x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിറാജിന് വീണ്ടും ബെഞ്ചിലിരിക്കേണ്ടി വരുമോ?; സൂ​ച​ന ന​ൽ​കി മോ​ർ​ക്ക​ൽ

വെബ് ഡെസ്ക്
Published: November 26, 2026 11:36 PM IST | Updated: November 26, 2026 11:36 PM IST

മു​ഹ​മ്മ​ദ് സി​റാ​ജ്

ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജി​ന് പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ സ്ഥാ​നം ല​ഭി​ച്ചേ​ക്കി​ല്ല. സ​മീ​പ​കാ​ല​ത്തെ മോ​ശം ഫോ​മും ബൗ​ളി​ങ്ങി​ലെ പ്ര​ക​ട​ന​വു​മാ​ണ് 32കാ​ര​നാ​യ താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​കു​ന്ന​ത്. ര​ണ്ടാം ടെ​സ്റ്റി​ലും സി​റാ​ജി​നെ പു​റ​ത്തി​രു​ത്തി​യേ​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് കോ​ച്ച് മോ​ർ​ണി മോ​ർ​ക്ക​ൽ ന​ൽ​കു​ന്ന​ത്.

വെ​ല്ലിം​ഗ്ട​ണി​ൽ ന​ട​ന്ന ഒ​ന്നാം ടെ​സ്റ്റി​ൽ സി​റാ​ജി​നെ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ന്ത്യ അ​ൻ​ഷു​ൽ കം​ബോ​ജി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ജ​സ്പ്രീ​ത് ബും​റ, പ്ര​സി​ദ്ധ് കൃ​ഷ്ണ, ആ​കാ​ശ് ദീ​പ് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് കം​ബോ​ജ് ക​ളി​ച്ച​ത്. സി​റാ​ജി​നെ ഒ​ഴി​വാ​ക്കി​യ തീ​രു​മാ​നം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു.​സി​റാ​ജ് സ്വ​ന്തം പ്ര​ക​ട​ന​വും ബൗ​ളിം​ഗ് രീ​തി​യും പു​നഃ​പ​രി​ശോ​ധി​ച്ച് മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നാ​ണ് മോ​ർ​ണി മോ​ർ​ക്ക​ലി​ന്‍റെ നി​ല​പാ​ട്. 

ഇ​തോ​ടെ ക്രൈ​സ്റ്റ്ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം ടെ​സ്റ്റി​ലും സി​റാ​ജി​ന് പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി. അ​തേ​സ​മ​യം ക​ഴി​ഞ്ഞ വ​ർ​ഷം ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ സി​റാ​ജ് ന​ട​ത്തി​യ പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ജ​സ്പ്രീ​ത് ബും​റ​യു​ടെ അ​ഭാ​വ​ത്തി​ൽ ഇ​ന്ത്യ​ൻ പേ​സ് നി​ര​യെ മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച താ​രം പ​ര​മ്പ​ര​യി​ൽ ആ​കെ 23 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യി​രു​ന്നു.

 

Tags : TestCricket MohammedSiraj India Cricket NewZealand Mor­neMorkel

Recent News

Corehub Up