അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് പവർഹൗസിനു സമീപം കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. പെരിങ്ങൽക്കുത്ത് കോളനിയിലെ സുന്ദരൻ (55) എന്നയാളാണ് മരിച്ചത്.
വാരിയെല്ലിനും തുടയ്ക്കും പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകുന്നേരം ആറിനാണ് സംഭവം. കായ വെട്ടാൻ പോയി വനത്തിൽനിന്നു തിരിച്ചു വരുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇയാളെ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.