x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചക്കക്കൊമ്പന് വീണ്ടും മയക്കുവെടിവച്ചു: ആന ആനയിറങ്കൽ ജലാശയത്തിൽ ഇറങ്ങി... ആശങ്ക

വെബ് ഡെസ്ക്
Published: November 27, 2026 04:38 PM IST | Updated: November 27, 2026 04:50 PM IST

ചക്കക്കൊമ്പൻ

ഇടുക്കി: ചിന്നക്കനാലിൽ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാന ‘ചക്കക്കൊമ്പനെ’ പിടികൂടാനുള്ള ദൗത്യത്തിന്‍റെ മൂന്നാം ദിനത്തിൽ ആനയ്ക്ക് മയക്കുവെടിവച്ചു. 301 ഏക്കറിലെ അംഗൻവാടിക്ക് സമീപം കഴിഞ്ഞ ദിവസം മയക്കുവെടിവച്ച സ്ഥലത്തിന് അടുത്തുവച്ചു തന്നെയാണ് ഇന്നും ആദ്യ ഡോസ് നൽകിയത്.

വെടിയേറ്റത്തോടെ ആന സമീപത്തെ ആനയിറങ്കൽ ജലാശയത്തിലേക്ക് ഇറങ്ങി. ഇതോടെ വനംവകുപ്പിന്‍റെ ദൗത്യസംഘം ആനയെ കരയക്ക് കയറ്റാനുള്ള ശ്രമത്തിലാണ്. മൂപ്പത് മിനിറ്റോളമായി ആന ജലാശയത്തിൽ തുടരുകയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആന മയങ്ങിയാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.

ആനയെ കരയ്ക്ക് കയറ്റി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുമുള്ള എല്ലാ സജ്ജീകരണങ്ങളും ദൗത്യസംഘം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മയക്കുവെടിവച്ചിരുന്നെങ്കിലും ആനയെ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് മൂന്നാം ദിവസവും ദൗത്യം ഊർജ്ജിതമാക്കിയത്.

Tags : Chakkakomban Elephant Waterbody

Recent News

Corehub Up