ചക്കക്കൊമ്പൻ
ഇടുക്കി: കാട്ടാനയായ ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു. ദൗത്യം ഇന്ന് വിജയിച്ചില്ലെങ്കിൽ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് വനംമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരാഴ്ചയിലേറെയായി വനവകുപ്പ് തുടരുന്ന ഈ ദൗത്യം ഇനി രണ്ട് മാസത്തേയ്ക്ക് പുനരാരംഭിക്കാൻ സാധ്യതയില്ല. ഇന്ന് രാവിലെ ആറോടെയാണ് ദൗത്യം ആരംഭിച്ചത്. വയനാട്ടിൽ നിന്ന് എത്തിച്ച വിക്രം, ഭാരത് എന്നീ കുങ്കിയാനകളുടെ സഹായത്തോടെ 50 അംഗ വനവകുപ്പ് സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
എന്നാൽ, മയക്കുവെടിവയ്ക്കുന്നതിന് അനുയോജ്യമായ സ്ഥലത്തേക്ക് ചക്കക്കൊമ്പൻ എത്താതിരുന്നത് ദൗത്യം വൈകാൻ കാരണമായി. വൈകുന്നേരം നാലേകാലോടെ ആനയ്ക്ക് മയക്കുവെടിയേറ്റെങ്കിലും, തൊട്ടുപിന്നാലെ ആനയിറങ്കൽ ഡാമിലേക്ക് ഇറങ്ങിയത് ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയായി.
വെള്ളത്തിൽ ഇറങ്ങിയ ആനയുടെ സുരക്ഷ മുൻനിർത്തി, മയക്കം വിടാനുള്ള മറുമരുന്നിന്റെ രണ്ടാം ഡോസ് വനവകുപ്പ് ഉദ്യോഗസ്ഥർ ഉടൻതന്നെ നൽകുകയായിരുന്നു.
Tags : Elephant MissionChakkakomban Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash