര​മി​ച്ചി​രു​ന്നു. ത​ല​നാ​രീ​ഴ​ക്കാ​ണ് രാ​ത്രി​യി​ൽ രാ​ധ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത് . പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും സം​ര​ക്ഷി​ക്കാ​നാ​യി സ്കൂ​ളി​ന് ചു​റ്റും അ​ടി​യ​ന്ത​ര​മാ​യി ആ​ന കി​ട​ങ്ങ് നി​ർ​മി​ക്ക​ണ​മെ​ന്ന് സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​എ​സ്. റ​ഷീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

വി​തു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി ​ആ​ന​ന്ദ്, വി​തു​ര ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് വി​തു​ര, അ​ഖി​ലേ​ന്ത്യ ആ​ദി​വാ​സി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​മ​നോ​ഹ​ര​ൻ കാ​ണി, വി​തു​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗം ര​ജേ​ഷ് നെ​ട്ട​യം, കെ ​പ്ര​ദീ​പ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up