പ്രതീകാത്മക ചിത്രം - എഐ
കോഴിക്കോട്: സംസ്ഥാന പൊലിസ് സേനയില്‍ ക്ലര്‍ക്കുമാരുടെ ജോലിഭാരം കുറയുന്നു. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ഇനി ക്ലര്‍ക്കുമാര്‍ ചെയ്യുന്ന ജോലികള്‍ക്കു ടൈപ്പിസ്റ്റ് തസ്തികയിലുള്ളവരെക്കൂടി ഉപയോഗിക്കാമെന്നാണു പുതിയ ഉത്തരവ്.
ക്ലറിക്കൽ ജോലികൾക്ക് നിലവിൽ പൊലിസ് സേനയില്‍ 1,341 ക്ലാർക്കുമാർ മാത്രമാണുള്ളതെന്നും കംപ്യൂട്ടർവത്കരണം വന്ന സാഹചര്യത്തിൽ പൊലിസ് സേനയിലെ ടൈപ്പിസ്റ്റുമാരുടെ ജോലി കുറഞ്ഞുവെന്നും ഇവരെ ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു.
Tags : Workload Kerala Police Clerks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash